Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nri News

Middle East and Gulf

കു​വൈ​റ്റ് എ​യ​ർ​വേ​യ്സ് സ​ർ​വീ​സു​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു

 

കു​വൈ​റ്റ് സി​റ്റി: നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പ​രി​ഗ​ണി​ച്ച് സ​ർ​വീ​സു​ക​ൾ അ​ടു​ത്ത അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​താ​യി കു​വൈ​റ്റ് എ​യ​ർ​വേ​യ്സ് അ​റി​യി​ച്ചു.

ക​മ്പ​നി​യു​ടെ എ​ക്സ് അ​ക്കൗ​ണ്ടി​ലൂ​ടെ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ, ബാ​ധി​ക്ക​പ്പെ​ട്ട സ​ർ​വീ​സു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കു​മെ​ന്നും പു​തി​യ യാ​ത്രാ തീ​യ​തി​ക​ൾ യാ​ത്ര​ക്കാ​രെ നേ​രി​ട്ട് അ​റി​യി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

യാ​ത്ര​ക്കാ​ർ ഏ​റ്റ​വും പു​തി​യ വി​വ​ര​ങ്ങ​ൾ​ക്കാ​യി കു​വൈ​റ്റ് എ​യ​ർ​വേ​യ്സി​ന്‍റെ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ൾ പി​ന്തു​ട​ര​ണ​മെ​ന്നും ക​മ്പ​നി അ​ഭ്യ​ർ​ഥി​ച്ചു.

NRI

മൈ​ക്രോ​പ്ലാ​സ്റ്റി​ക്കി​നെ​തി​രേ ഇ​ന്ത്യ​ൻ കൗ​മാ​ര​ക്കാ​രു​ടെ ക​ണ്ടു​പി​ടി​ത്ത​ത്തി​ന് "അ​ർ​ഥ് പ്രൈ​സ്'

ന്യൂ​ഡ​ൽ​ഹി: കു​ടി​വെ​ള്ള​ത്തി​ലെ മൈ​ക്രോ​പ്ലാ​സ്റ്റി​ക് (അ​തി​സൂ​ക്ഷ്മ പ്ലാ​സ്റ്റി​ക് ക​ണ​ങ്ങ​ൾ) മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രേ വാ​ള​ൻ​പു​ളി​യു​ടെ കു​രു ഉ​പ​യോ​ഗി​ച്ച് കു​റ​ഞ്ഞ ചെ​ല​വി​ൽ പ​രി​ഹാ​രം ക​ണ്ടെ​ത്തി​യ മൂ​ന്ന് ഇ​ന്ത്യ​ൻ കൗ​മാ​ര​ക്കാ​ർ​ക്ക് അ​ന്താ​രാ​ഷ്‌ട്ര അം​ഗീ​കാ​രം.

വി​വി​യ​ൻ ഛാവ്ഛാ​രി​യ, അ​രി​യാ​ന അ​ഗ​ർ​വാ​ൾ, അ​വ്യാ​ന മേ​ത്ത എ​ന്നീ 16 വയസുകാ​രാ​ണ് 2026ലെ ​ആ​ഗോ​ള പ​രി​സ്ഥി​തി മ​ത്സ​ര​മാ​യ "ദി ​അ​ർ​ഥ് പ്രൈ​സ്'ന്‍റെ ​ഏ​ഷ്യ​ൻ മേ​ഖ​ല ജേ​താ​ക്ക​ളാ​യ​ത്.

ഉ​പേ​ക്ഷി​ക്കു​ന്ന പു​ളി​ങ്കു​രു​വി​ൽ നി​ന്ന് ഇ​വ​ർ വി​ക​സി​പ്പി​ച്ചെ​ടു​ത്ത "പ്ലാ​സ്-​സ്റ്റി​ക്' എ​ന്ന ബ​യോ​ഡീ​ഗ്രേ​ഡ​ബി​ൾ പൗ​ഡ​ർ വെ​ള്ള​ത്തി​ലി​ട്ടാ​ൽ, അ​ത് പ്ലാ​സ്റ്റി​ക് ക​ണ​ങ്ങ​ളെ ആ​ക​ർ​ഷി​ച്ച് ഒ​ന്നി​ച്ച് ചേ​ർ​ക്കു​ന്നു. തു​ട​ർ​ന്ന് ഒ​രു സാ​ധാ​ര​ണ കാ​ന്തം ഉ​പ​യോ​ഗി​ച്ച് ഇ​വ വെ​ള്ള​ത്തി​ൽ നി​ന്ന് എ​ളു​പ്പ​ത്തി​ൽ നീ​ക്കം ചെ​യ്യാം.

ഐഐടി ഗു​വാ​ഹ​ത്തി​യു​ടെ സ​ഹാ​യ​ത്തോ​ടെ വി​ക​സി​പ്പി​ച്ച ഈ ​സാ​ങ്കേ​തി​ക​വി​ദ്യ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ വൈ​ദ്യു​തി​യോ വ​ലി​യ ഫി​ൽ​ട്ട​റു​ക​ളോ ഇ​ല്ലാ​തെ ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്കാ​ൻ സ​ഹാ​യി​ക്കും.

പു​ര​സ്കാ​ര​ത്തു​ക​യാ​യി ല​ഭി​ച്ച 12,500 ഡോ​ള​ർ (ഏ​ക​ദേ​ശം 10 ല​ക്ഷം രൂ​പ) ഉ​പ​യോ​ഗി​ച്ച് പ​ദ്ധ​തി കൂ​ടു​ത​ൽ ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​നാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യം.

NRI

പെ​രു​ന്നാ​ള്‍ നി​ലാ​വ് പ്ര​കാ​ശ​നം ചെ​യ്തു

ദോ​ഹ: ഈ​ദു​ല്‍ അ​ദ്ഹ​യോ​ട​നു​ബ​ന്ധി​ച്ച് മീ​ഡി​യ പ്ല​സ് പ്ര​സി​ദ്ധീ​ക​രി​ച്ച പെ​രു​ന്നാ​ള്‍ നി​ലാ​വ് പ്ര​കാ​ശ​നം ചെ​യ്തു. ബി ​റിം​ഗ് റോ​ഡി​ലെ ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സ് താ​ജ് ദ​ര്‍​ബാ​ര്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഫ​റൂ​ജ് അ​ല്‍ അ​ഫ് റാ​ശ് സി​ഇ​ഒ ഫ​ഹ​ദ് അ​സീ​സു​റ​ഹ് മാ​ന് ആ​ദ്യ പ്ര​തി ന​ല്‍​കി കെ​ബി​എ​ഫ് പ്ര​സി​ഡ​ന്‍റ് ഷ​ഹീ​ന്‍ മു​ഹ​മ്മ​ദ് ഷാ​ഫി​യാ​ണ് പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ച​ത്.

ആ​ഘോ​ഷ​ങ്ങ​ള്‍ മാ​ന​വി​ക​ത​യും സൗ​ഹൃ​ദ​വും പ​രി​പോ​ഷി​പ്പി​ക്കു​ക​യും കൂ​ടു​ത​ല്‍ ഊ​ഷ്മ​ള​മാ​യ സാ​മൂ​ഹി​ക പ​രി​സ​രം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യാ​ന്‍ സ​ഹാ​യ​ക​മാ​ക​ണ​മെ​ന്നും ഏ​റെ സ​മ​കാ​ലി​ക പ്രാ​ധാ​ന്യ​മു​ള്ള സ​ന്ദേ​ശ​മാ​ണി​തെ​ന്നും ച​ട​ങ്ങി​ല്‍ സം​സാ​രി​ച്ച​വ​ര്‍ അ​ടി​വ​ര​യി​ട്ടു.

ദോ​ഹ ബ്യൂ​ട്ടി സെന്‍റ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഷീ​ല ഫി​ലി​പ്പോ​സ്, ഈ​സ്‌​റ്റേ​ണ്‍ ഗേ​റ്റ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഹാ​ഷി​ഫ് ഒ​ള​ക​ര, ഗ​ള്‍​ഫ് കൂ​ള്‍ ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ​ലി, ഫ​റൂ​ജ് അ​ല്‍ അ​ഫ് റാ​ശ് മാ​നേ​ജ​ര്‍ ഷൗ​ക്ക​ത്ത്, ഖ​ത്ത​ര്‍ ടെ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജെ​ബി കെ ​ജോ​ണ്‍, ന്യൂ ​ഗു​ഡ് വി​ല്‍ കാ​ര്‍​ഗോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് അ​ബു, യു​ണീ​ഖ് പ്ര​സി​ഡന്‍റ് ബി​ന്ദു ലി​ന്‍​സ​ണ്‍, ഉ​പ​ദേ​ശ​ക ബോ​ര്‍​ഡ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മി​നി ബെ​ന്നി, ഫി​ന്‍​ഖ് പ്ര​സി​ഡ​ണ്ട് അ​മ്പു സെ​ല്‍​വി ധ​ന​പാ​ല​ന്‍, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ണ്ട് മേ​രി ജോ​സ​ഫ്, ജിആ​ര്‍സി​സി അ​ധ്യ​ക്ഷ രോ​ഷ്‌​നി കൃ​ഷ്ണ​ന്‍, ദ ​വേ കോ​ര്‍​പ​റേ​റ്റ് സ​ര്‍​വീ​സ​സ് സി​ഇ​ഒ ഉ​വൈ​സ് ഉ​സ്മാ​ന്‍, ക്യൂ ​മെ​ലോ​ഡി​യ കോ​ര്‍​ഡി​നേ​റ്റ​ര്‍ റ​ഊ​ഫ് മ​ല​യി​ല്‍, വി​ജ​യ​മ​ന്ത്ര​ങ്ങ​ളു​ടെ അ​വ​താ​ര​ക​ന്‍ റാ​ഫി പാ​റ​ക്കാ​ട്ടി​ല്‍, പ്ര​ശ​സ്ത ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ ഫി​റോ​സ് നാ​ദാ​പു​രം, ഗാ​യി​ക​യും ക​വ​യി​ത്രി​യു​മാ​യ ഷെ​റി​ന്‍ പൊ​യ്‌​ലി, ത​സീ​ര്‍ ജെ​ന്യൂ​ന്‍ പാ​ര്‍​ട്സ് അ​സി​സ്റ്റ​ന്റ് സെ​യി​ല്‍​സ് മാ​നേ​ജ​ര്‍ ജ​യ​കു​മാ​ര്‍, സൈ​ക്കോ​ള​ജി​സ്റ്റ് ആ​യി​ഷ സൈ​ബൂ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ വി​ശി​ഷ്ട അ​തി​ഥി​ക​ളാ​യി​രു​ന്നു.

റ​ഊ​ഫ് മ​ല​യി​ലും സം​ഘ​വു​മൊ​രു​ക്കി​യ ഗാ​ന​വി​രു​ന്ന് പ്ര​കാ​ശ​ന ച​ട​ങ്ങ് അ​വി​സ്മ​ര​ണീ​യ​മാ​ക്കി. മീ​ഡി​യ പ്ല​സ് സി​ഇ​ഒ​യും പെ​രു​ന്നാ​ള്‍ നി​ലാ​വ് ചീ​ഫ് എ​ഡി​റ്റ​റു​മാ​യ ഡോ.​ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര സ്വാ​ഗ​ത​വും മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ മു​ഹ​മ്മ​ദ് റ​ഫീ​ഖ് ത​ങ്ക​യ​ത്തി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.

NRI

ഇന്റർനാഷനൽ റേഡിയോഗ്രാഫേഴ്സ് കോൺഫറൻസ്: പ്രഫഷണൽ അവാർഡുകൾക്കായി അപേക്ഷ ക്ഷണിച്ചു

ല​ണ്ട​ൻ: സൊ​സൈ​റ്റി ഓ​ഫ് റേ​ഡി​യോ​ഗ്രാ​ഫേ​ഴ്സിന്‍റെ (SoR) കീ​ഴി​ലു​ള്ള പ്ര​ഫ​ഷ​ണ​ൽ അ​ല​യ​ൻ​സ് ഓ​ഫ് ഇ​ന്ത്യ​ൻ റേ​ഡി​യോ​ഗ്രാ​ഫേ​ഴ്സ് (PAIR UK) സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റേ​ഡി​യോ​ഗ്രാ​ഫേ​ഴ്സ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ (IRC 2026) ഭാ​ഗ​മാ​യി, റേ​ഡി​യോ​ഗ്രാ​ഫി രം​ഗ​ത്തെ മി​ക​വു​ക​ൾ അം​ഗീ​ക​രി​ക്കു​ന്ന​തി​നാ​യു​ള്ള പ്രൊ​ഫ​ഷ​ണ​ൽ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

172 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത 2025-ലെ ​കോ​ൺ​ഫ​റ​ൻ​സി വ​ൻ വി​ജ​യ​ത്തി​ന് ശേ​ഷ​മാ​ണ് കൂ​ടു​ത​ൽ വി​പു​ല​മാ​യി 2026-ലെ ​സ​മ്മേ​ള​നം ഒ​രു​ങ്ങു​ന്ന​ത്. യു​കെ​യി​ൽ നി​ന്നും ലോ​ക​മെ​മ്പാ​ടു​മു​ള്ള റേ​ഡി​യോ​ഗ്രാ​ഫ​ർ​മാ​ർ, ഗ​വേ​ഷ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, വ്യ​വ​സാ​യ പ​ങ്കാ​ളി​ക​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രെ ഒ​രു​മി​പ്പി​ച്ച് വി​ജ്ഞാ​ന കൈ​മാ​റ്റ​ത്തി​നും, റേ​ഡി​യോ​ള​ജി രം​ഗ​ത്തെ നൂ​ത​ന ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​തി​നു​മു​ള്ള മി​ക​ച്ച വേ​ദി​യാ​യി ഈ ​കോ​ൺ​ഫ​റ​ൻ​സ് മാ​റും.

"Empowering Radiographers, Enabling Intelligence" എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ കോ​ൺ​ഫ​റ​ൻ​സി​ന്റെ പ്ര​ധാ​ന വി​ഷ​യം. ഈ ​വി​ഷ​യ​ത്തി​ലൂ​ന്നി, അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച പ്രൊ​ഫ​ഷ​ണ​ലു​ക​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ, ഗ​വേ​ഷ​ണ​ങ്ങ​ൾ, കേ​സ് സ്റ്റ​ഡീ​സ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള പ്ര​ബ​ന്ധ​ങ്ങ​ളും സ​യ​ന്റി​ഫി​ക് ക​മ്മി​റ്റി ഔ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ക്കു​ന്നു​ണ്ട്.

കോ​ൺ​ഫ​റ​ൻ​സി ഭാ​ഗ​മാ​യി റേ​ഡി​യോ​ഗ്രാ​ഫി പ്രൊ​ഫ​ഷ​ണ​ലു​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി ന​ൽ​കു​ന്ന അ​വാ​ർ​ഡു​ക​ൾ പ്ര​ധാ​ന​മാ​യും നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണു​ള്ള​ത്:​എ​ക്സ​ല​ൻ​സ് ഇ​ൻ റേ​ഡി​യോ​ള​ജി അ​വാ​ർ​ഡ് (Excellence in Radiology Award):രോ​ഗീ​പ​രി​ച​ര​ണം, സു​ര​ക്ഷ, ക്വാ​ളി​റ്റി എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന മി​ക​ച്ച ക്ലി​നി​ക്ക​ൽ പ്രാ​ക്ടീ​സി​നു​ള്ള പു​ര​സ്കാ​രം. ഇ​ന്നൊ​വേ​ഷ​ൻ ആ​ൻ​ഡ് സ​ർ​വീ​സ് ഇം​പ്രൂ​വ്മെ​ന്റ് അ​വാ​ർ​ഡ് (Innovation & Service Improvement Award): ഗ​വേ​ഷ​ണം, ഡി​ജി​റ്റ​ൽ ഇ​ന്നൊ​വേ​ഷ​ൻ, സ​ർ​വീ​സ് റീ​ഡി​സൈ​ൻ, വി​ദ്യാ​ഭ്യാ​സ സം​രം​ഭ​ങ്ങ​ൾ എ​ന്നി​വ​യി​ലെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന അം​ഗീ​കാ​രം.

റൈ​സിം​ഗ് സ്റ്റാ​ർ അ​വാ​ർ​ഡ് (Rising Star Award): ക​രി​യ​റി​ന്‍റെ ആ​ദ്യ അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ മി​ക​ച്ച നേ​തൃ​പാ​ട​വ​വും പ്ര​ഫ​ഷ​ണ​ൽ വ​ള​ർ​ച്ച​യും കാ​ഴ്ച​വ​യ്ക്കു​ന്ന യു​വ പ്രൊ​ഫ​ഷ​ണ​ലു​ക​ൾ​ക്ക്.

ഡി​സ്റ്റിം​ഗ്വി​ഷ്ഡ് റേ​ഡി​യോ​ഗ്രാ​ഫി പ്രാ​ക്ടീ​സ് അ​വാ​ർ​ഡ് (Distinguished Radiography Practice Award): ഈ ​മേ​ഖ​ല​യി​ൽ 20 വ​ർ​ഷ​ത്തി​ല​ധി​കം സു​ദീ​ർ​ഘ​മാ​യ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യും, റേ​ഡി​യോ​ഗ്രാ​ഫി പ്ര​ഫ​ഷ​ണി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തു​ക​യും ചെ​യ്ത മു​തി​ർ​ന്ന പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്ക് (മു​മ്പ് Veteran Radiographer Award എ​ന്ന് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്).

നോ​മി​നേ​ഷ​ൻ സ​മ​ർ​പ്പി​ക്കേ​ണ്ട വി​ധം:​യു​കെ​യി​ലെ ഡ​യ​ഗ്നോ​സ്റ്റി​ക്, തെ​റാ​പ്പി​റ്റി​ക് റേ​ഡി​യോ​ഗ്രാ​ഫി രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ഈ ​അ​വാ​ർ​ഡു​ക​ൾ​ക്കാ​യി അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. നോ​മി​നേ​ഷ​നു​ക​ൾ സ്വ​യം സ​മ​ർ​പ്പി​ക്കു​ക​യോ, അ​ർ​ഹ​രാ​യ നി​ങ്ങ​ളു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ നി​ർ​ദ്ദേ​ശി​ക്കു​ക​യോ (Peer nomination) ചെ​യ്യാം. അ​വാ​ർ​ഡ് നി​ർ​ണ്ണ​യ​ത്തി​ലെ പൂ​ർ​ണ്ണ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഒ​രു സ്വ​ത​ന്ത്ര പാ​ന​ലാ​യി​രി​ക്കും അ​വാ​ർ​ഡു​ക​ൾ തീ​രു​മാ​നി​ക്കു​ക.

നാ​മ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി: ജൂ​ൺ 15. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നും നോ​മി​നേ​ഷ​ൻ ഫോം ​സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​മാ​യി ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക: https://sites.google.com/view/irc2026uk

NRI

മ​ഹ്ബൂ​ല മെ​ട്രോ​യി​ൽ ഡെ​ന്‍റ​ൽ വി​ഭാ​ഗം ആ​രം​ഭി​ച്ചു

കു​വൈ​റ്റ് സി​റ്റി: മ​ഹ്ബൂ​ല​യി​ലെ ആ​രോ​ഗ്യ​രം​ഗ​ത്ത് വി​ശ്വാ​സ​ത്തി​ന്‍റെ പു​തി​യ അ​ധ്യാ​യ​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന "മെ​ട്രോ സൂ​പ്പ​ർ മെ​ഡി​ക്ക​ൽ കെ​യ​റി​ൽ' ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ ഡെ​ന്‍റ​ൽ വി​ഭാ​ഗം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും രോ​ഗി​കേ​ന്ദ്രി​ത സ​മീ​പ​ന​വും ചേ​ർ​ന്ന ദ​ന്ത​പ​രി​ച​ര​ണ സം​വി​ധാ​ന​മാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​ശ​സ്ത ഡെ​ന്റ​ൽ വി​ദ​ഗ്ധ​നാ​യ ഡോ. ​അ​നു​ഭ​വ് റോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഡെ​ന്റ​ൽ വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഒ​രു കു​വൈ​റ്റി ദി​നാ​ർ മാ​ത്ര​മാ​ണ് ക​ൺ​സ​ൾ​റ്റേ​ഷ​ൻ ഫീ​സ് എ​ന്ന​ത് ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്. കൂ​ടാ​തെ 25 ശ​ത​മാ​നം ഇ​ള​വും ദ​ന്ത വി​ഭാ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ദ​ന്ത​ചി​കി​ത്സാ​രം​ഗ​ത്തെ പ​രി​ച​യ​സ​മ്പ​ത്ത് കൊ​ണ്ട് രോ​ഗി​ക​ളു​ടെ വി​ശ്വാ​സം നേ​ടാ​ൻ ഡോ​ക്ട​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

 

NRI

ഡാ​ള​സ് സി​റ്റി-​വൈ​ഡ് ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ൺ​ഡേ സ്കൂ​ൾ സെ​മി​നാ​ർ ശ​നി​യാ​ഴ്ച

ഡാ​ള​സ്: ഡാ​ള​സ് സി​റ്റി-​വൈ​ഡ് ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ൺ​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കും കു​ട്ടി​ക​ളു​ടെ ശു​ശ്രൂ​ഷാ രം​ഗ​ത്ത് താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്കു​മാ​യി പ്ര​ത്യേ​ക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.

"സ​ൺ​ഡേ സ്കൂ​ൾ ഒ​രു ദൗ​ത്യം: അ​ടു​ത്ത ത​ല​മു​റ​യ്ക്കാ​യി ഒ​രു​മി​ച്ച്' എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ ചി​ന്താ​വി​ഷ​യം. ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം 3:30 വ​രെ റൗ​ല​റ്റി​ലു​ള്ള ക്രോ​സ്‌​വ്യൂ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് (8501 Liberty Grove Rd, Rowlett, TX) സ​ഭ​യി​ൽ വ​ച്ചാ​ണ് പ​രി​പാ​ടി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കു​ട്ടി​ക​ളു​ടെ​യും കൗ​മാ​ര​ക്കാ​രു​ടെ​യും ആ​ത്മീ​യ​വും മാ​ന​സി​ക​വു​മാ​യ വ​ള​ർ​ച്ച​യെ​പ്പ​റ്റി​യും ഇ​ന്ന​ത്തെ ആ​ധു​നി​ക സം​സ്കാ​ര​ത്തി​ൽ അ​വ​രെ എ​ങ്ങ​നെ സ​ൽ​വ​ഴി​യി​ൽ ന​ട​ത്ത​ണം എ​ന്ന​തി​നെ​ക്കു​റി​ച്ചും ശാ​സ്ത്രീ​യ​വും ദൈ​വ​ശാ​സ്ത്ര​പ​ര​വു​മാ​യ മേ​ഖ​ല​ക​ളി​ൽ പ്ര​ശ​സ്ത​രാ​യ​വ​ർ ക്ലാ​സു​ക​ൾ ന​യി​ക്കു​ന്ന​താ​ണ്.

ഡോ. ​തോ​മ​സ് ഇ​ടി​ക്കു​ള (മോ​ഡ​റേ​റ്റ​ർ), ഡോ. ​സു​ശീ​ൽ മാ​ത്യു, ഡോ. ​ജെ​പ്സി​ൻ മാ​ലി​യി​ൽ എ​ന്നി​വ​രെ കൂ​ടാ​തെ പ്രാ​ദേ​ശി​ക സ​ഭ​ക​ളി​ൽ നി​ന്നു​ള്ള പ്ര​ഗ​ത്ഭ​രും വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

"അ​ടു​ത്ത ത​ല​മു​റ​യെ ക്രി​സ്തീ​യ മൂ​ല്യ​ങ്ങ​ളി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കു​ക', "പു​തി​യ കാ​ല​ഘ​ട്ട​ത്തി​ലെ പാ​ഠ്യ​പ​ദ്ധ​തി​ക​ളും അ​ധ്യാ​പ​ന രീ​തി​ക​ളും', "കു​ട്ടി​ക​ളു​ടെ പ്ര​ത്യേ​ക ആ​വ​ശ്യ​ങ്ങ​ൾ തി​രി​ച്ച​റി​യു​ക', "ഇ​ന്ന​ത്തെ സം​സ്കാ​ര​ത്തി​ൽ എ​ങ്ങ​നെ ഫ​ല​പ്ര​ദ​മാ​യി പ​ഠി​പ്പി​ക്കാം' തു​ട​ങ്ങി​യ പ്ര​ധാ​ന കാ​ര്യ​ങ്ങ​ളാ​ണ് സെ​മി​നാ​റി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്.

