Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PARLIAMENT

രാ​ഹു​ല്‍-റി​ജി​ജു വാ​ക്‌​പോ​ര് വീ​ണ്ടും

ന്യൂ​​​​ഡ​​​​ല്‍​ഹി: പാ​​​​ര്‍​ല​​​​മെ​​​​ന്‍റി​​​​നു പി​​​​ന്നാ​​​​ലെ പു​​​​റ​​​​ത്തും പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ല്‍ ഗാ​​​​ന്ധി​​​​യും പാ​​​​ര്‍​ല​​​​മെ​​​​ന്‍റ​​​​റി​​​​കാ​​​​ര്യ മ​​​​ന്ത്രി കി​​​​ര​​​​ണ്‍ റി​​​​ജി​​​​ജു​​​​വും ത​​​​മ്മി​​​​ല്‍ വാ​​​​ക്‌​​​​പോ​​​​ര് തു​​​​ട​​​​രു​​​​ന്നു.

സ്ത്രീ​​​​ക​​​​ളു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യ​​​​സ്വാ​​​​ത​​​​ന്ത്ര്യം കു​​​​റ​​​​യു​​​​ന്ന​​​​തി​​​​ന്‍റെ പേ​​​​രി​​​​ല്‍ രാ​​​​ഹു​​​​ല്‍ ന​​​​ട​​​​ത്തി​​​​യ വീ​​​​ഡി​​​​യോ പ​​​​രാ​​​​മ​​​​ര്‍​ശ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് വ​​​​നി​​​​താ​​​ സം​​​​വ​​​​ര​​​​ണ ബി​​​​ല്ലും മ​​​​ണ്ഡ​​​​ല പു​​​​ന​​​​ര്‍​നി​​​​ര്‍​ണ​​​​യ​​​​വും ബ​​​​ന്ധി​​​​പ്പി​​​​ച്ച​​​​തി​​​​നെ​​​​ച്ചൊ​​​​ല്ലി ഇ​​​​രു​​​​വ​​​​രും ഇ​​​​ന്ന​​​​ലെ വീ​​​​ണ്ടും കൊ​​​​ന്പു​​​​കോ​​​​ർ​​​​ത്ത​​​​ത്.

സ്ത്രീ​​​​ക​​​​ള്‍​ക്കു കൂ​​​​ടു​​​​ത​​​​ല്‍ അ​​​​ഭി​​​​പ്രാ​​​​യ​​​​സ്വാ​​​​ത​​​​ന്ത്ര്യം വേ​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന വീ​​​​ഡി​​​​യോ രാ​​​​ഹു​​​​ല്‍ ഇ​​​​ന്ന​​​​ലെ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ലൂ​​​​ടെ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യി​​​​രു​​​​ന്നു. രാ​​​​ഹു​​​​ലി​​​​ന്‍റെ ഈ ​​​​വീ​​​​ഡി​​​​യോ പ​​​​ങ്കു​​​​വ​​​​ച്ച് , പ്ര​​​​തി​​​​പ​​​​ക്ഷ​​​നേ​​​​താ​​​​വി​​​​ന്‍റെ നി​​​​ല​​​​പാ​​​​ടി​​​​ല്‍ പ്ര​​​​ക​​​​ട​​​​മാ​​​​യ മാ​​​​റ്റ​​​​മു​​​​ണ്ടാ​​​​യ​​​​താ​​​​യി മ​​​​ന്ത്രി അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.

ഇ​​​​തൊ​​​​രു ന​​​​ല്ല സ​​​​ന്ദേ​​​​ശ​​​​മാ​​​​യി തോ​​​​ന്നു​​​​ന്നു. സ്ത്രീ​​​​ക​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ല്‍ രാ​​​​ഹു​​​​ല്‍ ഗാ​​​​ന്ധി​​​​ക്ക് അ​​​​നു​​​​കൂ​​​​ല മാ​​​​റ്റം വ​​​​ന്നി​​​​രി​​​​ക്കു​​​​ന്നു. അ​​​​തി​​​​നാ​​​​ല്‍ വ​​​​നി​​​​താ സം​​​​വ​​​​ര​​​​ണ ബി​​​​ല്ലി​​​​നെ കോ​​​​ണ്‍​ഗ്ര​​​​സ് നി​​​​രു​​​​പാ​​​​ധി​​​​കം പി​​​​ന്തു​​​​ണ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നും റി​​​​ജി​​​​ജു ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ര​​​​ണ്ടു മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ള്ളി​​​​ല്‍ രാ​​​​ഹു​​​​ലി​​​​ന്‍റെ മ​​​​റു​​​​പ​​​​ടി​​​​യെ​​​​ത്തി. 2023ല്‍ത്ത​​​​ന്നെ കോ​​​​ണ്‍​ഗ്ര​​​​സ് പി​​​​ന്തു​​​​ണ​​​​യോ​​​​ടെ വ​​​​നി​​​​താ സം​​​​വ​​​​ര​​​​ണ ബി​​​​ല്‍ പാ​​​​സാ​​​​ക്കി​​​​യ​​​​താ​​​​ണെ​​​​ന്ന് റി​​​​ജി​​​​ജു​​​​വി​​​​നെ രാ​​​​ഹു​​​​ല്‍ ഓ​​​​ര്‍​മി​​​​പ്പി​​​​ച്ചു.

മൂ​​​​ന്നു വ​​​​ര്‍​ഷം ക​​​​ഴി​​​​ഞ്ഞി​​​​ട്ടും എ​​​​ന്തു​​​​കൊ​​​​ണ്ട​​​​തു ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യി​​​​ല്ല? എ​​​​ന്തി​​​​നാ​​​​ണി​​​​പ്പോ​​​​ള്‍ അ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യി അ​​​​തി​​​​നെ മ​​​​ണ്ഡ​​​​ല പു​​​​ന​​​​ര്‍​നി​​​​ര്‍​ണ​​​​യ​​​​വു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്? യാ​​​​തൊ​​​​രു നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ളു​​​​മി​​​​ല്ലാ​​​​തെ 2023ല്‍ ​​​​പാ​​​​സാ​​​​ക്കി​​​​യ വ​​​​നി​​​​താ​​​​ സം​​​​വ​​​​ര​​​​ണ നി​​​​യ​​​​മം ന​​​​ട​​​​പ്പി​​​​ലാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും രാ​​​​ഹു​​​​ല്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

നേ​​​​ര​​​​ത്തേ, മ​​​​ണ്ഡ​​​​ല പു​​​​ന​​​​ര്‍​നി​​​​ര്‍​ണ​​​​യ​​​​വും വ​​​​നി​​​​താ ​​​​സം​​​​വ​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ര​​​​ണ്ടു ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​ ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്ലു​​​​ക​​​​ള്‍ പാ​​​​സാ​​​​ക്കു​​​​ന്ന​​​​തി​​​​ന് സ​​​​ഹ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന​​​​ഭ്യ​​​​ര്‍​ഥി​​​​ച്ചു രാ​​​​ഹു​​​​ലു​​​​മാ​​​​യി റി​​​​ജി​​​​ജു ച​​​​ര്‍​ച്ച ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.

രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ക്ര​​​​മം​​​ത​​​​ന്നെ ത​​​​ക​​​​ര്‍​ക്കു​​​​ന്ന മ​​​​ണ്ഡ​​​​ല പു​​​​ന​​​​ര്‍​നി​​​​ര്‍​ണ​​​​യ​​​​ത്തെ എ​​​​തി​​​​ര്‍​ക്കു​​​​മെ​​​​ന്ന് രാ​​​​ഹു​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ള്‍ പാ​​​​സാ​​​​ക്കാ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ മൂ​​​​ന്നി​​​​ല്‍ ര​​​​ണ്ടു ഭൂ​​​​രി​​​​പ​​​​ക്ഷം എ​​​​ന്‍​ഡി​​​​എ​​​​യ്ക്കി​​​​ല്ല.

National

ഡ​ൽ​ഹി പ്ര​തി​ഷേ​ധ​ത്തി​ലെ പോ​ലീ​സ് ന​ട​പ​ടി: പാ​ർ​ല​മെ​ന്‍റി​ൽ ഇ​ന്നും പ്ര​തി​പ​ക്ഷ ബ​ഹ​ളം; അ​മി​ത് ഷാ ​മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് നേ​രെ ന​ട​ന്ന പോ​ലീ​സ് ന​ട​പ​ടി​യി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​പാ​ർ​ല​മെ​ന്‍റി​ൽ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ഇ​രു​സ​ഭ​ക​ളി​ലും പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി. സ​ഭാ ന​ട​പ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു.

ഇ​ത് രാ​ജ​ഭ​ര​ണ കാ​ല​മ​ല്ലെ​ന്നും പോ​ലീ​സ് ന​ട​പ​ടി​യി​ൽ ജ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്കു​ണ്ടെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി വ്യ​ക്ത​മാ​ക്കി. വെ​ടി​വെ​യ്പ്പി​ന് ഉ​ത്ത​ര​വാ​ദി അ​മി​ത് ഷാ​യാ​ണെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ലോ​ക്‌​സ​ഭ​യും രാ​ജ്യ​സ​ഭ​യും ത​ട​സ​പ്പെ​ട്ടു. ദി​വ​സ​വും ബ​ഹ​ളം വ​ച്ചാ​ൽ ജ​ന​കീ​യ വി​ഷ​യ​ങ്ങ​ൾ എ​ങ്ങ​നെ ച​ർ​ച്ച ചെ​യ്യു​മെ​ന്ന് ലോ​ക്‌​സ​ഭാ സ്പീ​ക്ക​ർ ചോ​ദി​ച്ചെ​ങ്കി​ലും ബ​ഹ​ളം രൂ​ക്ഷ​മാ​യ​തോ​ടെ സ​ഭ നി​ർ​ത്തി​വ​ച്ചു.

രാ​ജ്യ​സ​ഭ​യി​ൽ പ്ല​ക്കാ​ർ​ഡു​യ​ർ​ത്തു​ക​യോ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യോ ചെ​യ്താ​ൽ ക​ടു​ത്ത ശി​ക്ഷാ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് രാ​ജ്യ​സ​ഭാ ചെ​യ​ർ​മാ​ൻ താ​ക്കീ​ത് ന​ൽ​കി.

 

National

അ​മി​ത് ഷാ​യു​ടെ പ്ര​സ്താ​വ​ന വേ​ണം; പാ​ർ​ല​മെ​ന്‍റ് സ്തം​ഭി​പ്പി​ക്കാ​ൻ ഉ​റ​ച്ച് പ്ര​തി​പ​ക്ഷം

ന്യൂ​ഡ​ൽ​ഹി: സി​ജെ​പി പ്ര​തി​ഷേ​ധ​ത്തി​നി​ടെ ഉ​ണ്ടാ​യ പോ​ലീ​സ് ന​ട​പ​ടി​യി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​പ്ര​സ്താ​വ​ന ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം നി​ല​പാ​ട് ക​ടു​പ്പി​ക്കു​ന്നു. അ​മി​ത് ഷാ ​പ്ര​സ്താ​വ​ന ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ ഇ​ന്നും പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും സ്തം​ഭി​പ്പി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ച​ർ​ച്ച ആ​വ​ശ്യ​പ്പെ​ട്ട് ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും ഇ​ന്ത്യാ മു​ന്ന​ണി എം​പി​മാ​ർ നോ​ട്ടീ​സ് ന​ൽ​കും. എ​ന്നാ​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​തെ സ​ർ​ക്കാ​രും ക​ർ​ശ​ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. പോ​ലീ​സ് ന​ട​പ​ടി​ക്ക് പു​റ​മെ അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന​ക്കൊ​ള്ള ആ​രോ​പ​ണ​വും ഉ​യ​ർ​ത്തി പാ​ർ​ല​മെ​ന്‍റി​ന​ക​ത്തും പു​റ​ത്തും പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ തീ​രു​മാ​നം. 

പാ​ർ​ല​മെ​ന്‍റ് വ​ള​പ്പി​ലെ പ്രേ​ര​ണാ സ്ഥ​ല​ത്തു​നി​ന്ന് മ​ക​ർ ദ്വാ​റി​ലേ​ക്ക് രാ​വി​ലെ പ​ത്തി​ന് പ്ര​തി​പ​ക്ഷ എം​പി​മാ​ർ  പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തും. സ​മ​ര​ക്കാ​ർ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ത്തി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ വി​ശ​ദീ​ക​ര​ണം തേ​ടു​ക, രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന​ക്കൊ​ള്ള സ​ഭ​യി​ൽ ച​ർ​ച്ച ചെ​യ്യു​ക, ജ​മ്മു കാ​ഷ്മീ​രി​ന് സം​സ്ഥാ​ന പ​ദ​വി പു​നഃ​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് പ്ര​തി​പ​ക്ഷം സം​യു​ക്ത പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ന്ന​ത്.

National

പാ​ർ​ല​മെ​ന്‍റി​ലെ കാ​വി​വ​സ്ത്ര പ്ര​തി​ഷേ​ധം; രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നു സ​ന്യാ​സി​മാ​ർ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വെ​​​​ള്ളി​​​​യാ​​​​ഴ്ച പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ എം​​​​പി പ​​​​പ്പു​​​​യാ​​​​ദ​​​​വ് കാ​​​​വി​​​​വ​​​​സ്ത്രം ധ​​​​രി​​​​ച്ചു പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച​​​​ത് സ​​​​നാ​​​​ത​​​​ന ധ​​​​ർ​​​​മ​​​​ത്തോ​​​​ടും സ​​​​ന്യാ​​​​സി​​​​സ​​​​മൂ​​​​ഹ​​​​ത്തോ​​​​ടു​​​​മു​​​​ള്ള അ​​​​നാ​​​​ദ​​​​ര​​​​വെ​​​​ന്ന് ആ​​​​രോ​​​​പ​​​​ണം. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ എം​​​​പി​​​​ക്കെ​​​​തി​​​​രേ രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ന് ആ​​​​ഹ്വാ​​​​നം ചെ​​​​യ്യു​​​​മെ​​​​ന്ന് ഹ​​​​രി​​​​ദ്വാ​​​​റി​​​​ലെ ജു​​​​നാ അ​​​​ഖാ​​​​ഡ​​​​യി​​​​ലെ സ​​​​ന്യാ​​​​സി​​​​സ​​​​മൂ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി. രാ​​​​ജ്യ​​​​ത്തെ മ​​​​റ്റു സ​​​​ന്യാ​​​​സി​​​​സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളു​​​​മാ​​​​യി ആ​​​​ലോ​​​​ചി​​​​ച്ചു തു​​​​ട​​​​ർ പ്ര​​​​തി​​​​ഷേ​​​​ധ​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ ആ​​​​സൂ​​​​ത്ര​​​​ണം ചെ​​​​യ്യു​​​​മെ​​​​ന്നും സ​​​​ന്യാ​​​​സി​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു.

കാ​​​​വി​​​​വ​​​​സ്ത്രം ത്യാ​​​​ഗ​​​​ത്തി​​​​ന്‍റെ​​​​യും ത​​​​പ​​​​സി​​​​ന്‍റെ​​​​യും പ്ര​​​​തീ​​​​ക​​​​മാ​​​​ണെ​​​​ന്നും രാ​​​​ഷ്‌​​​​ട്രീ​​​​യ അ​​​​ഭ്യാ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി അ​​​​തു​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത് അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തെ വി​​​​മ​​​​ർ​​​​ശി​​​​ച്ചു​​​​കൊ​​​​ണ്ട് സ​​​​ന്യാ​​​​സി​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു. പ​​​​പ്പു​​​​ യാ​​​​ദ​​​​വി​​​​നെ പി​​​​ന്തു​​​​ണ​​​​ച്ച രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​ക്കെ​​​​തി​​​​രേ​​​​യും സ​​​​ന്യാ​​​​സി​​​​മാ​​​​ർ വി​​​​മ​​​​ർ​​​​ശ​​​​ന​​​​മു​​​​ന്ന​​​​യി​​​​ച്ചു.

നെ​​​​ഹ്‌​​​​റു-​​​​ഗാ​​​​ന്ധി കു​​​​ടും​​​​ബം സ​​​​നാ​​​​ത​​​​ന പാ​​​​ര​​​​മ്പ​​​​ര്യ​​​​ങ്ങ​​​​ളെ ത​​​​ള്ളി​​​​പ്പ​​​​റ​​​​യി​​​​ല്ലെ​​​​ന്നു ക​​​​രു​​​​തി​​​​യെ​​​​ങ്കി​​​​ലും രാ​​​​ഹു​​​​ലി​​​​ന്‍റെ പ്ര​​​​വൃ​​​​ത്തി സ​​​​ന്യാ​​​​സി​​​​സ​​​​മൂ​​​​ഹ​​​​ത്തെ അ​​​​പ​​​​മാ​​​​നി​​​​ച്ച​​​​താ​​​​യി അ​​​​ഖാ​​​​ഡ പ​​​​രി​​​​ഷ​​​​ത്ത് ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യും ജു​​​​നാ അ​​​​ഖാ​​​​ഡ​​​​യു​​​​ടെ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി​​​​യു​​​​മാ​​​​യ മ​​​​ഹ​​​​ന്ത് ഹ​​​​രി ഗി​​​​രി മ​​​​ഹാ​​​​രാ​​​​ജ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

അ​​​​തേ​​​​സ​​​​മ​​​​യം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ലെ പ്ര​​​​തി​​​​ഷേ​​​​ധം മ​​​​ത​​​​വി​​​​കാ​​​​രം വ്ര​​​​ണ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​താ​​​​ണെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി രാ​​​​ഹു​​​​ലി​​​​നും പ​​​​പ്പു​​​​യാ​​​​ദ​​​​വി​​​​നു​​​​മെ​​​​തി​​​​രേ വാ​​​​ര​​​​ണാ​​​​സി​​​​യി​​​​ൽ എ​​​​ഫ്ഐ​​​​ആ​​​​ർ ഫ​​​​യ​​​​ൽ ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. എ​​​​ന്നാ​​​​ൽ സം​​​​ഭാ​​​​വ​​​​ന​​​​ക്കൊ​​​​ള്ള​​​​യെ ചോ​​​​ദ്യം ചെ​​​​യ്യു​​​​ന്ന​​​​ത് എ​​​​ങ്ങ​​​​നെ കു​​​​റ്റ​​​​ക​​​​ര​​​​മാ​​​​കു​​​​മെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

അ​​​​യോ​​​​ധ്യ രാ​​​​മ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ സം​​​​ഭാ​​​​വ​​​​നക്കൊ​​​​ള്ള​​​​യ്‌​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​ണ് പ​​​​പ്പു​​​​ യാ​​​​ദ​​​​വ് വ്യ​​​​ത്യ​​​​സ്ത പ്ര​​​​തി​​​​ഷേ​​​​ധ​​​​വു​​​​മാ​​​​യി പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ലെ​​​​ത്തി​​​​യ​​​​ത്. ലോ​​​​ക്സ​​​​ഭ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി ഉ​​​​ൾ​​​​പ്പെ​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തി​​​​രു​​​​ന്നു.

National

കാവിയണിഞ്ഞ് പപ്പുയാദവിന്‍റെ നേതൃത്വത്തിൽ സ്കി​​​റ്റ്; പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നു​​​ പു​​​റ​​​ത്ത് വേ​​​റി​​​ട്ട പ്ര​​​തി​​​ഷേ​​​ധം

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​യോ​​​ധ്യ രാ​​​മ​​​ക്ഷേ​​​ത്രം സം​​​ഭാ​​​വ​​​ന​​​ത്ത​​​ട്ടി​​​പ്പി​​​ൽ കേ​​​ന്ദ്ര​​​ത്തെ പ​​​രി​​​ഹ​​​സി​​​ച്ചു​​​കൊ​​​ണ്ട് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പ്ര​​​ധാ​​​ന ക​​​വാ​​​ട​​​മാ​​​യ മ​​​ക​​​ര​​​ദ്വാ​​​റി​​​ൽ സ്കി​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ. ബി​​​ഹാ​​​റി​​​ൽ​​​നി​​​ന്നു​​​ള്ള സ്വ​​​ത​​​ന്ത്ര എം​​​പി പ​​​പ്പു​​​യാ​​​ദ​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ത്ത​​​ര​​​യോ​​​ടെ​​​യാ​​​ണു എം​​​പി​​​മാ​​​ർ വേ​​​റി​​​ട്ട പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ത്തി​​​യ​​​ത്.

കാ​​​വി വേ​​​ഷ​​​ത്തി​​​ൽ ഭ​​​സ്മം പൂ​​​ശി ന​​​ടു​​​ത്ത​​​ള​​​ത്തി​​​ലി​​​രു​​​ന്ന പ​​​പ്പു​​​യാ​​​ദ​​​വ് ചു​​​റ്റും നി​​​ന്ന എം​​​പി​​​മാ​​​രി​​​ൽ​​​നി​​​ന്നും കാ​​​ണി​​​ക്ക​​​പ്പ​​​ണം പി​​​രി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​ത്.

ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി പ​​​പ്പുയാ​​​ദ​​​വി​​​ന​​​ടു​​​ത്തെ​​​ത്തി കാ​​​ണി​​​ക്ക​​​പ്പ​​​ണം നി​​​ക്ഷേ​​​പി​​​ച്ചു. ഒ​​​ടു​​​വി​​​ൽ എം​​​പി​​​മാ​​​രി​​​ൽ​​​നി​​​ന്നു പി​​​രി​​​ച്ച സം​​​ഭാ​​​വ​​​ന​​​ത്തു​​​ക​​​യു​​​മാ​​​യി പ​​​പ്പു​​​യാ​​​ദ​​​വ് ഓ​​​ടു​​​ക​​​യും ചെ​​​യ്ത​​​ത് ചു​​​റ്റു​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന എം​​​പി​​​മാ​​​ർ​​​ക്കി​​​ട​​​യി​​​ൽ ചി​​​രി പ​​​ട​​​ർ​​​ത്തി.

സ​​​മാ​​​ജ്‍വാ​​​ദി പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ളും പ​​​പ്പു​​​യാ​​​ദ​​​വി​​​നൊ​​​പ്പം സ്കി​​​റ്റി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. രാ​​​മ​​​ക്ഷേ​​​ത്രം ത​​​ട്ടി​​​പ്പ് വി​​​ഷ​​​യ​​​ത്തി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നു​​​ള്ളി​​​ലും പ്ര​​​തി​​​പ​​​ക്ഷം ഇ​​​ന്ന​​​ലെ മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ മു​​​ഴ​​​ക്കി പ്ര​​​തി​​​ഷേ​​​ധി​​​ച്ചു. വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വി​​​ഷ​​​യം സ​​​ജീ​​​വ​​​മാ​​​ക്കി നി​​​ർ​​​ത്താ​​​നാ​​​ണു പ്ര​​​തി​​​പ​​​ക്ഷ തീ​​​രു​​​മാ​​​നം.

വി​​​ദ്യാ​​​ർ​​​ഥി​​​പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ലെ പോ​​​ലീ​​​സ് അ​​​തി​​​ക്ര​​​മ​​​ത്തി​​​ൽ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​മ​​​റു​​​പ​​​ടി പ​​​റ​​​യാ​​​ത്ത​​​തും പ്ര​​​തി​​​പ​​​ക്ഷ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യി.

ഉ​​​ത്ത​​​ര​​​വ് ആ​​​രു ന​​​ൽ​​​കി എ​​​ന്ന ബാ​​​ന​​​ർ കൈ​​​യി​​​ൽ പി​​​ടി​​​ച്ചു​​​കൊ​​​ണ്ടാ​​​യി​​​രു​​​ന്നു പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നു പു​​​റ​​​ത്തെ എം​​​പി​​​മാ​​​രു​​​ടെ പ്ര​​​തി​​​ഷേ​​​ധം.

National

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച മാ​ധ്യ​മ ശ​ബ്ദ​രേ​ഖ​ക​ൾ കൊ​ണ്ട് ത​ട​യാ​നാ​കി​ല്ല; രാ​ജ്യ​സ​ഭ​യി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി രാ​ഘ​വ് ച​ദ്ദ

ന്യൂ​ഡ​ൽ​ഹി: പ​രീ​ക്ഷാ ചോ​ർ​ച്ച​ക​ൾ പ​രി​ഹ​രി​ക്കാ​ൻ വാ​ർ​ത്താ​മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​സ്താ​വ​ന​ക​ള​ല്ല, മ​റി​ച്ച് ശ​ക്ത​മാ​യ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ പ​രി​ഹാ​ര​ങ്ങ​ളാ​ണ് ആ​വ​ശ്യ​മെ​ന്ന് ബി​ജെ​പി രാ​ജ്യ​സ​ഭാ എം​പി രാ​ഘ​വ് ച​ദ്ദ. കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ജ്യ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച പൊ​തു​പ​രീ​ക്ഷാ ഭേ​ദ​ഗ​തി ബി​ല്ലി​നെ പി​ന്തു​ണ​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ദ്യാ​ർ​ഥി​ക​ളു​ടെ രോ​ഷം ന്യാ​യ​മാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഒ​രു ഭ​ര​ണ​ത്ത​ല​വ​ൻ എ​ന്ന​തി​ലു​പ​രി രാ​ജ്യ​ത്തെ യു​വ​ത്വ​ത്തി​ന്‍റെ ര​ക്ഷ​ക​ർ​ത്താ​വാ​യി പ്ര​വ​ർ​ത്തി​ച്ചാ​ണ് പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഈ ​വി​ഷ​യ​ത്തി​ൽ താ​ൻ ഇ​തു​വ​രെ പു​ല​ർ​ത്തി​യ മൗ​ന​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​ത വ​രു​ത്തി​യ ച​ദ്ദ, മു​ൻ​പ് പ്ര​തി​പ​ക്ഷ​ത്താ​യി​രു​ന്ന​പ്പോ​ൾ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ക​യാ​യി​രു​ന്നു ത​ന്‍റെ ചു​മ​ത​ല​യെ​ന്നും, ഇ​പ്പോ​ൾ ഭ​ര​ണ​പ​ക്ഷ​ത്താ​യ​തി​നാ​ൽ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ത​നി​ക്കു​മു​ണ്ടെ​ന്നും പ​റ​ഞ്ഞു. "കാ​ൻ​സ​റി​നെ ക്രോ​സി​ൻ ഗു​ളി​ക കൊ​ണ്ട് ചി​കി​ത്സി​ക്കാ​ൻ ക​ഴി​യി​ല്ല. അ​തു​പോ​ലെ പ്ര​സ്താ​വ​ന​ക​ൾ കൊ​ണ്ട് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച ത​ട​യാ​നാ​കി​ല്ല," അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ​ക​ളി​ലേ​ക്ക് മാ​റു​ക ഉ​ൾ​പ്പെ​ടെ​യു​ള്ള വി​പ്ല​വ​ക​ര​മാ​യ ന​ട​പ​ടി​ക​ൾ ബി​ല്ലി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്.

കോ​ട്ട, ച​ണ്ഡീ​ഗ​ഡ്, ഡ​ൽ​ഹി, പാ​റ്റ്ന തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ദി​വ​സ​വും 18 മ​ണി​ക്കൂ​ർ വ​രെ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ​യും ത്യാ​ഗ​ങ്ങ​ൾ അ​ദ്ദേ​ഹം സ​ഭ​യി​ൽ അ​നു​സ്മ​രി​ച്ചു. ഒ​രു ചോ​ദ്യ​പേ​പ്പ​ർ ചോ​രു​ന്ന​തോ​ടെ വ​ർ​ഷ​ങ്ങ​ളു​ടെ പ്ര​യ​ത്ന​വും കു​ടും​ബ​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ളു​മാ​ണ് ത​ക​രു​ന്ന​ത്. ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ൻ​സി വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്ന ത​ന്‍റെ സ്വ​ന്തം അ​നു​ഭ​വ​വും അ​ദ്ദേ​ഹം ഇ​തി​നാ​യി പ​ങ്കു​വെ​ച്ചു. ക​ർ​ണാ​ട​ക​യി​ലും ഹി​മാ​ച​ൽ പ്ര​ദേ​ശി​ലും മു​ൻ കോ​ൺ​ഗ്ര​സ് ഭ​ര​ണ​കാ​ല​ത്ത് ന​ട​ന്ന പ​രീ​ക്ഷാ ചോ​ർ​ച്ച​ക​ളും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​വ​രു​ടെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​മാ​ണെ​ന്നും എ​ന്നാ​ൽ അ​ത് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ റാ​ലി​ക​ളാ​യി മാ​റാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ വ്യ​ക്തി​ഗ​ത കു​റ്റ​കൃ​ത്യ​മാ​യ​ല്ല, മ​റി​ച്ച് സം​ഘ​ടി​ത മാ​ഫി​യ​ക​ളു​ടെ പ​ങ്കാ​ളി​ത്ത​മു​ള്ള കു​റ്റ​കൃ​ത്യ​മാ​യാ​ണ് പു​തി​യ ബി​ൽ ക​ണ​ക്കാ​ക്കു​ന്ന​ത്. കോ​ച്ചിം​ഗ് മാ​ഫി​യ​ക​ൾ, പ്രി​ന്‍റിം​ഗ് പ്ര​സ്സ് ജീ​വ​ന​ക്കാ​ർ, ഏ​ജ​ന്‍റു​മാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ ഇ​തി​ൽ ഉ​ൾ​പ്പെ​ടും. കു​റ്റ​ക്കാ​ർ​ക്ക് 10 കോ​ടി രൂ​പ വ​രെ പി​ഴ​യും, ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മു​ള്ള ശി​ക്ഷ​യും വ്യ​വ​സ്ഥ ചെ​യ്യു​ന്നു. ര​ണ്ട് മാ​സ​ത്തി​ന​കം അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ പ്ര​ത്യേ​ക ദൗ​ത്യ​സം​ഘ​വും മൂ​ന്ന് മാ​സ​ത്തി​ന​കം വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​ൻ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​ക​ളും സ​ജ്ജ​മാ​ക്കും. രാ​ജ്യ​ത്തെ പ​രീ​ക്ഷാ സം​വി​ധാ​ന​ത്തി​ന്‍റെ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

National

പൊ​തു​പ​രീ​ക്ഷാ ഭേ​ദ​ഗ​തി ബി​ൽ പാ​ർ​ല​മെ​ന്‍റി​ൽ പാ​സാ​യി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പൊ​​​​തു​​​​പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ലെ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളും ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച​​​​യും ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നു​​​​ള്ള ‘പ​​​​ബ്ലി​​​​ക് എ​​​​ക്സാ​​​​മി​​​​നേ​​​​ഷ​​​​ൻ (പ്രി​​​​വ​​​​ൻ​​​​ഷ​​​​ൻ ഓ​​​​ഫ് അ​​​​ൺ​​​​ഫെ​​​​യ​​​​ർ മീ​​​​ൻ​​​​സ്) ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ൽ, 2026’പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്‍റെ ഇ​​​​രു​​​​സ​​​​ഭ​​​​ക​​​​ളും പാ​​​​സാ​​​​ക്കി. ലോ​​​​ക്സ​​​​ഭ നേ​​​​ര​​​​ത്തേ പാ​​​​സാ​​​​ക്കി​​​​യ ബി​​​​ല്ലി​​​​ന് ഇ​​​​ന്ന​​​​ലെ രാ​​​​ജ്യ​​​​സ​​​​ഭ​​​​യും അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി.

പ്ര​​​​തി​​​​പ​​​​ക്ഷാം​​​​ഗ​​​​ങ്ങ​​​​ൾ സ​​​​ഭ​​​​യി​​​​ൽ​​​​നി​​​​ന്ന് ഇ​​​​റ​​​​ങ്ങി​​​​പ്പോ​​​​യ​​​​ശേ​​​​ഷ​​​​മാ​​​​ണു രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ൽ ബി​​​​ൽ പാ​​​​സാ​​​​ക്കി​​​​യ​​​​ത്. രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി ഒ​​​​പ്പു​​​​വ​​​​യ്ക്കു​​​​ന്ന​​​​തോ​​​​ടെ ബി​​​​ൽ നി​​​​യ​​​​മ​​​​മാ​​​​യി മാ​​​​റും. പ​​​​രീ​​​​ക്ഷാ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളി​​​​ൽ പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് പ​​​​ര​​​​മാ​​​​വ​​​​ധി പ​​​​ത്തു വ​​​​ർ​​​​ഷം വ​​​​രെ ത​​​​ട​​​​വും 50 ല​​​​ക്ഷം രൂ​​​​പ വ​​​​രെ പി​​​​ഴ​​​​യും വ്യ​​​​വ​​​​സ്ഥ ചെ​​​​യ്യു​​​​ന്ന​​​​താ​​​​ണ് പു​​​​തി​​​​യ ബി​​​​ൽ.

ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ളെ ത​​​​ണു​​​​പ്പി​​​​ക്കാ​​​​ൻ മാ​​​​ത്ര​​​​മാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ഈ ​​​​ഭേ​​​​ദ​​​​ഗ​​​​തി കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​തെ​​​​ന്ന് മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ കുറ്റപ്പെടുത്തി.

 

National

എ​ഫ്സി​ആ​ർ​എ ബി​ൽ അ​ടു​ത്ത​യാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ച്ചേ​ക്കും

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഏ​​​​റെ വി​​​​വാ​​​​ദ​​​​മാ​​​​യ എ​​​​ഫ്സി​​​​ആ​​​​ർ​​​​എ (വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന നി​​​​യ​​​​ന്ത്ര​​​​ണ നി​​​​യ​​​​മം) ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ൽ അ​​​​ടു​​​​ത്ത​​​​യാ​​​​ഴ്ച ആ​​​​ദ്യം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ച്ചേ​​​​ക്കും. ഇ​​​തി​​​നോ​​​ട​​​കം ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച ബി​​​​ൽ ച​​​​ർ​​​​ച്ച​​​​യ്ക്കും പാ​​​​സാ​​​​ക്ക​​​​ലി​​​​നു​​​​മാ​​​​ണ് ഇ​​​​നി പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ക.

സ്വ​​​​ത്തു​​​​വ​​​​ക​​​​ക​​​​ൾ സ്ഥി​​​​ര​​​​മാ​​​​യി ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നെ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന ബി​​​​ല്ലി​​​​ലെ വി​​​​വാ​​​​ദ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ഭാ​​​​ര​​​​ത ക​​​​ത്തോ​​​​ലി​​​​ക്കാ മെ​​​​ത്രാ​​​​ൻ​​​ സ​​​​മി​​​​തി (സി​​​​ബി​​​​സി​​​​ഐ) ഉ​​​​ൾ​​​​പ്പെ​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധ​​​​വു​​​​മാ​​​​യി രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​രു​​​​ന്നു. വി​​​​വാ​​​​ദ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് സി​​​​ബി​​​​സി​​​​ഐ നേ​​​​തൃ​​​​ത്വം കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ​​​​യു​​​​മാ​​​​യും ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​കാ​​​​ര്യ മ​​​​ന്ത്രി കി​​​​ര​​​​ൺ റി​​​​ജി​​​​ജു​​​​വു​​​​മാ​​​​യും ന​​​​ട​​​​ത്തി​​​​യ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ, ബ​​​​ജ​​​​റ്റ് സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച ബി​​​​ല്ലി​​​​ൽ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​നി മാ​​​​റ്റം വ​​​​രു​​​​ത്തി​​​​യേ​​​​ക്കി​​​​ല്ലെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന. ബി​​​​ല്ല് വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​മ്പോ​​​​ൾ ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ൾ വ​​​​രു​​​​ത്താ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​നു സാ​​​​ധി​​​​ക്കും. അ​​​​ത്ത​​​​ര​​​​മൊ​​​​രു നീ​​​​ക്കം കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് ഉ​​​​ണ്ടാ​​​​കു​​​​മോ​​​​യെ​​​​ന്നാ​​​​ണ് ഇ​​​​നി അ​​​​റി​​​​യേ​​​​ണ്ട​​​​ത്. അ​​​​തേ​​​​സ​​​​മ​​​​യം, എ​​​​ഫ്സി​​​​ആ​​​​ർ​​​​എ ഉ​​​​ൾ​​​​പ്പെ​​​​ടെ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന ബി​​​​ല്ലു​​​​ക​​​​ളെ എ​​​​തി​​​​ർ​​​​ക്കാ​​​​നാ​​​​ണു പ്ര​​​​തി​​​​പ​​​​ക്ഷ തീ​​​​രു​​​​മാ​​​​നം.

