ഡബ്യുഎംസി നോര്‍ത്ത് ടെക്സസ് പ്രൊവിന്‍സും സണ്ണിവെയില്‍ പ്രൊവിന്‍സും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു
ലാലി ജോസഫ്
Thursday, August 28, 2025 8:25 AM IST
ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ കാരോള്ട്ടണിലെ സെന്റ് ഇഗ്നേഷ്യസ് യാക്കോബായ ദേവാലയ ഓഡിറ്റോറിയത്തില്‍ വച്ച് ഓണം ആഘേഷിച്ചു. അന്നാ മേരി അഗസ്റ്റിന്റെ "എങ്ങുംമെങ്ങും നിറയും വെളിച്ചമേ' എന്ന് തുടങ്ങുന്ന പ്രാര്‍ഥനാ ഗാനത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്സസ് പ്രൊവിന്‍സിന്റെ പ്രസിഡന്റ് ആന്‍സി തലച്ചെല്ലൂരിന്റെ സ്വാഗത പ്രസംഗത്തിന് ശേഷം ഗ്ലോബല്‍ ചെയര്മാന് ശ്രിമാന് ഗോപാലപിള്ള, അമേരിക്കന്‍ റീജൻ പ്രസിഡന്റ് ജോണ്സണ് തലച്ചല്ലൂര്‍ മുഖ്യ അതിഥിയായ സെന്റ് മറിയം ത്രേസ്യാ മിഷന് നോര്‍ത്ത് ഡാളസ് ഡയറക്ടര്‍ ഫാ. ജിമ്മി എടക്കുളത്തൂരും മറ്റ് ഭാരവാഹികളും ഒരുമിച്ച് ഈ വര്‍ഷത്തെ ഓണം ആഘോഷത്തിന് തിരി തെളിച്ചു.

മുഖ്യ അതിഥിയായ ഫാ. ജിമ്മി ഓണസന്ദേശം നൽകി. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ നിന്ന് ഇവിടെ വന്ന് സണ്ണി വെയില് സിറ്റി കൗണ്‍സില്‍ മെമ്പറാകുകയും അതൊടൊപ്പം തന്നെ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സണ്ണിവെയില്‍ പ്രൊവിന്‍സിന്റെ പ്രസിഡന്റുമാ മനു ഡാനിയെ ഫാ. ജിമ്മി പ്രസംശിച്ചു.
അത്ത പൂക്കളം, സമൂഹഗാനം, ഗ്രൂപ്പ് ഡാന്‍സ്, ക്ലാസിക്കല്‍ ഡാന്‍സ്, തിരുവാതിര, നാടന്‍ പാട്ട് തുടങ്ങിയവയും താലപ്പൊലിയും ചെണ്ടമേളത്തോടു കൂടി മാഹാബലിയെ വേദിയിലേക്ക് ആനയിച്ചു. ഓണാഘോഷത്തില്‍ പങ്കാളികളായ എല്ലാവര്ക്കും സദ്യയും ഒരുക്കിയിരുന്നു.

സ്മിതാ ജോസഫ്, മനു തോമസ്, അമ്പിളി ലിസാ ടോം എന്നീവര്‍ എംസിമാരായി. ചെയര്മാന് സുകു വര്‍ഗീസ്, സജി ജോസഫ്, പ്രസിഡന്റ് ആന്‍സി തലച്ചെല്ലൂര്‍, മനു ഡാനി, ജനറല്‍ സെക്രട്ടറി സ്മിതാ ജോസഫ്, സാജോ തോമസ്, ട്രഷറര്‍ സിറിള്‍ ചെറിയാന്, പ്രസാദ് വര്‍ഗീസ് എന്നിവര്‍ ആഘോഷത്തിന് നേത്യത്വം നല്കി.