സ​ൺ​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക​ർ, പാ​സ്റ്റ​ർ​മാ​ർ, മാ​താ​പി​താ​ക്ക​ൾ, സ​ഭാ നേ​താ​ക്ക​ൾ തു​ട​ങ്ങി താ​ത്പ​ര്യ​മു​ള്ള ഏ​വ​ർ​ക്കും ഈ ​സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. ര​ജി​സ്ട്രേ​ഷ​ൻ തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്.

സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് താ​ഴെ പ​റ​യു​ന്ന ലി​ങ്ക് വ​ഴി​യോ Dallascitywide.org എ​ന്ന വെ​ബ്‌​സൈ​റ്റ് സ​ന്ദ​ർ​ശി​ച്ചോ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. ഈ മാസം 21-നു ​മു​മ്പാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ക.

ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട ലി​ങ്ക്: https://tinyurl.com/DCF-Seminar2026. പ​ങ്കെ​ടു​ക്കു​ന്ന ഏ​വ​ർ​ക്കും ഉ​ച്ച​ഭ​ക്ഷ​ണം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: തോ​മ​സ് മു​ല്ല​യ്ക്ക​ൽ (ചെ​യ​ർ​മാ​ൻ) - 214 223 1194, എ​സ്. പി. ​ജെ​യിം​സ് (സെ​ക്ര​ട്ട​റി): 214 334 6962.

NRI

വെ​ടി​ക്കെ​ട്ടും ആ​ന​യും അ​മ്പാ​രി​യു​മാ​യി അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ തൃ​ശൂ​ർ പൂ​രാ​വേ​ശം

ന്യൂ​യോ​ർ​ക്ക്: ഇ​ല​ഞ്ഞി​ത്ത​റ മേ​ള​ത്തി​ന്‍റെ പ്ര​ക​മ്പ​ന​വും കു​ട​മാ​റ്റ​ത്തി​ന്‍റെ വ​ർ​ണ​വി​സ്മ​യ​വും വെ​ടി​മ​രു​ന്നിന്‍റെ ഗ​ന്ധ​വും ആ​വാ​ഹി​ച്ചു​കൊ​ണ്ട് അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ വീ​ണ്ടു​മൊ​രു "മി​നി തൃശൂ​ർ' ഉ​ണ​ർ​ന്നു. യുഎ​സ് തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ ര​ണ്ടാം പ​തി​പ്പ് പ്ര​വാ​സ ലോ​ക​ത്തി​ന് നാ​ടിന്‍റെ ഗൃ​ഹാ​തു​ര സ്മ​ര​ണ​ക​ൾ ഉ​ണ​ർ​ത്തു​ന്ന സാം​സ്കാ​രി​ക വി​രു​ന്നാ​യി മാ​റി.

ജാ​തി​യും മ​ത​വും രാ​ഷ്ട്രീ​യ​വും മ​റ​ന്ന് ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളെ ഒ​ന്നി​പ്പി​ക്കു​ന്ന പൂ​ര​പ്പെ​രു​മ ഒ​ട്ടും ചോ​ർ​ന്നു​പോ​കാ​തെ​യാ​ണ് അ​ന്യ​നാ​ട്ടി​ൽ പു​നഃ​സൃ​ഷ്ടി​ക്ക​പ്പെ​ട്ട​ത്.

പ്ര​വാ​സ​ത്തി​ന്‍റെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ത​ങ്ങ​ളു​ടെ വേ​രു​ക​ളും സം​സ്കാ​ര​വും പു​തി​യ ത​ല​മു​റ​യ്ക്ക് പ​ക​ർ​ന്നു​ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​ബൃ​ഹ​ത്താ​യ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

 

 

 

 

NRI

നീ​റ്റ് പ​രീ​ക്ഷ​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണം: ക​ല കു​വൈ​റ്റ്

കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്തെ ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യെ​യും സ്വ​പ്ന​ങ്ങ​ളെ​യും നി​ർ​ണ​യി​ക്കു​ന്ന നീ​റ്റ് പ​രീ​ക്ഷ വീ​ണ്ടും ചോ​ദ്യ​ചോ​ർ​ച്ച​യു​ടെ​യും ക്ര​മ​ക്കേ​ടു​ക​ളു​ടെ​യും പേ​രി​ൽ വി​വാ​ദ​ത്തി​ലാ​കു​ന്ന​ത് അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണെ​ന്നും പ​രീ​ക്ഷാ സം​വി​ധാ​നം വി​ശ്വാ​സ്യ​ത​യോ​ടെ ന​ട​ത്തേ​ണ്ട​വ​ർ ത​ന്നെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​ത്തി​നാ​കെ വ​ലി​യ അ​പ​മാ​ന​മാ​ണെ​ന്നും ക​ല കു​വൈ​റ്റ്‌ അ​ഭി​പ്രാ​യ​പെ​ട്ടു.

നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​യെ (എ​ൻടിഎ) പ​രീ​ക്ഷ​ക​ൾ ന​ട​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യും ക്ര​മ​ക്കേ​ടു​ക​ളും ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. എ​ൻടിഎ പി​രി​ച്ചു​വി​ട്ട് പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ന്‍റെ ചു​മ​ത​ല നേ​ര​ത്തെ​യു​ള്ള​തു​പോ​ലെ അ​ത​ത് സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ​ക്ക് കൈ​മാ​റ​ണ​മെ​ന്നും ആ​രോ​പ​ണ​ങ്ങ​ൾ സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ച്ച് കു​റ്റ​ക്കാ​ർ​ക്കെ​തി​രെ മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ല ആ​വ​ശ്യ​പ്പെ​ട്ടു.

കു​വൈ​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ പ​രീ​ക്ഷാ സെ​ന്റ​റു​ക​ളി​ൽ നി​ന്ന് നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളാ​ണ് നീ​റ്റ് പ​രീ​ക്ഷ എ​ഴു​തി​യ ശേ​ഷം നാ​ട്ടി​ലേ​ക്ക് പോ​യി​ട്ടു​ള്ള​ത്. പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി​യെ​ങ്ങ​നെ ഈ ​പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ​ല ര​ക്ഷി​താ​ക്ക​ളും.

വീ​ണ്ടും പ​രീ​ക്ഷ​യ്ക്കാ​യി എ​ത്തി​ച്ചേ​രേ​ണ്ട സാ​ഹ​ച​ര്യം പ്ര​വാ​സി കു​ടും​ബ​ങ്ങ​ളെ വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ലും മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലു​മാ​ക്കു​ന്ന​താ​യും ക​ല ചൂ​ണ്ടി​ക്കാ​ട്ടി. ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് അ​ൻ​സാ​രി ക​ട​യ്ക്ക​ലും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​തി​ൻ പ്ര​കാ​ശും സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലാ​ണ് പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്.

NRI

പ്ര​വാ​സി വ​നി​ത​യ്ക്ക് സാ​ന്ത്വ​ന​മാ​യി പ്ര​വാ​സി മി​ത്ര

മ​നാ​മ: രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്ന പ്ര​വാ​സി വ​നി​ത​യ്ക്ക് സ​ഹാ​യ​ഹ​സ്തം നീ​ട്ടി ബ​ഹ്‌​റ​നി​ലെ പ്ര​വാ​സി വ​നി​താ കൂ​ട്ടാ​യ്മ​യാ​യ പ്ര​വാ​സി മി​ത്ര.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം ചി​കി​ത്സ​യും യാ​ത്രാ​ച്ചെ​ല​വും വ​ഹി​ക്കാ​ൻ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​യാ​യ യു​വ​തി​ക്ക് സാ​ധി​ക്കാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വാ​സി മി​ത്ര പ്ര​വ​ർ​ത്ത​ക​ർ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് അം​ഗ​ങ്ങ​ളി​ൽ നി​ന്നും വി​ഭ​വം സ​മാ​ഹ​രി​ച്ച് യു​വ​തി​ക്ക് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നു വി​മാ​ന ടി​ക്ക​റ്റും പ്ര​വാ​സി മി​ത്ര ഗ​ൾ​ഫ് കി​റ്റും ന​ൽ​കി.

സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വു​മാ​യ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​യ പ്ര​വാ​സി മി​ത്ര ഇ​തി​ന് മു​മ്പും നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്.

പ്ര​തി​സ​ന്ധി​യി​ലാ​യ പ്ര​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​കു​ന്ന​തി​ൽ സം​ഘ​ട​ന തു​ട​ർ​ന്നും പ്ര​തി​ബ​ദ്ധ​ത പു​ല​ർ​ത്തു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് സ​ബീ​ന അ​ബ്ദു​ൽ ഖാ​ദി​റും കോ​ഓ​ർ​ഡി​നേ​റ്റ​ർ ഷി​ജി​ന ആ​ഷി​ഖും അ​റി​യി​ച്ചു.

NRI

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ മ​നാ​മ ഏ​രി​യ​യ്ക്ക് പു​തി​യ നേ​തൃ​ത്വം

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള മ​നാ​മ ഏ​രി​യ സ​മ്മേ​ള​നം ക​ഴി​ഞ്ഞ ദി​വ​സം മ​നാ​മ എംസിഎംഎ ഹാ​ളി​ല്‍ ന​ട​ന്നു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​ധീ​ർ സു​ലൈ​മാ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ഏ​രി​യ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കൊ​ല്ലം ഷ​മീ​ർ സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ അ​ഹ​ദ് അധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ സം​ഘ​ട​ന​പ്ര​വ​ര്‍​ത്ത​ന​ത്തെ കു​റി​ച്ച് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​

ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ത്തെ ഏ​രി​യ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ട് ഏ​രി​യ സെ​ക്ര​ട്ട​റി അ​ല​ക്സും സാ​മ്പ​ത്തി​ക റി​പ്പോ​ര്‍​ട്ട് ഏ​രി​യ ട്ര​ഷ​റ​ര്‍ അ​രു​ൺ പ്ര​സാ​ദും സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച് പാ​സാ​ക്കി.

 

NRI

ജ​ർ​മ​നി​യി​ൽ ബാ​ങ്ക് കൊ​ള്ള​യും ബ​ന്ദി​നാ​ട​ക​വും; പ്ര​ത്യേ​ക സേ​ന പ്ര​ദേ​ശം വ​ള​ഞ്ഞു

ബെ​ർ​ലി​ൻ: പ​ടി​ഞ്ഞാ​റ​ൻ ജ​ർ​മ്മ​നി​യി​ലെ റെ​യി​ൻ​ലാ​ൻ​ഡ് - ഫാ​ൽ​സ് സം​സ്ഥാ​ന​ത്തി​ലെ സി​ൻ​സി​ഗ് ന​ഗ​ര​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെയു​ണ്ടാ​യ ബാ​ങ്ക് കൊ​ള്ള​ശ്ര​മം ബ​ന്ദി​നാ​ട​ക​മാ​യി മാ​റി.

പ​ണം കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി​യ സാ​യു​ധ സം​ഘം ബാ​ങ്ക് ജീ​വ​ന​ക്കാ​രെ തോ​ക്കി​ൻ​മു​ന​യി​ൽ ബ​ന്ദി​ക​ളാ​ക്കി​യ​ത്.

സം​ഭ​വ​ത്തി​ന്‍റെ ചു​രു​ക്കം:

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ്രാ​ദേ​ശി​ക സ​മ​യം ഒ​മ്പ​തി​നാ​ണ് സം​ഭ​വം. ബാ​ങ്കി​ന് പു​റ​ത്തു​വ​ച്ച് കാ​ഷ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റെ അ​ക്ര​മി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും നി​ർ​ബ​ന്ധി​ച്ച് ബാ​ങ്കി​നു​ള്ളി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യു​മാ​യി​രു​ന്നു.

ബ​ന്ദി​ക​ൾ:

വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ നി​ല​വി​ൽ അ​ക്ര​മി​ക​ളു​ടെ ക​സ്റ്റ​ഡി​യി​ലാ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ഇ​വ​ർ ബാ​ങ്കി​ന്‍റെ വോ​ൾ​ട്ട് ഏ​രി​യ​യി​ൽ ഉ​ണ്ടെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

പോ​ലീ​സ് ന​ട​പ​ടി:

പ്ര​ത്യേ​ക സാ​യു​ധ സേ​ന സ്ഥ​ല​ത്തെ​ത്തി ബാ​ങ്കും പ​രി​സ​ര​വും പൂ​ർ​ണ​മാ​യി വ​ള​ഞ്ഞു. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ ന​ഗ​ര​മ​ധ്യ​ത്തി​ലേ​ക്കു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

ജാ​ഗ്ര​ത:

അ​ക്ര​മി​ക​ൾ പോ​ലീ​സി​ന്‍റെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. നി​ല​വി​ൽ പു​റ​ത്തു​ള്ള പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ട​മി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

പ്ര​ത്യേ​ക സേ​നാം​ഗ​ങ്ങ​ൾ അ​ക്ര​മി​ക​ളു​മാ​യി ച​ർ​ച്ച​ക​ൾ​ക്ക് ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് വ​ക്താ​വ് അ​റി​യി​ച്ചു. ന​ഗ​രം അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്.

NRI

ഹാ​ന്‍റാ​വൈ​റ​സ് ഭീ​തി​യി​ൽ ക്രൂ​സ് ക​പ്പ​ൽ; മൂ​ന്ന് മ​ര​ണം; ജ​ർ​മ​നി​യി​ലും ജാ​ഗ്ര​താ നി​ർ​ദേ​ശം

ബെ​ർ​ലി​ൻ: ക​ട​ലി​ലെ ആ​ഡം​ബ​ര യാ​ത്ര​യി​ൽ ഹാ​ന്‍റാ​വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് ക്രൂ​സ് ക​പ്പ​ലി​ൽ മൂ​ന്ന് മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ക​പ്പ​ലി​ലെ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് ക​പ്പ​ൽ ക​ർ​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ആ​ഗോ​ള​ത​ല​ത്തി​ൽ വൈ​റ​സ് ഭീ​തി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ർ​മ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. എ​ലി​ക​ൾ, ചു​ണ്ടെ​ലി​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ നി​ന്നാ​ണ് വൈ​റ​സ് മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രു​ന്ന​ത്.

വാ​യു​വി​ലൂ​ടെ​യും വൈ​റ​സ് പ​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​തീ​വ ജാ​ഗ്ര​ത വേ​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പ്. പ​നി, പേ​ശി​വേ​ദ​ന, ക​ടു​ത്ത ക്ഷീ​ണം എ​ന്നി​വ​യാ​ണ് പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ൾ.

ശ്വാ​സ​കോ​ശ​ത്തെ ബാ​ധി​ക്കു​ന്ന ഹാന്‍റാ​വൈ​റ​സ് പ​ൾ​മ​ണ​റി സി​ൻ​ഡ്രോം (എച്ച്പിഎസ്) മ​ര​ണ​കാ​ര​ണ​മാ​യേ​ക്കാം. ഹാ​ന്‍റാ​വൈ​റ​സ് പ​ട​ർ​ന്ന് മൂ​ന്ന് പേ​ർ മ​രി​ച്ച "എം.​വി ഹോ​ണ്ടി​യ​സ്' എ​ന്ന ക്രൂ​സ് ക​പ്പ​ലി​ൽ നി​ന്നു​ള്ള ഒ​രു യാ​ത്ര​ക്കാ​ര​നെ വി​ദ​ഗ്ധ നി​രീ​ക്ഷ​ണ​ത്തി​നാ​യി ജ​ർ​മ​നി​യി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്.

നെ​ത​ർ​ലാ​ൻ​ഡി​ൽ വി​മാ​ന​മി​റ​ങ്ങി​യ ഇ​യാ​ളെ ഡ്യൂ​സ​ൽ​ഡോ​ർ​ഫി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക ഫ​യ​ർ സ​ർ​വീ​സ് സം​ഘം ആം​ബു​ല​ൻ​സി​ൽ ഏ​റ്റു​വാ​ങ്ങി ഡ്യൂ​സ​ൽ​ഡോ​ർ​ഫ് സ​ർ​വ​ക​ലാ​ശാ​ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

ക​പ്പ​ലി​ൽ രോ​ഗം ബാ​ധി​ച്ച വ്യ​ക്തി​യു​മാ​യി ഇ​യാ​ൾ സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യി​രു​ന്നെ​ങ്കി​ലും നി​ല​വി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും കാ​ണി​ക്കു​ന്നി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​യാ​ളെ ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

നേ​ര​ത്തെ ക​പ്പ​ലി​ൽ നി​ന്ന് ര​ണ്ട് ജീ​വ​ന​ക്കാ​രെ​യും രോ​ഗ​ബാ​ധ സം​ശ​യി​ക്കു​ന്ന ഒ​രാ​ളെ​യും നെ​ത​ർ​ലാ​ൻ​ഡി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. കേ​പ് വെ​ർ​ഡി​ക്ക് സ​മീ​പം ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ന്ന ഈ ​ക​പ്പ​ലി​ൽ മൂ​ന്ന് യാ​ത്ര​ക്കാ​ർ മ​ര​ണ​പ്പെ​ട്ട​തോ​ടെ​യാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ ആ​രോ​ഗ്യ ജാ​ഗ്ര​ത പ്ര​ഖ്യാ​പി​ച്ച​ത്.

എ​ലി​ക​ളു​ടെ വി​സ​ർ​ജ്യ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും പ​ട​രു​ന്ന ഹാ​ൻ​റ്റാ വൈ​റ​സി​നെ നേ​രി​ടാ​ൻ എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഡ്യൂ​സ​ൽ​ഡോ​ർ​ഫ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​യാ​ളു​ടെ ദേ​ശീ​യ​ത​യോ മ​റ്റ് വി​വ​ര​ങ്ങ​ളോ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

വീ​ടു​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും എ​ലി​ക​ളു​ടെ ശ​ല്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും, പ​ഴ​യ സ്റ്റോ​ർ റൂ​മു​ക​ളോ ബേ​സ്‌​മെ​ന്‍റു​ക​ളോ വൃ​ത്തി​യാ​ക്കു​മ്പോ​ൾ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നും ജ​ർ​മ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ജ​ന​ങ്ങ​ളോ​ട് നി​ർ​ദേ​ശി​ച്ചു.

വൈ​റ​സ് ബാ​ധ​യ്ക്ക് നി​ല​വി​ൽ പ്ര​ത്യേ​ക വാ​ക്സീ​നു​ക​ളോ ചി​കി​ത്സ​യോ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ പ്ര​തി​രോ​ധം മാ​ത്ര​മാ​ണ് ഏ​ക പോം​വ​ഴി. യാ​ത്ര​ക്കാ​ർ വി​ദേ​ശ​യാ​ത്ര​ക​ൾ​ക്ക് ശേ​ഷം പ​നി​യോ മ​റ്റ് അ​സ്വ​സ്ഥ​ത​ക​ളോ ക​ണ്ടാ​ൽ ഉ​ട​ൻ ഡോ​ക്ട​റെ കാ​ണ​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

NRI

റ​വ.​ഫാ. ജോ​ബി​ൻ ജോ​സിന് ഡെ​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു‌ടെ സ്വീ​ക​ര​ണം

ഡെ​ട്രോ​യി​റ്റ്: ഡെ​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ പു​തി​യ വി​കാ​രി​യാ​യി നി​യ​മി​ത​നാ​യ റ​വ.​ഫാ. ജോ​ബി​ൻ ജോ​സും കു​ടും​ബ​വും മി​ഷി​ഗ​ണി​ലെ​ത്തി. വെ​ള്ളി​യാ​ഴ്ച ഡെ​ട്രോ​യി​റ്റ് മെ​ട്രോ​പൊ​ളി​റ്റ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വിമാനത്താവളത്തിലെത്തി​യ ​ഫാ. ജോ​ബി​ൻ ജോ​സിനെ​യും കു​ടും​ബ​ത്തെ​യും ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ളും വി​ശ്വാ​സി​ക​ളും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

1978-ൽ ​സ്ഥാ​പി​ത​മാ​യ ഡെ​ട്രോ​യി​റ്റ് മാ​ർ​തോ​മ്മാ ഇ​ട​വ​ക​യു​ടെ 18-ാമ​ത് വി​കാ​രി​യാ​യിയാ​ണ് ഫാ ജോ​ബി​ൻ ജോ​സ് ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. അ​ച്ച​നോ​ടൊ​പ്പം ഭാ​ര്യ ജി​ൻ​സി ആ​നി ജോ​ർ​ജ് കൊ​ച്ച​മ്മ, മ​ക്ക​ളാ​യ സി​യ സാ​റ ജോ​ബി​ൻ, ന​ഥാ​ൻ ജോ​സ് ജോ​ബി​ൻ, നി​യ മ​റി​യം ജോ​ബി​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

 

NRI

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത മ​താ​ധ്യാ​പ​ക വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി

ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​നം ല​ണ്ട​നി​ൽ ന​ട​ന്നു. രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലും മി​ഷ​നുക​ളി​ൽ നി​ന്നു​മാ​യി ആ​യി​ര​ത്തോ​ളം മ​താ​ധ്യാ​പ​ക​രും നാ​ൽ​പ്പ​തോ​ളം വൈ​ദി​ക​രും പ​ങ്കെ​ടു​ത്ത സ​മ്മേ​ള​നം പ്രാ​തി​നി​ധ്യം കൊ​ണ്ടും സം​ഘാ​ട​ന മി​ക​വ് കൊ​ണ്ടും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത സ​മ്മേ​ള​ന​ത്തി​ൽ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ മു​ഖ്യാ​​തിഥിയാ​യി​രു​ന്നു. വ​ട​വാ​തൂ​ർ പൗ​ര​സ്ത്യ വി​ദ്യാ​പീ​ഠം പ്ര​സി​ഡ​ന്‍റ് റ​വ.ഡോ. ​പോ​ളി മ​ണി​യാ​ട്ട് മ​താ​ധ്യാ​പ​ക​ർ​ക്ക് ക്ലാ​സ് ന​യി​ച്ചു.

 

NRI

അ​യ​ർ​ല​ൻ​ഡി​ൽ ദേ​ശീ​യ ബൈ​ബി​ൾ ക​ലോ​ത്സ​വം വ​ർ​ണാ​ഭ​മാ​യി

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​വും ക​ലാ​സാം​സ്കാ​രി​ക ഉ​ണ​ർ​വും ഒ​രു​മി​ച്ചു​ചേ​ർ​ന്ന പ്ര​ഥ​മ നാ​ഷ​ണ​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വം ഡ​ബ്ലി​ൻ താ​ല​യി​ലെ സെ​ന്‍റ് മാ​ർ​ക്ക്സ് നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ന​ട​ന്നു.​

വി​ശ്വാ​സ​ത്തി​ന്‍റെ ആ​ത്മാ​വി​നെ വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​ച്ച ഈ ​മ​ഹോ​ത്സ​വം നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യി. സീ​റോമ​ല​ബാ​ർ സ​ഭ അ​യ​ർ​ല​ൻഡ് നാ​ഷ​ണ​ൽ കോഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടും കു​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് തി​രി​തെ​ളി​ച്ച് ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു.

ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ കാ​റ്റി​ക്കി​സം ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ള്ളാ​മ​ത്ത​റ, ബൈ​ബി​ൾ ഫെ​സ്റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജെ​യി​ൻ മ​ന്ന​ത്തു​കാ​ര​ൻ, നാ​ഷ​ണ​ൽ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ ട്ര​സ്റ്റി ബി​നോ​യ് ജോ​സ്, സെ​ക്ര​ട്ട​റി ലി​ജി ലി​ജോ, കാ​റ്റി​ക്കി​സം സെ​ക്ര​ട്ട​റി ജോ​സ് ചാ​ക്കോ, ക​ലോ​ത്സ​വം കോ​ഓർ​ഡി​നേ​റ്റ​ർ ബാ​ബു ജോ​സ​ഫ്, ജി​ൻ​സി ജി​ജി, പിആ​ർഒ ബി​ജു ന​ട​യ്ക്ക​ൽ, വി​വി​ധ റീ​ജി​യ​ണ​ൽ കാ​റ്റി​ക്കി​സം സെ​ക്ര​ട്ട​റി​മാ​ർ, ഡ​ബ്ലി​ൻ റീ​ജി​യ​ണ​ൽ സെ​ക്ര​ട്ട​റി ജി​മ്മി ആ​ന്‍റ​ണി, ട്ര​സ്റ്റി ബെ​ന്നി ജോ​ൺ, നാ​ഷ​ണ​ൽ, റീ​ജി​യ​ണ​ൽ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും സം​ഘാ​ട​ക​ർ​ക്കും പ്രോ​ത്സാ​ഹ​ന​മാ​യി യൂ​റോ​പ്പി​ലെ സീ​റോമ​ല​ബാ​ർ വി​ശ്വാ​സി​ക​ൾ​ക്കാ​യു​ള്ള അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ബി​ഷ​പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് ക​ലോ​ത്സ​വ​ത്തി​ൽ സാ​ന്നി​ധ്യം വ​ഹി​ച്ചു.

