ഡാ​ർ​വി​ൻ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ ബൈ​ബി​ൾ മാ​സ​ത്തി​ന് സ​മാ​പ​ന​മാ​യി. സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ദേ​വാ​ല​യ​ത്തി​ൽ ബൈ​ബി​ൾ ആ​ഘോ​ഷ​മാ​യി കൊ​ണ്ടു​വ​ന്നു പ്ര​തി​ഷ്ഠി​ച്ചു കൊ​ണ്ട് ആ​രം​ഭി​ച്ച ബൈ​ബി​ൾ മ​സാ​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബൈ​ബി​ൾ സം​ബ​ന്ധ​മാ​യ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്നു.

എ​ല്ലാ ഭ​വ​ന​ങ്ങ​ളി​ലും ഒ​ന്നാം തീ​യ​തി ത​ന്നെ ആ​ഘോ​ഷ​മാ​യി ബൈ​ബി​ൾ പ്ര​തി​ഷ്ഠ, ബൈ​ബി​ൾ പ​ഠ​ന ക്ലാ​സു​ക​ൾ, ബൈ​ബി​ൾ റീ​ഡിം​ഗ് ച​ല​ഞ്ച്, ബൈ​ബി​ൾ പ​ക​ർ​ത്തി​യെ​ഴു​ത്ത്, ബൈ​ബി​ൾ ക്വി​സ്, ബൈ​ബി​ൾ വ​ച​ന പ​ഠ​നം തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് ന​ട​ത്ത​പ്പെ​ട്ട​ത്.




റ​വ.ഡോ. ​ജോ​ൺ പു​തു​വ, കൈ​കാ​ര​ന്മാ​രാ​യ ഡീ​നെ​ക്സ്റ്റ് ഡേ​വി​ഡ്, സോ​ജ​ൻ ജോ​ർ​ജ്, ആ​ശ തോ​മ​സ്, മ​ത​ബോ​ധ​ന വി​ഭാ​ഗം പ്രി​ൻ​സി​പ്പ​ൽ ജീ​ൻ ജോ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജി​സ് എ​മി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.