എ​​​​ന്നാ​​​​ൽ, പ്ര​​​​തി​​​​പ​​​​ക്ഷ പി​​​​ന്തു​​​​ണ ഇ​​​​ല്ലാ​​​​തെ​​​​ത​​​​ന്നെ എ​​​​ഫ്സി​​​​ആ​​​​ർ​​​​എ ബി​​​​ൽ പാ​​​​സാ​​​​ക്കാ​​​​ൻ ​സ​​​​ർ​​​​ക്കാ​​​​രി​​​​നു സാ​​​​ധി​​​​ക്കും. ജൂ​​​​ലൈ 20ന് ​​​​വ​​​​ർ​​​​ഷ​​​​കാ​​​​ല​​​​സ​​​​മ്മേ​​​​ള​​​​നം ആ​​​​രം​​​​ഭി​​​​ച്ച​​​​തു​​​​ മു​​​​ത​​​​ൽ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് പ്ര​​​​ക്ഷു​​​​ബ്‌​​​​ധ​​​​മാ​​​​ണ്. വ​​​​രും ആ​​​​ഴ്ച​​​​ക​​​​ളി​​​​ൽ വി​​​​വാ​​​​ദ ബി​​​​ല്ലു​​​​ക​​​​ൾ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ്ക്കെ​​​​ത്തു​​​​ന്ന​​​​തോ​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധം കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്ത​​​​മാ​​​​കും. വ്യാ​​​​പ​​​​ക പ്ര​​​​തി​​​​ഷേ​​​​ധം ഉ​​​​യ​​​​ർ​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണു ബ​​​​ജ​​​​റ്റ് സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ എ​​​​ഫ്സി​​​​ആ​​​​ർ​​​​എ ബി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ശേ​​​​ഷം തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​ത്.

National

"അ​മി​ത് ഷാ ​എ​വി​ടെ?"​ഡ​ൽ​ഹി പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കെ​തി​രെ പാ​ർ​ല​മെ​ന്‍റി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​സ​ഭ​യി​ലെ​ത്തി മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ക​ടു​ത്ത പ്ര​തി​ഷേ​ധം. ലോ​ക്സ​ഭ ബ​ഹ​ള​ത്തെ തു​ട​ർ​ന്ന് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച​പ്പോ​ൾ, രാ​ജ്യ​സ​ഭ​യി​ൽ നി​ന്ന് പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​പ്പോ​യി.

സ​ഭ ആ​രം​ഭി​ച്ച ഉ​ട​ൻ ത​ന്നെ "അ​മി​ത് ഷാ ​എ​വി​ടെ?" എ​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി പ്ര​തി​പ​ക്ഷം ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി. സ​ഭാ ന​ട​പ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്കാ​ൻ സ്പീ​ക്ക​ർ അ​ഭ്യ​ർ​ത്ഥി​ച്ചെ​ങ്കി​ലും ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​ഭ​യി​ലെ​ത്ത​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ശ​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു. ബ​ഹ​ളം ക​ന​ത്ത​തോ​ടെ സ​ഭ നി​ർ​ത്തി​വെ​ക്കേ​ണ്ടി വ​ന്നു.

രാ​ജ്യ​സ​ഭ​യി​ലും അ​മി​ത് ഷാ ​പ്ര​സ്താ​വ​ന ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നു. പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ക്കാ​തെ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​യ ചെ​യ​ർ​മാ​ന്‍റെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ സ​ഭ​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി.

പ്ര​തി​പ​ക്ഷ​ത്തി​ന് ഉ​ന്ന​യി​ക്കാ​ൻ മ​റ്റ് വി​ഷ​യ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും അ​വ​ർ ല​ക്ഷ്യ​മി​ല്ലാ​തെ സ​ഭാ സ​മ്മേ​ള​നം ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ഭ​ര​ണ​പ​ക്ഷ നേ​താ​വ് ജെ.​പി. ന​ദ്ദ ആ​രോ​പി​ച്ചു. ഏ​ത് വി​ഷ​യ​ത്തി​ലും ച​ർ​ച്ച​യ്ക്ക് സ​ർ​ക്കാ​ർ ത​യ്യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത് അ​മി​ത് ഷാ​യാ​ണെ​ന്ന് ആ​രോ​പി​ച്ച രാ​ഹു​ൽ ഗാ​ന്ധി, വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും നേ​രെ ന​ട​ന്ന മ​ർ​ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തു​വി​ട്ടു. യൂ​ണി​ഫോ​മി​ല​ല്ലാ​ത്ത ആ​ളു​ക​ൾ വി​ദ്യാ​ർ​ഥി​ക​ളെ മൃ​ഗീ​യ​മാ​യി ത​ല്ലി​ച്ച​ത​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ച​ത്.

കേ​വ​ലം ക​ണ്ണീ​ർ വാ​ത​കം മാ​ത്ര​മാ​ണ് പ്ര​യോ​ഗി​ച്ച​തെ​ന്ന സ​ർ​ക്കാ​രി​ന്‍റെ വാ​ദ​ത്തെ പൂ​ർ​ണ​മാ​യും ത​ള്ളി​ക്ക​ള​യു​ന്ന​താ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ളെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച രാ​ഹു​ൽ ഗാ​ന്ധി, സം​ഭ​വ​ത്തി​ൽ സു​പ്രീം​കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സ്വ​ത​ന്ത്ര​മാ​യ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. 

National

ദേ​ശീ​യ​ഗീ​തം 'വ​ന്ദേ​മാ​ത​ര​ത്തെ' അ​പ​മാ​നി​ക്കു​ന്ന​ത് കു​റ്റ​ക​രം; മൂ​ന്ന് വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കു​ന്ന ബി​ൽ പാ​ർ​ല​മെ​ന്‍റി​ൽ പാ​സാ​ക്കി

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ​ഗീ​ത​മാ​യ 'വ​ന്ദേ​മാ​ത​ര​ത്തി​ന്' എ​തി​രെ​യു​ള്ള അ​പ​മാ​ന​ങ്ങ​ൾ ക്രി​മി​ന​ൽ കു​റ്റ​മാ​ക്കു​ന്ന 'പ്രി​വ​ൻ​ഷ​ൻ ഓ​ഫ് ഇ​ൻ​സ​ൾ​ട്ട്സ് ഇ​ൻ നാ​ഷ​ണ​ൽ ഹോ​ണ​ർ (ഭേ​ദ​ഗ​തി) ബി​ൽ, 2026' പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി. രാ​ജ്യ​സ​ഭ പാ​സാ​ക്കി​യ​തി​ന് പി​ന്നാ​ലെ ലോ​ക്‌​സ​ഭ​യും ശ​ബ്ദ​വോ​ട്ടോ​ടെ​യാ​ണ് ബി​ൽ പാ​സാ​ക്കി​യ​ത്. ദേ​ശീ​യ​ഗാ​നം ആ​ല​പി​ക്കു​ന്ന​ത് മ​നഃ​പൂ​ർ​വം ത​ട​സ​പ്പെ​ടു​ത്തു​ക​യോ വ​ന്ദേ​മാ​ത​ര​ത്തെ അ​പ​മാ​നി​ക്കു​ക​യോ ചെ​യ്താ​ൽ മൂ​ന്ന് വ​ർ​ഷം വ​രെ ത​ട​വോ പി​ഴ​യോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യോ ല​ഭി​ക്കു​ന്ന​താ​ണ് പു​തി​യ നി​യ​മം. നി​ല​വി​ൽ ദേ​ശീ​യ പ​താ​ക, ഭ​ര​ണ​ഘ​ട​ന, ദേ​ശീ​യ​ഗാ​നം ('ജ​ന ഗ​ണ മ​ന') എ​ന്നി​വ​യ്ക്ക് മാ​ത്രം ബാ​ധ​ക​മാ​യി​രു​ന്ന നി​യ​മ​പ​ര​മാ​യ പ​രി​ര​ക്ഷ​യാ​ണ് വ​ന്ദേ​മാ​ത​ര​ത്തി​ലേ​ക്കും കൂ​ടി വ്യാ​പി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും വാ​ക്കൗ​ട്ടി​നു​മി​ട​യി​ലാ​ണ് ബി​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും പാ​സാ​ക്കി​യ​ത്.  

National

പൊ​​​​​​​തു​​​​​​​പ​​​​​​​രീ​​​​​​​ക്ഷാ ഭേ​​​​​​​ദ​​​​​​​ഗ​​​​​​​തി ബി​​​​​​​ൽ പാ​​​​സാ​​​​ക്കി​​​​യ​​​​ത് ശ​​​ബ്‌​​​ദ​​​വോട്ടിൽ

​​​​ഡ​​​​ൽ​​​​ഹി:പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീ​​​​സി​​​​ന്‍റെ​​​​യും വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​ടെ​​​​യും ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള മ​​​​ന്ത്രി ജി​​​​തേ​​​​ന്ദ്ര​​​​സിം​​​​ഗി​​​​ന്‍റെ മ​​​​റു​​​​പ​​​​ടി​​​​പ്ര​​​​സം​​​​ഗ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ ശ​​​​ബ്‌​​​​ദ​​​​വോ​​​​ട്ടോ​​​​ടെ​​​​യാ​​​​ണു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പൊ​​​​​​​തു​​​​​​​പ​​​​​​​രീ​​​​​​​ക്ഷാ ഭേ​​​​​​​ദ​​​​​​​ഗ​​​​​​​തി ബി​​​​​​​ൽ പാ​​​​സാ​​​​ക്കി​​​​യ​​​​ത്.

ബി​​​​ല്ലി​​​​നു പ്ര​​​​തി​​​​പ​​​​ക്ഷം ത​​​​ത്വ​​​​ത്തി​​​​ൽ പി​​​​ന്തു​​​​ണ ന​​​​ൽ​​​​കി​​​​യെ​​​​ങ്കി​​​​ലും പ​​​​രീ​​​​ക്ഷാ ക്ര​​​​മ​​​​ക്കേ​​​​ടി​​​​നെ​​​​തി​​​​രേ രൂ​​​​ക്ഷ​​​​മാ​​​​യ വി​​​​മ​​​​ർ​​​​ശ​​​​ന​​​​മാ​​​​ണ് ഉ​​​​ന്ന​​​​യി​​​​ച്ച​​​​ത്.

പ​​​​രീ​​​​ക്ഷാ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നാ​​​​യി ശി​​​​ക്ഷ​​​​ക​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​ക്കു​​​​ന്ന ബി​​​​ൽ തി​​​​ങ്ക​​​​ളാ​​​​ഴ്ച ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചെ​​​​ങ്കി​​​​ലും പോ​​​​ലീ​​​​സ് അ​​​​തി​​​​ക്ര​​​​മ​​​​ത്തി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​ന്നു ച​​​​ർ​​​​ച്ച ന​​​​ട​​​​ന്നി​​​​രു​​​​ന്നി​​​​ല്ല. പി​​​​ന്നീ​​​​ട് സ്പീ​​​​ക്ക​​​​ർ ന​​​​ട​​​​ത്തി​​​​യ സ​​​​മ​​​​വാ​​​​യ നീ​​​​ക്ക​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ബി​​​​ല്ലു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ച​​​​ർ​​​​ച്ച​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ പ്ര​​​​തി​​​​പ​​​​ക്ഷം സ​​​​മ്മ​​​​തി​​​​ച്ച​​​​ത്.

National

'ഇഡിയറ്റ്' പരാമർശത്തിൽ പ്രക്ഷുബ്ധമായി ലോക്സഭ; ആരേയും വിളിച്ചില്ലെന്ന് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തെ ലോക്‌സഭയിൽ പ്രശംസിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. യുവജനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ രാജ്യത്തെ യുവാക്കളുടെ വികാരങ്ങളുടെ ആഴത്തിലുള്ള പ്രകടനമാണെന്നും, കേവലം ദേഷ്യമോ അക്രമമോ വിദ്വേഷമോ അല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യന്‍ യുവതയുടെ പ്രകടനത്തെ ബഹുമാനിക്കണം. സമരങ്ങളെക്കുറിച്ച് തങ്ങളുടെ മക്കളോട് സംസാരിച്ചാല്‍, പ്രതിഷേധിക്കുന്ന യുവാക്കളോട് അവര്‍ക്ക് സഹാനുഭൂതിയുണ്ടെന്ന് ബിജെപി നേതാക്കള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞേക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

തെരുവിൽ കണ്ട യുവാക്കളുടെ ശക്തിയെ എല്ലാ രാഷ്ടീയ പാർട്ടികളും ബഹുമാനിക്കണം. ഇക്കാര്യം ബിജെപിയോടും അഭ്യർഥിക്കുന്നു. അമിത്ഷാ പാർലമെന്‍റിലെത്താൻ ഭയക്കുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

ഇന്ത്യൻ വിദ്യാഭ്യാസ മേഖലയുടെ ആത്മാവിനെ ആർഎസ്എസ് കവരുന്നുവെന്നും രാഹുൽ ആരോപിച്ചു. എല്ലാ സർവകലാശാലകളുടെ തലപ്പത്തും ആർഎസ്എസുകാരാണ്. അവർ പരീക്ഷകളെ അട്ടിമറിക്കുന്നു. അവർ എല്ലാം സ്വകാര്യവത്കരിക്കുന്നു. വിദ്യാർഥികളുടെ ലക്ഷകണക്കിന് പണം അവർ കവർന്നുവെന്നും രാഹുൽ പറഞ്ഞു.

അതേസമയം, വിഡ്ഢികള്‍ തങ്ങളെ കേള്‍ക്കുന്നില്ലെന്ന ജന്തർ മന്തറിലെ ഒരു വിദ്യാർഥിയുടെ അഭിപ്രായത്തെ രാഹുല്‍ സഭയില്‍ പരാമര്‍ശിച്ചത് ബഹളത്തിന് വഴിവച്ചു. എന്നാല്‍ താന്‍ ആരേയും വീഡ്ഢിയെന്ന് വിളിച്ചിട്ടില്ലെന്നും വിദ്യാർഥികളുടെ വികാരത്തെയാണ് പങ്കുവെച്ചതെന്നും രാഹുല്‍ ഗാന്ധി വിശദീകരിച്ചു.

എന്നാൽ, പാർലമെന്‍റിലാണ് സംസാരിക്കുന്നതെന്ന് ഓർക്കണമെന്ന് സ്പീക്കർ രാഹുൽ ഗാന്ധിയെ ഓർമിപ്പിച്ചു. ഇതിനു പിന്നാലെ ചില വിഡ്ഢികൾ ദൈവമാണെന്ന് കരുതുന്നുവെന്നും ഇതെല്ലാം അവരുടെ സൃഷ്‌ടിയാണെന്ന് വരുത്തിത്തീർക്കുന്നുവെന്നും രാഹുൽ പറഞ്ഞു. ബഹളം വച്ച ഭരണപക്ഷത്തോട് നിങ്ങളെയല്ല ഉദ്ദേശിച്ചതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

രാഹുലിന്‍റെ പരാമർശത്തെ വിമർശിച്ച മന്ത്രി കിരൺ റിജിജു പരാമർശം രേഖകളിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടു. നിലവാരമില്ലാത്ത പ്രയോഗങ്ങൾ രേഖകളിൽ നിന്ന് ഒഴിവാക്കാമെന്ന് സ്പീക്കർ വിശദമാക്കി.

National

പ്രതിപക്ഷ ബഹളത്തിൽ മുങ്ങി ഇരുസഭകളും; പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ ചര്‍ച്ചയില്‍ ലോക്സഭയിലും രാജ്യസഭയിലും ഇന്നും ഭരണ-പ്രതിപക്ഷ ബഹളം. പ്രതിപക്ഷ ബഹളത്തിന് പിന്നാലെ വീണ്ടും ചേര്‍ന്ന ലോക്സഭ നിര്‍ത്തിവച്ചു.

അമിത്ഷാ സഭയിലെത്തി മറുപടി പറയണമെന്ന് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. എന്നാല്‍ പ്രതിപക്ഷത്തോട് കയർത്ത സ്പീക്കര്‍ ആര് വരണം ആര് പോകണമെന്ന് നിങ്ങളല്ല തീരുമാനിക്കുന്നതെന്ന് പറഞ്ഞു.

അതേസമയം, രാജ്യസഭയും ഇന്ന് പ്രക്ഷുബ്ധമായി. സിപിഎം ഓഫീസിൽ പോലീസ് കയറിയത് ചോദ്യം ചെയ്ത് രംഗത്തെത്തിയ ജോൺ ബ്രിട്ടാസ് എംപി ഐഷി ഘോഷിനെതിരായ വിഷയം രാജ്യസഭയിൽ ഉന്നയിച്ചു.

National

പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ വാ​​​​ക്‌​​​​പോ​​​​ര്: വി​ദ്യാ​ർ​ഥി​ക​ൾ തെ​രു​വി​ലി​റ​ങ്ങാ​ൻ നി​ർ​ബ​ന്ധി​ത​രാ​യെന്ന് പ്രതിപക്ഷം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വി​​​​ദ്യാ​​​​ർ​​​​ഥി പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ലെ പോ​​​​ലീ​​​​സ് ന​​​​ട​​​​പ​​​​ടി​​​​യി​​​​ൽ ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ ഭ​​​​ര​​​​ണ-​​​​പ്ര​​​​തി​​​​പ​​​​ക്ഷ വാ​​​​ക്‌​​​​പോ​​​​ര്. പൊ​​​​തു​​​​പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ലെ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നു​​​​ള്ള ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ൽ ച​​​​ർ​​​​ച്ച​​​​യ്ക്കി​​​​ട​​​​യി​​​​ലാ​​​​ണ് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​തി​​​​രേ പ്ര​​​​തി​​​​പ​​​​ക്ഷം ആ​​​​ഞ്ഞ​​​​ടി​​​​ച്ച​​​​ത്. വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ പോ​​​​ലീ​​​​സ് ന​​​​ട​​​​ത്തി​​​​യ ക്രൂ​​​​രന​​​​ട​​​​പ​​​​ടി​​​​യി​​​​ൽ കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ ​​​​സ​​​​ഭ​​​​യി​​​​ൽ മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്ന് ലോ​​​​ക്സ​​​​ഭ​​​​യി​​​​ലെ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ ഉ​​​​പ​​​​നേ​​​​താ​​​​വ് ഗൗ​​​​ര​​​​വ് ഗൊ​​​​ഗോ​​​​യ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

പെ​​​​ല്ല​​​​റ്റ് ഗ​​​​ണ്ണും ക​​​​ണ്ണീ​​​​ർ​​​​വാ​​​​ത​​​​ക​​​​വും ഉ​​​​ൾ​​​​പ്പെ​​​​ടെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ പോ​​​​ലീ​​​​സി​​​​ന് ആ​​​​രാ​​​​ണ് അ​​​​ധി​​​​കാ​​​​രം ന​​​​ൽ​​​​കി​​​​യ​​​​തെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും പ്ര​​​​തി​​​​പ​​​​ക്ഷം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ക​​​​ഴി​​​​ഞ്ഞ ഒ​​​​രാ​​​​ഴ്ച​​​​യാ​​​​യി സ്തം​​​​ഭി​​​​ച്ച സ​​​​ഭ ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​വ​​​​രെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് നി​​​​ർ​​​​ത്തി​​​​വ​​​​ച്ചി​​​​രു​​​​ന്നു. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു ര​​​​ണ്ടി​​​​ന് വീ​​​​ണ്ടും സ​​​​ഭ ചേ​​​​ർ​​​​ന്നാ​​​​ണ് ബി​​​​ല്ലി​​​ന്മേ​​​ലു​​​ള്ള ച​​​​ർ​​​​ച്ച ആ​​​​രം​​​​ഭി​​​​ച്ച​​​​ത്.

പ്ര​​​​തി​​​​പ​​​​ക്ഷം ഒ​​​​ന്ന​​​​ട​​​​ങ്കം സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ​​​​ടി​​​​യെ വി​​​​മ​​​​ർ​​​​ശി​​​​ച്ച​​​​പ്പോ​​​​ൾ ദ്രു​​​​ത​​​​ഗ​​​​തി​​​​യി​​​​ൽ സ്വീ​​​​ക​​​​രി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് ഭ​​​​ര​​​​ണ​​​​പ​​​​ക്ഷം പ്ര​​​​തി​​​​രോ​​​​ധി​​​​ച്ച​​​​ത്. ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​​ള്ള ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച​​​​ മൂ​​​​ലം സ​​​​ഹി​​​​കെ​​​​ട്ടാ​​​​ണു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ തെ​​​​രു​​​​വി​​​​ലി​​​​റ​​​​ങ്ങി​​​​യ​​​​തെ​​​​ന്നും നി​​​​ല​​​​വി​​​​ലെ നി​​​​യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ പോ​​​​രാ​​​​യ്‌​​​​മ​​​​ക​​​​ളെ തു​​​​റ​​​​ന്നു​​​കാ​​​​ട്ടു​​​​ന്ന​​​​താ​​​​ണ് പു​​​​തി​​​​യ ഭേ​​​​ദ​​​​ഗ​​​​തി​​​ ബി​​​​ല്ലെ​​​​ന്നും പ്ര​​​​തി​​​​പ​​​​ക്ഷം ആ​​​​രോ​​​​പി​​​​ച്ചു. എ​​​​ന്നാ​​​​ൽ, പ​​​​രീ​​​​ക്ഷാ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ കാ​​​​ല​​​​ങ്ങ​​​​ളാ​​​​യി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​തി​​​​രു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണ് 2024ലെ ​​​​പൊ​​​​തു​​​​പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ലെ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നു​​​​ള്ള നി​​​​യ​​​​മ​​​​ത്തി​​​​ലൂ​​​​ടെ മോ​​​​ദി​​​​സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യ​​​​തെ​​​​ന്ന് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നു​​​​വേ​​​​ണ്ടി ച​​​​ർ​​​​ച്ച​​​​യ്ക്ക് തു​​​​ട​​​​ക്കം കു​​​​റി​​​​ച്ച കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ജി​​​​തേ​​​​ന്ദ്ര സിം​​​​ഗ് പ​​​​റ​​​​ഞ്ഞു. ഈ ​​​​ബി​​​​ല്ലി​​​​ലാ​​​​ണ് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​പ്പോ​​​​ൾ ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്തു​​​​ന്ന​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം, വ്യ​​​​ത്യ​​​​സ്ത പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ഭ​​​​രി​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച​​​​ക​​​​ൾ സം​​​​ഭ​​​​വി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച സ​​​​ർ​​​​ക്കാ​​​​ർ, വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളോ​​​​ടു​​​​ള്ള പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണു ശി​​​​ക്ഷ ക​​​​ടു​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​തെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കി. എ​​​​ന്നാ​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാം വീ​​​​ഡി​​​​യോ​​​​യ്ക്കെ​​​​തി​​​​രേ അ​​​​ട​​​​ക്കം പ്ര​​​​തി​​​​പ​​​​ക്ഷം വി​​​​മ​​​​ർ​​​​ശ​​​​നം ഉ​​​​ന്ന​​​​യി​​​​ച്ചു.

അ​​​​യോ​​​​ധ്യ രാ​​​​മ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ സം​​​​ഭാ​​​​വ​​​​ന​​​ക്കൊ​​​​ള്ള ത​​​​ട​​​​യാ​​​​ൻ ക​​​​ഴി​​​​യാ​​​​തി​​​​രു​​​​ന്ന സ​​​​ർ​​​​ക്കാ​​​​രി​​​​ന് ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച എ​​​​ങ്ങ​​​​നെ ത​​​​ട​​​​യാ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്ന് സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി അ​​​​ധ്യ​​​​ക്ഷ​​​​ൻ അ​​​​ഖി​​​​ലേ​​​​ഷ് യാ​​​​ദ​​​​വ് ചോ​​​​ദി​​​​ച്ചു. ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​റ​​​​പ്പു​​​​ക​​​​ൾ ന​​​​ൽ​​​​കു​​​​ന്നി​​​​ല്ല. പ​​​​ക​​​​രം ക​​​​ണ്ണി​​​​ൽ പൊ​​​​ടി​​​​യി​​​​ടു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​ക മാ​​​​ത്ര​​​​മാ​​​​ണു ചെ​​​​യ്യു​​​​ന്ന​​​​തെ​​​​ന്നും അ​​​​ഖി​​​​ലേ​​​​ഷ് കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

രാ​​​​ജി​​​​വ​​​​ച്ച​​​​ശേ​​​​ഷം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ലെ​​​​ത്തി​​​​യ മു​​​​ൻ വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി ധ​​​​ർ​​​​മേ​​​​ന്ദ്ര പ്രാ​​​​ധാ​​​​ന് ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ എം​​​​പി​​​​മാ​​​​ർ ന​​​​ൽ​​​​കി​​​​യ സ്വീ​​​​ക​​​​ര​​​​ണ​​​​ത്തെ​​​​യും പ്ര​​​​തി​​​​പ​​​​ക്ഷം രൂ​​​​ക്ഷ​​​​മാ​​​​യി വി​​​​മ​​​​ർ​​​​ശി​​​​ച്ചു. അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ യു​​​​ദ്ധം ജ​​​​യി​​​​ച്ചു വ​​​​ന്ന ആ​​​​ളെ​​​​പ്പോ​​​​ലെ​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തെ വ​​​​ര​​​​വേ​​​​റ്റ​​​​തെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷം കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

National

വി​ദ്യാ​ര്‍​ഥി​ക​ള്‍ ഭീ​ക​ര​രാ​ണോ? വെ​ടിവ​ച്ച​തെ​ന്തി​ന്: പ്രി​യ​ങ്ക

ന്യൂ​​​​ഡ​​​​ല്‍​ഹി: പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി കാ​​​​മ​​​​റ​​​​യു​​​​ടെ ആം​​​​ഗി​​​​ള്‍ അ​​​​ല്ല, ഹൃ​​​​ദ​​​​യ​​​​ത്തി​​​​ന്‍റെ കാ​​​​ഴ്ച​​​​പ്പാ​​​​ട് (ദി​​​​ല്‍ കാ ​​​​ആം​​​​ഗി​​​​ള്‍) ആ​​​​ണു മാ​​​​റ്റേ​​​​ണ്ട​​​​തെ​​​​ന്ന് കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വ് പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി.

നീ​​​​റ്റ് പ​​​​രീ​​​​ക്ഷ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ര്‍​ച്ച​​​​യ്‌​​​​ക്കെ​​​​തി​​​​രേ സ​​​​മ​​​​രം ചെ​​​​യ്ത വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കെ​​​​തി​​​​രേ എ​​​​കെ 47 തോ​​​​ക്കും പെ​​​​ല്ല​​​​റ്റ് തോ​​​​ക്കു​​​​ക​​​​ളും പ്ര​​​​യോ​​​​ഗി​​​​ക്കാ​​​​ന്‍ ആ​​​​രാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട​​​​തെ​​​​ന്നും വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ ഭീ​​​​ക​​​​ര​​​​രാ​​​​ണോ​​​​യെ​​​​ന്നു പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്നും പ്രി​​​​യ​​​​ങ്ക ലോ​​​​ക്‌​​​​സ​​​​ഭ​​​​യി​​​​ല്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

വ്യ​​​​ത്യ​​​​സ്ത ആം​​​​ഗി​​​​ളു​​​​ക​​​​ളി​​​​ല്‍​നി​​​​ന്നു വീ​​​​ഡി​​​​യോ റീ​​​​ലു​​​​ക​​​​ള്‍ നി​​​​ര്‍​മി​​​​ച്ചു​​​​കൊ​​​​ണ്ട് ജെ​​​​ന്‍​സി​​​​യു​​​​ടെ വി​​​​ശ്വാ​​​​സം നേ​​​​ടാ​​​​ന്‍ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നു മോ​​​​ദി​​​​യോ​​​​ട് പ്രി​​​​യ​​​​ങ്ക പ​​​​റ​​​​ഞ്ഞു. കാ​​​​മ​​​​റ ആം​​​​ഗി​​​​ള​​​​ല്ല, ഹൃ​​​​ദ​​​​യ​​​​ത്തി​​​​ന്‍റെ ആം​​​​ഗി​​​​ളാ​​​​ണു മാ​​​​റ്റേ​​​​ണ്ട​​​​ത്. ഈ ​​​​ത​​​​ല​​​​മു​​​​റ ജാ​​​​ഗ​​​​രൂ​​​​ക​​​​രാ​​​​ണ്.

കു​​​​ട്ടി​​​​ക​​​​ള്‍​ക്കെ​​​​ന്താ​​​​ണു വേ​​​​ണ്ട​​​​തെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​ക്ക് ഇ​​​​പ്പോ​​​​ഴു​​​​മ​​​​റി​​​​യി​​​​ല്ല. പു​​​​തു​​​​ത​​​​ല​​​​മു​​​​റ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളെ സ്വാ​​​​ധീ​​​​നി​​​​ക്കാ​​​​നാ​​​​യി അ​​​​ര്‍​ധ​​​​രാ​​​​ത്രി​​​​യോ​​​​ടെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​ട​​​​ത്തി​​​​യ ഇ​​​​ന്‍​സ്റ്റ​​​​ഗ്രാം റീ​​​​ലു​​​​ക​​​​ളെ പ​​​​രി​​​​ഹ​​​​സി​​​​ച്ചാ​​​​യി​​​​രു​​​​ന്നു മോ​​​​ദി​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള പ്രി​​​​യ​​​​ങ്ക​​​​യു​​​​ടെ രൂ​​​​ക്ഷ​​​​വി​​​​മ​​​​ര്‍​ശ​​​​നം.

ഈ ​​​​രാ​​​​ജ്യ​​​​ത്തെ യു​​​​വാ​​​​ക്ക​​​​ള്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​തു നീ​​​​തി​​​​യാ​​​​ണ്, ഔ​​​​ദാ​​​​ര്യ​​​​മ​​​​ല്ല. സ​​​​ര്‍​ക്കാ​​​​രി​​​​നെ താ​​​​ഴെ​​​​യി​​​​റ​​​​ക്കാ​​​​ന​​​​ല്ല അ​​​​വ​​​​ര്‍ വ​​​​ന്ന​​​​ത്. മ​​​​റി​​​​ച്ച്, പ​​​​രീ​​​​ക്ഷ​​​​യി​​​​ലു​​​​ള്ള വി​​​​ശ്വാ​​​​സം സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​ണ്. സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ വി​​​​ശ്വാ​​​​സ്യ​​​​ത ആ​​​​ദ്യം കാ​​​​ത്തു​​​​സൂ​​​​ക്ഷി​​​​ക്കു​​​​ക, ഉ​​​​ദ്ദേ​​​​ശ്യ​​​​ശു​​​​ദ്ധി ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക, അ​​​​ഹ​​​​ങ്കാ​​​​രം ഉ​​​​പേ​​​​ക്ഷി​​​​ക്കു​​​​ക, ന​​​​ല്‍​കി​​​​യ വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ള്‍ നി​​​​റ​​​​വേ​​​​റ്റു​​​​ക- പ്രി​​​​യ​​​​ങ്ക ഓ​​​​ര്‍​മ​​​​പ്പെ​​​​ടു​​​​ത്തി. ജ​​​​യ് ഹി​​​​ന്ദ്. "സ​​​​ര്‍ ഇ​​​​നി​​​​യെ​​​​ങ്കി​​​​ലും ഒ​​​​ന്നു പു​​​​ഞ്ചി​​​​രി​​​​ക്കൂ​​​​'' എന്ന് സ്പീ​​​​ക്ക​​​​ര്‍ ഓം ​​​​ബി​​​​ര്‍​ള​​​​യോ​​​​ട് പ്രി​​​​യ​​​​ങ്ക പ​​​​റ​​​​ഞ്ഞ​​​​തു സ​​​​ഭ​​​​യി​​​​ലാ​​​​കെ ചി​​​​രി പ​​​​ട​​​​ര്‍​ത്തി.

ല​​​​ജ്ജാ​​​​ക​​​​ര​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു വി​​​​ദ്യാ​​​​ഭ്യാ​​​​സമ​​​​ന്ത്രി ധ​​​​ര്‍​മേ​​​​ന്ദ്ര പ്ര​​​​ധാ​​​​ന്‍ രാ​​​​ജി​​​​വ​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ല്‍, അ​​​​ന്നു​​​​ത​​​​ന്നെ പാ​​​​ര്‍​ല​​​​മെ​​​​ന്‍റി​​​​ലെ മ​​​​ക​​​​ര്‍ ദ്വാ​​​​ര്‍ ക​​​​വാ​​​​ട​​​​ത്തി​​​​ല്‍ ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ എം​​​​പി​​​​മാ​​​​ര്‍ അ​​​​ദ്ദേ​​​​ഹ​​​​ത്തെ ഒ​​​​രു സൂ​​​​പ്പ​​​​ര്‍​ സ്റ്റാ​​​​റി​​​​നെ​​​​പ്പോ​​​​ലെ സി​​​​ന്ദാ​​​​ബാ​​​​ദ് മു​​​​ദ്രാ​​​​വാ​​​​ക്യ​​​​ങ്ങ​​​​ള്‍ മു​​​​ഴ​​​​ക്കി വ​​​​ര​​​​വേ​​​​റ്റു. ഇ​​​​തി​​​​ലെ വൈ​​​​രു​​​​ധ്യം നോ​​​​ക്കൂ: മു​​​​ന്‍ വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി​​​​യെ ആ​​​​ദ​​​​രി​​​​ക്കു​​​​ക​​​​യും കി​​​​രീ​​​​ടം അ​​​​ണി​​​​യി​​​​ച്ചു വ​​​​ര​​​​വേ​​​​ല്‍​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​മ്പോ​​​​ള്‍, മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ ഒ​​​​രു കു​​​​ടും​​​​ബം പ​​​​രീ​​​​ക്ഷാ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ര്‍ ചോ​​​​ര്‍​ച്ച​​​​യു​​​​ടെ ഇ​​​​ര​​​​യാ​​​​യി​​​​ത്തീ​​​​ര്‍​ന്ന ത​​​​ങ്ങ​​​​ളു​​​​ടെ മ​​​​ക​​​​ളു​​​​ടെ ആ​​​​ത്മ​​​​ഹ​​​​ത്യ​​​​യി​​​​ല്‍ വി​​​​ല​​​​പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു- പ്രി​​​​യ​​​​ങ്ക ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

നി​​​​ര​​​​വ​​​​ധി വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ ജീ​​​​വ​​​​നെ​​​​ടു​​​​ത്ത പ​​​​രീ​​​​ക്ഷാ ക്ര​​​​മ​​​​ക്കേ​​​​ടി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​യാ​​​​യി രാ​​​​ജി​​​​വ​​​​ച്ച​​​​യാ​​​​ള്‍​ക്കു സ്വീ​​​​ക​​​​ര​​​​ണം ന​​​​ല്‍​കി​​​​യ​​​​തി​​​​ലൂ​​​​ടെ രാ​​​​ജ്യ​​​​ത്തെ കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​നു വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്ക് എ​​​​ന്തു സ​​​​ന്ദേ​​​​ശ​​​​മാ​​​​ണു സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ല്‍​കി​​​​യ​​​​ത്? എ​​​​ന്തി​​​​ലാ​​​​ണ് അ​​​​ഭി​​​​മാ​​​​നം തോ​​​​ന്നു​​​​ന്ന​​​​ത്? എ​​​​ന്താ​​​​ണി​​​​ത്, ഇ​​​​ത്ര​​​​യേ​​​​റെ അ​​​​ഹ​​​​ങ്കാ​​​​ര​​​​മോ? ല​​​​ജ്ജി​​​​ക്കേ​​​​ണ്ടി​​​​ട​​​​ത്ത് ആ​​​​ഘോ​​​​ഷ​​​​വും കൈ​​​​യ​​​​ടി​​​​ക​​​​ളു​​​​മാ​​​​ണു കാ​​​​ണു​​​​ന്ന​​​​ത്. ഒ​​​​രു വ​​​​ശ​​​​ത്ത് ദുഃ​​​​ഖ​​​​വും വി​​​​ലാ​​​​പ​​​​വും, മ​​​​റു​​​​വ​​​​ശ​​​​ത്ത് ഒ​​​​രാ​​​​ളെ മാ​​​​ല​​​​യി​​​​ട്ട് ആ​​​​ദ​​​​രി​​​​ക്കു​​​​ന്നു. ആ​​​​ര്‍​ക്കാ​​​​ണ് നി​​​​ങ്ങ​​​​ളെ വി​​​​ശ്വ​​​​സി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യു​​​​ക?- പ്രി​​​​യ​​​​ങ്ക തു​​​​റ​​​​ന്ന​​​​ടി​​​​ച്ചു.

തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ര്‍ ചോ​​​​ര്‍​ച്ച​​​​യു​​​​ടെ വീ​​​​ഴ്ച​​​​ക​​​​ളും പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കു​​​​ നേ​​​​രേ​​​​യു​​​​ണ്ടാ​​​​യ പോ​​​​ലീ​​​​സ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും ഉ​​​​യ​​​​ര്‍​ത്തി​​​​യാ​​​​യി​​​​രു​​​​ന്നു കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​രി​​​​നെ​​​​തി​​​​രാ​​​​യ രൂ​​​​ക്ഷ ആ​​​​ക്ര​​​​മ​​​​ണം. ബി​​​​ജെ​​​​പി അം​​​​ഗ​​​​ങ്ങ​​​​ള്‍ ത​​​​ട​​​​സ​​​​വാ​​​​ദ​​​​ങ്ങ​​​​ളും ബ​​​​ഹ​​​​ള​​​​ങ്ങ​​​​ളു​​​​മാ​​​​യി എ​​​​ഴു​​​​ന്നേ​​​​റ്റു പ്ര​​​​സം​​​​ഗം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്താ​​​​ന്‍ പ​​​​ല​​​​ത​​​​വ​​​​ണ ശ്ര​​​​മി​​​​ച്ചെ​​​​ങ്കി​​​​ലും മോ​​​​ദി​​​​ക്കും അ​​​​മി​​​​ത് ഷാ​​​​യ്ക്കും സ​​​​ര്‍​ക്കാ​​​​രി​​​​നു​​​​മെ​​​​തി​​​​രേ ത​​​​മാ​​​​ശ​​​​യും പ​​​​രി​​​​ഹാ​​​​സ​​​​വും ഗൗ​​​​ര​​​​വ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളും ചേ​​​​ര്‍​ത്തു പ്രി​​​​യ​​​​ങ്ക​​​​യു​​​​ടെ ക​​​​ട​​​​ന്നാ​​​​ക്ര​​​​മ​​​​ണം തു​​​​ട​​​​ര്‍​ന്നു.