അ​യ​ർ​ലൻഡി​ലെ നാ​ല് റീ​ജി​യ​ണു​ക​ളി​ൽ ന​ട​ന്ന ക​ലോ​ത്സ​വ​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് നാ​ഷ​ണ​ൽ ത​ല മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ത്. അ​യ​ർ​ല​ൻഡും നോ​ർ​ത്ത് അ​യ​ർ​ല​ൻഡും ഉ​ൾ​പ്പെ​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ശ്വാ​സി​ക​ളു​ടെ സാ​ന്നി​ധ്യം ക​ലോ​ത്സ​വ​ത്തെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ പ്ര​ധാ​ന ക​ലാ​സം​ഗ​മ​ങ്ങ​ളി​ലൊ​ന്നാ​ക്കി ഉ​യ​ർ​ത്തി.

ബൈ​ബി​ൾ ആ​ശ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ മ​ത്സ​രാ​ത്മ​ക​ത​യും ക​ലാ​സൗ​ന്ദ​ര്യ​വും സ​മ​ന്വ​യി​പ്പി​ച്ചു. നൃ​ത്തം, ഗാ​നാ​ലാ​പ​നം, ചി​ത്ര​ര​ച​ന, ഏ​കാ​ഭി​ന​യം, സ്കി​റ്റ് തു​ട​ങ്ങി വി​വി​ധ മ​ത്സ​ര​വി​ഭാ​ഗ​ങ്ങ​ളി​ൽ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും തു​ല്യോ​ത്സാ​ഹ​ത്തോ​ടെ പ​ങ്കെ​ടു​ത്തു.

ക​ലാ​സ​മ്പ​ന്ന​മാ​യ അ​വ​ത​ര​ണ​ങ്ങ​ളും മ​നോ​ഹ​ര​മാ​യ വേ​ഷ​ഭൂ​ഷ​ക​ളും നൃ​ത്ത​വേ​ദി​യെ മി​ഴി​വാ​ർ​ന്ന​താ​ക്കി.

 

NRI

ടെ​ക്സ​സ് ട​ഗ് ഓ​ഫ് വാ​ർ ലീ​ഗ്: ഡാ​ള​സ് സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ടം​വ​ലി മ​ഹോ​ത്സ​വം ശനിയാഴ്ച

ഡാ​ള​സ്: ടെ​ക്സ​സി​ലെ കാ​യി​ക പ്രേ​മി​ക​ൾ​ക്കാ​യി ആ​വേ​ശം നി​റ​ഞ്ഞ ഒ​രു വ​ലി​യ മ​ത്സ​ര വേ​ദി വീ​ണ്ടും ഒ​രു​ങ്ങു​ക​യാ​ണ്. ഡാ​ള​സ് സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "ടെ​ക്സ​സ് ട​ഗ് ഓ​ഫ് വാ​ർ ലീ​ഗ് ര​ണ്ടാം സീ​സ​ൺ' ശനിയാഴ്ച (മേ​യ് ഒ​മ്പ​ത്) ഗാ​ർ​ല​ൻ​ഡ്, ടെ​ക്സ​സി​ലെ എം​ജി​എം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

സാ​മൂ​ഹി​ക ഐ​ക്യ​വും കാ​യി​ക ആ​വേ​ശ​വും കൂ​ട്ടി​യി​ണ​ക്കു​ന്ന ഈ ​മ​ഹ​ത്താ​യ പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ കാ​യി​ക​പ്രേ​മി​ക​ളേ​യും കു​ടും​ബ​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഡാ​ള​സ് സോ​ഷ്യ​ൽ ക്ല​ബ് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഗാ​ർ​ല​ൻ​ഡി​ലെ എം​ജി​എം ഓ​ഡി​റ്റോ​റി​യം (5210 Locust Grove Rd, Garland, TX 75043) ആ​ണ് ഈ ​വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ന് വേ​ദി​യാ​കു​ന്ന​ത്. രാ​വി​ലെ 11ന് ​ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം ആ​റി​ന് വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഈ ​ലീ​ഗി​ൽ ടെ​ക്സ​സി​ലെ വി​വി​ധ ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കും.

ഇ​ത് കേ​വ​ലം ഒ​രു മ​ത്സ​ര​മ​ല്ല, മ​റി​ച്ച് ശ​ക്തി​യും ഏ​കോ​പ​ന​വും ടീം ​സ്പി​രി​റ്റും പ​രീ​ക്ഷി​ക്ക​പ്പെ​ടു​ന്ന ഒ​രു കാ​യി​ക ഉ​ത്സ​വം കൂ​ടി​യാ​ണ്. പ​ങ്കെ​ടു​ക്കു​ന്ന ഓ​രോ ടീ​മി​നും കാ​യി​ക മ​ത്സ​ര​ത്തി​ന്‍റെ തീ​വ്ര​ത​യും ഒ​പ്പം സൗ​ഹൃ​ദ​ത്തി​ന്‍റെ മ​ധു​ര​വും ഒ​രു​പോ​ലെ അ​നു​ഭ​വി​ക്കാ​നാ​കും.

ഈ ​മ​ത്സ​രം ടെ​ക്സ​സി​ലെ ടീ​മു​ക​ൾ​ക്കാ​യി മാ​ത്ര​മാ​യി​ട്ടാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ഓ​രോ ടീ​മി​നും അ​നു​വ​ദ​നീ​യ​മാ​യ ഭാ​ര​പ​രി​ധി 1325 എ​ൽ​ബി​എ​സ് + 10 എ​ൽ​ബി​എ​സ് വ​രെ​യാ​ണ്.

പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് പ്ര​സി​ഡ​ന്‍റ് ജി​നു കു​ടി​ലി​ൽ (347 241 2032), സെ​ക്ര​ട്ട​റി കു​ട്ട​ൻ മൂ​പ്ര​പ്പ​ള്ളി​ൽ (405 401 7933), ക​ൺ​വീ​ന​ർ സൈ​മ​ൺ ചാ​മ​ക്കാ​ല (214 385 1015) എ​ന്നി​വ​രാ​ണ്. കൂ​ടാ​തെ ടി​ജോ ച​ങ്ങ​ങ്ക​രി (469 386 8698), പ്ര​തീ​ഷ് ജോ​ൺ വാ​ഴ​കാ​ട്ട് (214 763 5659) എ​ന്നി​വ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

ടെ​ക്സ​സി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും കാ​യി​ക പ്രേ​മി​ക​ൾ​ക്കും ഒ​ന്നി​ച്ചു​ചേ​രാ​നും സൗ​ഹൃ​ദം പു​തു​ക്കാ​നും ആ​വേ​ശം നി​റ​ഞ്ഞ ഒ​രു ദി​നം ആ​സ്വ​ദി​ക്കാ​നും ല​ഭി​ക്കു​ന്ന അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കു​ടും​ബ​ത്തോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടും ഒ​പ്പം എ​ത്തി ഈ ​മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

NRI

കാ​ൽ​ഗ​റി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ കൂ​ദാ​ശ​യും പ്ര​തി​ഷ്ഠാ ദി​ന​വും 29, 30 തീ​യ​തി​ക​ളി​ൽ

കാ​ൽ​ഗ​റി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ കാ​ന​ഡ ഭ​ദ്രാ​സ​ന​ത്തി​ലെ കാ​ൽ​ഗ​റി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യം കൂ​ദാ​ശ നി​ർ​വി​ലേ​ക്ക്. ഈ ​മാ​സം 29, 30 തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ​ധ്യ​ക്ഷ​ൻ മോ​റാ​ൻ മാ​ർ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യു​സ് ത്രി​തി​യ​ൻ കാ​തോ​ലി​ക്ക ബാ​വ​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ലും കാ​ന​ഡ ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്ത സ​ഖ​റി​യ മാ​ർ നി​ക്കോ​ളോ​വോ​സി​ന്‍റെ​യും കു​ന്നം​കു​ളം ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഗീ​വ​റു​ഗീ​സ് മാ​ർ യൂ​ലി​യോ​സി​ന്‍റെ​യും സ​ഹ​കാ​ർ​മി​ക​ത്വ​ത്തി​ലും ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്.

2002ൽ ​ഒ​രു congregation ആ​യി തു​ട​ങ്ങി​യ കാ​ൽ​ഗ​റി സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഏ​ഴ്വ​ർ​ഷ​കാ​ലം മാ​സ​ത്തി​ൽ ഒ​രു സ​ർ​വീ​സ് മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

2010 ഓ​ടു കൂ​ടി ഇ​വി​ടെ പൂ​ർ​ണ സ​മ​യം വി​കാ​രി വ​രി​ക​യും തു​ട​ർ​ന്ന് ഇ​ട​വ​ക അ​ഭ്യൂ​ത പൂ​ർ​വ​മാ​യ വ​ള​ർ​ച്ച​യി​ൽ കൂ​ടി മു​ൻ​പോ​ട്ട് പോ​വു​ക​യും ചെ​യ്തു.

 

NRI

കെഎ​ച്ച്എ​ൻഎ പു​തി​യ ഓ​ഡി​റ്റ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു

ടാ​മ്പ: കേ​ര​ള ഹി​ന്ദു​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (കെ​എ​ച്ച്എ​ൻ​എ) 2023 - 2025 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക​ൺ​വ​ൻ​ഷ​ന്‍റെ വ​ര​വ് - ചെ​ല​വ് ക​ണ​ക്കു​ക​ളും പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി സ്വ​ത​ന്ത്ര ഓ​ഡി​റ്റ് ക​മ്മി​റ്റി​യെ ട്ര​സ്റ്റി ബോ​ർ​ഡും ഡ​യ​റ​ക്‌ട​ർ ബോ​ർ​ഡും സം​യു​ക്ത​മാ​യി രൂ​പീ​ക​രി​ച്ചു.

ഉ​ദ​യ​ൻ മേ​നോ​ൻ (ഫ്ലോ​റി​ഡ), ​സ​ഹൃ​ദ​യ പ​ണി​ക്ക​ർ (ന്യൂ​യോ​ർ​ക്ക്), ​ര​ഘു​നാ​ഥ​ൻ നാ​യ​ർ (ന്യൂ​യോ​ർ​ക്ക്) എ​ന്നി​വ​ര​ട​ങ്ങി​യ മൂ​ന്നം​ഗ ക​മ്മി​റ്റി​യാ​ണ് രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 

​​പ്ര​ഫ​ഷ​ണ​ൽ മി​ക​വും സാ​മ്പ​ത്തി​ക വി​ശ​ക​ല​ന പാ​ട​വ​വും ഉ​ള്ള വ്യ​ക്തി​ക​ളെ​യാ​ണ് ഈ ​ക​മ്മി​റ്റി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് കെ​എ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​നും ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ൺ വ​ന​ജ നാ​യ​രും പ​റ​ഞ്ഞു.

NRI

ഒ​സി​ഐ ച​ട്ട​ങ്ങ​ളി​ൽ വ​ൻ മാ​റ്റം: പാ​സ്‌​പോ​ർ​ട്ട് പു​തു​ക്കി​യാ​ൽ മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം, ലം​ഘി​ച്ചാ​ൽ പി​ഴ

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ പൗ​ര​ത്വ​മു​ള്ള ഇ​ന്ത്യ​ൻ വം​ശ​ജ​ർ​ക്കാ​യു​ള്ള ഓ​വ​ർ​സീ​സ് സി​റ്റി​സ​ൺ ഓ​ഫ് ഇ​ന്ത്യ (ഒ​സി​ഐ) ച​ട്ട​ങ്ങ​ളി​ൽ സു​പ്ര​ധാ​ന പ​രി​ഷ്കാ​ര​ങ്ങ​ളു​മാ​യി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. ഒ​രു പ​തി​റ്റാ​ണ്ടി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നി​രി​ക്കു​ന്ന​ത്.

പാ​സ്‌​പോ​ർ​ട്ട് പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ ഇ​നി മു​ത​ൽ പി​ഴ ഈ​ടാ​ക്കും.

പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾ ഒ​റ്റ​നോ​ട്ട​ത്തി​ൽ:

മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ അ​പ്‌​ഡേ​റ്റ് ചെ​യ്യ​ണം: വി​ദേ​ശ പാ​സ്‌​പോ​ർ​ട്ട് പു​തു​ക്കി ല​ഭി​ച്ചാ​ൽ 90 ദി​വ​സ​ത്തി​നു​ള്ളി​ൽ (മൂ​ന്ന് മാ​സം) അ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ഒ​സി​ഐ പോ​ർ​ട്ട​ലി​ൽ അ​പ്‌​ഡേ​റ്റ് ചെ​യ്തി​രി​ക്ക​ണം.

പി​ഴ ശി​ക്ഷ: നി​ശ്ചി​ത കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ അ​പ്‌​ഡേ​റ്റ് ചെ​യ്യു​ന്ന​തി​ന് 25 ഡോ​ള​ർ പി​ഴ ന​ൽ​കേ​ണ്ടി വ​രും.

യാ​ത്രാ ത​ട​സം: കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ അ​പൂ​ർ​ണ്ണ​മോ ആ​യ ഒ​സി​ഐ രേ​ഖ​ക​ളു​മാ​യി യാ​ത്ര ചെ​യ്താ​ൽ ഇ​ന്ത്യ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഇ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം പ്ര​വേ​ശ​നം നി​ഷേ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ബ​യോ​മെ​ട്രി​ക് ലി​ങ്കിം​ഗ്: ഒ​സി​ഐ രേ​ഖ​ക​ൾ ബ​യോ​മെ​ട്രി​ക് സം​വി​ധാ​ന​വു​മാ​യി ബ​ന്ധി​പ്പി​ച്ചു. ഇ​തി​ലൂ​ടെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ ഇ-​പ്രോ​സ​സിം​ഗ് വേ​ഗ​ത്തി​ലാ​കും.

ഫീ​സ് ഏ​കീ​ക​ര​ണം: ലോ​ക​ത്തെ എ​ല്ലാ ഇ​ന്ത്യ​ൻ മി​ഷ​നു​ക​ളി​ലും ഒ​സി​ഐ ഫീ​സ് ഘ​ട​ന ഏ​കീ​ക​രി​ച്ചു.

പു​തു​ക്കി​യ ഒ​സി​ഐ ഫീ​സ് നി​ര​ക്കു​ക​ൾ: അ​പേ​ക്ഷാ വി​ഭാ​ഗം ഫീ​സ് (വി​ദേ​ശ​ത്ത്) ഫീ​സ് (ഇ​ന്ത്യ​യി​ൽ)​പു​തി​യ ഒ​സി​ഐ അ​പേ​ക്ഷ275 ഡോ​ള​ർ15,000 രൂ​പ​ഒ​സി​ഐ റീ-​ഇ​ഷ്യൂ (പാ​സ്‌​പോ​ർ​ട്ട് മാ​റു​മ്പോ​ൾ) 25 ഡോ​ള​ർ-​ന​ഷ്ട​പ്പെ​ട്ടാ​ൽ/​ന​ശി​ച്ചാ​ൽ (ഡ്യൂ​പ്ലി​ക്കേ​റ്റ്)100 ഡോ​ള​ർ - പി​ഐ​ഒ​യി​ൽ നി​ന്ന് ഒ​സി​ഐ​യി​ലേ​ക്ക് മാ​റാ​ൻ100 ഡോ​ള​ർ.

ഗ​വേ​ഷ​ക​ർ​ക്കും ശ്രീ​ല​ങ്ക​ൻ വം​ശ​ജ​ർ​ക്കും ആ​ശ്വാ​സം​ഉ​യ​ർ​ന്ന വൈ​ദ​ഗ്ധ്യ​മു​ള്ള ഒ​സി​ഐ ഉ​ട​മ​ക​ളെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​യി​ലെ ഗ​വേ​ഷ​ണ, ഫെ​ല്ലോ​ഷി​പ്പ് പ്രോ​ഗ്രാ​മു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള നി​ബ​ന്ധ​ന​ക​ൾ ല​ഘൂ​ക​രി​ച്ചു.

ഇ​തി​നാ​യി നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന ആ​റ് മാ​സ​ത്തെ റെ​സി​ഡ​ൻ​സി നി​ബ​ന്ധ​ന ഒ​ഴി​വാ​ക്കി. കൂ​ടാ​തെ, ശ്രീ​ല​ങ്ക​ൻ ത​മി​ഴ് വം​ശ​ജ​രു​ടെ അ​ഞ്ച്, ആ​റ് ത​ല​മു​റ​ക​ൾ​ക്കും ഇ​നി മു​ത​ൽ ഒ​സി​ഐ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കും.

പ്ര​വാ​സി​ക​ൾ ശ്ര​ദ്ധി​ക്കാ​ൻ: വി​ദേ​ശ പാ​സ്‌​പോ​ർ​ട്ട് പു​തു​ക്കി​യ ഉ​ട​ൻ ത​ന്നെ ഒ​സി​ഐ പോ​ർ​ട്ട​ലി​ൽ വി​വ​ര​ങ്ങ​ൾ അ​പ്‌​ഡേ​റ്റ് ചെ​യ്യു​ന്ന​ത് വ​ഴി പി​ഴ​യും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ യാ​ത്രാ ത​ട​സ​ങ്ങ​ളും ഒ​ഴി​വാ​ക്കാം.

NRI

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ലോ​ക തൊ​ഴി​ലാ​ളി ദി​നം വി​പു​ല​മാ​യ ആ​ഘോ​ഷി​ച്ചു

മനാമ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വ​നി​താ വി​ഭാ​ഗ​മാ​യ പ്ര​വാ​സിശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക തൊ​ഴി​ലാ​ളി വി​പു​ല​മാ​യ ആ​ഘോ​ഷി​ച്ചു. ഗു​ദൈ​ബി​യ​യി​ലും ക​മ്മീ​സി​ലും ഉ​ള്ള നൂ​റി​ല​ധി​കം വ​നി​താ തൊ​ഴി​ലാ​ളികൾ താമസിക്കുന്നയിടത് ഇവർ സ​ന്ദ​ർ​ശ​നം നടത്തി.

അ​വ​രു​മാ​യി ലോ​ക തൊ​ഴി​ലാ​ളി ദി​നം ആ​ഘോ​ഷി​ക്കു​ക​യും അ​വ​ർ​ക്കു ഭ​ക്ഷ​ണ​വി​ത​ര​ണ​വും ന​ട​ത്തു​ക​യും ചെ​യ്ത ച​ട​ങ്ങ് കെ​പിഎ ​പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

 

 

NRI

ഐ​ന​ന്‍റ് ന​ഴ്സ​സ് ഡേ ​ആ​ഘോ​ഷി​ച്ചു

ഡാ​ള​സ്: ഇ​ന്ത്യ​ൻ - അ​മേ​രി​ക്ക​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് (ഐ​ന​ന്‍റ്) ന​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.

ഗാ​ർ​ല​ൻ​ഡ് ബ്രോ​ഡ് വേ​യി​ലെ ഐ​സി​ഇ​സി ഹാ​ളി​ൽ ന​ട​ന്ന ഗം​ഭീ​ര​മാ​യ പ​രി​പാ​ടി​യി​ൽ ഐ​ന​ന്‍റി​ന്‍റെ​യും നെ​ന​യു​ടെ​യും ഫൗ​ണ്ട​ർ അം​ഗ​വു​മാ​യ ആ​ൻ വ​ർ​ഗീ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ന​ട​ന്നു വ​ന്ന പാ​ത​യെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ക​യും ആ ​ചി​ന്ത​യി​ലൂ​ടെ ന​ഴ്സിം​ഗ് സേ​വ​ന രം​ഗ​ത്തെ നി​ര്‍​ണാ​യ​ക​മാ​യ ആ​ശ​യ ഘ​ട്ട​ത്തി​ലേ​ക്കു കൊ​ണ്ടു​വ​രു​വാ​നും ക​രു​ണ​യോ​ടു​കൂ​ടി​യ പ​രി​ച​ര​ണം മു​ഖ്യ ല​ക്ഷ്യ മാ​യി കാ​ണാ​നും ത​ള​ർ​ന്നി​രി​ക്കാ​തെ ക​ട​ന്നു ചെ​ല്ല​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്‍റ് മ​ഹേ​ഷ്‌ പി​ള്ള പ​രി​പാ​ടി​യു​ടെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ​ലി​സ​ബ​ത് ആന്‍റ​ണി സ്വാ​ഗ​തം പ​റ​യു​ക​യും ഏ​യ്ഞ്ച​ൽ ജ്യോ​തി ന​ന്ദി പ​റ​യു​ക​യും ചെ​യ്തു.

NRI

വാ​ർ​ഷി​ക പു​ര​സ്‌​കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച് ഡാ​ള​സ് മോ​ർ​ണിം​ഗ് ന്യൂ​സ്

ഡാ​ള​സ്: ഡാ​ള​സ് മോ​ർ​ണിം​ഗ് ന്യൂ​സ് ത​ങ്ങ​ളു​ടെ വാ​ർ​ഷി​ക പു​ര​സ്‌​കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. മി​ക​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ 15 പേ​രെ​യാ​ണ് ച​ട​ങ്ങി​ൽ ആ​ദ​രി​ച്ച​ത്.

ബ്രേ​ക്കിം​ഗ് ന്യൂ​സ്, കമ്യൂ​ണി​റ്റി വ​ർ​ക്ക്, ഇ​ൻ​വെ​സ്റ്റി​ഗേ​റ്റീ​വ് റി​പ്പോ​ർ​ട്ടിം​ഗ് തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച റി​പ്പോ​ർ​ട്ട​ർ​മാ​ർ, എ​ഡി​റ്റ​ർ​മാ​ർ, വി​ഷ്വ​ൽ ജേ​ണ​ലി​സ്റ്റു​ക​ൾ എ​ന്നി​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

പ​ബ്ലി​ഷ​റും സിഇഒ​യു​മാ​യ ഗ്രാ​ന്‍റ് മോ​യി​സ്, എ​ക്സി​ക്യൂ​ട്ടീ​വ് എ​ഡി​റ്റ​ർ കോ​ളി​ൻ മ​ക്കെ​യ്ൻ നെ​ൽ​സ​ൺ എ​ന്നി​വ​ർ പു​ര​സ്‌​കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

സ​ത്യ​സ​ന്ധ​ത​യും സ​ർ​ഗാത്മ​ക​ത​യും നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് സ​മൂ​ഹ​ത്തി​ൽ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തെ ആ​ഘോ​ഷി​ക്കു​ക എ​ന്ന​താ​ണ് ഈ ​ച​ട​ങ്ങി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് കോ​ളി​ൻ മ​ക്കെ​യ്ൻ നെ​ൽ​സ​ൺ പ​റ​ഞ്ഞു.

ക്രി​സ്റ്റ​ഫ​ർ വി​ൻ "റോ​ബ​ർ​ട്ട് ഡ​ബ്ല്യു. ഡെ​ഷ​ർ​ഡ് അ​വാ​ർ​ഡ് ഫോ​ർ സി​വി​ക് ജേ​ണ​ലി​സം' ക​ര​സ്ഥ​മാ​ക്കി. രാ​ജ്യ​ത്തിന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​ട​ങ്ങു​ന്ന പാ​ന​ലാ​ണ് വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

NRI

ഗ​ള്‍​ഫ് മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ച് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ്

കൊ​ച്ചി: കേ​ര​ള​ത്തി​ല്‍ നി​ന്നും ഖ​ത്ത​ര്‍, ബ​ഹ്റി​ന്‍, യു​എ​ഇ, ഒ​മാ​ന്‍, സൗ​ദി അ​റേ​ബ്യ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ച് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ്.

