ഹ്യുണ്ടായ് ഫാക്ടറിയിൽ റെയ്ഡ്; കൊറിയൻ പൗരന്മാരടക്കം 475 ജീവനക്കാർ അറസ്റ്റിൽ
പി.പി. ചെറിയാൻ
Wednesday, September 10, 2025 7:30 AM IST
ന്യൂയോർക്ക് : യുഎസിലെ ജോർജിയ സംസ്ഥാനത്തെ ഹ്യുണ്ടായ് ഫാക്ടറിയിൽ നടത്തിയ റെയ്ഡിൽ അനധികൃത കുടിയേറ്റക്കാരായ 300 ദക്ഷിണ കൊറിയൻ പൗരന്മാരടക്കം 475 ജീവനക്കാരെ അറസ്റ്റ് ചെയ്തു.
അനധികൃതമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തവരാണ് അറസ്റ്റിലായതെന്ന് ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് അറിയിച്ചു.
തങ്ങളുടെ പൗരന്മാരെ മോചിപ്പിച്ചു നാട്ടിൽ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനം അയയ്ക്കുമെന്നു ദക്ഷിണ കൊറിയ വ്യക്തമാക്കി. ഇക്കാര്യത്തിൽ യുഎസുമായി ധാരണയായെന്നും പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ദക്ഷിണ കൊറിയയുടെ വിദേശകാര്യമന്ത്രി ചോ ഹ്യാൻ യുഎസിലേക്കു പുറപ്പെട്ടു.