ന​​​​ന്ദ​​​​ൻ നി​​​​ലേ​​​​ക്കനി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ രൂ​​​​പീ​​​​ക​​​​രി​​​​ച്ച വി​​​​ദ​​​​ഗ്ധ സ​​​​മി​​​​തി​​​​യി​​​​ല്‍ ഗോ​​​​മൂ​​​​ത്ര വി​​​​ദ​​​​ഗ്ധ​​​​നെ കൂ​​​​ടി ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നു പ്രി​​​​യ​​​​ങ്ക പ​​​​രി​​​​ഹ​​​​സി​​​​ച്ചു.

ആ​​​​ര്‍​എ​​​​സ്എ​​​​സ് പ്ര​​​​ചാ​​​​ര​​​​ക​​​​രെ​​​​ക്കൊ​​​​ണ്ടു നി​​​​റ​​​​ച്ച് വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ സം​​​​വി​​​​ധാ​​​​ന​​​​ത്തെ പൊ​​​​ള്ള​​​​യാ​​​​ക്കി മാ​​​​റ്റി​​​​യി​​​​രി​​​​ക്കു​​​​ന്നു. നി​​​​ര്‍​ബ​​​​ന്ധ​​​​പൂ​​​​ര്‍​വം സ്ഥാ​​​​പി​​​​ച്ച നാ​​​​ഷ​​​​ണ​​​​ല്‍ ടെ​​​​സ്റ്റിം​​​​ഗ് ഏ​​​​ജ​​​​ന്‍​സി​​​​യി​​​​ല്‍ (എ​​​​ന്‍​ടി​​​​എ) എ​​​​ല്ലാം കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച് കാ​​​​ര്യ​​​​ങ്ങ​​​​ള്‍ കൂ​​​​ടു​​​​ത​​​​ല്‍ സ​​​​ങ്കീ​​​​ര്‍​ണ​​​​മാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു​​​​വെ​​​​ന്ന് പ്രി​​​​യ​​​​ങ്ക കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

National

രാ​ഹു​ല്‍-​അമിത്ഷാ വാ​ക്‌​പോ​ര് ഇ​ന്ന്

ന്യൂ​​​​ഡ​​​​ല്‍​ഹി: നീ​​​റ്റ് പ​​​​രീ​​​​ക്ഷ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ര്‍ ചോ​​​​ര്‍​ച്ച ത​​​​ട​​​​യാ​​​​നു​​​​ള്ള പു​​​​തി​​​​യ ബി​​​​ല്ലി​​​​ന്മേ​​​​ലു​​​​ള്ള ച​​​​ര്‍​ച്ച​​​​യി​​​​ല്‍ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ ​​​​ഇ​​​​ന്നു ലോ​​​ക്സ​​​ഭ​​​യി​​​ൽ സം​​​​സാ​​​​രി​​​​ച്ചേ​​​​ക്കും. പ്ര​​​​തി​​​​പ​​​​ക്ഷ​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ല്‍ ഗാ​​​​ന്ധി​​​​യും ഇ​​​​ന്നാ​​​​ണു സം​​​സാ​​​രി​​​​ക്കു​​​​ക.

സ​​​​മ​​​​രം ചെ​​​​യ്ത വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കു​​​​ നേ​​​​രേ​​​​യു​​​​ണ്ടാ​​​​യ വെ​​​​ടി​​​​വ​​​​യ്പ്, പെ​​​​ല്ല​​​​റ്റ് ആ​​​​ക്ര​​​​മ​​​​ണം, ലാ​​​​ത്തി​​​​ച്ചാ​​​​ര്‍​ജ്, ക​​​​ണ്ണീ​​​​ര്‍​വാ​​​​ത​​​​ക പ്ര​​​​യോ​​​​ഗം തു​​​​ട​​​​ങ്ങി​​​​യ അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ള്‍​ക്കു പോ​​​​ലീ​​​​സി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്ന​​​​താ​​​​ണു പ്ര​​​​തി​​​​പ​​​​ക്ഷ ആ​​​​വ​​​​ശ്യം.

വെ​​​​ടി​​​​വ​​​​യ്പ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള പോ​​​​ലീ​​​​സി​​​​ന്‍റെ പ​​​​രി​​​​ധി​​​​വി​​​​ട്ട ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍​ക്ക് അ​​​​നു​​​​മ​​​​തി ന​​​​ല്‍​കി​​​​യ​​​​ത് ആ​​​​രാ​​​​ണ്, ക്രൂ​​​​ര​​​​മാ​​​​യ ആ​​​​ക്ര​​​​ണ​​​​ങ്ങ​​​​ള്‍​ക്കു വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളോ​​​​ടു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മോ​​​​ദി മാ​​​​പ്പു പ​​​​റ​​​​യു​​​​ക എ​​​​ന്നീ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി ഉ​​​ന്ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

രാ​​​​ജ്യ​​​​ത്തെ കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​നു വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളെ​​​​യും യു​​​​വാ​​​​ക്ക​​​​ളെ​​​​യും സം​​​​ബ​​​​ന്ധി​​​​ക്കു​​​​ന്ന സു​​​​പ്ര​​​​ധാ​​​​ന ബി​​​​ല്‍ ച​​​​ര്‍​ച്ച ചെ​​​​യ്യു​​​​മ്പോ​​​​ള്‍ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യും ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി​​​​യും എ​​​​ന്തു​​​​കൊ​​​​ണ്ട് സ​​​​ഭ​​​​യി​​​​ലി​​​​ല്ലെ​​​​ന്ന് എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ല്‍ ഇ​​​​ന്ന​​​​ലെ ലോ​​​​ക്‌​​​​സ​​​​ഭ​​​​യി​​​​ല്‍ ചോ​​​​ദി​​​​ച്ചു.

ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യും അ​​​​മി​​​​ത് ഷാ​​​​യും ഇ​​​​ന്ന​​​​ലെ സ​​​​ഭ​​​​യി​​​​ലെ​​​​ത്താ​​​​തി​​​​രു​​​​ന്ന​​​​തി​​​​നെ മ​​​​റ്റു പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​ക്ക​​​​ളും ചോ​​​​ദ്യം ചെ​​​​യ്തു.

Kerala

പ​രീ​ക്ഷാ ഭേ​ദ​ഗ​തി ബി​ൽ ച​ർ​ച്ച തു​ട​ങ്ങി; മോ​ദി​യും അ​മി​ത് ഷാ​യും എ​വി​ടെ​യെ​ന്ന് പ്ര​തി​പ​ക്ഷം

ന്യൂ​ഡ​ൽ​ഹി: പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് ത​ട​യാ​നു​ള്ള ബി​ല്ലി​ൻ​മേ​ൽ ലോ​ക്‌​സ​ഭ​യി​ൽ ച​ർ​ച്ച​തു​ട​ങ്ങി. ബി​ല്ലി​ന്മേ​ൽ വി​ശ​ദ​മാ​യ ച​ർ​ച്ച​യ്ക്കാ​യി സ്പീക്കർ പ​ത്ത് മ​ണി​ക്കൂ​ർ സ​മ​യം അ​നു​വ​ദി​ച്ചു. അ​തേ​സ​മ​യം ച​ർ​ച്ച ആ​രം​ഭി​ച്ച​പ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും സ​ഭ​യി​ൽ ഇ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷം വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു.

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​നും ച​ർ​ച്ചാ സ​മ​യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നും പി​ന്നാ​ലെ​യാ​ണ് ബി​ൽ ച​ർ​ച്ച​യ്ക്കു​ള്ള സ​മ​യം ഉ​യ​ർ​ത്തി​യ​ത്. ആ​ദ്യം ആ​റ് മ​ണി​ക്കൂ​റാ​യി നി​ശ്ച​യി​ച്ചി​രു​ന്ന സ​മ​യം പി​ന്നീ​ട് എ​ട്ട് മ​ണി​ക്കൂ​റാ​യും തു​ട​ർ​ന്ന് പ​ത്ത് മ​ണി​ക്കൂ​റാ​യും വ​ർ​ധി​പ്പി​ച്ച​താ​യി പാ​ർ​ല​മെ​ന്‍റ​റി കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു സ​ഭ​യെ അ​റി​യി​ച്ചു.

സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ൽ പൊ​തു​പ​രീ​ക്ഷ​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ത​ട​യാ​ൻ ല​ക്ഷ്യ​മി​ട്ട് ഇ​ത്ത​ര​മൊ​രു നി​യ​മ​നി​ർ​മാ​ണം ആ​ദ്യ​മാ​യാ​ണെ​ന്ന് കേ​ന്ദ്ര മ​ന്ത്രി ജി​തേ​ന്ദ്ര സിം​ഗ് പ​റ​ഞ്ഞു. രാ​ജ്യ​ത്തെ യു​വ​ജ​ന​ങ്ങ​ളു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും താ​ൽ​പ​ര്യ​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യാ​ണ് ഈ ​നി​യ​മ​ഭേ​ദ​ഗ​തി​യി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

National

നീ​റ്റ് ഭേ​ദ​ഗ​തി ബി​ല്ലി​ല്‍ പാര്‍ലമെന്‍റില്‍ ഇന്നു ചര്‍ച്ച; അ​മി​ത് ഷാ-രാ​ഹു​ല്‍ വാ​ക്‌​പോ​രി​ന് സാ​ധ്യ​ത

ന്യൂ​ഡ​ല്‍ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍ച്ച​യി​ലും വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ലും ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി തു​ട​രു​ന്ന പാ​ര്‍ല​മെ​ന്‍റ് സ്തം​ഭ​ന​ത്തി​നു പ​രി​ഹാ​ര​മാ​യി. ലോ​ക്‌​സ​ഭാ സ്പീ​ക്ക​ര്‍ ഓം ​ബി​ര്‍ല ഭ​ര​ണ- പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​മാ​യി ഇ​ന്ന​ലെ ന​ട​ത്തി​യ ച​ര്‍ച്ച​യി​ലാ​ണ് സ​മ​വാ​യം.

പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​നി​ടെ സ​ര്‍ക്കാ​ര്‍ ഇ​ന്ന​ലെ അ​വ​ത​രി​പ്പി​ച്ച ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍ച്ച​ക​ളു​ടെ ശി​ക്ഷ ക​ര്‍ശ​ന​മാ​ക്കാ​നു​ള്ള ബി​ല്ലി​ന്മേ​ലു​ള്ള ച​ര്‍ച്ച​യി​ല്‍ ഇ​ട​പെ​ട്ട് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഷാ​യ്ക്കും പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ലി​നും സം​സാ​രി​ക്കാ​ന്‍ അ​വ​സ​രം ഉ​ണ്ടാ​കു​മെ​ന്ന​തി​നാ​ലാ​ണു പ്ര​തി​സ​ന്ധി​ക്കു പ​രി​ഹാ​ര​സാ​ധ്യ​ത തെ​ളി​ഞ്ഞ​ത്.

സ​മാ​ധാ​ന​പ​ര​മാ​യി, നി​രാ​യു​ധ​രാ​യ സ​മ​രം ചെ​യ്ത വി​ദ്യാ​ര്‍ഥി​ക​ള്‍ക്കെ​തി​രേ പോ​ലീ​സ് കാ​ട്ടി​യ ക്രൂ​ര​ത​യി​ൽ സ​ര്‍ക്കാ​ര്‍ പാ​ര്‍ല​മെ​ന്‍റി​ല്‍ മാ​പ്പു പ​റ​യ​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഷാ ​വി​ശ​ദീ​ക​ര​ണം ന​ല്‍ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു.

ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍ച്ച​യി​ല്‍ തു​ട​ര്‍ച്ച​യാ​യ ആ​റാം ദി​വ​സ​വും പാ​ര്‍ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും പൂ​ര്‍ണ​മാ​യി സ്തം​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്നു ച​ര്‍ച്ച​യ്ക്കാ​യി സ​മ​വാ​യം.

പാ​ര്‍ല​മെ​ന്‍റി​ന്‍റെ വ​ര്‍ഷ​കാ​ല സ​മ്മേ​ള​നം തു​ട​ങ്ങി​യ 20-ാം തീ​യ​തി മു​ത​ല്‍ ഇ​രു​സ​ഭ​ക​ളി​ലും ന​ട​പ​ടി​ക​ളൊ​ന്നും ന​ട​ത്താ​നാ​കാ​തെ പി​രി​യു​ക​യാ​യി​രു​ന്നു.

National

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച ത​ട​യ​ൽ ബി​ൽ: ച​ർ​ച്ച ജൂ​ലൈ 29-ന് ​ലോ​ക്‌​സ​ഭ​യി​ൽ

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ലെ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തെ സ്തം​ഭി​പ്പി​ച്ച ത​ർ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ, ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച ത​ട​യു​ന്ന​തി​നു​ള്ള ഭേ​ദ​ഗ​തി ബി​ല്ലി​ൽ വി​പു​ല​മാ​യ ച​ർ​ച്ച ന​ട​ത്താ​ൻ ഭ​ര​ണ-​പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ധാ​ര​ണ​യി​ലെ​ത്തി. 'പ​ബ്ലി​ക് എ​ക്സാ​മി​നേ​ഷ​ൻ​സ് (പ്രി​വ​ൻ​ഷ​ൻ ഓ​ഫ് അ​ൺ​ഫെ​യ​ർ മീ​ൻ​സ്) അ​മെ​ൻ​ഡ്മെ​ന്‍റ് ബി​ൽ, 2026' ജൂ​ലൈ 29ന് ​ലോ​ക്‌​സ​ഭ ച​ർ​ച്ച​യ്ക്കെ​ടു​ക്കും.

സ​ഭാ ന​ട​പ​ടി​ക​ൾ തു​ട​ർ​ച്ച​യാ​യി ത​ട​സ​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്പീ​ക്ക​ർ ഓം ​ബി​ർ​ള വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ്വ​ക​ക്ഷി ക​ക്ഷി​നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് ഈ ​നി​ർ​ണാ​യ​ക തീ​രു​മാ​ന​മു​ണ്ടാ​യ​ത്. ബി​ല്ലി​ന്മേ​ൽ എ​ട്ട് മ​ണി​ക്കൂ​ർ നീ​ളു​ന്ന വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്താ​നാ​ണ് ധാ​ര​ണ​യാ​യി​രി​ക്കു​ന്ന​ത്. മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ, ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച എ​ന്നി​വ​യ്‌​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളും ശി​ക്ഷാ വ്യ​വ​സ്ഥ​ക​ളും ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് നി​ർ​ദി​ഷ്ട ഭേ​ദ​ഗ​തി ബി​ൽ.

ഭ​ര​ണ​പ​ക്ഷ​ത്തെ​യും പ്ര​തി​പ​ക്ഷ​ത്തെ​യും ക​ക്ഷി നേ​താ​ക്ക​ളു​മാ​യി സ്പീ​ക്ക​ർ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് സ​ഭാ സ്തം​ഭ​നം അ​വ​സാ​നി​പ്പി​ക്കാ​നും സ​ഭ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നും തീ​രു​മാ​ന​മാ​യ​ത്. പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി സ​ഭാ​ന​ട​പ​ടി​ക​ൾ പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

National

രാ​ജി​ക്ക് പി​ന്നാ​ലെ ഊ​ഷ്മ​ള സ്വീ​ക​ര​ണം; ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ന് പി​ന്തു​ണ​യു​മാ​യി എ​ൻ​ഡി​എ എം​പി​മാ​ർ

ന്യൂ​ഡ​ൽ​ഹി: മ​ന്ത്രി സ്ഥാ​നം രാ​ജി​വെ​ച്ച് പാ​ർ​ല​മെ​ന്‍റി​ലെ​ത്തി​യ ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​നി​ന് എ​ൻ​ഡി​എ എം​പി​മാ​രു​ടെ ഊ​ഷ്മ​ള സ്വീ​ക​ര​ണം. തി​ങ്ക​ളാ​ഴ്ച പാ​ർ​ല​മെ​ന്‍റി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ ആ​ഹ്ലാ​ദാ​ര​വ​ങ്ങ​ളോ​ടെ​യാ​ണ് ഭ​ര​ണ​പ​ക്ഷ എം​പി​മാ​ർ വ​ര​വേ​റ്റ​ത്. കാ​റി​ൽ നി​ന്നി​റ​ങ്ങി ചി​രി​ച്ചു​കൊ​ണ്ട് കൈ​കൂ​പ്പി നീ​ങ്ങി​യ അ​ദ്ദേ​ഹ​ത്തി​ന് ചു​റ്റം മു​ദ്രാ​വാ​ക്യ വി​ളി​ക​ളു​മാ​യി എം​പി​മാ​ർ ത​ടി​ച്ചു​കൂ​ടി.

ചി​ല​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​യി​ൽ പ​ര​മ്പ​രാ​ഗ​ത തൊ​പ്പി​യും തോ​ളി​ൽ ഷാ​ളും അ​ണി​യി​ച്ചു. രാ​ജ്യ​താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി​യാ​ണ് താ​ൻ പ​ദ​വി ഒ​ഴി​ഞ്ഞ​തെ​ന്നും യു​വാ​ക്ക​ളെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന്‍റെ വ​ല​യി​ൽ പെ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം എ​ക്സി​ൽ കു​റി​ച്ചി​രു​ന്നു. വ​രാ​നി​രി​ക്കു​ന്ന അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​ക​ളോ പാ​ർ​ട്ടി സം​ഘ​ട​നാ ത​ല​ത്തി​ലോ പു​തി​യ ദൗ​ത്യ​ങ്ങ​ൾ ല​ഭി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഒ​ഡീ​ഷ ബി​ജെ​പി​യി​ലെ ക​രു​ത്തു​റ്റ നേ​താ​വാ​യ അ​ദ്ദേ​ഹം ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ലും നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്. ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ചു​മ​ത​ല, പ​ശ്ചി​മ ബം​ഗാ​ളി​ലെ ഭ​വാ​നി​പ്പൂ​രി​ൽ സു​വേ​ന്ദു അ​ധി​കാ​രി നേ​ടി​യ ച​രി​ത്ര വി​ജ​യ​ത്തി​ലും പ്ര​ധാ​ന് നി​ർ​ണാ​യ​ക പ​ങ്കു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​ബി​ജെ​പി അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​വീ​ൻ, പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ് തു​ട​ങ്ങി​യ പ്ര​മു​ഖ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു.

National

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം വരെ തടവ്; കേന്ദ്രം രാജ്യസഭയിൽ ബിൽ അവതരിപ്പിച്ചു

ന്യൂഡൽഹി: വന്ദേമാതരം ആലപിക്കുന്നത് തടസപ്പെടുത്തുന്നതും ഗാനത്തെ അപമാനിക്കുന്നതും മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കുന്നതിനുള്ള ബിൽ കേന്ദ്ര സർക്കാർ രാജ്യസഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് സഭയിൽ ബിൽ സമർപ്പിച്ചത്.

1971-ലെ "പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ ആക്ട്' ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ നിയമനിർമാണം നടത്തുന്നത്. നിലവിൽ ദേശീയപതാക, ഭരണഘടന, ദേശീയഗാനം എന്നിവയെ അപമാനിക്കുന്നവർക്ക് ലഭിക്കുന്ന മൂന്നു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉള്ള ശിക്ഷാ വ്യവസ്ഥകൾ ഇനി വന്ദേമാതരത്തിനും ബാധകമാകും.

സഭയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംപിമാർ നടത്തിയ ശക്തമായ പ്രതിഷേധങ്ങൾക്കും മുദ്രാവാക്യം വിളികൾക്കും ഇടയിലാണ് കേന്ദ്രം ബിൽ അവതരിപ്പിച്ചത്. കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപിമാരായ ജോൺ ബ്രിട്ടാസ്, പി. സന്തോഷ് കുമാർ എന്നിവർ ബിൽ അവതരിപ്പിക്കുന്നതിനെ ശക്തമായി എതിർത്തു.

National

വീ​ഡി​യോ​യി​ട്ട് ര​ക്ഷ​പ്പെ​ടാ​മെ​ന്ന് ക​രു​തേ​ണ്ട; പ്ര​ധാ​ന​മ​ന്ത്രി പാ​ർ​ല​മെ​ന്‍റി​ൽ മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പാ​ർ​ല​മെ​ന്‍റി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം. ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് രാ​ജ്യ​സ​ഭ ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ നി​ർ​ത്തി​വെ​ച്ചു. ലോ​ക്‌​സ​ഭ​യി​ലും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ത​ട​സ​പ്പെ​ട്ട് പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. നേ​ര​ത്തെ ബ​ഹ​ളം കാ​ര​ണം ഇ​രു​സ​ഭ​ക​ളും 12 വ​രെ നി​ർ​ത്തി​വെ​ച്ചി​രു​ന്നു.

വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ നേ​രി​ട്ട് ല​ക്ഷ്യ​മി​ട്ടാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ രം​ഗ​ത്തെ​ത്തി​യ​ത്. നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ​ക്കു​റി​ച്ചോ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ങ്ങ​ളെ​ക്കു​റി​ച്ചോ പ്ര​ധാ​ന​മ​ന്ത്രി​ക്ക് എ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടെ​ങ്കി​ൽ പാ​ർ​ല​മെ​ന്‍റി​ൽ പ്ര​സ്താ​വ​ന ന​ട​ത്ത​ണം.

അ​ല്ലാ​തെ അ​ർ​ദ്ധ​രാ​ത്രി സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്യു​ക​യ​ല്ല​വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ർ​ല​മെ​ന്‍റി​ൽ പ്ര​സ്താ​വ​ന ന​ട​ത്തി​യാ​ൽ മാ​ത്ര​മേ അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ളെ ആ​ധി​കാ​രി​ക​മാ​യി ക​ണ​ക്കാ​ക്കാ​നാ​കൂ. രാ​ത്രി 12ന് ​എ​വി​ടെ​യെ​ങ്കി​ലും ഇ​രു​ന്ന് സം​സാ​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ അ​ദ്ദേ​ഹം രാ​ജ്യ​ത്തി​ന്‍റെ പ​ര​മോ​ന്ന​ത സ​ഭ​യി​ൽ വ​ന്ന് പ്ര​സ്താ​വ​ന ന​ട​ത്ത​ട്ടെ ഞ​ങ്ങ​ൾ കേ​ൾ​ക്കാ​മെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു.

അ​തേ​സ​മ​യം പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ഭ​ര​ണ​പ​ക്ഷ​വും രം​ഗ​ത്തെ​ത്തി. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച ത​ട​യു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ശ​ക്ത​മാ​യ നി​യ​മ​നി​ർ​മാ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് പാ​ർ​ല​മെ​ന്‍റ​റികാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ രാ​ജി​യി​ലും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നേ​രി​ട്ടു​ള്ള മ​റു​പ​ടി​യി​ലും കു​റ​ഞ്ഞ​തൊ​ന്നും സ്വീ​കാ​ര്യ​മ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് പ്ര​തി​പ​ക്ഷം.

Kerala

നീ​റ്റ് പ​രീ​ക്ഷ​ക്ര​മ​ക്കേ​ട് പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ചെ​യ്യാ​ൻ കോ​ണ്‍​ഗ്ര​സി​നു ഭ​യം: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ 

തി​രു​വ​ന​ന്ത​പു​രം: നീ​റ്റ് പ​രീ​ക്ഷാ​ക്ര​മ​ക്കേ​ട് ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ഷ​യ​ങ്ങ​ളും പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ചെ​യ്യാ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ പ​റ​ഞ്ഞി​ട്ടും കോ​ണ്‍​ഗ്ര​സ് അ​തി​നു ത​യാ​റാ​കാ​ത്ത​തു ഭ​യം​കൊ​ണ്ടാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ.

“വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും സ​മ​ര​ത്തെ ബി​ജെ​പി​യും സ​ർ​ക്കാ​രും ന​ല്ല ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണു കാ​ണു​ന്ന​ത് പ​രീ​ക്ഷാ ത​ട്ടി​പ്പു ന​ട​ത്തി​യ​വ​ർ ശി​ക്ഷി​ക്ക​പ്പെ​ട​ണം. എ​ന്നാ​ൽ, സ​മ​ര​ത്തി​ന്‍റെ പേ​രി​ൽ അ​ക്ര​മം ഉ​ണ്ടാ​ക്ക​രു​ത്. കോ​ണ്‍​ഗ്ര​സ് ഇ​തു രാ​ഷ്‌​ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്” - രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

National

നീ​റ്റ് പോ​രി​ൽ പാ​ർ​ല​മെ​ന്‍റ് പു​ക​യു​ന്നു; എം​പി​മാ​ർ ഏ​റ്റു​മു​ട്ടി, സ​ഭ നി​ർ​ത്തി​വ​ച്ചു

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ച്ച വി​ഷ​യ​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും രൂ​ക്ഷ​മാ​യ ബ​ഹ​ള​വും നാ​ട​കീ​യ രം​ഗ​ങ്ങ​ളും. പ്ര​തി​ഷേ​ധം അ​തി​രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് ലോ​ക്‌​സ​ഭ​യും രാ​ജ്യ​സ​ഭ​യും ഉ​ച്ച​യ്ക്ക് 12 വ​രെ നി​ർ​ത്തി​വെ​ച്ചു. നീ​റ്റ് വി​ഷ​യ​ത്തി​ലെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​മാ​ണ് ലോ​ക്‌​സ​ഭാ ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ടു​ന്ന​ത്.

അ​തേ​സ​മ​യം പാ​ർ​ല​മെ​ന്‍റ് ക​വാ​ട​ത്തി​ന് മു​ന്നി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ എം​പി​മാ​ർ നേ​ർ​ക്കു​നേ​ർ ഏ​റ്റു​മു​ട്ടി​യ​ത് ക​ടു​ത്ത സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്കാ ഗാ​ന്ധി, സോ​ണി​യാ ഗാ​ന്ധി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധ സ​മ​രം ആ​രം​ഭി​ച്ച​ത്.

എ​ന്നാ​ൽ വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഭ​ര​ണ​പ​ക്ഷ എം​പി​മാ​രും ക​വാ​ട​ത്തി​ലെ​ത്തി​യ​തോ​ടെ ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ രൂ​ക്ഷ​മാ​യ പോ​ർ​വി​ളി​യും മു​ദ്രാ​വാ​ക്യം വി​ളി​യും ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് എം​പി​മാ​ർ പ​ര​സ്പ​രം പാ​ഞ്ഞ​ടു​ക്കു​ക​യും കൈ​യാ​ങ്ക​ളി​യു​ടെ വ​ക്കോ​ള​മെ​ത്തു​ക​യും ചെ​യ്തു.

ഒ​ടു​വി​ൽ കൂ​ടു​ത​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യാ​ണ് സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി​വ​യ്ക്കാ​തെ ത​ങ്ങ​ൾ ച​ർ​ച്ച​യ്ക്കി​ല്ലെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി പ​റ​ഞ്ഞു.

National

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വീ​ടി​ന് മു​ന്നി​ലെ സ​മ​രം: തി​രി​ച്ച​ടി​ച്ച് എ​ൻ​ഡി​എ; പാ​ർ​ല​മെ​ന്‍റി​ൽ ഭ​ര​ണ​പ​ക്ഷ എം​പി​മാ​രു​ടെ പ്ര​തി​ഷേ​ധം

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ മ​ൺ​സൂ​ൺ സ​മ്മേ​ള​ന​ത്തി​നി​ടെ ഭ​ര​ണ-​പ്ര​തി​പ​ക്ഷ ഏ​റ്റു​മു​ട്ട​ൽ അ​തി​രൂ​ക്ഷ​മാ​കു​ന്നു. നീ​റ്റ് പ​രീ​ക്ഷാ ചോദ്യപേപ്പർ ചോ​ർ​ച്ച​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വ​സ​തി​ക്ക് സ​മീ​പം കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ ധ​ർ​ണ​യ്‌​ക്കെ​തി​രെ എ​ൻ​ഡി​എ എം​പി​മാ​ർ പാ​ർ​ല​മെ​ന്‍റി​ൽ പ്ര​തി​ഷേ​ധി​ച്ചു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 10. 30 ഓ​ടെ​യാ​ണ് ബി​ജെ​പി നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ​പ​ക്ഷ എം​പി​മാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്. പ്ര​തി​പ​ക്ഷ നേ​താ​വും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ രാ​ഹു​ൽ ഗാ​ന്ധി സ​ഭ​യി​ലെ ത​ന്‍റെ പ്രാ​ഥ​മി​ക ചു​മ​ത​ല​ക​ളി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടു​ക​യാ​ണെ​ന്ന് ബി​ജെ​പി കു​റ്റ​പ്പെ​ടു​ത്തി. സ​ഭാ ന​ട​പ​ടി​ക​ളി​ൽ പ​ങ്കാ​ളി​യാ​കു​ന്ന​തി​ന് പ​ക​രം ബ​ഹ​ള​മു​ണ്ടാ​ക്കി സ​ഭ ത​ട​സ​പ്പെ​ടു​ത്താ​ൻ മാ​ത്ര​മാ​ണ് പ്ര​തി​പ​ക്ഷം ശ്ര​മി​ക്കു​ന്ന​തെ​ന്നും ഭ​ര​ണ​പ​ക്ഷം ആ​രോ​പി​ച്ചു.

നീ​റ്റ് പ​രീ​ക്ഷാ ചോദ്യപേപ്പർ ചോ​ർ​ച്ച​യ്‌​ക്കെ​തി​രെ സ​മ​രം ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ പോ​ലീ​സ് ന​ട​ത്തി​യ ല​ത്തി​ച്ചാ​ർ​ജി​ൽ പ്ര​തി​ഷേ​ധി​ച്ച് ചൊ​വ്വാ​ഴ്ച രാ​ഹു​ൽ ഗാ​ന്ധി, സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് ഇ​വ​രെ അറസ്റ്റ് ചെയ്യുകയും പി​ന്നീ​ട് വി​ട്ട​യ​ക്കു​ക​യു​മാ​യി​രു​ന്നു.

National

ന​മ്മു​ടെ പെ​ൺ​മ​ക്ക​ളു​ടെ വ​സ്ത്ര​ങ്ങ​ളും നി​ങ്ങ​ൾ കീ​റു​മോ; പാ​ർ​ല​മെ​ന്‍റി​ൽ ആ​ഞ്ഞ​ടി​ച്ച് അ​ഖി​ലേ​ഷ് യാ​ദ​വ്

ന്യൂ​ഡ​ൽ​ഹി: സി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ത്തി​നെ​തി​രെ​യു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ പാ​ർ​ല​മെ​ന്‍റി​ൽ ആ​ഞ്ഞ​ടി​ച്ച് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ്.

ബു​ധ​നാ​ഴ്ച പാ​ർ​ല​മെ​ന്‍റി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​കൊ​ണ്ടാ​ണ് അ​ഖി​ലേ​ഷ് പോ​ലീ​സ് ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്ത് രം​ഗ​ത്തെ​ത്തി​യ​ത്. വി​ദ്യാ​ർ​ഥി​ക​ളെ കേ​ൾ​ക്കാ​ൻ നി​ങ്ങ​ൾ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ അ​വ​ർ തെ​രു​വു​ക​ളി​ലേ​ക്ക് ഇ​റ​ങ്ങും. വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ​യു​ള്ള പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് അ​ഖി​ലേ​ഷ് യാ​ദ​വ് പ​റ​ഞ്ഞു.

വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ വ​സ്ത്ര​ങ്ങ​ൾ കീ​റി. വി​ദ്യാ​ർ​ഥി​ക​ളെ ലാ​ത്തി കൊ​ണ്ട​ടി​ച്ചു. അ​ടി​യേ​റ്റ് അ​വ​രു​ടെ ദേ​ഹ​ത്ത് നി​ന്ന് ചോ​ര​ചീ​ന്തി. അ​വ​രു​ടെ കാ​ലു​ക​ൾ ത​ക​ർ​ന്നു. ന​മ്മു​ടെ പെ​ൺ​മ​ക്ക​ളു​ടെ വ​സ്ത്ര​ങ്ങ​ളും നി​ങ്ങ​ൾ കീ​റു​മോ​യെ​ന്നും അ​ഖി​ലേ​ഷ് ചോ​ദി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി പാ​ർ​ല​മെ​ന്‍റി​ൽ സം​സാ​രി​ക്കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന​തി​നാ​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​ക്ക് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി​യ​തെ​ന്നും അ​ഖി​ലേ​ഷ് യാ​ദ​വ് വി​ശ​ദീ​ക​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ശ​ബ്ദം ഉ​റ​ക്കെ കേ​ൾ​പ്പി​ക്കാ​നാ​യാ​ണ് താ​നും രാ​ഹു​ൽ ഗാ​ന്ധി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​വി​ടെ പോ​യ​തെ​ന്നും അ​ഖി​ലേ​ഷ് യാ​ദ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

 

National

പോലീസ് നടപടിയിൽ പ്രതിഷേധം: പാർലമെന്‍റിൽ കറുപ്പണിഞ്ഞെത്തി കോൺഗ്രസ്‌ എംപിമാർ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ്‌ എംപിമാർ ഇന്ന് പാർലമെന്‍റിൽ എത്തിയത് കറുപ്പു വസ്ത്രമണിഞ്ഞ്.

പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരേ ഡൽഹി പോലീസ് നടത്തിയ അതിക്രമവും പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം ചെയ്ത എംപിമാരെ അറസ്റ്റ് ചെയ്ത നടപടിക്കും എതിരേയായിരുന്നു പ്രതിഷേധം. രാവിലെ പാർലമെന്‍റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പ്രതിപക്ഷ എംപിമാർ കേന്ദ്ര സർക്കാരിന് എതിരെ മുദ്രാവാക്യം മുഴക്കി.

ശേഷം രാവിലെ 11ന് പാർലമെന്‍റ് നടപടി ആരംഭിച്ചപ്പോൾ കറുപ്പു വസ്ത്രമണിഞ്ഞ എംപിമാർ ലോക്സഭയുടെ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം മുഴക്കി. എസ്പി, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പ്രതിപക്ഷ അംഗങ്ങളും കോൺഗ്രസ് എംപിമാർക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തു. ഡിഎംകെ കോൺഗ്രസിനൊപ്പം പ്രതിക്ഷേധത്തിൽ നിന്നു വിട്ടുനിന്നെങ്കിലും തമിഴ്നാടിന്‍റെ പ്രാദേശിക വിഷയത്തിൽ പ്രതിഷേധവുമായി രംഗത്ത് എത്തി.

പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യങ്ങളിൽ ചർച്ചയ്ക്ക് തയാറാണെന്ന് ലോക്സഭാ സ്പീക്കർ ഓംബിർള അറിയിച്ചെങ്കിലും പ്രതിപക്ഷം അംഗീകരിച്ചില്ല.

National

വ​ർ​ഷ​കാ​ല സ​മ്മേ​ള​നം; ആ​ദ്യ​ദി​നം പ്ര​തി​ഷേ​ധ​ത്തി​ൽ മു​ങ്ങി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വ​​​​ർ​​​​ഷ​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ​​​​ദി​​​​നം പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ മു​​​​ങ്ങി​​​​യ​​​​തോ​​​​ടെ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​തെ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്‍റെ ഇ​​​​രു​​​​സ​​​​ഭ​​​​ക​​​​ളും ആ​​​​ദ്യ​​​​ദി​​​​നം പി​​​​രി​​​​ഞ്ഞു. രാ​​​​വി​​​​ലെ 11ന് ​​​​ഇ​​​​രു​​​​സ​​​​ഭ​​​​ക​​​​ളി​​​​ലും അ​​​​ന്ത​​​​രി​​​​ച്ച മു​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് സാ​​​​മാ​​​​ജി​​​​ക​​​​രെ അ​​​​നു​​​​സ്മ​​​​രി​​​​ച്ചു.