കേ​ര​ള​ത്തി​ലെ നാ​ല് വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍​ക്ക് പു​റ​മെ അ​മൃ​ത്സ​ര്‍, ബം​ഗ​ളൂ​രു, ഡ​ല്‍​ഹി, ഹൈ​ദ​രാ​ബാ​ദ്, ജ​യ്പു​ര്‍, ല​ഖ്നൗ, മം​ഗ​ളൂ​രു, മും​ബൈ, തി​രു​ച്ചി​റ​പ്പ​ള്ളി, വാ​രാ​ണ​സി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും ഗ​ള്‍​ഫ് മേ​ഖ​ല​ക​ളി​ലേ​ക്ക് വി​മാ​ന എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഏ​പ്രി​ല്‍ 30 മു​ത​ലാ​ണ് സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ച​ത്. ദു​ബാ​യി, അ​ബു​ദാ​ബി, റാ​സ​ല്‍ ഖൈ​മ, ഷാ​ര്‍​ജ, അ​ല്‍ ഐ​ന്‍, മ​സ്‌​ക​റ്റ്, ജി​ദ്ദ, റി​യാ​ദ്, ദ​മാം, ബ​ഹ്റി​ന്‍, ദോ​ഹ, കു​വൈ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ച​ത്.

അ​വ​ധി​ക്കാ​ലം കൂ​ടി എ​ത്തു​ന്ന​തോ​ടെ കു​ടും​ബ സ​മേ​തം യാ​ത്ര​യ്ക്കൊ​രു​ങ്ങു​ന്ന പ്ര​വാ​സി​ക​ള്‍​ക്ക് ഇ​ത് ഗു​ണ​ക​ര​മാ​കും.

NRI

മ​രു​ഭൂ​മി​യി​ലെ വി​യ​ർ​പ്പി​ന് ആ​ദ​രം; അ​ബു​ദാ​ബി​യി​ൽ ലേ​ബ​ർ ഹീ​റോ​ക​ളാ​യി നാ​ല് മ​ല​യാ​ളി​ക​ൾ, ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ വി​ജ​യ​ഗാ​ഥ

അ​ബു​ദാ​ബി: ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ യു​എ​ഇ​യു​ടെ വി​ക​സ​ന മു​ന്നേ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​യ സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു​പി​ടി​ച്ച് അ​ബു​ദാ​ബി.

അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ലാ​ളി ദി​ന​ത്തി​ന് മു​ന്നോ​ടി​യാ​യി മു​സ​ഫ​യി​ലെ ലൈ​ഫ് കെ​യ​ർ ഹോ​സ്പി​റ്റ​ൽ സം​ഘ​ടി​പ്പി​ച്ച "ലേ​ബ​ർ ഹീ​റോ അ​വാ​ർ​ഡ് 2026' വേ​ദി​യി​ൽ യു​എ​ഇ​യു​ടെ തൊ​ഴി​ലാ​ളി​മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യ 33 പ്ര​വാ​സി​ക​ളെ​യാ​ണ് ആ​ദ​രി​ച്ച​ത്.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​വ​ർ​ക്കി​ട​യി​ൽ നാ​ല് മ​ല​യാ​ളി​ക​ൾ​ക്കും പു​ര​സ്കാ​ര​ത്തി​ള​ക്കം. ബി​ജു ചീ​ന​ക്ക​ണ്ടി (ക​ണ്ണൂ​ർ), ന​ജീ​ബ് ഇ​ബ്രാ​ഹിം (തി​രു​വ​ന​ന്ത​പു​രം), മു​ഹ​മ്മ​ദ് ബി​ലാ​ൽ (കൊ​ല്ലം), അ​മ്പാ​ടി​ക്ക​ണ്ണ​ൻ മ​ണി (തി​രു​വ​ന​ന്ത​പു​രം) എ​ന്നി​വ​രാ​ണ് അം​ഗീ​കാ​ര​ത്തി​ന​ർ​ഹ​രാ​യ മ​ല​യാ​ളി​ക​ൾ.

നാ​ല്പ​ത്തി​നാ​യി​ര​ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ നി​ന്ന് ല​ഭി​ച്ച 550 നോ​മി​നേ​ഷ​നു​ക​ളി​ൽ നി​ന്നാ​ണ് അ​ന്തി​മ വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ചെ​റി​യ തു​ട​ക്കം, വ​ലി​യ നേ​ട്ടം; പ്ര​വാ​സ മ​ണ്ണി​ലെ മ​ല​യാ​ളി ക​രു​ത്ത്

പു​ര​സ്കാ​ര ജേ​താ​ക്ക​ളി​ൽ ക​ണ്ണൂ​ർ ക​ട​ക്കാ​ട് സ്വ​ദേ​ശി​യാ​യ ബി​ജു ചീ​ന​ക്ക​ണ്ടി​യു​ടെ ജീ​വി​തം അ​തി​ജീ​വ​ന​ത്തി​ന്‍റെ വ​ലി​യൊ​രു പാ​ഠ​പു​സ്ത​ക​മാ​ണ്. ഇ​രു​പ​ത് വ​ർ​ഷം മു​ൻ​പ് വെ​റു​മൊ​രു ബാ​ച്ചി​ല​റാ​യി മെ​ച്ച​പ്പെ​ട്ട ജീ​വി​തം തേ​ടി മ​രു​ഭൂ​മി​യി​ലെ​ത്തി​യ ബി​ജു അ​ബു​ദാ​ബി നാ​ഷ​ണ​ൽ ഹോ​ട്ട​ൽ​സി​ൽ ഓ​ഫീ​സ് ബോ​യി​യാ​യാ​ണ് പ്ര​വാ​സ ജീ​വി​തം തു​ട​ങ്ങി​യ​ത്.

തോ​റ്റു​കൊ​ടു​ക്കാ​ൻ ത​യ്യാ​റാ​കാ​തെ ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ ഓ​രോ പ​ട​വു​ക​ളും ച​വി​ട്ടി​ക്ക​യ​റി​യ ബി​ജു ഇ​ന്ന് അ​ൽ ബ​റ​ക ഹോ​ൾ​ഡിം​ഗി​ന് കീ​ഴി​ലു​ള്ള സാ​ദി​യാ​ത്ത് ഐ​ല​ൻ​ഡി​ലെ ഹി​ർ​മാ​സ് അ​ക്കോ​മ​ഡേ​ഷ​ൻ വി​ല്ലേ​ജി​ൽ ഹൗ​സ് കീ​പ്പിംഗ് സൂ​പ്പ​ർ​വൈ​സ​റാ​ണ്.

ബി​ജു​വി​നൊ​പ്പം ത​ന്നെ മം​ഗ​ലാ​പു​രം സ്വ​ദേ​ശി​യാ​യ അ​ബ്ദു​ൾ ല​ത്തീ​ഫും വേ​ദി​യി​ൽ ആ​ദ​ര​വേ​റ്റു​വാ​ങ്ങി. ലു​ലു ഗ്രൂ​പ്പി​ൽ 15 വ​ർ​ഷം മു​ൻ​പ് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യി ജോ​ലി തു​ട​ങ്ങി​യ അ​ദ്ദേ​ഹം ഇ​ന്ന് നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മം നോ​ക്കു​ന്ന ക്യാ​മ്പ് ബോ​സ് എ​ന്ന പ​ദ​വി​യി​ലാ​ണ്.

തൊ​ഴി​ൽ മേ​ഖ​ല​യി​ൽ ദൈ​നം ദി​ന സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ന്ന​വ​രാ​ണ് പു​ര​സ്‌​കാ​ര ജേ​താ​ക്ക​ളാ​യ മ​റ്റു മ​ല​യാ​ളി​ക​ളും. തൊ​ഴി​ൽ തേ​ടി വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് യു​എ​ഇ​യി​ലെ​ത്തി​യ ഇ​വ​ർ​ക്കു പ​റ​യാ​നു​ള്ള​തും അ​ന്നം ന​ൽ​കു​ന്ന നാ​ടി​ന്‍റെ അ​ഭി​മാ​ന ക​ഥ​ക​ൾ.

മ​റ്റൊ​ന്നും പ്ര​തീ​ക്ഷി​ക്കാ​തെ, ചെ​യ്യു​ന്ന തൊ​ഴി​ലി​നോ​ട് പൂ​ർ​ണ്ണ ആ​ത്മാ​ർ​ത്ഥ​ത​യും ക​ഠി​നാ​ദ്ധ്വാ​ന​വും പു​ല​ർ​ത്തി​യ​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പു​ര​സ്‌​കാ​ര​ത്തി​നാ​യി ഇ​വ​രെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.


അ​തി​ജീ​വ​ന​ത്തി​ന്‍റെ വി​ശ്വ​ഗാ​ഥ​ക​ൾ; വി​യ​ർ​പ്പൊ​ഴു​ക്കി​യ​വ​ർ​ക്ക് നാ​ടി​ന്‍റെ സ​ല്യൂ​ട്ട്

ഇ​ന്ത്യ​യ്ക്ക് പു​റ​മെ ഉ​ഗാ​ണ്ട, ശ്രീ​ല​ങ്ക, നേ​പ്പാ​ൾ, പാ​കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, ഘാ​ന തു​ട​ങ്ങി​യ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 33 തൊ​ഴി​ലാ​ളി​ക​ളാ​ണ് വേ​ദി​യി​ൽ ആ​ദ​രി​ക്ക​പ്പെ​ട്ട​ത്.

ക്ലീ​ന​റാ​യി ജോ​ലി ആ​രം​ഭി​ച്ച് അ​ക്കോ​മ​ഡേ​ഷ​ൻ ആ​ർ​ട്ടി​സ്റ്റ് ആ​യി മാ​റി​യ​വ​രും ഡാ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​റി​ൽ നി​ന്ന് അ​ഡ്മി​ൻ ത​സ്തി​ക​യി​ലേ​ക്ക് ഉ​യ​ർ​ന്ന​വ​രും ഉ​ൾ​പ്പെ​ട്ട ഈ ​പ​ട്ടി​ക അ​ബു​ദാ​ബി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ൽ നി​ശ​ബ്ദ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​ര​മാ​യി മാ​റി.

ഘാ​ന​യി​ൽ സ്വ​ന്ത​മാ​യി ഒ​രു ആ​ർ​ട്ട് ഗ്യാ​ല​റി ന​ട​ത്തി​യി​രു​ന്ന ഇ​വാ​ൻ ഓ​പോ​കു അ​ഡാ​ഡെ എ​ന്ന യു​വാ​വ് 2021-ൽ ​യു​എ​ഇ​യി​ൽ എ​ത്തി​യ​ത് ഒ​രു ക്ലീ​ന​റാ​യി. ഇ​വാ​നി​ലെ ക​ലാ​കാ​ര​നെ തി​രി​ച്ച​റി​ഞ്ഞ മാ​നേ​ജ്‌​മെന്‍റ് എ​ഡി​എ​ൻ​എ​ച്ച് കേ​റ്റ​റിം​ഗ് സ​ർ​വീ​സി​ലെ അ​ക്കോ​മ​ഡേ​ഷ​ൻ ക​ലാ​കാ​ര​നാ​യി അ​ദ്ദേ​ഹ​ത്തെ ഉ​യ​ർ​ത്തി.

ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി​യാ​യ മേ​ന​ക ര​വി​നാ​ദ​യു​ടെ പു​രോ​ഗ​തി​യു​ടെ ക​ഥ​യും സ​മാ​നം. 2018-ൽ ​വെ​റു​മൊ​രു ഡാ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​റാ​യി ക​രി​യ​ർ തു​ട​ങ്ങി​യ ര​വി​നാ​ദ ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ അ​ഡ്മി​ൻ ജോ​ലി​യി​ലേ​ക്ക് ഉ​യ​ർ​ന്നു.

ഓ​രോ തൊ​ഴി​ലാ​ളി​യും ത​ങ്ങ​ളു​ടെ സ്വ​പ്ന​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കാ​ൻ യു​എ​ഇ ന​ൽ​കു​ന്ന പി​ന്തു​ണ​യെ​യും സു​ര​ക്ഷി​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തെ​യും ച​ട​ങ്ങി​ൽ സ്നേ​ഹ​ത്തോ​ടെ സ്മ​രി​ച്ചു.

മാ​ന​വ​ശേ​ഷി സ്വ​ദേ​ശി​വ​ൽ​ക്ക​ര​ണ മ​ന്ത്രാ​ല​യം, അ​ബു​ദാ​ബി പോ​ലീ​സ്, അ​ബു​ദാ​ബി മു​നി​സി​പ്പാ​ലി​റ്റി, എ​ഡി പോ​ർ​ട്ട്സ് ഗ്രൂ​പ്പി​ന്റെ ഭാ​ഗ​മാ​യ സ്റ്റാ​ഫ് അ​ക്കോ​മ​ഡേ​ഷ​ൻ അ​തോ​റി​റ്റി എ​ന്നി​വ​യു​ടെ പൂ​ർ​ണ്ണ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മു​സ​ഫ​യി​ലെ ലൈ​ഫ് കെ​യ​ർ ഹോ​സ്പി​റ്റ​ൽ പു​ര​സ്കാ​ര ച​ട​ങ്ങ് അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ​ത്

NRI

എ​ഐ ബി​യ​ർ നിർമിച്ച് അച്ഛനും മകനും; അമ്പരന്ന് ‌ടെക് ലോ​കം

ബെ​ർ​ലി​ൻ: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റലി​ജ​ൻ​സ് ഉ​പ​യോ​ഗി​ച്ച് ഒ​രു ഗ്ലാ​സ് ബി​യ​ർ നിർമിച്ചാൽ എ​ങ്ങ​നെ​യു​ണ്ടാ​കും? കേ​ൾ​ക്കു​മ്പോ​ൾ അ​ല്പം വി​ചി​ത്ര​മാ​യി തോ​ന്നാ​മെ​ങ്കി​ലും ലോ​ക​ത്തെ ആ​ദ്യ​ത്തെ "എ​ഐ ബി​യ​ർ' വി​ക​സി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഒ​രു അ​ച്ഛ​നും മ​ക​നും.

സ്റ്റെ​ഫാ​ൻ എ​ർ​ഷെ​ൻ​ഡ്ന​റും (43), ഗെ​ർ​ഹാ​ർ​ഡും (69) ചേ​ർ​ന്നാ​ണ് ഈ ​വി​പ്ല​വ​ക​ര​മാ​യ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്.

റെ​സി​പ്പി മു​ത​ൽ വി​ൽ​പ്പ​ന വ​രെ എ​ഐ

സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ലെ ഒ​രു ചെ​റി​യ ബ്രൂ​വ​റി​യി​ലാ​ണ് ലോ​ബ്സ്റ്റ​ർ ലാ​ഗ​ർ എ​ന്ന പേ​രി​ൽ ഈ ​ബി​യ​ർ ജ​നി​ച്ച​ത്. വെ​റു​മൊ​രു ത​മാ​ശ​യ്ക്ക​ല്ല ഇ​വ​ർ ഇ​ത് നി​ർ​മി​ച്ച​ത്. സാ​ധാ​ര​ണ​യാ​യി ബി​യ​ർ നി​ർ​മാ​ണ​ത്തി​ന് മാ​സ​ങ്ങ​ളോ​ളം നീ​ളു​ന്ന പ​രീ​ക്ഷ​ണ​ങ്ങ​ളും റെ​സി​പ്പി​ക​ളും ആ​വ​ശ്യ​മാ​ണ്.

എ​ന്നാ​ൽ ഇ​വി​ടെ ഒ​രു എ​ഐ ഏ​ജന്‍റ് ആ​യി​ര​ക്ക​ണ​ക്കി​ന് റെ​സി​പ്പി​ക​ൾ വി​ശ​ക​ല​നം ചെ​യ്ത് ഏ​റ്റ​വും മി​ക​ച്ച​ത് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ബി​യ​ർ തി​ള​പ്പി​ക്കേ​ണ്ട താ​പ​നി​ല, ചേ​രു​വ​ക​ളു​ടെ അ​ള​വ്, സ​മ​യം എ​ന്നി​വ​യെ​ല്ലാം ക​മ്പ്യൂ​ട്ട​റാ​ണ് നി​ർ​ദ്ദേ​ശി​ക്കു​ന്ന​ത്.

ഓ​രോ ഘ​ട്ടം ക​ഴി​യു​മ്പോ​ഴും അ​ടു​ത്ത​ത് ചെ​യ്യാ​നാ​യി ക​മ്പ്യൂ​ട്ട​ർ "വി​സി​ൽ' അ​ടി​ച്ച് അ​ച്ഛ​ൻ ഗെ​ർ​ഹാ​ർ​ഡി​നെ അ​റി​യി​ക്കും. ബി​യ​ർ നി​ർ​മാ​ണം മാ​ത്ര​മ​ല്ല, അ​തി​ന്‍റെ വെ​ബ്‌​സൈ​റ്റ് നി​ർ​മി​ച്ച​തും ഓ​ൺ​ലൈ​ൻ ഷോ​പ്പ് ത​യാ​റാ​ക്കി​യ​തും ഈ ​എ​ഐ ഏ​ജ​ന്‍റ് ത​ന്നെ​യാ​ണ്.

എ​ൻ​വി​ഡി​യ വേ​ദി​യെ ഞെ​ട്ടി​ച്ച ബി​യ​ർ

ഈ ​കൊ​ച്ചുസം​രം​ഭം ലോ​ക​ശ്ര​ദ്ധ നേ​ടി​യ​ത് അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ്. ആ​ഗോ​ള ടെ​ക് ഭീ​മ​ന്മാ​രാ​യ എ​ൻ​വി​ഡി​യ​യു​ടെ സി​ഇ​ഒ ജെ​ൻ​സ​ൻ ഹു​വാംഗ് ത​ന്‍റെ പ്ര​ധാ​ന പ്ര​സം​ഗ​ത്തി​നി​ടെ ഈ ​ബി​യ​റി​നെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശി​ച്ചു.

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ടെ​ക് വേ​ദി​ക​ളി​ലൊ​ന്നി​ൽ ത​ന്‍റെ ബി​യ​ർ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ൾ കാ​ണി​ക​ൾ​ക്കി​ട​യി​ലി​രു​ന്ന ഗെ​ർ​ഹാ​ർ​ഡ് സ​ന്തോ​ഷം കൊ​ണ്ട് ശബ്‌ദം ഉയർത്തിയതും കൗ​തു​ക​മാ​യി.

സാ​ങ്കേ​തി​ക​വി​ദ്യ​യും കൈ​പ്പു​ണ്യ​വും

മ​ക​ൻ സ്റ്റെ​ഫാ​ൻ ഒ​രു ടെ​ക് വി​ദ​ഗ്ധ​നാ​ണ്, അ​ച്ഛ​നാ​ക​ട്ടെ പാ​ര​മ്പ​ര്യ​മാ​യി ബി​യ​ർ നി​ർ​മാ​ണം ഇ​ഷ്ട​പ്പെ​ടു​ന്ന ആ​ളും. സാ​ങ്കേ​തി​ക​വി​ദ്യ​യ്ക്ക് വ്യ​വ​സാ​യ മേ​ഖ​ല​യെ​യും ചെ​റു​കി​ട തൊ​ഴി​ലു​ക​ളെ​യും എ​ങ്ങ​നെ സ​ഹാ​യി​ക്കാം എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണി​തെന്ന് സ്റ്റെ​ഫാ​ൻ പ​റ​യു​ന്നു.

മു​ൻ​പ് വ​ലി​യ പ്രോ​ഗ്രാ​മിം​ഗ് അ​റി​വു​ള്ള​വ​ർ​ക്ക് മാ​ത്രം ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​രു​ന്ന കാ​ര്യ​ങ്ങ​ൾ ഇ​ന്ന് സാ​ധാ​ര​ണ​ക്കാ​ർ​ക്കും എ​ഐ​യു​ടെ സ​ഹാ​യ​ത്തോ​ടെ ചെ​യ്യാ​മെ​ന്ന് ഇ​വ​ർ തെ​ളി​യി​ച്ചു.

ഒ​രു ബി​യ​ർ സാ​മ്രാ​ജ്യം കെ​ട്ടി​പ്പ​ടു​ക്കു​ക എ​ന്ന​തി​ലു​പ​രി, അ​സാ​ധ്യ​മാ​യ കാ​ര്യ​ങ്ങ​ൾ എ​ഐ ഉ​പ​യോ​ഗി​ച്ച് സാ​ധ്യ​മാ​ക്കാം എ​ന്ന് കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് ഈ ​അ​ച്ഛ​നും മ​ക​നും പ​റ​യു​ന്നു.

NRI

കൊ​ളോ​ണി​ല്‍ വി​ശു​ദ്ധ യൗ​സേ​പ്പി​ന്‍റെ തി​രു​നാ​ള്‍ മേ​യ് ഒ​ന്നി​ന്

കൊ​ളോ​ണ്‍: കൊ​ളോ​ണി​ലെ സീ​റോ​മ​ല​ബാ​ര്‍ റീ​ത്ത് സെ​മൂ​ഹ​ത്തി​ല്‍ മേ​യ് ഒ​ന്നി​ന് വി. ​യൗ​സേ​പ്പി​ന്‍റെ തി​രു​നാ​ള്‍ ആ​ഘോ​ഷി​ക്കു​ന്നു.

രാ​വി​ലെ 10ന് ​കൊ​ളോ​ണ്‍ മ്യൂ​ള്‍​ഹൈ​മി​ലെ ലീ​ബ്ഫ്രൗ​വ​ന്‍ ദേ​വാ​ല​യ​ത്തി​ല്‍ (Regenten Str.4, 51063 Koeln) ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യോ​ടെ ആ​രം​ഭി​ക്കു​ന്ന തി​രു​ക്ക​ര്‍​മ​ങ്ങ​ളി​ല്‍ വി.​കു​ര്‍​ബാ​ന, പ്ര​സു​ദേ​ന്തി​വാ​ഴ്ച, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, നൊ​വേ​ന, നേ​ര്‍​ച്ച, അ​ടി​മ​വയ്ക്ക​ല്‍, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​ നടക്കും.

തുടർന്ന് 1.30ന് ​വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. യു​വ​ജ​ന​വ​ര്‍​ഷ​മാ​യി ആ​ച​രി​ക്കു​ന്ന ഈ ​വ​ര്‍​ഷ​ത്തി​ല്‍ യു​വ​ജ​ന​ങ്ങ​ളാ​ണ് തി​രു​നാ​ളി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

NRI

ഹാ​നോ​വ​ർ മെ​സെ 2026ന് ​ഉ​ജ്വ​ല തു​ട​ക്കം

ഹാ​നോ​വ​ർ: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വ്യ​വ​സാ​യ പ്ര​ദ​ർ​ശ​ന​മാ​യ "ഹാ​നോ​വ​ർ മെ​സെ 2026' ജ​ർ​മ​നി​യി​ലെ വ്യാ​വ​സാ​യി​ക സം​സ്ഥാ​ന​മാ​യ നീ​ഡ​ർ​സാ​ക്സ​ൺ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ഹാ​നോ​വ​റി​ൽ സ​മാ​രം​ഭി​ച്ചു.

"തി​ങ്ക് ടെ​ക് ഫോ​ർ​വേ​ഡ്' എ​ന്ന പ്ര​മേ​യ​ത്തി​ൽ ഊ​ന്നി​യു​ള്ള ഈ ​വ​ർ​ഷ​ത്തെ പ്ര​ദ​ർ​ശ​നം വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റലി​ജ​ൻ​സ് (എഐ), ഓ​ട്ടോ​മേ​ഷ​ൻ, സു​സ്ഥി​ര ഊ​ർ​ജ്ജം എ​ന്നി​വ​യ്ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നു.

ബ്ര​സീ​ൽ പ​ങ്കാ​ളി രാ​ജ്യം

ഇ​ത്ത​വ​ണ ല​ത്തീ​ൻ അ​മേ​രി​ക്ക​ൻ ക​രു​ത്തു​മാ​യാ​ണ് മേ​ള​യു​ടെ വ​ര​വ്. ബ്ര​സീ​ൽ ആ​ണ് ഈ ​വ​ർ​ഷ​ത്തെ പ​ങ്കാ​ളി രാ​ജ്യം . ഹാ​നോ​വ​ർ കോ​ൺ​ഗ്ര​സ് സെ​ന്‍റ​റി​ൽ (എച്ച്സിസി) ന​ട​ന്ന ച​ട​ങ്ങി​ൽ ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് ലു​ല ഡ ​സി​ൽ​വ​യും ജ​ർ​മൻ ചാ​ൻ​സ​ല​ർ ഫ്രീ​ഡ്രി​ച്ച് മെ​ർ​സും ചേ​ർ​ന്നാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

ഗ്രീ​ൻ എ​ന​ർ​ജി, ഡി​ജി​റ്റ​ൽ ട്രാ​ൻ​സ്ഫോ​ർ​മേ​ഷ​ൻ എ​ന്നീ മേ​ഖ​ല​ക​ളി​ൽ ബ്ര​സീ​ലി​ന്‍റെ മു​ന്നേ​റ്റം മേ​ള​യി​ൽ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​മാ​കും.

