ന്യൂയോർക്ക് ബസ് അപകടം: മരിച്ചവരിൽ ബിഹാർ സ്വദേശിയും
Monday, August 25, 2025 10:28 AM IST
ന്യൂയോർക്ക്: നയാഗ്ര വെള്ളച്ചാട്ടം കണ്ടു മടങ്ങിയ വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് മരിച്ചവരിൽ ബിഹാർ സ്വദേശി ശങ്കർ കുമാർ ഝായും(65) ഉൾപ്പെടുന്നതായി ന്യൂയോർക്ക് പോലീസ് അറിയിച്ചു.
അമേരിക്കയിലെ ന്യൂജഴ്സി സ്വദേശി പിങ്കി ചങ്ക്രാണിയും (60) മരിച്ചു. ബസിൽ 54 യാത്രക്കാരാണുണ്ടായിരുന്നത്.
പരിക്കേറ്റവരിൽ 14 പേർ ആശുപത്രിയിൽ തുടരുന്നു. ഇതിൽ ഇന്ത്യക്കാരുണ്ടോ എന്നതിൽ വ്യക്തതയില്ല.