NRI
ന്യൂയോർക്ക്: ഫൊക്കാനയുടെ 2026 - 2028 കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയുടെ പ്രവർത്തന പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനവും രേഖ കൈമാറ്റവും ഞായറാഴ്ച നടക്കും.
ന്യൂയോർക്കിൽ റോക്ലാൻഡ് കൗണ്ടിയിലുള്ള ക്നാനായ കമ്യൂണിറ്റി സെന്ററിൽ വൈകുന്നേരം 4.30നാണു ചടങ്ങുകൾ ആരംഭിക്കുക. ഓഗസ്റ്റിൽ കലഹാരി ഇന്റർനാഷണൽ കൺവൻഷനോട് ചേർന്ന് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചവർ സത്യപ്രതിജ്ഞയെടുത്തു അധികാരമേറ്റിരുന്നു.
ഞായറാഴ്ച രേഖ കൈമാറ്റവും ഔപചാരികമായ ഉദ്ഘാടനവും ആണ് നടക്കുന്നത്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മത നേതാക്കന്മാർ സമ്മേളനത്തിൽ പങ്കെടുക്കും. ഗിന്നസ് റിക്കാർഡ് നേടിയ ചെണ്ട മേളം, മോഹിനിയാട്ടം ഉൾപ്പടെ വിവിധ കലാപരിപാടികളും സമ്മേളനത്തിൽ അരങ്ങേറും.
പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ജനറൽ സെക്രട്ടറി സന്തോഷ് നായർ, ട്രെഷറർ ആന്റോ വർക്കി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിൻഡോ ജോളി, വൈസ് പ്രസിഡന്റ് ജോസി ജെ. കാരക്കാട്ടു, അസോസിയേറ്റ് സെക്രട്ടറി സോണി തോമസ് അമ്പൂക്കൻ, അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി അജു ഉമ്മൻ, അസോസിയേറ്റ് ട്രെഷറർ അപ്പുക്കുട്ടൻ പിള്ള, അഡിഷണൽ അസോസിയേറ്റ് ട്രെഷറർ ഗ്രേസ് മറിയ ജോസഫ്, വിമൻസ് ഫോറം ചെയർ ഷൈനി രാജു, നാഷണൽ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട അജു എബ്രഹാം, അനിൽകുമാർ ദാമോദരൻപിള്ള, ആന്റണി മാത്യു, അദാർഷ് രവീന്ദ്രൻ, ബിജോ വിതയത്തിൽ, ചെറിയാൻ പെരുമാൾ, ജോർജ് നടവയൽ ദേവസ്യ, ജിൻസ് ജോസഫ്, മേരി ഫിലിപ്പ്, റോണി വർഗീസ്, ഷൈമി ജേക്കബ്, ശിവ തഷ്ണാത്, സുജ ജോസ്, സുഷ്മ പ്രവീൺ, റെജി വർഗീസ്, ബിജു ജോർജ്, ഷിബു ജോൺ, റീജിയണൽ വൈസ് പ്രസിഡന്റുമാരായ ഫോബി പോൾ ചിറ്റിശേരി, ഉഷ ജോർജ്, അഭിലാഷ് പുലിക്കത്തോടി, എബ്രഹാം പോത്തൻ, അജിത് ചാണ്ടി, സ്റ്റാൻലി എത്തൂനിക്കൽ, ലോണ ബാബു, രാജീവ് വി. കുമാരൻ, ജോൺസൺ കരിക്കൽ, റെജി വി. കുര്യൻ, ഗീത ജോർജ്, ലത മേനോൻ, യൂത്ത് പ്രതിനിധികളായ അഷിത അലക്സ്, എബി അലക്സ്, ബിനിൽ ബെന്നി, സാറ പോത്തൻ, റ്റിയ കെ. ബാബു, അനിത ബിജു ജോർജ്, ജൂലി ജോസി കാരക്കാട്ടു, യൂത്ത് കമ്മിറ്റി അംഗങ്ങളായി നോമിനേറ്റഡ് ചെയ്യപ്പെട്ട ഫെയ്ത് മരിയ എൽദോ, ജോഹാൻ ഷിജോ ജോസഫ്, ബോർഡ് ഓഫ് ട്രസ്റ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട ജോയി വി. ചാക്കപ്പൻ, മനോജ് ജെ. ഇടമന, കെവിൻ ജോസഫ്, നിലവിലുള്ള അംഗങ്ങളായ സജിമോൻ ആന്റണി, ശ്രീകുമാർ ഉണ്ണിത്താൻ, സതീശൻ നായർ, മാമ്മൻ സി. ജേക്കബ്, ബിജു ജോൺ കൊട്ടാരക്കര, തോമസ് തോമസ്, ഓഡിറ്റേഴ്സായി തെരഞ്ഞെടുക്കപ്പെട്ട വർഗീസ് ജേക്കബ്, ജോൺ ജോസഫ് എന്നിവരാണ് പുതിയ പ്രവത്തന സമിതിയിലുള്ളത്.
നൂറിലധികം അംഗ സംഘടനകളുള്ള അമേരിക്കയിലും കാനഡയിലുമായി പടർന്നു കിടക്കുന്ന നിരവധി അഭിപ്രായങ്ങളും തലമുറകളും ഒരുമിക്കുന്ന ഫൊക്കാനയെ അടുത്ത രണ്ടു വർഷം നയിക്കുന്നതാണ് ചുമതലക്കാരുടെ പ്രധാന ഉത്തരവാദിത്വം.
ചടങ്ങിൽ പങ്കെടുക്കുവാനായി ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
NRI
പെൻസിൽവാനിയ: ഫൊക്കാന സാഹിത്യ കമ്മറ്റിയുടെ ചെയർമാനായി ബെന്നി നെച്ചൂർ, വൈസ് ചെയർമാനായി മുരളി ജെ. നായർ, കോഓർഡിനേറ്റർമാരായി സോണി അബൂക്കൻ, ഗീത ജോർജ്, ജോർജ് നടവയൽ, ബിജു ജോർജ് എന്നിവരെ തെരഞ്ഞെടുത്തു.
മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പ്രചാരണവും വളർച്ചയും ഫൊക്കാന രൂപീകരണകാലം മുതൽ തങ്ങളുടെ ലക്ഷ്യങ്ങളിലൊന്നാണെന്ന് ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.
"ഭാഷയ്ക്കൊരു ഡോളർ' പദ്ധതി, കേരള കൺവൻഷനിൽ മലയാള സാഹിത്യത്തിന് പ്രത്യേക വേദി, കേരളത്തിലെയും അമേരിക്കയിലെയും എഴുത്തുകാരെ ആദരിക്കൽ, സാഹിത്യ അവാർഡുകൾ നൽകൽ, സാഹിത്യ സെമിനാറുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് സാഹിത്യ രംഗത്ത് ഫൊക്കാന കാഴ്ചവച്ചിട്ടുള്ളത്.
മലയാളത്തിലെ പ്രമുഖ സാഹിത്യ ഗുരുക്കളായിരുന്ന തകഴി, എംടി, ഒൻവി, സുഗതകുമാരി തുടങ്ങിയവരെ ഫൊക്കാനയിൽ ക്ഷണിച്ചുവരുത്തി ആദരിച്ചിട്ടുണ്ട്. പ്രവാസി സാഹിത്യ പ്രോത്സാഹനവും ഭാഷാ സേവനവും തങ്ങളുടെ ലക്ഷ്യങ്ങളിലൊന്നാണെന്ന് ഫൊക്കാന നേതൃത്വം വ്യക്തമാക്കി.
പ്രവാസി മലയാളി എഴുത്തുകാരെയും അവരുടെ കൃതികളെയും അർഹമായ രീതിയിൽ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രി പി.സി. വിഷ്ണുനാഥ് എന്നിവർക്ക് നിവേദനം നൽകുമെന്ന് ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.
പുതിയ നിയമനങ്ങളെ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായ ഫിലിപ്പോസ് ഫിലിപ്പ് - പ്രസിഡന്റ്, സന്തോഷ് നായർ - സെക്രട്ടറി, ആന്റോ വർക്കി - ട്രഷറർ, ലിൻഡോ ജോളി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ജോസി ജെ. കാരക്കാട്ട് - വൈസ് പ്രസിഡന്റ് , സോണി തോമസ് അമ്പൂക്കൻ - അസോസിയേറ്റ് സെക്രട്ടറി, അജു ഉമ്മൻ - അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി, അപ്പുക്കുട്ടൻ പിള്ള - അസോസിയേറ്റ് ട്രഷറർ, ഗ്രേസ് മരിയ ജോസഫ് - അഡീഷണൽ അസോസിയേറ്റ് ട്രഷറർ, ഷൈനി രാജു എന്നിവർ വുമൺസ് ഫോറം ചെയർ സ്വാഗതം ചെയ്തു.
NRI
ഹൂസ്റ്റൺ: മാജിക്കിന്റെയും സംഗീതത്തിന്റെയും മെലഡിയുടെയും വിസ്മയകരമായ സംഗമവുമായി ഹൂസ്റ്റണിൽ "MCUBE - An Ultimate Extravaganza of Magic, Melody, Mission' കലാവിരുന്ന് അരങ്ങേറും.
ഫൊക്കാന ടെക്സസ് റീജിയണിന്റെ ആഭിമുഖ്യത്തിൽ ഡിഫറന്റ് ആർട്ട് സെന്റർ (ഡിഎസി), ഓർത്തഡോക്സ് ടിവി യുഎസ്എ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വെള്ളിയാഴ്ച വൈകുന്നേരം 6.30ന് സ്റ്റാഫോർഡിലെ സെന്റ് തോമസ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ (2411 5th Street) പരിപാടി നടക്കും.
പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് നേതൃത്വം നൽകുന്ന പരിപാടിയിൽ ചലച്ചിത്ര പിന്നണി ഗായകരായ രവിശങ്കർ. ആർ, ചിത്ര അരുൺ, വയലിനിസ്റ്റ് വിഷ്ണു അശോക് തുടങ്ങിയ കലാകാരന്മാർ പങ്കെടുക്കും.
മാജിക്കിന്റെയും സംഗീതത്തിന്റെയും മെലഡിയുടെയും മനോഹരമായ സമന്വയമാണ് പരിപാടിയുടെ പ്രധാന ആകർഷണം. ഹൂസ്റ്റണിലെ മലയാളി സമൂഹത്തിനും കലാസ്വാദകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വ്യത്യസ്തമായ കലാനുഭവമായിരിക്കും ‘MCUBE’ എന്ന് സംഘാടകർ അറിയിച്ചു.
പ്രവേശനം സൗജന്യമാണ്. ഹൂസ്റ്റണിലെ കലാസ്നേഹികളെയും മലയാളി സമൂഹത്തെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ. ജോൺസൻ പുഞ്ചക്കോണം: 346 332 9998, റെജി കുര്യൻ: 281 777 1919, ഏബ്രഹാം ഈപ്പൻ: 832 541 2456.
NRI
ന്യൂയോർക്ക്: പ്രവാസി മലയാളി സമൂഹത്തിന് അഭിമാനമായി വർക്കി എബ്രഹാം ഫൊക്കാനയുടെ ബിസിനസ് ശ്രേഷ്ഠത പുരസ്കാരത്തിന് അർഹനായി. SBA (Small Business Administration) ലോൺ പ്രോഗ്രാമുകളിലൂടെയും വിവിധ വാണിജ്യ വായ്പാ പദ്ധതികളിലൂടെയും കുടിയേറ്റക്കാരായ ചെറുകിട മലയാളി സംരംഭകർക്ക് സാമ്പത്തിക പിന്തുണയും വളർച്ചയ്ക്കാവശ്യമായ അവസരങ്ങളും ഒരുക്കുന്നതിൽ ഹാനോവർ ബാങ്ക് ശ്രദ്ധേയമായ പങ്കാണ് വഹിക്കുന്നത്.
പുതിയ സംരംഭങ്ങൾ ആരംഭിക്കാനും നിലവിലുള്ള ബിസിനസുകൾ വികസിപ്പിക്കാനും മലയാളി സംരംഭകർക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ നൽകുന്നതിലൂടെ, അമേരിക്കൻ സംരംഭകത്വ രംഗത്ത് അവരുടെ വളർച്ചയ്ക്ക് ഹാനോവർ ബാങ്ക് ശക്തമായ താങ്ങായി മാറുന്നു. ചെറുകിട മലയാളി സംരംഭകർക്ക് നൽകുന്ന സംഭാവനകളെ മാനിച്ചാണ് ബിസിനസ് ശ്രേഷ്ഠത പുരസ്കാരത്തിന് അർഹനായത്.
പരമ്പരാഗത തൊഴിൽ മേഖലകളുടെ അതിരുകൾ മറികടന്ന്, അമേരിക്കൻ മെയിൻസ്ട്രീം ധനകാര്യ സ്ഥാപനങ്ങളുടെ ഉന്നത നേതൃത്വനിരയിലേക്ക് ഉയരാൻ സാധിക്കുമെന്ന് വർക്കി എബ്രഹാമിന്റെ വിജയഗാഥ തെളിയിക്കുന്നു.
റീട്ടെയിൽ, മാനുഫാക്ചറിംഗ്, റിയൽ എസ്റ്റേറ്റ്, മാധ്യമരംഗം തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ അദ്ദേഹം നൽകിയ ശ്രദ്ധേയമായ സംഭാവനകൾ സംരംഭകത്വത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുന്നു. അദ്ദേഹത്തിന്റെ നേട്ടങ്ങളും ദർശനവും പുതിയ തലമുറയിലെ മലയാളി യുവാക്കൾക്ക് പ്രചോദനവും വഴികാട്ടിയുമാണ്.
അമേരിക്കൻ വാണിജ്യ-ധനകാര്യ രംഗത്തെ പ്രമുഖ സ്ഥാപനമായ, ഇന്ന് NASDAQ-ൽ ലിസ്റ്റ് ചെയ്തിരിക്കുന്നതും ഏകദേശം 2.5 ബില്യൺ ഡോളർ ആസ്തിയുള്ളതുമായ ഹാനോവർ ബാങ്കിന്റെ (Hanover Community Bank) സ്ഥാപക ഡയറക്ടർമാരിൽ ഒരാളായ വർക്കി എബ്രഹാമിന്റെ വിജയം പ്രവാസി മലയാളി സമൂഹത്തിനാകെ വൻ അഭിമാനമായി മാറുന്നു.
അമേരിക്കയിലെ Eric’s Shoe Stores ശൃംഖല, Abraham and Sons Leather Company, VA Smith Shoe Company International എന്നിവയുടെ ഉടമയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അദ്ദേഹം, റിയൽ എസ്റ്റേറ്റ് നിക്ഷേപകനായും പ്രവാസി ടെലിവിഷൻ ചാനൽ ചെയർമാനായും കഴിവ് തെളിയിച്ചിട്ടുള്ള മികച്ചൊരു സംരംഭകനാണ്.
ഇൻഡോ-അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്സിന്റെ രണ്ട് തവണ പ്രസിഡന്റായും സെന്റ് തോമസ് മാർത്തോമ്മ ചർച്ച് സഭാ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം അമേരിക്കൻ ദക്ഷിണേഷ്യൻ സമൂഹത്തിലെ കരുത്തുറ്റ സാന്നിധ്യമാണ്.
കലഹാരിയിലെ ചരിത്ര സാംസ്കാരിക കൂട്ടായ്മയും നിർണായക പിന്തുണയുംപെൻസിൽവാനിയയിലെ കലഹാരി റിസോർട്ടിൽ വെച്ച് ചെണ്ട മേളവും മോഹിനിയാട്ടവും ഒന്നിപ്പിച്ചു കൊണ്ട് ആയിരത്തിലധികം കലാകാരന്മാരെ അണിനിരത്തി ഫൊക്കാന തീർത്ത വിസ്മയം പ്രവാസി മലയാളികളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മകളിലൊന്നായിരുന്നു.
നമ്മുടെ പരമ്പരാഗത കലകളെയും സംസ്കാരത്തെയും വിദേശമണ്ണിൽ ഏകോപിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്തം ഫൊക്കാന ഏറ്റെടുത്തപ്പോൾ, അതിനുപിന്നിലെ വർക്കി എബ്രഹാമിന്റെ സപ്പോർട്ട് വളരെ വലുതായിരുന്നു.
തനിക്ക് ലഭിച്ച ഉന്നത പദവികളും സാമ്പത്തിക സുരക്ഷിതത്വവും സമൂഹത്തിന്റെ പൊതുനന്മയ്ക്കായി കൃത്യ സമയത്ത് വിനിയോഗിക്കാൻ അദ്ദേഹം മടിച്ചില്ല. ഡോ. സജിമോൻ ആന്റണിയുടെ നേതൃത്വവും സുതാര്യമായ രീതിയും വർക്കി എബ്രഹാമിന്റെ പ്രശംസയ്ക്കും പത്രമായിട്ടുണ്ട്.
ബാങ്കിംഗ് മേഖലയിലെ തന്റെ സ്ഥാനത്തിൽ മാത്രം ഒതുക്കാതെ, കലയും സംസ്കാരവും കോർത്തിണക്കി വലിയ ഉത്തരവാദിത്തം ചുമന്ന ഫൊക്കാനയ്ക്ക് ശക്തമായ തണലൊരുക്കാൻ വർക്കി എബ്രഹാമിനെപ്പോലൊരു ബാങ്കിംഗ് പ്രമുഖൻ എത്തിയത് ഈ കൂട്ടായ്മയ്ക്കുള്ള വലിയൊരു അംഗീകാരമാണ്.
കലഹാരിയിലെ ചരിത്ര നേട്ടത്തിന് പിന്നിൽ ഫൊക്കാന കൈകോർത്തപ്പോൾ, ഏറ്റവും ആവശ്യമായ സമയത്ത് തോൾചേർന്നുനിന്ന വർക്കി എബ്രഹാമിന്റെ പങ്കാളിത്തം പ്രവാസി മലയാളി സമൂഹത്തിന് വലിയൊരു പ്രചോദനമാണ്.
NRI
പെൻസിൽവാനിയ: ഫൊക്കാന അന്താരാഷ്ട്ര കൺവൻഷൻ 2026ന്റെ ഭാഗമായി സംഘടിപ്പിച്ച യുവജന കലാമത്സരങ്ങളിൽ വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ പുതുതലമുറ മികച്ച കലാപാടവം തെളിയിച്ചു.
നൃത്തം, സംഗീതം, പ്രസംഗം തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങൾ യുവപ്രതിഭകൾക്ക് കേരളീയ കലാപാരമ്പര്യവുമായി കൂടുതൽ അടുക്കാനുള്ള വേദിയായി. ഫൊക്കാന ജോയിന്റ് അസോസിയേറ്റ് ട്രഷറർ മില്ലി ഫിലിപ്പിനായിരുന്നു മത്സരങ്ങളുടെ ഏകോപന ചുമതല.
ആറ് മുതൽ 11 വയസ് വരെയും 12 മുതൽ 18 വയസ് വരെയുമുള്ള രണ്ട് പ്രായവിഭാഗങ്ങളിലായാണ് പ്രധാന മത്സരങ്ങൾ നടന്നത്. ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ലൈറ്റ് മ്യൂസിക്, ക്ലാസിക്കൽ മ്യൂസിക്, എലോക്യൂഷൻ തുടങ്ങിയ ഇനങ്ങളിൽ കുട്ടികളും കൗമാരക്കാരും മാറ്റുരച്ചു.
മത്സരങ്ങളിലെ ഏറ്റവും ഉയർന്ന വ്യക്തിഗത ബഹുമതിയായ കലാതിലകപ്പട്ടം ദേവിക പദ്മകുമാറും കലാപ്രതിഭപ്പട്ടം ജേസൺ മാത്യുവും സ്വന്തമാക്കി. വിവിധ മത്സരങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെയാണ് ഇരുവരും ഈ നേട്ടം കൈവരിച്ചത്.
ക്ലാസിക്കൽ ഡാൻസ് ഗ്രൂപ്പ് ഒന്നിൽ സുധിതി സുബിൻ ഒന്നാം സ്ഥാനവും റിവ പനയ്ക്കൽ രണ്ടാം സ്ഥാനവും നേടി. ഗ്രൂപ്പ് രണ്ടിൽ നിവിയ ജോയ് ഒന്നാം സ്ഥാനവും ദേവിക പദ്മകുമാർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സിനിമാറ്റിക് ഡാൻസിൽ ഗ്രൂപ്പ് ഒന്നിൽ ജേസൺ മാത്യുവും ഗ്രൂപ്പ് രണ്ടിൽ ദേവിക പദ്മകുമാറും ഒന്നാം സ്ഥാനത്തെത്തി. ജൂഡിത്ത് മാത്യു രണ്ടാം സ്ഥാനം നേടി. ക്ലാസിക്കൽ ഗ്രൂപ്പ് ഡാൻസിൽ വരിഷ് ശേഖർ, സുധിതി സുബിൻ, ജൂലിയാന ജേക്കബ് എന്നിവർക്ക് പ്രത്യേക അംഗീകാരവും ലഭിച്ചു.
ലൈറ്റ് മ്യൂസിക്കിൽ ദേവിക പദ്മകുമാർ ഒന്നാം സ്ഥാനവും ജെബിൻ അജു ഉമ്മൻ രണ്ടാം സ്ഥാനവും നേടി. ക്ലാസിക്കൽ മ്യൂസിക് ഗ്രൂപ്പ് ഒന്നിൽ വരിഷ് ശേഖറും സുധിതി സുബിനും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഗ്രൂപ്പ് രണ്ടിൽ ദേവിക പദ്മകുമാർ ഒന്നാം സ്ഥാനത്തെത്തി.
പ്രസംഗ മത്സരത്തിലും യുവപ്രതിഭകൾ മികച്ച പ്രകടനം കാഴ്ചവച്ചു. ആറ് മുതൽ 11 വയസ് വരെയുള്ള വിഭാഗത്തിൽ ജേസൺ മാത്യു ഒന്നാം സ്ഥാനവും സുധിതി സുബിൻ രണ്ടാം സ്ഥാനവും നേടി. 12 മുതൽ 18 വയസ് വരെയുള്ള ഇംഗ്ലീഷ് പ്രസംഗത്തിൽ ഇവാൻ ചിറ്റിശേരി ഒന്നാം സ്ഥാനത്തെത്തിയപ്പോൾ മലയാളം പ്രസംഗത്തിൽ ജെബിൻ അജു ഉമ്മൻ ഒന്നാം സ്ഥാനം നേടി.
ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ പെൻസിൽവാനിയയിലെ കൽഹാരി റിസോർട്ടിലായിരുന്നു ഫൊക്കാന കൺവൻഷൻ നടന്നത്. കുടുംബങ്ങൾക്കും യുവജനങ്ങൾക്കും പ്രത്യേക പ്രാധാന്യം നൽകിയ കൺവൻഷനിലെ കലാമത്സരങ്ങൾ കേരളീയ സംസ്കാരവും കലാപാരമ്പര്യവും പുതുതലമുറയിലേക്ക് കൈമാറുന്ന സജീവ വേദിയായി മാറി.
കലയുടെ വഴിയിലൂടെ കേരളവുമായുള്ള ബന്ധം പുതുക്കിയ യുവതാരങ്ങളുടെ നേട്ടങ്ങൾ അമേരിക്കൻ മലയാളി സമൂഹത്തിന്റെ അടുത്ത തലമുറയിൽ വളരുന്ന കലാസമ്പത്തിന്റെയും സാംസ്കാരിക ആത്മബന്ധത്തിന്റെയും മനോഹരമായ അടയാളമാണെന്ന് യുവജന കലാമത്സരങ്ങളുടെ കോഓർഡിനേറ്റർ മില്ലി ഫിലിപ്പ് പറഞ്ഞു. Wilstar IT Solutions-ന്റെ ഉടമ കൂടിയാണ് മില്ലി ഫിലിപ്പ്.
NRI
ന്യൂയോർക്ക്: മതസൗഹാർദ്ദം, മനുഷ്യസ്നേഹം, മതസ്വാതന്ത്ര്യം, അന്തർമത സംവാദം, ലോകസമാധാനം എന്നിവയ്ക്കായി ദേശീയ-അന്തർദേശീയ തലങ്ങളിൽ നൽകിയ വിശിഷ്ട സേവനങ്ങളെ മാനിച്ച് ഫൊക്കാനയുടെ (Federation of Kerala Associations in North America – FOKANA) ഹ്യൂമാനിറ്റേറിയൻ എക്സലൻസ് അവാർഡ് 2026 ഫാ. ജോസഫ് വർഗീസിന് സമ്മാനിക്കും.
ഫൊക്കാന പ്രസിഡന്റ് ഡോ. സാജിമോൻ ആന്റണിയും ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും സംയുക്തമായാണ് പ്രഖ്യാപനം നടത്തിയത്. 2026-ലെ ഫൊക്കാന ദേശീയ കൺവെൻഷനോടനുബന്ധിച്ച് പെൻസിൽവാനിയയിലെ Kalahari Resorts & Convention Center-ൽ നടക്കുന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിക്കുക.
മതപരവും വംശീയവുമായ സംഘർഷങ്ങൾ നിലനിൽക്കുന്ന സമൂഹങ്ങളിൽ സമാധാനപരമായ സഹവർത്തിത്വത്തിനും പരസ്പര ബഹുമാനത്തിനും വേണ്ടി ദീർഘകാലമായി പ്രവർത്തിച്ചുവരുന്ന ഫാ. ജോസഫ് വർഗീസ് വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള സഹകരണവും സൗഹൃദവും വളർത്തുന്നതിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.
ന്യൂയോർക്കിലെ Institute for Religious Freedom and Tolerance (IRFT)-ന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായും, ഐക്യരാഷ്ട്രസഭയുമായി സഹകരിക്കുന്ന Religions for Peace-ന്റെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായും National Council of Churches (NCC-USA)-ന്റെ ഇന്റർ-റിലീജിയസ് ഡയലോഗ് കോ-കൺവീനറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Holy Sophia Coptic School of Theology-യിൽ അഡ്ജങ്ട് പ്രൊഫസറായും പ്രവർത്തിച്ചുവരുന്നു. അമേരിക്കയിലെ സിറിയൻ ഓർത്തഡോക്സ് സഭയുടെ മലങ്കര അതിരൂപതയിലെ അഭിഷിക്ത വൈദികനുമാണ്.
ഒരു പതിറ്റാണ്ടിലേറെക്കാലം ജോർദാൻ, ലെബനൻ, ഈജിപ്ത് എന്നിവിടങ്ങളിലെ അഭയാർഥികൾക്കിടയിൽ സേവനം അനുഷ്ഠിച്ച അദ്ദേഹം, ഐഎസ്ഐഎസ് ആക്രമണങ്ങളിൽ ദുരിതമനുഭവിച്ച കുടുംബങ്ങൾക്ക് സഹായവും ആശ്വാസവും നൽകി.
പാക്കിസ്ഥാൻ, സിറിയ, മാൻമർ എന്നിവിടങ്ങളിലെ മതപീഡനമനുഭവിക്കുന്ന ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി ഐക്യരാഷ്ട്രസഭയുമായി സഹകരിച്ചും പ്രവർത്തിച്ചിട്ടുണ്ട്.
യുക്രെയ്ൻ യുദ്ധകാലത്ത് സമാധാനത്തിനായുള്ള അന്തർമത പ്രാർത്ഥനാ ദൗത്യത്തിന്റെ ഭാഗമായി കീവ് സന്ദർശിക്കുകയും ലോകസമാധാനത്തിനായുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാകുകയും ചെയ്തു.
2014 മുതൽ National Council of Churches-ന്റെ Interreligious Relations Convening Table-ൽ അംഗമായും പിന്നീട് കോ-കൺവീനറായും പ്രവർത്തിച്ച അദ്ദേഹം ഹിന്ദു, ബൗദ്ധ, സിഖ് മതനേതാക്കളുമായുള്ള ദേശീയ സംവാദങ്ങൾക്ക് നേതൃത്വം നൽകി.
മതപീഡനം, അസഹിഷ്ണുത, സാമൂഹിക നീതി, പരസ്പര ധാരണ എന്നിവ പ്രോത്സാഹിപ്പിക്കുന്ന നിരവധി സംരംഭങ്ങളിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു.
Parliament of the World’s Religions, ഐക്യരാഷ്ട്രസഭ, National Council of Churches എന്നിവയുടെ വിവിധ വേദികളിലും ഫാ. ജോസഫ് വർഗീസ് സജീവ സാന്നിധ്യമായിരുന്നു.
Federation of Indian American Christian Organizations of North America (FIACONA)-യുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചുവരുന്നു.
മനുഷ്യത്വം, മതസൗഹാർദ്ദം, സമാധാനശ്രമങ്ങൾ, മതപീഡിതരുടെ സംരക്ഷണം, അന്തർദേശീയ സാമൂഹിക സേവനം എന്നിവയിൽ നൽകിയ അസാധാരണ സംഭാവനകളെ അംഗീകരിച്ചാണ് ഫൊക്കാനയുടെ ഹ്യൂമാനിറ്റേറിയൻ എക്സലൻസ് അവാർഡ് 2026 ഫാ. ജോസഫ് വർഗീസിന് നൽകുന്നതെന്ന് ഫൊക്കാന ഭാരവാഹികൾ അറിയിച്ചു.
NRI
ഫ്ലോറിഡ: ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പിനായി പെൻസൽവാനിയയിലെ കലഹാരി റിസോർട്ടിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഫൊക്കാന ഇലക്ഷൻ കമ്മിറ്റി അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ എട്ടിന് നടക്കുന്ന ജനറൽ കൗൺസിൽ യോഗത്തോടനുബന്ധിച്ച് രാവിലെ ഒമ്പതിന് വോട്ടെടുപ്പ് ആരംഭിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് വരെയാണ് വോട്ടെടുപ്പ്.
മൂന്നിന് വോട്ടെടുപ്പ് ഔപചാരികമായി അവസാനിക്കുമെങ്കിലും അപ്പോൾ ലൈനിൽ നിൽക്കുന്ന എല്ലാ ഡെലിഗേറ്റുകൾക്കും വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കും.
പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് സ്ഥാനാർഥികൾ ഉൾപ്പെടെ വിവിധ ദേശീയ സ്ഥാനങ്ങളിലായി 76 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഫൊക്കാനയുടെ അംഗസംഘടനകളെ പ്രതിനിധീകരിക്കുന്ന 800-ഓളം ഡെലിഗേറ്റുകൾ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.
ഡെലിഗേറ്റ് ലിസ്റ്റിൽ പേരുള്ളവർക്കു മാത്രമേ വോട്ടവകാശമുള്ളൂ. ഫോട്ടോ തിരിച്ചറിയൽ രേഖ പരിശോധിച്ച ശേഷമായിരിക്കും ഡെലിഗേറ്റുകൾക്ക് വോട്ടിംഗ് ഹാളിൽ പ്രവേശനം അനുവദിക്കുക.
ഇതിനായി നിയമപാലന വിഭാഗത്തിന്റെ പ്രതിനിധികളുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. വോട്ടിംഗ് ഹാളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഡെലിഗേറ്റുകളെ മൂന്ന് ഗ്രൂപ്പുകളായി ക്രമീകരിച്ചിട്ടുണ്ട്.
അമേരിക്കയിലെ പ്രശസ്തമായ പ്രഫഷണൽ ഇലക്ഷൻ മാനേജ്മെന്റ് കമ്പനിയാണ് മുഴുവൻ തെരഞ്ഞെടുപ്പ് നടപടികളും നിയന്ത്രിക്കുകയും ഫലം നിർണയിക്കുകയും ചെയ്യുന്നത്.
സ്ഥാനാർഥികളുടെ അംഗീകൃത പ്രതിനിധികൾക്ക് വോട്ടെടുപ്പിന്റെ മുഴുവൻ നടപടിക്രമവും ഹാളിൽ സന്നിഹിതരായി നിരീക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വോട്ടർമാർ തങ്ങൾ പിന്തുണയ്ക്കുന്ന സ്ഥാനാർഥിയുടെ പേരിന് നേരെയുള്ള ബോക്സ് പൂർണമായി നിറച്ചശേഷം ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കണം.
സ്കാനിംഗ് സംവിധാനത്തിലൂടെ എണ്ണുന്നതിനാൽ ബാലറ്റ് പേപ്പർ മടക്കരുത്. ഓരോ സ്ഥാനത്തിനും അനുവദിച്ചിരിക്കുന്ന ഒഴിവുകളുടെ എണ്ണത്തിൽ കൂടുതൽ പേർക്ക് വോട്ട് രേഖപ്പെടുത്തിയാൽ ആ പ്രത്യേക സ്ഥാനത്തേക്കുള്ള വോട്ട് അസാധുവാകുമെന്ന് ഇലക്ഷൻ കമ്മിറ്റി അറിയിച്ചു.
ഉദാഹരണത്തിന്, യുഎസ്എ കമ്മിറ്റി മെമ്പർ സ്ഥാനത്തേക്ക് 15 ഒഴിവുകളാണെങ്കിൽ 15-ൽ കൂടുതൽ പേർക്ക് വോട്ട് ചെയ്താൽ ആ വിഭാഗത്തിലെ വോട്ട് അസാധുവാകും.
തിരഞ്ഞെടുപ്പ് സുഗമമായും സുതാര്യമായും നടത്തുന്നതിനായി പ്രസിഡന്റ് സ്ഥാനാർഥികളായ ലീലാ മാരേട്ട്, ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സ്ഥാനാർഥികളായ ജോർജ് ഓലിക്കൽ, സന്തോഷ് നായർ, ട്രഷറർ സ്ഥാനാർഥികളായ ആന്റോ വർക്കി, രേവതി പിള്ള എന്നിവരെയും ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോൻ ആന്റണി, ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ ജോജി തോമസ്, ട്രസ്റ്റി ബോർഡ് അംഗങ്ങൾ എന്നിവരെയും പങ്കെടുപ്പിച്ച് ഇലക്ഷൻ കമ്മിറ്റി പ്രത്യേക യോഗം ചേർന്നിരുന്നു.
സ്ഥാനാർഥികളുടെ അഭിപ്രായങ്ങളും ആശങ്കകളും കേട്ട് ആവശ്യമായ വിശദീകരണങ്ങളും ഉറപ്പുകളും യോഗത്തിൽ നൽകിയിരുന്നു.
ഫൊക്കാന തെരഞ്ഞെടുപ്പ് പൂർണമായും സുതാര്യവും നിഷ്പക്ഷവും വിശ്വാസ്യതയോടെയും നടത്തുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ജോർജി വർഗീസ്, കമ്മിറ്റി അംഗങ്ങളായ ജോൺ പി. ജോൺ, ബിജു ജോൺ കോട്ടാരക്കര എന്നിവർ അറിയിച്ചു.
NRI
ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫൊക്കാന 2024 - 2026 കാലയളവിലേക്കുള്ള സമഗ്രസംഭാവന പുരസ്കാരം പ്രശസ്ത പണ്ഡിതനും സാഹിത്യകാരനും മാനവവികാസ ശാസ്ത്രജ്ഞനുമായ ഡോ. എ.കെ. ബാലകൃഷ്ണപിള്ളയ്ക്കും (എകെബി), അമേരിക്കൻ മലയാള സാഹിത്യത്തിന്റെ ചരിത്രകാരനും ശ്രദ്ധേയനായ സാഹിത്യകാരനുമായ ജോർജ് മണ്ണീക്കരോട്ടിനും (മരണാനന്തരം) നൽകുമെന്ന് പ്രഖ്യാപിച്ചു.
അമേരിക്കൻ മലയാള സമൂഹത്തിനും മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ഇരുവരും നൽകിയ ദീർഘകാലവും വിലമതിക്കാനാവാത്തതുമായ സംഭാവനകളെ മാനിച്ചാണ് പുരസ്കാരം സമ്മാനിക്കുന്നതെന്ന് ഫൊക്കാന നേതൃത്വം അറിയിച്ചു.
1960-ൽ ഈസ്റ്റ് കരോലിന സർവകലാശാലയിൽ അധ്യാപകനായാണ് ഡോ. എ.കെ.ബി. പിള്ള അമേരിക്കയിലെത്തിയത്. തുടർന്ന് അക്കാദമിക-ഗവേഷണ രംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ അദ്ദേഹം കൊളംബിയ സർവകലാശാലയിലെ ആന്ത്രോപോളജിക്കൽ സൊസൈറ്റിയുടെ വിശിഷ്ടാംഗമായും പ്രവർത്തിച്ചു.
ഫൊക്കാനയുടെ രൂപീകരണകാലം മുതൽ സംഘടനയുടെ വളർച്ചയിൽ മാർഗദർശകനായും ഉപദേഷ്ടാവായും അദ്ദേഹം സജീവ പങ്കുവഹിച്ചു. ഗവേഷണ ലേഖനങ്ങൾ, നോവലുകൾ, ചെറുകഥകൾ, സഞ്ചാരസാഹിത്യ കൃതികൾ എന്നിവയ്ക്കൊപ്പം Transcendental Self, Shakespeare's King Lear: A Study of Human Order ഉൾപ്പെടെ നിരവധി ഇംഗ്ലീഷ് ഗ്രന്ഥങ്ങളുടെയും രചയിതാവാണ് അദ്ദേഹം.
കുട്ടനാട്ടിലെ മങ്കൊമ്പ് സ്വദേശിയായ ഡോ. എ.കെ.ബി. പിള്ള, ഭാര്യ ഡോണാ പിള്ളയ്ക്കൊപ്പം ന്യൂയോർക്കിലെ റിവർഡെയിലിലാണ് താമസം. 2026 ജൂൺ 26ന് അന്തരിച്ച ജോർജ് മണ്ണീക്കരോട്ട് അമേരിക്കൻ മലയാള സാഹിത്യരംഗത്തെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു.
അമേരിക്കയിലെ മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയും ചരിത്രവും രേഖപ്പെടുത്തിയ അദ്ദേഹത്തിന്റെ ഗവേഷണഗ്രന്ഥമായ "അമേരിക്കയിലെ ആധുനിക മലയാള സാഹിത്യ ചരിത്രം' പ്രവാസി മലയാള സാഹിത്യത്തിലെ സുപ്രധാന കൃതികളിലൊന്നായി കണക്കാക്കപ്പെടുന്നു.
മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പ്രസിഡന്റായും വിവിധ സാംസ്കാരിക സംഘടനകളുടെ നേതാവായും പ്രവർത്തിച്ച അദ്ദേഹം നോവൽ, ചെറുകഥ, ലേഖനം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നിരവധി ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫൊക്കാനയുടെ വിവിധ ചുമതലകൾ വഹിച്ച അദ്ദേഹം സംഘടനയുടെ സാംസ്കാരിക പ്രവർത്തനങ്ങൾക്കും ശക്തമായ പിന്തുണ നൽകിയിരുന്നു.
വടക്കേ അമേരിക്കയിലെ മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയ്ക്ക് നിർണായക സംഭാവനകൾ നൽകിയ ഈ രണ്ട് വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിലൂടെ പ്രവാസി മലയാള സാഹിത്യത്തിന്റെയും സാംസ്കാരിക പാരമ്പര്യത്തിന്റെയും മഹത്വമാണ് ഫൊക്കാന ഉയർത്തിക്കാട്ടുന്നതെന്ന് സംഘടന വ്യക്തമാക്കി.
പുരസ്കാരങ്ങൾ 2026 ഓഗസ്റ്റിൽ പെൻസിൽവേനിയയിലെ കലഹാരി റിസോർട്ടിൽ നടക്കുന്ന ഫൊക്കാന അന്തർദേശീയ കൺവെൻഷനിൽ സമ്മാനിക്കും.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയ് ചാക്കപ്പൻ, സാഹിത്യസമ്മേളന ചെയർമാൻ കോരസൺ വർഗീസ്, സാഹിത്യസമ്മേളന കമ്മിറ്റി അംഗങ്ങളായ കെ.കെ. ജോൺസൺ, സന്തോഷ് പാലാ എന്നിവർ സംയുക്തമായാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്.
NRI
ഫിലഡൽഫിയ: വടക്കേ അമേരിക്കയിലെ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയുടെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ പാനലുകൾ പ്രചാരണം ശക്തമാക്കി.
ഓഗസ്റ്റ് ഏഴിന് ഫൊക്കാന കൺവൻഷനോടനുബന്ധിച്ച് നടക്കുന്ന തെരഞ്ഞെടുപ്പിൽ ലീല മരേട്ട് നയിക്കുന്ന ടീം എംപവർ സജീവ പ്രചാരണവുമായി മുന്നേറുകയാണ്.
ടീം എംപവറിന്റെ ജനറൽ സെക്രട്ടറി സ്ഥാനാർഥിയായി മത്സരിക്കുന്ന ജോർജ് ഓലിക്കലും ട്രസ്റ്റി ബോർഡ് സ്ഥാനാർഥിയായ സുധ കർത്തയും പമ്പയുടെ അംഗീകൃത പ്രതിനിധികളാണ്. ഇരുവരുടെയും സംഘടനാ രംഗത്തെ ദീർഘകാല പ്രവർത്തനപരിചയവും ഫൊക്കാനയിലെ മുൻകാല സേവനങ്ങളും പ്രവർത്തകർക്കിടയിൽ ശ്രദ്ധ നേടുന്നുണ്ട്.
ഫൊക്കാനയുടെ വിവിധ പദ്ധതികളിലും പ്രവർത്തനങ്ങളിലും മുൻപ് സജീവമായി പങ്കെടുത്തിട്ടുള്ള ജോർജ് ഓലിക്കലും സുധ കർത്തയും സംഘടനയുടെ വളർച്ചയ്ക്കും വികസനത്തിനും സംഭാവന നൽകിയവരാണെന്ന് അവരുടെ അനുയായികൾ ചൂണ്ടിക്കാട്ടുന്നു.
ഭരണപരമായ അനുഭവം, സംഘടനാ ഏകോപനശേഷി, സമൂഹവുമായി അടുത്ത ബന്ധം എന്നിവയാണ് ഇരുവരുടെയും പ്രധാന ശക്തികളായി വിലയിരുത്തപ്പെടുന്നത്. ടീം എംപവർ വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ചകൾ നടത്തി പ്രചാരണം ഊർജിതമാക്കിയിരിക്കുകയാണ്.
യുവജന പങ്കാളിത്തം വർധിപ്പിക്കൽ, അംഗസംഘടനകൾക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കൽ, സാംസ്കാരിക-സാമൂഹിക പ്രവർത്തനങ്ങൾ വിപുലീകരിക്കൽ, സംഘടനയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യതയും ഐക്യവും ഉറപ്പാക്കൽ എന്നിവയാണ് ടീം മുന്നോട്ടുവയ്ക്കുന്ന പ്രധാന ലക്ഷ്യങ്ങൾ.
പമ്പയുടെ അംഗീകൃത പ്രതിനിധികളായ ജോർജ് ഓലിക്കലിനും സുധ കർത്തയ്ക്കും വിവിധ മലയാളി സംഘടനകളിലെ നേതാക്കളുടെയും പ്രതിനിധികളുടെയും പിന്തുണ ലഭിക്കുന്നതായി ടീം എംപവർ വൃത്തങ്ങൾ അവകാശപ്പെടുന്നു.
അനുഭവസമ്പന്നരായ സ്ഥാനാർഥികൾ ഫൊക്കാനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് കരുത്താകുമെന്ന് പമ്പ പ്രസിഡന്റ് അലക്സ് തോമസ് പ്രത്യാശ പ്രകടിപ്പിച്ചു.
പെൻസിൽവേനിയയിലെ പോക്കണോസിലുള്ള കലഹാരി റിസോർട്ടിൽ നടക്കുന്ന ഫൊക്കാന കൺവൻഷനോടനുബന്ധിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അംഗീകൃത പ്രതിനിധികളുടെ വോട്ടുകളിലൂടെയാണ് സംഘടനയുടെ പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കുക.