 

NRI

സ​ലൂ​ണു​ക​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന; കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

കു​വൈ​റ്റ് സി​റ്റി: കോ​മേ​ഴ്‌​സ്യ​ൽ ക​ൺ​ട്രോ​ൾ ആ​ൻ​ഡ് ക​ൺ​സ്യൂ​മ​ർ പ്രൊ​ട്ട​ക്ഷ​ൻ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പു​രു​ഷ​ന്മാ​രു​ടെ വി​വി​ധ സ​ലൂ​ണു​ക​ളി​ൽ നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി.

കാ​ലാ​വ​ധി ക​ഴി​ഞ്ഞ സൗ​ന്ദ​ര്യ​വ​സ്തു​ക്ക​ളും ഷേ​വിം​ഗ് ഉ​ത്പ​ന്ന​ങ്ങ​ളും പ​ല​യി​ട​ത്തും ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്തി.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​നും നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

NRI

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സെ​ന്‍റ് ജോ​ര്‍​ജ് കോ​ണ്‍​ഗ്രി​ഗേ​ഷ​നി​ല്‍ ദുഃ​ഖ​വെ​ള്ളി ആ​ച​രി​ച്ചു

ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ കീ​ഴി​ലു​ള്ള ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ലെ സെ​ന്‍റ് ജോ​ര്‍​ജ് മ​ല​ങ്ക​ര സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് കോ​ൺ​ഗ്രി​ഗേ​ഷ​നി​ൽ വി. ​ദുഃ​ഖ​വെ​ള്ളി ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ന​ടു​ത്തു​ള്ള ബാ​ഡ്ഫി​ല്‍​ബെ​ലി​ലെ മ​രി​യ മു​ട്ട​ര്‍​ഗോ​ട്ട​സ് സി​റി​യി​ഷ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യി​ല്‍ യൂ​റോ​പ്യ​ന്‍ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​കു​ര്യാ​ക്കോ​സ് മോ​ർ തേ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ആ​ച​രി​ച്ചു.

150 ഓ​ളം വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്ത ദുഃ​ഖ​വെ​ള്ളി​യു​ടെ ശു​ശ്രൂ​ഷ​ക​ൾ, രാ​വി​ലെ ഒ​മ്പ​ത​ര മ​ണി​ക്ക് മൂ​ന്നാം മ​ണി ന​മ​സ്കാ​ര​ത്തോ​ടെ ആ​രം​ഭി​ച്ച്, ആ​റാം മ​ണി ന​മ​സ്കാ​ര​വും ഒ​മ്പ​താം മ​ണി ന​മ​സ്കാ​ര​വും സ്ലീ​ബാ വ​ഹി​ച്ചു കൊ​ണ്ട് പ​ള്ളി​ക്ക് ചു​റ്റു​മു​ള്ള പ്ര​ദ​ക്ഷി​ണ​വും ക​ഴി​ഞ്ഞ് ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ​യോ​ടു കൂ​ടി പൂ​ർ​ത്തി​യാ​ക്കി.

NRI

വൈ​റ​ലാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഗാ​നം; ക​ല കു​വൈ​റ്റ് പ്ര​വ​ർ​ത്ത​ക​രെ അ​ഭി​ന​ന്ദി​ച്ച് എം.​വി. ഗോ​വി​ന്ദ​ൻ

കു​വൈ​റ്റ് സി​റ്റി: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ഗാ​ന​ത്തി​ന്‍റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ക​ല കു​വൈ​റ്റ് പ്ര​വ​ർ​ത്ത​ക​രെ സിപിഎം ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ അ​ഭി​ന​ന്ദി​ച്ചു.

ഓ​ൺ​ലൈ​ൻ മീ​റ്റിം​ഗി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​വ​ദി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ രം​ഗ​ത്ത് പു​തു​പു​ത്ത​ൻ ശൈ​ലി​ക​ൾ പ​രീ​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ല കു​വൈ​റ്റ് നി​ർ​മ്മി​ച്ച ഈ ​ഗാ​നം ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച​ത്.

രാ​ഷ്ട്രീ​യ ആ​ശ​യ​ങ്ങ​ളെ ല​ളി​ത​മാ​യും എ​ന്നാ​ൽ ഗൗ​ര​വ​ത്തോ​ടെ​യും ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ഇ​ത്ത​ര​ത്തി​ലു​ള്ള സ​ർ​ഗാ​ത്മ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സാ​ധി​ക്കു​മെ​ന്ന് ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

 

NRI

മു​ഖ​ച്ഛാ​യ മാ​ഗ​സിൻ: രചനകൾ ക്ഷണിക്കുന്നു

അ​ബു​ദാ​ബി: അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം "മു​ഖ​ച്ഛാ​യ' എ​ന്ന പേ​രി​ൽ പു​റ​ത്തി​റ​ക്കു​വാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന മാ​ഗ​സി​ന്‍റെ ഭാ​ഗ​മാ​യി ക​ഥ, ക​വി​ത, ലേ​ഖ​നം എ​ന്നി​വ​യി​ൽ യുഎഇ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ​വ​ർ​ക്കാ​യി മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.

ഓ​രോ വി​ഭാ​ഗ​ത്തി​ലും ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന സൃ​ഷ്ടി​ക​ള്‍ മേ​യ് മാ​സ​ത്തി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന മു​ഖ​ച്ഛാ​യ മാ​ഗ​സി​നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​താ​യി​രി​ക്കും. വി​ജ​യി​ക​ളാ​യ സൃ​ഷ്ടി​ക​ര്‍​ത്താ​ക്ക​ള്‍​ക്ക് മാ​ഗ​സി​ൻ പ്ര​കാ​ശ​ന ച​ട​ങ്ങി​ല്‍ മോ​മെ​ന്‍റോ​യും പ്ര​ശം​സാ​പ​ത്ര​വും ന​ല്‍​കു​ന്ന​താ​ണ്

ക​ഥ​ക​ളും ക​വി​ത​ക​ളും സ്വ​ത​ന്ത്ര​മാ​യ മൗ​ലി​ക സൃ​ഷ്ടി​ക​ളാ​യി​രി​ക്ക​ണം. മു​ന്‍​പ് എ​വി​ടെ​യും പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​വ​യാ​യി​രി​ക്ക​ണം. പ​രി​ഭാ​ഷ​ക​ളും മ​റ്റു സൃ​ഷ്ടി​ക​ളെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ര​ച​ന​ക​ളും പ​രി​ഗ​ണി​ക്ക​പ്പെ​ടി​ല്ല.

ലേ​ഖ​ന മ​ത്സ​ര​ത്തി​നു​ള്ള വി​ഷ​യ​ങ്ങ​ള്‍ പ്ര​ത്യേ​കം അ​റി​യി​ക്കു​ന്ന​താ​ണ്. ലേ​ഖ​ന​ങ്ങ​ള്‍ നി​ര്‍​ദ്ദി​ഷ്ട വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യി​രി​ക്ക​ണം. എ​ല്ലാ സൃ​ഷ്ടി​ക​ളും ക​ർ​ശ​ന​മാ​യും യുഎഇയി​ലെ നി​ല​വി​ലെ സാ​മൂ​ഹി​ക - രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍​ക്കും നി​യ​മ​ങ്ങ​ള്‍​ക്കും അ​നു​സൃ​ത​മാ​യി​രി​ക്ക​ണം.

ക​വി​ത ഒ​രു പേ​ജി​ലും ക​ഥ ഒ​ന്ന​ര പേ​ജി​ലും ലേ​ഖ​നം ര​ണ്ട​ര പേ​ജി​ലും ക​വി​യ​രു​ത്.​ സൃ​ഷ്ടി​ക​ൾ മ​ല​യാ​ള​ത്തി​ല്‍ ആ​യി​രി​ക്ക​ണം.​ സൃ​ഷ്ടി​ക​ള്‍ ടൈ​പ്പ് ചെ​യ്ത് പിഡിഎഫ് ഫോ​ര്‍​മാ​റ്റി​ല്‍ എ​മി​റേ​റ്റ്സ് ഐഡിയു​ടെ കോ​പ്പി സ​ഹി​തം [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ അ​യ​യ്ക്ക​ണം.​

ര​ച​ന​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി: ഏ​പ്രി​ല്‍ 18. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി 050 2737406, 055 7059769 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

NRI

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച ശ്ര​ദ്ധേ​യ​മാ​യി

മി​ഡ്‌​ല​ൻ​ഡ്സ്: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ല​ൻ​ഡ്സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ "കേ​ര​ള നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് 2026 - പ്ര​വാ​സ​ലോ​ക​ത്ത് ച​ർ​ച്ച​യാ​കു​മ്പോ​ൾ' എ​ന്ന വി​ഷ​യ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ ച​ർ​ച്ചാ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ കേ​ര​ള രാ​ഷ്ട്രീ​യ​ത്തെ കു​റി​ച്ചു​ള്ള ഉ​യ​ർ​ന്നു​വ​രു​ന്ന ആ​കാം​ക്ഷ​യും ആ​ശ​ങ്ക​ക​ളും പ്ര​തി​ഫ​ലി​പ്പി​ച്ച പ​രി​പാ​ടി​യാ​യി​രു​ന്നു ഇ​ത്. ക​വ​ൻ​ട്രി​യി​ൽ സം​ഘ​ടി​പ്പി​ച്ച ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​മി കു​ര്യാ​ക്കോ​സ്, ജോ​ഷി വ​ർ​ഗീ​സ്, റോ​യ് ജോ​സ​ഫ്, സ​ജീ​ഷ് ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു.

യു​കെ​യി​ലെ പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ളാ​യ ഷൈ​ജു​മോ​ൻ ച​ർ​ച്ച​യു​ടെ മോ​ഡ​റേ​റ്റ​റാ​യി. ച​ർ​ച്ച​യി​ൽ കേ​ര​ള​ത്തി​ലെ വോ​ട്ട​ർ​മാ​രു​ടെ പൊ​തു​വാ​യ രാ​ഷ്ട്രീ​യ വി​കാ​ര​ങ്ങ​ളും ഭ​ര​ണ​ത്തോ​ടു​ള്ള സ​മീ​പ​ന​വും വി​ശ​ദ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ട്ടു. നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ മാ​റ്റ​ത്തി​നു​ള്ള ആ​വ​ശ്യം, വി​ക​സ​ന പ്ര​തീ​ക്ഷ​ക​ൾ, യു​വ​ജ​ന​ങ്ങ​ളും പ്ര​വാ​സി​ക​ളും കൈ​വ​രി​ക്കു​ന്ന രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ൾ എ​ന്നി​വ​യും ആ​ഴ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു.

പു​തു​പ്പ​ള്ളി, ചേ​ർ​ത്ത​ല, തൃ​ശൂ​ർ, പീ​രു​മേ​ട്, ക​ടു​ത്തു​രു​ത്തി എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​വും സാ​ധ്യ​ത​ക​ളും പ്ര​ത്യേ​കം അ​വ​ലോ​ക​നം ചെ​യ്യ​പ്പെ​ട്ടു. ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട​ർ​മാ​രു​ടെ നി​ല​പാ​ട്, സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സ്വാ​ധീ​നം എ​ന്നി​വ ച​ർ​ച്ച​യു​ടെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളാ​യി.

പ്ര​വാ​സി​ക​ളി​ൽ നി​ന്നു​ള്ള സ​ജീ​വ പ​ങ്കാ​ളി​ത്തം പ​രി​പാ​ടി​യു​ടെ പ്ര​ത്യേ​ക​ത​യാ​യി. നാ​ട്ടി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും കാ​ഴ്ച​പ്പാ​ടു​ക​ൾ ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​ങ്ങ​ളും സാ​മ്യ​ങ്ങ​ളും ച​ർ​ച്ച​യി​ൽ തെ​ളി​ഞ്ഞു. കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ ഭാ​വി​യെ കു​റി​ച്ചു​ള്ള പ്ര​വ​ച​ന​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ സ്വാ​ധീ​നി​ക്കാ​വു​ന്ന ഘ​ട​ക​ങ്ങ​ളും വി​ശ​ദ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ട്ടു.

കേ​ര​ള നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് 2026നെ ​മു​ന്നി​ൽ​ക്ക​ണ്ട് പ്ര​വാ​സി​ക​ളി​ൽ രാ​ഷ്ട്രീ​യ ബോ​ധ​വ​ത്ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും അ​ഭി​പ്രാ​യ രൂ​പീ​ക​ര​ണ​ത്തി​ന് വേ​ദി ഒ​രു​ക്കു​ന്ന​തി​ലും ഈ ​ച​ർ​ച്ച ശ്ര​ദ്ധേ​യ​മാ​യ ഇ​ട​പെ​ട​ലാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

NRI

സ​ർ​ഗം സ്റ്റീ​വ​നേ​ജി​ന് പു​തി​യ നേ​തൃ​ത്വം; ഈ​സ്റ്റ​ർ - വി​ഷു - ഈ​ദ് ആ​ഘോ​ഷം 12ന്

സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്‌​ഷെ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ സ​ർ​ഗം സ്റ്റീ​വ​നേ​ജ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ 2026 -2027 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

സ​ർ​ഗം സ്റ്റീ​വ​നേ​ജി​ന്‍റെ ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി​നി​ട​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ നി​ന്നും നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട ക​മ്മി​റ്റി അം​ഗ​ങ്ങ​ളി​ൽ നി​ന്നും മേ​ഴ്സി മാ​ത്യു​വി​നെ പ്ര​സി​ഡ​ന്‍റാ​യും ജി​മ്മി തോ​മ​സി​നെ സെ​ക്ര​ട്ട​റി​യാ​യും സി​ബി ക​ക്കു​ഴി​യെ ഖ​ജാ​ൻ​ജി​യാ​യും ഏ​ക​ക​ണ്ഠ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

സ​ർ​ഗം സ്റ്റീ​വ​നേ​ജി​ന്‍റെ ച​രി​ത്ര​ത്തി​ൽ വ​നി​താ അ​മ​ര​ക്കാ​രി​യാ​കു​ന്ന പ്ര​ഥ​മ ക​മ്മി​റ്റി​യി​ൽ ബി​ന്ദു ജി​സ്‌​റ്റി​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും റൊ​മാ​രി​യോ ജെ​റോ​ൾ​ഡ്‌ ജോ. ​സെ​ക്ര​ട്ട​റി​യും ഹെ​ൻ​ട്രി​ൻ ജോ. ​ട്ര​ഷ​റ​റു​മാ​യി ചു​മ​ത​ല വ​ഹി​ക്കും.

പു​തി​യ ഭ​ര​ണ സ​മി​തി​യി​ൽ സ​ജീ​വ് ദി​വാ​ക​ര​ൻ, ലി​ജി റെ​നി, ലേ​ഖാ സു​രേ​ഷ്, ടി​ജോ ടോ​മി, ജാ​സ്മി​ൻ ചാ​ക്കോ, ദി​വ്യ രാ​ജ് എ​ന്നി​വ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി സേ​വ​നം ചെ​യ്യു​ന്ന​തോ​ടൊ​പ്പം വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്യും.

 

NRI

സ്ത്രീ ​സ​മീ​ക്ഷ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ‌‌​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന വെ​ബി​നാ​ർ ശ​നി​യാ​ഴ്ച

ലണ്ടൻ: സ്ത്രീ ​സ​മീ​ക്ഷ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ‌‌​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന തെ​ര​ഞ്ഞെ‌‌​ടു​പ്പി​നോ​ട് ക്യാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി "എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രും സ്ത്രീ​ക​ളും' എ​ന്ന ഓ​ൺ​ലൈ​ൻ വെ​ബി​നാ​ർ ശ​നി​യാ​ഴ്ച യു​കെ സ​മ​യം രാ​വി​ലെ11.30​ന് ന​ട​ക്കും.

മാ​ർ​ച്ച് 29ന് ​സ്ത്രീ സ​മീ​ക്ഷ പ്ര​വ​ർ​ത്ത​ക​ർ കൂ​ടി​യ മീ​റ്റി​ങ്ങി​ൽ എ​ൽ​ഡി​എ​ഫ് മൂ​ന്നാം ത​വ​ണ​യും ഭ​ര​ണ​ത്തി​ൽ വ​രേ​ണ്ട ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചു ച​ർ​ച്ച​ക​ൾ ന​ട​ന്നു. ഓ​ൺ​ലൈ​ൻ വെ​ബി​നാ​ർ സ​മീ​ക്ഷ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് രാ​ജി ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്യും.

മു​ഖ്യ​പ്ര​ഭാ​ഷ​ണം മ​ല​യാ​ളം മി​ഷ​ൻ മു​ൻ ഡ​യ​റ​ക്ട​ർ സു​ജ സൂ​സ​ൻ നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് സ്ത്രീ ​സ​മീ​ക്ഷ പ്ര​വ​ർ​ത്ത​ക​രാ​യ​ജൂ​ലി ജോ​ഷി, ധ​ന്യ സു​ഗ​ത​ൻ, സ്വ​പ്ന പ്ര​വീ​ൺ, സീ​മ സൈ​മ​ൺ എ​ന്നി​വ​ർ സം​സാ​രി​ക്കും.

തു​ട​ർ​ന്ന് പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യി​ക ഗ്രേ​ഷ്യ അ​രു​ണി​ന്‍റെ വി​പ്ല​വ​ഗാ​ന​ത്തോ​ടു കൂ​ടി പ​രി​പാ​ടി അ​വ​സാ​നി​ക്കും. പ്ര​സ്തു​ത പ​രി​പാ​ടി​യി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

NRI

"തി​ലാ​വ-2026' അ​ന്താ​രാ​ഷ്‌​ട്ര ഖു​റാ​ൻ പാ​രാ​യ​ണ മ​ത്സ​രം സ​മാ​പി​ച്ചു

ദു​ബാ​യി: ഐ​സി​എ​ഫ് സം​ഘ​ടി​പ്പി​ച്ച "തി​ലാ​വ-2026' അ​ന്താ​രാ​ഷ്‌​ട്ര ഖു​റാ​ൻ പാ​രാ​യ​ണ മ​ത്സ​രം സ​മാ​പി​ച്ചു. പ്ര​വാ​സ ലോ​ക​ത്തെ മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ബൃ​ഹ​ത്താ​യ മ​ത്സ​ര​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ച്ചു.

ഖുറാൻ പാ​രാ​യ​ണ​ത്തി​ന്‍റെ മ​ഹ​ത്വ​വും പ്രാ​ധാ​ന്യ​വും പു​തി​യ ത​ല​മു​റ​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നൊ​പ്പം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ശു​ദ്ധ ഖുറാനു​മാ​യു​ള്ള ബ​ന്ധം ഊ​ട്ടി​യു​റ​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

മ​ദ്റ​സ, റീ​ജി​യ​ൺ, ചാ​പ്റ്റ​ർ, നാ​ഷ​ണ​ൽ എ​ന്നീ നാ​ല് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ഇ​ന്‍റർ​നാ​ഷ​ണ​ൽ ഗ്രാ​ൻ​ഡ് ഫി​നാ​ലെ അ​ര​ങ്ങേ​റി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഈ​ജി​പ്തി​ലെ ജാ​മി​അ അ​ൽ അ​സ്ഹ​ർ കോ​ള​ജ് ഓ​ഫ് ഉ​സൂ​ലു​ദ്ദീ​ൻ പ്രി​ൻ​സി​പ്പ​ൾ ഡോ. ​ജ​മാ​ൽ ഫാ​റൂ​ഖ് ഗ​ബ്രി​ൽ മ​ഹ്‌​മൂ​ദ്‌ അ​ൽ ദ​ഖാ​ഖ് നി​ർ​വഹി​ച്ചു.

ഇ​ന്ത്യ​ൻ ഗ്രാ​ൻ​ഡ് മു​ഫ്തി കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ​യ്യി​ദ് അ​ബ്ദു​റ​ഹ്മാ​ൻ ആ​റ്റ​ക്കോ​യ ത​ങ്ങ​ൾ പ്രാ​ർ​ഥന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. ഐസിഎ​ഫ് ഇ​ന്‍റർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് മ​മ്പാ​ട് അ​ബ്ദു​ൽ അ​സീ​സ് സ​ഖാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​സാ​ർ സ​ഖാ​ഫി സ​ന്ദേ​ശം ന​ൽ​കി. ഫാ​സി​ൽ നൂ​റാ​നി ഖു​റാ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. നൂ​റു​ദ്ധീ​ൻ സ​ഖാ​ഫി, മു​ഹ​മ്മ​ദ്‌ കു​ട്ടി സ​ഖാ​ഫി, ഹാ​ഫി​സ് അ​ൻ​വ​ർ ല​ത്തീ​ഫി എ​ന്നി​വ​രാ​യി​രു​ന്നു വി​ധി​ക​ർ​ത്താ​ക്ക​ൾ.

അ​ബ്ദു​റ​സാ​ഖ് മു​സ്‌​ലി​യാ​ർ പ​റ​വ​ണ്ണ, സു​ബൈ​ർ സ​ഖാ​ഫി കോ​ട്ട​യം, അ​ബ്ദു​ൽ ക​രീം ഹാ​ജി മേ​മു​ണ്ട എ​ന്നി​വ​ർ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഫാ​റൂ​ഖ് ക​വ്വാ​യി, റാ​സി​ഖ് ഹാ​ജി, സ്വാ​ലി​ഹ് നൂ​റാ​നി അ​ബ്ദു​ൽ ഹ​കീം എ.​കെ. സ​കീ​ർ മാ​സ്റ്റ​ർ, ഒ.​പി. സാ​ദി​ഖ് അ​ലി, ഷ​മീ​ർ പ​ന്നൂ​ർ തു​ട​ങ്ങി​യ​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.

അ​ബ്ദു​റ​ശീ​ദ് സ​ഖാ​ഫി മു​ക്കം സ്വാ​ഗ​ത​വും ശ​രീ​ഫ് കാ​ര​ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു. സ​ബ് ജൂ​ണിയ​ർ വി​ഭാ​ഗ​ത്തി​ൽ അ​ബൂ​ദ​ബി അ​ബൂ​ഹു​റൈ​റ മ​ദ്‌​റ​സ​യി​ലെ മു​ഹ​മ്മ​ദ് ക​അ​ബ് ഒ​ന്നാം സ്ഥാ​നം നേ​ടി.

ഖ​ത്വ​റി​ലെ ത​അ്‌​ലീ​മു​ൽ ഖു​റാ​ൻ അ​സീ​സി​യ മ​ദ്‌​റ​സ​യി​ലെ ഐ​ലാ​ൻ മു​ഹ​മ്മ​ദ് സ​ഹ്രി നൗ​ഫ​ൽ ര​ണ്ടാം സ്ഥാ​ന​വും ബ​ഹ്‌​റി​ൻ ഹ​മ​ദ് ടൗ​ൺ മ​ജ്മ​അ് ത​അ്‌​ലീ​മു​ൽ ഖു​റാ​ൻ മ​ദ്‌​റ​സ​യി​ലെ ഇ​സും ടി.കെ. മു​ഹ​മ്മ​ദ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ജൂണിയ​ർ വി​ഭാ​ഗ​ത്തി​ൽ ജി​ദ്ദ ഇ​മാം റാ​സി മ​ദ്‌​റ​സ​യി​ലെ മു​ഹ​മ്മ​ദ് മാ​ഹി​ർ ഒ​ന്നാം സ്ഥാ​ന​ത്തി​ന് അ​ർ​ഹ​നാ​യി. ഒ​മാ​നി​ലെ ഗു​ബ്റ മ​ദ്‌​റ​സ​ത്തു​ൽ ഹു​ദ​യി​ലെ മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് ര​ണ്ടാം സ്ഥാ​ന​വും അ​ബുദാബി അ​ബൂ​ഹു​റൈ​റ മ​ദ്‌​റ​സ​യി​ലെ അ​യാ​ൻ അ​ൻ​ശ​ദ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ കു​വൈ​റ്റ് ഖൈ​താ​ൻ ഐസിഎ​ഫ് മ​ദ്‌​റ​സ​യി​ലെ അ​ഹ്‌​മ​ദ് ഒ​ന്നാം സ്ഥാ​നം നേ​ടി. ഒ​മാ​ൻ ഇ​ബ്‌​രി മ​ർ​ക​സു ത​അ്‌​ലീ​മി​ൽ ഖു​ർ​ആ​നി​ലെ എം. അ​ഹ്‌​മ​ദ് റ​ബാ​ഹ് ര​ണ്ടാം സ്ഥാ​ന​വും സൗ​ദി തു​ഖ്ബ ദാ​റു​ൽ ഹു​ദ മ​ദ്‌​റ​സ​യി​ലെ മു​ഹ്‌​യി​ദ്ദീ​ൻ ദ​ർ​വേ​ശ് ന​സീ​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

NRI

ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ൻ: ര​ജി​സ്ട്രേ​ഷ​ൻ പു​ന​രാ​രം​ഭി​ച്ചു

ന്യൂ​യോ​ർ​ക്ക്: ഏ​തെ​ങ്കി​ലും പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് ക​ൺ​വെ​ൻ​ഷ​ന് എ​ട്ട് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ത​ന്നെ റി​സ​ർ​വ് ചെ​യ്ത റൂ​മു​മു​ക​ൾ എ​ല്ലാം ത​ന്നെ സോ​ൾ​ഡ് ഔ​ട്ട് ആ​കു​ന്ന​ത്.