പി​​​​ന്നീ​​​​ട് ചോ​​​​ദ്യോ​​​​ത്ത​​​​ര​​​വേ​​​​ള​​​​യി​​​​ലേ​​​​ക്കു ലോ​​​​ക്സ​​​​ഭാ സ്പീ​​​​ക്ക​​​​ർ ഓം ​​​​ബി​​​​ർ​​​​ള ക​​​​ട​​​​ന്നെ​​​​ങ്കി​​​​ലും കോ​​​​ൺ​​​​ഗ്ര​​​​സും ഡി​​​​എം​​​​കെ​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ്ര​​​​തി​​​​പ​​​​ക്ഷം ബ​​​​ഹ​​​​ള​​​​വു​​​​മാ​​​​യി സ​​​​ഭ​​​​യു​​​​ടെ ന​​​​ടു​​​​ത്ത​​​​ള​​​​ത്തി​​​​ൽ ഇ​​​​റ​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പ​​​​രീ​​​​ക്ഷാ​​​​ക്ര​​​​മ​​​​ക്കേ​​​​ടി​​​​ൽ കേ​​​​ന്ദ്ര വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി ധ​​​​ർ​​​​മേ​​​​ന്ദ്ര പ്ര​​​​ധാ​​​​ന്‍റെ രാ​​​​ജി​​​​യും അ​​​​യോ​​​​ധ്യ രാ​​​​മ​​​​ക്ഷേ​​​​ത്ര കൊ​​​​ള്ള​​​​യും കോ​​​​ൺ​​​​ഗ്ര​​​​സ് ഉ​​​​ന്ന​​​​യി​​​​ച്ച​​​​പ്പോ​​​​ൾ, ത​​​​മി​​​​ഴ്നാ​​​​ട്-​​​​ക​​​​ർ​​​​ണാ​​​​ട​​​​ക അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ മേ​​​​ക്കാ​​​​ദാ​​​​ട്ടു അ​​​​ണ​​​​ക്കെ​​​​ട്ട് വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഡി​​​​എം​​​​കെ​​​​യും സ​​​​ഭ​​​​യി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധ​​​​മു​​​​യ​​​​ർ​​​​ത്തി.

പ്ര​​​തി​​​പ​​​ക്ഷ ഇ​​​​ന്ത്യാ മു​​​​ന്ന​​​​ണി​​​​യി​​​​ൽ​​​​നി​​​​ന്നു ഡി​​​​എം​​​​കെ അ​​​​ക​​​​ലം പാ​​​​ലി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ പ​​​​ര​​​​സ്പ​​​​രം സ​​​​ഹ​​​​ക​​​​രി​​​​ക്കാ​​​​തെ​​​​യാ​​​​യി​​​​രു​​​​ന്നു പാ​​​ർ​​​ട്ടി​​​യു​​​ടെ പ്ര​​​​തി​​​​ഷേ​​​​ധം. ബ​​​​ഹ​​​​ള​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഉ​​​​ച്ച​​​​വ​​​​രെ ഒ​​​​ന്നി​​​​ല​​​​ധി​​​​കം ത​​​​വ​​​​ണ ഇ​​​​രു​​​സ​​​​ഭ​​​​ക​​​​ളും പി​​​​രി​​​​ച്ചു​​​​വി​​​​ട്ടു. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞും പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നു മാ​​​​റ്റ​​​​മില്ലാതെ​​​​വ​​​​ന്ന​​​​തോ​​​​ടെ മൂ​​​​ന്നി​​​​ന് സ​​​​ഭ പി​​​​രി​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് വി​​​​ട്ട വി​​​​മ​​​​ത എം​​​​പി​​​​മാ​​​​ർ പ്ര​​​​ത്യേ​​​​ക ബ്ലോ​​​​ക്കാ​​​​യാ​​​​ണു സ​​​​ഭാ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്.

സ​​​​മാ​​​​ന​​​​മാ​​​​യി ശി​​​​വ​​​​സേ​​​​ന ഷി​​​​ൻ​​​​ഡെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ​​​​ത്തി​​​​യ ഉദ്ധവ് താ​​​​ക്ക​​​​റെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ എം​​​​പി​​​​മാ​​​​ർ പ്ര​​​​തി​​​​പ​​​​ക്ഷ ഇ​​​​രി​​​​പ്പി​​​​ട​​​​ത്തി​​​​ൽ​​​​നി​​​​ന്നും മാ​​​​റി ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ​​​​ത്തി​​​​നൊ​​​​പ്പം സ​​​​ഭാ​​​​ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ലും സ​​​​മാ​​​​ന​​​​മാ​​​​യി പ്ര​​​​തി​​​​പ​​​​ക്ഷം ബ​​​​ഹ​​​​ള​​​​മു​​​​ണ്ടാ​​​​ക്കി​​​​യ​​​​തി​​​​നാ​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യി സ്തം​​​​ഭി​​​​ച്ചു. പ​​​​രീ​​​​ക്ഷാ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ഷ​​​​യം രാ​​​​ജ്യ​​​​സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ സ​​​​ഭ​​​​യി​​​​ൽ ഉ​​​​ന്ന​​​​യി​​​​ച്ചു. പതിനായി​​​​ര​​​​ത്തോ​​​​ളം

വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച ഉ​​​​ൾ​​​​പ്പെ​​​​ടെയുള്ള പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​റി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കാ​​​​നെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ പോ​​​​ലീ​​​​സ് ലാ​​​​ത്തി​​​​ച്ചാ​​​​ർ​​​​ജു​​​​കൊ​​​​ണ്ട് നേ​​​​രി​​​​ട്ടെ​​​​ന്നും പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തെ സ​​​​ർ​​​​ക്കാ​​​​ർ കാ​​​​യി​​​​ക​​​​മാ​​​​യി അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ച്ചു.

എ​​​​ന്നാ​​​​ൽ, പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വി​​​​ന്‍റെ പ്ര​​​​സം​​​​ഗം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​തെ രാ​​​​ജ്യ​​​​സ​​​​ഭാ​​​​ധ്യ​​​​ക്ഷ​​​​ൻ സി.​​​​പി. രാ​​​​ധാ​​​​കൃ​​​​ഷ്‌​​​​ണ​​​​ൻ സ​​​​ഭാ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ നി​​​​ർ​​​​ത്തി​​​​വ​​​​ച്ചു.

National

പാ​ർ​ല​മെ​ന്‍റി​ന്‍റെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​നം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം: പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്‍റെ സു​​​​ഗ​​​​മ​​​​മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം, അ​​​​ർ​​​​ഥ​​​​വ​​​​ത്താ​​​​യ ച​​​​ർ​​​​ച്ച​​​​ക​​​​ൾ, രാ​​​​ജ്യ​​​​ത്തെ മു​​​​ന്നോ​​​​ട്ടു കൊ​​​​ണ്ടു​​​​പോ​​​​കാ​​​​നു​​​​ള്ള കൂ​​​​ട്ടാ​​​​യ നി​​​​ശ്ച​​​​യ​​​​ദാ​​​​ർ​​​​ഢ്യം എ​​​​ന്നി​​​​വ​​​​യാ​​​​ണ് ഇ​​​​ന്ന​​​​ത്തെ കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​മെ​​​​ന്നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി.

വ​​​​ർ​​​​ഷ​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​നം ആ​​​രം​​​ഭി​​​ച്ച ഇ​​​ന്ന​​​ലെ ​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പു​​​​രോ​​​​ഗ​​​​തി​​​​ക്കു​​​​വേ​​​​ണ്ടി പൊ​​​​തു​​​​വാ​​​​യ പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യോ​​​​ടെ അ​​​​റി​​​​വോ​​​​ടും ആ​​​​ദ​​​​ര​​​​വോ​​​​ടും കൂ​​​​ടി​​​​യ സം​​​​വാ​​​​ദ​​​​ത്തി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടാ​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് അം​​​​ഗ​​​​ങ്ങ​​​​ളോ​​​​ട് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചു.

വി​​​​ക്രം-1 റോ​​​​ക്ക​​​​റ്റി​​​​ലൂ​​​​ടെ ദേ​​​ശീ​​​യ​​​പ​​​​താ​​​​ക ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്തേ​​​​ക്ക് എ​​​​ത്തി​​​​ച്ച ഇ​​​​ന്ത്യ​​​​ൻ സ്റ്റാ​​​​ർ​​​​ട്ട​​​​പ്പ് ക​​​​മ്പ​​​​നി​​​​യാ​​​​യ സ്കൈ​​​​റൂ​​​​ട്ട് എ​​​​യ്‌​​​​റോ​​​​സ്‌​​​​പേ​​​​സി​​​​നെ പ്ര​​​​കീ​​​​ർ​​​​ത്തി​​​​ച്ചു സം​​​​സാ​​​​രി​​​​ക്ക​​​​വേ ലോ​​​​ക്സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പ​​​​രോ​​​​ക്ഷ​​​​മാ​​​​യി വി​​​​മ​​​​ർ​​​​ശി​​​​ച്ചു.

സ്കൈ​​​​റൂ​​​​ട്ട് ക​​​​മ്പ​​​​നി ടീ​​​​മി​​​​ന്‍റെ ശ​​​​രാ​​​​ശ​​​​രി പ്രാ​​​​യം 28 വ​​​​യ​​​​സാ​​​​ണെ​​​​ന്നും താ​​​​ൻ സം​​​​സാ​​​​രി​​​​ക്കു​​​​ന്ന​​​​ത് 56 വ​​​​യ​​​​സു​​​​ള്ള ഏ​​​​തെ​​​​ങ്കി​​​​ലും ചെ​​​​റു​​​​പ്പ​​​​ക്കാ​​​​ര​​​​നെ​​​​ക്കു​​​​റി​​​​ച്ച​​​​ല്ലെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു മോ​​​​ദി​​​​യു​​​​ടെ പ​​​​രി​​​​ഹാ​​​​സം.

National

വർഷകാല സമ്മേളനം: ആദ്യമണിക്കൂർ പ്രതിഷേധത്തിൽ മുങ്ങി

ന്യൂഡൽഹി: വർഷകാല സമ്മേളനത്തിന്‍റെ ആദ്യ മണിക്കൂർ പാർലമെന്‍റിന്‍റെ ഇരുസഭകളും സ്തംഭിച്ചു. പരീക്ഷാ ക്രമക്കേടിൽ പാർലമെന്‍റിന്‍റെ പുറത്ത് കൊക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രതിഷേധം നടക്കുമ്പോൾ സമാന വിഷയത്തിൽ പാർലമെന്‍റിന്‍റെ ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധിച്ചു.

രാവിലെ 11ന് ഇരുസഭകളിലും നടപടി ആരംഭിച്ചു. അന്തരിച്ച മുൻ പാർലമെന്‍റ് അംഗങ്ങൾക്ക് സ്പീക്കർ ആദരം അർപ്പിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കുന്നതിനിടയിലാണ് പ്രതിപക്ഷ അംഗങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും റാംമന്ദിർ കൊള്ളയും ഉൾപ്പെടെയുള്ള വിഷയം ഉന്നയിച്ച് രംഗത്ത് എത്തിയത്.

തമിഴ്നാട്ടിലെ പ്രാദേശിക വിഷയം ഉന്നയിച്ച് ഡിഎംകെയും സഭയുടെ നടുത്തളത്തിൽ ഇറങ്ങിയതോടെ സ്പീക്കർ ഓം ബിർള പാർലമെന്‍റ് നടപടി 12 മണി വരെ നിർത്തിവച്ചു.

തൃണമൂൽ കോൺഗ്രസ് വിട്ട വിമത എംപിമാർ പ്രത്യേക ബ്ലോക്കായി തന്നെ സഭാ നടപടികളിൽ പങ്കെടുത്തു. സമാനമായി ശിവസേന ഷിൻഡെ വിഭാഗത്തിൽ എത്തിയ ഉദ്ദവ് താക്കറെ വിഭാഗത്തിലെ എംപിമാരും പ്രത്യേകമായി ഇരുന്ന് സഭാ നടപടികളും പങ്കെടുത്തു. അതേസമയം പാർലമെന്‍റിന്‍റെ പുറത്ത് സിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്.

National

പാ​ര്‍​ല​മെ​ന്‍റ് വ​ര്‍​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കം; ആ​റ് ബി​ല്ലു​ക​ള്‍ സ​മ്മേ​ള​ന കാ​ല​ത്ത് അ​വ​ത​രി​പ്പി​ക്കും 

ന്യ​ഡ​ൽ​ഹി: പാ​ര്‍​ല​മെ​ന്‍റി​ന്‍റെ വ​ര്‍​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കം. എ​ഫ്സി​ആ​ര്‍​എ നി​യ​മ​ഭേ​ദ​ഗ​തി​യ​ട​ക്കം ആ​റ് ബി​ല്ലു​ക​ള്‍ ഈ ​സ​മ്മേ​ള​ന കാ​ല​ത്ത് അ​വ​ത​രി​പ്പി​ക്കും. വ​ന്ദേ​മാ​ത​ര​ത്തെ അ​ധി​ക്ഷേ​പി​ച്ചാ​ല്‍ ത​ട​വ് ശി​ക്ഷ ഉ​റ​പ്പ് വ​രു​ത്തു​ന്ന ബി​ല്ല് ഇ​ന്ന് രാ​ജ്യ​സ​ഭ​യി​ല്‍ അ​മി​ത് ഷാ ​അ​വ​ത​രി​പ്പി​ക്കും. പ്ര​തി​പ​ക്ഷ​ത്തെ ഭി​ന്ന​ത​ക്കി​ടെ കോ​ണ്‍​ഗ്ര​സ് വി​ളി​ച്ച ഇ​ന്ത്യ സ​ഖ്യം യോ​ഗം ഇ​ന്ന് രാ​വി​ലെ ചേ​രും.

അ​യോ​ധ്യ, നീ​റ്റ് ക്ര​മ​ക്കേ​ട​ട​ക്കം വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കും. മൂ​ന്നി​ല്‍ ര​ണ്ട് ഭൂ​രി​പ​ക്ഷ​ത്തി​നാ​യി 360 പേ​രു​ടെ പി​ന്തു​ണ സ​മ്മേ​ള​ന​ത്തി​ൽ ഉ​റ​പ്പാ​ക്കാ​നു​ള്ള നീ​ക്കം ബി​ജെ​പി ഇ​നി​യും ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ല.

അ​തേ​സ​മ​യം, കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന്ത​ർ മ​ന്ത​റി​ൽ​നി​ന്നു പാ​ർ​ല​മെ​ന്‍റി​ലേ​ക്കു​ള്ള മാ​ർ​ച്ച് ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ ഒ​ൻ​പ​തോ​ടെ ജ​ന്ത​ർ മ​ന്ത​റി​ൽ എ​ത്താ​നാ​ണ് സി​ജെ​പി ആ​ഹ്വാ​നം. കേ​ര​ള​ത്തി​ൽ​നി​ന്നും പ്ര​മു​ഖ​ര​ട​ക്കം സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ജ​ന്ത​ർ മ​ന്ത​റി​ൽ ക​ണ്ട ജ​ന​പി​ന്തു​ണ മാ​ർ​ച്ചി​ലും ഉ​ണ്ടാ​കു​മോ എ​ന്ന​താ​ണ് ആ​കാം​ഷ. എ​ന്നാ​ൽ മാ​ർ​ച്ചി​ന് പോ​ലീ​സ് അ​നു​മ​തി​യി​ല്ല.

National

കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്‍റ് മാർച്ച് ഇന്ന്; ഡൽഹിയിൽ നിരോധനാജ്ഞ

ന്യൂ​​​​​​​ഡ​​​​​​​ൽ​​​​​​​ഹി: കേ​​​​​​​ന്ദ്ര വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ​​​​​​​മ​​​​​​​ന്ത്രി ധ​​​​​​​ർ​​​​​​​മേ​​​​​​​ന്ദ്ര പ്ര​​​​​​​ധാ​​​​​​​ന്‍റെ രാ​​​​​​​ജി ആ​​​​​​​വ​​​​​​​ശ്യ​​​​​​​പ്പെ​​​​​​​ട്ട് കോ​​​​​​​ക്രോ​​​​​​​ച്ച് ജ​​​​​​​ന​​​​​​​താ പാ​​​​​​​ർ​​​​​​​ട്ടി (സി​​​​​​​ജെ​​​​​​​പി) ഇ​​​​​​​ന്നു പാ​​​​​​​ർ​​​​​​​ല​​​​​​​മെ​​​​​​​ന്‍റി​​​​​​​ലേ​​​​​​​ക്ക് മാ​​​​​​​ർ​​​​​​​ച്ച് ന​​​​​​​ട​​​​​​​ത്തും. ‘ച​​​​​​​ലോ സ​​​​​​​ൻ​​​​​​​സ​​​​​​​ദ്’​​​​എ​​​​​​​ന്നു പേ​​​​​​​രി​​​​​​​ട്ടി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധ​​​​​​​റാ​​​​​​​ലി രാ​​​​​​​വി​​​​​​​ലെ ഒ​​​​​​​ന്പ​​​​​​​തി​​​​​​​ന് സ​​​​​​​മ​​​​​​​ര​​​​​​​വേ​​​​​​​ദി​​​​​​​യാ​​​​​​​യ ജ​​​​​​​ന്ത​​​​​​​ർ മ​​​​​​​ന്ത​​​​​​​റി​​​​​​​ൽ​​​​​​​നി​​​​​​​ന്നാ​​​​​​​ണ് ആ​​​​​​​രം​​​​​​​ഭി​​​​​​​ക്കു​​​​​​​ക.

സാ​​​​​​​മൂ​​​​​​​ഹി​​​​​​​ക​​​​​​​പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ക​​​​​​​ൻ സോ​​​​​​​നം വാം​​​​​​​ഗ്ചു​​​​​​​ക്കി​​​​​​​നെ പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധ​​​​​​​സ്ഥ​​​​​​​ല​​​​​​​ത്തു​​​​​​​നി​​​​​​​ന്ന് മാ​​​​​​​റ്റി​​​​​​​യ​​​​​​​തി​​​​​​​നെ​​​​​​​ത്തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ളും യു​​​​​​​വാ​​​​​​​ക്ക​​​​​​​ളും ര​​​​​​​ക്ഷി​​​​​​​താ​​​​​​​ക്ക​​​​​​​ളു​​​​​​​മ​​​​​​​ട​​​​​​​ങ്ങു​​​​​​​ന്ന വ​​​​​​​ൻ ജ​​​​​​​ന​​​​​​​സാ​​​​​​​ഗ​​​​​​​ര​​​​​​​മാ​​​​​​​ണ് ക​​​​​​​ഴി​​​​​​​ഞ്ഞ ര​​​​​​​ണ്ടു ദി​​​​​​​വ​​​​​​​സ​​​​​​​മാ​​​​​​​യി ജ​​​​​​​ന്ത​​​​​​​ർ മ​​​​​​​ന്ത​​​​​​​റി​​​​​​​ലേ​​​​​​​ക്ക് ഒ​​​​​​​ഴു​​​​​​​കി​​​​​​​യെ​​​​​​​ത്തു​​​​​​​ന്ന​​​​​​​ത്.

വ​​​​​​​ൻ ജ​​​​​​​ന​​​​​​​പ​​​​​​​ങ്കാ​​​​​​​ളി​​​​​​​ത്തം ക​​​​​​​ണ​​​​​​​ക്കി​​​​​​​ലെ​​​​​​​ടു​​​​​​​ത്ത് ഡ​​​​​​​ൽ​​​​​​​ഹി പോ​​​​​​​ലീ​​​​​​​സ് ത​​​​​​​ല​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്ത് അ​​​​​​​തീ​​​​​​​വ സു​​​​​​​ര​​​​​​​ക്ഷാ സ​​​​​​​ജ്ജീ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ് ഒ​​​​​​​രു​​​​​​​ക്കി​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ഇ​​​​​​​ന്ന​​​​​​​ലെ​​​​​​​ത്ത​​​​​​​ന്നെ ത​​​​​​​​ല​​​​​​​​സ്ഥാ​​​​​​​​ന​​​​​​​ന​​​​​​​​ഗ​​​​​​​​ര​​​​​​​​ത്തി​​​​​​​​ന്‍റെ വി​​​​​​​​വി​​​​​​​​ധ മേ​​​​​​​​ഖ​​​​​​​​ല​​​​​​​​ക​​​​​​​​ളി​​​​​​​​ൽ അ​​​​​​​​ധി​​​​​​​​ക സേ​​​​​​​​ന​​​​​​​​യെ വി​​​​​​​​ന്യ​​​​​​​​സി​​​​​​​​ച്ച അ​​​​​​​ധി​​​​​​​കൃ​​​​​​​ത​​​​​​​ർ ജ​​​​​​​​ന്ത​​​​​​​​ർ മ​​​​​​​​ന്ത​​​​​​​​റി​​​​​​​​ന്‍റെ പ്ര​​​​​​​​വേ​​​​​​​​ശ​​​​​​​​ന ക​​​​​​​​വാ​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ ബാ​​​​​​​​രി​​​​​​​​ക്കേ​​​​​​​​ഡു​​​​​​​​ക​​​​​​​​ളും സ്ഥാ​​​​​​​​പി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ണ്ട്.

മാ​​​ർ​​​ച്ചി​​​ലെ ജ​​​ന​​​ബാ​​​ഹു​​​ല്യം മു​​​ന്നി​​​ൽ​​​ക്ക​​​ണ്ട് വി​​​വി​​​ധ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ നി​​​രോ​​​ധ​​​നാ​​​ജ്ഞ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. മാ​​​ർ​​​ച്ചി​​​ന് അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്. അ​​​തി​​​നാ​​​ൽ​​​ത്ത​​​ന്നെ റാ​​​ലി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​യാ​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു നീ​​​ക്കി​​​യേ​​​ക്കു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധ​​​​​​​ക്കാ​​​​​​​ർ പാ​​​​​​​ർ​​​​​​​ല​​​​​​​മെ​​​​​​​ന്‍റി​​​​​​​ലേ​​​​​​​ക്കു ക​​​​​​​ട​​​​​​​ക്കാ​​​​​​​തി​​​​​​​രി​​​​​​​ക്കാ​​​​​​​ൻ അ​​​​​​​വി​​​​​​​ടെ​​​​​​​യും ബാ​​​​​​​രി​​​​​​​ക്കേ​​​​​​​ഡു​​​​​​​ക​​​​​​​ൾ സ്ഥാ​​​​​​​പി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ണ്ട്. അ​​​​​​​ടി​​​​​​​യ​​​​​​​ന്ത​​​​​​​ര സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​മു​​​​​​​ണ്ടാ​​​​​​​യാ​​​​​​​ൽ നേ​​​​​​​രി​​​​​​​ടാ​​​​​​​ൻ ക​​​​​​​ണ്ണീ​​​​​​​ർ വാ​​​​​​​ത​​​​​​​ക സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും സ​​​​​​​ജ്ജ​​​​​​​മാ​​​​​​​ക്കി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. വാ​​​​​​​ഹ​​​​​​​ന​​​​​​​പ​​​​​​​രി​​​​​​​ശോ​​​​​​​ധ​​​​​​​ന​​​​​​​യും ക​​​​​​​ർ​​​​​​​ശ​​​​​​​ന​​​​​​​മാ​​​​​​​ക്കി.

National

ശിവസേന: ആറ് വിമത എംപിമാരുടെ കൂറുമാറ്റം സ്പീക്കര്‍ അംഗീകരിച്ചു

ന്യൂ​ഡ​ല്‍ഹി: ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ ശി​വേ​സ​ന​യി​ല്‍ (യു​ബി​ടി) നി​ന്ന് കൂ​റു​മാ​റി മ​ഹാ​രാ​ഷ്‌​ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി ഏ​ക്‌​നാ​ഥ് ഷി​ന്‍ഡെ​യു​ടെ ശി​വ​സേ​ന​യി​ല്‍ ചേ​ര്‍ന്ന ആ​റ് എം​പി​മാ​രു​ടെ ല​യ​നം ലോ​ക്സ​ഭാ സ്പീ​ക്ക​ര്‍ ഓം ​ബി​ര്‍ള അം​ഗീ​ക​രി​ച്ചു.

തൃ​ണ​മൂ​ല്‍ കോ​ണ്‍ഗ്ര​സ് വി​ട്ട 20 വി​മ​ത എം​പി​മാ​ര്‍ക്ക് ലോ​ക്‌​സ​ഭ​യി​ല്‍ പ്ര​ത്യേ​ക ബ്ലോ​ക്കാ​യി ഇ​രി​ക്കാ​നും നാ​ളെ തു​ട​ങ്ങു​ന്ന പാ​ര്‍ല​മെ​ന്‍റി​ന്‍റെ വ​ര്‍ഷ​കാ​ല സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി സ്പീ​ക്ക​ര്‍ അ​നു​മ​തി ന​ല്‍കി.

താ​ക്ക​റെ​യു​ടെ ശി​വ​സേ​ന​യി​ലു​ണ്ടാ​യി​രു​ന്ന ഒ​മ്പ​തി​ല്‍ ആ​റു പേ​രു​ടെ ല​യ​നം സ്പീ​ക്ക​ര്‍ അം​ഗീ​ക​രി​ച്ച​തോ​ടെ ലോ​ക്സ​ഭ​യി​ല്‍ എ​ഴ് എം​പി​മാ​രു​ണ്ടാ​യി​രു​ന്ന ഷി​ന്‍ഡെ പ​ക്ഷ​ത്തി​ന്‍റെ അം​ഗ​ബ​ലം 13 ആ​യി ഉ​യ​ര്‍ന്നു. താ​ക്ക​റെ പ​ക്ഷ​ത്ത് ഇ​നി മൂ​ന്ന് എം​പി​മാ​ര്‍ മാ​ത്രം. സ്പീ​ക്ക​റു​ടെ ന​ട​പ​ടി കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ അ​ന്തഃ​സ​ത്ത​യ്‌​ക്കെ​തി​രാ​ണെ​ന്ന പ​രാ​തി​യു​മാ​യി താ​ക്ക​റെ പ​ക്ഷം കോ​ട​തി​യെ സ​മീ​പി​ക്കും.

2022ല്‍ ​ശി​വ​സേ​ന പി​ള​ര്‍ന്ന​തു​മു​ത​ല്‍ നേ​തൃ​ത്വം, സം​ഘ​ട​നാ​പ​ര​മാ​യ നി​യ​ന്ത്ര​ണം, തെ​ര​ഞ്ഞെ​ടു​പ്പു ചി​ഹ്നം എ​ന്നി​വ​യെ​ച്ചൊ​ല്ലി ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ല്‍ രാ​ഷ്ട്രീ​യ​വും നി​യ​മ​പ​ര​വു​മാ​യ ത​ര്‍ക്ക​ങ്ങ​ളി​ല്‍ ബി​ജെ​പി​യോ​ടൊ​പ്പ​മു​ള്ള ഷി​ന്‍ഡെ പ​ക്ഷ​ത്തി​ന് അ​നു​കൂ​ല​മാ​ണു തീ​രു​മാ​ന​ങ്ങ​ള്‍. വി​മ​ത എം​പി​മാ​രു​ടെ ല​യ​നം ലോ​ക്‌​സ​ഭാ സ്പീ​ക്ക​ര്‍ അം​ഗീ​ക​രി​ച്ച​തോ​ടെ താ​ക്ക​റെ​യു​ടെ ശി​വ​സേ​ന യു​ബി​ടി കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​കും.

മ​മ​ത ബാ​ന​ര്‍ജി​യു​ടെ തൃ​ണ​മൂ​ല്‍ കോ​ണ്‍ഗ്ര​സ് വി​ട്ട് നാ​ഷ​ണ​ലി​സ്റ്റ് സി​റ്റി​സ​ണ്‍സ് പാ​ര്‍ട്ടി ഓ​ഫ് ഇ​ന്ത്യ​യി​ല്‍ (എ​ന്‍സി​പി​ഐ) ചേ​ര്‍ന്ന 20 എം​പി​മാ​ര്‍ക്ക് നാ​ളെ മു​ത​ല്‍ ലോ​ക്‌​സ​ഭ​യി​ല്‍ പ്ര​ത്യേ​ക ഇ​രി​പ്പി​ടം അ​നു​വ​ദി​ച്ചു. ത്രി​പു​ര​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത എ​ന്‍സി​പി​ഐ പാ​ര്‍ട്ടി​യു​ടെ പേ​രി​ലാ​ണു ബി​ജെ​പി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഭൂ​രി​പ​ക്ഷം എം​പി​മാ​ര്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍ഗ്ര​സ് വി​ട്ട​ത്.

മൂ​ന്നി​ല്‍ ര​ണ്ടു ഭൂ​രി​പ​ക്ഷം; 45 എം​പി​മാ​ര്‍ കൂ​ടി വേ​ണം

 ലോ​ക്‌​സ​ഭ​യി​ല്‍ എ​ന്‍ഡി​എ പ​ക്ഷ​ത്ത് ഇ​പ്പോ​ള്‍ 318 എം​പി​മാ​രു​ണ്ട്. ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക​ള്‍ പാ​സാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ മൂ​ന്നി​ല്‍ ര​ണ്ടു ഭൂ​രി​പ​ക്ഷ​ത്തി​ന് 363 എം​പി​മാ​രു​ടെ പി​ന്തു​ണ വേ​ണം. 45 എം​പി​മാ​രു​ടെ കു​റ​വ്.

ലോ​ക്‌​സ​ഭ​യി​ല്‍ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​ക്ക് 240 എം​പി​മാ​രാ​ണു​ള്ള​ത്. പ്ര​തി​പ​ക്ഷ​ത്ത് കോ​ണ്‍ഗ്ര​സി​ന് നൂ​റും സ​മാ​ജ്‌​വാ​ദി പാ​ര്‍ട്ടി​ക്ക് 37 എം​പി​മാ​രു​മു​ണ്ട്.

National

പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം നാളെ മുതൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പാ​​​​ർ​​​​ല​​​​മ​​​ന്‍റി​​​ന്‍റെ വ​​​​ർ​​​​ഷ​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നു നാ​​​ളെ തു​​​ട​​​ക്കം. രാ​​​​ഷ്‌​​​ട്രീ​​​യ​​​​സം​​​​ഖ്യ​​​​ങ്ങ​​​ളി​​​ലെ മാ​​​​റ്റ​​​​ങ്ങ​​​​ൾ, വി​​​​വാ​​​​ദ ബി​​​​ല്ലു​​​​ക​​​​ൾ, രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തെ വി​​​​ദ്യാ​​​​ർ​​​​ഥി പ്ര​​​​തി​​​​ഷേ​​​​ധം ഉ​​​ൾ​​​പ്പടെ വി​​​ഷ​​​യ​​​ങ്ങ​​​ൾ സ​​​ഭ​​​യി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​ച്ചേ​​​ക്കും.

അ​​​ടു​​​ത്ത​​​മാ​​​സം 21 വ​​​രെ നീ​​​ളു​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ വ​​​​നി​​​​താ സം​​​​വ​​​​ര​​​​ണ​ ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്ലും മ​​​​ണ്ഡ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ബി​​​​ല്ലു​​​​ക​​​​ളും ഉ​​​​ൾ​​​​പ്പ​​​​ടെ സു​​​​പ്ര​​​​ധാ​​​​ന നി​​​​യ​​​​മ​​​​നി​​​​ർ​​​​മാ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​ണ്ടാ​​​കും.

ദേ​​​​ശീ​​​​യ​​​​ഗീ​​​​ത​​​​മാ​​​​യ വ​​​​ന്ദേ​​​​മാ​​​​ത​​​​ര​​​​ത്തെ അ​​​​വ​​​​ഹേ​​​​ളി​​​​ക്കു​​​​ന്ന​​​​തും ത​​​​ട​​​​സപെ​​​​ടു​​​​ത്തു​​​​ന്ന​​​​തും ക്ര​​​​മി​​​​ന​​​​ൽ കു​​​​റ്റ​​​​മാ​​​​ക്കു​​​​ന്ന ബി​​​​ല്ലും ഈ ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ഒ​​​ട്ടേ​​​റെ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു വ​​​ഴി​​​തെ​​​ളി​​​ക്കും.

സു​​​​പ്രീംകോ​​​​ട​​​​തി ജ​​​​ഡ്ജി​​​​മാ​​​​രു​​​​ടെ എ​​​​ണ്ണം ഉ​​​യ​​​ർ​​​ത്ത​​​ൽ, സ​​​​ർ​​​​ക്കാ​​​​ർ ബോ​​​​ണ്ടു​​​​ക​​​​ളി​​​​ലെ വി​​​ദേ​​​ശ​​​നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കു​​​ള്ള നി​​​കു​​​തി ഇ​​​ള​​​വ് തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളും സ​​​ഭ​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വ​​​രും.

ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​ളു​​​ടെ ദു​​​​രു​​​​പ​​​​യോ​​​​ഗം, രാ​​​ഷ്‌​​​ട്രീ​​​യ​​​ക​​​ക്ഷി​​​ക​​​ളെ പി​​​ള​​​ർ​​​ത്താ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ൾ, നീ​​​​റ്റ് പ​​​​രീ​​​​ക്ഷ​​​​ക്ര​​​​മ​​​​ക്കേ​​​​ട്, വി​​​​ല​​​​ക്ക​​​​യ​​​​റ്റം, വി​​​​ദേ​​​​ശ​​​​ന​​​​യ​​​​ങ്ങ​​​​ളി​​​​ലെ പ​​​​രാ​​​​ജ​​​​യം, എ​​​​ഥ​​​​നോ​​​​ൾ വി​​​​ഷ​​​​യം തു​​​​ട​​​​ങ്ങി​​​​യ​​​​വ പ്ര​​​​തി​​​​പ​​​​ക്ഷം ശ​​​​ക്ത​​​​മാ​​​​യി ഉ​​​​യ​​​​ർ​​​​ത്താ​​​​നാ​​​​ണ് സാ​​​​ധ്യ​​​​ത. കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ന ഖാ​​​​ർ​​​​ഗെ ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു.

പ്ര​​​​തി​​​​പ​​​​ക്ഷ നി​​​​ര​​​​യി​​​​ലെ അ​​​സ്വാ​​​ര​​​സ്യ​​​ങ്ങ​​​ളും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​ക്കും. ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ നി​​​​യ​​​​മ​​​​സ​​​​ഭാ​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു പി​​​​ന്നാ​​​​ലെ കോ​​​​ൺ​​​​ഗ്ര​​​​സു​​​​മാ​​​​യു​​​​ള്ള സ​​​​ഖ്യം ഉ​​​​പേ​​​​ക്ഷി​​​​ച്ച ഡി​​​​എം​​​​കെ പ്ര​​​​ത്യേ​​​​ക ബ്ലോ​​​​ക്കാ​​​​യി ഇ​​​​രി​​​​ക്കാ​​​​നാ​​​​ണ് സാ​​​​ധ്യ​​​​ത. തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ലെ വി​​​മ​​​ത എം​​​പി​​​മാ​​​രും ഇ​​​തേ നി​​​ല​​​പാ​​​ടു സ്വീ​​​ക​​​രി​​​ച്ചേ​​​ക്കും.

National

വ​ന്ദേ മാ​ത​രം പാ​ടാ​ൻ ത​ട​സ​മു​ണ്ടാ​ക്കി​യാ​ൽ കു​ടു​ങ്ങും; കേ​ന്ദ്ര​സ​ർ​ക്കാ​ർ ബി​ല്ലി​നൊ​രു​ങ്ങു​ന്നു

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ​ഗീ​തം ‘വ​ന്ദേ മാ​ത​ര’​ത്തെ അ​പ​മാ​നി​ക്കു​ന്ന​വ​ർ​ക്കും ത​ട​സ​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്കും എ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പു​തി​യ നി​യ​മം കൊ​ണ്ടു​വ​രാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച ബി​ൽ ഉ​ട​ൻ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് ഉ​ന്ന​ത വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ദേ​ശീ​യ​ഗാ​ന​ത്തി​ന് അ​ർ​ഹ​മാ​യ ആ​ദ​ര​വ് ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് ബി​ല്ലി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. വ​ന്ദേ മാ​ത​ര​ത്തെ അ​പ​മാ​നി​ക്കു​ന്ന​തും പാ​ടു​ന്ന​തി​ന് ത​ട​സം നി​ൽ​ക്കു​ന്ന​തും ക്രി​മി​ന​ൽ കു​റ്റ​മാ​ക്കാ​നാ​ണ് നീ​ക്കം. ദേ​ശീ​യ ചി​ഹ്ന​ങ്ങ​ളോ​ടു​ള്ള അ​നാ​ദ​ര​വ് ത​ട​യു​ന്ന​തി​നു​ള്ള നി​ല​വി​ലെ നി​യ​മ​ങ്ങ​ൾ​ക്ക് പു​റ​മേ, വ​ന്ദേ മാ​ത​ര​ത്തി​നാ​യി പ്ര​ത്യേ​ക നി​യ​മ​നി​ർ​മാ​ണം കൊ​ണ്ടു​വ​രു​ന്ന​ത് ഗൗ​ര​വ​മാ​യ വി​ഷ​യ​മാ​യാ​ണ് സ​ർ​ക്കാ​ർ കാ​ണു​ന്ന​ത്.

ദേ​ശീ​യോ​ദ്ഗ്ര​ഥ​ന​ത്തി​ന്‍റെ​യും ദേ​ശ​സ്നേ​ഹ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യ വ​ന്ദേ മാ​ത​ര​ത്തെ ജ​ന​ങ്ങ​ൾ ആ​ദ​ര​വോ​ടെ കാ​ണേ​ണ്ട​തു​ണ്ടെ​ന്ന സ​ന്ദേ​ശ​മാ​ണ് ഈ ​നീ​ക്ക​ത്തി​ലൂ​ടെ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​ത്.

