ഇന്ത്യയുമായുള്ള വാണിജ്യബന്ധത്തെ ഏകപക്ഷീയമായ ദുരന്തമെന്ന് ട്രംപ്
പി .പി. ചെറിയാൻ
Thursday, September 4, 2025 7:35 AM IST
വാഷിംഗ്ടൺ ഡിസി: ഇന്ത്യയുമായുള്ള വാണിജ്യബന്ധത്തെ ഏകപക്ഷീയമായ ദുരന്തമെന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. സമൂഹമാധ്യമത്തിലൂടെയാണ് ട്രംപ് ഈ നിലപാടുമായി രംഗത്ത് വന്നത്.
ഇന്ത്യ അമേരിക്കയിലേക്ക് വൻതോതിൽ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുമ്പോൾ, അമേരിക്കൻ കമ്പനികൾക്ക് ഇന്ത്യയിൽ ഉയർന്ന താരിഫ് തടസങ്ങൾ നേരിടേണ്ടിവരുന്നു. ഇത് വ്യാപാര ബന്ധത്തെ അസന്തുലിതവും അന്യായവുമാക്കുന്നുവെന്ന് ട്രംപ് ആരോപിച്ചു.
ഇന്ത്യ എല്ലാ രാജ്യങ്ങളെക്കാളും ഉയർന്ന താരിഫാണ് ഈടാക്കുന്നതെന്നും. ഇത് പതിറ്റാണ്ടുകളായി തുടരുകയാണ്. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണയും സൈനിക ഉൽപന്നങ്ങളും വാങ്ങുന്നതിനെയും ട്രംപ് വിമർശിച്ചു.
ഇന്ത്യ ഇപ്പോൾ തങ്ങളുടെ താരിഫുകൾ പൂർണമായി കുറയ്ക്കാൻ വാഗ്ദാനം നൽകിയിട്ടുണ്ട്. പക്ഷേ അത് വൈകിപ്പോയെന്നും ട്രംപ് അവകാശപ്പെട്ടു.