മി​സൂ​റി സി​റ്റി: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഫു​ട്‌​ബോ​ൾ ക്ല​ബു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന നാ​ലാ​മ​ത് വി.പി. സ​ത്യ​ൻ മെ​മ്മോ​റി​യ​ൽ ടൂ​ർ​ണ​മെ​ന്‍റ് ടെ​ക്‌​സ​സി​ലെ ഹൂ​സ്റ്റ​ണി​ൽ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ തു​ട​ക്കം.

നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ലീ​ഗ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​ടൂ​ർ​ണ​മെ​ന്‍റി​ന് ഇ​ത്ത​വ​ണ ആ​തി​ഥേ​യ​രാ​കു​ന്ന​ത് ഹൂ​സ്റ്റ​ണി​ലെ പ്ര​മു​ഖ മ​ല​യാ​ളി ക്ല​ബാ​യ ഹൂ​സ്റ്റ​ൺ യു​ണൈ​റ്റ​ഡാ​ണ്.

ഹൂ​സ്റ്റ​ൺ യു​ണൈ​റ്റ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​തോ​ടൊ​പ്പം 30 പ്ല​സ്, 45 പ്ല​സ് കാ​റ്റ​ഗ​റി​ക​ളി​ൽ "നാ​ട​ൻ' സെ​വ​ൻ​സ്‌ ടൂ​ർ​ണ​മെ​ന്‍റും അ​ര​ങ്ങേ​റും. അ​മേ​രി​ക്ക​യി​ലെ​യും കാ​ന​ഡ​യി​ൽ നി​ന്നു​മാ​യി ഇ​രു​പ​തോ​ളം ടീ​മു​ക​ൾ ഇ​ത്ത​വ​ണ മാ​റ്റു​ര​യ്ക്കു​ന്നു.


നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ക്ല​ബു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ സോ​ക്ക​ർ ലീ​ഗാ​ണി​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു മു​ത​ലാ​ണ് പ്രാ​ഥ​മി​ക റൗ​ണ്ടു​ക​ൾ. ഞാ​യാ​റാ​ഴ്ച ഫൈ​ന​ലു​ക​ൾ അ​ര​ങ്ങേ​റും.

ഹൂ​സ്റ്റ​ണി​ലെ മി​സ്സൂ​റി സി​റ്റി​യി​ലു​ള്ള ക്യാ​മ്പ് സി​യ​ന്ന സ്പോ​ർ​ട്സ് കോം​പ്ലെ​ക്‌​സാ​ണ് ടൂ​ർ​ണ​മെ​ന്‍റ് വേ​ദി. ലീ​ഗ് ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യ​താ​യി NAMSL ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

NAMSL പ്ര​സി​ഡ​ന്‍റ് അ​ശാ​ന്ത് ജേ​ക്ക​ബ്, ഹൂ​സ്റ്റ​ൺ യു​ണൈ​റ്റ​ഡ് ചെ​യ​ർ​മാ​ൻ പോ​ൾ സ്റ്റീ​ഫ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.