 

 

National

സ​ർ​വ​ക​ക്ഷി യോ​ഗം 19ന് ചേരും; ​ ബ​ല​പ​രീ​ക്ഷ​ണ​ത്തി​ന് ഭ​ര​ണ-​പ്ര​തി​പ​ക്ഷം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഈ​​​​മാ​​​​സം 20ന് ​​​​ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്‍റെ വ​​​​ർ​​​​ഷ​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യാ​​​​യി 19ന് ​​​​സ​​​​ർ​​​​വ​​​​ക​​​​ക്ഷി യോ​​​​ഗം ചേ​​​​രും. പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സു​​​​ഗ​​​​മ​​​​മാ​​​​യി ന​​​​ട​​​​ത്താ​​​​നും പ​​​​രി​​​​ഗ​​​​ണ​​​​ന​​​യ്ക്കു​​​വ​​​​രു​​​​ന്ന ബി​​​​ല്ലു​​​​ക​​​​ളി​​​​ൽ പി​​​​ന്തു​​​​ണ​​​​യും തേ​​​​ടി​​​​യാ​​​​ണ് സ​​​​ർ​​​​വ​​​​ക​​​​ക്ഷി​​​​യോ​​​​ഗം.

നീ​​​​റ്റ് ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച, ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ സി​​​​ന്ദൂ​​​​റി​​​​ലെ സൈ​​​​നി​​​​ക​​​​രു​​​​ടെ മ​​​​ര​​​​ണം സം​​​​ബ​​​​ന്ധി​​​​ച്ച പ്ര​​​​തി​​​​രോ​​​​ധ​​​മ​​​​ന്ത്രി രാ​​​​ജ്‌​​​​നാ​​​​ഥ് സിം​​​​ഗ് ന​​​​ട​​​​ത്തി​​​​യ പ​​​​രാ​​​​മ​​​​ർ​​​​ശം ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ പ്ര​​​​തി​​​​പ​​​​ക്ഷം കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​തി​​​​രേ ആ​​​​യു​​​​ധ​​​​മാ​​​​ക്കും. തെ​​​​റ്റാ​​​​യ വി​​​​വ​​​​രം ന​​​​ൽ​​​​കി പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​നെ തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ച്ചു​​​​വെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി രാ​​​​ജ്നാ​​​​ഥ് സിം​​​​ഗി​​​​നെ​​​​തി​​​​രേ കോ​​​​ൺ​​​​ഗ്ര​​​​സ് ഇ​​​​തി​​​​നോ​​​​ട​​​​കം അ​​​​വ​​​​കാ​​​​ശ​​​​ലം​​​​ഘ​​​​ന നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​ഭേ​​​​ദ​​​​ഗ​​​​തി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന ചി​​​​ല ബി​​​​ല്ലു​​​​ക​​​​ൾ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ്ക്കെ​​​​ടു​​​​ത്തേ​​​​ക്കും. 30 ദി​​​​വ​​​​സം ജ​​​​യി​​​​ലി​​​​ൽ ക​​​​ഴി​​​​ഞ്ഞാ​​​​ൽ മ​​​​ന്ത്രി​​​​സ്ഥാ​​​​നം ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ടു​​​​ന്ന 130-ാം ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​ഭേ​​​​ദ​​​​ഗ​​​​തി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ബി​​​​ല്ലു​​​​ക​​​​ള​​​​ട​​​​ക്ക​​​​മാ​​​​ണ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ക. നി​​​​ല​​​​വി​​​​ൽ ജെ​​​​പി​​​​സി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ള്ള ബി​​​​ല്ലി​​​​ന്‍റെ അ​​​​ന്തി​​​​മ റി​​​​പ്പോ​​​​ർ​​​​ട്ട് വൈ​​​​കാ​​​​തെ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ക്കും.

കു​​​​റ്റ​​​​കൃ​​​​ത്യ​​​​ത്തി​​​​ൽ ജ​​​​യി​​​​ലി​​​​ലാ​​​​കു​​​​ന്ന മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ സ്ഥാ​​​​നം ന​​​​ഷ്‌​​​​ട​​​​മാ​​​​കു​​​​മെ​​​​ന്ന ബി​​​​ല്ലി​​​​ലെ വ്യ​​​​വ​​​​സ്ഥ ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്തു സ​​​​സ്‌​​​​പെ​​​​ൻ​​​​ഷ​​​​ൻ മാ​​​​ത്ര​​​​മാ​​​​ക്കി മാ​​​​റ്റാ​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി സ​​​​മി​​​​തി ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. മ​​​​ണ്ഡ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ബി​​​​ല്ലു​​​​ക​​​​ളും ഈ ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ വീണ്ടും പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ്ക്കു കൊ​​​​ണ്ടു​​​​വ​​​​ന്നേ​​​​ക്കും.

തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ലും ശി​​​​വ​​​​സേ​​​​ന ഉ​​​​ദ്ധവ് താ​​​​ക്ക​​​​റെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലും നേ​​​​രി​​​​ട്ട പ്ര​​​​തി​​​​സ​​​​ന്ധി​​​​യാ​​​​ണു ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ബി​​​​ല്ലു​​​​ക​​​​ൾ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ്ക്കെ​​​​ടു​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന് ന​​​​ൽ​​​​കു​​​​ന്ന ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം.

ക​​​​ഴി​​​​ഞ്ഞ സ​​​​മ്മേ​​​​ന​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ചു ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ തൃ​​​​ണ​​​​മൂ​​​​ലിന്‍റെ 21 എം​​​​പി​​​​മാ​​​​രു​​​​ടെ​​​​യും ശി​​​​വ​​​​സേ​​​​ന ഉദ്ധവ് താ​​​​ക്ക​​​​റെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​നി​​​​ന്നു​​​​ള്ള ആ​​​​റ് എം​​​​പി​​​​മാ​​​​രു​​​​ടെ​​​​യും പി​​​​ന്തു​​​​ണ​​​യി​​​​ല്ലാ​​​​തെ​​​​യാ​​​​ണു പ്ര​​​​തി​​​​പ​​​​ക്ഷം മ​​​​ൺ​​​​സൂ​​​​ൺ സ​​​​മ്മേ​​​​ള​​​​ന​​​​ത്തെ നേ​​​​രി​​​​ടാ​​​​നൊ​​​​രു​​​​ങ്ങു​​​​ന്ന​​​​ത്. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​ഭേ​​​​ദ​​​​ഗ​​​​തി​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ഒ​​​​രു ബി​​​​ല്ലും ഇ​​​​രു​​​​സ​​​​ഭ​​​​ക​​​​ളി​​​​ലും പാ​​​​സാ​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്ന ക​​​​ടു​​​​ത്ത നി​​​​ല​​​​പാ​​​​ടി​​​​ലാ​​​​ണു പ്ര​​​​തി​​​​പ​​​​ക്ഷം.

National

ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ മേഖലയിലെ മാറ്റം: ജെ​പി​സി റി​പ്പോ​ർ​ട്ട് ഉ​ട​ൻ സ​മ​ർ​പ്പി​ച്ചേ​ക്കും

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യി​​​​ൽ സ​​​​മ​​​​ഗ്ര മാ​​​​റ്റ​​​​ങ്ങ​​​​ൾ നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന വി​​​​ക​​​​സി​​​​ത് ഭാ​​​​ര​​​​ത് ശി​​​​ക്ഷാ അ​​​​ധി​​​​ഷ്ഠ​​​​ൻ ബി​​​​ല്ല് സം​​​ബ​​​ന്ധി​​​ച്ച സം​​​​യു​​​​ക്ത പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി സ​​​​മി​​​​തി റി​​​​പ്പോ​​​​ർ​​​​ട്ട് വ​​​​ർ​​​​ഷ​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചേ​​​​ക്കും.

നി​​​​ല​​​​വി​​​​ലു​​​​ള്ള യു​​​​ജി​​​​സി, ഓ​​​​ൾ ഇ​​​​ന്ത്യ കൗ​​​​ൺ​​​​സി​​​​ൽ ഫോ​​​​ർ ടെ​​​​ക്നി​​​​ക്ക​​​​ൽ എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ, നാ​​​​ഷ​​​​ണ​​​​ൽ കൗ​​​​ൺ​​​​സി​​​​ൽ ഫോ​​​​ർ ടീ​​​​ച്ച​​​​ർ എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ എ​​​​ന്നി​​​​വ​​​​യ്ക്കു​​​​പ​​​​ക​​​​രം ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യി​​​​ലാ​​​​കെ ഒ​​​​രൊ​​​​റ്റ നി​​​​യ​​​​ന്ത്ര​​​​ണ സം​​​​വി​​​​ധാ​​​​നം (സിം​​​​ഗി​​​​ൾ റ​​​​ഗു​​​​ലേ​​​​റ്റ​​​​ർ) കൊ​​​​ണ്ടു​​​​വ​​​​രാ​​​​ൻ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന ബി​​​​ല്ല് ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഡി​​​​സം​​​​ബ​​​​റി​​​​ലാ​​​​ണ് ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്.

എ​​​​ന്നാ​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് കൂ​​​​ടു​​​​ത​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കാ​​​​യി ജെ​​​​പി​​​​സി​​​​ക്കു കൈ​​​​മാ​​​​റാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ബി​​​​ജെ​​​​പി എം​​​​പി ദ​​​​ഗ്ഗു​​​​ബ​​​​തി പു​​​​ര​​​​ന്ദേ​​​​ശ്വ​​​​രി അ​​​​ധ്യ​​​​ക്ഷ​​​​യാ​​​​യ 31 അം​​​​ഗ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി സ​​​​മി​​​​തി ഈ​​​​മാ​​​​സം 17ന് ​​​​ചേ​​​​രു​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ൽ ഈ ​​​​ക​​​​ര​​​​ട് റി​​​​പ്പോ​​​​ർ​​​​ട്ട് അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് സൂ​​​​ച​​​​ന.
ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സ്വ​​​​യം​​​​ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​ര​​​​ത്തെ ത​​​​ക​​​​ർ​​​​ക്കു​​​​മെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷം

ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സ്വ​​​​യം​​​​ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​ര​​​​ത്തെ ത​​​​ക​​​​ർ​​​​ക്കു​​​​ന്ന​​​​തും കേ​​​​ന്ദ്രീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന് വ​​​​ഴി​​​​തു​​​​റ​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​ണ് പു​​​​തി​​​​യ ബി​​​​ല്ലി​​​​ലെ പ​​​​ല വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണം. ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ചേ​​​​ർ​​​​ന്ന ജെ​​​​പി​​​​സി യോ​​​​ഗ​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റ്റം, സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ൾ​​​​ക്കു ഫ​​​​ണ്ട് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള കൃ​​​​ത്യ​​​​മാ​​​​യ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ഭാ​​​​വം തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ പ്ര​​​​തി​​​​പ​​​​ക്ഷ എം​​​​പി​​​​മാ​​​​ർ ഉ​​​​ന്ന​​​​യി​​​​ച്ചി​​​​രു​​​​ന്നു.

നി​​​​ല​​​​വി​​​​ലെ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്നു വി​​​​ഭി​​​​ന്ന​​​​മാ​​​​യി പു​​​​തി​​​​യ ക​​​​മ്മീ​​​​ഷ​​​​ന് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ൾ​​​​ക്കു നേ​​​​രി​​​​ട്ട് ഫ​​​​ണ്ട് അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​ര​​​​മു​​​​ണ്ടാ​​​​യി​​​​രി​​​​ക്കി​​​​ല്ല. ഫ​​​​ണ്ടിം​​​​ഗ് സം​​​​ബ​​​​ന്ധി​​​​ച്ച തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ കേ​​​​ന്ദ്ര വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ നേ​​​​രി​​​​ട്ടു​​​​ള്ള നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നും ബി​​​​ല്ലി​​​​ൽ വ്യ​​​​വ​​​​സ്ഥ​​​​യു​​​​ണ്ട്. ഇ​​​​ത​​​​ട​​​​ക്ക​​​​മു​​​​ള്ള വി​​​​ഷ​​​​യം ജെ​​​​പി​​​​സി​​​​യി​​​​ലെ പ്ര​​​​തി​​​​പ​​​​ക്ഷ എം​​​​പി​​​​മാ​​​​ർ ഉ​​​​ന്ന​​​​യി​​​​ച്ചി​​​​രു​​​​ന്നു.

കൂ​​​​ടാ​​​​തെ രാ​​​​ജ്യ​​​​ത്തു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന വി​​​​ദേ​​​​ശ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളു​​​​ടെ ഫീ​​​​സ് ഘ​​​​ട​​​​ന​​​​യി​​​​ലെ സു​​​​താ​​​​ര്യ​​​​ത ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നും ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​രം നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​നും പ്ര​​​​ത്യേ​​​​ക സം​​​​വി​​​​ധാ​​​​നം വേ​​​​ണ​​​​മെ​​​​ന്നും സ​​​​മി​​​​തി​​​​യി​​​​ൽ ആ​​​​വ​​​​ശ്യ​​​​മു​​​​യ​​​​ർ​​​​ന്നി​​​​ട്ടു​​​​ണ്ട്. എ​​​​ന്നാ​​​​ൽ നി​​​​ല​​​​വി​​​​ലു​​​​ള്ള നി​​​​ര​​​​വ​​​​ധി സ​​​​മി​​​​തി​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലെ ആ​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും ത​​​​ട​​​​സ​​​​ങ്ങ​​​​ളും ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നാ​​​​ണ് പു​​​​തി​​​​യ ബി​​​​ല്ലി​​​​ലൂ​​​​ടെ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്നാ​​​​ണ് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ വാ​​​​ദം.

National

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല കു​റ​ച്ചേ​ക്കും; തീ​രു​മാ​നം പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ന് മു​ൻ​പ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല കു​റ​യ്ക്കാ​ൻ നീ​ക്കം. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ വി​ല കു​റ​യു​ന്ന​തും സൗ​ദി അ​റേ​ബ്യ ക്രൂ​ഡ് ഓ​യി​ൽ വി​ല കു​റ​ച്ച​തു​മാ​ണ് എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ തീ​രു​മാ​ന​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ജൂ​ലൈ 20ന് ​മു​ൻ​പാ​യി വി​ല​കു​റ​യ്ക്കാ​നാ​ണ് സാ​ധ്യ​ത. പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം തു​ട​ങ്ങും മു​മ്പ് വി​ല കു​റ​ച്ചേ​ക്കും. പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ത്തെ തു​ട​ർ​ന്ന് അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ച്ച​ത്.

 

National

പ്ര​തി​പ​ക്ഷ​ത്തെ പി​ള​ർ​ത്തി മു​ന്നേ​റി എ​ൻ​ഡി​എ; ലക്ഷ്യം മ​ണ്ഡ​ല പു​ന​ർ​നി​ർ​ണയവും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പും

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലും ഉ​ണ്ടാ​യ അ​പ്ര​തീ​ക്ഷി​ത രാ​ഷ്ട്രീ​യ അ​ട്ടി​മ​റി​ക​ളോ​ടെ കേ​ന്ദ്ര​ത്തി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ എ​ൻ​ഡി​എ ലോ​ക്‌​സ​ഭ​യി​ൽ മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. പ്ര​തി​പ​ക്ഷ നി​ര​യി​ലെ വ​ൻ പി​ള​ർ​പ്പു​ക​ൾ അ​നു​കൂ​ല​മാ​യ​തോ​ടെ, വ​നി​താ സം​വ​ര​ണ പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ൽ പാ​സാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ മാ​ന്ത്രി​ക സം​ഖ്യ​യി​ലേ​ക്ക് എ​ൻ​ഡി​എ സ​ഖ്യം കു​തി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ കൂ​ട്ടാ​യ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് ലോ​ക്‌​സ​ഭ​യി​ൽ 54 വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ട്ട ബി​ല്ലാ​ണ്, നി​ല​വി​ലെ മാ​റി​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ വീ​ണ്ടും പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ മോ​ദി സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്ന​ത്.

പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ മ​മ​ത ബാ​ന​ർ​ജി​യു​ടെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ദേ​ശീ​യ​ത​ല​ത്തി​ൽ ത​ക​രു​ക​യാ​ണ്. പാ​ർ​ട്ടി​യു​ടെ 28 ലോ​ക്‌​സ​ഭാ എം​പി​മാ​രി​ൽ 20 പേ​രും വി​മ​ത​രാ​യി മാ​റി 'നാ​ഷ​ണ​ലി​സ്റ്റ് സി​റ്റി​സ​ൺ​സ് പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ' എ​ന്ന പ്രാ​ദേ​ശി​ക പാ​ർ​ട്ടി​യി​ൽ ല​യി​ക്കു​ക​യും എ​ൻ​ഡി​എ സ​ഖ്യ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. ഇ​തി​ന് പി​ന്നാ​ലെ മ​ഹാ​രാ​ഷ്ട്ര​യി​ൽ ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ ശി​വ​സേ​ന​യി​ലെ 9 എം​പി​മാ​രി​ൽ 6 പേ​രും ഏ​ക്നാ​ഥ് ഷി​ൻ​ഡെ പ​ക്ഷ​ത്തേ​ക്ക് മാ​റാ​ൻ സ്പീ​ക്ക​ർ​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​ര​ണ്ട് നീ​ക്ക​ങ്ങ​ളും വ​ഴി കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​ത്തെ മ​റി​ക​ട​ക്കാ​ൻ വി​മ​ത​ർ​ക്ക് സാ​ധി​ക്കും.

നി​ല​വി​ൽ 543 അം​ഗ ലോ​ക്‌​സ​ഭ​യി​ൽ 3 സീ​റ്റു​ക​ൾ ഒ​ഴി​വു​കി​ട​ക്കു​ന്ന​തി​നാ​ൽ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി പാ​സാ​ക്കാ​ൻ 360 പേ​രു​ടെ (മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം) പി​ന്തു​ണ​യാ​ണ് വേ​ണ്ട​ത്. തൃ​ണ​മൂ​ൽ വി​മ​ത​ർ ഉ​ൾ​പ്പെ​ടെ നി​ല​വി​ൽ എ​ൻ​ഡി​എ​യ്ക്ക് 318 എം​പി​മാ​രു​ടെ പി​ന്തു​ണ​യു​ണ്ട്. ഇ​ന്ത്യ സ​ഖ്യ​വു​മാ​യി പി​രി​ഞ്ഞ എം.​കെ. സ്റ്റാ​ലി​ന്‍റെ ഡി​എം​കെ ത​ങ്ങ​ളു​ടെ 22 എം​പി​മാ​രു​മാ​യി സ​ർ​ക്കാ​രി​നെ പി​ന്തു​ണ​യ്ക്കാ​ൻ ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്ന​താ​യാ​ണ് സൂ​ച​ന. ഡി​എം​കെ​യു​ടെ പി​ന്തു​ണ ഉ​റ​പ്പാ​യാ​ൽ ഭ​ര​ണ​ക​ക്ഷി​യു​ടെ അം​ഗ​ബ​ലം 348 ആ​യി ഉ​യ​രും. ഭൂ​രി​പ​ക്ഷ​ത്തി​ന് ആ​വ​ശ്യ​മാ​യ ബാ​ക്കി 6 വോ​ട്ടു​ക​ൾ​ക്കാ​യി സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യി​ലെ​യും പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ലെ​യും ചെ​റു​ക​ക്ഷി​ക​ളി​ലെ​യും അ​തൃ​പ്ത​രാ​യ എം​പി​മാ​രെ ല​ക്ഷ്യ​മി​ട്ടാ​ണ് ബി​ജെ​പി​യു​ടെ ക​രു​നീ​ക്ക​ങ്ങ​ൾ.

രാ​ജ്യ​സ​ഭ​യി​ലും മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷ​ത്തി​ന് (164 സീ​റ്റു​ക​ൾ) വെ​റും 6 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് എ​ൻ​ഡി​എ​യ്ക്ക് കു​റ​വു​ള്ള​ത്. തൃ​ണ​മൂ​ൽ എം​പി​മാ​രു​ടെ രാ​ജി​യെ​ത്തു​ട​ർ​ന്ന് വ​രാ​നി​രി​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലൂ​ടെ ഈ ​സം​ഖ്യ​യും എ​ൻ​ഡി​എ മ​റി​ക​ട​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ. ഭൂ​രി​പ​ക്ഷം കൈ​വ​രു​ന്ന​തോ​ടെ വ​രാ​നി​രി​ക്കു​ന്ന വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ ത​ന്നെ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ല്ലും, രാ​ജ്യ​വ്യാ​പ​ക​മാ​യി ഒ​രേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന 'ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്' ബി​ല്ലും പാ​ർ​ല​മെ​ന്‍റി​ൽ പാ​സാ​ക്കി​യെ​ടു​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് വ​ഴി​തു​റ​ക്കും.

National

മൂന്നിൽ രണ്ട് ലക്ഷ്യമിട്ട് എൻഡിഎ

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സി​ലു​ണ്ടാ​യ പി​ള​ർ​പ്പ് എം​പി​മാ​രി​ലേ​ക്കും വ്യാ​പി​ച്ച​തോ​ടെ വ​രാ​നി​രി​ക്കു​ന്ന വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ൽ ഉ​ൾ​പ്പെ​ടെ നി​ർ​ണാ​യ​ക ബി​ല്ലു​ക​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്നേ​ക്കും.

തൃ​ണ​മൂ​ലും ത​മി​ഴ്നാ​ട്ടി​ൽനി​ന്നു​ള്ള ഡി​എം​കെ​യും ഉ​ൾ​പ്പെ​ടെ പ്ര​തി​പ​ക്ഷം ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്ന​തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ അ​വ​ത​രി​പ്പി​ച്ച ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ൽ മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​തെ ലോ​ക്സ​ഭ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത്.

എ​ന്നാ​ൽ പ​ശ്ചി​മബം​ഗാ​ളി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും രാ​ഷ്‌​ട്രീ​യ സാ​ഹ​ച​ര്യം മാ​റി​യ​തോ​ടെ കൂ​ടു​ത​ൽ എം​പി​മാ​രെ ഒ​പ്പം നി​ർ​ത്താ​നു​ള്ള നീ​ക്ക​മാ​ണ് എ​ൻ​ഡി​എ അ​ണി​യ​റ​യി​ൽ ന​ട​ത്തു​ന്ന​ത്.

ലോ​ക്സ​ഭ​യി​ൽ ആ​കെ​യു​ള്ള 29 തൃ​ണ​മൂ​ൽ എം​പി​മാ​രി​ൽ 20 വി​മ​ത എം​പി​മാ​ർ എ​ൻ​ഡി​എ​യ്ക്ക് പി​ന്തു​ണ ന​ൽ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ലോ​ക്സ​ഭ​യി​ൽ 22 എം​പി​മാ​രു​ള്ള ഡി​എം​കെ​യു​മാ​യി എ​ൻ​ഡി​എ ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

എ​ന്നാ​ൽ, സ​ഖ്യ​ത്തി​ന് ത​യാ​റ​ല്ലെ​ങ്കി​ലും ത​മി​ഴ്നാ​ടി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യു​ള്ള തീ​രു​മാ​ന​ത്തി​ൽ എ​ൻ​ഡി​എ​യ്ക്ക് ഇ​വ​ർ പി​ന്തു​ണ ന​ൽ​കി​യേ​ക്കും. അ​ത​നു​സ​രി​ച്ച് ബി​ല്ലു​ക​ളി​ൽ വ്യ​ത്യാ​സം വ​രു​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

540 എം​പി​മാ​രാ​ണ് ലോ​ക്സ​ഭ​യി​ൽ ഇ​പ്പോ​ഴു​ള്ള​ത്. മൂ​ന്നു സീ​റ്റു​ക​ൾ ഒ​ഴി​വാ​ണ്. ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ഉ​ൾ​പ്പെ​ടു​ന്ന ബി​ല്ലു​ക​ൾ പാ​സാ​ക്കാ​ൻ 360 എം​പി​മാ​രു​ടെ പി​ന്തു​ണ ആ​വ​ശ്യ​മാ​ണ്. നി​ല​വി​ൽ ലോ​ക്സ​ഭ​യി​ലെ എ​ൻ​ഡി​എ​യു​ടെ അം​ഗ​ബ​ലം 293 ആ​ണ്.

തൃ​ണ​മൂ​ലി​ന്‍റെ വി​മ​ത എം​പി​മാ​ർ കൂ​ടി ചേ​രു​ന്പോ​ൾ 313 ആ​കും. ഡി​എം​കെ​യു​ടെ കൂ​ടെ പി​ന്തു​ണ ല​ഭി​ച്ചാ​ൽ 360 എ​ന്ന മാ​ന്ത്രി​കസം​ഖ്യ​യി​ലേ​ക്ക് എ​ത്താ​ൻ എ​ൻ​ഡി​എ​യ്ക്ക് 25 എം​പി​മാ​രു​ടെ പി​ന്തു​ണ മാ​ത്രം മ​തി. ആ​ർ​ക്കും ഒ​പ്പ​മ​ല്ലാ​ത്ത എം​പി​മാ​രു​ടെ പി​ന്തു​ണ ഉ​റ​പ്പി​ച്ചും വോ​ട്ടെ​ടു​പ്പി​ൽ​നി​ന്ന് ആ​രെ​ങ്കി​ലും വി​ട്ടു​നി​ന്നാ​ൽ ഭൂ​രി​പ​ക്ഷ​ത്തി​ൽ ഉ​ണ്ടാ​കാവുന്ന വ്യ​ത്യാ​സം ക​ണ​ക്കാ​ക്കി​യും ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി അ​വ​ത​രി​പ്പി​ക്കാ​നാ​ണ് എ​ൻ​ഡി​എ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

148 എം​പി​മാ​രു​ടെ പി​ന്തു​ണ​യാ​ണ് രാ​ജ്യ​സ​ഭ​യി​ൽ എ​ൻ​ഡി​എ​യ്ക്കു​ള്ള​ത്. മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷ​ത്തി​ന് 164 പേ​രു​ടെ പി​ന്തു​ണ ആ​വ​ശ്യ​മാ​ണ്. തൃ​ണ​മൂ​ലി​നും ഡി​എം​കെ​യ്ക്കു​മാ​യി ഇ​പ്പോ​ൾ 20 എം​പി​മാ​ർ രാ​ജ്യ​സ​ഭ​യി​ലു​ണ്ട്. അ​വ​രെ ഒ​പ്പം നി​ർ​ത്താ​നാ​യാ​ൽ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ല്ലു​ക​ൾ രാ​ജ്യ​സ​ഭ​യും ക​ട​ക്കും.

മാ​ന്ത്രി​കസം​ഖ്യക്കായി അ​ണി​യ​റ നീക്കം

ലോ​ക്സ​ഭ

എ​ൻ​ഡി​എ -293
തൃ​ണ​മൂ​ൽ വി​മ​ത​ർ -20
ഡി​എം​കെ -22
മാ​ന്ത്രി​ക സം​ഖ്യ -360

രാ​ജ്യ​സ​ഭ

എ​ൻ​ഡി​എ -148
തൃ​ണ​മൂ​ൽ -12
ഡി​എം​കെ -08
മാ​ന്ത്രി​ക സം​ഖ്യ -164

 

National

ദീ​ദി​യോ​ട് ബൈ ​ബൈ; 'മ​മ​ത​യി​ല്ലാ​തെ' ടി​എം​സി വി​മ​ത​ർ

ന്യൂ​ഡ​ൽ​ഹി: മ​മ​ത ബാ​ന​ർ​ജി​യെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് വി​മ​ത എം​പി​മാ​ർ. പാ​ർ​ല​മെ​ന്‍റി​ൽ ത​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ബ്ലോ​ക്ക് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ ലോ​ക്സ​ഭ സ്പീ​ക്ക​റെ കാ​ണു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ബി​ജെ​പി​യു​മാ​യി സ​ഹ​ക​രി​ച്ച് പാ​ര്‍​ല​മെ​ന്‍റി​ല്‍ പ്ര​ത്യേ​ക ബ്ലോ​ക്കാ​യി ഇ​രി​ക്കാ​നാ​ണ് എം​പി​മാ​രു​ടെ നീ​ക്കം. ഭ​ര​ണ​ഘ​ട​ന ബി​ല്ലു​ക​ളി​ല​ട​ക്കം ബി​ജെ​പി​ക്ക് പി​ന്തു​ണ ന​ല്‍​കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. ഇ​രു​സ​ഭ​ക​ളി​ലു​മാ​യി 30 എം​പി​മാ​ർ ത​ങ്ങ​ളു​ടെ പ​ക്ഷ​ത്തു​ണ്ടെ​ന്നാ​ണ് വി​മ​ത​രു​ടെ അ​വ​കാ​ശ​വാ​ദം.

പാ​ർ​ട്ടി നേ​തൃ​ത്വ​വു​മാ​യി ദീ​ർ​ഘ​നാ​ളാ​യി നി​ല​നി​ൽ​ക്കു​ന്ന ഭി​ന്ന​ത​യാ​ണ് ഇ​പ്പോ​ൾ പ​ര​സ്യ​മാ​യ പി​ള​ർ​പ്പി​ലേ​ക്ക് വ​ഴി​മാ​റു​ന്ന​ത്. അ​ഭി​ഷേ​ക് ബാ​ന​ര്‍​ജി​യെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നാ​ണ് ഇ​വ​രു​ടെ നി​ല​പാ​ട്. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ഔ​ദ്യോ​ഗി​ക​മാ​യി കൈ​ക്കൊ​ള്ളു​ന്ന വി​പ്പു​ക​ളി​ൽ നി​ന്നും തീ​രു​മാ​ന​ങ്ങ​ളി​ൽ നി​ന്നും മാ​റി സ്വ​ത​ന്ത്ര​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യം.

International

കു​ട്ടി​ക​ളെ ല​ക്ഷ്യ​മി​ട്ട് ‘ഗ്രൂ​മിംഗ് ഗ്യാംഗ്‌സ്' പീ​ഡ​നം; അ​തി​ജീ​വി​ത​ക​ളു​ടെ വെ​ളി​പ്പെ​ടു​ത്തൽ പാ​ർ​ല​മെ​ന്‍റി​ൽ വായിച്ച് എം​പി

ല​ണ്ട​ൻ: കു​ട്ടി​ക​ളെ ല​ക്ഷ്യ​മി​ട്ട് ന​ട​ക്കു​ന്ന ലൈം​ഗി​ക പീ​ഡ​ന​ങ്ങ​ളെ​യും ഗ്രൂ​മിംഗ് ഗ്യാംഗു​ക​ളെ​യും കു​റി​ച്ച് ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി യു​കെ എം​പി റൂ​പ​ർ​ട്ട് ലോ. ക്രൂ​ര​ത​ക​ളെ അ​തി​ജീ​വി​ച്ച​വ​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ അ​ദ്ദേ​ഹം പാ​ർ​ല​മെ​ന്‍റി​ൽ വാ​യി​ച്ചു. സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ​ത്തി​ൽ പു​റ​ത്തു​വ​ന്ന വി​വ​ര​ങ്ങ​ൾ ലോ​കമറി​യ​ണ​മെ​ന്നും ഇ​നി​യെ​ങ്കി​ലും ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​തി​നെ​തി​രെ രം​ഗ​ത്തുവ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ഗ്യാംഗു​ക​ൾ​ക്ക് പാ​ക് പ​ശ്ചാ​ത്ത​ല​മു​ണ്ടെ​ന്നാ​ണ് എം​പി പ​റ​യു​ന്ന​ത്.

ആ​സൂ​ത്രി​ത​മാ​യ ലൈം​ഗി​ക അ​തി​ക്ര​മം, അ​തി​ക്രൂ​ര​മാ​യ ആ​ക്ര​മ​ണം, പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ൾ എ​ന്നി​വ​യെക്കു​റി​ച്ച് അ​തി​ജീ​വി​ത​ക​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് പാ​ർ​ല​മെ​ന്‍റി​ൽ വാ​യി​ച്ച​ത്. റൂ​പ​ർ​ട്ട് ലോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ​ത്തി​ൽ യു​കെ​യി​ലെ 85-ല​ധി​കം പ്ര​ദേ​ശ​ങ്ങ​ളി​ൽ ഗ്യാംഗു​ക​ൾ കു​ട്ടി​ക​ളെ ലൈം​ഗി​ക ചൂ​ഷ​ണം ചെ​യ്യു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​മാ​ഫി​യ​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും പാ​കി​സ്താ​ൻ പ​ശ്ചാ​ത്ത​ല​മു​ള്ള പു​രു​ഷ​ന്മാ​രാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

പെ​ൺ​കു​ട്ടി​ക​ളെ മ​യ​ക്കു​മ​രു​ന്നി​നും മ​ദ്യ​ത്തി​നും അ​ടി​മ​ക​ളാ​ക്കി ഭീ​ഷ​ണി​പ്പെ​ടു​ത്തി ദീ​ർ​ഘ​കാ​ലം ചൂ​ഷ​ണം ചെ​യ്യു​ന്ന​തി​നെ​യാ​ണ് ‘ഗ്രൂ​മിംഗ് ഗ്യാംഗ്‌സ്' എ​ന്ന് വി​ളി​ക്കു​ന്ന​ത്. റോ​ഥ​ർ​ഹാം, റോ​ച്ച്‌​ഡേ​ൽ, ഓ​ൾ​ഡ്‌​ഹാം തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ൽ ഇ​ത്ത​രം മാ​ഫി​യ​ക​ളെ ക​ണ്ടെ​ത്തി​യെ​ന്നാ​ണ് സ്വ​ത​ന്ത്രാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ​വി​ഷ​യ​ത്തി​ൽ ത​ങ്ങ​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് വ​രും ദി​വ​സ​ങ്ങ​ളി​ൽ പു​റ​ത്തു​വി​ടു​മെ​ന്ന് പ​റ​ഞ്ഞാ​ണ് റൂ​പ​ർ​ട്ട് ലോ ​പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച​ത്.

Leader Page

പാ​ർ​ല​മെ​ന്‍റി​ലും നി​യ​മ​സ​ഭ​യി​ലും ഭി​ന്ന​ശേ​ഷി പ്ര​തി​നി​ധി എ​ന്നു വ​രും?

ഇ​​​​​ന്ത്യ​​​​​യി​​​​​ൽ സാ​​​​​മൂ​​​​​ഹി​​​കനീ​​​​​തി ഉ​​​​​റ​​​​​പ്പാ​​​​​ക്കാ​​​​​ൻ സം​​​​​വ​​​​​ര​​​​​ണ​​​​​സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ട് ഏ​​​​​ഴു പ​​​​​തി​​​​​റ്റാ​​​​​ണ്ടു​​​​​ പി​​​​​ന്നി​​​​​ട്ടി​​​​​ട്ടും 2.68 കോ​​​​​ടി (2011 ലെ ​​​​​സെ​​​​​ൻ​​​​​സ​​​​​സ് പ്ര​​​​​കാ​​​​​രം) ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​രു​​​​​ടെ പ്ര​​​​​തി​​​​​നി​​​​​ധി​​​​​യാ​​​​​യി ഒ​​​​​രാ​​​​​ൾ​​​​​പോ​​​​​ലും ലോ​​​​​ക്സ​​​​​ഭ​​​​​യി​​​​​ലോ നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​ക​​​​​ളി​​​​​ലോ ഇ​​​​​ല്ലെ​​​​​ന്ന​​​​​താ​​​​​ണു വൈ​​​​​ചി​​​​​ത്ര്യം.

33 ശ​​​​​ത​​​​​മാ​​​​​നം സ്ത്രീ​​​​​സം​​​​​വ​​​​​ര​​​​​ണം വേ​​​​​ണ​​​​​മെ​​​​​ന്നു മു​​​​​റ​​​​​വി​​​​​ളി​​​​​ കൂ​​​​​ട്ടു​​​​​ന്പോ​​​​​ഴും ദേ​​​​​ശീ​​​​​യ-​​​​​സം​​​​​സ്ഥാ​​​​​ന​​​​​ പ​​​​​ദ​​​​​വി​​​​​യു​​​​​ള്ള ബ​​​​​ഹു​​​​​ഭൂ​​​​​രി​​​​​പ​​​​​ക്ഷം രാ​​​​​ഷ്‌​​​ട്രീ​​​യ​​​​​ പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കും ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​രു​​​​​ടെ പോ​​​​​ഷ​​​​​ക​​​​​സം​​​​​ഘ​​​​​ട​​​​​ന ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നി​​​​​ട്ടു​​​​​പോ​​​​​ലും നി​​​​​യ​​​​​മ​​​​​നി​​​​​ർ​​​​​മാ​​​​​ണ​​​​​സ​​​​​ഭ​​​​​ക​​​​​ളി​​​​​ൽ ഇ​​​​​ത്ത​​​​​ര​​​​​മൊ​​​​​രു പ്രാ​​​​​തി​​​​​നി​​​​​ധ്യ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് ച​​​​​ർ​​​​​ച്ച​​​​​പോ​​​​​ലും ന​​​​​ട​​​​​ക്കു​​​​​ന്നില്ല. ഉ​​​​​ഗാ​​​​​ണ്ട, കെ​​​​​നി​​​​​യ, സിം​​​​​ബാ​​​​​ബ്‌​​​​​വേ, ഈ​​​​​ജി​​​​​പ്ത് തു​​​​​ട​​​​​ങ്ങി ലോ​​​​​ക​​​​​ത്തി​​​​​ലെ പ​​​​​ല രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലും പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റു​​​​​ക​​​​​ളി​​​​​ൽ ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​ർ​​​​​ക്കു പ്രാ​​​​​തി​​​​​നി​​​​​ധ്യ​​​​​മു​​​​​ണ്ട്. ജ​​​​​ന​​​​​സം​​​​​ഖ്യാ​​​​​നു​​​​​പാ​​​​​ത​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ​​​​​യേക്കാ​​​​​ൾ ഏ​​​​​റെ പി​​​​​റ​​​​​കി​​​​​ലു​​​​​ള്ള ഉ​​​​​ഗാ​​​​​ണ്ട​​​​​യി​​​​​ൽ അ​​​​​ഞ്ചു സീ​​​​​റ്റാ​​​​​ണ് ഇ​​​​​വ​​​​​ർ​​​​​ക്കാ​​​​​യി നീ​​​​​ക്കി​​​​​വ​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ന​​​​​മ്മു​​​​​ടെ അ​​​​​യ​​​​​ൽ​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളാ​​​​​യ നേ​​​​​പ്പാ​​​​​ൾ, പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലും നാ​​​​​മ​​​​​നി​​​​​ർ​​​​​ദേ​​​​​ശം​​​​​വ​​​​​ഴി പ്രാ​​​​​തി​​​​​നി​​​​​ധ്യം ഉ​​​​​റ​​​​​പ്പാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്.