NRI
ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ പ്രവാസി സംഘടനയായ ഫൊക്കാനയുടെ 2026ലെ അന്തർദേശീയ കൺവൻഷന് കലാപ്രൗഢി പകരാൻ മലയാളത്തിന്റെ പ്രമുഖ ചലച്ചിത്രതാരവും നർത്തകിയുമായ നവ്യ നായർ എത്തുന്നു.
ഈ മാസം ആറ് മുതൽ എട്ട് വരെ കൽഹാരി റിസോർട്ടിൽ നടക്കുന്ന കൺവൻഷന്റെ മൂന്നാം ദിവസമായ ഈ മാസം എട്ടിലെ ഗ്രാൻഡ് ഫിനാലെയിൽ നവ്യ നായരുടെ നൃത്താവിഷ്കാരത്തോടെയാകും കലാപരിപാടികൾക്ക് തുടക്കമാകുക.
നവ്യ നായരുടെ സാന്നിധ്യം കൺവൻഷനിലെ കലാ-സാംസ്കാരിക പരിപാടികൾക്ക് കൂടുതൽ മികവും പ്രൗഢിയും പകരുമെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
മലയാള സിനിമയിലെ ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയ നവ്യ നായർ, അഭിനയരംഗത്തെ മികവിനൊപ്പം ശാസ്ത്രീയ നൃത്തത്തോടുള്ള സമർപ്പണത്തിലൂടെയും ശ്രദ്ധേയയാണ്.
കേരളത്തിന്റെ കലാപാരമ്പര്യം ആഗോള വേദികളിലേക്ക് എത്തിച്ച കലാകാരിയുടെ സാന്നിധ്യം പ്രവാസി മലയാളികളുടെ ഈ മഹാസംഗമത്തിന് പ്രത്യേക മാറ്റുകൂട്ടുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ.
പ്രസിഡന്റ് സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയ് ചാക്കപ്പൻ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇത്തവണത്തെ ഫൊക്കാന കൺവൻഷൻ കുടുംബകേന്ദ്രിത ആശയങ്ങളും സമ്പന്നമായ കലാ-സാംസ്കാരിക പരിപാടികളും ഉൾക്കൊള്ളുന്നതാണ്.
സംഘടനാ സമ്മേളനം എന്നതിലുപരി ലോകമെമ്പാടുമുള്ള മലയാളി കുടുംബങ്ങളെ ഒരുമിപ്പിക്കുന്ന സാംസ്കാരിക മഹോത്സവമായാണ് കൺവെൻഷൻ വിഭാവനം ചെയ്തിരിക്കുന്നത്.
നവ്യ നായർക്കൊപ്പം നടനും സംവിധായകനും ഗായകനുമായ നാദിർഷയും കൺവെൻഷനിൽ പങ്കെടുക്കും. കൂടാതെ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള ഫ്യൂഷൻ ഷോ, 101 കലാകാരന്മാർ അണിനിരക്കുന്ന ഉദ്ഘാടന നൃത്താവിഷ്കാരം, നോർത്ത് അമേരിക്കയിലെ കലാപ്രതിഭകളെ അവതരിപ്പിക്കുന്ന "America Got Talent' എന്നിവയും പ്രധാന ആകർഷണങ്ങളായിരിക്കും.
"കേരളത്തിന്റെ കലാസാംസ്കാരിക പൈതൃകം അടുത്ത തലമുറയിലേക്ക് കൈമാറുക എന്നതാണ് ഫൊക്കാനയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ശാസ്ത്രീയ നൃത്തത്തെയും മലയാള സംസ്കാരത്തെയും ഹൃദയത്തോട് ചേർത്തുനിർത്തുന്ന നവ്യ നായരുടെ സാന്നിധ്യം ആ ലക്ഷ്യത്തിന് കൂടുതൽ കരുത്ത് പകരും' എന്ന് ഫൊക്കാന ഭാരവാഹികൾ പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികളെ കുടുംബസമേതം ഒരുമിപ്പിക്കുന്ന ഫൊക്കാന കൺവൻഷൻ 2026 കലയും പാരമ്പര്യവും കുടുംബസൗഹൃദവും ഒത്തുചേരുന്ന ശ്രദ്ധേയ വേദിയാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
NRI
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക സംഗമമായ ഫൊക്കാന കൺവൻഷനിലെ ജനപ്രിയ ഹാസ്യവേദിയായ ചിരിയരങ്ങ് പ്രശസ്ത നടനും സംവിധായകനും ഗായകനുമായ നാദിർഷ ഉദ്ഘാടനം ചെയ്യും.
അമേരിക്കൻ മലയാളികളുടെ പ്രിയ ആക്ഷേപഹാസ്യകാരനും എഴുത്തുകാരനുമായ രാജു മൈലപ്രയാണ് പരിപാടിയുടെ കോഓർഡിനേറ്റർ.
വർഷങ്ങളായി ഫൊക്കാന കൺവൻഷനുകളുടെ അവിഭാജ്യ ഘടകമായി മാറിയ ചിരിയരങ്ങ് പ്രേക്ഷകരുടെ മികച്ച പിന്തുണ നേടിയ പരിപാടിയാണ്.
സാമൂഹിക വിഷയങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ഈ വേദി നിരവധി പ്രമുഖരുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിട്ടുണ്ട്.
മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത മാർ ക്രിസോസ്റ്റം തിരുമേനി, മക്കാറിയോസ് തിരുമേനി, അംബാസഡർ ടി.പി. ശ്രീനിവാസൻ, സനൽകുമാർ ഐഎഎസ്, ഡോ. ബാബു പോൾ ഐഎഎസ്, ഡോ. എം.വി. പിള്ള, ഡോ. റോയി തോമസ്, വേളൂർ കൃഷ്ണൻകുട്ടി, ചെമ്മനം ചാക്കോ, കാർട്ടൂണിസ്റ്റ് സുകുമാർ തുടങ്ങിയ പ്രമുഖർ മുൻകാല ഫൊക്കാന ചിരിയരങ്ങ് വേദികളിൽ പങ്കെടുത്തിട്ടുണ്ട്.
തോമസ് പാലത്തറ, ജെയ്ബു മാത്യു എന്നിവരും പരിപാടിയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നു. ഈ മാസം ഏഴിന് വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന ചിരിയരങ്ങിൽ നാദിർഷയുടെ സാന്നിധ്യവും ഹാസ്യസംഭാഷണങ്ങളും കലാപ്രേമികൾക്ക് വേറിട്ട അനുഭവമാകുമെന്ന് സംഘാടകർ അറിയിച്ചു.
പ്രേക്ഷക പങ്കാളിത്തത്തോടെ നടക്കുന്ന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ എന്നിവർ അറിയിച്ചു.
NRI
പെൻസിൽവാനിയ: ഫൊക്കാന ഇന്റർനാഷണൽ കൺവൻഷനിൽ പെൻസിൽവാനിയയിലെ കലഹാരി റിസോർട്ടിൽ വച്ചു ഓഗസ്റ്റ് ആറ് മുതൽ എട്ട് വരെ നടക്കും.
ഫൊക്കാന സമ്മേളനത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന സാഹിത്യ സമ്മേളനത്തിനു ഒരുക്കങ്ങൾ പൂർത്തിയായി എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ എന്നിവർ അറിയിച്ചു.
അമേരിക്കയിലെ മലയാളം എഴുത്തുകാരെ പോത്സാഹിപ്പിക്കുന്നതിനായി, വിവിധ സാഹിത്യ മേഖലയിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾക്ക് ഉള്ള അവാർഡുകൾ ഉടൻ പ്രഖ്യാപിക്കും. അവാർഡുകൾ കൺവൻഷൻ ചടങ്ങുകളിൽവച്ചു സമ്മാനിക്കപ്പെടും.
അവാർഡുകൾക്ക് രചനകൾ ക്ഷണിച്ചപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചത്. തെരഞ്ഞെടുത്ത കൃതികൾ വിലയിരുത്തുന്നതിനും അവാർഡുകളുടെ സുതാര്യതയും മൂല്യതയും ഉറപ്പാക്കുന്നതിനായി അവാർഡ് സമിതി അക്ഷീണം പ്രവർത്തിച്ചു.
കേരളത്തിൽ നിന്നെത്തുന്ന പ്രശസ്ത സാഹിത്യകാരന്മാരും എഴുത്തുകാരായ അടൂർ ഗോപാലകൃഷ്ണൻ, ടി.ഡി.രാമകൃഷ്ണൻ, കെ.വി. മോഹൻ കുമാർ ഐഎഎസ്, ജോസ് പനച്ചിപ്പുറം, പ്രമീളാദേവി എന്നിവർ ഫൊക്കാന സാഹിത്യ കൺവൻഷനിൽ പങ്കെടുക്കും.
"അതിരുകൾ കടന്ന് മലയാളം, പ്രവാസ സാഹിത്യത്തിൻറെ വർത്തമാനവും ഭാവിയും' എന്ന വിഷയത്തിൽ പ്രഭാഷണങ്ങളും ചർച്ചകളും നടത്തപ്പെടും.
ഓഗസ്റ്റ് ഏഴിന് നടത്തപ്പെടുന്ന സമ്മേളങ്ങളിൽ കേരളത്തിനപ്പുറമുള്ള മലയാള സാഹിത്യം, പ്രവാസ എഴുത്തുകാരന്റെ സ്ഥാനം, സത്വം, അംഗീകാരം, സാഹിത്യത്തിനുള്ള വിശ്വസ്തത, നിർമിതബുദ്ധിയുടെ സ്വാധീനം എന്നീ വിഷയങ്ങൾ ചർച്ചചെയ്യപ്പെടും.
ഗീത ജോർജ് (കോഓർഡിനേറ്റർ), മുരളി നായർ, കെ. കെ. ജോൺസൺ (അസോസിയേറ്റ് ചെയർ), കോരസൺ വർഗീസ് (ചെയർമാൻ) എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.
മലയാള സാഹിത്യത്തെത്തെയും ഭാഷാസ്നേഹികളെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നോർത്ത് അമേരിക്കയിലെയും കാനഡയിലെയും ഉള്ള മലയാളി ഏഴുത്തുകാരുടെ പുസ്തകപ്രദർശനം നടത്തുന്നു.
അതിലേക്ക് സാഹിത്യകാരനായ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ പേരിൽ അമേരിക്കയിലും കാനഡയിലും വസിക്കുന്ന എഴുത്തുകാരുടെ ഓരോ കൃതി അയച്ചു തരുവാൻ താത്പര്യപ്പെടുന്നു.
കൃതികൾ അയച്ചു തരേണ്ട വിലാസം: M.N. Abdutty, 25648 Salem Roseville, Michigan, 48066 USA, Tel: 586 636 2058.
NRI
ന്യൂയോർക്ക്: മലയാള സാഹിത്യലോകത്തെ പ്രമുഖ നോവലിസ്റ്റും വയലാർ പുരസ്കാര ജേതാവും നോർക്ക റൂട്സ് മുൻ ഡയറക്ടറുമായിരുന്ന കെ.വി. മോഹൻകുമാർ (റിട്ട. ഐഎഎസ്) ഫൊക്കാന 2026 ദേശീയ കൺവൻഷനിൽ പങ്കെടുക്കും.
സാഹിത്യം, ഭരണനിർവഹണം, മാധ്യമപ്രവർത്തനം എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ സാന്നിധ്യം പ്രവാസി മലയാളികളുടെ ഈ മഹാസംഗമത്തിന് കൂടുതൽ ബൗദ്ധിക തിളക്കവും സാഹിത്യഗൗരവവും പകരുമെന്ന് സംഘാടകർ അറിയിച്ചു.
പത്ത് നോവലുകളും പതിമൂന്നിലധികം കഥാസമാഹാരങ്ങളും ഉൾപ്പെടെ മുപ്പത്തേഴോളം കൃതികളുടെ രചയിതാവാണ് കെ.വി. മോഹൻകുമാർ. "ഉഷ്ണരാശി' എന്ന നോവലിലൂടെ 2018-ലെ വയലാർ പുരസ്കാരവും കേരള സാഹിത്യ അക്കാദമി പുരസ്കാരവും ഉൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
മാധ്യമപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് കേരള സിവിൽ സർവീസിലും ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലും ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചു. പാലക്കാട്, കോഴിക്കോട് ജില്ലകളുടെ കളക്ടറായും സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ആദ്യ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
സാഹിത്യത്തെയും സംസ്കാരത്തെയും ഒരുപോലെ ആഘോഷിക്കുന്ന ഫൊക്കാന 2026 ദേശീയ കൺവെൻഷനിൽ കെ.വി. മോഹൻകുമാറിന്റെ പങ്കാളിത്തം എഴുത്തുകാരും വായനക്കാരും കലാസ്വാദകരും ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിമിഷമാണെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി പറഞ്ഞു.
പത്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, ടി.ഡി. രാമകൃഷ്ണൻ, ജോസ് പനച്ചിപ്പുറം, പ്രമീളാദേവി തുടങ്ങി കലാ-സാഹിത്യ-സാംസ്കാരിക രംഗങ്ങളിലെ വിശിഷ്ട വ്യക്തിത്വങ്ങൾ അണിനിരക്കുന്ന ഫൊക്കാന കൺവൻഷൻ, പ്രവാസി മലയാളികളുടെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സാംസ്കാരിക മഹാമേളകളിലൊന്നായി മാറുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ നടക്കുന്ന കൺവൻഷനിൽ വൈവിധ്യമാർന്ന കലാ-സാഹിത്യ-സാംസ്കാരിക പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
NRI
ന്യൂയോർക്ക്: ഇന്ത്യൻ ചലച്ചിത്ര ലോകത്തെ അതുല്യ പ്രതിഭയും പത്മവിഭൂഷൺ ജേതാവുമായ പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഫൊക്കാന കൽഹാരി കൺവൻഷനിൽ പങ്കെടുക്കും.
ലോകസിനിമയിൽ മലയാളത്തിന്റെ സാന്നിധ്യം അനശ്വരമാക്കിയ മഹാനായ ചലച്ചിത്രകാരന്റെ സാന്നിധ്യം കൺവൻഷന് കൂടുതൽ പ്രൗഢിയും ആഗോള ശ്രദ്ധയും നൽകുമെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും മലയാള സിനിമയെ ലോകവേദിയിൽ അഭിമാനത്തോടെ ഉയർത്തിപ്പിടിക്കുകയും ചെയ്ത വ്യക്തിത്വമാണ് അടൂർ ഗോപാലകൃഷ്ണൻ.
കലാമൂല്യങ്ങൾക്കും സാംസ്കാരിക പൈതൃകത്തിനും നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് രാജ്യം അദ്ദേഹത്തെ പത്മവിഭൂഷൺ നൽകി ആദരിച്ചത്.
പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക സംഗമങ്ങളിലൊന്നായ ഫൊക്കാന 2026 ദേശീയ കൺവൻഷനിൽ അദ്ദേഹത്തിന്റെ സാന്നിധ്യം സിനിമാപ്രേമികൾക്കും കലാസ്വാദകർക്കും അപൂർവ അനുഭവമായിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ദേശീയ നേതാക്കളും പ്രമുഖ വ്യവസായികളും പങ്കെടുക്കുന്ന ഈ മഹാമേള ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ഒന്നായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
NRI
പെൻസിൽവാനിയ: ഫൊക്കാന 2026-2028 തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് "ടീം എംപവർ' നേതൃത്വത്തിൽ പെൻസിൽവാനിയ ഡെലിഗേറ്റ്സ് മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടി ബെൻസലമിൽ (2964 Columbia Dr, Bensalem) സംഘടിപ്പിച്ചു.
പെൻസിൽവാനിയ റീജിയണിലെ വിവിധ മലയാളി സംഘടനകളുടെ ഭാരവാഹികൾ, പ്രതിനിധികൾ, ഡെലിഗേറ്റുമാർ, സ്ഥാനാർഥികൾ എന്നിവർ പങ്കെടുത്ത സമ്മേളനം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ ഉണർവ് പകർന്നു.
ജനറൽ സെക്രട്ടറി സ്ഥാനാർഥി ജോർജ് ഓലിക്കൽ അതിഥികളെ സ്വാഗതം ചെയ്യുകയും പരിപാടിയുടെ ലക്ഷ്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. തുടർന്ന് സംസാരിച്ച പ്രസിഡന്റ് സ്ഥാനാർഥി ലീല മാരറ്റ്, ഫൊക്കാനയെ കൂടുതൽ സുതാര്യവും ശക്തവുമാക്കുന്നതിനുള്ള തന്റെ ഭാവി പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു.
ട്രഷറർ സ്ഥാനാർഥി രേവതി പിള്ള ടീം എംപവറിന്റെ പ്രകടനപത്രികയിലെ സാമ്പത്തിക സുതാര്യത, ഉത്തരവാദിത്വം എന്നിവയെക്കുറിച്ച് സംസാരിച്ചു.
NRI
പെൻസിൽവേനിയയിൽ 2026-ൽ നടക്കുന്ന ഫൊക്കാന അന്താരാഷ്ട്ര കൺവൻഷനിൽ വ്യക്തിത്വ വികസനത്തിനും സാംസ്കാരിക ആത്മവിശ്വാസത്തിനും പ്രാധാന്യം നൽകുന്ന രണ്ട് പുതിയ സംരംഭങ്ങളുമായി ഫൊക്കാന മെൻസ് ഫോറം രംഗത്തെത്തുന്നു. “മിസ്റ്റർ ഫൊക്കാന” (15–27 വയസ്) എന്ന യുവജന വിഭാഗവും “ഫൊക്കാന ശ്രീമാൻ” എന്ന മുതിർന്ന വിഭാഗവും ചേർന്ന്, സൗന്ദര്യത്തെ പുതിയൊരു കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കാനുള്ള ശ്രമമാണ് ഇത്തവണ നടക്കുന്നത്.
ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോൻ ആന്റണി ആരംഭിച്ച പുതിയ ഫൊക്കാന മെൻസ് ഫോറം, പുരുഷന്മാർക്ക് സാമൂഹിക മേഖലയിൽ കൂടുതൽ ഇടവും അവസരങ്ങളും സൃഷ്ടിക്കുന്ന ഒരു പുതിയ വേദിയായി മാറിയിരിക്കുകയാണ്. ഈ സംരംഭം പുരുഷന്മാരുടെ വ്യക്തിത്വ വികസനം, ആത്മവിശ്വാസം, സാമൂഹിക പങ്കാളിത്തം, സാംസ്കാരിക അവതരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ്. അതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഒരു ശ്രദ്ധേയമായ പരിപാടിയാണ് “മിസ്റ്റർ ഫൊക്കാന”യും “ഫൊക്കാന ശ്രീമാൻ” മത്സരങ്ങളും.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) അമേരിക്കൻ ജനതയ്ക്ക് ആശംസകൾ നേർന്നു. ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ പേരിലും ഫൊക്കാനയുടെ പേരിലുമാണ് ആശംസകൾ അറിയിച്ചത്.
1776-ൽ സ്വാതന്ത്ര്യത്തിലേക്ക് ചുവടുവച്ച അമേരിക്ക ഇന്ന് ജനാധിപത്യം, സ്വാതന്ത്ര്യം, സമത്വം, വൈവിധ്യത്തെ ഉൾക്കൊള്ളുന്ന മൂല്യങ്ങൾ എന്നിവയുടെ ആഗോള പ്രതീകമായി മാറിയതായി ഫൊക്കാന പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ 250 വർഷത്തിനിടെ മനുഷ്യാവകാശങ്ങൾ, ശാസ്ത്ര-സാങ്കേതിക രംഗം, സാമ്പത്തിക വളർച്ച, സാംസ്കാരിക വൈവിധ്യം എന്നിവയിൽ അമേരിക്ക നൽകിയ സംഭാവനകൾ ലോകചരിത്രത്തിൽ ശ്രദ്ധേയമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
കേരളീയരടക്കമുള്ള ഇന്ത്യൻ വംശജർക്ക് വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ മികവ് തെളിയിക്കാൻ അമേരിക്ക നൽകിയ അവസരങ്ങൾ വിലമതിക്കാനാവാത്തതാണെന്നും അമേരിക്കയുടെ വളർച്ചയിൽ പ്രവാസി മലയാളികളുടെ പങ്കാളിത്തം വർധിക്കുന്നതിൽ ഫൊക്കാനയ്ക്ക് അഭിമാനമുണ്ടെന്നും സംഘടന വ്യക്തമാക്കി.
40 വർഷത്തിലേറെയായി വടക്കേ അമേരിക്കയിലെ മലയാളികളെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഒരുമിപ്പിച്ചു കൊണ്ടിരിക്കുന്ന ഫൊക്കാന, ഇന്ത്യ-അമേരിക്ക സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾ തമ്മിലുള്ള സഹകരണവും പരസ്പര ബഹുമാനവും വളർത്തുന്നതിനും പ്രതിബദ്ധമാണെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി പറഞ്ഞു.
അമേരിക്കയ്ക്ക് സമാധാനവും ഐക്യവും സമൃദ്ധിയും തുടർന്നും കൈവരട്ടെയെന്നും സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മാനവിക മൂല്യങ്ങളുടെയും വെളിച്ചം ലോകമെമ്പാടും കൂടുതൽ പ്രകാശിക്കട്ടെയെന്നും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ട്രഷറർ ജോയി ചാക്കപ്പനും ആശംസിച്ചു.
NRI
ന്യൂയോർക്ക്: ടെസ്ല കാർ റാഫിൾ ഫൊക്കാന കൺവൻഷനിൽ. ഫൊക്കാനയുടെ 2026ലെ അന്താരാഷ്ട്ര കൺവൻഷനോടനുബന്ധിച്ച് 100 ഡോളർ വിലയുള്ള റാഫിൾ ടിക്കറ്റിലൂടെ ടെസ്ല കാർ ഉൾപ്പെടെ വമ്പൻ സമ്മാന പദ്ധതി ഒരുങ്ങുന്നു.
