ഒക്ലഹോമയിൽ ഇരട്ടക്കൊലപാതകം: പ്രതിയെ കണ്ടെത്താൻ പൊതുജന സഹായമഭ്യർത്തിച്ചു പോലീസ്
പി.പി. ചെറിയാൻ
Thursday, September 18, 2025 7:52 AM IST
ഓക്ലഹോമ: പുഷ്മതഹാ കൗണ്ടിയിലെ ക്ലേടണിന് സമീപം ഇരട്ടക്കൊലപാതകം. പ്രതികൾക്കായി ഓക്ലഹോമ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ തിരച്ചിൽ ഊർജിതമാക്കി.
ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് സ്റ്റേറ്റ് ഹൈവേ 43ലെ ഒരു വീട്ടിൽ നടത്തിയ പരിശോധനയിലാണ് പ്രായം ചെന്ന ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതകത്തിന്റേതിന് സമാനമായ പരുക്കുകളാണ് ഇരുവരുടെയും ശരീരത്തിൽ ഉണ്ടായിരുന്നത്.
കൊല്ലപ്പെട്ട ദമ്പതികളുടെ മകനായ 35കാരനായ ജെഫ്രി സ്കോട്ട് ബേക്കറിനെയാണ് കേസിൽ പോലീസ് തിരയുന്നത്. ഇയാൾ അപകടകാരിയും ആയുധധാരിയുമാണെന്ന് പോലീസ് വ്യക്തമാക്കി.
ദമ്പതികളുടെ 2013 മോഡൽ ചാര നിറത്തിലുള്ള ഡോഡ്ജ് കാരവൻ വാഹനത്തിലാണ് ഇയാൾ രക്ഷപ്പെട്ടതെന്നാണ് കരുതുന്നത്. ബേക്കറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ target=_blank>[email protected]
എന്ന ഇമെയിൽ വിലാസത്തിലോ 18005228017 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.