ഡോ. ജോൺ പി. തോമസ് ടെക്സസിൽ അന്തരിച്ചു
ജോയി തുമ്പമൺ
Saturday, September 6, 2025 10:19 AM IST
ഹൂസ്റ്റൺ: ലബക്കിൽ സർജനായി സേവനം അനുഷ്ഠിച്ചു വന്ന ഡോ. ജോൺ പി. തോമസ്(60) അന്തരിച്ചു. കൊട്ടാരക്കര പറങ്കിവിള മലയിൽ പാസ്റ്റർ പി.എസ്. തോമസിന്റെയും മേരിയുടെയും മകനാണ്.
ഓപ്പറേഷൻ ഹോപ്പ് എന്ന ജീവകാരുണ്യ മെഡിക്കൽ സംഘടനയുടെ സ്ഥാപക പ്രസിഡന്റായിരുന്നു. ഭാര്യ കേരി തോമസ്. മകൻ: ആൻഡ്രൂസ്. സഹോദരങ്ങൾ: ഡോ. സാറാ എബ്രഹാം, ഗ്ലാഡിസൻ, ജോർജ് എബ്രഹാം, ആനി.
ലബക്ക് ട്രിനിറ്റി ചർച്ചിൽ വെള്ളിയാഴ്ച വൈകുന്നേരം ആറിനും ശനിയാഴ്ച രാവിലെയും അനുസ്മരണം നടക്കും. രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ സംബന്ധിക്കും.
സംസ്കാരം ഹൂസ്റ്റണിൽ നടത്തും. സൗത്ത് പാർക്ക് ഫ്യുണറൽ ഹോം, ഹ്യൂസ്റ്റൺ.