2.68 കോ​​​​​ടി ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​ർ

2011ലെ ​​​​​സെ​​​​​ൻ​​​​​സ​​​​​സ് പ്ര​​​​​കാ​​​​​രം ഇ​​​​​ന്ത്യ​​​​​യി​​​​​ൽ 2.68 കോ​​​​​ടി (2.21 ശ​​​​​ത​​​​​മാ​​​​​നം) ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​രു​​​​​ണ്ട്. ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലാ​​​​​ണ് ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ - 41.57 ല​​​​​ക്ഷം. തൊ​​​​​ട്ടു​​​​​പി​​​​​റ​​​​​കി​​​​​ലു​​​​​ള്ള മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​ട്ര​​​​​യി​​​​​ലു​​​​​മു​​​​​ണ്ട് 29.63 ല​​​​​ക്ഷം. എ​​​​​ണ്ണ​​​​​ത്തി​​​​​ന്‍റെ കാ​​​​​ര്യ​​​​​ത്തി​​​​​ൽ ന​​​​​മ്മു​​​​​ടെ കൊ​​​​​ച്ചു​​​​​കേ​​​​​ര​​​​​ളം പ​​​​​തി​​​​​മൂ​​​​​ന്നാം​​ സ്ഥാ​​​​​ന​​​​​ത്താ​​​​​ണ് - 7. 62 ല​​​​​ക്ഷം​​​​​. ര​​​​​ണ്ടേ​​​​​കാ​​​​​ൽ ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തോ​​​​​ള​​​​​മു​​​​​ള്ള വ​​​​​ലി​​​​​യൊ​​​​​രു ന്യൂ​​​​​ന​​​​​പ​​​​​ക്ഷ ജ​​​​​ന​​​​​വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ന് ഇ​​​​​ന്ത്യ​​​​​ൻ പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റി​​​​​ലും സം​​​​​സ്ഥാ​​​​​ന നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​ക​​​​​ളി​​​​​ലും പ്രാ​​​​​തി​​​​​നി​​​​​ധ്യം ന​​​​​ൽ​​​​​കാ​​​​​ൻ ന​​​​​മ്മു​​​​​ടെ ജ​​​​​ന​​​​​പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ൾ​​​​​ക്ക് ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​മി​​​​​ല്ലേ? അ​​​​​ത​​​​​നു​​​​​സ​​​​​രി​​​​​ച്ച് ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ​​​​​ ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​ക​​​​​ൾ കൊ​​​​​ണ്ടു​​​​​വ​​​​​രേ​​​ണ്ട​​​ത​​​ല്ലേ?

2011ലെ ​​​​​സെ​​​​​ൻ​​​​​സ​​​​​സ് പ്ര​​​​​കാ​​​​​രം​​​​​ത​​​​​ന്നെ ഇ​​​​​ന്ത്യ​​​​​ൻ ജ​​​​​ന​​​​​സം​​​​​ഖ്യ​​​​​യി​​​​​ൽ 16.6 ശ​​​​​ത​​​​​മാ​​​​​ന​​​​​മു​​​​​ള്ള പ​​​​​ട്ടി​​​​​ക​​​​​ജാ​​​​​തി​​​​​ക്കാ​​​​​ർ​​​​​ക്ക് 84 സീ​​​​​റ്റും (543ന്‍റെ 15.5 ശ​​​​​ത​​​​​മാ​​​​​നം) ജ​​​​​ന​​​​​സം​​​​​ഖ്യ​​​​​യു​​​​​ടെ 8.6 ശ​​​​​ത​​​​​മാ​​​​​ന​​​​​മു​​​​​ള്ള പ​​​​​ട്ടി​​​​​ക​​​​​വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്കു 47 സീ​​​റ്റും (543ന്‍റെ 8.6 ശ​​​​​ത​​​​​മാ​​​​​നം) സം​​​​​വ​​​​​ര​​​​​ണം ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​തേ അ​​​​​നു​​​​​പാ​​​​​ത​​​​​ത്തി​​​​​ലാ​​​​​ണെ​​​​​ങ്കി​​​​​ൽ ജ​​​​​ന​​​​​സം​​​​​ഖ്യ​​​​​യു​​​​​ടെ 2.21 ശ​​​​​ത​​​​​മാ​​​​​ന​​​​​മു​​​​​ള്ള ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​ർ​​​​​ക്കു ലോ​​​​​ക്സ​​​​​ഭ​​​​​യി​​​​​ൽ ര​​​​​ണ്ടു​​​​​ശ​​​​​ത​​​​​മാ​​​​​നം സീ​​​​​റ്റ് സം​​​​​വ​​​​​ര​​​​​ണം​​​​​ ചെ​​​​​യ്താ​​​​​ൽ​​​​​പോ​​​​​ലും കു​​​​​റ​​​​​ഞ്ഞ​​​​​ത് 10 -11 (10. 86) സീ​​​​​റ്റു​​​​​ക​​​​​ൾ മാ​​​​​റ്റി​​​​​വ​​​​​യ്ക്കേ​​​​​ണ്ടി​​​​​വ​​​​​രും.

സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ സ്ഥി​​​​​തി​​​​​യും വി​​​​​ഭി​​​​​ന്ന​​​​​മ​​​​​ല്ല. 2011ലെ​​​​​ത​​​​​ന്നെ സെ​​​​​ൻ​​​​​സ​​​​​സ് പ്ര​​​​​കാ​​​​​രം കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ പ​​​​​ട്ടി​​​​​ക​​​​​ജാ​​​​​തി ജ​​​​​ന​​​​​സം​​​​​ഖ്യ 30,39,573 (9.1 ശ​​​​​ത​​​​​മാ​​​​​നം) ആ​​​​​ണ്. 140 അം​​​​​ഗ നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ൽ ഇ​​​​​വ​​​​​ർ​​​​​ക്കാ​​​​​യി സം​​​​​വ​​​​​ര​​​​​ണം ചെ​​​​​യ്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് 14 സീ​​​​​റ്റു​​​​​ക​​​​​ളാ​​​​​ണ് (10 ശ​​​​​ത​​​​​മാ​​​​​നം). കേ​​​​​ര​​​​​ള ജ​​​​​ന​​​​​സം​​​​​ഖ്യ​​​​​യി​​​​​ൽ 4,84,839 പേ​​​​​രു​​​​​ള്ള (1.5 ശ​​​​​ത​​​​​മാ​​​​​നം) പ​​​​​ട്ടി​​​​​ക​​​​​വ​​​​​ർ​​​​​ഗ​​​​​വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​നും ര​​​​​ണ്ടു സീ​​​​​റ്റു​​​​​ക​​​​​ൾ (1.5 ശ​​​​​ത​​​​​മാ​​​​​നം) നീ​​​​​ക്കി​​​​​വ​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. സാ​​​​​മൂ​​​​​ഹി​​​ക​​​ക്ഷേ​​​​​മ​​​​​വ​​​​​കു​​​​​പ്പി​​​​​ന്‍റെ 2015ലെ ​​​​​സെ​​​​​ൻ​​​​​സ​​​​​സ് പ്ര​​​​​കാ​​​​​രം ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​രാ​​​​​യ (22 വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളും​​​​​കൂ​​​​​ടി) 7.94 ല​​​​​ക്ഷം പേ​​​​​രാ​​​​​ണ് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ഉ​​​​​ള്ള​​​​​ത്. ഇ​​​​​തു കേ​​​​​ര​​​​​ള ജ​​​​​ന​​​​​സം​​​​​ഖ്യ​​​​​യു​​​​​ടെ 2.32 ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​ണ്. ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ൽ നോ​​​​​ക്കി​​​​​യാ​​​​​ൽ കേ​​​​​ര​​​​​ള നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ലെ 140 അം​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ കു​​​​​റ​​​​​ഞ്ഞ​​​​​തു മൂ​​​​​ന്നു​​​​​പേ​​​​​രെ​​​​​ങ്കി​​​​​ലും ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​ർ വേ​​​​​ണം.

ആം​​​​​ഗ്ലോ​​​​​ ഇ​​​​​ന്ത്യ​​​​​ൻ പ്രാ​​​​​തി​​​​​നി​​​​​ധ്യം

1952 മു​​​​​ത​​​​​ൽ 2020 വ​​​​​രെ ര​​​​​ണ്ട് ആം​​​​​ഗ്ലോ ഇ​​​​​ന്ത്യ​​​​​ൻ അം​​​​​ഗ​​​​​ങ്ങ​​​​​ളെ ലോ​​​​​ക്സ​​​​​ഭ​​​​​യി​​​​​ൽ നാ​​​​​മ​​​​​നി​​​​​ർ​​​​​ദേ​​​​​ശം ചെ​​​​​യ്തി​​​​​രു​​​​​ന്നു. 2020 ലെ 104-ാ​​​​​മ​​​​​തു ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ ​​​​​ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​യോ​​​​​ടെ​​​​​യാ​​​​​ണ് ഇ​​​​​ത് അ​​​​​വ​​​​​സാ​​​​​നി​​​​​ച്ച​​​​​ത്. നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​ക​​​​​ളി​​​​​ലും ഇ​​​​​തി​​​​​ന് ആ​​​​​നു​​​​​പാ​​​​​തി​​​​​ക​​​​​മാ​​​​​യി അം​​​​​ഗ​​​​​ങ്ങ​​​​​ളെ നാ​​​​​മ​​​​​നി​​​​​ർ​​​​​ദേ​​​​​ശം ചെ​​​​​യ്യാ​​​​​റു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. കേ​​​​​ര​​​​​ള നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ൽ ഒ​​​​​രം​​​​​ഗ​​​​​മാ​​​​​യി​​​​​രു​​​​​ന്നു നാ​​​​​മ​​​​​നി​​​​​ർ​​​​​ദേ​​​​​ശം ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ടു​​​​​കൊ​​​​​ണ്ടി​​​​​രു​​​​​ന്ന​​​​​ത്. വ​​​​​ള​​​​​രെ ചെ​​​​​റി​​​​​യ ന്യൂ​​​​​ന​​​​​പ​​​​​ക്ഷ​​​​​മാ​​​​​യ ആം​​​​​ഗ്ലോ ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​നു ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്ന ഈ ​​​​​ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​മെ​​​​​ങ്കി​​​​​ലും ഇ​​​​​വി​​​​​ട​​​​​ത്തെ ര​​​​​ണ്ട​​​​​ര​​​​​ക്കോ​​​​​ടി​​​​​യി​​​​​ല​​​​​ധി​​​​​കം​​​​​വ​​​​​രു​​​​​ന്ന ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​ർ​​​​​ക്കു ന​​​​​ൽ​​​​​കേ​​​​​ണ്ട​​​​​ത​​​​​ല്ലേ.

ത​​​​​മി​​​​​ഴ്നാ​​​​​ട് മാ​​​​​തൃ​​​​​ക

ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ൽ 2025 സെ​​​​​പ്റ്റം​​​​​ബ​​​​​ർ എ​​​​​ട്ടി​​​​​നാ​​​​​ണ് ത്രി​​​​​ത​​​​​ല​​​​​ പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ളി​​​​​ൽ ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​രെ നാ​​​​​മ​​​​​നി​​​​​ർ​​​​​ദേ​​​​​ശം ചെ​​​​​യ്യാ​​​​​ൻ വ്യ​​​​​വ​​​​​സ്ഥ ചെ​​​​​യ്യു​​​​​ന്ന​​ നി​​​​​യ​​​​​മം പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​യ​​​ത്. ഗ്രാ​​​​​മ-​​​​​ബ്ലോ​​​​​ക്ക്-​​​​​ജി​​​​​ല്ലാ പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ളി​​​​​ലും ന​​​​​ഗ​​​​​ര​​​​​സ​​​​​ഭ, കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ലും ഒ​​​​​രു ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​ര​​​​​നെ നാ​​​​​മ​​​​​നി​​​​​ർ​​​​​ദേ​​​​​ശം ചെ​​​​​യ്യാം. 100 അം​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ലു​​​​​ള്ള കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ലോ മു​​​​​നി​​​​​സി​​​​​പ്പാ​​​​​ലി​​​​​റ്റി​​​​​ക​​​​​ളി​​​​​ലോ ര​​​​​ണ്ട് അം​​​​​ഗ​​​​​ങ്ങ​​​​​ളെ നാ​​​​​മ​​​​​നി​​​​​ർ​​​​​ദേ​​​​​ശം ചെ​​​​​യ്യാ​​​​​നാ​​​​​കും എ​​​​​ന്ന​​​​​താ​​​​​ണു നി​​​​​യ​​​​​മം.

ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​ക​​​​​ലാം​​​​​ഗ​​​​​രു​​​​​ള്ള ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലോ മ​​​​​ഹാ​​​​​രാ​​​ഷ്‌​​​ട്ര​​​യി​​​​​ലോ ഈ ​​​​​നി​​​​​യ​​​​​മം പ്രാ​​​​​ബ​​​​​ല്യ​​​​​ത്തി​​​​​ൽ വ​​​​​ന്നി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന​​​​​താ​​​​​ണ് ത​​​​​മി​​​​​ഴ്നാ​​​​​ടി​​​​​നെ മാ​​​​​തൃ​​​​​കാ​​​​​സം​​​​​സ്ഥാ​​​​​നം എ​​​​​ന്നു വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ക്കാ​​​​​ൻ കാ​​​​​ര​​​​​ണം. വി​​​​​ക​​​​​ലാം​​​​​ഗ​​​​​രു​​​​​ടെ എ​​​​​ണ്ണ​​​​​ത്തി​​​​​ൽ രാ​​​​​ജ്യ​​​​​ത്തു പ​​​​​ത്താം​​​​​സ്ഥാ​​​​​ന​​​​​ത്തു​​​​​ള്ള ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ൽ 11,79,963 പേ​​​​​ർ മാ​​​​​ത്ര​​​​​മാ​​​​​ണു​​​​​ള്ള​​​​​ത്.

7.62 ല​​​​​ക്ഷം ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​രു​​​​​ള്ള സാ​​​​​ക്ഷ​​​​​ര​​​​​കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​ർ​​​​​ക്കാ​​​​​യി പ്ര​​​​​ത്യേ​​​​​ക ഗ്രാ​​​​​മ​​​​​സ​​​​​ഭ​​​​​ക​​​​​ൾ ന​​​​​ട​​​​​ത്തു​​​​​ന്നു​​​​​ണ്ടെ​​​​​ങ്കി​​​​​ലും ത​​​​​ദ്ദേ​​​​​ശ​​​​​ സ്വ​​​​​യം​​​​​ഭ​​​​​ര​​​​​ണ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ലും ഇ​​​​​വ​​​​​രു​​​​​ടെ പ്രാ​​​​​തി​​​​​നി​​​​​ധ്യം ഉ​​​​​റ​​​​​പ്പു​​​​​വ​​​​​രു​​​​​ത്താ​​​​​നു​​​​​ള്ള ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ ഇ​​​​​തു​​​​​വ​​​​​രെ​​​​​യും ഉ​​​​​യ​​​​​ർ​​​​​ന്നു​​​​​വ​​​​​ന്നി​​​​​ട്ടി​​​​​ല്ല.

Leader Page

വനിതാ സംവരണ രാഷ്‌ട്രീയം!

ചാ​​​ണ​​​ക്യ​​​ത​​​ന്ത്ര​​​ങ്ങ​​​ൾ എ​​​ന്നു കേ​​​ൾ​​​ക്കാ​​​ത്ത​​​വ​​​രു​​​ണ്ടാ​​​കി​​​ല്ല. രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലും ബി​​​സി​​​ന​​​സി​​​ലും ചാ​​​ണ​​​ക്യ​​​ത​​​ന്ത്ര​​​ങ്ങ​​​ൾ പ​​​യ​​​റ്റു​​​ന്ന​​​വ​​​ർ നി​​​ര​​​വ​​​ധി​​​യാ​​​ണ്. അ​​​ടി​​​സ്ഥാ​​​ന രാ​​​ഷ്‌​​​ട്രീ​​​യ​​​ഗ്ര​​​ന്ഥ​​​മാ​​​യ അ​​​ർ​​​ഥ​​​ശാ​​​സ്ത്രം ര​​​ചി​​​ച്ച​​​യാ​​​ളാ​​​ണ് ചാ​​​ണ​​​ക്യ​​​ൻ.

മൗ​​​ര്യ സാ​​​മ്രാ​​​ജ്യ​​​ത്തി​​​ന്‍റെ ഉ​​​ദ​​​യ​​​ത്തി​​​നും ന​​​ന്ദ രാ​​​ജ​​​വം​​​ശ​​​ത്തി​​​ന്‍റെ നാ​​​ശ​​​ത്തി​​​നും നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ പു​​​രാ​​​ത​​​ന ഇ​​​ന്ത്യ​​​ൻ ത​​​ത്വ​​​ചി​​​ന്ത​​​ക​​​ൻ, സാ​​​ന്പ​​​ത്തി​​​ക ശാ​​​സ്ത്ര​​​ജ്ഞ​​​ൻ, നി​​​യ​​​മ​​​ജ്ഞ​​​ൻ, രാ​​​ജ​​​കീ​​​യ ഉ​​​പ​​​ദേ​​​ഷ്‌​​​ടാ​​​വ് എ​​​ന്നി​​​ങ്ങ​​​നെ പ​​​ല വി​​​ശേ​​​ഷ​​​ണ​​​ങ്ങ​​​ളും ചാ​​​ണ​​​ക്യ​​​നു സ്വ​​​ന്തം. ച​​​ന്ദ്ര​​​ഗു​​​പ്ത മൗ​​​ര്യ ച​​​ക്ര​​​വ​​​ർ​​​ത്തി​​​യു​​​ടെ മു​​​ഖ്യ ഉ​​​പ​​​ദേ​​​ഷ്‌​​​ടാ​​​വാ​​​യി​​​രു​​​ന്ന ചാ​​​ണ​​​ക്യ​​​ൻ പ​​​ര​​​ന്പ​​​രാ​​​ഗ​​​ത​​​മാ​​​യി കൗ​​​ടി​​​ല്യ​​​ൻ (ഗോ​​​ത്രം) അ​​​ല്ലെ​​​ങ്കി​​​ൽ വി​​​ഷ്ണു​​​ഗു​​​പ്ത​​​ൻ (ജ​​​ന്മ​​​നാ​​​മം) എ​​​ന്നും അ​​​റി​​​യ​​​പ്പെ​​​ടു​​​ന്നു.

ക്രൂ​​​ര​​​മാ​​​യ പ്രാ​​​യോ​​​ഗി​​​ക​​​ത​​​യ്ക്കും പേ​​​രു​​​കേ​​​ട്ട​​​യാ​​​ളാ​​​ണ് ചാ​​​ണ​​​ക്യ​​​ൻ. നൂ​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി ചാ​​​ണ​​​ക്യ​​​ന്‍റെ ആ​​​ശ​​​യ​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​യെ സ്വാ​​​ധീ​​​നി​​​ച്ചു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഉ​​​പ​​​ദേ​​​ശ​​​ങ്ങ​​​ൾ വി​​​ഖ്യാ​​​ത​​​മാ​​​ണ്. ശ​​​ത്രു​​​വി​​​ന്‍റെ ബ​​​ല​​​ഹീ​​​ന​​​ത മ​​​ന​​​സി​​​ലാ​​​ക്കി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണ് ഇ​​​തി​​​ൽ മു​​​ഖ്യം. അ​​​ത്യാ​​​വ​​​ശ്യ​​​ ഘ​​​ട്ട​​​ത്തി​​​ൽ ശ​​​ത്രു​​​വി​​​നോ​​​ടു സൗ​​​ഹൃ​​​ദം ന​​​ടി​​​ക്കു​​​ന്ന​​​തി​​​ൽ തെ​​​റ്റി​​​ല്ലെ​​​ന്നും മ​​​റ്റു​​​മു​​​ള്ള ചാ​​​ണ​​​ക്യ​​​സൂ​​​ത്ര​​​ങ്ങ​​​ളോ​​​ടു മൂ​​​ല്യ​​​ബോ​​​ധ​​​മു​​​ള്ള​​​വ​​​ർ വി​​​യോ​​​ജി​​​ക്കും. സ്വ​​​ന്തം ല​​​ക്ഷ്യ​​​ങ്ങ​​​ളും ബ​​​ല​​​ഹീ​​​ന​​​ത​​​ക​​​ളും മ​​​റ്റാ​​​രോ​​​ടും പ​​​റ​​​യ​​​രു​​​ത്. ശ​​​ത്രു​​​ക്ക​​​ൾ​​​ക്കി​​​ത് അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​ക്കും.

ചാ​​​ണ​​​ക്യ​​​ൻ ഞെ​​​ട്ടു​​​ന്ന ത​​​ന്ത്രം

വി​​​ശാ​​​ല​​​മാ​​​യ ചാ​​​ര​​​ശൃം​​​ഖ​​​ല​​​യും സൈ​​​നി​​​കശ​​​ക്തി​​​യും ജ​​​ന​​​ങ്ങ​​​ളു​​​ടെ ക്ഷേ​​​മ​​​വും എ​​​ല്ലാം ചേ​​​ർ​​​ന്ന​​​താ​​​ണു ചാ​​​ണ​​​ക്യ​​​ന്‍റെ രാ​​​ജ്യ​​​വി​​​ക​​​സ​​​നം. ചാ​​​ണ​​​ക്യ​​​നെ​​​പ്പോ​​​ലെ മാ​​​സ്റ്റ​​​ർ ത​​​ന്ത്ര​​​ജ്ഞ​​​രെ ഇ​​​ന്ത്യ​​​ൻ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലും ക​​​ണ്ടു.

“ചാ​​​ണ​​​ക്യ​​​ൻ ജീ​​​വി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ൽ, നി​​​ങ്ങ​​​ളു​​​ടെ ത​​​ന്ത്രം ക​​​ണ്ട് അ​​​ദ്ദേ​​​ഹം ഞെ​​​ട്ടി​​​യേ​​​നെ” എ​​​ന്നാ​​​ണ്, വ​​​നി​​​താ സം​​​വ​​​ര​​​ണ​​​ത്തി​​​ന്‍റെ പേ​​​രി​​​ലു​​​ള്ള ലോ​​​ക്സ​​​ഭാ എം​​​പി​​​മാ​​​രു​​​ടെ എ​​​ണ്ണം കൂ​​​ട്ടാ​​​നു​​​ള്ള ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി നി​​​യ​​​മ ച​​​ർ​​​ച്ച​​​യ്ക്കി​​​ടെ കോ​​​ണ്‍ഗ്ര​​​സ് എം​​​പി പ്രി​​​യ​​​ങ്ക ഗാ​​​ന്ധി പ​​​റ​​​ഞ്ഞ​​​ത്. അ​​​മി​​​ത് ഷാ​​​യെ വി​​​മ​​​ർ​​​ശി​​​ച്ചു​​​കൊ​​​ണ്ടാ​​​യി​​​രു​​​ന്നു പ്രി​​​യ​​​ങ്ക​​​യു​​​ടെ ഈ ​​​പ​​​രി​​​ഹാ​​​സം.

വീ​​​ണി​​​ത​​​ല്ലോ കി​​​ട​​​ക്കു​​​ന്നു...

പ്ര​​​ത്യേ​​​ക സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ബി​​​ല്ലു​​​ക​​​ൾ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തോ​​​ടെ 2029ലെ ​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വ​​​നി​​​താ സം​​​വ​​​ര​​​ണം ന​​​ട​​​പ്പാ​​​കു​​​മോ​​​യെ​​​ന്ന​​​തു വീ​​​ണ്ടും ത്രി​​​ശ​​​ങ്കു​​​വി​​​ലാ​​​യി! വെ​​​റും 298 എം​​​പി​​​മാ​​​രാ​​​ണ് ബി​​​ല്ലി​​​നെ അ​​​നു​​​കൂ​​​ലി​​​ച്ച​​​ത്. 230 എം​​​പി​​​മാ​​​ർ എ​​​തി​​​ർ​​​ത്തു. മൂ​​​ന്നി​​​ൽ ര​​​ണ്ടു ഭൂ​​​രി​​​പ​​​ക്ഷ​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. ച​​​ർ​​​ച്ച​​​യും വോ​​​ട്ടെ​​​ടു​​​പ്പും ര​​​ണ്ടാം​​​ദി​​​വ​​​സം രാ​​​ത്രി ഏ​​​ഴ​​​ര​​​യും ക​​​ട​​​ന്നി​​​ട്ടും സ​​​ർ​​​ക്കാ​​​രി​​​നു ര​​​ക്ഷ​​​യു​​​ണ്ടാ​​​യി​​​ല്ല. മൂ​​​ന്നു ബി​​​ല്ലു​​​ക​​​ളെ​​​യും എ​​​തി​​​ർ​​​ത്തു തോ​​​ൽ​​​പ്പി​​​ക്കു​​​മെ​​​ന്ന് രാ​​​ഹു​​​ൽ ഗാ​​​ന്ധി പ്ര​​​ഖ്യാ​​​പി​​​ച്ച​​​പ്പോ​​​ൾ​​​ത്ത​​​ന്നെ സ​​​ർ​​​ക്കാ​​​ർ വെ​​​ട്ടി​​​ലാ​​​യി​​​രു​​​ന്നു. പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട​​​തു നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​തും വ​​​നി​​​താ​​​ സം​​​വ​​​ര​​​ണ​​​ത്തി​​​ന്‍റെ അ​​​ന്തഃ​​​സ​​​ത്ത ത​​​ക​​​ർ​​​ക്കു​​​ന്ന​​​തു​​​മാ​​​ണു ബി​​​ല്ലു​​​ക​​​ളെ​​​ന്നാ​​​ണു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പ​​​റ​​​ഞ്ഞ​​​ത്.

ഒ​​​രുപ​​​ക്ഷേ ക​​​ഴി​​​ഞ്ഞ 12 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ആ​​​ദ്യ​​​മാ​​​യി മോ​​​ദി-ഷാ ​​​ദ്വ​​​യ​​​ത്തി​​​ന്‍റെ ആ​​​സൂ​​​ത്ര​​​ണ​​​വും ത​​​ന്ത്ര​​​വും ഫ​​​ലി​​​ച്ചി​​​ല്ല. പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ വ​​​നി​​​താ സം​​​വ​​​ര​​​ണം എ​​​ന്ന കു​​​രു​​​ക്കി​​​ലാ​​​ക്കി നേ​​​ട്ടം കൊ​​​യ്യാ​​​നു​​​ള്ള കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ത​​​ന്ത്ര​​​മാ​​​ണ് ഇ​​​ന്ന​​​ലെ ലോ​​​ക്സ​​​ഭ​​​യി​​​ൽ പാ​​​ളി​​​യ​​​ത്. മോ​​​ദി​​​യെ വെ​​​ല്ലു​​​ന്ന ചാ​​​ണ​​​ക്യ​​​ത​​​ന്ത്ര​​​ങ്ങ​​​ളാ​​​ണു പ്ര​​​തി​​​പ​​​ക്ഷം പ​​​യ​​​റ്റി​​​യ​​​ത്. മോ​​​ദി​​​യും ഷാ​​​യും ഒ​​​രു​​​ക്കി​​​യ വ​​​നി​​​താ സം​​​വ​​​ര​​​ണ കെ​​​ണി ഒ​​​ഴി​​​വാ​​​ക്കാ​​​ൻ പ്ര​​​തി​​​പ​​​ക്ഷം ഉ​​​യ​​​ർ​​​ത്തി​​​യ ജാ​​​തി സെ​​​ൻ​​​സ​​​സി​​​ന്‍റെ​​​യും മ​​​ണ്ഡ​​​ല പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യ വി​​​വാ​​​ദ​​​ത്തി​​​ന്‍റെ​​​യും കെ​​​ണി​​​യി​​​ൽ​​​നി​​​ന്ന് അ​​​പ്പാ​​​ടെ ത​​​ല​​​യൂ​​​രാ​​​ൻ ബി​​​ജെ​​​പി​​​ക്കാ​​​യ​​​തു​​​മി​​​ല്ല. രാ​​​ഷ്‌​​​ട്രീ​​​യ കൗ​​​ശ​​​ല​​​ത്തി​​​ൽ പ്ര​​​തി​​​പ​​​ക്ഷം ഇ​​​ക്കു​​​റി ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തി​​​നു പി​​​ന്നി​​​ലാ​​​യി​​​ല്ല.

രാ​​​ഷ്‌​​​ട്രീ​​​യ​​​ലാ​​​ക്കി​​​ന്‍റെ തി​​​ടു​​​ക്കം

വ​​​നി​​​താ സം​​​വ​​​ര​​​ണ നി​​​യ​​​മം ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യാ​​​നും എം​​​പി​​​മാ​​​രു​​​ടെ എ​​​ണ്ണം 50 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നു​​​മു​​​ള്ള 131-ാം ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ, ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളു​​​ടെ പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു​​​ള്ള ഡീ​​​ലി​​​മി​​​റ്റേ​​​ഷ​​​ൻ ബി​​​ൽ, ജ​​​മ്മു കാ​​​ഷ്മീ​​​രി​​​നും മ​​​റ്റു​​​മു​​​ള്ള കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലു​​​ക​​​ളി​​​ൻ​​​മേ​​​ൽ ലോ​​​ക്സ​​​ഭ​​​യി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച ഭ​​​ര​​​ണ-പ്ര​​​തി​​​പ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ ചാ​​​ണ​​​ക്യ​​​ത​​​ന്ത്ര​​​ങ്ങ​​​ളു​​​ടെ നേ​​​ർ​​​ക്കാ​​​ഴ്ച​​​യാ​​​യി. ലോ​​​ക്സ​​​ഭ​​​യി​​​ലും സം​​​സ്ഥാ​​​ന നി​​​യ​​​മ​​​സ​​​ഭ​​​ക​​​ളി​​​ലും സ്ത്രീ​​​ക​​​ൾ​​​ക്ക് 33 ശ​​​ത​​​മാ​​​നം സീ​​​റ്റു​​​ക​​​ൾ സം​​​വ​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി 2023ൽ ​​​പാ​​​ർ​​​ല​​​മെ​​​ന്‍റ് ഏ​​​താ​​​ണ്ട് ഏ​​​ക​​​ക​​​ണ്ഠ​​​മാ​​​യി പാ​​​സാ​​​ക്കി​​​യ വ​​​നി​​​താ സം​​​വ​​​ര​​​ണ നി​​​യ​​​മം പ​​​ക്ഷേ മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​നു കീ​​​റാ​​​മു​​​ട്ടി​​​യാ​​​യി.

2023ൽ ​​​പാ​​​ർ​​​ല​​​മെ​​​ന്‍റ് പാ​​​സാ​​​ക്കി​​​യ ‘നാ​​​രീ​​​ശ​​​ക്തി വ​​​ന്ദ​​​ൻ അ​​​ധിനി​​​യം’ എ​​​ന്ന വ​​​നി​​​താ സം​​​വ​​​ര​​​ണ നി​​​യ​​​മം പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​ക്കി​​​യ​​​തു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​ണ്. പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പ്ര​​​ത്യേ​​​ക ത്രി​​​ദി​​​ന സ​​​മ്മേ​​​ള​​​നം വി​​​ളി​​​ച്ചു ച​​​ർ​​​ച്ച തു​​​ട​​​ങ്ങി​​​യ ശേ​​​ഷ​​​മാ​​​ണു പ​​​ഴ​​​യ നി​​​യ​​​മം പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​ക്കി​​​യ വി​​​ജ്ഞാ​​​പ​​​നം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്. രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ അം​​​ഗീ​​​കാ​​​രം കി​​​ട്ടി​​​യി​​​ട്ടും വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ക്കാ​​​തെ കേ​​​ന്ദ്രം ഒ​​​ളി​​​ച്ചു​​​ക​​​ളി​​​ച്ചു. പ​​​ശ്ചി​​​മബം​​​ഗാ​​​ൾ, ത​​​മി​​​ഴ്നാ​​​ട് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ​​​ക്കും 2029ലെ ​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നും മു​​​ന്നോ​​​ടി​​​യാ​​​യി ഇ​​​പ്പോ​​​ൾ കാ​​​ണി​​​ച്ച തി​​​ടു​​​ക്ക​​​ത്തി​​​നു രാ​​​ഷ്‌​​​ട്രീ​​​യ​​​ദു​​​ഷ്‌​​​ട​​​ലാ​​​ക്ക് ആ​​​രോ​​​പി​​​ക്കു​​​ന്ന​​​വ​​​രെ കു​​​റ്റ​​​പ്പെ​​​ടു​​​ത്താ​​​നാ​​​കി​​​ല്ല.

ക​​​ണ​​​ക്കി​​​ല്ലാ​​​തെ ക​​​ള്ള​​​ക്ക​​​ളി

പു​​​തി​​​യ ജ​​​ന​​​സം​​​ഖ്യാ ക​​​ണ​​​ക്കെ​​​ടു​​​പ്പ് (സെ​​​ൻ​​​സ​​​സ്) പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ശേ​​​ഷം ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളു​​​ടെ അ​​​തി​​​ർ​​​ത്തി പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യം ന​​​ട​​​ത്തു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു കേ​​​ന്ദ്രം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ലോ​​​ക്സ​​​ഭ​​​യി​​​ലും നി​​​യ​​​മ​​​സ​​​ഭ​​​ക​​​ളി​​​ലും വ​​​നി​​​ത​​​ക​​​ൾ​​​ക്കു മൂ​​​ന്നി​​​ലൊ​​​ന്നു സീ​​​റ്റു​​​ക​​​ൾ സം​​​വ​​​ര​​​ണം ചെ​​​യ്യു​​​ന്ന നി​​​യ​​​മം, ഇ​​​വ ര​​​ണ്ടും പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ശേ​​​ഷ​​​മേ ന​​​ട​​​പ്പാ​​​ക്കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ഷാ ​​​പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഉ​​​റ​​​പ്പു ന​​​ൽ​​​കി​​​യ​​​തു​​​മാ​​​ണ്. പാ​​​ർ​​​ല​​​മെ​​​ന്‍റ് പാ​​​സാ​​​ക്കി​​​യ നി​​​യ​​​മ​​​ത്തി​​​ലും ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. 2029ലെ ​​​പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​യി രാ​​​ഷ്‌​​​ട്രീ​​​യ ഭൂ​​​പ​​​ടം അ​​​നു​​​കൂ​​​ല​​​മാ​​​യി പു​​​ന​​​ർ​​​രൂ​​​പ​​​ക​​​ൽ​​​പ​​​ന ചെ​​​യ്യാ​​​നു​​​ള്ള ബി​​​ജെ​​​പി​​​യു​​​ടെ ശ്ര​​​മ​​​മാ​​​ണു പെ​​​ട്ടെ​​​ന്നു​​​ള്ള മ​​​നം​​​മാ​​​റ്റ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷം സം​​​ശ​​​യി​​​ക്കു​​​ന്നു. അ​​​തി​​​ൽ തെ​​​റ്റു​​​മി​​​ല്ല.

പു​​​തി​​​യ സെ​​​ൻ​​​സ​​​സ് ക​​​ണ​​​ക്കു​​​ക​​​ളി​​​ല്ലാ​​​തെ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ൾ പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഡീ​​​ലി​​​മി​​​റ്റേ​​​ഷ​​​ൻ ബി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു ബി​​​ല്ലു​​​ക​​​ളാ​​​ണു ലോ​​​ക്സ​​​ഭ​​​യി​​​ൽ ഇ​​​ന്ന​​​ലെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​ത്. മോ​​​ദി​​​ക്കും ഷാ​​​യ്ക്കും ബി​​​ജെ​​​പി​​​ക്കും ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി​​​യാ​​​ണി​​​ത്. സം​​​ഘ​​​പ​​​രി​​​വാ​​​ർ ന്യാ​​​യീ​​​ക​​​ര​​​ണ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ഇ​​​റ​​​ക്കി​​​യാ​​​ലും ര​​​ക്ഷ​​​യി​​​ല്ല. വേ​​​ണ്ട​​​ത്ര കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​ക​​​ളോ സ​​​മ​​​വാ​​​യ​​​മോ ഇ​​​ല്ലാ​​​തെ തെ​​​ര​​​ക്കി​​​ട്ടു ന​​​ട​​​പ്പാ​​​ക്കാ​​​നൊ​​​രു​​​ങ്ങി​​​യ​​​താ​​​ണു പ്ര​​​തി​​​പ​​​ക്ഷം ചു​​​രു​​​ട്ടി​​​ക്കൂ​​​ട്ടി​​​യ​​​ത്. പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ ഭി​​​ന്ന​​​ത​​​ക​​​ൾ മു​​​ത​​​ലെ​​​ടു​​​ക്കാ​​​മെ​​​ന്നും വ​​​നി​​​താ സം​​​വ​​​ര​​​ണ​​​ത്തെ ആ​​​ർ​​​ക്കും എ​​​തി​​​ർ​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന അ​​​മി​​​ത ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​വു​​​മാ​​​ണു ത​​​ക​​​ർ​​​ന്ന​​​ത്.

