എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചു വി.കുർബാന നടത്തപ്പെടുന്നു
എൻ .സി .മാത്യു
Thursday, September 4, 2025 3:15 AM IST
ഒർലാന്റോ (ഫ്ലോറിഡ): വിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളിനോടനുബന്ധിച്ചുള്ള ഒർലാന്റോ സെൻറ് എഫ്രേം യാക്കോബായ സുറിയാനിപള്ളിയുടെ നേതൃത്വത്തിൽ, ജാക്സൺ വില്ല് മദർ ഓഫ് ഗോഡ് ഓഫ് സൂനോറോ സിറിയക് ഓർത്തഡോക്സ് പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളും വി. കുർബാനയും നടത്തപ്പെടുന്നു.
സുറിയാനി സഭയിൽ ജനനപെരുന്നാളോഘോഷിക്കാൻ അപൂർവ ഭാഗ്യം ലഭിച്ച ശുദ്ധിമതിയായ ദൈവമാതാവിന്റെ ജനനപെരുന്നാളിനോടനുബന്ധിച്ചു മലങ്കരയിൽ പ്രാദേശികമായി പ്രചാരത്തിലിരിക്കുന്ന എട്ടുനോമ്പുപെരുന്നാളും വി.കുർബാനയും, സുറിയാനിസഭയ്ക്കു ലഭിച്ച അമൂല്യ തിരുശേഷിപ്പായ പരി. ദൈവമാതാവിന്റെ ഇടക്കെട്ടിന്റെ (സൂനോറോ )അംശം സ്ഥാപിതമായിരിക്കുന്ന ജാക്സൺ വില്ല് മദർ ഓഫ് ഗോഡ് ഓഫ് സൂനോറോ സിറിയക് ഓർത്തഡോക്സ് പള്ളിയിൽ സെപ്റ്റംബർ 6 ന് ശനിയാഴ്ച രാവിലെ 9.30 ന് നടത്തപ്പെടുന്നു.
വി. കുർബാനയെ തുടർന്ന് വി. മാതാവിനോടുള്ള മധ്യസ്ഥപ്രാർഥന , ധൂപപ്രാർഥന, കൈമുത്തു, നേർച്ചവിളന്പ് എന്നിവ ഉണ്ടായിരിക്കും . വി. കുർബാനയ്ക്കും പെരുന്നാൾ ശുശ്രൂഷകൾക്കും റവ. ഫാ. ടോംസൺ ചാക്കോ നേതൃത്വം നൽകുന്നതായിരിക്കും
കൂടുതൽ വിവരങ്ങൾക്ക്
റവ. ഫാ. ബെന്നി ജോർജ് (വികാരി) 9789303047
റവ. ഫാ. ടോംസൺ ചാക്കോ 8135265495
ടിജോ മാത്യൂ(സെക്രട്ടറി) 4075804485
ഷാജി ജോൺ (ട്രസ്റ്റി) 7325334412
വാർത്ത അയച്ചത് .ശ്രീ .