എ​ന്നാ​ൽ വ​ള​രെ അ​ധി​കം ആ​ളു​ക​ൾ രജി​സ്റ്റ​ർ ചെ​യ്യു​വാ​ൻ പി​ന്നെ​യും ത​യാ​റായി വ​രു​ക​യും അ​തു​പോ​ലെ​സ്പോ​ൺ​സേ​ഴ്‌​സി​ന്‍റെ ഒ​രു നി​ര​ത​ന്നെ ക​ൺ​വ​ൻ​ഷ​നെ സ​പ്പോ​ർ​ട്ട് ചെ​യ്യു​വാ​ൻ മു​ന്നോ​ട്ട് വ​രു​ക​യും ചെ​യ്ത​പ്പോ​ൾ പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റി​സോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും നൂ​റ് റൂ​മു​ക​ൾ കൂ​ടി അ​ധി​ക നി​ര​ക്കി​ൽ എ​ടു​ക്കു​വാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു.

അ​മി​ത​മാ​യ രെ​ജി​സ്ട്രേ​ഷ​ൻ പ്ര​വാ​ഹം കാ​ര​ണം കൂ​ടു​ത​ൽ​ആ​യി അ​നു​വ​ദി​ച്ചു കി​ട്ടി​യ റൂ​മു​ക​ളി​ൽ ഇ​നി​യും കു​റ​ച്ചു റൂ​മു​ക​ൾ കൂ​ടി മാ​ത്ര​മേ അ​വ​ശി​ഷി​ക്കു​ന്നു​ള്ളു അ​തു​കൊ​ണ്ട് "ഫ​സ്റ്റ് കം ​ഫ​സ്റ്റ് സെ​ർ​വ്" എ​ന്ന പോ​ളി​സി​യി​ൽ ഇ​നി​യും ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് രെ​ജി​സ്ട്രേ​ഷ​ൻ ല​ഭി​ക്കു​ന്ന​താ​ണ്.

ഫൊ​ക്കാ​നാ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വെ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് ആറ് മു​ത​ൽ ഒമ്പത് വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ മ​നോ​ഹ​ര​മാ​യ പോ​ക്ക​നോ​സ് മൗ​ണ്ട​ൻ​സി​ലെ ക​ൽ​ഹാ​രി റി​സോ​ർ​ട്ടി​ൽ ന​ട​ക്കു​മ്പോ​ൾ അ​ത് ഫൊ​ക്കാ​ന​യു​ടെ​യും മ​റ്റ് ഏ​ത് പ്ര​വാ​സി സം​ഘാ​ട​ന​ക​ളോ ച​രി​ത്ര​ത്തി​ൽ ഇ​ന്നു​വ​രെ വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ഒ​രു ക​ൺ​വ​ൻ​ഷ​നാ​ണ് സാ​ക്ഷി​യാ​കു​വാ​ൻ പോ​കു​ന്ന​ത്.

ഇ​ത്‌ ഫൊ​ക്കാ​ന​യു​ടെ ച​രി​ത്ര​ത്തി​ൽ സു​വ​ർ​ണ്ണ നി​മി​ഷം ത​ന്നെ​യാ​ണ്. ഐ​ക്യ​ക​ണ്ഠ​വും നി​ഷ്പ​ക്ഷ​വു​മാ​യ പ്ര​വ​ർ​ത്ത​ന മി​ക​വു​കൊ​ണ്ട് ജ​ന മ​ന​സ്സു​ക​ളി​ൽ ഇ​ടം പി​ടി​ച്ച സം​ഘ​ട​ന​അ​യി മാ​റി​യ​ത് കൊ​ണ്ട് ത​ന്നെ​യാ​ണ് ഫൊ​ക്കാ​ന​യ്ക്ക് ഈ ​അ​തി​ശ​യ നേ​ട്ടം കൈ​വ​രി​ക്കാ​ൻ ആ​കു​ന്ന​ത് എ​ന്ന് പ്ര​സി​ഡന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി അ​റി​യി​ച്ചു.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ൻ​ഡോ​ർ ഔ​ട്ട്ഡോ​ർ വാ​ട്ട​ർ പാ​ർ​ക്കു​ക​ളി​ൽ ഒ​ന്നാ​യ ക​ൽ​ഹാ​രി റി​സോ​ർ​ട്ടി​ൽ ഇ​ന്‍റർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ അ​ര​ങ്ങേ​റു​മ്പോ​ൾ ഈ ​ച​രി​ത്ര സം​ഗ​മ​ത്തി​ന് വേ​ദി പ​ങ്കി​ടാ​ൻ ഒ​ട്ട​നേ​കം ഫാ​മി​ലി​ക​ൾ ത​യാ​റെ​ടു​ക്കു​ന്നു​ണ്ടെ​ന്ന​തി​ന്‍റെ തെ​ളി​വാ​യാ​ണ് റി​സോ​ർ​ട്ടി​ലെ റൂ​മു​ക​ൾ സോ​ൾ​ഡ് ഔ​ട്ട് ആ​യി​ട്ടും പി​ന്നെ​യും ര​ജി​സ്ട്രേ​ഷ​ന് വേ​ണ്ടി സ്റ്റാ​ൻ​ബൈ നി​ൽ​ക്കു​ന്ന​ത്.

യു​വ​ജ​നോ​ത്സ​വ​ത്തി​ന്‍റെ ഗ്രാ​ൻഡ് ഫി​നാ​ലെ, പ്രൗ​ഢ​ഗം​ഭീ​ര​മാ​യ സി​നി അ​വാ​ർ​ഡ് നൈ​റ്റ്, അ​വ​സ്മ​ര​ണീ​യ​മാ​കു​ന്ന സ്റ്റേ​ജ് ഷോ​ക​ൾ, വൈ​വി​ധ്യ​മാ​ർ​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ അ​ങ്ങ​നെ​യ​ങ്ങ​നെ ക​ൺ​വെ​ൻ​ഷ​നെ വ​ർണാ​ഭ​മാ​ക്കാ​ൻ ഒ​ട്ട​ന​വ​ധി പ​രി​പാ​ടി​ക​ളാ​ണ് ത​യാ​റെ​ടു​ക്കു​ന്ന​ത്. വേ​ൾ​ഡ് ഗി​ന്ന​സി​ൽ വ​രെ ചേ​ർ​ക്കു​വാ​ൻ പോ​കു​ന്ന പ​ല ക​ലാരൂ​പ​ങ്ങ​ളും ഈ ​ക​ൺ​വ​ൻ​ഷ​നി​ൽ സാ​ക്ഷി​യാ​കും.

4,500 ഡോ​ള​ർ വാ​ല്യൂ​ഉ​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​ണ് സിം​ഗി​ൾ ര​ജി​സ്ട്രേ​ഷ​ന് ഡോളർ 1600.00, ര​ണ്ടു​പേ​ർ​ക്ക് ഡോളർ1800.00 ഡോ​ള​റും നാ​ലു​പേ​ർ അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന് (മാ​താ​പി​താ​ക്ക​ളും ര​ണ്ടു കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന​ത്), ഡോളർ 2300.00 ഡോ​ള​റു​മാ​യ നി​ര​ക്കി​ൽ ന​ൽ​കു​ന്ന​ത്.

ഫൊ​ക്കാ​ന​യു​ടെ അ​ന്ത​ർ​ദേ​ശീ​യ ക​ൺ​വെ​ൻ​ഷ​ൻ ച​രി​ത്ര​ത്തി​ൽ സ്ഥാ​നം പി​ടി​ക്കു​ന്ന​തി​നോ​ടൊ​പ്പം ഇ​ത് പ്രൗ​ഢ​ഗം​ഭീ​ര​മാ​യി​രി​ക്കു​മെ​ന്ന് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

https://convention.fokanaonline.org/?_gl=1*1tdlte1*_ga*NzAwNDUzODAzLjE3NjE0MTI5NzE.*_ga_G3TYNYPDEE*czE3NjE0MTI5NzAkbzEkZzAkdDE3NjE0MTI5NzAkajYwJGwwJGgw

NRI

ലി​മെ​റി​ക്ക് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് 14 മു​ത​ൽ

ഡ​ബ്ലി​ൻ: സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ർ ച​ർ​ച്ച്‌ ലി​മെ​റി​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലി​മെ​റി​ക് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് 14,15,16 തീ​യ​തി​ക​ളി​ൽ രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ‌​ഞ്ച് വ​രെ ലി​മെ​റി​ക്ക് പാ​ട്രി​ക്‌​സ്വെ​ൽ റേ​സ് കോ​ഴ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

ടീം ​ഷെ​കൈ​യ്ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ക​ൺ​വെ​ൻ​ഷ​ൻ Fr. James Manjakkal MSFS, Br.Santhosh Karumathra എ​ന്നി​വ​രാ​ണ് ന​യി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ പ്ര​ശ​സ്ത​മാ​യ MSFS ധ്യാ​ന ന​വീ​ക​ര​ണ സെ​ന്‍റ​റാ​യ അ​തി​ര​മ്പു​ഴ കാ​രി​സ്ഭ​വ​ന്‍റെ സ്ഥാ​പ​ക​നും ഡ​യ​റ​ക്ട​റു​മാ​ണ് Fr. James Manjakkal.

ഇ​പ്പോ​ൾ യൂ​റോ​പ്പി​ലും മി​ഡി​ൽ ഈ​സ്റ്റി​ലു​മാ​യി നി​ര​വ​ധി ധ്യാ​ന​ങ്ങ​ളും ക​ൺ​വ​ൻ​ഷ​നു​ക​ളും ന​ട​ത്തി വ​രു​ന്ന മ​ഞ്ഞാ​ക്ക​ല​ച്ച​നെ തി​രു​സ​ഭ ക​രു​ണ​യു​ടെ ജൂ​ബി​ലി വ​ർ​ഷം ആ​ച​രി​ച്ച 2015-2016​ൽ ആ​ജീ​വ​നാ​ന്ത ക​രു​ണ​യു​ടെ മി​ഷ​ണ​റിയാ​യി ഫ്രാ​ൻ​സി​സ് മാർപാ​പ്പ നി​യോ​ഗി​ച്ചി​രു​ന്നു.

വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക ധ്യാ​ന​വും ലി​മ​റി​ക്ക് ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ 2026 ന്‍റെ ​ഭാ​ഗ​മാ​യി ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ധ്യാ​ന ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​യ്ക്ക് ല​ഘു ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നോ​ടൊ​പ്പം ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കു​ള്ള സൗ​ക​ര്യാ​ർ​ഥം ബ്രേ​ക്ഫാ​സ്റ്റും സ​പ്പ​റും ഓ​ർ​ഡ​ർ ചെ​യ്ത് വാ​ങ്ങാ​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.​

ധ്യാ​ന സ്ഥ​ല​ത്തേ​യ്ക്ക് മോ​ട്ടോ​ർ​വേ​യി​ൽ നി​ന്നും എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​വു​ന്ന​താ​ണ്.​ കൂ​ടാ​തെ ആ​യി​ര​ത്തി​നു മു​ക​ളി​ൽ കാ​ർ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്. ക​ൺ​വൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​നാ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി ലി​മെ​റി​ക്ക് സീ​റോമ​ല​ബാ​ർ ച​ർ​ച്ച് വി​കാ​രി ഫാ.​ പ്രി​ൻ​സ് മാ​ലി​യി​ൽ അ​റി​യി​ച്ചു.

വേദി: Limerick Race Course,Green mount park Patrickswell, V94K858

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മോ​ന​ച്ച​ൻ ന​ര​ക​ത്ത​റ - 0877553271, ജോ​ഷ​ൻ കെ.​ ആ​ന്‍റ​ണി - 0899753535.

Tech

വിവാദങ്ങൾക്കൊടുവിൽ സോ​റയുടെ സേവനം അവസാനിപ്പിച്ച് ഓ​പ്പ​ൺ എ​ഐ

ക​ഴി​ഞ്ഞ വ​ർ​ഷം ഓ​പ്പ​ൺ എ​ഐ തു​ട​ക്കം കു​റി​ച്ച വീ​ഡി​യോ ജ​ന​റേ​ഷ​ൻ ആ​പ്പ് സോ​റ നി​ർ​ത്ത​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ക്രി​യേ​റ്റീ​വ് ടൂ​ളു​ക​ളി​ലേ​ക്കും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലേ​ക്കും വ​ലി​യ രീ​തി​യി​ൽ സ്വാ​ധീ​നം ചെ​ലു​ത്താ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് ആ​പ് പു​റ​ത്തി​റ​ക്കി​യ​ത്.

ക​മ്പ്യൂ​ട്ടിം​ഗ് ചെ​ല​വു​ക​ൾ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലും മ​റ്റ് മു​ൻ​ഗ​ണ​നാ വി​ഷ​യ​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നു​മാ​യാ​ണ് ഇ​പ്പോ​ൾ പി​ൻ​വ​ലി​ക്കു​ന്ന​ത് എ​ന്ന് കമ്പ നി അ​റി​യി​ച്ചി​ട്ടു​ണ്ട്.

റോ​ബോ​ട്ടി​ക്‌​സ് മേ​ഖ​ല​യെ സ​ഹാ​യി​ക്കു​ന്ന രീ​തി​യി​ലു​ള്ള വേ​ൾ​ഡ് സി​മു​ലേ​ഷ​ൻ ഗ​വേ​ഷ​ണ​ങ്ങ​ളി​ലേ​ക്ക് സോ​റ ടീം ​ശ്ര​ദ്ധ തി​രി​ക്കു​മെ​ന്നും ക​മ്പ​നി വ​ക്താ​വ് അ​റി​യി​ച്ചു.

ലോ​ഞ്ചി​ന് പി​ന്നാ​ലെ വ​ലി​യ ജ​ന​പ്രീ​തി നേ​ടി​യെ​ങ്കി​ലും പ​ക​ർ​പ്പ​വ​കാ​ശ ലം​ഘ​നം, തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ സോ​റ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ നേ​രി​ട്ടി​രു​ന്നു. ഡി​സ്നി​യു​മാ​യു​ള്ള ക​രാ​റു​ക​ൾ ഇ​തോ​ടെ റ​ദ്ദാ​ക്കി.

സാ​ധാ​ര​ണ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​ക​രം ബി​സി​ന​സ് ഉ​പ​യോ​ക്താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളി​ലേ​ക്കു നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ഓ​പ്പ​ൺ​എ​ഐ മാ​റും. ഗൂ​ഗി​ൾ, ആ​ന്ത്രോ​പി​ക് തു​ട​ങ്ങി​യ ക​മ്പ​നി​ക​ളി​ൽ നി​ന്നു​ള്ള ശ​ക്ത​മാ​യ മ​ത്സ​രം നി​ല​നി​ൽ​ക്കെ​യാ​ണ് ഈ ​പി​ൻ​മാ​റ്റം.

നി​ല​വി​ൽ ആ​പ്പി​ലു​ള്ള ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഉ​ള്ള​ട​ക്കം സു​ര​ക്ഷി​ത​മാ​യി മാ​റ്റു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ ക​മ്പ​നി ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും അ​റി​യി​ച്ചു.

NRI

സൗ​ദി ട്രാ​ൻ​സി​റ്റ് വീ​സ സേ​വ​നം ആ​രം​ഭി​ച്ച് കു​വൈ​റ്റ് എ​യ​ർ​വേ​യ്സ്

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ നി​ന്ന് സൗ​ദി വ​ഴി പു​റം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​രു​ടെ സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി സൗ​ദി ട്രാ​ൻ​സി​റ്റ് വി​സ ല​ഭ്യ​മാ​ക്കു​ന്ന സേ​വ​നം കു​വൈ​റ്റ് എ​യ​ർ​വേ​യ്സ് ആ​രം​ഭി​ച്ചു.

ടി​ക്ക​റ്റ് ബു​ക്കിം​ഗി​നൊ​പ്പം യാ​ത്ര​ക്കാ​ർ​ക്ക് ട്രാ​ൻ​സി​റ്റ് വി​സ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് ഈ ​സേ​വ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഈ ​സേ​വ​നം കു​വൈ​റ്റ് എ​യ​ർ​വേ​യ്സി​ന്‍റെ ഓ​ഫീ​സു​ക​ളി​ലൂ​ടെ​യും ക​സ്റ്റ​മ​ർ സ​ർ​വീ​സ് കോ​ൾ സെ​ന്റ​റി​ലൂ​ടെ​യും ല​ഭ്യ​മാ​കു​മെ​ന്ന് ക​മ്പ​നി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

സൗ​ദി അ​റേ​ബ്യ വ​ഴി യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് വി​സ ന​ട​പ​ടി​ക​ൾ ല​ളി​ത​മാ​ക്കു​ക​യും യാ​ത്ര കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ഈ ​പു​തി​യ സേ​വ​ന​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് കു​വൈ​റ്റ് എ​യ​ർ​വേ​യ്സ് അ​റി​യി​ച്ചു.

NRI

യുഡിഎഫ് യൂറോപ്പിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ആവേശ തുടക്കം

ല​ണ്ട​ൻ: കേ​ര​ള നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് യു​ഡി​എ​ഫ് യൂ​റോ​പ്പ് സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക്യാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ആ​വേ​ശ​ക​ര​മാ​യി. ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 10ന് ​ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ യൂ​റോ​പ്പ്‌, മ​റ്റു വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി യു​ഡി​എ​ഫ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

പ​രി​പാ​ടി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ നി​ർ​വ​ഹി​ച്ചു. കേ​ര​ള​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഭ​ര​ണ മാ​റ്റം അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. പ്ര​വാ​സി​ക​ളു​ടെ പി​ന്തു​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ർ​ണാ​യ​ക ശ​ക്തി​യാ​യി​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഈ ​ജ​ന​വി​രു​ദ്ധ സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ൻ 140 മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും യു​ഡി​എ​ഫ് സ്ഥാ​ന​ർ​ഥി​ക​ൾ​ക്കാ​യി പ്ര​വാ​സി​ക​ൾ ഒ​ത്തൊ​രു​മി​ക്ക​ണ​മെ​ന്നും സാ​ധി​ക്കു​ന്ന എ​ല്ലാ​വ​രും നാ​ട്ടി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ നൂ​റു സീ​റ്റു​മാ​യി അ​ധി​കാ​ര​ത്തി​ലേ​റും എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

യു​ഡി​എ​ഫ് യൂ​റോ​പ്പ് ചെ​യ​ർ​മാ​ൻ സി​റോ​ഷ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് യൂ​റോ​പ്പ് ക​ൺ​വീ​ന​ർ സ​ണ്ണി ജോ​സ​ഫ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​മു​ഹ​മ്മ​ദ് അ​ലി കൂ​നാ​രി, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ടോ​മി തൊ​ണ്ടം​കു​ഴി, ബോ​ബി​ൻ ഫി​ലി​പ്പ്, റോ​മി കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ ഏ​കോ​പ​ന​മൊ​രു​ക്കി.

മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സ​യ്യി​ദ് മു​ന​വ​ർ അ​ലി ഷി​ഹാ​ബ് ത​ങ്ങ​ൾ, കോ​ൺ​ഗ്ര​സ്‌ നേ​താ​വ് ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ആ​ർ​എ​സ്പി നേ​താ​വ് ഷി​ബു ബേ​ബി ജോ​ൺ, റോ​ജി ജോ​ൺ എം​എ​ൽ​എ, ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ തു​ട​ങ്ങി കേ​ര​ള​ത്തി​ലെ പ്ര​മു​ഖ യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു.

നി​ല​വി​ലെ ഭ​ര​ണ​ത്തി​ന്‍റെ വീ​ഴ്ച​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യും യുഡിഎ​ഫ് മു​ന്നോ​ട്ട് വ​യ്ക്കു​ന്ന ജ​ന​കീ​യ പ​ദ്ധ​തി​ക​ളും വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ളും ആ​ശ​യ​ങ്ങ​ളും നേ​താ​ക്ക​ൾ അ​വ​രു​ടെ പ്ര​സം​ഗ​ങ്ങ​ളി​ൻ അ​വ​ത​രി​പ്പി​ച്ചു.

 

NRI

കെ​വി​ൻ ജോ​സ​ഫ് ഫൊ​ക്കാ​ന ട്ര​സ്റ്റി ബോ​ർ​ഡി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം കെ​വി​ൻ ജോ​സ​ഫ് ട്ര​സ്റ്റി ബോ​ർ​ഡി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു. മി​ക​ച്ച പ്ര​സം​ഗി​ക​ൻ, മ​ത-​സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ, സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ൻ തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച വ്യ​ക്തി​യാ​ണ് കെ​വി​ൻ ജോ​സ​ഫ്.

ക​ണ​ക്ടി​ക​ട്ടി​ലെ സാ​മു​ഖ്യ-​സം​ഘ​ട​ന​കാ​ര്യ​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​ണ് കെ​വി​ൻ. മ​ല​യാ​ളി സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ആ​യാ​ലും ച​ർ​ച്ചി​ൽ ആ​യാ​ലും കെ​വി​ൻ ത​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ക​ർ​മ നി​ര​ത​നാ​ണ്. ക​ണ​ക്ടി​ക​ട്ട് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ യൂ​ത്ത് പ്ര​സി​ഡ​ന്‍റാ​യും കെ​വി​ൻ ജോ​സ​ഫ് സേ​വ​നം അ​നു​ഷ്‌​ഠി​ക്കു​ന്നു.

ക​ണ​ക്ടി​ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ഹെ​ൽ​ത്ത് ആ​ൻ​ഡ് സ​യ​ൻ​സ് ബി​രു​ദ​കോ​ഴ്‌​സി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കെ​വി​ൻ വാ​ള​ന്‍റി​യ​ർ ടീ​ച്ച​റാ​യി കാ​ത്തോ​ലി​ക് സ​ൺ‌​ഡേ സ്കൂ​ളി​ലും സേ​വ​നം ചെ​യ്യു​ന്നു.

ടെ​ന്നീ​സ് ക​ളി​ക്കാ​ര​ൻ കൂ​ടി​യാ​യ കെ​വി​ൻ നി​ര​വ​ധി ടെ​ന്നീ​സ് മ​ത്സ​ര​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തു വി​ജ​യി കൂ​ടി​യാ​ണ്. സൗ​ത്ത് വി​ൻ​ഡ്സ​ർ ഹൈ ​സ്കൂ​ളി​ന്‍റെ സ്റ്റു​ഡ​ന്‍റ്സ് വൈ​സ് പ്ര​സി​ഡ​ന്‍റാ​യും സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്.

NRI

മ​ല​യാ​ളി സ​ന്യാ​സി​നി സം​ഗ​മം ഷി​ക്കാ​ഗോ​യി​ൽ: ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്നു

ഷി​ക്കാ​ഗോ: സെ​ന്തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​താ സ്ഥാ​പ​ന​ത്തി​ന്‍റെ ഇ​രു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​ക​ത്തി​ന്‍റെ​യും ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് പി​താ​വി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക ര​ജ​ത ജൂ​ബി​ലി​യു​ടെ​യും ഭാ​ഗ​മാ​യി ചി​ക്കാ​ഗോ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ല​യാ​ളി സി​സ്റ്റേ​ഴ്സി​ന്‍റെ സം​ഗ​മ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി.