100 ഡോളർ വിലയ്ക്ക് ഒരു റാഫിൾ ടിക്കറ്റ് വാങ്ങുന്ന ഏവർക്കും നറുക്കെടുപ്പിൽ പങ്കെടുക്കാൻ അർഹതയുണ്ടാകും. റാഫിളിലെ ഒന്നാം സമ്മാനമായി ടെസ്ല മോഡൽ മൂന്ന് കാറും രണ്ടാം സമ്മാനമായി ഐഫോണും മൂന്നാം സമ്മാനമായി ഐപാഡുമാണ് വിജയികളെ കാത്തിരിക്കുന്നത്.
പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യം, റാഫിൾ ടിക്കറ്റ് വാങ്ങുന്നവർ കൺവൻഷൻ നടക്കുന്ന കൾഹാരി റിസോർട്ടിൽ പങ്കെടുക്കേണ്ടതില്ല എന്നുള്ളതാണ്. ലോകത്തിന്റെ ഏതുകോണിലിരുന്നും മത്സരിക്കാനായുള്ള അവസരമാണ് ഇതിലൂടെ തുറന്നുകിട്ടുന്നത്.
നറുക്കെടുപ്പ് സമയത്ത് സന്നിഹിതരാകേണ്ട നിർബന്ധവുമില്ല. വിജയികളെ പിന്നീട് നേരിട്ട് ബന്ധപ്പെടുമെന്ന് സംഘാടകർ അറിയിച്ചു. ഫൊക്കാന കൺവൻഷന്റെ അവസാന ദിവസമായ ഓഗസ്റ്റ് എട്ടിന് രാത്രി ഏഴിന് കൽഹാരിയിൽ നടക്കുന്ന സമാപന ചടങ്ങിനിടെയാണ് നറുക്കെടുപ്പ് നടത്തുക.
റാഫിളിലൂടെ സമാഹരിക്കുന്ന തുക ഫൊക്കാനയുടെ ഗിന്നസ് വേൾഡ് പദ്ധതികൾക്കായി വിനിയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു.
റാഫിൾ ടിക്കറ്റുകൾ ഇതിനകം വിതരണം ആരംഭിച്ചിട്ടുണ്ടെന്നും ഇതിന്റെ പ്രവർത്തനം കോഓർഡിനേറ്റ് ചെയ്യുന്നത് ഷിബുമോൻ മാത്യു (ചെയർമാൻ), വൈസ് പ്രസിഡന്റ് വിപിൻ രാജ് (കോഓർഡിനേറ്റർ), ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ (കോ ചെയർ), നാഷണൽ കമ്മിറ്റി അംഗങ്ങളായ ജീമോൻ വർഗീസ് (കോ ചെയർ), മനോജ് മാത്യു (കോ ചെയർ), കെവിൻ ജോസഫ്, കൺവൻഷൻ ചെയർ ആൽബർട്ട് ആന്റണി, ആരോൺ മാത്യു എന്നിവരുമാണ്.
മലയാളി സമൂഹം ഈ സംരംഭത്തെ വൻ വിജയമാക്കിത്തീർക്കണമെന്നും ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണയിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും നാഷണൽ കമ്മിറ്റിയും ട്രസ്റ്റീ ബോർഡും അഡ്വൈസറി കമ്മിറ്റിയും സംയുക്തമായി അഭ്യർഥിക്കുന്നു.
NRI
ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കൂട്ടായ്മയായ ഫൊക്കാന മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന റീജിയണിനെ ആദരിക്കുന്നതിനായും പ്രത്യേക അവാർഡുകൾ നൽകുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
സാമൂഹിക സേവനം, സാംസ്കാരിക പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, യുവജന-വനിതാ ശാക്തീകരണം, ഫൊക്കാനയുടെ മികച്ച സംഭാവനകളായ ഫൊക്കാന മെഡിക്കൽ കാർഡ്.
പ്രെവിലേജ് കാർഡ്, ഫൊക്കാന ഹെൽത്ത് ക്ലിനിക്കുമായി സഹകരിച്ചുള്ള പ്രവർത്തനം, ഫൊക്കാന കൺവൻഷന് റീജിയണിന്റെ സംഭാവന തുടങ്ങി ഫൊക്കാനയുടെ ലക്ഷ്യങ്ങൾ നടപ്പാക്കുന്നതിലുള്ള സജീവ പങ്കാളിത്തവും വിവിധ മേഖലകളിലെ സമഗ്ര മികവാണ് അവാർഡിനുള്ള പ്രധാന മാനദണ്ഡങ്ങൾ.
ഫൊക്കാനയുടെ വിവിധ റീജിയണുകൾ മികച്ച പ്രവർത്തനങ്ങൾ ആണ് കാഴ്ചവച്ചത്. അതിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ച റീജിയണിന് ‘ബെസ്റ്റ് റീജിയൺ അവാർഡ്' നൽകുന്നതാണ് എന്ന് ഈ കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനത്തിൽ തന്നെ പറഞ്ഞ കാര്യമാണ്.
വർഷം മുഴുവൻ സമൂഹത്തിന്റെ വിവിധ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി അംഗങ്ങൾക്കിടയിൽ സജീവ സാന്നിധ്യമായിരുന്ന റീജിയണിനെ ഈ അവാർഡിലൂടെ ആദരിക്കും. ഫൊക്കാനയുടെ എല്ലാ റീജിയണുകൾക്കും ഈ അവാർഡിനായി അപേക്ഷിക്കാമെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്ക് പുതുമയും മത്സരാത്മകതയും നൽകുന്നതിനൊപ്പം മികച്ച മാതൃകകൾ ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
റീജിയണിന്റെ ആക്ടിവിറ്റി റിപ്പോർട്ട് ഫൊക്കാന വൈസ് പ്രസിഡന്റ് വിപിൻ രാജിന് അയച്ചു കൊടുക്കേണ്ടുന്നതാണ് 703-307-8445, ഇമെയിൽ:[email protected]
ഈ വർഷത്തെ ഫൊക്കാന അന്താരാഷ്ട്ര കൺവൻഷൻ ഓഗസ്റ്റ് എട്ട് മുതൽ 10 വരെ പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ട് ആൻഡ് കൺവെൻഷൻ സെന്ററിൽ വച്ചാണ് നടക്കുന്നത്. ഈ കൺവൻഷനിൽ വച്ചായിരിക്കും അവാർഡു ജേതാക്കളെ പ്രഖ്യാപിച്ച് ആദരിക്കുക.
മലയാളി സമൂഹത്തിന്റെ ഐക്യത്തിനും സേവന പ്രവർത്തനങ്ങൾക്കും ശക്തിപകരുന്ന ഈ പുരസ്കാരങ്ങൾ ഫൊക്കാനയുടെ റീജിയണുകൾക്ക് വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
NRI
പെൻസിൽവാനിയ: ഓഗസ്റ്റ് ആറ് മുതൽ പെൻസിൽവാനിയ കൽഹാരി റിസോർട്ടിൽ അരങ്ങേറുന്ന ഫൊക്കാന കൺവൻഷനിലെ ജനപ്രിയ പരിപാടികളിൽ ഒന്നായ ചിരിയരങ്ങിന് പ്രശസ്ത ഹാസ്യസാഹിത്യകാരൻ രാജു മൈലപ്ര നേതൃത്വം നൽകും.
വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ ഫൊക്കാനയുടെ കൺവൻഷനുകളിൽ വർഷങ്ങളായി നിറഞ്ഞ സദസുകളെ ആകർഷിച്ചുവരുന്ന പരിപാടിയാണ് ചിരിയരങ്ങ്.
അതിഥികളോടൊപ്പം സദസ്യരെക്കൂടി പങ്കെടുപ്പിച്ച് നർമവും ആക്ഷേപഹാസ്യവും സമകാലിക വിഷയങ്ങളിലെ രസകരമായ അവതരണങ്ങളും കൊണ്ട് ശ്രദ്ധേയമായ ഈ പരിപാടിയുടെ മുഖ്യ സംഘാടകനും കോഓർഡിനേറ്ററുമായി തുടക്കം മുതൽ രാജു മൈലപ്ര പ്രവർത്തിച്ചുപോരുന്നു.
മലയാള സാഹിത്യരംഗത്തും അമേരിക്കൻ മലയാളി സംഘടനാപ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായ രാജു മൈലപ്ര ഫൊക്കാനയുടെ മുൻ ദേശീയ ജോയിന്റ് സെക്രട്ടറിയായും ന്യൂയോർക്ക് റീജിയണൽ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
"ചിരി മനുഷ്യരെ തമ്മിൽ കൂടുതൽ അടുപ്പിക്കുന്നു'. പ്രവാസി ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും നിമിഷങ്ങൾ സമ്മാനിക്കുകയാണ് ചിരിയരങ്ങിന്റെ ലക്ഷ്യം.
ഈ പരിപാടിയുടെ കോഓർഡിനേറ്ററായി രാജു മൈലപ്രയെ സ്വാഗതം ചെയ്യുന്നു എന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ട്രഷറർ ജോയി ചാക്കപ്പനും സംയുക്തമായി പ്രസ്താവിച്ചു.
NRI
ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനകളിലൊന്നായ ഫൊക്കാനയുടെ 2026 അന്തർദേശീയ കൺവൻഷന്റെ ഭാഗമായി പുരുഷന്മാർക്കായി ആവേശകരമായ 56 കാർഡ് ഗെയിം മത്സരം സംഘടിപ്പിക്കുമെന്ന് ഫൊക്കാന മെൻസ് ഫോറം അറിയിച്ചു.
മലയാളി സമൂഹത്തിനിടയിൽ ഏറെ ജനപ്രിയമായ ഈ കാർഡ് ഗെയിമിലൂടെ സൗഹൃദവും കൂട്ടായ്മയും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മത്സരം ഒരുക്കുന്നത്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരുമിച്ച് ആഘോഷിക്കാവുന്ന രീതിയിലാണ് കൺവൻഷൻ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
മെൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 56 ഗെയിം മത്സരം കൺവൻഷനിലെ പ്രധാന ആകർഷണങ്ങളിലൊന്നാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. വിജയികൾക്ക് ട്രോഫികളും പ്രത്യേക കാഷ് സമ്മാനങ്ങളും നൽകും.
ഈ വർഷത്തെ ഫൊക്കാന കൺവൻഷൻ 2026 ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ അമേരിക്കയിലെ പെൻസിൽവാനിയയിലെ കൽഹാരി റിസോർട്ട് ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കും. ലോകോത്തര സൗകര്യങ്ങളുള്ള വിപുലമായ കൺവെൻഷൻ സെന്ററാണ് കൽഹാരി റിസോർട്ട്.
കൺവൻഷന്റെ ഭാഗമായി സാംസ്കാരിക പരിപാടികൾ, കലാപരിപാടികൾ, യുവജന-വനിതാ ഫോറം പരിപാടികൾ, ബിസിനസ് നെറ്റ്വർക്കിംഗ് സെഷനുകൾ, സൗന്ദര്യ മത്സരങ്ങൾ, കായിക-വിനോദ മത്സരങ്ങൾ, മോഹിനിയാട്ടത്തിലും ചെണ്ടമേളത്തിലും വേൾഡ് റിക്കാർഡിനുള്ള ശ്രമം, സാഹിത്യ സമ്മേളനങ്ങൾ, മീഡിയ സെമിനാറുകൾ, അവാർഡ് നിശകൾ എന്നിവയും അരങ്ങേറും.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികൾ പങ്കെടുക്കുന്ന ഈ മഹാസമ്മേളനത്തിൽ 56 ഗെയിം മത്സരം ഒരു പ്രത്യേക പരിപാടിയായിരിക്കുമെന്ന് 56 ഗെയിം മത്സരത്തിന്റെ ചെയർമാൻ സക്കറിയ പെരിയപ്പുറം (302-690-9227),കോഓർഡിനേറ്റേഴ്സ് ആയ വർഗീസ് തോമസ് (ജിമ്മിച്ചൻ 586-604-64740,ജോയി തട്ടാർകുന്നേൽ എന്നിവർ അറിയിച്ചു.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൺവൻഷൻ രജിസ്ട്രേഷനോടൊപ്പം മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
ഫൊക്കാന കൺവൻഷന്റെ ആഘോഷമികവ് വർധിപ്പിക്കുന്ന ഈ മത്സരം മലയാളി സമൂഹത്തിലെ ചീട്ടുകളി പ്രേമികൾക്ക് ആവേശകരമായ വേദിയാകുമെന്നാണ് പ്രതീക്ഷ എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.
NRI
പെൻസിൽവാനിയ: ഫൊക്കാന ഇന്റർനാഷണൽ കൺവൻഷൻ 2026ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റിവൽ ഓഗസ്റ്റ് ഏഴിന് കൽഹാരി റിസോർട്ട് ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കും.
ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ നടക്കുന്ന കൺവൻഷനിലെ പ്രധാന ആകർഷണങ്ങളിലൊന്നായ യൂത്ത് ഫെസ്റ്റിവലിൽ അമേരിക്കയിലെ വിവിധ മലയാളി സംഘടനകളിൽ നിന്നുള്ള കുട്ടികളും യുവജനങ്ങളും പങ്കെടുക്കും.
എലക്യൂഷൻ (പ്രസംഗം), ലൈറ്റ് മ്യൂസിക്, ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ് എന്നീ മത്സരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രസംഗ മത്സരം മൂന്ന് മിനിറ്റ് ദൈർഘ്യമുള്ളതായിരിക്കും.
മത്സരത്തിന്റെ വിഷയങ്ങൾ കൺവൻഷന് രണ്ടാഴ്ച മുമ്പ് പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു. ആറ് മുതൽ 11 വയസ് വരെയും 12 മുതൽ 18 വയസ് വരെയും പ്രായപരിധിയുള്ള രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ലൈറ്റ് മ്യൂസിക് മത്സരത്തിനും മൂന്ന് മിനിറ്റ് സമയപരിധിയാണുള്ളത്. ക്ലാസിക്കൽ നൃത്തത്തിന് നാല് മിനിറ്റും സിനിമാറ്റിക് ഡാൻസിന് മൂന്ന് മിനിറ്റുമാണ് അനുവദിച്ചിരിക്കുന്നത്.
കൂടാതെ, ഭിന്നശേഷിക്കാരായ കുട്ടികൾക്കും യുവാക്കൾക്കും അവരുടെ കഴിവുകൾ അവതരിപ്പിക്കുന്നതിനായി പ്രത്യേക വേദി ഒരുക്കിയിട്ടുണ്ടെന്നും അഡിഷണൽ ജോയിന്റ് ട്രഷറും യൂത്ത് ഫെസ്റ്റിവലിന്റെ ചെയർപേഴ്സണുമായ മില്ലി ഫിലിപ്പ്, കോഓർഡിനേറ്റർ സുഷമ പ്രവീൺ, കമ്മിറ്റിയിൽ പ്രവർത്തിക്കുന്ന പ്രിയ ലൂയിസ്, ലിസ ബാബു, സന്തോഷ് എബ്രഹാം, സോണി അമ്പൂക്കൻ, സുബി ബാബു, ഉഷ ജോർജ്, സരൂപ അനിൽ, മേരിക്കുട്ടി മൈക്കിൾ, മേരി ഫിലിപ്പ് എന്നിവർ അറിയിച്ചു.
താഴെ കാണുന്ന ലിങ്കിൽ കൂടി രജിസ്റ്റർ ചെയ്യാവുന്നതാണ്: https://forms.gle/ZzUDPQAXHVyGrND66
മലയാളി യുവതലമുറയുടെ കലാ-സാഹിത്യ പ്രതിഭകൾക്ക് വേദിയൊരുക്കുന്ന ഈ യുവജനോത്സവം ഫൊക്കാന കൺവൻഷന്റെ ശ്രദ്ധേയ പരിപാടികളിലൊന്നാകുമെന്ന കാര്യത്തിൽ സംശയമില്ലന്ന് പ്രസിഡന്റ് സജിമോൻ ആന്റണി പറഞ്ഞു.
NRI
ഫിലഡൽഫിയ: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2026 - 2028 കാലയളവിലേക്കുള്ള നാഷണൽ കമ്മിറ്റിയിലേക്ക് അഭിലാഷ് ജോൺ പെൻസിൽവാനിയയിൽ നിന്നും മത്സരിക്കുന്നു.
ലീല മാരേട്ട് നേതൃത്വം നൽകുന്ന ടീം എംപവറിന്റെ ഭാഗമായാണ് അഭിലാഷ് മത്സരിക്കുന്നത്. അമേരിക്കയിൽ എത്തുന്നതിനു മുൻപേ സാമൂഹിക രാഷ്ട്രീയ രംഗത്തു സജീവമായിരുന്നു.
തിരുവനന്തപുരം ലോ അക്കാദമി കോളജിൽ നിന്നും നിയമബിരുദവും കേരള യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസിൽ നിന്നും ബിരുദാനന്തര ബിരുദവും അഭിലാഷ് ജോൺ കരസ്ഥമാക്കി.
ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പുകളിൽ വിജയം നേടിയാണ് പൊതുപ്രവർത്തന രംഗത്ത് സജീവമായത്. കൊല്ലം കുളവാഴുക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവർത്തിച്ച അഭിലാഷ് കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എന്ന നിലയിലും മികച്ച സേവനം കാഴ്ചവച്ചു. അഭിഭാഷകൻ ആയതോടെ അഭിഭാഷക സംഘടനകളുടെ അമരക്കാരനയും ശോഭിച്ചു.
2010 മുതൽ ഫിലഡൽഫിയായിൽ സ്ഥിര താമസമാക്കിയ അഭിലാഷ് പെൻസിൽവേനിയ, ന്യൂജഴ്സി, ഡെലവെയർ എന്നീ സംസ്ഥാനങ്ങളിലെ പതിനഞ്ചിൽ പരം മലയാളി സംഘടനകളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ചെയർമാൻ, സെക്രട്ടറി, ഓണലോപ്പ് കമ്മിറ്റിയുടെ ചെയർമാൻ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച് ശ്രഷം നിലവിൽ ടികെഎഫ് വൈസ് ചെയർമാൻ ആയി പ്രവർത്തിക്കുന്നു.
കൂടാതെ 12 മലയാളി അസോസിയേഷനുകൾ, ഫിൽ മലയാളി അസോസിയേഷൻ തുടങ്ങിയ വിവിധ സംഘടനാ ഭാരവാഹിത്വവും അഭിലാഷ് ജോൺ വഹിക്കുന്നുണ്ട്.
അഭിലാഷിന്റെ സ്ഥാനാർഥിത്വം ഫൊക്കാനയുടെ ഭാവിയെ കൂടുതൽ സജീവമാക്കിത്തീർക്കുമെന്നും ടീം എംപവർ പ്രസിഡന്റ് സ്ഥാനാർഥി ലീല മാരേട്ട് ആശംസിച്ചു.
പെൻസിൽവേനിയയിൽ നിന്നും ടീം എംപവറിന്റെ ഭാഗമായി നിന്ന് മത്സരിക്കുന്ന ജനറൽ സെക്രട്ടറി സ്ഥാനാർഥി ജോർജ് ഓളിക്കൽ, അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി ഷാജി സാമുവേൽ, ആർവിപി സ്ഥാനാർഥി അജിത് ചാണ്ടി, നാഷണൽ കമ്മിറ്റി സ്ഥാനാർഥികളായ റോണി വർഗീസ്, മാത്യു ചെറിയാൻ, യുത്ത് കമ്മിറ്റി മെമ്പർ ഫെയ്ത് എൽദോ എന്നിവർ വിജയാശംസകൾ നേർന്നു.
NRI
പെൻസിൽവാനിയ: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫൊക്കാനയുടെ വനിതാ ഫോറം സംഘടിപ്പിക്കുന്ന "മലയാളി മങ്ക 2026' സൗന്ദര്യ-സാംസ്കാരിക മത്സരം ഓഗസ്റ്റ് ഏഴിന് പെൻസിൽവാനിയയിലെ കൽഹാരി റിസോർട്ട് ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കും.
കേരളീയ പാരമ്പര്യവും വ്യക്തിത്വവും കഴിവുകളും ആഘോഷിക്കുന്ന വേദിയായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 25 വയസും അതിൽ കൂടുതലുമായ കേരളീയ വംശജരായ വനിതകൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
കേരളീയ വേഷവിധാനവും സ്വയംപരിചയവും ഉൾപ്പെടുന്ന ആദ്യ റൗണ്ട്, കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള ടാലന്റ് റൗണ്ട്, ചോദ്യോത്തര-സംഭാഷണ ഘട്ടം എന്നിവ ഉൾപ്പെടെ മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം നടക്കുക.
രജിസ്ട്രേഷനോടൊപ്പം ഫോട്ടോയും പ്രൊഫൈലും സമർപ്പിക്കേണ്ടതുണ്ടെന്നും സംഘാടകർ അറിയിച്ചു. രജിസ്ട്രേഷന്റെ അവസാന തീയതി ജൂലൈ ഒന്ന് ആണ്. ഫൊക്കാന വനിതാ ഫോറം ചെയർപേഴ്സൺ രേവതി പിള്ളയുടെ നേതൃത്വത്തിലാണ് പരിപാടിയുടെ ഏകോപനം.
ഫാൻസിമോൾ പള്ളത്തുമഠം ചെയർപേഴ്സണായും സുബി ബാബു കോ-ചെയറായും പ്രവർത്തിക്കുന്നു. ഉഷാ ചാക്കോ, ശോശമ്മ ആൻഡ്രൂസ്, ബ്രിഡ്ജറ്റ് ജോർജ്, അന്ന ജോൺ, ഷോജി ഷിനോജ് എന്നിവർ കമ്മിറ്റി അംഗങ്ങളാണ്.
സൗന്ദര്യവും പാരമ്പര്യവും ആത്മവിശ്വാസവും ഒരുമിക്കുന്ന ഈ വേദി ഫൊക്കാന കൺവൻഷന്റെ ശ്രദ്ധേയ ആകർഷണങ്ങളിലൊന്നാകുമെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി പ്രതീക്ഷ പ്രകടിപ്പിച്ചു.
