x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​ടെ ക​രു​ത്തും, സൗ​ഹൃ​ദ​ത്ത​ണ​ലു​മാ​യി ത​ല​മു​തി​ർ​ന്ന​വ​രു​ടെ കൂ​ട്ടാ​യ്മ ര​ജ​ത​ജൂ​ബി​ലി നി​റ​വി​ൽ 

അ​നി​ൽ സി. ​ഇ​ടി​ക്കു​ള
Published: November 5, 2026 06:37 AM IST | Updated: November 5, 2026 06:37 AM IST

സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ല്ലോ​ഷി​പ്പ് അ​ബു​ദാ​ബി ഘ​ട​കം

അ​ബു​ദാ​ബി: മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കാ​യി മാ​ർ​ത്തോ​മ സ​ഭ ആ​രം​ഭി​ച്ച സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ല്ലോ​ഷി​പ്പ് അ​ബു​ദാ​ബി ഘ​ട​കം ര​ജ​ത​ജൂ​ബി​ലി വ​ർ​ഷ​ത്തി​ലേ​ക്ക്. ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ളു​ടെ ഉ​​ദ്ഘാ​ട​നം ന​വം​ബ​ർ 7ന് മു​സ്സ​ഫ മാ​ർ​ത്തോ​മ പ​ള്ളി​യി​ൽ ന​ട​ക്കും.

സ​ഭ​യു​ടെ തി​രു​വ​ന്ത​പു​രം - കൊ​ല്ലം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഐ​സ​ക്ക് മാ​ർ ഫീ​ല​ക്സി​നോ​സ് ഉ​ദ്​ഘാ​ട​ന​ക​ർ​മ്മം നി​ർ​വഹി​ക്കും. വി​കാ​രി റ​വ. ജി​ജോ സി ​ഡാ​നി​യേ​ൽ അ​ധ്യക്ഷ​ത വ​ഹി​ക്കും. സ​ഹ വി​കാ​രി റ​വ.​ബി​ജോ എ​ബ്ര​ഹാം തോ​മ​സ്, റ​വ. ജോ​ർ​ജ് വ​ർ​ഗീ​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ ​വി ജോ​സ​ഫ് , ഇ​ട​വ​ക വൈ​സ് പ്ര​സി​ഡ​ന്റ് സ​ജി തോ​മ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കും. ഇ​ട​വ​ക ഗാ​യ​ക​സം​ഘം , സീ​നി​യ​ർ സി​റ്റി​സ​ൺ ഗാ​യ​ക​സം​ഘം , സ​ണ്ടേ​സ്‌​കൂ​ൾ , യു​വ​ജ​ന​സ​ഖ്യം, സേ​വി​കാ സം​ഘം തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കു​ചേ​രും.

ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ സ​ഭ​യു​ടെ പ്ര​ധാ​ന മി​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്ന് ഏ​റ്റെ​ടു​ത്ത് അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ഭ​വ​ന നി​ർ​മ്മാ​ണം, റി​ട്രീ​റ്റ്, ക​ലാ​പ​രി​പാ​ടി​ക​ൾ, ഫാം ​സ​ന്ദ​ർ​ശ​നം, വി​നോ​ദ പ​രി​പാ​ടി​ക​ൾ , സു​വ​നീ​ർ പ്ര​കാ​ശ​നം, സീ​നി​യ​ർ സി​റ്റി​സ​ൺ ദി​നാ​ച​ര​ണം തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും.

വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു പാ​പ്പ​ച്ച​ൻ, സെ​ക്ര​ട്ട​റി റോ​യ് തോ​മ​സ്, ട്ര​ഷ​റ​ർ ബാ​ബു ലൂ​ക്കോ​സ് , ക​ൺ​വീ​ന​റ​ന്മാ​രാ​യ ബി​ജു മാ​ത്യു , ജോ​സ​ഫ് മാ​ത്യു, കെ ​ഐ ജോ​ൺ , മാ​ത്യു എ​ബ്ര​ഹാം, ബി​ജു ടി ​മാ​ത്യു, , അ​ന്ന ജോ​ളി ബി​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മ​റ്റി​യാ​ണ് ജൂ​ബി​ലി പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

 

Tags : marks its Silver Jubilee Deepika DeepikaNewspaper BreakingNews collective of seniors enriched by the strength

Recent News

Corehub Up