അ​മേ​രി​ക്ക​യി​ൽ ശു​ശ്രൂ​ഷ ചെ​യ്യു​ന്ന എ​ല്ലാ മ​ല​യാ​ളി സി​സ്റ്റേ​ഴ്സി​ന്‍റെ​യും ഈ ​സം​ഗ​മം ഷി​ക്കാ​ഗോ ബെ​ൻ​സെ​ൻ​വി​ല്ല സേ​ക്ര​ഡ് ഹേ​ർ​ട്ട് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ഏ​പ്രി​ൽ 17, 18 തീ​യ​തി​ക​ളി​ലാ​ണ് ന​ട​ക്കു​ക.

ഷി​ക്കാ​ഗോ​യി​ലെ സീ​റോ​മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യു​ടെ​യും, സേ​ക്ര​ഡ് ഹാ​ർ​ട്ട്, സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഇ​ട​വ​ക​ക​ളു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ഈ ​സം​ഗ​മ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ മാ​ർ​ച്ച് 19ന് ​ബെ​ൻ​സ​ൻ​വി​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന സ്വാ​ഗ​ത​സം​ഘം വി​ല​യി​രു​ത്തി.

NRI

ത​ര്‍​തീ​ല്‍ ഒ​മ്പ​താം പ​തി​പ്പി​ന് തു​ട​ക്കം

ജു​ബൈ​ൽ: ഖു​റാ​ന്‍ പ​ഠ​ന​വും പാ​രാ​യ​ണ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് പ്ര​വാ​സി വി​ദ്യാ​ര്‍​ഥി​ക​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും ല​ക്ഷ്യം വ​ച്ച് രി​സാ​ല സ്റ്റ​ഡി സ​ര്‍​ക്കി​ള്‍ (ആ​ര്‍​എ​സ്‌​സി) ഗ്ലോ​ബ​ല്‍ ത​ല​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ത​ര്‍​തീ​ല്‍ ഒ​മ്പ​താം പ​തി​പ്പി​ന് തു​ട​ക്കം

25 രാ​ഷ്‌​ട്ര​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ത​ര്‍​തീ​ല്‍ മ​ത്സ​ര​ങ്ങ​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു. വി​ശു​ദ്ധ ഖു​റാ​നി​ന്‍റെ ശ​രി​യാ​യ പാ​രാ​യ​ണ നി​യ​മ​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ൽ പ്ര​ത്യേ​ക സി​ല​ബ​സ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ത​ഹ്‌​സീ​ന്‍ പ​ഠ​ന സെ​ഷ​നു​ക​ളും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും.

ഖു​റാ​ന്‍ പ്ര​ഭാ​ഷ​ണം, ട്വീ​റ്റ്, ക്യു​ലോ​ഗ്‌​സ്, വ​നി​ത​ക​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മാ​യി പ്ര​ത്യേ​ക ര​ച​നാ മ​ത്സ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വും ത​ര്‍​തീ​ലി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കി​ഡ്‌​സ്, ജൂ​നി​യ​ര്‍, സെ​ക്ക​ന്‍​ഡ​റി, സീ​നി​യ​ര്‍, സൂ​പ്പ​ര്‍ സീ​നി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി തി​ലാ​വ​ത് (പാ​രാ​യ​ണം), ഹി​ഫ്‌​സ് (മ​നഃ​പാ​ഠം), ക​ഥ പ​റ​യ​ല്‍, ഖു​റാ​ന്‍ ക്വി​സ്, സെ​മി​നാ​ര്‍, രി​ഹാ​ബു​ല്‍ ഖു​റാ​ന്‍, മു​ബാ​ഹ​സ, ഇ​സ്മു​ല്‍ ജ​ലാ​ല എ​ന്നീ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും.

ര​ജി​സ്‌​ട്രേ​ഷ​നും മ​റ്റു വി​വ​ര​ങ്ങ​ള്‍​ക്കും +966 50 264 6031, +966 54 712 9992 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടു​ക.

 

NRI

ഭദ്രാസന തല ഉദ്ഘാടനം

ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി ഭ​ദ്രാ​സ​ന അ​ഖി​ല മ​ല​ങ്ക​ര പ്രാ​ർ​ഥ​നാ യോ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം വി​ശു​ദ്ധ കു​ർ​ബാ​നയ്​ക്ക് ശേ​ഷം ഡ​ൽ​ഹി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മ​ത്ര​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സ്ഥാ​ന​ത്തി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ​. ജോ​ൺ കെ ​ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​ൽ​ഹി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ഫാ. ​സ​ജി എ​ബ്ര​ഹാം, റ​വ. ഫാ. ​ബി​നു ബി ​തോ​മ​സ്, റ​വ. ഫാ. ​മാ​ത്യു അ​ല​ക്സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഡോ. ​റ​വ. ഫാ.​ റി​നീ​ഷ് എ​ബ്ര​ഹാം ആ​ത്മീ​യ ധ്യാ​ന​യോ​ഗം ന​യി​ച്ചു. പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ര​വാ​ഹി​ക​ൾ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

NRI

കു​വൈ​റ്റ് മു​ൻ പ്ര​വാ​സി ബോ​ണി കെ. ​എ​ബ്ര​ഹാം നാ​ട്ടി​ൽ അ​ന്ത​രി​ച്ചു

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് മു​ൻ പ്ര​വാ​സി​യും സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ചെ​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് ഇ​ട​വ​ക മു​ൻ ഇ​ട​വ​ക അം​ഗ​വും മു​ൻ ഇ​ട​വ​ക സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന റാ​ന്നി പൂ​വ​ൻ​മ​ല കു​രു​ട​മ​ണ്ണി​ൽ - കു​രു​മ്പേ​ൽ അ​ലു​ങ്ക​ൽ ബോ​ണി കെ. ​എ​ബ്ര​ഹാം അ​ന്ത​രി​ച്ചു.

മൂ​ന്ന് വ​ർ​ഷം മു​ൻ​പാ​ണ് പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് പോ​യ​ത്. കു​വൈ​റ്റി​ലെ വി​വി​ധ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

സം​സ്കാ​രം പി​ന്നീ​ട്. ബോ​ണി കെ. ​ഏ​ബ്ര​ഹാ​മി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​റ്റ് ഇ​ട​വ​ക അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

NRI

സ്ഫോ​ട​ന അ​വ​ശി​ഷ്‌​ട​ങ്ങ​ൾ തെ​റി​ച്ച് വീ​ണ് വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ട​താ​യി ഇ​ല​ക്ട്രി​സി​റ്റി വ​കു​പ്പ്

കു​വൈ​റ്റ് സി​റ്റി: സ്ഫോ​ട​നാ​വ​ശി​ഷ്ട​ങ്ങ​ൾ തെ​റി​ച്ചു വീ​ണ് വൈ​ദ്യു​തി സം​പ്രേ​ഷ​ണ​ത്തി​നു​ള്ള ഏ​ഴ് ഓ​വ​ർ​ഹെ​ഡ് ലൈ​നു​ക​ൾ ത​ക​രാ​റി​ലാ​യ​താ​യി കു​വൈ​റ്റ് ഇ​ല​ക്ട്രി​സി​റ്റി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വ​ക്താ​വ് എ​ൻ​ജി​നി​യ​ർ ഫാ​ത്തി​മ ഹ​യാ​ത്ത് പ​റ​ഞ്ഞു.

ഇ​ത് കാ​ര​ണം ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി വി​ത​ര​ണം നി​ല​ച്ചി​ട്ടു​ണ്ട്. വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

പ​രി​സ​രം സു​ര​ക്ഷി​ത​മാ​ക്കി​യ ഉ​ട​ൻ സാ​ങ്കേ​തി​ക സം​ഘ​ങ്ങ​ൾ എ​ത്തി നാ​ശ​ന​ഷ്‌​ട​ങ്ങ​ൾ വി​ല​യി​രു​ത്തി, കേ​ടാ​യ ലൈ​നു​ക​ൾ പു​ന​രു​ദ്ധ​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും.

NRI

ലാ​ന​യു​ടെ ഹൂ​സ്റ്റ​ൺ സ​മ്മേ​ള​നം ശ്ര​ദ്ധേ​യ​മാ​യി

ഹൂ​സ്റ്റ​ൺ: ഡാ​ള​സി​ൽ നി​ന്നെ​ത്തി​യ ലാ​ന പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഹൂ​സ്റ്റ​ണി​ലെ മി​സോ​റി സി​റ്റി​യി​ലു​ള്ള ഇ​ന്ത്യ ഗേ​റ്റ് റ​സ്റ്റോ​റ​ന്‍റ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വ​ച്ച് സ​മു​ചി​ത​മാ​യ സ്വീ​ക​ര​ണം ന​ൽ​കി.

ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ളാ​ൽ വി​ശ്ര​മ ജീ​വി​തം ന​യി​ക്കു​ന്ന ലാ​ന​യു​ടെ മു​ൻ ഭാ​ര​വാ​ഹി​യും പ്ര​സി​ദ്ധ അ​മേ​രി​ക്ക​ൻ മ​ല​യാ​ള ഭാ​ഷാ സാ​ഹി​ത്യ​കാ​ര​നു​മാ​യ ജോ​ർ​ജ് മ​ണ്ണി​ക​രോ​ട്ടി​നെ സ​ന്ദ​ർ​ശി​ച്ച് ആ​ദ​ര​മ​ർ​പ്പി​ക്കാ​ൻ എ​ത്തി​യ​വ​രാ​യി​രു​ന്നു അ​വ​ർ.

മു​ൻ ലാ​ന പ്ര​സി​ഡന്‍റ് ജോ​ൺ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ഇ​പ്പോ​ഴ​ത്തെ ലാ​ന പ്ര​സി​ഡ​ന്‍റ് സാ​മു​വ​ൽ യോ​ഹ​ന്നാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​സി.​ ജോ​ർ​ജ് സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി സ​ന്നി​ഹി​ത​രാ​യ​വ​രെ പ​രി​ച​യ​പ്പെ​ടു​ത്തി.

NRI

മ​ല​യാ​ളി ന​ഴ്സ് സൗ​ദി​യി​ൽ അ​ന്ത​രി​ച്ചു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ ജി​സാ​നി​ൽ മ​ല​യാ​ളി നഴ്സ് അ​ന്ത​രി​ച്ചു. ശ്വാ​സ​കോ​ശ രോ​ഗ​ത്തെ തു​ട​ർ​ന്ന് ജി​സാ​നി​ലെ സൗ​ദി ആം​ഡ് ഫോ​ഴ്സ​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഷെ​ർ​ളി ഡേ​വി​ഡ് ജേ​ക്ക​ബ് (34) ആ​ണ് മ​രി​ച്ച​ത്.

പ​ത്ത​നം​തി​ട്ട റാ​ന്നി സ്വ​ദേ​ശി​നി​യാ​ണ്. അ​സു​ഖം ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് ഈ ​മാ​സം അ​ഞ്ച് മു​ത​ൽ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ചി​കി​ത്സ​യി​ലാ​യി​രി​ക്കെ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​വു​ക​യും ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ൽ മോ​ശ​മാ​വു​ക​യും ചെ​യ്ത​തോ​ടെ ഞായറാഴ്ച വെെകുന്നേരം മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

അ​ബ​ഹ അ​ൽ​ഹ​യാ​ത്ത് ആ​ശു​പ​ത്രി​യി​ൽ ന​ഴ്‌​സാ​യ സ​ഹോ​ദ​രി ഷൈ​നി ഡേ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ ഷെ​ർ​ലി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഷെ​ർ​ളി ജി​സാ​നി​ൽ സ്റ്റാ​ഫ് ന​ഴ്സാ​യി ജോ​ലി ചെ​യ്തുവ​രി​ക​യാ​യി​രു​ന്നു.

ഭ​ർ​ത്താ​വ് ജോ​ബി​ൻ നാ​ട്ടി​ലാ​ണ്. ഷെ​ർ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക​യ​ക്കാ​നു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി ഷൈ​നി അ​റി​യി​ച്ചു. ജി​സാ​നി​ലെ വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ ഷെ​ർ​ളി​യു​ടെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.

NRI

കോ​ർ​ക്കി​ൽ നോ​മ്പു​കാ​ല വാ​ർ​ഷി​ക ധ്യാ​നം 29 മു​ത​ൽ

ഡ​ബ്ലി​ൻ: കോ​ർ​ക്ക് സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ ക​മ്മ്യൂ​ണി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ നോ​മ്പു​കാ​ല വാ​ർ​ഷി​ക ധ്യാ​നം ഈ ​മാ​സം 29ന് ​ഓ​ശാ​ന ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കും.

Dennhy’s Cross ദേ​വാ​ല​യ​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ഓ​ശാ​ന തി​രു​ക്ക​ർ​മ​ങ്ങ​ളോ​ടെ​യാ​ണ് ധ്യാ​ന​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​കു​ന്ന​ത്. പ്ര​ശ​സ്ത ധ്യാ​ന​ഗു​രു​വാ​യ റ​വ. ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​ക്ക​ൽ OFM Cap ധ്യാ​ന​ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

തു​ട​ർ​ന്ന് 30ന്, 31​ന് ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്ക​പ്പെ​ടു​ക​യും അ​തി​ന് ശേ​ഷം രാ​ത്രി ഒ​മ്പ​ത് വ​രെ ധ്യാ​ന​ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കു​ക​യും ചെ​യ്യും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ വി​ശ്വാ​സി​ക​ൾ​ക്ക് ആ​ണ്ടു​കു​മ്പ​സാ​ര​ത്തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ക​ർ​ത്താ​വാ​യ യേ​ശു​ക്രി​സ്തു​വി​ന്‍റെ പീ​ഢാ​നു​ഭ​വം, കു​രി​ശു​മ​ര​ണം, ഉ​ഥാ​നം എ​ന്നി​വ അ​നു​സ്മ​രി​ക്കു​ന്ന വി​ശു​ദ്ധ ആ​ഴ്ച​യി​ലേ​ക്കു​ള്ള ആ​ത്മീ​യ ത​യാ​റെ​ടു​പ്പാ​യി ഈ ​ധ്യാ​ന​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന് നോ​മ്പി​ന്‍റെ​യും പ​രി​ത്യാ​ഗ​ത്തി​ന്‍റെ​യും ആ​ത്മ​സാ​രാം​ശം ഉ​ൾ​ക്കൊ​ണ്ട് അ​നു​ഗ്ര​ഹ​ങ്ങ​ൾ പ്രാ​പി​ക്കു​വാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി ചാ​പ്ലൈ​ൻ റ​വ. ഫാ. ​ജി​ൽ​സ​ൺ കൊ​ക്ക​ണ്ട​ത്തി​ൽ അ​റി​യി​ച്ചു.

NRI

ബെ​ൽ​ഫാ​സ്റ്റി​ൽ ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ന​യി​ക്കു​ന്ന നോ​മ്പു​കാ​ല ധ്യാ​നം ചൊ​വ്വാ​ഴ്ച മു​ത​ൽ

ഡ​ബ്ലി​ൻ: ബെ​ൽ​ഫാ​സ്റ്റ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക്ക് ക​മ്മ്യൂ​ണി​റ്റി​യു​ടെ നോ​മ്പു​കാ​ല ധ്യാ​നം ചൊ​വ്വ, ബു​ധ​ൻ ദിവസങ്ങളി​ൽ ബെ​ൽ​ഫാ​സ്റ്റി​ലെ സെ​ന്‍റ് ബെ​നെ​ടെ​റ്റ് ദേ​വാ​ല​യ​ത്തി​ൽ (St. Bernadette Church, Rosetta Road, Belfast BT6 0LU) ന​ട​ക്കും.

വൈ​കു​ന്നേ​രം അഞ്ചിന് ആ​രം​ഭി​ക്കു​ന്ന ധ്യാ​ന ശു​ശ്രൂ​ഷ​ക​ൾ പ്ര​ശ​സ്ത ധ്യാ​ന​ഗു​രു​വാ​യ ഫാ. ജോ​സ​ഫ് പു​ത്ത​ൻ​പു​ര​ക്ക​ൽ OFM Cap ന​യി​ക്കും. ഇ​രു​ദി​വ​സ​ങ്ങ​ളി​ലും വൈ​കു​ന്നേ​രം അഞ്ചിന് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്ക​പ്പെ​ടു​ക​യും തു​ട​ർ​ന്ന് രാ​ത്രി ഒമ്പത് വ​രെ ധ്യാ​ന ശു​ശ്രൂ​ഷ​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ക​യും ചെ​യ്യും.

കൂ​ടാ​തെ, ആ​ണ്ടു​കു​മ്പ​സാ​ര​ത്തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ന​മ്മു​ടെ ക​ർ​ത്താ​വാ​യ യേ​ശു​ക്രി​സ്തു​വി​ന്‍റെ പീ​ഡാ​നു​ഭ​വ​വും കു​രി​ശു​മ​ര​ണ​വും ഉ​ത്ഥാ​ന​വും അ​നു​സ്മ​രി​ക്കു​ന്ന വ​ലി​യ ആ​ഴ്ച​യി​ലേ​ക്കു​ള്ള നോ​മ്പി​ന്‍റെ ആ​ത്മാ​ർ​ഥ​ത ഉ​ൾ​ക്കൊ​ണ്ട് ദൈ​വാ​നു​ഗ്ര​ഹ​ങ്ങ​ൾ പ്രാ​പി​ക്കു​വാ​ൻ എ​ല്ലാ​വ​രെ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്നതായി സം​ഘാ​ട​ക​ർ അറിയിച്ചു.

ഈ​ശോ​മി​ശി​ഹാ​യു​ടെ പീ​ഢാ​നു​ഭ​വ​വും കു​രി​ശു​മ​ര​ണ​വും ഉ​ഥാ​ന​വും അ​നു​സ്മ​രി​കു​ന്ന വ​ലി​യ ആ​ഴ്ച​യി​ലേ​ക്കു​ള്ള ആ​ത്മീ​യ ഒ​രു​ക്ക​മാ​യി ഈ ​ധ്യാ​ന​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന് നോ​മ്പി​ന്‍റെ ചൈ​ത​ന്യം ഉ​ൾ​ക്കൊ​ണ്ട്, അ​നു​ഗ്ര​ഹ​ങ്ങ​ൾ പ്രാ​പി​ക്കു​വാ​ൻ എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ചാ​പ്ലി​ന്മ​രാ​യ ഫാ. ​ജോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര, ഫാ. ​അ​നീ​ഷ് വ​ഞ്ചി​പ്പ​റ​യി​ൽ എ​ന്നി​വ​ർ അ​ഭ്യ​ർഥി​ച്ചു.

NRI

ഹി​ൽ​ഡേ​ഴ്സ്ഹൈ​യിം രൂ​പ​ത​യി​ൽ വി​ശ്വാ​സി​ക​ൾ​ക്കാ​യി വി​ശു​ദ്ധ വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ ഒ​രു​ങ്ങു​ന്നു

 

ഹാ​ന്നോ​വ​ർ: വ​ലി​യ നോ​മ്പു​കാ​ല​ത്തി​ന്‍റെ പു​ണ്യ​ദി​ന​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വി​ശ്വാ​സി​ക​ൾ​ക്കാ​യി ഹി​ൽ​ഡേ​ഴ്സ്ഹൈ​യിം രൂ​പ​ത​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളും വി​ശു​ദ്ധ വാ​ര തി​രു​ക്ക​ർ​മ്മ​ങ്ങ​ളും ക്ര​മീ​ക​രി​ച്ചു.

ക​ർ​ത്താ​വി​ന്‍റെ പീ​ഡാ​നു​ഭ​വ - മ​ര​ണ - ഉ​ഥാ​ന ര​ഹ​സ്യ​ങ്ങ​ളി​ൽ പ​ങ്കു​ചേ​രാ​നും ജീ​വി​ത ന​വീ​ക​ര​ണം പ്രാ​പി​ക്കാ​നു​മാ​യി വി​ശ്വാ​സി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സീ​റോ​മ​ല​ബാ​ർ ചാ​പ്ല​യി​നും കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഫാ. ​സി​റി​യ​ക് ച​ന്ദ്രം​കു​ന്നേ​ൽ എം​എ​സ്ടി, പ​ള്ളി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ അ​റി​യി​ച്ചു.

വ​ലി​യ നോ​മ്പു​കാ​ല ഒ​രു​ക്ക തി​രു​ക്ക​ർ​മ​ങ്ങ​ൾ:

മാ​ർ​ച്ച് 07 (ശ​നി): ബ്രൗ​ൺ​ഷ്വൈ​ഗ് (Braunschweig) St. Laurentius പ​ള്ളി​യി​ൽ 15:00 മു​ത​ൽ 20:00 വ​രെ കു​മ്പ​സാ​രം, ആ​രാ​ധ​ന, വി. ​കു​ർ​ബാ​ന.

മാ​ർ​ച്ച് 14 (ശ​നി): ഹാ​നോ​വ​ർ (Hannover) St. Martin പ​ള്ളി​യി​ൽ 16:00 മു​ത​ൽ 21:00 വ​രെ കു​മ്പ​സാ​രം, കു​രി​ശി​ന്റെ വ​ഴി, ആ​രാ​ധ​ന, ദൈ​വ​വ​ച​ന പാ​രാ​യ​ണം.

മാ​ർ​ച്ച് 17 (ചൊ​വ്വ): ലാ​റ്റ്‌​സ​ൻ (Laatzen) St. Mathilde പ​ള്ളി​യി​ൽ 16:00 മു​ത​ൽ 20:00 വ​രെ കു​മ്പ​സാ​രം, വി​യാ​സ​ക്ര, ആ​രാ​ധ​ന.

മാ​ർ​ച്ച് 21 (ശ​നി): ഗ്യോ​ട്ടിം​ഗ​ൻ (Göttingen) സെന്‍റ് പൗ​ലൂ​സ് (St. Pauls) പ​ള്ളി​യി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 14:30 മു​ത​ൽ 19:00 വ​രെ കു​മ്പ​സാ​രം, ആ​രാ​ധ​ന, വി. ​കു​ർ​ബാ​ന, അ​നു​ഭ​വ പ​ങ്കു​വയ്ക്ക​ൽ.

നോ​മ്പു​കാ​ല ധ്യാ​നം (മാ​ർ​ച്ച് 26 - 28): ബു​ർ​ഗ്‌​ഡോ​ർ​ഫ് സെ​ന്‍റ് നി​ക്കോ​ളാ​സ് പ​ള്ളി​യി​ൽ മാ​ർ​ച്ച് 26 വ്യാ​ഴം മു​ത​ൽ 28 ശ​നി വ​രെ ഉ​ച്ച​ക​ഴി​ഞ്ഞ് 15:00 മു​ത​ൽ 19:30 വ​രെ പ്ര​ത്യേ​ക നോ​മ്പു​കാ​ല ധ്യാ​നം ന​ട​ക്കും.

റ​വ. ഡോ. ​ജി​ജോ പെ​രു​വ​ള്ളി​ൽ വി​സി & ടീം ​ആ​ണ് ധ്യാ​നം ന​യി​ക്കു​ന്ന​ത്. ധ്യാ​ന ദി​വ​സ​ങ്ങ​ളി​ൽ കു​മ്പ​സാ​ര​ത്തി​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും.

വി​ശു​ദ്ധ വാ​ര തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ: ഓ​ശാ​ന ഞാ​യ​ർ (മാ​ർ​ച്ച് 29): 17:00 P.M. - ബു​ർ​ഗ്‌​ഡോ​ർ​ഫ് സെ​ന്‍റ് നി​ക്കോ​ളാ​സ് പ​ള്ളി​യി​ൽ തി​രു​ക്ക​ർ​മങ്ങ​ൾ, വി. ​കു​ർ​ബാ​ന, അ​ഗാ​പ്പെ.

പെ​സ​ഹാ വ്യാ​ഴം (ഏ​പ്രി​ൽ 02): 20:00 P.M. - ബു​ർ​ഗ്‌​ഡോ​ർ​ഫ് സെ​ന്‍റ് നി​ക്കോ​ളാ​സ് പ​ള്ളി​യി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ, വി. ​കു​ർ​ബാ​ന, അ​പ്പം മു​റി​ക്ക​ൽ.

