ഹൂ​സ്റ്റ​ൺ: വീ​ട്ടി​ലെ ഡോ​ർ​ബെ​ൽ അ​ടി​ച്ച ശേ​ഷം ഓ​ടി​പ്പോ​കു​ന്ന​തി​നി​ടെ 11 വ​യ​സു​കാ​ര​ൻ വെ​ടി​യേ​റ്റ് മ​രി​ച്ചു. ’ഡോ​ർ​ബെ​ൽ ഡി​ച്ച്’ എ​ന്ന ഗെ​യിം ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ഹൂ​സ്റ്റ​ണി​ലെ 9700 ബ്ലോ​ക്ക് ഓ​ഫ് റേ​സി​ൻ സ്ട്രീ​റ്റി​ലെ വീ​ട്ടി​ൽ ശ​നി​യാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ​യാ​ണ് വെ​ടി​വയ്പ്പു​ണ്ടാ​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഡോ​ർ​ബെ​ൽ അ​ടി​ച്ച ശേ​ഷം കു​ട്ടി വീ​ട്ടി​ൽ നി​ന്ന് ഓ​ടു​ന്ന​തി​നി​ടെ​യാ​ണ് വെ​ടി​യേ​റ്റ​തെ​ന്ന് ദൃ​ക്സാ​ക്ഷി പ​റ​ഞ്ഞു. ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ ചോ​ദ്യം ചെ​യ്ത ശേ​ഷം വി​ട്ട​യ​ച്ചു.


കു​ട്ടി​ക​ൾ കൂ​ട്ട​മാ​യി​ട്ടാ​ണ് ഈ ​ഗെ​യിം ക​ളി​ച്ചി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നേ​ര​ത്തെ​യും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ഡിംഗ്ഡോംഗ്ങ് ഡി​ച്ച് പ്രാ​ങ്കു​ക​ൾ ടി​ക്ടോ​ക്കി​നാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ 18 വ​യ​​സു​കാ​ര​ൻ വി​ർ​ജീ​നി​യ​യി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ചി​രു​ന്നു. 2023ൽ ​ക​ലി​ഫോ​ർ​ണി​യ​യി​ൽ, ഡിം​ഗ്ഡോം​ഗ് ഡി​ച്ച് പ്രാ​ങ്ക് ക​ളി​ച്ച മൂ​ന്ന് കൗ​മാ​ര​ക്കാ​രെ കാ​ർ ഇ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ 45 വ​യ​സു​കാ​ര​നെ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ചി​രു​ന്നു.