2026 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട നറുക്കെടുപ്പ് വാഷിംഗ്ടണിൽ; പ്രഖ്യാപിച്ച് ട്രംപ്
പി.പി.ചെറിയാൻ
Thursday, August 28, 2025 7:20 AM IST
വാഷിംഗ്ടൺ: 2026ലെ ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട നറുക്കെടുപ്പ് വാഷിംഗ്ടണിൽ നടക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.
ഓവൽ ഓഫിസിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെ സന്ദർശിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഡിസംബർ അഞ്ചിന് കെന്നഡി സെന്ററിലാണ് നറുക്കെടുപ്പ് നടക്കുക. 48 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും.

2026ലെ ഫുട്ബോൾ ലോകകപ്പ് ആദ്യമായാണ് മൂന്ന് രാജ്യങ്ങൾ (യുഎസ്, കാനഡ, മെക്സിക്കോ) ആതിഥേയത്വം വഹിക്കുന്നത്.
കൂടാതെ, ഇത് ആദ്യമായി 48 ടീമുകൾ മത്സരിക്കുന്ന ലോകകപ്പും ആയിരിക്കും.സുരക്ഷിതമായ ലോകകപ്പായിരിക്കുമെന്നത് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും അഭിപ്രായപ്പെട്ടു.