സെന്റ് പീറ്റേഴ്സ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫുഡ് ഫെസ്റ്റിവൽ 27ന്
Saturday, September 6, 2025 5:23 PM IST
ഫിലഡൽഫിയ: അമേരിക്കൻ ആർച്ച് ഡയോസിസിലെ മുഖ്യ ദേവാലയമായ സെന്റ് പീറ്റേഴ്സ് കത്തീഡ്രലിന്റെ ധനശേഖരണാർഥം ദേവാലയ അംഗണത്തിൽ വച്ച് (9946 Haldeman Ave, Philadelphia PA -19115) ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ (എക്സ്ട്രാവാഗൻസാ- 2025) ഈ മാസം 27ന് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ നടക്കും.
മുൻ വർഷം നടത്തിയ എക്സ്ട്രാവാഗൻസയുടെ വൻ വിജയത്തിനെ തുടർന്ന് ഈ വർഷവും വളരെ വിപുലമായ രീതിയിൽ ഭംഗിയായും ചിട്ടയായും ആണ് കാര്യങ്ങൾ ക്രമീകരിക്കുന്നതെന്ന് റവ. ഫാ. രാജൻ പീറ്റർ (വികാരി) പറഞ്ഞു.
ഈ വർഷവും പതിവുപോലെ കലാപരിപാടികൾ, ആർട് എക്സിവിഷൻ, പ്ലാന്റ് സെയിൽ, ഇന്ത്യൻ ഗാർമെന്റ് സെയിൽ, മെഹന്തി, ഹെന്ന & ഫേസ് പെയിന്റിംഗ്, കുട്ടികൾക്കായുള്ള ബൗൺസ് ഹൌസ്, തുടങ്ങിയ ധാരാളം വ്യത്യസ്തവും നൂതനവുമായ കാര്യങ്ങൾ ഒരിക്കിയിട്ടുള്ളതായി പള്ളിയുടെ പത്രക്കുറുപ്പിൽ അറിയിക്കുകയുണ്ടായി.

ഈ മേളയുടെ വൻ വിജയത്തിനായി സഹായങ്ങൾ നൽകിയ വ്യാപാര സ്ഥാപനങ്ങളോടും വ്യക്തികളോടും ഉള്ള നന്ദിയും കടപ്പാടും സംഘാടകർ അറിയിച്ചു. കലാകായിക മേളയും തനിനാടൻ തട്ടുകട, അമ്മച്ചിയുടെ കലവറ, കാന്താരി കിച്ചൻ, തണ്ണീർ പന്തൽ എന്നി വിവിധതരം ഭക്ഷണശാലകളും പരിപാടിയുടെ മറ്റൊരു പ്രത്യേകതയാണ്.
എക്സ്ട്രാവാഗൻസയുടെ ഏറ്റവും വലിയ പ്രത്യേകത യുവതലമുറ നേതൃത്വം കൊടുത്തുകൊണ്ട് പ്രവർത്തിക്കുകയും കൂടാതെ ഈ വർഷത്തെ മുഖ്യ ലക്ഷ്യം പൊതു ഉപയോഗത്തിനായുള്ള ഔട്ട് ഡോർ കിച്ചൻ, സ്റ്റോറേജ് ഏരിയ നിർമ്മിക്കുകയും ചെയ്യുക എന്നതാണ്.
ഈ മേളയിലെ ഭക്ഷണവിഭവങ്ങൾ പ്രി ഓർഡർ ചെയ്യുവാനുള്ള ക്രമീകരണങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഈ മേളയിലേക്ക് ആത്മാർഥമായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതോടൊപ്പം ഏവരെയും ഹാർദവമായ സ്വാഗതം ചെയ്യുന്നതായി അറിയിക്കുകയുണ്ടായി.
റവ. ഫാ. ഗീവർഗീസ് അരുൺ, ജോർജ് മാർക്കോസ്, ജിമ്മി ജേക്കബ് ജോർജ്, മാത്യൂസ് മഞ്ച, ഗാബിയോ ജോസ്, ബിനു പി. തോമസ്, സെറിൻ ചെറിയാൻ കുരുവിള, ലിസി തോമസ് ഏലിയാസ് പോൾ, സാബു സ്കറിയ, സുബിൻ ബിജു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ എക്സ്ട്രാവാഗൻസയുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.
കൂടുതൽ വിവരങ്ങൾക്കായി https://saintpeterscathedral.org/