ചി​​​ത​​​റി​​​യ​​​വ​​​രെ ഒ​​​ന്നി​​​പ്പി​​​ച്ചു

കോ​​​ണ്‍ഗ്ര​​​സും തൃ​​​ണ​​​മൂ​​​ലും ഡി​​​എം​​​കെ​​​യും എ​​​സ്പി​​​യും ഇ​​​ട​​​തു​​​പാ​​​ർ​​​ട്ടി​​​ക​​​ളും മു​​​ത​​​ൽ ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി വ​​​രെ​​​യു​​​ള്ള​​​വ​​​രെ ഒ​​​ന്നി​​​പ്പി​​​ക്കാ​​​ൻ മാ​​​ത്ര​​​മാ​​​ണു പ്ര​​​ത്യേ​​​ക പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​നം വ​​​ഴി​​​തെ​​​ളി​​​ച്ച​​​ത്. ചി​​​ത​​​റി​​​യോ​​​ടി​​​യ പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ ഒ​​​ന്നി​​​പ്പി​​​ച്ച​​​തി​​​നു​​​ള്ള ക്രെ​​​ഡി​​​റ്റ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ലെ ഏ​​​തെ​​​ങ്കി​​​ലു​​​മൊ​​​രു മ​​​ന്ത്രി​​​യു​​​ടെ ത​​​ല​​​യി​​​ൽ ചാ​​​രി ത​​​ടി​​​ത​​​പ്പു​​​ക​​​യേ ര​​​ക്ഷ​​​യു​​​ള്ളൂ. പ​​​ക്ഷേ, മോ​​​ദി​​​യും ഷാ​​​യും മു​​​ന്നി​​​ൽനി​​​ന്നു ന​​​യി​​​ച്ച ത​​​ന്ത്രം പാ​​​ളി​​​യ​​​തി​​​നു വേ​​​റെ​​​യാ​​​രെ​​​യും പ​​​ഴി​​​ചാ​​​രി​​​യി​​​ട്ടു കാ​​​ര്യ​​​മി​​​ല്ല. രാ​​​ഷ്‌ട്രീ​​​യ കു​​​ടി​​​ല​​​ത​​​യു​​​ടെ തി​​​രി​​​ച്ച​​​ടി​​​യാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷം പ​​​രി​​​ഹ​​​സി​​​ക്കു​​​ന്നു.

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ഇ​​​ന്ന​​​ലെ നി​​​ർ​​​ദേ​​​ശി​​​ച്ച ഡീ​​​ലി​​​മി​​​റ്റേ​​​ഷ​​​നു​​​ള്ള 2011ലെ ​​​സെ​​​ൻ​​​സ​​​സി​​​ൽ ജാ​​​തിക​​​ണ​​​ക്കെ​​​ടു​​​പ്പ് ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ​​​യും നി​​​തീ​​​ഷ് കു​​​മാ​​​റി​​​ന്‍റെ​​​യും നി​​​ല​​​പാ​​​ടു​​​ക​​​ളെ തു​​​ട​​​ർ​​​ന്നാ​​​ണ് ഈ ​​​വ​​​ർ​​​ഷ​​​ത്തെ കാ​​​നേ​​​ഷു​​​മാ​​​രി പ്ര​​​ക്രി​​​യ​​​യി​​​ൽ ജാ​​​തികൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഏ​​​ഴു പ​​​തി​​​റ്റാ​​​ണ്ടി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണി​​​ത്. ജാ​​​തി ക​​​ണ​​​ക്കെ​​​ടു​​​പ്പു ന​​​ട​​​ക്കാ​​​ത്തി​​​ട​​​ത്തോ​​​ളം, സ​​​മൂ​​​ഹ​​​ത്തി​​​ലെ എ​​​ല്ലാ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കും ശ​​​രി​​​യാ​​​യ പ്രാ​​​തി​​​നി​​​ധ്യം ല​​​ഭി​​​ക്കി​​​ല്ലെ​​​ന്ന് രാ​​​ഹു​​​ലും പ്രി​​​യ​​​ങ്ക​​​യും പ​​​റ​​​ഞ്ഞ​​​തു സ​​​ർ​​​ക്കാ​​​രി​​​നെ വെ​​​ട്ടി​​​ലാ​​​ക്കാ​​​ൻകൂ​​​ടി​​​യാ​​​യി​​​രു​​​ന്നു. ജാ​​​തി സെ​​​ൻ​​​സ​​​സി​​​നെ ബി​​​ജെ​​​പി ഭ​​​യ​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്നും ഇ​​​രു​​​വ​​​രും ആ​​​രോ​​​പി​​​ച്ചു. കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ, ശ​​​ശി ത​​​രൂ​​​ർ, അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വ്, ക​​​നി​​​മൊ​​​ഴി തു​​​ട​​​ങ്ങി​​​യ​​​വ​​​രെ​​​ല്ലാം പ്ര​​​തി​​​പ​​​ക്ഷ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു മൂ​​​ർ​​​ച്ച കൂ​​​ട്ടി.

മ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന ഗൂ​​​ഢ​​​ത​​​ന്ത്രം

വ​​​നി​​​താ സം​​​വ​​​ര​​​ണ​​​ത്തി​​​നു ശ്ര​​​മി​​​ക്കു​​​ക​​​യും അ​​​നു​​​കൂ​​​ലി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​വ​​​രാ​​​ണ് കോ​​​ണ്‍ഗ്ര​​​സ്. സെ​​​ൻ​​​സ​​​സി​​​നു മു​​​ന്പു​​​ള്ള മ​​​ണ്ഡ​​​ല പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യ​​​ത്തെ​​​യും പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ എം​​​പി​​​മാ​​​രു​​​ടെ സീ​​​റ്റുകൂ​​​ട്ട​​​ലി​​​നെ​​​യും എ​​​തി​​​ർ​​​ത്തു. പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ പ്ര​​​ധാ​​​ന പാ​​​ർ​​​ട്ടി​​​ക​​​ളെ​​​ല്ലാം ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി നി​​​ന്നു. പ​​​ശ്ചി​​​മബം​​​ഗാ​​​ൾ, ത​​​മി​​​ഴ്നാട് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ​​​ക്കു പി​​​ന്നാ​​​ലെ സ​​​ർ​​​വ​​​ക​​​ക്ഷി യോ​​​ഗം വി​​​ളി​​​ച്ചു ച​​​ർ​​​ച്ച ചെ​​​യ്ത​​​ശേ​​​ഷ​​​മേ പു​​​തി​​​യ ബി​​​ല്ലു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​വൂ എ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലും ര​​​ണ്ടു ത​​​വ​​​ണ ക​​​ത്ത് മു​​​ഖേ​​​ന​​​യും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത് അ​​​വ​​​ഗ​​​ണി​​​ച്ചാ​​​യി​​​രു​​​ന്നു കേ​​​ന്ദ്ര​​​നീ​​​ക്കം.

ലോ​​​ക്സ​​​ഭ​​​യു​​​ടെ നി​​​ല​​​വി​​​ലെ 543 സീ​​​റ്റു​​​ക​​​ളി​​​ൽനി​​​ന്ന് 850 സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നു​​​ള്ള മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കു പി​​​ന്നി​​​ൽ മ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​തു ദു​​​ഷ്‌​​​ട രാ​​​ഷ്‌​​​ട്രീ​​​യ ല​​​ക്ഷ്യ​​​മാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷം പ​​​റ​​​യു​​​ന്നു. പ​​​തി​​​ന​​​ഞ്ചു വ​​​ർ​​​ഷം മു​​​ന്പു​​​ള്ള ജ​​​ന​​​സം​​​ഖ്യ മാ​​​ത്രം അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി സീ​​​റ്റു​​​ക​​​ൾ കൂ​​​ട്ടി​​​യാ​​​ൽ ബി​​​ജെ​​​പി​​​ക്കു ഭൂ​​​രി​​​പ​​​ക്ഷം നേ​​​ടു​​​ക എ​​​ളു​​​പ്പ​​​മാ​​​കും.

ഉ​​​റ​​​പ്പാ​​​ക്ക​​​ണം തു​​​ല്യ​​​നീ​​​തി

നൂ​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യു​​​ള്ള ലിം​​​ഗ വി​​​വേ​​​ച​​​ന​​​ത്തി​​​ലൂ​​​ടെ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലും നി​​​യ​​​മ​​​സ​​​ഭ​​​ക​​​ളി​​​ലും പു​​​രു​​​ഷ​​​ന്മാ​​​ർ കൈ​​​വ​​​ശ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന രാ​​​ഷ്‌​​​ട്രീ​​​യ ഇ​​​ട​​​ങ്ങ​​​ൾ സ്ത്രീ​​​ക​​​ൾ​​​ക്കാ​​​യി ഒ​​​ഴി​​​യേ​​​ണ്ട​​​തു​​​ണ്ട്. അ​​​തി​​​നു പ​​​ക​​​രം സീ​​​റ്റു​​​ക​​​ൾ കൂ​​​ട്ടു​​​ന്ന​​​തി​​​ലൂ​​​ടെ പു​​​രു​​​ഷാ​​​ധി​​​പ​​​ത്യം വീ​​​ണ്ടും ഉ​​​റ​​​പ്പി​​​ക്കു​​​ന്നു. ഇ​​​തി​​​ലും കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ദു​​​ഷ്‌​​​ട​​​ലാ​​​ക്കു​​​ണ്ട്. നി​​​ല​​​വി​​​ൽ 543 എം​​​പി​​​മാ​​​രി​​​ൽ 86 ശ​​​ത​​​മാ​​​നം പു​​​രു​​​ഷ​​​ന്മാ​​​രാ​​​ണ്. നി​​​ർ​​​ദേ​​​ശി​​​ക്ക​​​പ്പെ​​​ട്ട 816 അ​​​ല്ലെ​​​ങ്കി​​​ൽ 850 അം​​​ഗ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ 300ൽ ​​​താ​​​ഴെ സ്ത്രീ​​​ക​​​ളു​​​ടെ ശ​​​ബ്ദം വീ​​​ണ്ടും ത​​​ഴ​​​യ​​​പ്പെ​​​ടും. വി​​​വേ​​​ച​​​ന​​​ങ്ങ​​​ളി​​​ല്ലാ​​​ത്ത തു​​​ല്യ​​​നീ​​​തി​​​യു​​​ടെ രാ​​​ജ്യ​​​മാ​​​ക​​​ണം ഇ​​​ന്ത്യ.

National

വ​നി​താ സം​വ​ര​ണം ന​ട​പ്പാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യം: അ​മി​ത് ഷാ

ന്യൂ​ഡ​ൽ​ഹി: 2029 മു​ത​ൽ വ​നി​താ സം​വ​ര​ണം ന​ട​പ്പാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​വ​നി​താ സം​വ​ര​ണ ബി​ല്ലി​ലും മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ല്ലി​ലും പാ​ർ​ല​മെ​ന്‍റി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യാ സ​ഖ്യ​ത്തി​ലെ ഓ​രോ എം​പി​മാ​രും വ​നി​താ സം​വ​ര​ണ​ത്തെ എ​തി​ർ​ക്കു​ക​യാ​ണ്. പ്ര​തി​പ​ക്ഷം എ​തി​ർ​ക്കു​ന്ന​ത് വ​നി​താ സം​വ​ര​ണ​ത്തെ​യ​ല്ല മ​റി​ച്ച് അ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​തി​നെ​യാ​ണെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു. മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തെ എ​തി​ർ​ക്കു​ന്ന​വ​ർ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നേ​യും എ​തി​ർ​ക്കു​ക​യാ​ണ്.

ലോ​ക്സ​ഭ സീ​റ്റു​ക​ൾ കൂ​ടു​മ്പോ​ൾ സം​വ​ര​ണ സീ​റ്റു​ക​ൾ കൂ​ടും. വ​നി​താ ശാ​ക്‌​തീ​ക​ര​ണ​ത്തി​നും ഭ​ര​ണ​ഘ​ട​നാ പ​രി​ഷ്‌​ക​ര​ണ​ത്തി​നു​മു​ള്ള സ​ർ​ക്കാ​രി​ന്‍റെ​യും ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും പ്ര​ഥ​മ ല​ക്ഷ്യം ഇ​ത് കൃ​ത്യ​സ​മ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ക എ​ന്ന​താ​ണ്.

2029ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് വ​നി​താ സം​വ​ര​ണ​ത്തോ​ടെ ത​ന്നെ ന​ട​ത്ത​ണ​മെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു. മ​റു​പ​ടി ച​ർ​ച്ച ക​ഴി​ഞ്ഞാ​ൽ വോ​ട്ടെ​ടു​പ്പ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷ​മാ​ണ് ബി​ല്ല് പാ​സാ​കാ​ൻ വേ​ണ്ട​ത്. 

മ​റു​പ​ടി ച​ർ​ച്ച ക​ഴി​ഞ്ഞാ​ൽ വോ​ട്ടെ​ടു​പ്പ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷ​മാ​ണ് ബി​ല്ല് പാ​സാ​കാ​ൻ വേ​ണ്ട​ത്. അ​തേ​സ​മ​യം വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ് ലോ​ക്‌​സ​ഭ പി​രി​ഞ്ഞ​തി​നുശേ​ഷം എ​ൻ​ഡി​എ എം​പി​മാ​രു​ടെ യോ​ഗം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രും.

National

മോ​ദി ജാ​ല വി​ദ്യ​ക്കാ​ര​ൻ; രാ​ഹു​ൽ ഗാ​ന്ധി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് രാ​ജ്നാ​ഥ് സിം​ഗ്

ന്യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണ​ബി​ല്ല് ച​ർ​ച്ച​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ക​ട​ന്നാ​ക്ര​മി​ച്ച് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. മോ​ദി​യെ ജാ​ല​വി​ദ്യ​ക്കാ​ര​നോ​ട് ഉ​പ​മി​ച്ച രാ​ഹു​ലി​ന്‍റെ പ​രാ​മ​ർ​ശം വി​വാ​ദ​മാ​യ​തോ​ടെ ഭ​ര​ണ​പ​ക്ഷം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

ജാ​ലവി​ദ്യ​ക്കാ​ര​ൻ ഒ​ടു​വി​ൽ പി​ടി​ക്ക​പ്പെ​ട്ടു. ബാ​ല​ക്കോ​ട്ടും ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റും ജാ​ല​വി​ദ്യ​യാ​ണ്. മാ​ജി​ക്കു​കാ​ര​നും ബി​സി​നു​കാ​ര​നും ത​മ്മി​ൽ ബ​ന്ധ​മു​ണ്ടെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. ഇ​തോ​ടെ ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി ഭ​ര​ണ​പ​ക്ഷം രം​ഗ​ത്തെ​ത്തി.

രാ​ഹു​ൽ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ആ​വ​ശ്യ​പ്പെ​ട്ടു. സ​ഭ​യി​ൽ ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സ്പ‌ീ​ക്ക​ർ ഓം ​ബി​ർ​ള​യും പ​റ​ഞ്ഞു. ജാ​ല​വി​ദ്യ​ക്കാ​ര​ൻ എ​ന്ന വാ​ക്ക് അ​ൺ​പാ​ർ​ല​മെ​ന്‍റ​റി​യാ​ണെ​ന്ന് സ്പീ​ക്ക​ർ വ്യ​ക്ത​മാ​ക്കി.

National

മ​​​ണ്ഡ​​​ല പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യം ഉൾപ്പെടുന്ന വ​​​നി​​​താ സം​​​വ​​​ര​​​ണ ബിൽ പാ​ർ​ല​മെ​ന്‍റ് ക​ട​ക്കു​മോ ?

ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക്സ​​​ഭാ സീ​​​റ്റു​​​ക​​​ളു​​​ടെ എ​​​ണ്ണം പരമാവധി 850 ആ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ച് 2029ലെ ​​​പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മു​​​ത​​​ൽ വ​​​നി​​​താ സം​​​വ​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു ബി​​​ല്ലു​​​ക​​​ൾ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ലോ​​​ക്സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പ്ര​​​ത്യേ​​​ക സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് ബി​​​ല്ലു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

185നെതി​​​രേ 251 വോ​​​ട്ടു​​​ക​​​ൾ ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തി​​​നു ല​​​ഭി​​​ച്ച​​​തോ​​​ടെ ബി​​​ല്ല​​​വ​​​ത​​​ര​​​ണ​​​ത്തി​​​നു​​​ള്ള അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചു. പ്ര​​​തി​​​പ​​​ക്ഷാം​​​ഗ​​​ങ്ങ​​​ൾ ബി​​​ല്ല​​​വ​​​ത​​​ര​​​ണ​​​ത്തി​​​ന് ഡി​​​വി​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തോ​​​ടെ സ്പീ​​​ക്ക​​​ർ ഓം ​​​ബി​​​ർ​​​ള വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സ​​​ഭ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന പ്ര​​​തി​​​പ​​​ക്ഷാം​​​ഗ​​​ങ്ങ​​​ൾ ആ​​​രും​​​ത​​​ന്നെ വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ​​​നി​​​ന്ന് വി​​​ട്ടു​​​നി​​​ൽ​​​ക്കു​​​ക​​​യോ എ​​​തി​​​ർ​​​ത്ത് വോ​​​ട്ട് ചെ​​​യ്യു​​​ക​​​യോ ചെ​​​യ്തി​​​ല്ല.

വ​​​നി​​​താ സം​​​വ​​​ര​​​ണ​​​ത്തെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്നെ​​​ങ്കി​​​ലും അ​​​തു ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ പേ​​​രി​​​ൽ മ​​​ണ്ഡ​​​ല പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യം ന​​​ട​​​ത്തു​​​ന്ന കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ടി​​​നെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷം ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി നി​​​ൽ​​​ക്കു​​​ന്നു​​​വെ​​​ന്ന​​​തി​​​ന്‍റെ സൂ​​​ച​​​ന​​​യാ​​​ണ് വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ തെ​​​ളി​​​ഞ്ഞ​​​ത്. ക​​​റു​​​പ്പു വ​​​സ്ത്രമ​​​ണി​​​ഞ്ഞ് ലോ​​​ക്സ​​​ഭ​​​യി​​​ൽ എ​​​ത്തി​​​യാ​​​ണ് ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ​​​നി​​​ന്നു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ ബി​​​ല്ലി​​​നെ​​​തി​​​രാ​​​യ പ്ര​​​തി​​​ഷേ​​​ധം അ​​​റി​​​യി​​​ച്ച​​​ത്.

കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യും നി​​​യ​​​മമ​​​ന്ത്രി അ​​​ർ​​​ജു​​​ൻ റാം ​​​മേ​​​ഘ്‌വാ​​​ളു​​​മാ​​​ണ് ബി​​​ല്ലു​​​ക​​​ൾ ലോ​​​ക്സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. 12 മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ട ച​​​ർ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം ഇ​​​ന്ന് വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ത്തും. ലോ​​​ക്സ​​​ഭാ​​​ സീ​​​റ്റു​​​ക​​​ളു​​​ടെ എ​​​ണ്ണം 850 ആ​​​യി ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​ന് 131-ാമ​​​ത് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​തി​​​നാ​​​ലാ​​​ണു വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ത്തു​​​ന്ന​​​ത്.

ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി​​​യാ​​​യ​​​തി​​​നാ​​​ൽ വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ മൂ​​​ന്നി​​​ൽ ര​​​ണ്ടു ഭൂ​​​രി​​​പ​​​ക്ഷം ഉ​​​ണ്ടെ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ ബി​​​ൽ ലോ​​​ക്സ​​​ഭ ക​​​ട​​​ക്കു​​​ക​​​യു​​​ള്ളൂ. മൂ​​​ന്നി​​​ൽ​​​ ര​​​ണ്ട് ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ന് 362 എം​​​പി​​​മാ​​​രു​​​ടെ പി​​​ന്തു​​​ണ ആ​​​വ​​​ശ്യ​​​മാ​​​ണ്. 292 എം​​​പി​​​മാ​​​രാ​​​ണ് എ​​​ൻ​​​ഡി​​​എ​​​യ്ക്കു​​​ള്ള​​​ത്.

നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ്ര​​​തി​​​പ​​​ക്ഷ പി​​​ന്തു​​​ണ​​​യി​​​ല്ലാ​​​തെ ഈ ​​​ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ പാ​​​സാ​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നു സാ​​​ധി​​​ക്കി​​​ല്ല. മ​​​ണ്ഡ​​​ല പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യ ക​​​മ്മീ​​​ഷ​​​ൻ (ഡീ​​​ലി​​​മി​​​റ്റേ​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ) രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​നും നി​​​യ​​​മ​​​സ​​​ഭ​​​ക​​​ളു​​​ള്ള കേ​​​ന്ദ്രഭ​​​ര​​​ണ​​​ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളാ​​​യ ഡ​​​ൽ​​​ഹി, പു​​​തു​​​ച്ചേ​​​രി, ജ​​​മ്മു​​​കാ​​​ഷ്മീ​​​ർ എ​​​ന്നി​​​വ​​​യ്ക്കു ബാ​​​ധ​​​ക​​​മാ​​​കു​​​ന്ന വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യു​​​ന്ന​​​തി​​​നു​​​മു​​​ള്ള സാ​​​ധാ​​​ര​​​ണ ബി​​​ല്ലു​​​ക​​​ളു​​​മാ​​​ണ് ഇ​​​ന്ന​​​ലെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച മ​​​റ്റു ര​​​ണ്ട് ബി​​​ല്ലു​​​ക​​​ൾ.

National

പാ​ർ​ല​മെ​ന്‍റ് പ്ര​ത്യേ​ക സ​മ്മേ​ള​നം: വ​നി​താ സം​വ​ര​ണ ബി​ല്ലി​ൽ ച​ർ​ച്ച രാ​ത്രി വൈ​കി​യും നീ​ളു​ന്നു

ന്യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണ ബി​ല്ലി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യെ​ക്കു​റി​ച്ചും മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തെ​ക്കു​റി​ച്ചും ലോ​ക്‌​സ​ഭ​യി​ൽ ന​ട​ക്കു​ന്ന നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യി തു​ട​രു​ന്നു. ഏ​പ്രി​ൽ 16ന് ​ഉ​ച്ച​യ്ക്ക് 1:00 മ​ണി​യോ​ടെ​യാ​ണ് ലോ​ക്‌​സ​ഭ​യി​ൽ ഈ ​വി​ഷ​യ​ത്തി​ൽ ഔ​ദ്യോ​ഗി​ക​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​സം​ഗ​ത്തി​ന് പി​ന്നാ​ലെ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളും ച​ർ​ച്ച​യി​ൽ പ​ങ്കു​ചേ​ർ​ന്നു.

നി​ല​വി​ലെ തീ​രു​മാ​ന​മ​നു​സ​രി​ച്ച്, അം​ഗ​ങ്ങ​ളു​ടെ ബാ​ഹു​ല്യം ക​ണ​ക്കി​ലെ​ടു​ത്ത് രാ​ത്രി 11:30 വ​രെ ച​ർ​ച്ച​ക​ൾ നീ​ണ്ടു​നി​ൽ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഓ​രോ പാ​ർ​ട്ടി​യി​ലെ​യും പ്ര​മു​ഖ നേ​താ​ക്ക​ൾ​ക്ക് സം​സാ​രി​ക്കാ​ൻ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തി​നാ​ൽ അ​ർ​ദ്ധ​രാ​ത്രി​യോ​ടെ മാ​ത്ര​മേ വോ​ട്ടെ​ടു​പ്പി​ലേ​ക്കോ സ​മാ​പ​ന​ത്തി​ലേ​ക്കോ ക​ട​ക്കു​ക​യു​ള്ളൂ.

രാ​ജ്യ​ത്തെ സ്ത്രീ​ശ​ക്തി​യെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നാ​യു​ള്ള ച​രി​ത്ര​പ​ര​മാ​യ നീ​ക്ക​മാ​ണി​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​വ​ർ​ത്തി​ച്ചു. മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​ന് ശേ​ഷം ലോ​ക്‌​സ​ഭ​യി​ലെ സീ​റ്റു​ക​ൾ 850 ആ​യി വ​ർ​ദ്ധി​ക്കു​ന്ന​തോ​ടെ ഒ​രു സം​സ്ഥാ​ന​ത്തി​നും പ്രാ​തി​നി​ധ്യം കു​റ​യി​ല്ലെ​ന്ന് കേ​ന്ദ്രം ഉ​റ​പ്പു​ന​ൽ​കി.

രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ച​ർ​ച്ച​യി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്നു. സം​വ​ര​ണ​ത്തി​നൊ​പ്പം ജാ​തി സെ​ൻ​സ​സ് കൂ​ടി ന​ട​പ്പാ​ക്ക​ണ​മെ​ന്നും ഒ​ബി​സി വി​ഭാ​ഗ​ത്തി​ന് അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു​മാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ്ര​ധാ​ന ആ​വ​ശ്യം.

ത​മി​ഴ്‌​നാ​ട്, കേ​ര​ളം തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​ലെ ആ​ശ​ങ്ക​ക​ൾ ഉ​ന്ന​യി​ച്ചു. ഇ​തി​ന് മ​റു​പ​ടി​യാ​യി കേ​ര​ള​ത്തി​ന് 30 സീ​റ്റു​ക​ളും ത​മി​ഴ്‌​നാ​ടി​ന് 59 സീ​റ്റു​ക​ളും ല​ഭി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​വ്യ​ക്ത​മാ​ക്കി.

വി​പു​ല​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം നാ​ളെ രാ​വി​ലെ പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ സ​ഭ​യി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നാളെ വൈകുന്നേരം നാല് മണിയോടെയാകും ബില്ലിൽ വോട്ടെടുപ്പ്. 

National

'മോ​ദി സ്ത്രീ​ക​ളു​ടെ ചാ​മ്പ്യ​നാ​കാ​ൻ ശ്ര​മി​ക്കു​ന്നു'; 'പ്ര​തി​പ​ക്ഷം ഭ​യ​പ്പെ​ടു​ത്തു​ന്നു'; വ​നി​താ സം​വ​ര​ണ ബി​ല്ലി​ൽ സ​ഭ​യി​ൽ പോ​ര്

ന്യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണ ബി​ല്ലി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ച​ർ​ച്ച​ക​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി പ്രി​യ​ങ്ക ഗാ​ന്ധി എം​പി. എ​ന്നാ​ൽ പ്ര​തി​പ​ക്ഷം ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്നും ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് സീ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഒ​രു ന​ഷ്ട​വും സം​ഭ​വി​ക്കി​ല്ലെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​മ​റു​പ​ടി ന​ൽ​കി.

സ്വാ​ത​ന്ത്ര്യ​ത്തി​ന് പി​ന്നാ​ലെ സ്ത്രീ​ക​ൾ​ക്ക് വോ​ട്ട​വ​കാ​ശം ഉ​റ​പ്പാ​ക്കി​യ​തും ത​ദ്ദേ​ശ ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ൽ സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തും കോ​ൺ​ഗ്ര​സാ​ണെ​ന്ന് പ്രി​യ​ങ്ക ഓ​ർ​മി​പ്പി​ച്ചു. അ​ന്ന് ബി​ജെ​പി സം​വ​ര​ണ​ത്തെ എ​തി​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു. ഒ​ബി​സി വി​ഭാ​ഗ​ത്തി​ന് അ​ർ​ഹ​മാ​യ സം​വ​ര​ണം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ഭ​യ​പ്പെ​ടു​ക​യാ​ണ്. ജാ​തി സം​വ​ര​ണം ഒ​ഴി​വാ​ക്കാ​നാ​ണ് പ​ഴ​യ സെ​ൻ​സ​സ് ക​ണ​ക്കു​ക​ൾ ആ​ധാ​ര​മാ​ക്കു​ന്ന​ത്. ഒ​ബി​സി വി​ഭാ​ഗ​ത്തി​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ ക​വ​രാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ്ത്രീ​ക​ളു​ടെ ചാ​മ്പ്യ​നാ​കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും എ​ന്നാ​ൽ നി​ല​വി​ലെ 543 സീ​റ്റു​ക​ളി​ലും ഇ​പ്പോ​ൾ ത​ന്നെ സം​വ​ര​ണം ന​ട​പ്പാ​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും പ്രി​യ​ങ്ക ചോ​ദി​ച്ചു. മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​ന് ശേ​ഷം ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ സീ​റ്റ് വി​ഹി​തം കു​റ​യു​മെ​ന്ന​ത് വ​സ്തു​താ​വി​രു​ദ്ധ​മാ​ണ്. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും സീ​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 50 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​കും.

ത​മി​ഴ്‌​നാ​ടി​ന്‍റെ സീ​റ്റ് വി​ഹി​തം 7.18 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 7.23 ശ​ത​മാ​ന​മാ​യി ഉ​യ​രും. ക​ർ​ണാ​ട​ക​യി​ലെ സീ​റ്റു​ക​ൾ 28-ൽ ​നി​ന്ന് 42 ആ​യി വ​ർ​ധി​ക്കും. ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ഷ്ട​മു​ണ്ടാ​കി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി എ​ന്ന നി​ല​യി​ൽ ഉ​റ​പ്പ് ന​ൽ​കു​ന്നു​വെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു. നി​ല​വി​ലെ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ച​ട്ട​ങ്ങ​ൾ യു​പി.​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പാ​സാ​ക്കി​യ​താ​ണെ​ന്നും സ​ർ​ക്കാ​ർ അ​ത് പി​ന്തു​ട​രു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

വ​നി​താ സം​വ​ര​ണ ബി​ല്ലി​ന്‍റെ ക്രെ​ഡി​റ്റ് ത​നി​ക്ക് വേ​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു. എ​ന്നാ​ൽ ബി​ല്ലി​നെ എ​തി​ർ​ക്കു​ന്ന​വ​രോ​ട് രാ​ജ്യ​ത്തെ സ്ത്രീ​ക​ൾ ക്ഷ​മി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ ലോ​ക്‌​സ​ഭ​യി​ലു​ള്ള സീ​റ്റ് അ​നു​പാ​തം അ​തേ​പ​ടി നി​ല​നി​ർ​ത്തു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പ് ന​ൽ​കി.

അ​തേ​സ​മ​യം, ഭ​ര​ണ​ഘ​ട​ന​യെ ഹൈ​ജാ​ക്ക് ചെ​യ്ത് സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​വ​കാ​ശം ഇ​ല്ലാ​താ​ക്കാ​നാ​ണ് കേ​ന്ദ്രം ശ്ര​മി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷം തി​രി​ച്ച​ടി​ച്ചു. വോ​ട്ടെ​ടു​പ്പി​ന് ശേ​ഷ​മാ​ണ് ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ൽ ച​ർ​ച്ച​യ്ക്കെ​ടു​ക്കാ​ൻ സ​ഭ അ​നു​മ​തി ന​ൽ​കി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഈ ​വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​ർ സ​ഭ​യി​ൽ സ​മ​ർ​പ്പി​ക്കും.

National

വ​നി​താ സം​വ​ര​ണം; ബി​ല്ലി​നെ എ​തി​ർ​ക്കു​ന്ന​വ​ർ​ക്ക് സ്ത്രീ​ക​ൾ മാ​പ്പ് ന​ൽ​കി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണ ബി​ൽ കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും ബി​ല്ലി​നെ എ​തി​ർ​ക്കു​ന്ന​വ​ർ​ക്ക് രാ​ജ്യ​ത്തെ സ്ത്രീ​ക​ൾ മാ​പ്പ് ന​ൽ​കി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന​യാ​ത്ര​യി​ലെ സു​പ്ര​ധാ​ന നി​മി​ഷ​മാ​കും വ​നി​താ സം​വ​ര​ണ ബി​ൽ പാ​സാ​ക്കു​ന്ന​ത്.

രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടാ​ണ് ബി​ല്ലി​നെ പ​ല​രും എ​തി​ർ​ക്കു​ന്ന​ത്. ന​മ്മ​ൾ ഒ​രു​മി​ച്ച് നി​ന്നാ​ൽ അ​തി​ലൂ​ടെ ഇ​തി​ഹാ​സം ര​ചി​ക്കാ​മെ​ന്നും എം​പി​മാ​രോ​ട് പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യി​ൽ പ​കു​തി വ​രു​ന്ന സ്ത്രീ​ക​ളെ ഭ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കാ​നു​ള്ള വ​ലി​യ അ​വ​സ​ര​മാ​ണി​ത്.

ഈ ​അ​വ​സ​രം ക​ള​യ​രു​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​വും ദി​ശ​യും ഇ​ത് മാ​റ്റി മ​റി​യ്ക്കും. പ​ഞ്ചാ​യ​ത്തി​ൽ സം​വ​ര​ണം അ​നു​വ​ദി​ച്ച​വ​ർ ത​ന്നെ ലോ​ക്സ​ഭ​യി​ൽ ഇ​ത് അ​നു​വ​ദി​ക്കാ​ത്ത​ത് വി​രോ​ധാ​ഭാ​സ​മാ​ണ്. സ്വ​ന്തം സ്ഥാ​നം പോ​കും എ​ന്ന ഭ​യ​മാ​ണ് ചി​ല​രെ ന​യി​ക്കു​ന്ന​തെ​ന്നും പ്ര​ധാ​ന​ന്ത്രി വ്യ​ക്ത​മാ​ക്കി.

ബി​ല്ലി​നെ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ അ​ള​വു​കോ​ൽ​വ​ച്ച് കാ​ണ​രു​ത്. ഇ​ത് ദേ​ശീ​യ താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി​യു​ള്ള തീ​രു​മാ​ന​മാ​ണ്. ത​നി​ക്ക് ബി​ല്ലി​ന്‍റെ ക്രെ​ഡി​റ്റ് വേ​ണ്ട. ബി​ൽ പാ​സാ​ൽ ക്രെ​ഡി​റ്റ് പ്ര​തി​പ​ക്ഷ​ത്തി​നു ന​ൽ​കാ​മെ​ന്നും ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു.

National

വ​നി​താ സം​വ​ര​ണ ബി​ൽ; ലോ​ക്സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം

ന്യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണ ബി​ല്ലി​നെ​തി​രെ ലോ​ക്സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. ബി​ല്ല് അ​വ​ത​രി​പ്പി​ക്കാ​ൻ സ്പീ​ക്ക​ർ നീ​ക്കം ന​ട​ത്തി​യ​തോ​ടെ​യാ​ണ് പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളോ​ട് സീ​റ്റി​ൽ ഇ​രി​ക്കാ​ൻ സ്പീ​ക്ക​ർ നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും അ​വ​ർ വ​ഴ​ങ്ങി​യി​ല്ല.

ബി​ല്ലി​നോ​ട് സ​ഹ​ക​രി​ക്കേ​ണ്ടെ​ന്നാ​ണ് പ്ര​തി​പ​ക്ഷ തീ​രു​മാ​നം. ഡി​എം​കെ അം​ഗ​ങ്ങ​ൾ ക​റു​ത്ത വ​സ്ത്രം ധ​രി​ച്ചാ​ണ് സ​ഭ​യി​ൽ എ​ത്തി​യ​ത്. വ​നി​താ ബി​ൽ ഭേ​ദ​ഗ​തി അ​വ​ത​രി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി തേ​ടി​യ​തോ​ടെ കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി എ​തി​ർ​ത്ത് സം​സാ​രി​ച്ചു.

ഫെ​ഡ​റ​ൽ ത​ത്വ​ത്തി​ന് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണെ​ന്നും ഭ​ര​ണ​ഘ​ട​ന​യെ ഹൈ​ജാ​ക്ക് ചെ​യ്യാ​നു​ള്ള നീ​ക്ക​മാ​ണെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. ഇ​തോ​ടെ സ്പീ​ക്ക​ർ ഇ​ട​പെ​ട്ടു. എ​ന്നാ​ൽ സം​സാ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ്ര​തി​പ​ക്ഷം ഉ​യ​ർ​ത്തി. എ​ല്ലാം സം​സാ​രി​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​മെ​ന്നും എ​ല്ലാ​വ​ർ​ക്കും സ​മ​യം ല​ഭി​ക്കു​മെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു.

