കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും കുട്ടികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു
പി.പി. ചെറിയാൻ
Wednesday, September 3, 2025 3:39 AM IST
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD) ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും (ICEC) സംയുക്തമായി കുട്ടികൾക്കായി സ്പെല്ലിംഗ് ബീ, പ്രസംഗ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 27ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ കാർൾട്ടൺ പബ്ലിക് ലൈബ്രറിയിലാണ് മത്സരങ്ങൾ നടക്കുക.
സ്പെല്ലിംഗ് ബീ കുട്ടികളുടെ പദസമ്പത്തും അക്ഷരവിജ്ഞാനവും പരീക്ഷിക്കുന്നതിനുള്ള മത്സരമാണിത്. ഓരോ വിഭാഗത്തിനുമുള്ള വാക്കുകളുടെ പട്ടിക പഠനത്തിനായി നൽകിയിട്ടുണ്ട്. പ്രസംഗ മത്സരം ഇംഗ്ലിഷിൽ മാത്രമായിരിക്കും. ഓരോ പ്രസംഗത്തിനും 5 മിനിറ്റ് സമയം അനുവദിച്ചിട്ടുണ്ട്. പ്രസംഗം കാണാതെ പഠിച്ചെത്തണം.
കൂടുതൽ വിവരങ്ങൾക്കായി കെ.എ.ഡി. എജ്യുക്കേഷൻ ഡയറക്ടർ ഡിംപിൾ ജോസഫ് (5169655325), ഐ.സി.ഇ.സി. സെക്രട്ടറി തോമസ് ഈശോ (2144351340) എന്നിവരെ ബന്ധപ്പെടാം.