ഡാ​ള​സ്: സീ​രി​യ​ൽ മോ​ഷ​ണ കേ​സി​ൽ പ്ര​തി​യെ​യും കൂ​ട്ടാ​ളി​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഓ​ഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ നോ​ർ​ത്ത് ഈ​സ്റ്റ് ഡാ​ള​സി​ൽ ന​ട​ന്ന നി​ര​വ​ധി സാ​യു​ധ ക​വ​ർ​ച്ച​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 19 വ​യ​​സു​കാ​ര​നാ​യ ജോ​ണ്ടേ ആ​ൻ​ഡേ​ഴ്സ​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ കൂ​ട്ടാ​ളി ക​ർ​ട്ടി​സ് കാ​ർ​ട്ട​ന്‍റെയും (21) മ​റ്റ് ചി​ല കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ, എ​ആ​ർ 15 റൈ​ഫി​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി ആ​യു​ധ​ങ്ങ​ളും 200ല​ധി​കം വെ​ടി​യു​ണ്ട​ക​ളും പോലീ​സ് പി​ടി​ച്ചെ​ടു​ത്തു.


ആ​ൻ​ഡേ​ഴ്സ​നെ​തി​രെ മോ​ഷ​ണ​ക്കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ട്. മ​റ്റ് മോ​ഷ​ണ​ക്കേ​സു​ക​ളി​ലും ഇ​യാ​ൾ​ക്ക് പ​ങ്കു​ണ്ടോ എ​ന്ന് പോലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. 1,50,000 ഡോ​ള​ർ ജാ​മ്യ​ത്തി​ൽ ഇ​യാ​ൾ നി​ല​വി​ൽ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. അ​തേ​സ​മ​യം, കാ​ർ​ട്ട​ർ​ക്കെ​തി​രെ ഇ​ൻ​ഡീ​സ​ന്‍റ് എ​ക്സ്പോ​ഷ​ർ, അ​റ​സ്റ്റി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റ​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ഇ​യാ​ൾ 1,000 ഡോ​ള​ർ ജാ​മ്യ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്.