ദുഃ​ഖ​വെ​ള്ളി (ഏ​പ്രി​ൽ 03): 15:00 P.M. - ലാ​റ്റ്‌​സ​ൻ സെ​ന്‍റ് മ​തി​ൽ​ഡെ (St. Mathilde) പ​ള്ളി​യി​ൽ പീ​ഡാ​നു​ഭ​വ അ​നു​സ്മ​ര​ണ തി​രു​ക്ക​ർമങ്ങ​ൾ.

ദുഃ​ഖ​ശ​നി / ഉ​യി​ർ​പ്പ് തി​രു​നാ​ൾ (ഏ​പ്രി​ൽ 04): 17:00 P.M. - ഗ്യോ​ട്ടിം​ഗ​ൻ (Göttingen, St. Vinzenz-Kirche) ഉ​യി​ർ​പ്പ് തി​രു​നാ​ൾ ക​ർ​മ​ങ്ങ​ൾ.

ഉ​യി​ർ​പ്പ് ഞാ​യ​ർ (ഏ​പ്രി​ൽ 05): 17:00 P.M. - ബു​ർ​ഗ്‌​ഡോ​ർ​ഫ് സെ​ന്‍റ് നി​ക്കോ​ളാ​സ് പ​ള്ളി​യി​ൽ ഉ​യി​ർ​പ്പ് തി​രു​നാ​ൾ വി. ​കു​ർ​ബാ​ന.

ഉ​യി​ർ​പ്പ് തി​ങ്ക​ൾ (ഏ​പ്രി​ൽ 06): 11:00 A.M. - ഹാ​നോ​വ​ർ സെ​ന്‍റ് മാ​ർ​ട്ടി​ൻ (St. Martin) പ​ള്ളി​യി​ൽ വി. ​കു​ർ​ബാ​ന, അ​ഗാ​പ്പെ.

പ്ര​ത്യേ​ക ശ്ര​ദ്ധ​യ്ക്ക്: ധ്യാ​ന സ​മാ​പ​ന​ത്തി​ൽ ഭ​ക്ഷ​ണം ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ അ​താ​ത് സ്ഥ​ല​ത്തെ പ്ര​തി​നി​ധി​ക​ളെ മു​ൻ​കൂ​ട്ടി വി​വ​രം അ​റി​യി​ക്കേ​ണ്ട​താ​ണ്.

വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക: ജോ​ൺ​സ​ൺ (Burgdorf): 0176 567 805 34, ലി​സെ​ൺ വ​ർ​ഗീ​സ് (Laatzen): 0176 436 286 81, സി​ജോ ജോ​സ് (Hannover): 0179 436 02 68, നോ​ബി​ൻ സാ​ലോ​സ് (Göttingen): 0152 277 401 98.

സ്തോ​ത്ര​കാ​ഴ്ച​ക​ൾ ധ്യാ​ന ചെ​ല​വു​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കും. സ്പോ​ൺ​സ​ർ​ഷി​പ്പ് ന​ൽ​കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​രും ഓ​ശാ​ന​യി​ലെ കൊ​ഴു​ക്ക​ട്ട, പെ​സ​ഹാ അ​പ്പം എ​ന്നി​വ എ​ത്തി​ക്കാ​ൻ സാ​ധി​ക്കു​ന്ന​വ​രും പ​ള്ളി ക​മ്മി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​സി​റി​യ​ക് ച​ന്ദ്രം​കു​ന്നേ​ൽ എം​എ​സ്ടി ഫോ​ൺ: 05121 / 755 1685 - മൊ​ബൈ​ൽ: 0151 51567739.

NRI

ബി​നു തോ​മ​സി​ന്‍റെ വി​യോ​ഗ​ത്തി​ൽ നോ​ർ​ത്ത് അ​മേ​രി​ക്ക സി​എ​സ്ഐ കൗ​ൺ​സി​ൽ അ​നു​ശോ​ചി​ച്ചു

ഹൂ​സ്റ്റ​ൺ: സെ​ന്‍റ് തോ​മ​സ് സി​എ​സ്ഐ ച​ർ​ച്ച് ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ ഇ​ട​വ​ക ട്ര​സ്റ്റി ബി​നു തോ​മ​സ് (54) അ​ന്ത​രി​ച്ചു. കേ​ര​ള​ത്തി​ൽ പൂ​വ​ത്തൂ​ർ എ​ര​ന്നൂ​ർ കു​ടും​ബാം​ഗ​മാ​ണ്. അ​മേ​രി​ക്ക​യി​ലെ സി​എ​സ്ഐ സ​ഭ​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ദീ​ർ​ഘ​കാ​ല​മാ​യി സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ കാ​ലം മു​ത​ൽ സ​ഭ​യോ​ട് ചേ​ർ​ന്ന് നി​ന്ന വ്യ​ക്തി​യാ​യി​രു​ന്നു ബി​നു തോ​മ​സ്. ഫ്ലോ​റി​ഡ​യി​ലെ സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​നി​ലും തു​ട​ർ​ന്ന് ഡാ​ള​സ് സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​നി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ൽ ഹൂ​സ്റ്റ​ൺ സെ​ന്‍റ് തോ​മ​സ് സി​എ​സ്ഐ ഇ​ട​വ​ക​യി​ൽ ട്ര​സ്റ്റി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു വ​രി​ക​യാ​യി​രു​ന്നു. നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ സി​എ​സ്ഐ കൗ​ൺ​സി​ൽ ബി​നു തോ​മ​സി​ന്‍റെ വി​യോ​ഗ​ത്തി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും കു​ടും​ബ​ത്തി​ന്‍റെ വേ​ദ​ന​യി​ൽ പ​ങ്കു​ചേ​രു​ക​യും ചെ​യ്തു.

പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ളും ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ 1.30 വ​രെ സെ​ന്‍റ് തോ​മ​സ് സി​എ​സ്‌​ഐ ച​ർ​ച്ച്‌ ഓ​ഫ് ഹൂ​സ്റ്റ​ണി​ൽ (16520, Chimney Rock Rd, Houston, TX 77053). തു​ട​ർ​ന്ന് സം​സ്കാ​രം ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് സൗ​ത്ത് പാ​ർ​ക്ക് (1310 North Main Street, Pearland) സെ​മി​ത്തേ​രി​യി​ൽ.

ശു​ശ്രൂ​ഷ​ക​ളു​ടെ ലൈ​വ് സ്ട്രീം ​ലി​ങ്ക് : https://www.youtube.com/live/_6SEfqA03DU

NRI

അ​ഖി​ല മ​ല​ങ്ക​ര പ്രാ​ർ​ഥ​നാ യോ​ഗ​ത്തി​ന്‍റെ ഭ​ദ്രാ​സ​ന​ത​ല ഉ​ദ്ഘാ​ട​നം

ന്യൂ​ഡ​ൽ​ഹി: അ​ഖി​ല മ​ല​ങ്ക​ര പ്രാ​ർ​ഥ​നാ യോ​ഗ​ത്തി​ന്‍റെ ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത​ല ഉ​ദ്ഘാ​ട​ന​സ​മ്മേ​ള​നം ഫ​രി​ദാ​ബാ​ദ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ഞാ​യാ​റാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ഡ​ൽ​ഹി ഭ​ദ്രാ​സ​ന മെ​ത്ര​പ്പൊ​ലീ​ത്താ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് മെ​ത്ര​പ്പൊ​ലീ​ത്താ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

പ്ര​സ്ഥാ​നം വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ.​ഫാ. ജോ​ൺ കെ. ​ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റ​വ.​ഫാ​. ഡോ. ​റി​നീ​ഷ് ഗീ​വ​ർ​ഗീ​സ് എ​ബ്ര​ഹാം ആ​ത്മീ​യ ധ്യാ​ന​യോ​ഗം ന​യി​ക്കും.

NRI

ലെ​വി​ടൗ​ൺ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫ് ശ്ര​ദ്ധേ​യ​മാ​യി

ലെ​വി​ടൗ​ൺ (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന് ലെ​വി​ടൗ​ൺ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ജ്വ​ല തു​ട​ക്കം.

ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന​താ​ണ് ചി​ന്താ വി​ഷ​യം.

കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ​യും ര​ജി​സ്ട്രേ​ഷ​​ന്‍റെ​യും ഭാ​ഗ​മാ​യി ലെ​വി​ടൗ​ൺ സെന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ജെ​യ്‌​സ​ൺ തോ​മ​സ്, ആ​ശ ജോ​ർ​ജ്, ഈ​ത​ൻ കൂ​ട്ടു​മാ​ത, ഐ​റി​ൻ പോ​ൾ, പ്രേം​സി ജോ​ൺ, ഫി​യോ​ണ ജോ​ൺ, ജു​വ​ൽ ജോ​ൺ, ഇ​വാ​ൻ കൂ​ട്ടു​മാ​ത എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സ് ടീം ​സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ദേ​വാ​ല​യ വി​കാ​രി ഫാ. ​ഡോ. എ​ബി ജോ​ർ​ജ് കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ ഊ​ഷ്മ​ള​മാ​യി സ്വാ​ഗ​തം ചെ​യ്തു. റ​വ. ഡി ​ഷോ​ജി​ൽ എ​ബ്ര​ഹാ​മും സ​ന്നി​ഹി​ത​നാ​യി​രു​ന്നു. ജെ​യ്‌​സ​ൺ തോ​മ​സ് കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി.

ആ​ശ ജോ​ർ​ജ് കോ​ൺ​ഫ​റ​ൻ​സ് തീ​യ​തി, സ​മ​യം, സ്ഥ​ലം, തീം, ​പ്ര​ഭാ​ഷ​ക​ർ ര​ജി​സ്ട്രേ​ഷ​ൻ നി​ര​ക്കു​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പ​ങ്കുവ​ച്ചു. റാ​ഫി​ൾ പ്രോ​ഗ്രാ​മി​നെ​യും സ​മ്മാ​ന​ങ്ങ​ളേ​യും കു​റി​ച്ച് ഇ​വാ​ൻ കൂ​ട്ടു​മാ​ത സം​സാ​രി​ച്ചു.

കോ​ൺ​ഫ​റ​ൻ​സി​നെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നു​ള്ള സ്പോ​ൺ​സ​ർ​ഷി​പ്പ് അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ ഈ​ത​ൻ കൂ​ട്ടു​മാ​ത ന​ൽ​കി.

 

NRI

കേ​ളി കു​ടും​ബ​വേ​ദി മൈ​ലാ​ഞ്ചി രാ​വ് സം​ഘ​ടി​പ്പി​ച്ചു

റി​യാ​ദ്: കേ​ളി കു​ടും​ബ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ഫ്താ​ർ വി​രു​ന്നും മൈ​ലാ​ഞ്ചി രാ​വും വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ച്ചു. റംസാ​നി​ലെ 29-ാം ദി​ന​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ റി​യാ​ദി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

മ​ലാ​സ് ചെ​റീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് സൗ​ഹൃ​ദ​ത്തി​ന്‍റെ​യും കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ​യും മ​നോ​ഹ​ര​മാ​യ ഒ​ത്തു​ചേ​ര​ലാ​യി മാ​റി. ഇ​ഫ്താ​ർ വി​രു​ന്നി​ന് ശേ​ഷം ന​ട​ന്ന മൈ​ലാ​ഞ്ചി രാ​വാ​ണ് പ​രി​പാ​ടി​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യ​ത്.

കോഓർ​ഡി​നേ​റ്റ​ർ വി​ജി​ല ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്ര​മീ​ക​രി​ച്ച പ​രി​പാ​ടി​ക​ൾ പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​ല്ലാം പു​തു​മ​യാ​ർ​ന്ന അ​നു​ഭ​വ​മാ​യി. മൈ​ലാ​ഞ്ചി അ​ല​ങ്കാ​ര​ങ്ങ​ളും പ​ര​മ്പ​രാ​ഗ​ത ഗാ​ന​ങ്ങ​ളും പ​രി​പാ​ടി​ക​ൾ​ക്ക് കൂ​ടു​ത​ൽ നി​റ​വും കൊ​ഴു​പ്പും ന​ൽ​കി.

സ​ഫ​ത​ർ ഹു​സൈ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​നാ​ലാ​പ​ന​വും സം​ഗീ​ത​വി​രു​ന്നും അ​ര​ങ്ങേ​റി. കു​ടും​ബ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ഏ​റെ ആ​വേ​ശ​ക​ര​മാ​യി. പ്ര​ത്യേ​കി​ച്ച് ബെ​സ്റ്റ് ക​പ്പി​ൾ​സ് മ​ത്സ​രം വ​ലി​യ ശ്ര​ദ്ധ നേ​ടി.

ഈ ​മ​ത്സ​ര​ത്തി​ൽ അ​ദീ​ബ് - ഷ​ബ്ന ദ​മ്പ​തി​ക​ൾ ഒ​ന്നാം സ്ഥാ​ന​വും, സ​മീ​ർ - അ​ൻ​സി​യ ദ​മ്പ​തി​ക​ൾ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. സെ​ക്ര​ട്ട​റി ഷ​ഹീ​ബ, പ്ര​സി​ഡന്‍റ് ശ്രീ​ഷ സു​കേ​ഷ്‌, ട്ര​ഷ​റ​ർ സീ​നാ സെ​ബി​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​പി​എം സാ​ദി​ഖ്, അം​ഗ​ങ്ങ​ളാ​യ സീ​ബാ കൂ​വോ​ട്, സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, സെ​ബി​ൻ ഇ​ഖ്ബാ​ൽ, വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി, സു​രേ​ഷ് ക​ണ്ണ​പു​രം, ജോ​സ​ഫ് ഷാ​ജി, ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, ഷ​മീ​ർ കു​ന്നു​മ്മ​ൽ, കേ​ളി സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, പ്ര​സി​ഡ​ന്റ് ഗ​ഫൂ​ർ ആ​ന​മാ​ങ്ങാ​ട്, ട്ര​ഷ​റ​ർ മ​ധു ബാ​ലു​ശ്ശേ​രി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

പ്ര​വാ​സി ജീ​വി​ത​ത്തി​ന്‍റെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ കു​ടും​ബ​ങ്ങ​ൾ ഒ​രു​മി​ച്ച് സ​ന്തോ​ഷ നി​മി​ഷ​ങ്ങ​ൾ പ​ങ്കി​ടാ​ൻ ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ വ​ലി​യ വേ​ദി​യാ​കു​ന്നു​വെ​ന്ന് പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സാം​സ്കാ​രി​ക പൈ​തൃ​കം പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു ന​ൽ​കു​ന്ന​തി​ലും ഇ​ത്ത​രം സം​ഗ​മ​ങ്ങ​ൾ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്നു​വെ​ന്ന് സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി.

കേ​ന്ദ്ര ക​മ്മിറ്റി അം​ഗ​ങ്ങ​ളാ​യ വ​ർ​ണ ബി​നു​രാ​ജ്, എ​ൻ.​കെ. സോ​വി​ന, ഗീ​ത ജ​യ​രാ​ജ്, സ​മീ​ർ എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ച്ചു. കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി സ്വാ​ഗ​ത​വും പ്ര​സി​ഡ​ന്റ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

NRI

അ​ങ്ക​ത്ത​ട്ട് @ അ​മേ​രി​ക്ക: കേ​ര​ള ഇ​ല​ക്ഷ​ൻ ഡി​ബേ​റ്റ് 29ന്

ഹൂ​സ്റ്റ​ൺ: കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അനു​ബ​ന്ധി​ച്ചു​ള്ള പ്ര​ചാ​ര​ണം കേ​ര​ള​ത്തി​ൽ ആ​വേ​ശ​ത്തി​ന്‍റെ അ​ല​യ​ടി​ക​ൾ ഉ​യ​ർ​ത്തി​ക്കൊ​ണ്ട് മു​ന്നേ​റു​മ്പോ​ൾ അ​തി​ന്‍റെ പ​തി​ൻ​മ​ട​ങ്ങു ‌ആ​വേ​ശ​വു​മാ​യി അ​മേ​രി​ക്ക​യി​ലും സം​വാ​ദ​ങ്ങ​ൾ​ക്കും ച​ർ​ച്ച​ക​ൾ​ക്കും തു​ട​ക്കം കു​റി​ച്ചു.

അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ണും (മാ​ഗ്) ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (ഐ​പി​സി​എ​ൻ​എ) ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​റും ചേ​ർ​ന്ന് സം​യു​ക്ത​മാ​യി ഹൂ​സ്റ്റ​ണി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള ഇ​ല​ക്ഷ​ൻ 2026 ഡി​ബേ​റ്റി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

മാ​ഗി​ന്‍റെ ആ​സ്ഥാ​ന​കേ​ന്ദ്ര​മാ​യ സ്റ്റാ​ഫ്‌​ഫോ​ർ​ഡി​ലെ കേ​ര​ളാ ഹൗ​സി​ൽ വ​ച്ച് 29ന് 5.30ന് ​ഡി​ബേ​റ്റ് ആ​രം​ഭിക്കും. ഈ ​സം​വാ​ദ​ത്തി​ന് മ​ല​യാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ഹൂ​സ്റ്റ​ണി​ൽ ഇ​തി​നോ​ട​കം ത​ന്നെ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന്‌ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഹൂ​സ്റ്റ​ൺ മ​ല​യാ​ളി​ക​ൾ ആ​വേ​ശ​പൂ​ർ​വം കാ​ത്തി​രി​ക്കു​ന്ന ഈ ​സം​വാ​ദ​ത്തി​ലേ​ക്ക് പൊ​തു​ജ​ന​ങ്ങ​ളെ​യും രാ​ഷ്ട്രീ​യാ​നു​ഭ​വി​ക​ളാ​യ എ​ല്ലാ വ്യ​ക്തി​ക​ളെ​യും ആ​ദ​ര​പൂ​ർ​വം ക്ഷ​ണി​ക്കു​ന്നു​വെ​ന്ന് ഇ​രു സം​ഘ​ട​ന​ക​ളു​ടെ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കാ​ലി​ക പ്ര​സ​ക്ത​വും സ​ങ്കീ​ർ​ണ​വു​മാ​യ നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന ഈ ​ഡി​ബേ​റ്റി​ൽ കേ​ര​ള​ത്തി​ലെ മൂ​ന്ന് മു​ന്ന​ണി​ക​ളെ​യും (എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ്, എ​ൻഡിഎ) പ്ര​തി​നി​ധീ​ക​രി​ച്ച് മു​ന്ന​ണി നേ​താ​ക്ക​ൾ ത​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ൾ വി​ശ​ദീ​ക​രി​ക്കു​ക​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി ന​ല്കു​ക​യും ചെ​യ്യും.

സ​ജീ​വ ച​ർ​ച്ച​ക​ൾ​ക്കും ആ​രോ​ഗ്യ​ക​ര​മാ​യ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ​ക്കും അ​വ​സ​ര​വും ഉ​ണ്ടാ​യി​രി​ക്കും. ഈ ​ഡി​ബേ​റ്റി​നു ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​തോ​ടൊ​പ്പം വി​വി​ധ ദൃ​ശ്യമാ​ധ്യ​മ​ങ്ങ​ളി​ലും സം​പ്രേ​ക്ഷ​ണം ചെ​യ്യും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റോ​യ് മാ​ത്യു (മാ​ഗ് പ്ര​സി​ഡ​ന്‍റ്) - 717 608 1995, വി​നോ​ദ് ചെ​റി​യാ​ൻ (മാ​ഗ് സെ​ക്ര​ട്ട​റി) - 832 689 4742, സു​നി​ൽ ത​ങ്ക​പ്പ​ൻ (മാ​ഗ് ട്ര​ഷ​റ​ർ) - 502 468 0608, ഫി​ന്നി രാ​ജു (ഐ​സി​പി​എ​ൻ​എ - ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്) - 832 646 9078, ജീ​മോ​ൻ റാ​ന്നി (ഐ​സി​പി​എ​ൻ​എ- ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി) - 832 873 0023, വി​ജു വ​ർ​ഗീ​സ് (ഐ​സി​പി​എ​ൻ​എ -ചാ​പ്റ്റ​ർ ട്ര​ഷ​റ​ർ ) - 832 785 5442.

NRI

കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ​യ്ക്ക് എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക്വ​രി​ക്കു​മെ​ന്ന് അം​ബാ​സ​ഡ​ർ

കു​വൈ​റ്റ് സി​റ്റി: മേ​ഖ​ല​യി​ലെ സം​ഘ​ർഷത്തി​നി​ടെ കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ച്ചു പോ​രു​ന്ന​താ​യി ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി പ​ര​മി​ത ത്രി​പാ​ഠി പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ എം​ബ​സി ഹാ​ളി​ൽ വി​ളി​ച്ചു ചേ​ർ​ത്ത വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ലാ​ണ് അം​ബാ​സ​ഡ​ർ നി​ൽ​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ഫെ​ബ്രു​വ​രി 28ന് ​പ്ര​തി​സ​ന്ധി ആ​രം​ഭി​ച്ച​ത് മു​ത​ൽ ഒ​രു മി​ല്യ​ണി​ല​ധി​കം വ​രു​ന്ന ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ സ​ഹാ​യി​ക്കാ​ൻ കു​വൈ​റ്റ് അ​ധി​കൃ​ത​രു​മാ​യി ചേ​ർ​ന്ന് എം​ബ​സി സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്.

ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിയും കു​വൈ​റ്റ് കി​രീ​ടാ​വ​കാ​ശിയും തമ്മിലും ഇ​ന്ത്യ​ൻ വി​ദേ​ശകാ​ര്യ മ​ന്ത്രിയും കു​വൈ​റ്റ് വി​ദേ​ശകാ​ര്യ മ​ന്ത്രി​യു​മാ​യും തമ്മിലും ​ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ത്തി​യ​തും സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ​താ​യും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

ഫെ​ബ്രു​വ​രി 28 മു​ത​ൽ പ്ര​വാ​സി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ഹെ​ൽ​പ്‌​ലൈ​ൻ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കു​വൈ​റ്റ് വ്യോ​മ​പാ​ത അ​ട​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ, ജ​സീ​റ എ​യ​ർ​വേ​യ്‌​സ് മാ​ർ​ച്ച് 20 മു​ത​ൽ കൊ​ച്ചി, ചെ​ന്നൈ, മും​ബൈ, ഡ​ൽ​ഹി, ഹൈ​ദ​രാ​ബാ​ദ്, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് വി​മാ​ന സ​ർ​വീ​സ് ന​ട​ത്തും.

കു​വൈ​റ്റി​ൽ നി​ന്ന് റോ​ഡ് മാ​ർ​ഗം യാ​ത്ര​ക്കാ​രെ സൗ​ദി​യി​ലെ അ​ൽ-​ഖൈ​സു​മ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ച് അ​വി​ടെ നി​ന്നാ​യി​രി​ക്കും വി​മാ​നം പോ​വു​ക. സൗ​ദി വ​ഴി​യു​ള്ള യാ​ത്ര എ​ളു​പ്പ​മാ​ക്കാ​നാ​യി സൗ​ദി അ​ധി​കൃ​ത​രു​മാ​യി സ​ഹ​ക​രി​ച്ച് 1,100-ല​ധി​കം സൗ​ദി വീസ​ക​ൾ ഇ​തി​ന​കം ല​ഭ്യ​മാ​ക്കി.

കു​വൈ​റ്റ് എ​യ​ർ​വേ​യ്‌​സി​ന്‍റെ​യും സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ന്ത്യ​യി​ൽ നി​ന്ന് പ​ച്ച​ക്ക​റി​ക​ളും മ​റ്റും ഇ​റ​ക്കു​മ​തി ചെ​യ്ത് രാ​ജ്യ​ത്തെ ഭ​ക്ഷ്യ​ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നും ശ്ര​മി​ച്ചു വ​രു​ന്നു​ണ്ട്.

പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കോ​ൺ​സു​ല​ർ സേ​വ​ന​ങ്ങ​ൾ ത​ട​സ​മി​ല്ലാ​തെ തു​ട​രു​ന്നു​ണ്ടെ​ന്ന് സ്ഥാ​ന​പ​തി അ​റി​യി​ച്ചു. 17 മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​തി​ന​കം നാ​ട്ടി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്.

കു​വൈ​റ്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ന​ൽ​കു​ന്ന ക​ല​വ​റ​യി​ല്ലാ​ത്ത പി​ന്തു​ണ​യ്ക്ക് അ​വ​ർ പ്ര​ത്യേ​ക ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. പ്ര​വാ​സി​ക​ൾ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്നും ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും എം​ബ​സി നി​ർ​ദ്ദേ​ശി​ച്ചു.

Latest News

Corehub Up