NRI
ന്യൂജഴ്സി: ഡോ. ഷൈനി രാജു ഫൊക്കാന വിമൻസ് ഫോറം ചെയർ സ്ഥാനാർഥിയായി മത്സരിക്കുന്നു. പ്രഫഷണൽ രംഗത്തും പൊതുരംഗത്തും ഒരേ പോലെ പേരിലെ മികവ് പുലർത്തുന്ന വ്യക്തിത്വമാണ് ഷൈനി രാജു.
വിമൻസ് ഫോറം എക്യൂട്ടിവ് കമ്മിറ്റി അംഗം, റീജണൽ വിമൻസ് ഫോം കോഓർഡിനേറ്റർ, നാഷണൽ കമ്മിറ്റി അംഗം തുടങ്ങി നിരവധി സ്ഥാനങ്ങൾ ഫൊക്കാനയിൽ വഹിച്ചിട്ടുണ്ട്.
അവതാരക, സംഘടനാ പ്രവർത്തക, മത-സാംസ്കാരിക പ്രവർത്തക, ചാരിറ്റി പ്രവർത്തക, അധ്യാപിക, ഹെൽത്ത് കെയർ പ്രഫഷണൽ തുടങ്ങി നിരവധി മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച പ്രതിഭയാണ് ഷൈനി രാജു.
ഫൊക്കാനയുടെ വിവിധ കൺവൻഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗമായിരുന്നു. ന്യൂജഴ്സിയിലെ എസക്സ് കൗണ്ടി കോളജ്, കേൾഡ് വെൽ യൂണിവേഴ്സിറ്റി എന്നിവടങ്ങളിൽ മാത്തമാറ്റിസ് അധ്യാപികയായി സേവനം ചെയ്യുന്ന ഡോ. ഷൈനി ഒരു ഒരു ഹെൽത്ത് കെയർ പ്രഫഷണൽ കുടിയാണ്.
NRI
ന്യൂയോർക്ക്: 2026 - 2028 കാലയളവിലേക്കുള്ള ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് ലീല മാരേറ്റിന്റെ സ്ഥാനാർഥിത്വ നാമനിർദേശം ന്യൂയോർക്കിലെ കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് ഔദ്യോഗികമായി സമർപ്പിച്ചു.
സംഘടനയുടെ പ്രസിഡന്റ് ഹേമ ചന്ദ്രൻ പെരിയാൽ, സെക്രട്ടറി മാത്യു കുട്ടി ഈസോ, ട്രഷറർ വിനോദ് കെയാർക്ക് എന്നിവർ ചേർന്നാണ് നാമനിർദേശ നടപടികൾ പൂർത്തിയാക്കിയത്.
രണ്ട് പതിറ്റാണ്ടിന്റെ സംഘടനാ പരിചയം
ഫൊക്കാനയുടെ ചരിത്രത്തിൽ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സജീവ പ്രവർത്തന പരിചയമുള്ള ലീല മാരേറ്റ്, സംഘടനയുടെ വിവിധ ഘട്ടങ്ങളിലെ വളർച്ചക്കും പ്രവർത്തനങ്ങൾക്കും സാക്ഷിയും പങ്കാളിയുമാണ്.
കഴിഞ്ഞ 22 വർഷങ്ങളായി സംഘടനാ രംഗത്ത് അവർ കാഴ്ചവച്ച അർപ്പണബോധവും സ്ഥിരതയും, അവരെ ഇന്ന് ശ്രദ്ധേയമായ നേതൃമുഖങ്ങളിലൊന്നാക്കി മാറ്റിയിരിക്കുകയാണ്. രാഷ്ട്രീയത്തിലും സംഘടനാ ജീവിതത്തിലും വിജയം മാത്രമല്ല, പരാജയങ്ങളും നേതാക്കളെ രൂപപ്പെടുത്താറുണ്ട്.
പല തവണ അവസരങ്ങൾ കൈവിട്ടിട്ടും നിരാശയ്ക്ക് കീഴടങ്ങാതെ, കൂടുതൽ ഊർജത്തോടെയും പ്രതിബദ്ധതയോടെയും പൊതുരംഗത്ത് തുടരുന്ന ലീല മാരേറ്റിന്റെ യാത്ര അതിന്റെ ഉദാഹരണമായാണ് വിലയിരുത്തപ്പെടുന്നത്.
തോൽവികളെ അവസാനമായി കാണാതെ, അനുഭവങ്ങളായി സ്വീകരിച്ച് മുന്നേറുന്ന അവരുടെ സമീപനം നിരവധി പ്രവർത്തകർക്ക് പ്രചോദനമായിട്ടുണ്ട്.
തുടർച്ചയായ മുന്നേറ്റത്തിന് കരുത്ത്
നിലവിലെ പ്രസിഡന്റ് ഡോ. സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ രൂപപ്പെട്ട ശക്തമായ മുന്നേറ്റങ്ങളും സംഘടനാ ഊർജ്ജവും തുടർന്നുകൊണ്ടുപോകാൻ കഴിയുന്ന നേതൃപരിചയവും ടീം ശക്തിയും ലീല മാരേറ്റിനുണ്ടെന്നാണ് അനുയായികളുടെ വിലയിരുത്തൽ.
വ്യക്തതയും വിശ്വാസ്യതയും സംഘടനാ പരിചയവും കൈമുതലായ ഒരു സംഘത്തോടൊപ്പമാണ് അവർ ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
കരുണാകരൻ ശൈലിയിൽ നിന്ന് പ്രചോദനം
ജീവിതത്തിന്റെ തുടക്കകാലത്ത് കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന കെ. കരുണാകരന്റെ നേതൃശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ലീല മാരേറ്റ്, സംഘടനാ രംഗത്തും അതേ ശൈലിയിലുള്ള പ്രവർത്തനമികവും മനുഷ്യബന്ധങ്ങളും വളർത്തിയെടുത്തുവെന്നാണ് സഹപ്രവർത്തകർ പറയുന്നത്.
പുതുതലമുറ നേതാക്കളെ വളർത്തിയെടുക്കുന്നതിലും സമൂഹസേവന പ്രവർത്തനങ്ങളിൽ ആളുകളെ കൈപിടിച്ചുയർത്തുന്നതിലും അവർ വഹിച്ച പങ്കും ശ്രദ്ധേയമാണ്.
"കുടുംബാംഗത്തെ പോലെ കാണും'
സ്ഥാനാർഥിത്വ പ്രഖ്യാപനത്തോടനുബന്ധിച്ച് ലീല മാരേറ്റ് പങ്കുവെച്ച സന്ദേശം ശ്രദ്ധേയമായി. താൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ, ഫൊക്കാന വടക്കേ അമേരിക്കയിലെ ഓരോ മലയാളിയെയും ഒരു സംഘടനയുടെ അംഗമായി മാത്രമല്ല, സ്വന്തം കുടുംബാംഗമായി കാണുമെന്നും അമ്മയുടെ സ്നേഹത്തിന് സമാനമായ കരുതലോടെയും വിവേചനമില്ലാതെയും പക്ഷപാതമില്ലാതെയും ഓരോരുത്തരിലേക്കും സംഘടന എത്തിച്ചേരുമെന്നും അവർ ഉറപ്പുനൽകി.
പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും മലയാളിയുടെ സംസ്കാരത്തെയും ബന്ധങ്ങളെയും സംരക്ഷിക്കാൻ ശ്രമിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷകൾ ഉൾക്കൊള്ളുന്ന സന്ദേശമായാണ് പലരും ഇതിനെ കാണുന്നത്.
NRI
ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഏറ്റവും മികച്ച മലയാളി കലാപ്രതിഭകളെ കണ്ടെത്താനും അവർക്കായി വമ്പിച്ചൊരു കലാവിരുന്ന് ഒരുക്കാനുമായി ഫൊക്കാന ഇന്റർനാഷണൽ കൺവെൻഷൻ തയ്യാറെടുക്കുന്നു.
കൺവൻഷന്റെ രണ്ടാം ദിനമായ ഓഗസ്റ്റ് ഏഴിന് വൈകിട്ടാണ് ഏറെ ആകർഷകമായ "അമേരിക്ക ഗോട്ട് ടാലന്റ്' (America Got Talented) എന്ന മെഗാ പ്രോഗ്രാം അരങ്ങേറുന്നത്. ശ്രീകുമാർ ഉണ്ണിത്താനാണ് ഈ വാർത്ത പുറത്തുവിട്ടത്.
സംഗീതം, ഡാൻസ്, ഫ്യൂഷൻ, കേരളത്തിന്റെ തനതായ നാടൻ കലകൾ തുടങ്ങിയ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച നോർത്ത് അമേരിക്കയിലെ എല്ലാ കലാകാരന്മാർക്കും കലാകാരികൾക്കും ഈ വേദിയിലേക്ക് സ്വാഗതമെന്ന് സംഘാടകർ അറിയിച്ചു.
വർഷങ്ങളായുള്ള കഠിനമായ പരിശീലനത്തിലൂടെയും കഠിനാധ്വാാനത്തിലൂടെയും കലയെ ഉപാസിക്കുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും അവർക്ക് അന്താരാഷ്ട്ര നിലവാരമുള്ള വേദി ഒരുക്കുകയുമാണ് ഫൊക്കാന ഇതിലൂടെ ലക്ഷ്യമിടുന്നത്.
ചരിത്രമാകാൻ പോകുന്ന കൺവൻഷൻ
ഫൊക്കാന ഇന്റർനാഷണൽ കൺവൻഷൻ ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ പെൻസിൽവേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ വച്ചാണ് നടക്കുന്നത്. പ്രവാസി സംഘടനകളുടെ ചരിത്രത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അതിഗംഭീരമായ ഒരു കൺവൻഷനായിരിക്കും ഇത്.
നോർത്ത് അമേരിക്കയിലെ ഏറ്റവും മികച്ച കലാകാരന്മാരെ ഒരുമിച്ച് അണിനിരത്തിക്കൊണ്ട് ഈ പ്രോഗ്രാം അവതരിപ്പിക്കുമ്പോൾ, അത് പ്രവാസ ലോകത്തെ നമ്മുടെ കലാപ്രതിഭകൾക്ക് നൽകുന്ന ഏറ്റവും വലിയ ആദരവ് കൂടിയായി മാറും.
അവസരങ്ങൾക്കായി ബന്ധപ്പെടുക
ഈ ജനകീയ പ്രോഗ്രാമിന്റെ ചെയർമാനായി ശബരി നായരും കോഓർഡിനേറ്ററായി ഗണേഷ് നായരുമാണ് പ്രവർത്തിക്കുന്നത്. മത്സരത്തിലും ഷോയിലും പങ്കാളികളാകാൻ ആഗ്രഹിക്കുന്ന കലാകാരന്മാർ താഴെ കാണുന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്:
ഇമെയിൽ: [email protected]
കൺവൻഷനെത്തുന്ന കാണികളെ ആനന്ദത്തിന്റെയും ആസ്വാദനത്തിന്റെയും കൊടുമുടിയിൽ എത്തിക്കാൻ പോകുന്ന ഈ പരിപാടിയിലേക്ക് എല്ലാ കലാപ്രതിഭകളെയും സ്വാഗതം ചെയ്യുന്നതായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
NRI
ടാമ്പ (ഫ്ലോറിഡ): ഫ്ലോറിഡയിലെ ടാമ്പയിൽ സംഘടിപ്പിച്ച "ഫൊക്കാന സിനി ഫ്യൂഷൻ 2026' പരിപാടി, അമേരിക്കൻ മലയാളി സമൂഹത്തിന്റെ സാംസ്കാരിക ആഘോഷ ചരിത്രത്തിൽ വ്യത്യസ്തമായൊരു അധ്യായമായി മാറി.
കേരളത്തിന്റെ പാരമ്പര്യ കലാരൂപങ്ങളും ആധുനിക അമേരിക്കൻ ആഘോഷ സംസ്കാരവും കുടുംബ സൗഹൃദ അന്തരീക്ഷവും സാമൂഹിക ഉത്തരവാദിത്തവും ഒരേ വേദിയിൽ ഇത്രയും മനോഹരമായി സമന്വയിപ്പിക്കാൻ സാധിച്ചതാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകത.
എണ്ണൂറോളം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയത്തിൽ വിവിധ പ്രായവിഭാഗങ്ങളിലുള്ള മലയാളികൾ മണിക്കൂറുകളോളം ഒരേ ആവേശത്തിലും ഐക്യത്തിലും പങ്കെടുത്തത്, ഈ പരിപാടി ഒരു സാധാരണ സ്റ്റേജ് ഷോ മാത്രമല്ലായിരുന്നു എന്ന് തെളിയിച്ചു.
പാട്ട്, ക്ലാസിക്കൽ നൃത്തം, ബോളിവുഡ് ഡാൻസ്, ലൈവ് ഓർക്കസ്ട്ര, ഡിജെ, അറേബ്യൻ ബെല്ലി ഡാൻസ്, കേരളത്തിന്റെ തനതായ ഭക്ഷണവിഭവങ്ങൾ എന്നിവയെല്ലാം ഒരുമിച്ചു ചേർത്ത് ഫാമിലി എന്റർടൈൻമെന്റ് എക്സ്പീരിയൻസ് ആക്കി മാറ്റിയ അവതരണ ശൈലി അമേരിക്കൻ മലയാളി വേദികളിൽ അപൂർവമായിരുന്നു.
വേറിട്ട അവതരണവും ജനപങ്കാളിത്തവും
പരിപാടിയിൽ സംഘാടകർ വാഗ്ദാനം ചെയ്ത എല്ലാ ഘടകങ്ങളും അതേ നിലവാരത്തിൽ തന്നെ പ്രേക്ഷകർക്ക് ലഭിച്ചു എന്നതാണ് പങ്കെടുത്തവരുടെ പ്രധാന പ്രതികരണം.
കേരളത്തിന്റെ സംഗീത മാധുര്യത്തിനൊപ്പം അമേരിക്കൻ സ്റ്റൈൽ ഡിജെ എനർജിയും സ്വാഭാവികമായി ലയിച്ചപ്പോൾ, എല്ലാ പ്രായക്കാരും ഒരുമിച്ച് ആഘോഷത്തിൽ പങ്കുചേർന്ന കാഴ്ച സമൂഹത്തിന്റെ പുതിയ സാംസ്കാരിക മനോഭാവത്തെയാണ് സൂചിപ്പിച്ചത്.
ഫ്ലോറിഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സമീപ സംസ്ഥാനങ്ങളിൽ നിന്നുമായാണ് മലയാളികൾ ടാംപയിലേക്ക് ഒഴുകിയെത്തിയത്. അവർക്ക് ഈ പരിപാടി ഒരു ഇവന്റ് മാത്രമല്ല, മറിച്ച് ഒരു പുതിയ അനുഭവമായി മാറി.
കേരളത്തിന്റെ ആത്മാവും അമേരിക്കയുടെ ആഘോഷ സ്വാതന്ത്ര്യവും ചേർന്ന ഒരു പുതിയ തലമുറ ആഘോഷ മാതൃകയെ ഫൊക്കാന ഇവിടെ വിജയകരമായി അവതരിപ്പിച്ചു.
NRI
പെൻസിൽവേനിയ: അമേരിക്കൻ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക സംഗമങ്ങളിലൊന്നായ ഫൊക്കാന ഇന്റർനാഷണൽ കൺവെൻഷൻ 2026 ലോക റിക്കാർഡിന്റെ ഭാഗമാകുന്ന ഒരു അപൂർവ കലാപ്രയത്നത്തിന് വേദിയാകുന്നു.
ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ പെൻസിൽവേനിയയിലെ കലഹാരി റിസോർട്ട് ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കുന്ന മഹാസമ്മേളനത്തിനിടെയാണ് ഗിന്നസ് ലോക റിക്കാർഡിനായുള്ള ചെണ്ടപ്പഞ്ചാരിമേളം അരങ്ങേറുന്നത്.
ഓഗസ്റ്റ് എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് (ഇഎസ്ടി) നടക്കുന്ന ഈ ചരിത്രപരമായ പരിപാടിക്ക് നേതൃത്വം നൽകുന്നത് പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും കലാമണ്ഡലം ശിവദാസൻ ആശാനുമാണ്.
മലയാളികളുടെ പാരമ്പര്യ കലാരൂപമായ ചെണ്ടയുടെ താളം അമേരിക്കൻ മണ്ണിൽ മുഴങ്ങുമ്പോൾ അത് ഒരു ലോക റിക്കാർഡ് ശ്രമം മാത്രമല്ല, മലയാളി സംസ്കാരത്തിന്റെ ആഘോഷം കൂടിയായിരിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.
ഭാഷ, ദേശം, മതം തുടങ്ങിയ എല്ലാ വ്യത്യാസങ്ങൾക്കും അതീതമായി മനുഷ്യരെ ഒരേ സ്പന്ദനത്തിൽ ബന്ധിപ്പിക്കുന്ന കലാരൂപമാണ് ചെണ്ടയെന്ന് സംഘാടകർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ഈ ഗിന്നസ് ശ്രമം ഒരു റിക്കാർഡ് നേട്ടമെന്നതിലുപരി ലോകമെമ്പാടുമുള്ള മലയാളികളുടെ ഐക്യത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമായിരിക്കും.
പങ്കെടുക്കുന്നവർക്ക് പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ വാദ്യാനുഭവം നേടാനും കലാമണ്ഡലം ശിവദാസൻ ആശാന്റെ മാർഗനിർദേശത്തിൽ പരിശീലനം ലഭിക്കാനും അവസരമുണ്ടാകും.
കൂടാതെ വടക്കേ അമേരിക്കയിലെ വിവിധ ചെണ്ട കലാകാരന്മാരുമായി ആശയവിനിമയം നടത്താനും ഒരേ ലക്ഷ്യത്തിനായി ഒന്നിക്കുന്ന കലാസമൂഹത്തിന്റെ ഭാഗമാകാനും സാധിക്കും. പരിപാടിയിൽ പങ്കെടുക്കുന്നവർക്കായി ഫൊക്കാന പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
60 സ്ഥിരീകരിച്ച വോളണ്ടിയർ മണിക്കൂറുകൾ, സമ്പൂർണ ലജിസ്റ്റിക്കൽ പിന്തുണ, ഓഗസ്റ്റ് എട്ടിനുള്ള സൗജന്യ ഭക്ഷണം, ഫൈനൽ ബാങ്ക്വെറ്റിലേക്കുള്ള സൗജന്യ പ്രവേശനം എന്നിവയ്ക്കൊപ്പം മികച്ച മൂന്ന് ചെണ്ട സ്കൂളുകൾക്ക് വിവിഐപി അവാർഡുകളും നൽകും.
ഇന്ത്യയുടെ ഉപരാഷ്ട്രപതി, കേരള മുഖ്യമന്ത്രി, കേരള ഗവർണർ, ന്യൂജേഴ്സി ഗവർണർ, പദ്മശ്രീ യൂസഫ് അലി ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.
NRI
പെൻസിൽവേനിയ: ഫൊക്കാന കൺവൻഷനോട് അനുബന്ധിച്ച് നടത്തുന്ന മോഹിനിയാട്ടം വേൾഡ് ഗിന്നസ് രജിസ്ട്രേഷൻ അമേരിക്കയിലെ സകല റിക്കാർഡുകളും ഭേദിച്ച് മുന്നേറുകയാണ്. ആയിരത്തിലധികം മോഹിനിയാട്ടം നർത്തകികളെ ഒരേ വേദിയിൽ ഒരേ യൂണിഫോമിൽ കേരളത്തിന് പുറത്ത് ആദ്യമായാണ് അണിനിരത്തുന്നത്.
പല ഡാൻസ് ടീച്ചേഴ്സിന്റെയും അഭ്യർഥനയെ മാനിച്ചാണ് വേൾഡ് ഗിന്നസ് രജിസ്ട്രേഷൻ ഞായറാഴ്ച (ജൂൺ ഏഴ്) വരെ നീട്ടിയത്. ഫൊക്കാന ഇന്റർനാഷണൽ കൺവൻഷൻ ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ പെൻസിൽവേനിയയിലെ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ നടക്കും.
ഫൊക്കാനയുടെയും മറ്റ് പ്രവാസി സംഘടനകളുടെയും ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത കൺവൻഷനായിരിക്കും ഇതെന്ന് സംഘാടകർ പറഞ്ഞു. നോർത്ത് അമേരിക്കയിൽ മോഹിനിയാട്ടം പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന നർത്തകർക്ക് അസുലഭ അവസരമാണ് ഫൊക്കാന ഒരുക്കുന്നത്.
ഗിന്നസ് റിക്കാർഡിന്റെ ഭാഗമാകുക എന്നത് ജീവിതത്തിൽ ചുരുക്കം ചിലർക്ക് മാത്രം കിട്ടുന്ന ഭാഗ്യമാണെന്നും ആ അവസരം നോർത്ത് അമേരിക്കയിലെ ഡാൻസേർസിന് നൽകുകയാണ് ഫൊക്കാനയെന്നും ഭാരവാഹികൾ അറിയിച്ചു.
ഓഗസ്റ്റ് എട്ടിന് വൈകുന്നേരം നാലിനാണ് ഗിന്നസ് റിക്കാർഡ് ശ്രമം. പങ്കെടുക്കുന്നവർക്ക് ഔദ്യോഗിക സർട്ടിഫിക്കറ്റും 60 മണിക്കൂർ വെരിഫൈഡ് വോളന്റിയർ അവേഴ്സും ലഭിക്കും. മികച്ച മൂന്ന് ഡാൻസ് സ്കൂളുകൾക്ക് വിവിഐപി പുരസ്കാരങ്ങളും നൽകും.
പങ്കെടുക്കുന്ന മോഹിനിയാട്ടം ഡാൻസേഴ്സിന് ഓഗസ്റ്റ് എട്ടിന് ഡേ രജിസ്ട്രേഷൻ സൗജന്യമാണ്. ഡോളർ 400 മൂല്യമുള്ള ഈ രജിസ്ട്രേഷനൊപ്പം മോഹിനിയാട്ടം കോസ്റ്റ്യുമും സൗജന്യമായി നൽകും.
