ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിന്റെ ധനശേഖരണാർഥം മെഗാ ഷോ സെപ്റ്റംബർ 27ന്
ഷോളി കുമ്പിളുവേലി
Thursday, September 4, 2025 3:52 AM IST
ന്യൂയോർക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ ഫൊറോന ദേവാലയത്തിന്റെ ധനശേഖരണാർഥം പ്രശസ്ത സിനിമാ താരം സ്വാസിക, ഗായകൻ അഫ്സൽ എന്നിവരുടെ നേതൃത്വത്തിൽ ഒട്ടറെ കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന "സ്പാർക്ക് ഓഫ് കേരള’ എന്ന മെഗാ ഷോ 27ന് വൈകുന്നേരം ആറു മണിക്ക് യോങ്കേഴ്സിലുള്ള ലിങ്കൺ ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു.
പരിപാടിയുടെ സ്പോൺസർഷിപ്പ് കിക്കോഫ് ഓഗസ്റ്റ് 31ന് കുർബാനയ്ക്ക് ശേഷം ദേവാലയ പാരിഷ് ഹാളിൽ വച്ച്, വികാരി റവ. ഫാ. കുര്യാക്കോസ് വടാന നിർവഹിച്ചു. വിവിധ സ്പോൺസർമാരിൽ നിന്നും ചെക്കുകൾ വികാരി ഫാ. കുര്യാക്കോസ് വടാന ഏറ്റുവാങ്ങി.

ഡാൻസ്, മ്യൂസിക്, കോമഡി എന്നിവ കോർത്തിണക്കിക്കൊണ്ടുള്ള ഈ സ്റ്റേജ് ഷോ ഏതു പ്രായക്കാർക്കും ആസ്വദിക്കാവുന്ന പ്രോഗ്രാം ആണെന്ന് ഭാരവാഹികൾ അറിയിച്ചു.
പരിപാടിയെപ്പറ്റി കൂടുതൽ വിവരങ്ങൾക്ക് കൈക്കാരൻമാരെ ബന്ധപ്പെടുക:
SHAIJU KALATHIL - 914 330 7378
MATHEW ADATTU - 914 563 3196
DENNI KALLUKALAM - 914 446
9555
Address:Lincoln High School375 Kneeland Ave, Yonkers, NY, 10704
9555