ബി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ അ​നു​വ​ദി​ച്ചാ​ൽ അ​ല്ലേ ച​ർ​ച്ച ന​ട​ക്കൂ​വെ​ന്നും ബി​ല്ലി​നെ​ക്കു​റി​ച്ച് അ​റി​യാ​തെ​യാ​ണ് പ്ര​തി​പ​ക്ഷം സം​സാ​രി​ക്കു​ന്ന​തെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​പ​റ​ഞ്ഞു.

National

പാ​ർ​ല​മെ​ന്‍റ് പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ന് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ​ക്ക് വി​പ്പ്

ന്യൂ​ഡ​ൽ​ഹി: ഏ​പ്രി​ൽ 16 മു​ത​ൽ 18 വ​രെ ന​ട​ക്കാ​നി​രി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ബി​ജെ​പി​ക്കു പു​റ​മെ എം​പി​മാ​ർ​ക്ക് വി​പ്പ് ന​ൽ​കി കോ​ണ്‍​ഗ്ര​സും.

സ​മ്മേ​ള​ന കാ​ല​യ​ള​വി​ൽ സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ സ​ഭ​യി​ൽ ച​ർ​ച്ച​യ്ക്കും വോ​ട്ടെ​ടു​പ്പി​നും വി​ധേ​യ​മാ​കു​മെ​ന്നും അ​തി​നാ​ൽ എ​ല്ലാ എം​പി​മാ​രും മൂ​ന്നു ദി​വ​സ​വും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

2023 ലെ ​"​നാ​രി ശ​ക്തി വ​ന്ദ​ൻ അ​ധി നി​യം’ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള ഭേ​ദ​ഗ​തി ബി​ല്ലി​ൽ പാ​ർ​ട്ടി​യു​ടെ നി​ല​പാ​ടി​നെ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്നും എം​പി​മാ​രോ​ട് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ബി​ജെ​പി ത​ങ്ങ​ളു​ടെ എം​പി​മാ​ർ​ക്ക് ഞാ​യ​റാ​ഴ്ച വി​പ്പ് ന​ൽ​കി​യി​രു​ന്നു.

National

വ​നി​താ സം​വ​ര​ണം ന​ട​പ്പി​ലാ​ക്കാ​ൻ പാ​ർ​ല​മെ​ന്‍റി​ന്‍റെ‌ പ്ര​ത്യേ​ക സ​മ്മേ​ള​നം ഏ​പ്രി​ൽ 16 മു​ത​ൽ

ന്യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണം യാ​ഥാ​ർ​ത്ഥ്യ​മാ​ക്കു​ന്ന​തി​നാ​യു​ള്ള നി​ർ​ണാ​യ​ക​മാ​യ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക​ൾ​ക്കാ​യി ഏ​പ്രി​ൽ 16 മു​ത​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ മൂ​ന്ന് ദി​വ​സ​ത്തെ പ്ര​ത്യേ​ക സ​മ്മേ​ള​നം ചേ​രും. 2023-ൽ ​പാ​സാ​ക്കി​യ 'നാ​രീ​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം' ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യു​ള്ള ഭേ​ദ​ഗ​തി ബി​ല്ലും ഡീ​ലി​മി​റ്റേ​ഷ​ൻ (മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം) ബി​ല്ലു​മാ​ണ് ഈ ​സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ക.

നി​യ​മ​സ​ഭ​ക​ളി​ലും ലോ​ക്സ​ഭ​യി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. സെ​ൻ​സ​സ് വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, 2011ലെ ​സെ​ൻ​സ​സ് വി​വ​ര​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ്ണ​യം ന​ട​ത്തി സം​വ​ര​ണം ന​ട​പ്പി​ലാ​ക്കാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം. മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ലോ​ക്സ​ഭ​യി​ലെ ആ​കെ സീ​റ്റു​ക​ളു​ടെ എ​ണ്ണം 543-ൽ ​നി​ന്ന് 816 ആ​യി ഉ​യ​ർ​ന്നേ​ക്കാം.

 

National

വ​നി​താ സം​വ​ര​ണ ബി​ൽ ഈ ​പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ യാ​ഥാ​ർ​ഥ്യ​മാ​കും: പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണ ബി​ൽ വ്യാ​ഴാ​ഴ്ച തു​ട​ങ്ങു​ന്ന പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഡ​ൽ​ഹി​യി​ലെ വി​ജ്ഞാ​ൻ ഭ​വ​നി​ൽ ന​ട​ന്ന നാ​രി​ശ​ക്തി വ​ന്ദ​ൻ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​നി​താ സം​വ​ര​ണ ബി​ല്ല് ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട തീ​രു​മാ​ന​മാ​ണ്. നാ​രി ശ​ക്തി​ക്കാ​യി ഈ ​ച​രി​ത്ര​പ​ര​മാ​യ നീ​ക്കം സ​മ​ർ​പ്പി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​നി​താ സം​വ​ര​ണ ബി​ല്ലി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​ന്ത്യ ഒ​റ്റ​ക്കെ​ട്ടാ​യി നി​ല​കൊ​ള്ളു​ക​യാ​ണ്.

40 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ബി​ൽ വ​രു​ന്ന​ത്. ഇ​ത് 2029 ഓ​ടെ ന​ട​പ്പി​ലാ​ക്ക​ണം. 21-ാം നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട തീ​രു​മാ​ന​ങ്ങ​ളി​ലൊ​ന്നാ​ണി​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 2023 ൽ ​രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് പാ​ർ​ല​മെ​ന്‍റ് വ​നി​താ സം​വ​ര​ണ ബി​ല്ല് പാ​സാ​ക്കി​യ​ത്.

2029 ഓ​ടെ നി​യ​മം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ബി​ൽ പാ​സാ​ക്കാ​ൻ സ​ർ​ക്കാ​ർ മു​ൻ​കൈ എ​ടു​ക്കു​ന്ന​ത്. ഈ ​തീ​രു​മാ​നം ഒ​രു പു​തി​യ യു​ഗ​ത്തി​ന്‍റെ തു​ട​ക്ക​മാ​ണ്. കൂ​ടാ​തെ എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ഈ ​പ​രി​ശ്ര​മ​ത്തി​ൽ അ​വ​രു​ടേ​താ​യ രീ​തി​യി​ൽ സം​ഭാ​വ​ന ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

National

പാ​ർ​ല​മെ​ന്‍റ് പ്ര​ത്യേ​ക സ​മ്മേ​ള​നം എം​പി​മാ​ർ​ക്ക് വി​പ്പ് ന​ൽ​കി ബി​ജെ​പി

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ലും നി​യ​മ​സ​ഭ​യി​ലും വ​നി​താ സം​വ​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നും പാ​സാ​ക്കു​ന്ന​തി​നു​മാ​യി വി​ളി​ച്ച പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ന് ബി​ജെ​പി എം​പി​മാ​ർ​ക്ക് മൂ​ന്നു വ​രി വി​പ്പ് ന​ൽ​കി.

വി​പ്പ് ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ന​ട​ക്കു​ന്ന മൂ​ന്നു ദി​വ​സം അ​വ​ധി അ​നു​വ​ദി​ക്കി​ല്ലെ​ന്നും എം​പി​മാ​രെ അ​റി​യി​ച്ചു.2023ലെ ​നാ​രീശ​ക്തി വ​ന്ദ​ൻ നി​യ​മ​ത്തി​ൽ മാ​റ്റം വ​രു​ത്താ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ വ​രാ​നി​രി​ക്കു​ന്ന സെ​ൻ​സ​സി​ന്‍റെ​യും ഡീ​ലി​മി​റ്റേ​ഷ​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ വ​നി​താ സം​വ​ര​ണം ന​ട​പ്പാ​ക്കാ​നാ​യി​രു​ന്നു നി​ർ​ദേ​ശം. എ​ന്നാ​ൽ, അ​ടു​ത്ത പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​വ​ര​ണം ന​ട​പ്പാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തി​നാ​ൽ 2011ലെ ​സെ​ൻ​സ​സ് വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ഭേ​ദ​ഗ​തി നി​ർ​ദേ​ശി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ നീ​ക്കം.

എ​ന്നാ​ൽ ബി​ല്ലി​നെ അ​നു​കൂ​ലി​ക്കു​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ചെ​ങ്കി​ലും കൂ​ടി​യാ​ലോ​ച​ന​ക​ൾ ഇ​ല്ലാ​തെ ഏ​ക​പ​ക്ഷീ​യ തീ​രു​മാ​ന​ത്തെ പ്ര​തി​പ​ക്ഷം പാ​ർ​ല​മെ​ന്‍റി​ന് അ​ക​ത്തും പു​റ​ത്തും ചോ​ദ്യം ചെ​യ്യും. ബം​ഗാ​ളി​ലും ത​മി​ഴ്നാ​ട്ടി​ലും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ൽ രാ​ഷ്‌​ട്രീ​യ മു​ത​ലെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ടാ​ണ് പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക സ​മ്മേ​ള​നം വി​ളി​ച്ച് ബി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത് എ​ന്ന ആ​രോ​പ​ണ​വും പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ക്കു​ന്നു.

പ്ര​ത്യേ​ക സ​മ്മേ​ള​നം വി​ളി​ക്കു​ന്ന​തി​ന് മു​ന്പ് പ്ര​തി​പ​ക്ഷ​വു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​ൻ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു എ​ന്നാ​രോ​പി​ച്ച് രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നു​മാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ക​ത്തെ​ഴു​തി​യി​രു​ന്നു .

International

ഗ്രീസിലും കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം

ആ​​​ഥ​​​ൻ​​​സ്: ​​​പ​​​തി​​​ന​​​ഞ്ചി​​​നു താ​​​ഴെ പ്രാ​​​യ​​​മു​​​ള്ള​​​വ​​​രു​​​ടെ സോ​​​ഷ്യ​​​ൽ ​​​മീ​​​ഡി​​​യ ഉ​​​പ​​​യോ​​​ഗം നി​​​രോ​​​ധി​​​ക്കു​​​മെ​​​ന്ന് ഗ്രീ​​​ക്ക് ഭ​​​ര​​​ണ​​​കൂ​​​ടം അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​നു​​​ള്ള ബി​​​ൽ വൈ​​​കാ​​​തെ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.അ​​​ടു​​​ത്ത​​​ ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നു നി​​​യ​​​മം പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​കും.

ഫേ​​​സ്ബു​​​ക്ക്, ടി​​​ക്‌​​​ടോ​​​ക്, സ്നാ​​​പ്ചാ​​​റ്റ് തു​​​ട​​​ങ്ങി​​​യ സോ​​​ഷ്യ​​​ൽ​​​ മീ​​​ഡി​​​യ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ൾ​​​ക്കു നി​​​രോ​​​ധ​​​നം ബാ​​​ധ​​​ക​​​മാ​​​യി​​​രി​​​ക്കും. യുട്യൂ​​​ബ്, വാ​​​ട്ട്സാ​​​പ്പ്, വൈ​​​ബ​​​ർ, മെ​​​സ​​​ഞ്ച​​​ർ തു​​​ട​​​ങ്ങി​​​യ വീ​​​ഡി​​​യോ സ്ട്രീ​​​മിം​​​ഗ്, മെ​​​സേ​​​ജിം​​​ഗ് ആ​​​പ്പു​​​ക​​​ളെ ഒ​​​ഴി​​​വാ​​​ക്കും.

നി​​​യ​​​മം പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​ന്നു​​​ക​​​ഴി​​​ഞ്ഞാ​​​ൽ പ​​​തി​​​ന​​​ഞ്ചി​​​നു താ​​​ഴെ പ്രാ​​​യ​​​മു​​​ള്ള​​​വ​​​ർ സോ​​​ഷ്യ​​​ൽ​​​ മീ​​​ഡി​​​യ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നി​​​ല്ല എ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം സോ​​​ഷ്യ​​​ൽ ​​​മീ​​​ഡി​​​യ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കാ​​​ണ്.

സോ​​​ഷ്യ​​​ൽ ​​​മീ​​​ഡി​​​യ ഉ​​​പ​​​യോ​​​ഗം കു​​​ട്ടി​​​ക​​​ളി​​​ൽ ഉ​​​ത്ക​​​ണ്ഠ, ഉ​​​റ​​​ക്ക​​​മി​​​ല്ലാ​​​യ്മ, അ​​​ടി​​​മ​​​ത്തം എ​​​ന്നി​​​വ​​​യ്ക്കു കാ​​​ര​​​ണ​​​മാ​​​കു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് ന​​​ട​​​പ​​​ടി​​​യെ​​​ന്നു ഗ്രീ​​​ക്ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കി​​​ര്യാ​​​ക്കോ​​​സ് മി​​​റ്റ്സോ​​​താ​​​ക്കീ​​​സ് പ​​​റ​​​ഞ്ഞു.

കു​​​ട്ടി​​​ക​​​ളെ സോ​​​ഷ്യ​​​ൽ ​​​മീ​​​ഡി​​​യ​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യ ആ​​​ദ്യരാ​​​ജ്യം ഓ​​​സ്ട്രേ​​​ലി​​​യ​​​യാ​​​ണ്. ഡി​​​സം​​​ബ​​​റി​​​ലാ​​​ണ് ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ നി​​​യ​​​മം പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​യ​​​ത്. ബ്രി​​​ട്ട​​​ൻ, മ​​​ലേ​​​ഷ്യ, ഫ്രാ​​​ൻ​​​സ്, ഡെ​​​ന്മാ​​​ർ​​​ക്ക്, പോ​​​ള​​​ണ്ട് തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ൾ സ​​​മാ​​​ന നീ​​​ക്ക​​​ത്തി​​​ലാ​​​ണ്.

National

വനിതാ സംവരണത്തിൽ വാക്പോര്; പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ട ലം​​​ഘ​​​ന​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷം

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ഞ്ചു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നി​​​ടെ തി​​​ര​​​ക്കി​​​ട്ടു വ​​​നി​​​താ​​​ സം​​​വ​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള പു​​​തി​​​യ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ ഭേ​​​ദ​​​ഗ​​​തി​​​ക​​​ളെ​​​ച്ചൊ​​​ല്ലി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഭ​​​ര​​​ണ-പ്ര​​​തി​​​പ​​​ക്ഷ പോ​​​ര്.

ഇ​​​ന്ന​​​ലെ സ​​​മാ​​​പി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​നം വ​​​നി​​​താ സം​​​വ​​​ര​​​ണ​​​ത്തി​​​നാ​​​യു​​​ള്ള പു​​​തി​​​യ ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ​​​ക്കാ​​​യി ഈ ​​​മാ​​​സം 16, 17, 18 തീ​​​യ​​​തി​​​ക​​​ളി​​​ൽ വീ​​​ണ്ടും ചേ​​​രാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ നീ​​​ക്ക​​​മാ​​​ണു രാ​​​ഷ്‌​​​ട്രീ​​​യ വാ​​​ക്പോ​​​രി​​​നു വ​​​ഴി​​​തെ​​​ളി​​​ച്ച​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം നി​​​ല​​​വി​​​ലി​​​രി​​​ക്കെ സ​​​ർ​​​ക്കാ​​​രി​​​നു രാ​​​ഷ്‌​​​ടീ​​​യ​​​നേ​​​ട്ടം ഉ​​​ണ്ടാ​​​ക്കാ​​​നാ​​​യി സ​​​ഭ പ്ര​​​ത്യേ​​​ക​​​മാ​​​യി വീ​​​ണ്ടും സ​​​മ്മേ​​​ളി​​​ക്കു​​​ന്ന​​​ത് ശ​​​രി​​​യ​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ കോ​​​ണ്‍ഗ്ര​​​സ് ചീ​​​ഫ് വി​​​പ്പ് ജ​​​യ്റാം ര​​​മേ​​​ശാ​​​ണു വി​​​ഷ​​​യം ഉ​​​യ​​​ർ​​​ത്തി​​​യ​​​ത്.

ജ​​​യ്റാ​​​മി​​​നു​​​ പു​​​റ​​​മെ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ, എ​​​എ​​​പി നേ​​​താ​​​വ് സ​​​ഞ്ജ​​​യ് സിം​​​ഗ്, ആ​​​ർ​​​ജെ​​​ഡി നേ​​​താ​​​വ് മ​​​നോ​​​ജ്കു​​​മാ​​​ർ ഝാ ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​ർ​​​ക്കാ​​​രി​​​ന്‍റേ​​​തു രാ​​​ഷ്‌​​​ട്രീ​​​യ​​​പ്രേ​​​രി​​​ത നീ​​​ക്ക​​​മെ​​​ന്നു കു​​​റ്റ​​​പ്പെ​​​ടു​​​ത്തി​​​യ​​​പ്പോ​​​ൾ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രാ​​​യ രാ​​​ജ്യ​​​സ​​​ഭാ നേ​​​താ​​​വ് ജെ.​​​പി. ന​​​ഡ്ഡ, പി​​​യൂ​​​ഷ് ഗോ​​​യ​​​ൽ, കി​​​ര​​​ണ്‍ റി​​​ജി​​​ജു എ​​​ന്നി​​​വ​​​ർ സ​​​ർ​​​ക്കാ​​​രി​​​നെ പ്ര​​​തി​​​രോ​​​ധി​​​ച്ചു.

എ​​​ന്നാ​​​ൽ, വ​​​നി​​​താ ​​​ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലു​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി പാ​​​ർ​​​ല​​​മെ​​​ന്‍റ് ചേ​​​രു​​​ന്ന കൃ​​​ത്യ തീ​​​യ​​​തി​​​ക​​​ൾ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ മ​​​ന്ത്രി റി​​​ജി​​​ജു പ​​​റ​​​ഞ്ഞി​​​ല്ല.

ആ​​​ഴ്ച​​​ക​​​ൾ​​​ക്ക​​​കം സ​​​മ്മേ​​​ളി​​​ക്കു​​​മെ​​​ന്നു മാ​​​ത്രമാണു മ​​​ന്ത്രി പറഞ്ഞത്. വ​​​നി​​​ത​​​ക​​​ളോ​​​ട് ആ​​​ത്മാ​​​ർ​​​ഥ​​​ത​​​യു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ഇ​​​ന്ന​​​ലെ സ​​​മാ​​​പി​​​ച്ച ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ര​​​ണ്ടു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലും വ​​​നി​​​താ​​​ സം​​​വ​​​ര​​​ണ ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലു​​​ക​​​ൾ എ​​​ന്തു​​​കൊ​​​ണ്ടു വ​​​ന്നി​​​ല്ലെ​​​ന്ന് ഖാ​​​ർ​​​ഗെ ചോ​​​ദി​​​ച്ചു.

ത​​​മി​​​ഴ്നാ​​​ട്ടി​​​ലും പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലും വോ​​​ട്ടെ​​​ടു​​​പ്പ് പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന 29നു​​​ശേ​​​ഷം സ​​​ർ​​​വ​​​ക​​​ക്ഷി യോ​​​ഗം വി​​​ളി​​​ച്ചു വി​​​ഷ​​​യം ച​​​ർ​​​ച്ച ചെ​​​യ്യ​​​ണ​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വെ​​​ന്ന നി​​​ല​​​യി​​​ൽ ര​​​ണ്ടു​​​ത​​​വ​​​ണ സ​​​ർ​​​ക്കാ​​​രി​​​നു ക​​​ത്തെ​​​ഴു​​​തി​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ഖാ​​​ർ​​​ഗെ​​​യും ജ​​​യ്റാം ര​​​മേ​​​ശും പ​​​റ​​​ഞ്ഞു.

ഏ​​​പ്രി​​​ൽ 29നു​​​ശേ​​​ഷം സ​​​ർ​​​വ​​​ക​​​ക്ഷി യോ​​​ഗം ചേ​​​ര​​​ണ​​​മെ​​​ന്നും അ​​​തി​​​നു​​​ പി​​​ന്നാ​​​ലെ മാ​​​ത്ര​​​മേ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ പാ​​​സാ​​​ക്കാ​​​വൂ​​​ എ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് എ​​​ഴു​​​തി​​​യി​​​രു​​​ന്ന​​​താ​​​യി റി​​​ജി​​​ജു പ​​​റ​​​ഞ്ഞു.

പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ അ​​​ഭി​​​പ്രാ​​​യം കേ​​​ൾ​​​ക്കു​​​മെ​​​ങ്കി​​​ലും സ​​​ർ​​​ക്കാ​​​രാ​​​ണു തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യെ​​​ന്ന് മ​​​ന്ത്രി റി​​​ജി​​​ജു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. വ​​​നി​​​താ​​​ സം​​​വ​​​ര​​​ണ​​​ത്തി​​​ന്‍റെ ക്ര​​​ഡി​​​റ്റ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി​​​ക്കു കി​​​ട്ടി​​​ക്ക​​​ഴി​​​ഞ്ഞു​​​വെ​​​ന്നും ന​​​ഡ്ഡ പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ, കോ​​​ണ്‍ഗ്ര​​​സാ​​​ണു വ​​​നി​​​താ ​​​സം​​​വ​​​ര​​​ണ ബി​​​ൽ ആ​​​ദ്യം കൊ​​​ണ്ടു​​​വ​​​ന്ന​​​തെ​​​ന്നും കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ പി​​​ന്തു​​​ണ​​​യി​​​ലാ​​​ണ് ഏ​​​ക​​​ക​​​ണ്ഠ​​​മാ​​​യി ബി​​​ൽ പാ​​​സാ​​​ക്കി​​​യ​​​തെ​​​ന്നും ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു.

വ​​​നി​​​താ​​​ സം​​​വ​​​ര​​​ണ നി​​​യ​​​മം ഏ​​​ക​​​ക​​​ണ്ഠ​​​മാ​​​യി ലോ​​​ക്സ​​​ഭ​​​യി​​​ലും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലും പാ​​​സാ​​​ക്കി​​​യ​​​ശേ​​​ഷം ര​​​ണ്ട​​​ര വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ അ​​​തി​​​ന്മേ​​​ൽ സു​​​ഖ​​​മാ​​​യി കി​​​ട​​​ന്നു​​​റ​​​ങ്ങി​​​യ​​​വ​​​രാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ രാ​​​ഷ്‌​​​ട്രീ​​​യ​​​ലാ​​​ഭ​​​ത്തി​​​നാ​​​യി പു​​​തി​​​യ നീ​​​ക്കം ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്ന് ഖാ​​​ർ​​​ഗെ​​​യും ജ​​​യ്റാ​​​മും കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

National

സിഎപിഎഫ് ബിൽ പാസാക്കി

ന്യൂ​​​ഡ​​​ൽ​​​ഹി: സി​​​ആ​​​ർ​​​പി​​​എ​​​ഫ്, ബി​​​എ​​​സ്എ​​​ഫ്, ഇ​​​ന്തോ - ടി​​​ബ​​​റ്റ​​​ൻ ബോ​​​ർ​​​ഡ​​​ർ പോ​​​ലീ​​​സ്, സ​​​ശ​​​സ്ത്ര സീ​​​മ​​​ബ​​​ൽ എ​​​ന്നീ കേ​​​ന്ദ്ര സാ​​​യു​​​ധ​​​സേ​​​ന​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള നി​​​യ​​​മ​​​ന​​​ങ്ങ​​​ളും ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​നും സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ​​​വും ക്ര​​​മീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച സെ​​​ൻ​​​ട്ര​​​ൽ ആം​​​ഡ് പോ​​​ലീ​​​സ് ഫോ​​​ഴ്സ് (ജ​​​ന​​​റ​​​ൽ അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ) ബി​​​ൽ ലോ​​​ക്സ​​​ഭ പാ​​​സാ​​​ക്കി.

സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി​​​ക്കു വി​​​ട​​​ണ​​​മെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ ആ​​​വ​​​ശ്യം ത​​​ള്ളി​​​യാ​​​ണ് ഇ​​​രു​​​സ​​​ഭ​​​ക​​​ളും ശ​​​ബ്‌​​​ദ​​​വോ​​​ട്ടോ​​​ടെ ബി​​​ൽ പാ​​​സാ​​​ക്കി​​​യ​​​ത്.

കേ​​​ന്ദ്ര​​​സേ​​​ന​​​ക​​​ളി​​​ലെ ഐ​​​ജി​​​യോ അ​​​തി​​​നു​​​മു​​​ക​​​ളി​​​ലോ ഉ​​​ള്ള ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​ന്ത്യ​​​ൻ പോ​​​ലീ​​​സ് സേ​​​ന​​​യി​​​ൽ​​​നി​​​ന്ന് 50 ശ​​​ത​​​മാ​​​നം പേ​​​രെയും അ​​​ഡീ​​​ഷ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ജ​​​ന​​​റ​​​ൽ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് കു​​​റ​​​ഞ്ഞ​​​ത് 67 ശ​​​ത​​​മാ​​​നം പേ​​​രെയും സ്പെ​​​ഷ​​​ൽ ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ജ​​​ന​​​റ​​​ൽ, ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ജ​​​ന​​​റ​​​ൽ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള നി​​​യ​​​മ​​​നം പൂ​​​ർ​​​ണ​​​മാ​​​യും ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​ൻ വ​​​ഴി​​​യാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണ് ബി​​​ല്ലി​​​ലെ വ്യ​​​വ​​​സ്ഥ.

ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു മേ​​​ധാ​​​വി​​​ത്വ​​​മു​​​ള്ള ഈ ​​​സം​​​വി​​​ധാ​​​നം സേ​​​ന​​​യ്ക്കു​​​ള്ളി​​​ൽ​​​നി​​​ന്നു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ സാ​​​ധ്യ​​​ത​​​ക​​​ളെ ഇ​​​ല്ലാ​​​താ​​​ക്കു​​​മെ​​​ന്ന് ലോ​​​ക്സ​​​ഭ​​​യി​​​ൽ പ്ര​​​തി​​​പ​​​ക്ഷാം​​​ഗ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യെ​​​ങ്കി​​​ലും സ​​​ർ​​​ക്കാ​​​ർ വ​​​ഴ​​​ങ്ങി​​​യി​​​ല്ല.

National

എഫ്സിആർഎ ഭേദഗതി ബിൽ; പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന​​​ക​​​ത്തും പു​​​റ​​​ത്തും പ്ര​​​തി​​​പ​​​ക്ഷ പ്ര​​​തി​​​ഷേ​​​ധം

ന്യൂ​​​ഡ​​​ൽ​​​ഹി: സ്വ​​​ഭാ​​​വി​​​ക​​​നീ​​​തി​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​യ വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന​​​ക​​​ത്തും പു​​​റ​​​ത്തും പ്ര​​​തി​​​ഷേ​​​ധ​​​മു​​​യ​​​ർ​​​ത്തി പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ.

‘എ​​​ൻ​​​ജി​​​ഒ​​​ക​​​ളെ​​​യും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​യും ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക’ എ​​​ന്നെ​​​ഴു​​​തി​​​യ ബാ​​​ന​​​ർ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പ്ര​​​ധാ​​​ന ക​​​വാ​​​ട​​​ത്തി​​​നു പു​​​റ​​​ത്ത് പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് പ്ര​​​തി​​​ഷേ​​​ധി​​​ച്ച എം​​​പി​​​മാ​​​ർ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ മു​​​ഴ​​​ക്കു​​​ക​​​യും ബി​​​ൽ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു.

ബി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്ക് ഇ​​​ന്ന​​​ലെ എ​​​ത്തു​​​മെ​​​ന്ന് അ​​​റി​​​ഞ്ഞ​​​തോ​​​ടെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ര​​​ക്കി​​​ലാ​​​യി​​​രു​​​ന്ന കേ​​​ര​​​ള എം​​​പി​​​മാ​​​രോ​​​ട് ഉ​​​ൾ​​​പ്പെ​​​ടെ ബി​​​ല്ലി​​​ന്‍റെ ഗൗ​​​ര​​​വം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്താ​​​ൻ എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

രാ​​​വി​​​ലെ 11ന് ​​​പാ​​​ർ​​​ല​​​മെ​​​ന്‍റ് ന​​​ട​​​പ​​​ടി ആ​​​രം​​​ഭി​​​ച്ച​​​പ്പോ​​​ൾ​​​ത്ത​​​ന്നെ പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ എ​​​ഫ്സി​​​ആ​​​ർ​​​എ ബി​​​ല്ല് പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ മു​​​ഴ​​​ക്കി. ഇ​​​രി​​​പ്പി​​​ട​​​ത്തി​​​ൽ​​​നി​​​ന്ന് എ​​​ഴു​​​ന്നേ​​​റ്റ എം​​​പി​​​മാ​​​ർ എ​​​ന്നാ​​​ൽ ന​​​ടു​​​ത്ത​​​ള​​​ത്തി​​​ലേ​​​ക്ക് ഇ​​​റ​​​ങ്ങി​​​യി​​​ല്ല.

പ്ര​​​തി​​​ഷേ​​​ധം ശ​​​ക്ത​​​മാ​​​യ​​​തോ​​​ടെ കേ​​​ന്ദ്ര ന്യൂ​​​ന​​​പ​​​ക്ഷ, പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജി​​​ജു ബി​​​ല്ല് പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കെ​​​ടു​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കി. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ബി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​തി​​​നാ​​​ലാ​​​ണ് ഇ​​​ന്ന​​​ലെ വീ​​​ണ്ടും പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കെ​​​ത്തി​​​യ​​​ത്.

രാ​​​ജ്യ​​​സു​​​ര​​​ക്ഷ​​​യ്ക്കും ദേ​​​ശ​​​താ​​​ത്പ​​​ര്യം നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​നു​​​മാ​​​ണ് വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മം ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ഒ​​​രു സം​​​ഘ​​​ട​​​ന​​​യെ​​​യോ മ​​​ത​​​ത്തെ​​​യോ ബി​​​ല്ല് ല​​​ക്ഷ്യം വ​​​യ്ക്കു​​​ന്നി​​​ല്ല. എ​​​ന്നാ​​​ൽ ഭേ​​​ദ​​​ഗ​​​തി സം​​​ബ​​​ന്ധി​​​ച്ച തെ​​​റ്റാ​​​യ പ്ര​​​ച​​​ര​​​ണം കോ​​​ണ്‍ഗ്ര​​​സും സി​​​പി​​​എ​​​മ്മും കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന​​​താ​​​യും കേ​​​ന്ദ്ര​​​മ​​​ന്ത്രി ആ​​​രോ​​​പി​​​ച്ചു. തു​​​ട​​​ർ​​​ന്ന് 12 വ​​​രെ സ​​​ഭ നി​​​ർ​​​ത്തിവ​​​യ്ക്കു​​​ന്ന​​​താ​​​യി സ്പീ​​​ക്ക​​​ർ അ​​​റി​​​യി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് എം​​​പി​​​മാ​​​രാ​​​യ കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ്, എ​​​ൻ.​​​കെ. പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ, ബെ​​​ന്നി ബെ​​​ഹ​​​നാ​​​ൻ, ഇ.​​​ടി. മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​ർ, എം.​​​കെ .രാ​​​ഘ​​​വ​​​ൻ, ഫ്രാ​​​ൻ​​​സി​​​സ് ജോ​​​ർ​​​ജ്, ആ​​​ന്‍റോ ആ​​​ന്‍റ​​​ണി, ഹൈ​​​ബി ഈ​​​ഡ​​​ൻ, ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ്, അ​​​ബ്‌​​​ദു​​​ൾ സ​​​മ​​​ദാ​​​നി, ജെ​​​ബി മേ​​​ത്ത​​​ർ, കെ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Kerala

എഫ്സിആര്‍എ ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടണം; പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ച് കെസിബിസി

കൊച്ചി: എഫ്സിആര്‍എ നിയമഭേദഗതിക്കെതിരെ കേരള കത്തോലിക്കാ മെത്രാന്‍ സമിതി. ഭേദഗതിയില്‍ നീതി നിഷേധമുണ്ട്. ബിൽ ഭരണഘടനാ വിരുദ്ധമെന്നും കെസിബിസി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ബിൽ പാര്‍ലമെന്‍ററി സബ്ജക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും അഭ്യന്തര മന്ത്രിക്കും കെസിബിസി കത്തയച്ചു.

ഭരണഘടന ഉറപ്പു നല്‍കുന്ന മൗലിക അവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും നിഷേധിക്കുന്നതാണ് ബിൽ. ജാതി-മത ഭേദമന്യേ സന്നദ്ധ സംഘടനകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളും ആരാധനാലയങ്ങളും അനായാസമായി പിടിച്ചെടുക്കാനാകുന്ന അധികാര ദുര്‍വിനിയോഗത്തിന്‍റെ നിരവധി സാധ്യതകള്‍ ഈ ഭേദഗതിയിലൂടെ ഉണ്ടാവുന്നത് ആശങ്കാജനകമാണ്.

കത്തോലിക്ക സഭയുടേതുള്‍പ്പെടെ നിയമാനുസൃതമായി പ്രവര്‍ത്തിച്ചു വരുന്ന നിരവധി സന്നദ്ധ സംഘടനകളുടെ എഫ്‌സിആര്‍എ അക്കൗണ്ടുകള്‍ പുതുക്കി നല്‍കാത്ത സാഹചര്യമാണ് നിലവില്‍. അതിനു പുറമേ അനിയന്ത്രിത അധികാരത്തോട് കൂടിയുള്ള പുതിയ സംവിധാനങ്ങള്‍ സന്നദ്ധ സേവന മേഖലയില്‍ മതപരവും വര്‍ഗീയവുമായ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ ഇടയാകും.

ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ബിൽ പൊതു സമൂഹത്തിലോ പാര്‍ലമെന്‍റിലോ വിശദമായ ചര്‍ച്ചയ്ക്ക് പോലും വന്നിട്ടില്ല. ആയതിനാല്‍ കൂടുതല്‍ പഠനത്തിനും ചര്‍ച്ചക്കുമായി ഈ ബില്ല് പാര്‍ലമെന്‍ററി സബ്ജക്ട് കമ്മിറ്റിക്ക് വിടണം എന്ന ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കെസിബിസി പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ചു.

കെസിബിസി പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളത്തിലെ 32 കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര്‍ പങ്കെടുത്തു.

National

എ​ഫ്സി​ആ​ർ​എ ഭേ​ദ​ഗ​തി ആ​ർ​എ​സ്എ​സ് അ​ജ​ൻ​ഡ: ഡീ​ൻ കു​ര്യാ​ക്കോ​സ്

ന്യൂ​ഡ​ൽ​ഹി: എ​ഫ്സി​ആ​ർ​എ നി​യ​മ​ഭേ​ദ​ഗ​തി ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ർ​എ​സ്എ​സ് അ​ജ​ൻ​ഡ​യാ​ണെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. ഡ​ൽ​ഹി​യി​ൽ ദീ​പി​ക ഒാ​ൺ​ലൈ​ൻ പ്ര​തി​നി​ധി​യോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം​പി.

ഒ​രു അ​ഥോ​റ്റി​യെ രൂ​പീ​ക​രി​ച്ച് ഏ​തെ​ങ്കി​ലു​മൊ​രു ചാ​രി​റ്റി സ്ഥാ​പ​ന​ത്തി​നെ​തി​രേ​യോ സം​വി​ധാ​ന​ങ്ങ​ൾ​ക്കെ​തി​രെ​യോ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യും​വി​ധ​മാ​ണ് ഈ ​രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ ആ​കെ​മാ​നം നൂ​റു ക​ണ​ക്കി​ന് അ​നാ​ഥാ​ല​യ​ങ്ങ​ളും അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളു​മെ​ല്ലാം ന​ട​ത്തു​ന്ന സ​ഭാ സം​വി​ധാ​ന​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള നീ​ക്കം ത​ന്നെ​യാ​ണ് ഇ​തി​നു പി​ന്നി​ൽ. ക്രൈ​സ്ത​വ​ർ പീ​ഡാ​നു​ഭ​വ വാ​രം ആ​ച​രി​ക്കു​ന്ന ആ​ഴ്ച​യി​ൽത​ന്നെ ബി​ൽ ച​ർ​ച്ച​യ്ക്കെ​ടു​ക്കാ​നാ​യി​രു​ന്നു സ​ർ​ക്കാ​രി​ന്‍റെ ശ്ര​മം.

എ​ന്നാ​ൽ, പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ​ക്ത​മാ​യ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് ത​ത്കാ​ലം മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്. എം​പി​മാ​രു​ടെ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ​മ​ന്ത്രി കി​ര​ൺ റി​ജി​ജു ബി​ൽ ച​ർ​ച്ച​യ്ക്കെ​ടു​ക്കി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ബി​ൽ പി​ൻ​വ​ലി​ക്കു​ക​യോ സെ​ല​ക്ട് ക​മ്മി​റ്റി​ക്കു വി​ടു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം.

വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷം ബി​ല്ലി​ൽ ആ​ശ​ങ്ക​യു​ടെ സ​ഭ​സം​വി​ധാ​ന​ങ്ങ​ളു​ടെ​യും എ​ൻ​ജി​ഒ​ക​ളു​ടെ​യു​മൊ​ക്കെ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച​യ്ക്കു സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. ആ​തു​രാ​ല​യ​ങ്ങ​ളും സ്കൂ​ളു​ക​ളും അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളു​മൊ​ക്കെ ഭ​യം​കൂ​ടാ​തെ ന​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്ക​ണം. അ​തു​വ​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും ഡീ​ൻ കു​ര്യാ​ക്കോ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up