യൂത്ത് ഫെലോഷിപ്പ് വോളിബോൾ ടൂർണമെന്റ്: ഡാളസ് സെന്റ് പോൾസിന് കിരീടം
പി പി ചെറിയാൻ
Monday, August 25, 2025 5:17 PM IST
ഡാളസ്: മാർത്തോമ്മ സൗത്ത് വെസ്റ്റ് റീജിയണൽ യൂത്ത് ഫെലോഷിപ്പ് സംഘടിപ്പിച്ച പുരുഷന്മാരുടെ വോളിബോൾ ടൂർണമെന്റിൽ ഡാളസിലെ സെന്റ് പോൾസ് മാർത്തോമ്മ പള്ളിക്ക് കിരീടം.
എല്ലാ മത്സരങ്ങളിലും വിജയിച്ച ഡാളസ് സെന്റ് പോൾസ് ഫൈനലിൽ ഹൂസ്റ്റണിലെ ഇമ്മാനുവൽ മാർത്തോമ്മ പള്ളിയിൽ നിന്നുള്ള ടീമിനെ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്.

ജേക്കബ് സഖറിയ ടീം ക്യാപ്റ്റനും സോജി സഖറിയ കോച്ചുമായിരുന്നു. ആർവെെഎസ്ഇ എനർജി സ്റ്റാർ സെന്ററിലാണ് മത്സരം നടന്നത്.