ക്വീൻസ് സെന്റ് മേരീസ് പള്ളിയിൽ എട്ടുനോമ്പാചരണം
ജോർജ് തുമ്പയിൽ
Tuesday, August 26, 2025 12:10 PM IST
ന്യൂയോർക്ക്: വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങൾ ലോംഗ് ഐലൻഡ് ക്വീൻസ് ഗ്ലെൻ ഓക്സ് സെന്റ് മേരീസ് ദേവാലയത്തിൽ പൂർത്തിയാക്കിയതായി ഭാരവാഹികൾ അറിയിക്കുന്നു.
31ന് വൈകുന്നേരം ആറിന് പെരുന്നാൾ കൊടിയേറ്റവും തുടർന്ന് സന്ധ്യാ പ്രാർഥനയും അതിനുശേഷം റവ. ഫാ. ജേക്കബ് ജോസ് വചന ശുശ്രൂഷകളും നടത്തും.
പെരുന്നാളിനോടനുബന്ധിച്ച് എല്ലാ ദിവസവും വി. കുർബാനയും വചന ശുശ്രൂഷയും വിവിധ വൈദികരുടെ നേതൃത്വത്തിൽ നടത്തപ്പെടും. രോഗികൾക്കുള്ള പ്രത്യേക പ്രാർഥനകളും എല്ലാ ദിവസവും നടത്തപ്പെടും.
പ്രധാന പെരുന്നാൾ സെപ്റ്റംബർ ആറിന് രാവിലെ ഒമ്പതിനുള്ള പ്രഭാത നമസ്കാരത്തോടെ ആരംഭിക്കും. വിശുദ്ധ കുർബാനയും പ്രത്യേക മധ്യസ്ഥ പ്രാർഥനകൾക്കും ശേഷം ഭക്തിനിർഭരമായ പ്രദക്ഷിണവും സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.
എല്ലാവരെയും പ്രാർഥാനപൂർവം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. ഫിലിപ്പ് സക്കറിയ (വികാരി) - 516 884 3994, ജിനു ജോൺ (സെക്രട്ടറി) - 917 704 9784, ലവിൻ കുര്യാക്കോസ് (ട്രഷറർ) - 917 754 5456.
പള്ളിയുടെ വിലാസം: 262-22 Union Turnpike, Glen Oaks, New York, 11004.