ഇന്ത്യയുടെ ഉപരാഷ്ട്രപതി, കേരള മുഖ്യമന്ത്രി, കേരള ഗവർണർ, ന്യൂജഴ്സി ഗവർണർ, പദ്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ, പദ്മശ്രീ എം.എ. യൂസഫലി, പദ്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി, സിനിമ താരങ്ങളായ നവ്യ നായർ, അന്ന ബെൻ, നാദിർഷ, പ്രഫ. ഗോപിനാഥ് മുതുകാട് തുടങ്ങിയ പ്രമുഖർ ക്ഷണിക്കപ്പെട്ട അതിഥികളാണ്.
ഈ ചരിത്രപരമായ മുന്നേറ്റത്തിൽ പ്രമുഖ ഡാൻസ് ടീച്ചറായ ഗുരു ബീനാ മേനോനും ടീമിനും ഒപ്പം അണിചേരാൻ ജൂൺ ഏഴ് വരെ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ സൗജന്യമാണെങ്കിലും ഇൻഡിവിജ്വൽ സർട്ടിഫിക്കറ്റിന് ഡോളർ 50 ചാർജ് ചെയ്യും.
അമേരിക്കയിലെ പ്രധാന ഡാൻസ് ടീച്ചേഴ്സും ഗുരുക്കന്മാരുമായ നിമ്മി ദാസ്, ബിന്ധ്യ ശബരി, ദേവിക നായർ, ലിസ ജോസഫ്, ലതിക നായർ, അശ്വതി അരുൺ, ബേസിൽ കാളഹർട്സ്, ബേബി തടവനാൽ, ആശ അഗസ്റ്റിൻ, മാലിനി നായർ, നീന ഫിലിപ്പ്, സൗമ്യ, ചന്ദ്രിക കുറുപ്പ്, ലക്ഷ്മി കുറുപ്പ്, അഞ്ജന പ്രദീപ്, പ്രിയ ലൂയിസ്, ജോജോ കൊട്ടാരക്കര, സുഷമ പ്രവീൺ, മേരിയാൻ മൈക്കിൾ, സുജിത് തോന്നാറിൽ, റുബീന സുദർശൻ, അപർണ ചാറ്റർജി തുടങ്ങി നിരവധി ഡാൻസ് സ്കൂളുകളും ടീച്ചേഴ്സും ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നു.
രജിസ്ട്രേഷനായി: https://fokana.ticketspice.com/guinness-world-mohiniyattam.
മോഹിനിയാട്ടം വേൾഡ് ഗിന്നസ് ഇന്ന് എല്ലാ മലയാളികൾക്കിടയിലും ചർച്ചാ വിഷയമാണ്. കേരളത്തിന് പുറത്ത് നോർത്ത് അമേരിക്കയിൽ ഇത്രയേറെ ഡാൻസേർസ് ഉണ്ടെന്നത് കേരളത്തിലെ മാധ്യമങ്ങൾക്കും ജനങ്ങൾക്കും അതിശയമാണ്.
നമ്മുടേതായ കലക്കും സംസ്കാരത്തിനും മലയാളികളുടെ മനസ്സിൽ എന്നും സ്ഥാനമുണ്ടെന്ന് ഇത് തെളിയിക്കുന്നുവെന്ന് കോഓർഡിനേറ്റേഴ്സ് ഡോ. ഷൈനി രാജു, മനോജ് വട്ടപ്പള്ളി എന്നിവർ അഭിപ്രായപ്പെട്ടു.
കേരളത്തിന് പുറത്ത് നടക്കുന്ന മോഹിനിയാട്ടത്തിൽ ഏറ്റവും വലിയ ഷോയാണ് ഫൊക്കാന കൺവൻഷനിൽ അരങ്ങേറുന്നത്. ഡാൻസ് പഠിച്ചിട്ടുള്ളവർ ചരിത്രത്തിന്റെ ഭാഗമാകാൻ ഈ അവസരം ഉപയോഗിക്കണമെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അഭ്യർഥിച്ചു.
NRI
ന്യൂയോർക്ക്: ഫൊക്കാനാ ഇന്റർനാഷണൽ കൺവൻഷൻ ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ പെൻസിൽവേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ നടക്കുമ്പോൾ അത് ഫൊക്കാനയുടെയും മറ്റ് ഏത് പ്രവാസി സംഘാടനകളുടെയും ചരിത്രത്തിൽ ഇന്നുവരെ വരെ കണ്ടിട്ടില്ലാത്ത ഒരു കൺവെൻഷന് സാക്ഷിയാകുന്ന ചരിത്ര നിമിഷത്തിൽ ഫൊക്കാന ഒരു സ്മരണിക (സൊവനീർ ) പുറത്തിറക്കുന്നു.
അതിലേക്ക് കഥ, കവിത, ലേഖനം തുടങ്ങിയവ ക്ഷണിക്കുന്നു. ഫൊക്കാനയുടെ പ്രവർത്തനം ഒരു ചരിത്ര നാളുകളിലൂടെ കടന്നു പോവുകയാണ്. ഇന്ന് ലോകത്തിലേക്കും ഏറ്റവും വലുതും പുരാതനവമായ സംഘടനായ ഫൊക്കാന അതിന്റെ പ്രവർത്തനങ്ങളിൽ കാതലായ മാറ്റം വരുത്തി മുന്നേറുബോൾ അത് പ്രവാസി മലയാളികളുടെ പ്രിയങ്കര സംഘടനയായി മാറിക്കഴിഞ്ഞു.
ഏതെങ്കിലും പ്രവാസി സംഘടനകളുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കൺവെൻഷന് എട്ട് മാസങ്ങൾക്ക് മുൻപ് തന്നെ റിസർവ് ചെയ്ത റൂമുമുകൾ എല്ലാം തന്നെ സോൾഡ് ഔട്ട് ആകുന്നത്. ഈ കൺവൻഷനിൽ 4000 ത്തിൽ അധികം ആളുകളെ പ്രീതിക്ഷിക്കുകയും ചെണ്ട മേളത്തിലും മോഹിനിയാട്ടത്തിലും രണ്ടു ഗിന്നസ് വേൾഡ് റിക്കാർഡുകൾ ഉൾപ്പെടെ ഒരു വിസ്മയ കൺവൻഷൻ ആയിരിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
ഇന്ത്യയുടെ ഉപരാഷ്ട്രപതി, കേരള മുഖ്യമന്ത്രി, കേരള ഗവർണർ, ന്യൂജഴ്സി ഗവർണർ, പദ്മാ വിഭൂഷൺ അടൂർ ഗോപലകൃഷ്ണൻ, പദ്മശ്രീ എം.എ. യൂസഫലി, പദ്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി, പ്രമുഖ സിനിമ താരങ്ങളായ നവ്യ നായർ, നാദിർഷ, അന്ന ബെൻ, പ്രഫ. ഗോപിനാഥ് മുതുകാട് തുടങ്ങിയ പ്രമുഖർ സാക്ഷ്യം വഹിക്കുന്ന ഈ ചരിത്രപരമായ മുന്നേറ്റത്തിൽ നിങ്ങളും ഭഗവത്താവുക.
ഫൊക്കാന സോവിനിയർ പ്രമുഖരുടെ കഥ, കവിത, ലേഖനങ്ങൾ എന്നിവയും ചേരുവകകളായിരിക്കും. അമേരിക്കയിലെ പ്രമുഖരായ എഴുത്തുകാർക്ക് മുൻഗണ നൽകുന്ന സ്മരണികയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. നിങ്ങളുടെ കൃതികൾ [email protected] എന്ന ഇമെയിലേക്ക് ജൂൺ 15ന് മുൻപായി അയച്ചുതരിക.
ഈ സുവനീയറിലേക്ക് കഥ, കവിത, ലേഖനം, നര്മ്മം, അനുഭവ വിവരണം, കാര്ട്ടൂണ് തുടങ്ങിയവയും ക്ഷണിക്കുന്നു. ഇരുനൂറില്പ്പരം പേജുകളില് മേന്മയേറിയ കടലാസില് അച്ചടിക്കുന്ന സുവനീറില് ഒട്ടനവധി പ്രശസ്ത മലയാളി സാഹിത്യകാരന്മാരുടെ രചനകളും ഉള്പ്പെടുത്തിയിട്ടുണ്ട്.
അമേരിക്കൻ മലയാളീ എഴുത്തുകാർക്ക് പ്രാധന്യം നൽകി പ്രസിദ്ധികരിക്കുന്ന ഈ സ്മരണിക മലയാളാ സാഹിത്യ പ്രചാരണത്തിനൊപ്പം ഫൊക്കാനയുടെ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തങ്ങളും ഇതിൽ സാക്ഷ്യപെടുത്തും.
സംഘടനകളുടേയും ഗുണകാംക്ഷികളുടേയും ആശംസകളും ബിസിനസ് പരസ്യങ്ങളും ഫാമിലി ഫോട്ടോകളും സുവനീറില് പ്രസിദ്ധീകരിക്കുന്നതാണ്. ഇതിലേക്ക് ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർഥിക്കുന്നതായി ചീഫ് എഡിറ്റർ ജോയ് ഇട്ടനും സബ് എഡിറ്റേഴ്സായ ലിജോ ജോൺ, കെ.കെ. ജോൺസൺ, കോഓർഡിനേറ്റർ പ്രവീൺ തോമസ് മറ്റ് എഡിറ്റേഴ്സ് എന്നിവർ അഭ്യർഥിച്ചു.
NRI
ഹൂസ്റ്റൺ: ഫൊക്കാന ഹൂസ്റ്റൺ റീജിയൺ മലയാളി അസോസിയേഷൻ ഓഫ് സിയന്നയുടെ (എംഎഎസ്) സഹകരണത്തോടെ സംഘടിപ്പിച്ച "സിനി ഫ്യൂഷൻ 2026' കലാവിരുന്ന് സെന്റ് ജോസഫ് ഹാളിൽ വിപുലമായ ജനപങ്കാളിത്തത്തോടെയും കലാസ്വാദകരുടെ ആവേശകരമായ സാന്നിധ്യത്തോടെയും അരങ്ങേറി.
സംഗീതവും നൃത്തവും വിനോദപരിപാടികളും സമന്വയിപ്പിച്ച പരിപാടി ഹൂസ്റ്റൺ മലയാളി സമൂഹത്തിന് ശ്രദ്ധേയമായ സാംസ്കാരിക അനുഭവമായി മാറി. സിനി ഫ്യൂഷനോടനുബന്ധിച്ച് നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഫൊക്കാന റീജിയണൽ ആർവിപി ഫാൻസിമോൾ പള്ളത്തുമഠം സ്വാഗതപ്രസംഗം നടത്തി.
ഫൊക്കാന പ്രസിഡന്റ് ഡോ.സജിമോൻ ആന്റണി അധ്യക്ഷത വഹിച്ചു. എംഎഎസ് ഡയറക്ടർ ബോർഡ് അംഗങ്ങൾ ആശംസകൾ നേർന്നു. ഫൊക്കാന റീജിയണൽ കൾച്ചറൽ കോഓർഡിനേറ്റർ വിനോയ് കുര്യൻ നന്ദിപ്രസംഗം നടത്തി.
മലയാള ചലച്ചിത്ര - സംഗീത രംഗത്തെ പ്രമുഖരായ അനു സിത്താര, വിപിൻ സേവിയർ,ആര്യ ബഡായി, കൃതിക, അകിൽ കവലയൂർ,രാജേഷ് അടിമാലി എന്നിവർ അവതരിപ്പിച്ച കലാപ്രകടനങ്ങൾ പ്രേക്ഷകരെ ആവേശഭരിതരാക്കി.
NRI
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ ഇടയിലും ഒരു ഗിന്നസ് വേൾഡ് റിക്കാർഡ് എന്നത് നമ്മുടെ സ്വപ്നമാണ്. അതും നമ്മുടെ തനത് കലയായ മോഹിനിയാട്ടത്തിൽ തന്നയായാലോ ? അതെ ആ സ്വപ്ന സാക്ഷൽകരത്തിനു മോഹിനിയാട്ടത്തിൽ വേൾഡ് ഗിന്നസ് ചരിത്രത്തിന്റെ ഭാഗമാകാൻ ഫോക്കാന ഒരുക്കുന്ന അപൂർവ അവസരം ഫൊക്കാന കൺവൻഷനിൽ. ഏറെ നാളത്തെ പ്രവാസി മലയാളികളുടെ മോഹസാക്ഷാൽകാരം ഒരു കൈ എത്തും ദൂരത്തിൽ.
കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണ് മോഹിനിയാട്ടം, ആ നാട്യശാസ്ത്രത്തിൽ അമേരിക്കയിൽ ഒരു ഗിന്നസ് വേൾഡ് റിക്കാർഡ് നേടുവാൻ ഫൊക്കാന ഇന്ത്യൻ - അമേരിക്കൻ ഡാൻസേസിന് അവസരം ഒരുക്കുന്നു. നോർത്ത് അമേരിക്കയിൽ മോഹിനിയാട്ടം കളിക്കുകയും പഠിക്കുകയും ചെയ്യുന്ന ഡാൻസേസിന് കിട്ടുന്ന അസുലഭ സന്ദർഭമാണ് ഫൊക്കാന ഒരുക്കുന്നത്.
ഒരു ഗിന്നസ് റിക്കാർഡിന്റെ ഭാഗമാക്കുക എന്നത് ചെറിയ ഒരു കാര്യമല്ല. ജീവിതത്തിൽ അത് നേടുവാനും അതിന്റെ ഭാഗമാകാനും ചുരുക്കം ചിലർക്ക് മാത്രമേ ആ ഭാഗ്യം കിട്ടു. അങ്ങനെ ഒരു റിക്കാർഡിന്റെ ഭാഗമാകാൻ ഫൊക്കാന നിങ്ങളെ സദയം ക്ഷണിക്കുന്നത്.
ഓരോ ചെറിയ പരിശ്രമവും വിജയത്തിലേക്ക് നയിക്കുമ്പോൾ അത് നമ്മുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു, അതിനായി നടത്തുന്ന യാത്രയും അനുഭവങ്ങളും ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളിൽ പൂർണ മനസോടെയും ആത്മവിശ്വാസത്തോടെയും പരിശ്രമിച്ചൽ വിജയം നമ്മുടെ കൂടെത്തന്നെ ആയിരിക്കും.
ലോകമെമ്പാടുമുള്ള മനുഷ്യനേട്ടങ്ങളുടെയും പ്രകൃതിയിലെ അത്ഭുതങ്ങളുടെയും ആധികാരിക ശേഖരമാണ് ഗിന്നസ് വേൾഡ് റിക്കാർഡുകൾ. അങ്ങനെ ഒരു റിക്കാർഡ് മോഹിനിയാട്ടത്തിൽ ഈ കൺവൻഷനിലൂടെ നേടുന്നതിന് ഫൊക്കാന സുവർണാവസരമൊരുക്കുന്നു.
ഗിന്നസ് വേൾഡ് റിക്കാർഡിൽ പങ്കാളികളാവുക എന്നത് വലിയൊരു ബഹുമതിയും പ്രിവിലേജുമാണ്. അസാധ്യവും അപൂര്വവും അതുല്യമായ കാര്യങ്ങള്ക്കാണ് ഗിന്നസ് റിക്കാർഡ് ലഭിക്കുക. ഈ ബഹുമതി നേടുവാൻ വേണ്ടിയാണ് ഫൊക്കാന നിങ്ങളെ ക്ഷണിക്കുന്നത്.
ഓഗസ്റ്റ് എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ഈ ഗിന്നസ് റിക്കാർഡ് ശ്രമത്തിൽ പങ്കെടുക്കുന്നവർക്ക് ഔദ്യോഗിക സർട്ടിഫിക്കറ്റും 60 മണിക്കൂർ വെരിഫൈഡ് വോളന്റിയർ അവേഴ്സും ലഭിക്കുന്നതാണ്.
കൂടാതെ മികച്ച മുന്ന് ഡാൻസ് സ്കൂളുകൾക്ക് വിവിഐപി പുരസ്കാരങ്ങളും നൽകും (based on their Participation level). പങ്കെടുക്കുന്ന മോഹിനിയാട്ടം ഡാൻസേഴ്സിന് ഓഗസ്റ്റ് എട്ടിന് ഡേ രജിസ്ട്രറേൻ ഫ്രീ ആണ് (Worth $400.00) അതുപോലെ തന്നെ മോഹിനിയാട്ടം കോസ്റ്റ്യൂമും ഫ്രീ ആയി നൽകുന്നതുമാണ്.
ഇന്ത്യയുടെ ഉപരാഷ്ട്രപതി, കേരള മുഖ്യമന്ത്രി, കേരളാ ഗവർണർ, ന്യൂജഴ്സി ഗവർണർ, അടൂർ ഗോപലകൃഷ്ണൻ, എം.എ. യൂസഫലി, മട്ടന്നൂർ ശങ്കരൻ കുട്ടി, സിനിമാ താരങ്ങളായ നവ്യ നായർ, അന്ന ബെൻ, പ്രഫ. ഗോപിനാഥ് മുതുകാട് തുടങ്ങിയ പ്രമുഖർ സാക്ഷ്യം വഹിക്കുന്ന ഈ ചരിത്രപരമായ മുന്നേറ്റത്തിൽ പ്രമുഖ ഡാൻസ് ടീച്ചറായ ബീനാ മേനോനും ടീമിനും ഒപ്പം അണിചേരാനും ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷൻ ഫ്രീ ആണ്.
അമേരിക്കയിലെ പ്രധാന ഡാൻസ് ടീച്ചേഴ്സും ഗുരുക്കന്മാരുമായ ബിന്ധ്യ ശബരി, നിമ്മി ദാസ്, ദേവിക നായർ, ലിസ ജോസഫ്, ലതിക നായർ, അശ്വതി അരുൺ, ബേസിൽ കാളഹർട്സ്, ബേബി തടവനാൽ, ആശ അഗസ്റ്റിൻ, മാലിനി നായർ, നീന ഫിലിപ്പ്, സൗയ്മാ ,ചന്ദ്രിക കുറുപ്പ്, ലക്ഷ്മി കുറുപ്പ്, അഞ്ജന പ്രദീപ്, പ്രിയ ലൂയിസ്, ജോജി കൊട്ടാരക്കര, സുഷമ പ്രവീൺ, മേരിയാൻ മൈക്കിൾ, സുജിത് തോന്നാറിൽ, റുബീന സുദർശൻ, അപരുമ ചാറ്റർജ്ജി തുടങ്ങി നിരവധി ഡാൻസ് സ്കൂളുകളും ടീച്ചേഴ്സും ഇതിന്റെ ഭാഗമായി മുന്നോട്ടു പോകുമ്പോൾ നിങ്ങൾ ഓരോരുത്തരെയും ഇതിന്റെ ഭാഗമാകുവാൻ ക്ഷണിക്കുകയാണ്.
മോഹിനിയാട്ടത്തിൽ ഗിന്നസ് ബുക്കിലേക്ക് രജിസ്റ്റർ ചെയ്യുവാൻ മേയ് 31ന് മുൻപായി താഴെകാണൂന്ന ലിങ്കിൽ കൂടി ചെയ്യാവുന്നതാണ്. https://fokana.ticketspice.com/guinness-world-mohiniyattam
ഫൊക്കാനാ ഇന്റർനാഷണൽ കൺവെൻഷൻ ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ പെൻസിൽവേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ നടക്കുമ്പോൾ അത് ഫൊക്കാനയുടെയും മറ്റ് ഏത് പ്രവാസി സംഘാടനകളുടെയും ചരിത്രത്തിൽ ഇന്നുവരെ വരെ കണ്ടിട്ടില്ലാത്ത ഒരു കൺവൻഷന് സാക്ഷിയാകുന്ന ചരിത്ര നിമിഷങ്ങളിലേക്ക് നിങ്ങളെയും ക്ഷണിക്കുകയാണ്.
ഈ സമൂഹത്തിലെ ഓരോ ജീവിതത്തിനും ഒരു സ്ഥാനം ഉണ്ട് . ഒരു കലാകാരിയുടെ പ്രകടനം മാത്രമല്ല മോഹിനിയാട്ടം, അത് ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ കലയാണ്. ലക്ഷ്യം ശരിയെങ്കിൽ, അതിലേക്കുള്ള വഴിയും ധർമ്മമാകും,അങ്ങനെ ഗിന്നസ് ബുക്കിലേക്ക് നമുക്ക് നടന്ന് കയറാം.
ചരിതം നമുക്കുവേണ്ടി വഴിമാറട്ടെ.... ഇതിൽ പങ്കെടുത്തു ഈ സംരഭം വൻപിച്ച വിജയമാക്കാൻ നിങ്ങൾ ഒരുരുത്തരെയും ഇതിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
NRI
ഫ്ലോറിഡ: കേരള മണ്ണിനോടുള്ള സ്നേഹവും ഉത്തര അമേരിക്കൻ മലയാളികളുടെ കൂട്ടായ മനസും ഒരേ വേദിയിൽ സംഗമിക്കുന്ന ഒരു സായാഹ്നമാണ് ഫൊക്കാന ഫ്ലോറിഡയിൽ ഒരുക്കുന്നത്.
ഈ മാസം 23ന് അനു സിത്താരയുടെ സാന്നിധ്യത്തിൽ നടക്കുന്ന ഈ സാംസ്കാരിക സന്ധ്യ ഒരു കലാപരിപാടി മാത്രമല്ല, കേരളത്തിലെ ഭവനരഹിതരായ കുടുംബങ്ങൾക്ക് പ്രതീക്ഷയുടെ വിളക്കേകുന്ന ഭവനനിർമാണ സംരംഭത്തിനായുള്ള ഹൃദയസ്പർശിയായ കൂട്ടായ്മ കൂടിയാണ്.
ഫ്ലോറിഡയിലെ ടാമ്പയിൽ കേരള ഹൗസിംഗ് പ്രോജക്ടിന് പിന്തുണയായി ഒരുക്കുന്ന ഈ വേദിയിൽ, സംഗീതവും കലയും ചേർന്ന് ഒരു പുതിയ സാംസ്കാരിക തരംഗമാണ് ഉയരുന്നത്.
ഫ്ലോറിഡയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ വലിയ ആവേശത്തോടെയാണ് ഈ പരിപാടിയെ സ്വാഗതം ചെയ്യുന്നത്. പരിപാടി ഇതിനകം തന്നെ ശ്രദ്ധേയമായ ജനപിന്തുണ നേടിക്കഴിഞ്ഞിരിക്കുകയാണ്.
ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം കേരള ഹൗസിംഗ് പ്രോജക്ടിലേക്ക് വിനിയോഗിച്ച് സമൂഹത്തിന് നേരിട്ട് പ്രയോജനപ്പെടുന്ന രീതിയിലാണ് സംഘാടകരുടെ സമീപനം.
വിവിധ മലയാളി അസോസിയേഷനുകളുടെ ശക്തമായ പിന്തുണയും ഈ സംരംഭത്തെ കൂടുതൽ ജനകീയമാക്കുന്നു. പരിപാടിയുടെ പ്രത്യേകതയായി അറേബ്യൻ പരമ്പരാഗത മിസ്റ്റിക്കൽ ഡാൻസ് അവതരണങ്ങളും കേരളീയ ഭക്ഷണങ്ങളും ഒരുക്കിയിട്ടുണ്ട്.
ഡിജെയും മറ്റു കലാപരിപാടികളും ചേർന്ന് ടാമ്പയെ ഒരു വലിയ മലയാളി സംഗമവേദിയാക്കും. എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
NRI
പെൻസിൽവാനിയ: 2026ലെ ഫൊക്കാന സാഹിത്യ പുരസ്കാരങ്ങൾക്ക് പരിഗണിക്കുന്നതിനായി 2022 ജൂലെെ ഒന്നിനും ജൂൺ 30നുമിടയ്ക്ക് ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികൾ ക്ഷണിക്കുന്നു.
നോർത്ത് അമേരിക്കയിലെ മലയാളം എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി നോവൽ, ചെറുകഥ, കവിത, ഹാസ്യം, യാത്രാവിവരണം, ലേഖനം, ഓർമക്കുറിപ്പുകൾ എന്നീ വിഭാഗങ്ങളിൽ കഴിഞ്ഞ നാല് വർഷത്തിനിടെ പുറത്തിറങ്ങിയ കൃതികൾ വിലയിരുത്തി അവാർഡുകൾ നൽകും.
നോർത്ത് അമേരിക്കൻ എഴുത്തുകാരുടെ സമഗ്ര സാഹിത്യ സംഭാവനകൾ പരിഗണിച്ചും പ്രത്യേക പുരസ്കാരങ്ങളും നൽകപ്പെടും. ഓഗസ്റ്റ് 6, 7, 8, 9 തീയതികളിൽ പെൻസിൽവാനിയയിലെ കലഹാരി റിസോർട്ടിൽ അരങ്ങേറുന്ന ഫൊക്കാന കൺവൻഷനിൽ വച്ച് അവാർഡുകൾ വിതരണം ചെയ്യും.
മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അർഹമായ പ്രാധാന്യം നൽകി വിപുലമായ സാഹിത്യസമ്മേളനമാണ് ഫൊക്കാന കൺവൻഷനിൽ സംഘടിപ്പിക്കുന്നത്.
കേരളത്തിൽ നിന്നുള്ള പ്രമുഖ സാഹിത്യകാരന്മാരും അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന എഴുത്തുകാരും സമ്മേളനത്തിൽ പങ്കെടുക്കും.
അടൂർ ഗോപാലകൃഷ്ണൻ, കെ.വി. മോഹൻകുമാർ, ജോസ് പനച്ചിപുറം, പി.പി. ജെയിംസ്, ബെന്നി നായരമ്പലം, ഡോ. പ്രമീളാദേവി, ടി.ഡി. രാമകൃഷ്ണൻ തുടങ്ങിയ നിരവധി ചലച്ചിത്ര സാഹിത്യ പ്രതിഭകൾ സമ്മേളനത്തിൽ പങ്കെടുക്കും.
കോരസൺ വർഗീസ് (ചെയർമാൻ), കെ. കെ. ജോൺസൻ (കോ-ചെയർമാൻ), മുരളി ജെ. നായർ (കോ-ചെയർമാൻ) എന്നിവരുടെ നേതൃത്വത്തിൽ ഫൊക്കാന ചുമതലപ്പെടുത്തുന്ന പ്രഗത്ഭരായ എഴുത്തുകാരുടെ സമിതി ആയിരിക്കും അവാർഡിനർഹരായവരെ തീരുമാനിക്കുക.
പുസ്തകത്തിന്റെ രണ്ട് കോപ്പികൾ ജൂലെെ അഞ്ചിനു മുൻപ് താഴെ പറയുന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ് എന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
ചെയർമാൻ ,ഫൊക്കാന സാഹിത്യ പുരസ്കാര സമിതി ,3 Lane Place, Plainview, NY 11803.
NRI
ഡെലവെയർ: പ്രമുഖ മലയാളി സംഘടനയായ ഡെലവേർ മലയാളി അസോസിയേൻ (ഡെൽമ) നിന്നും ആദർശ് രവീന്ദ്രൻ ടീം ഇന്റഗ്രിറ്റിയിൽ നാഷണൽ കമ്മിറ്റിയി സ്ഥാനാർഥിയായി മത്സരിക്കുന്നു.
സമൂഹ പ്രവർത്തനങ്ങളിൽ സ്ഥിരതയാർന്ന സാന്നിധ്യമായി അറിയപ്പെടുന്ന ആദർശ് രവീന്ദ്രൻ, കഴിഞ്ഞ നിരവധി വർഷങ്ങളായി അമേരിക്കൻ മലയാളി കൂട്ടായ്മകളിൽ സജീവമായി പ്രവർത്തിച്ചുവരുന്ന വ്യക്തിയാണ്.
പദവികളേക്കാൾ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി സമൂഹത്തിനൊപ്പം നിന്നുള്ള പ്രവർത്തന ശൈലിയാണ് അദ്ദേഹത്തെ കൂടുതൽ ആളുകൾക്കിടയിൽ ശ്രദ്ധേയനാക്കിയത്.
നിലവിൽ ഡെൽമയിൽ കമ്മിറ്റി അംഗമായും ഓപ്പറേഷൻസ് ആൻഡ് ഓർഗനൈസിംഗ് വിഭാഗത്തിലും പ്രവർത്തിക്കുന്ന അദ്ദേഹം, സംഘടനയുടെ വിവിധ കമ്യൂണിറ്റി പരിപാടികൾ, ചാരിറ്റി സംരംഭങ്ങൾ, യുവജന പ്രവർത്തനങ്ങൾ എന്നിവയുടെ ഏകോപനത്തിൽ നിർണായക പങ്കുവഹിക്കുന്നു.
സമൂഹത്തെ കൂട്ടിയിണക്കാനും യുവതലമുറയെ സംഘടനാ പ്രവർത്തനങ്ങളിലേക്ക് കൈപിടിച്ചുകൊണ്ടുവരാനും അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്.
ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദവും ഇൻഫർമേഷൻ സിസ്റ്റംസിൽ മാസ്റ്റർ ബിരുദവും നേടിയിട്ടുള്ള ആദർശ് രവീന്ദ്രൻ, ഇന്ത്യയിലും അമേരിക്കയിലുമായി 20 വർഷത്തിലധികം ഐടി മേഖലയിൽ പ്രവർത്തിപരിചയം നേടിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ പ്രഫഷണൽ പരിചയവും സംഘാടക മികവും ഫൊക്കാന ഫിലഡൽഫിയ റീജിയണൽ തലത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
കമ്യൂണിറ്റി സേവനം, ചാരിറ്റി പ്രവർത്തനങ്ങൾ, യുവജന ശാക്തീകരണം, സാംസ്കാരിക സഹകരണം, വിവിധ സംഘടനകൾ തമ്മിലുള്ള സൗഹൃദ ബന്ധങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന താത്പര്യ മേഖലകൾ.
ഫിലഡൽഫിയ റീജിയണൽ കോ-കോഓർഡിനേറ്റർ എന്ന നിലയിൽ, യുവജന പങ്കാളിത്തം വർധിപ്പിക്കുന്നതിനും സംഘടനകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ സമൂഹത്തിൽ നല്ല അംഗീകാരം നേടിയിട്ടുണ്ട്.
ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെയും കമ്മിറ്റിയുടെയും അംഗീകാരത്തോടെ, ആദർശ് രവീന്ദ്രനെ ഫൊക്കാന ദേശീയ കമ്മിറ്റി സ്ഥാനാർഥിയായി എൻഡോർസ് ചെയ്യുന്നതായി പ്രസിഡന്റ് ശബരീഷ് ചന്ദ്രശേഖരൻ അറിയിച്ചു.
ആദർശിന്റെ സ്ഥാനാർഥിത്വത്തെ ടീം ഇന്റഗ്രിറ്റി യുടെ പ്രസിഡന്റ് സ്ഥാനാർഥി ഫിലിപ്പോസ് ഫിലിപ്പ്, സന്തോഷ് നായർ (സെക്രട്ടറി), ആന്റോ വർക്കി (ട്രഷറർ), ലിൻഡോ ജോളി (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ജോസി കാരക്കാട്ടു (വൈസ് പ്രസിഡന്റ്), സോണി അമ്പൂക്കൻ (അസോസിയേറ്റ് സെക്രട്ടറി), അപ്പുകുട്ടൻ നായർ (അസോസിയേറ്റ് ട്രഷറർ), അജു ഉമ്മൻ (അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി), ഗ്രേസ് മരിയ ജോസഫ് (അഡിഷണൽ അസോസിയേറ്റ് ട്രഷറർ), ഷൈനി രാജു(വിമൻസ് ഫോറം ചെയർ) തുടങ്ങിയവർ സ്വാഗതം ചെയ്തു.
NRI
അറ്റ്ലാന്റാ: മെഡിക്കൽ മേഖലയിലും സംഘടനാ മാനേജ്മെന്റിലും ഒരു ദശാബ്ദത്തിലേറെ പരിചയമുള്ള സമർപ്പിത ആരോഗ്യ സംരക്ഷണ പ്രഫഷണലും കമ്യൂണിറ്റി നേതാവുമായ ലോണ ബാബു ടീം ഇന്റഗ്രിറ്റിയിൽ അറ്റ്ലാന്റയിൽ നിന്നും (റീജിയൻ ഏഴ്) റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.
ഭരണനിർവഹണം, തന്ത്രപരമായ ആസൂത്രണം, കമ്യൂണിറ്റി സേവനം എന്നിവയിൽ ശക്തമായ ഒരു പശ്ചാത്തലം പ്രയോജനപ്പെടുത്തിക്കൊണ്ട് സമഗ്രതയോടും കാഴ്ചപ്പാടോടും കൂടി പ്രവർത്തിക്കുന്ന ലോണ കമ്യൂണിറ്റി ലീഡർഷിപ്പ് ആൻഡ് സർവീസ്, ചർച്ച് സെക്രട്ടറി ഭരണപരമായ മേൽനോട്ടം, റിക്കാർഡ് മാനേജ്മെന്റ് എന്നിവയിൽ വിപുലമായ പരിചയം ഉള്ള സാമൂഹിക പ്രവർത്തകനാണ്.
ഗ്രേറ്റർ അറ്റ്ലാന്റാ മലയാളി അസോസിയേഷന്റെയും (ഗാമ) അറ്റ്ലാന്റാ മെട്രോ മലയാളി അസോസിയേഷന്റെയും (അമ്മ) സജീവ അംഗമായ ലോണ സാംസ്കാരികവും സാമൂഹികവുമായ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതോടൊപ്പം തന്ത്രപരമായ ആസൂത്രണത്തിനും സംഘടനാ ഭരണത്തിനും സംഭാവന നൽകി നേതൃത്വപരമായ റോളുകളിൽ സേവനം അനുഷ്ഠിക്കുന്നു.
സമൂഹത്തിന് മുൻഗണന നൽകുന്ന വ്യക്തിത്വം, സംഘടനാ സുതാര്യത, സാംസ്കാരിക ഇടപെടൽ, സഹകരണ നേതൃത്വം എന്നിവയിൽ മുൻഗണന നൽകുന്ന ലോണയുടെ സ്ഥാനാർഥിത്വം ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്ക് ഒരു വലിയ മുതൽക്കൂട്ട് ആയിരിക്കും എന്നുള്ളതിനു സംശയമില്ല.
കമ്യൂണിറ്റി ക്ഷേമ പരിപാടികൾക്കും ചാരിറ്റി ധനസമാഹരണത്തിനും നേതൃത്വം നൽകിയിട്ടുള്ള ലോണയുടെ സ്ഥാനാർഥിത്വത്തെ ടീം ഇന്റഗ്രിറ്റിയുടെ പ്രസിഡന്റ് സ്ഥാനാർഥി ഫിലിപ്പോസ് ഫിലിപ്പ്, സന്തോഷ് നായർ (സെക്രട്ടറി), ആന്റോ വർക്കി (ട്രഷറർ), ലിൻഡോ ജോളി (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ജോസി കാരക്കാട്ടു (വൈസ് പ്രസിഡന്റ്), സോണി അമ്പൂക്കൻ (അസോസിയേറ്റ് സെക്രട്ടറി), അപ്പുകുട്ടൻ നായർ (അസോസിയേറ്റ് ട്രഷറർ), അജു ഉമ്മൻ (അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി), ഗ്രേസ് മരിയ ജോസഫ് (അഡിഷണൽ അസോസിയേറ്റ് ട്രഷറർ), ഷൈനി രാജു(വിമൻസ് ഫോറം ചെയർ) തുടങ്ങിയവർ സ്വാഗതം ചെയ്തു.
NRI
ന്യൂയോർക്ക്: കേരള മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഫൊക്കാനയുടെ സുഹൃത്തും വഴികാട്ടിയുമായ വി.ഡി. സതീശന് ആശംസകൾ നേരുന്നതായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
പ്രവാസ ലോകത്തും കേരളത്തിലും വലിയ ജനമുന്നേറ്റമാണ് വി.ഡി. സതീശന് വേണ്ടി ജനങ്ങൾ നടത്തിയത്. സതീശൻ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഒരു പുതിയ യുഗത്തിന് തുടക്കമായിരിക്കുകയാണെന്ന് സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ട്രഷർ ജോയി ചാക്കപ്പനും അറിയിച്ചു.
അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നപ്പോൾ തന്നെ ഫൊക്കാന കലഹാരി കൺവെൻഷനിലേക്ക് ക്ഷണിക്കുകയും അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. അങ്ങനെ ഫൊക്കാന ഈ കൺവൻഷനിൽ കേരള മുഖ്യമന്ത്രിയുടെ സാനിധ്യം ഉറപ്പാണെന്നും ഭാരവാഹികൾ പറഞ്ഞു.
ജനങ്ങളുടെ വിഷയങ്ങൾ ഏറ്റെടുത്ത പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നതായി ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി, നാഷണൽ കമ്മിറ്റി, ട്രസ്റ്റി ബോർഡ് എന്നിവർ അറിയിച്ചു.
NRI
ഫ്ലോറിഡ: ഓഗസ്റ്റ് ഏഴിന് പെനിസിൽവാനിലെ കലഹാരി റിസോർട്ടിൽ ഫൊക്കാന കൺവൻഷനിൽ നടത്തുന്ന തെരഞ്ഞെടുപ്പിനുള്ള നോട്ടിഫിക്കേഷൻ അംഗ സംഘടനകൾക്ക് അയച്ചു കൊടുത്തതായി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജോർജി വർഗീസ്, അംഗങ്ങളായ ബിജു ജോൺ, ജോൺ പി. ജോൺ എന്നിവർ അറിയിച്ചു.
അംഗ സംഘടനകൾ അംഗത്വം പുതുക്കുന്നതിനുള്ള അപേക്ഷകളും ഡെലിഗേറ്റ് ലിസ്റ്റും ജൂൺ ആറിന് മുമ്പായി കിട്ടിയിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ The Chairman, FOKANA Election Committee, 304 Indian Trace, PMB # 425, Weston, Fl 33326-2996 എന്ന വിലാസത്തിൽ അയക്കേണ്ടുന്നതാണ്.
ഫൊക്കാന വെബ്സൈറ്റിൽ (www.fokanaonline.org)) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ഡോകുമെന്റുകളും ലഭ്യമാണ്. കാനഡയിൽ നിന്നുമുള്ള ജോജി തോമസ് ചെയർമായ ട്രസ്റ്റി ബോർഡ് ആണ് തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കുന്നത്.
അമേരിക്കൻ വോട്ടിംഗിനു സമാനമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ സഹായത്തോടെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അമേരിക്കയിലെ പ്രസിദ്ധമായ ഒരു വോട്ടിംഗ് കമ്പനിക്കാണ് ഇതിന്റെ മുഴുവൻ ചുമതലയും.
സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ജൂൺ 21 ആണ്. ഫൊക്കാന തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിദ്ധീകരിച്ച ഔദ്യോഗിക നാമനിർദേശ പത്രികയിൽ ആയിരിക്കണം പത്രിക സമർപ്പിക്കേണ്ടത്.
ജൂൺ 21ന് പോസ്റ്റ് ചെയ്തതായി പോസ്റ്റൽ സീലിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവ സ്വീകരിക്കുന്നതായിരിക്കും. ഏതെങ്കിലും സാഹചര്യത്തിൽ പത്രികകൾ നഷ്ടപ്പെടുകയോ വൈകിപോവുകയോ ചെയ്താൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഉത്തരവാദികളയിരിക്കില്ല.
ഈ പ്രതിസന്ധി ഒഴിവാക്കാൻ പത്രികയുടെ ഒരു കോപ്പി ഇമെയിൽ വഴി തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാന് സമർപ്പിക്കേണ്ടതാണെന്ന് തെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജോർജി വർഗീസ് അറിയിച്ചു. ഇമെയിൽ വിലാസം: [email protected]
2024 വരെ അംഗത്വം പുതുക്കിട്ടുള്ളതും പുതുതായി അംഗീകരിച്ചിട്ടുള്ളതുമായ എല്ലാ അംഗ സംഘടനകള്കും തെരഞ്ഞെടുപ്പ് വിജ്ഞാപനവും അംഗത്വ അപേക്ഷകളും നോമിനഷന് ഫോറങ്ങളും അയച്ചു കൊടുത്തിട്ടുണ്ട്.
ഏതെങ്കിലും അസോസിയേഷന് ഇമെയിൽ ലഭിക്കാതെ വന്നിട്ട് ഉണ്ട് എങ്കിൽ ഫൊക്കാന വെബ്സൈറ്റിൽ നിന്നും എല്ലാ ഡോക്യൂമെൻറ്സും ലഭ്യമാണ്. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 27നാണ്.
ഒരാൾക്ക് ഒരു സ്ഥാനത്തേക്ക് മാത്രമേ നാമനിർദേശ പത്രിക സമർപ്പിക്കാൻ പാടുള്ളുവെന്ന് വ്യക്തമാക്കിയ സമിതി അംഗങ്ങൾ ഫൊക്കാനയുടെ അംഗസംഘടനകളുടെ ഭാഗമായവർ (അംഗങ്ങൾ) മാത്രമേ നാമനിർദേശ പത്രിക നൽകാനുള്ള അർഹതയുള്ളൂവെന്നും വ്യക്തമാക്കി.
നാമനിർദേശ പത്രികയ്ക്കൊപ്പം അതിന്റെ ഫീസ് കുടി അയക്കേണ്ടുന്നതാണ്. അതാതു സംഘടനകളുടെ പ്രസിഡന്റ്, സെക്രെട്ടറി, ട്രഷറർ എന്നിവർ ചേർന്നായിരിക്കണം ഓരോ സ്ഥാനാർഥികളെയും നാമനിർദേശം ചെയ്യേണ്ടത്. ഇവരിൽ മൂന്നിൽ രണ്ടുപേരുടെയെങ്കിലും ഒപ്പ് നാമനിർദേശപത്രികയിലുണ്ടായിരിക്കണം.
റീജിയണൽ വൈസ് പ്രസിഡന്റ് (ആർവിപി) സ്ഥാനാർഥികൾ അതാതു റീജിയണുകളിൽ നിന്നുള്ള ഏതെങ്കിലും അംഗസംഘസംഘനകളിൽ അംഗത്വമുള്ളവരായിരിക്കണം. റീജിയണൽ വൈസ് പ്രസിഡന്റുമാരെ തെരഞ്ഞെടുക്കുന്നത് അതാത് റീജിയണുകളിലെ ഡെലിഗേറ്റുമാരുടെയും അംഗസംഘടനകളുടെ നിലവിലുള്ള പ്രസിഡന്റുമാരുടെയും മുൻ പ്രസിഡന്റുമാരുടെയും മാത്രം വോട്ടുകളെ ആശ്രയിച്ചായിരിക്കും.
അംഗത്വ ഫീസ് അടച്ച് അംഗത്വം പുതുക്കിയ അംഗസംഘടകളുടെ പ്രതിനിധികൾക്ക് മാത്രമേ ജനറൽ ബോഡിയിലും തെരഞ്ഞെടുപ്പ് പ്രക്രീയയുടെ ഭാഗമായി വോട്ടെടുപ്പിലും പങ്കെടുക്കാൻ അനുവദിക്കുകയുള്ളൂ.
അർഹതയുള്ള എല്ലാ പ്രതിനിധികളും ജനറൽ കൗൺസിൽ യോഗത്തിലും വോട്ടവകാശം രേഖപ്പെടുത്താനും നേരിട്ട് ഹാജരാകേണ്ടതാണ്. ഡെലിഗേറ്റുമാർ ജനറൽ ബോഡിയിൽ പങ്കെടുക്കാനും വോട്ടു ചെയ്യാനും എത്തുമ്പോൾ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖകൾ വിശദമായ പരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്.
ഒരു അംഗ സംഘടനയിൽ നിന്ന് രണ്ടിൽ കൂടുതൽ സ്ഥാനാർത്ഥികളെ നാഷണൽ കമ്മിറ്റിയിലേക്കോ ട്രസ്റ്റി ബോർഡിലേക്കോ നാമനിർദ്ദേശം ചെയ്യാൻ പാടില്ല. ഫൊക്കാന നാഷണൽ കമ്മിറ്റിയിലോ ട്രസ്റ്റി ബോർഡിലോ കുറഞ്ഞത് ഒരു തവണയെങ്കിലും പ്രവർത്തന പരിചയമില്ലാത്തവർക്ക് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ യോഗ്യത ഉണ്ടായിരിക്കുകയില്ല.
മറ്റേതങ്കിലും സമാന്തര സംഘടനകളുടെ ഔദ്യോഗിക ഭാരവാഹികൾ ആയിട്ടുള്ളവർക്ക് ഫൊക്കാനയുടെ ഒരു സ്ഥാനത്തേക്കും മത്സരിക്കാൻ യോഗ്യത ഉണ്ടാകില്ല. അംഗത്വം പുതുക്കാത്ത അംഗസംഘടനകളിൽ നിന്ന് ലഭിക്കുന്ന നാമനിർദേശ പത്രികകൾക്ക് അയോഗ്യത കൽപ്പിക്കുന്നതായിരിക്കും.
NRI
ന്യൂയോർക്ക്: ഫൊക്കാന സംഘടിപ്പിക്കുന്ന "മെഗാ ചെണ്ട - പാഞ്ചരി മേളം ഗിന്നസ് വേൾഡ് റിക്കാർഡ് അറ്റംപ്റ്റ്' എന്ന മഹത്തായ സാംസ്കാരിക ദൗത്യത്തിന്റെ ഓൺലൈൻ മീറ്റിംഗ് ആവേശകരമായ പങ്കാളിത്തത്തോടെയും സജീവ ചർച്ചകളോടെയും നടന്നു.
കേരളത്തിന്റെ അഭിമാനവും പദ്മശ്രീ ജേതാവുമായ മട്ടന്നൂർ ശങ്കരൻകുട്ടി സന്നിഹിതനായ ഈ മീറ്റിംഗിൽ വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 37 ചെണ്ട ആശാൻമാർ പങ്കെടുത്തു.
ചെണ്ടമേളത്തിന്റെ തനിമയും കേരളീയ പാരമ്പര്യത്തിന്റെ ആത്മാവും ഒരു തരി പോലും നഷ്ടപ്പെടാതെ, ഗിന്നസ് ലോക റിക്കാർഡിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച് ഈ സംരംഭം എങ്ങനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താമെന്നതായിരുന്നു പ്രധാന ചർച്ചാവിഷയം.
NRI
ഒട്ടാവ: അനിത ജോര്ജും ജൂലി കാരക്കാട്ടും കാനഡയിൽ നിന്നും ഇന്റഗ്രിറ്റി പാനലിൽ യൂത്ത് പ്രതിനിധികളായി മത്സരിക്കുന്നു.
അനിത ജോർജ്
ഫൊക്കാനയുടെ 2024 - 2026 ലെ കാനഡയിൽ നിന്നുള്ള യൂത്ത് കമ്മിറ്റി അംഗമാണ് അനിത ജോർജ്. അനിത ടൊറന്റോ സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദം നേടി കാനഡയിലെ പ്രവിശ്യാ ഗവൺമെന്റിൽ ഒരു കേസ് മാനേജരായി പ്രവർത്തിക്കുകയും ആളുകളുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കാൻ പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു യുവ നേതാവാണ്.
ഫൊക്കാനയിൽ യുവാക്കളുടെ ശക്തീകരണമാണ് തന്റെ ലക്ഷ്യമെന്ന് അനിത അഭിപ്രായപ്പെട്ടു.
ജൂലി കാരക്കാട്ട്
ഒരു ക്ലിനിക്കൽ സോഷ്യൽ വർക്കർ ആയി കാൻസർ രോഗികൾക്കൊപ്പം പ്രവർത്തിക്കുന്ന ജൂലി കാരക്കാട്ട് ഫൊക്കാന കൺവൻഷനുകളിലെ ഒരു സജീവ സാന്നിധ്യമാണ്. കാനഡയിലെ പല മീറ്റിംഗ് കളിലും എംസിയായി പ്രവർത്തിക്കുന്നു.
കൂടാതെ 2016ൽ ടൊറന്റോയിൽ ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ നടന്ന "മാതാപിതാക്കളും കുട്ടികളുടെ കാഴ്ചപ്പാടുകളും' എന്ന ചർച്ചയിൽ ഒരു പാനൽ അംഗമായിരുന്നു.
അത് കൂടാതെ ജൂലി ഫ്ലോറിഡ കൺവൻഷനിൽ ഫൊക്കാന സ്പെല്ലിംഗ് ബീ മത്സരത്തിന് നേതൃത്വം നല്കി. സ്കാർബറോയിലെ സീറോമലബാർ കാത്തലിക് ഫോറെൻ ചർച്ച്, യൂത്ത് ഗ്രൂപ്പ് വൈസ് പ്രസിഡന്റായി ജൂലി അനേകം വർഷം സേവനം അനുഷ്ഠിച്ചിരുന്നു.
ഇരുവരുടേയും സ്ഥാനാർഥിത്വത്തെ ടീം ഇന്റഗ്രിറ്റിയുടെ പ്രസിഡന്റ് സ്ഥാനാർഥി ഫിലിപ്പോസ് ഫിലിപ്പ്, സന്തോഷ് നായർ (സെക്രട്ടറി), ആന്റേ വർക്കി (ട്രഷറർ), ലിൻഡോ ജോളി (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ജോസി കാരക്കാട്ടു (വൈസ് പ്രസിഡന്റ്), സോണി അമ്പൂക്കൻ (അസോസിയേറ്റ് സെക്രട്ടറി), അപ്പുകുട്ടൻ നായർ (അസോസിയേറ്റ് ട്രഷറർ), അജു ഉമ്മൻ (അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി), ഗ്രേസ് മരിയ ജോസഫ് (അഡിഷണൽ അസോസിയേറ്റ് ട്രഷറർ), ഷൈനി രാജു (വിമൻസ് ഫോറം ചെയർ) തുടങ്ങിയവർ സ്വാഗതം ചെയ്തു.
NRI
ഹൂസ്റ്റൺ: ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ നനടത്തപ്പെടുന്ന ഭവനദാന പദ്ധതിയിൽ ഭാഗഭാക്കുന്നത്തിന്റെ ഭാഗമായി ഹൂസ്റ്റൺ റീജിയൺ ഒരുക്കുന്ന സിനി ഫ്യൂഷൻ യുഎസ്എ 2026ന്റെ ഒരുക്കങ്ങൾ പൂർത്തിയി വരുന്നതായി സംഘാടകർ അറിയിച്ചു.
സിനിമാതാരവും നർത്തകിയുമായ അനു സിത്താരയോടൊപ്പം സിനിമാ ടെലിവിഷൻ രംഗത്തെ സജീവ സാന്നിധ്യങ്ങളായ ആര്യ ബഡായി, അഖിൽ കവലയൂർ തുടങ്ങി നിരവധി കലാകാരന്മാരും അണിനിരക്കുന്ന വർപ്പകിട്ടാർന്ന ഷോയുടെ വിജയത്തിനായി നിരവധി കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
16ന് വൈകുന്നേരം അഞ്ചിന് സെന്റ് ജോസഫ് ഹാളിൽ വച്ചാണ് ഷോ ക്രമീകരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: ഫാൻസിമോൾ പള്ളത്തുമഠം - 713 933 7636, ജോജി ജോസഫ് - 713 515 8432, സജി സൈമൺ - 281 300 5663, വിനോയ് കുര്യൻ - 832 517 4157.
NRI
ന്യൂയോർക്ക്: ടീം എംപവർ ലീല മാരേട്ട് പാനലിന്റെ ഔദ്യോഗികമായി പ്രചാരണങ്ങളുടെ ആവേശോജ്വലമായ ഉദ്ഘാടനവും പത്രസമ്മേളനവും ന്യൂയോർക്കിലെ കേരള സെന്ററിൽ നടന്നു. കേരള സെന്ററിന്റെ പ്രസ് റൂമിൽ ചേർന്ന പത്രസമ്മേളനത്തിൽ ലീല മാരേട്ട് അധ്യക്ഷത വഹിച്ചു.
മുതിർന്ന പത്രപ്രവർത്തകരായ ജോർജ് ജോസഫ്, ജോസ് കാടാപ്പുറം, ടാജ് മാത്യു (ഐപിസിഎൻഎ) എന്നിവർ സന്നിഹിതരായിരുന്നു. പത്രസമ്മേളനത്തിൽ ടീം എംപവറിന്റ പ്രകടനപത്രിക അവതരിപ്പിച്ചു.
വ്യക്തമായ ദർശനവും ലക്ഷ്യബോധവുമാണ് പ്രകടന പത്രികയുടെ ഉള്ളടക്കമെന്നും കണ്വൻഷനിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ രണ്ടു വർഷം നീളുന്ന കർമ പരിപാടികൾ അംഗ സംഘടനകളുടെ സഹകരണത്തിലൂടെ നടപ്പിലാക്കുകയും യുവാക്കളെയും വനിതകളെയും മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനുള്ള പ്രവർത്തനങ്ങളെ എകോപിപ്പിക്കുമെന്നും പ്രസിഡന്റ് സ്ഥാനാർഥി ലീല മാരേട്ട് പറഞ്ഞു.
അതോടൊപ്പം ഫൊക്കാന തുടങ്ങി വിജയം വരിച്ച മെഡിക്കൽ പ്രിവിലേജ് കാർഡും നിർധരരായിട്ടുള്ളവർക്കുള്ള ഭവന നിർമാണ പദ്ധതികളും തുടരുമെന്നും ലീല മാരേട്ട് വ്യക്തമാക്കി
യുവതലമുറയിൽ നിന്നും മുഖ്യധാര രാഷ്ട്രീയത്തിലേക്ക് കടന്നു വരുവാൻ താത്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ കാമ്പയിനുകളെ സഹായിക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകുകയും ചെയ്യുമെന്ന് ജനറൽ സെക്രട്ടറി സ്ഥാനാർഥി ജോർജ് ഒലിക്കൽ പറഞ്ഞു.
NRI
ന്യൂയോർക്ക്: ഫൊക്കാന ഇന്റർനാഷണൽ കൺവൻഷന്റെ രജിസ്ട്രേഷന് നേതൃത്വം നൽകുന്നതിനായി രജിസ്ട്രേഷൻ കമ്മിറ്റി ചെയർ ഷിജിമോൻ മാത്യു, കോ ചെയർ ഫ്രാൻസിസ് കാരക്കാട്ട്, കോഓർഡിനേറ്റർ ബിഷിൻ ജോസഫ് എന്നിവരെ നിയമിച്ചതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ കൽഹാരി റിസോർട്ടിലാണ് ഇന്റർനാഷണൽ കൺവൻഷൻ നടക്കുന്നത്. പഞ്ചാരിമേളത്തിൽ മട്ടന്നൂരിന്റെ നേതൃത്വത്തിലും മോഹിനിയാട്ടത്തിൽ ഗുരു ബീന മേനോന്റെ നേതൃത്വത്തിലും അരങ്ങേറുന്ന ഗിന്നസ് വേൾഡ് റിക്കാർഡുകൾ, യുവജനോത്സവത്തിന്റെ ഗ്രാൻഡ്ഫിനാലെ, അവാർഡ് നൈറ്റ്, സ്റ്റേജ് ഷോകൾ തുടങ്ങി ഒട്ടനേകം പരിപാടികൾ അരങ്ങേറും.
നോർത്ത് അമേരിക്കയിൽ നിന്നും നാട്ടിൽനിന്നും എത്തുന്ന സാമൂഹിക, സാംസ്കാരിക, സിനിമാ മേഖലകളിലെ വിശിഷ്ട വ്യക്തികൾ കൺവൻഷനെ വർണാഭമാക്കും. ഫൊക്കാനയുടെ അന്തർദേശീയ കൺവെൻഷൻ ചരിത്രത്തിൽ കാണാത്ത അത്രയും ഗംഭീരമായിരിക്കുമെന്ന് സംഘടനാ ഭാരവാഹികൾ പറയുന്നു.
ഈ കൺവൻഷന്റെ രെജിസ്ട്രേഷന് നേതൃത്വം നൽകുന്ന കമ്മിറ്റി ചെയർ ഷിജിമോൻ മാത്യു, കോ ചെയർ ഫ്രാൻസിസ് കാരക്കാട്ട്, കോഓർഡിനേറ്റർ ബിഷിൻ ജോസഫ് എന്നിവർക്ക് എല്ലാ പിന്തുണയും ഉണ്ടായിരിക്കുമെന്നും പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷറർ ജോൺ കല്ലോലിക്കൽ,അഡീഷണൽ ജോയിന്റ് സെക്രട്ടറി അപ്പുക്കുട്ടൻ പിള്ള, അഡീഷണൽ ജോയിന്റ് ട്രഷറർ മില്ലി ഫിലിപ്പ്, വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ള, ട്രസ്റ്റി ബോർഡ് ചെയർ ജോജി തോമസ്, കൺവൻഷൻ ചെയർ ആൽബർട്ട് ആന്റണി എന്നിവർ അറിയിച്ചു.
NRI
ന്യൂയോർക്ക്: നോര്ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ എല്ലാ അംഗ സംഘടനയുടെ ഭാരവാഹികളുടെയും അംഗ സംഘടനകൾ ആകുവാൻ ആഗ്രഹിക്കുന്ന സംഘടനകളുടെ ഭാരവാഹികളുടെയും മീറ്റിംഗ് ചൊവ്വാഴ്ച രാത്രി 8.30ന് (ഇഎസ്ടി) വെബിനാറിൽ നടത്തുന്നു.
നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുമായുള്ള സഹകരണവും വിവിധ മേഖലകളിൽ അവയുടെ യോജിച്ചുള്ള പ്രവർത്തനങ്ങളും വളരെ പ്രധാനമാണ് അത് കണക്കിലെടുത്ത് എല്ലാ അസോസിയേഷൻ പ്രസിഡന്റുമാരും സെക്രട്ടറിമാരും അവരുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മെബർസിന്റെയും സംയുക്ത യോഗമാണ് നടത്തുന്നത്.
ഫൊക്കാനയുടെ പ്രവർത്തനം അസോസിയേഷൻ ഭാരവാഹികളുമായി പങ്കുവയ്ക്കുകയും അസോസിയേഷനുകളുടെ അഭിപ്രായങ്ങൾ കേൾക്കുകയും ചെയ്യുക എന്നതാണ് മീറ്റിംഗിന്റെ ഉദ്ദേശം. ഏവരേയും ഈ മീറ്റിംഗിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
Join Zoom Meeting: https://us06web.zoom.us/j/2015636294?pwd=QUVJbjA0ZUpGSWhJVFZYNUNTdkNuUT09&omn=86342091669
മീറ്റിംഗ് ഐഡി: 201 563 6294, പാസ്കോഡ്: 12345.
NRI
ന്യൂയോർക്ക്: ഫൊക്കാനയുടെ ആദ്യത്തെ ട്രഷററും ഇപ്പോഴത്തെ ട്രസ്റ്റീ ബോർഡ് മെമ്പറുമായ തോമസ് തോമസിന്റെ (പാലത്ര) മാതാവ് ഏലിയാമ്മ തോമസിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി .
ഫൊക്കാന കുടുംബത്തിൽ ഉണ്ടായ ഈ വേർപാടിൽ ഫൊക്കാന കുടുംബം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തുകയും തോമസ് തോമറിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ജോയി ചാക്കപ്പൻ എന്നിവർ അറിയിച്ചു.
ഫൊക്കാന ട്രസ്റ്റീ ബോർഡ് മെമ്പറും സന്തത സഹചാരിയുമായ തോമസ് തോമസിന്റെ മാതാവ് ഏലിയാമ്മ തോമസിന്റെ നിര്യണത്തിൽ ഫൊക്കാനയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ്, ട്രസ്റ്റീ ബോർഡ് വൈസ് ചെയർ സതീശൻ നായർ, ട്രസ്റ്റീ ബോർഡ് വൈസ് ചെയർ ബിജു ജോൺ എന്നിവർ അറിയിച്ചു. .
മക്കള്: ലീലാമ്മ, തോമസ്, ചെറിയാന്, ഗ്രേസമ്മ,പുഷ്പമ്മ, ജോസഫ്, ജോജോ, ഷേര്ളി, സണ്ണി, റാണി, ജോണ്സണ് (പരേതന്). മരുമക്കള് : ഫെലിക്സ് (പരേതന്), ഡെയ്സി, വത്സ, ബേബിച്ചന് (പരേതന്), സിബി, മേഴ്സി, മഞ്ജു, ജോര്ജ്, താര, പയസ്.
ചൊവ്വാഴ്ച രാവിലെ 10 മുതല് രണ്ട് വരെ പള്ളുരുത്തി പാലത്ര വീട്ടില് പൊതുദര്ശനവും തുടര്ന്ന് തേവര കൊന്തുരുത്തി സെന്റ് ജോണ്സ് നെപുസ്തിയന്സ് പള്ളിയില് സംസ്കാര കര്മങ്ങളും നടത്തുന്നു.
ഫൊക്കാനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി, നാഷണൽ കമ്മിറ്റി, ട്രസ്റ്റീ ബോർഡ് എന്നിവരും അനുശോചനം രേഖപ്പെടുത്തി.
NRI
ന്യൂയോർക്ക്: മോഹിനിയാട്ടത്തിൽ വേൾഡ് ഗിന്നസ് ചരിത്രത്തിന്റെ ഭാഗമാകാൻ ഫോക്കാന അപൂർവ അവസരം ഒരുക്കുന്നു. നോർത്ത് അമേരിക്കയിൽ മോഹിനിയാട്ടം കളിക്കുകയും പഠിക്കുകയും ചെയ്യുന്ന ഡാൻസർമാർക്ക് കിട്ടുന്ന അസുലഭ സന്ദർഭമാണ് ഫൊക്കാന ഒരുക്കുന്നത്.
ഫൊക്കാന കൺവൻഷന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മോഹിനിയാട്ടത്തിൽ പങ്കെടുത്ത് ഗിന്നസ് വേൾഡ് റിക്കാർഡ് നേടുവാൻ വേണ്ടിയാണ് ക്ഷണിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
ഓഗസ്റ്റ് എട്ടിന് വൈകുന്നേരം മൂന്നിന് നടക്കുന്ന ഈ ഗിന്നസ് റിക്കാർഡ് ശ്രമത്തിൽ പങ്കെടുക്കുന്നവർക്ക് ഔദ്യോഗിക സർട്ടിഫിക്കറ്റും 60 മണിക്കൂർ വെരിഫൈഡ് വോളന്റിയർ അവേഴ്സും ലഭിക്കുന്നതാണ്.
കൂടാതെ മികച്ച മൂന്ന് ഡാൻസ് സ്കൂളുകൾക്ക് വിവിഐപി പുരസ്കാരങ്ങളും നൽകും. പങ്കെടുക്കുന്ന മോഹിനിയാട്ടം ഡാൻസേഴ്സിന് ഓഗസ്റ്റ് എട്ടിന് ഡേ രജിസ്ട്രറേൻ ഫ്രീ ആണ്. അതുപോലെ തന്നെ മോഹിനിയാട്ടത്തിന് വേണ്ടതായ വസ്ത്രങ്ങൾ സൗജന്യമായി നൽകുന്നതുമാണ്.
ഇന്ത്യയുടെ ഉപരാഷ്ട്രപതി, കേരള മുഖ്യമന്ത്രി, ഗവർണർ, ന്യൂജഴ്സി ഗവർണർ, അടൂർ ഗോപലകൃഷ്ണൻ, എം.എ. യൂസഫലി, മട്ടന്നൂർ ശങ്കരൻ കുട്ടി, സിനിമ താരങ്ങളായ നവ്യ നായർ, അന്ന ബെൻ, പ്രഫ. ഗോപിനാഥ് മുതുകാട് തുടങ്ങിയർ പങ്കെടുക്കുമെന്ന് കരുതുന്ന ഈ ചരിത്രപരമായ മുന്നേറ്റത്തിൽ പ്രമുഖ ഡാൻസ് ടീച്ചറായ ഗുരു ബീനാ മേനോനും ടീമിനും ഒപ്പം അണിചേരാനും ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
അമേരിക്കയിലെ പ്രധാന ഡാൻസ് ടീച്ചേഴ്സും ഗുരുക്കന്മാരുമായ ബിന്ധ്യ ശബരി, ദേവിക നായർ, ലിസ ജോസഫ്, ലതിക നായർ, അശ്വതി അരുൺ, ബേസിൽ കാളഹർട്സ്, ബേബി തടവനാൽ, ആശ അഗസ്റ്റിൻ, മാലിനി നായർ, നീന ഫിലിപ്പ്, സൗയ്മാ, ചന്ദ്രിക കുറുപ്പ്, ലക്ഷ്മി കുറുപ്പ്, ആജ്ഞന ആൽബനി, സുഷമ പ്രവീൺ, നിമ്മി ദാസ്, സുജിത് തോന്നാറിൽ, റുബീന സുദർശൻ തുടങ്ങി നിരവധി ഡാൻസ് സ്കൂളുകളും ടീച്ചേഴ്സും ഇതിന്റെ ഭാഗമായി മുന്നോട്ടു പോകുബോൾ നിങ്ങൾ ഓരോരുത്തരെയും ഇതിന്റെ ഭാഗമാകുവാൻ ക്ഷണിക്കുകയാണ്.
ഏറ്റവും മികവോടുകൂടിയ ഈ മോഹിനിയാട്ടം പ്രോഗ്രാം അവതരിപ്പിച്ചു ഗിന്നസ് റിക്കാർഡ് നേടുക എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.
ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ പെൻസിൽവേനിയയിലെ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിലാണ് ഫൊക്കാന ഇന്റർനാഷണൽ കൺവൻഷൻ നടക്കുന്നത്.
NRI
ന്യൂയോർക്ക്: ഫൊക്കാനയുടെ ഡ്രീം പ്രൊജക്ടുകളിൽ ഒന്നായ ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ ന്യൂജഴ്സി ഓഫീസിന്റെ ഉദ്ഘാടനം ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി നിർവഹിച്ചു.
ന്യൂജഴ്സി ഓഫീസ് ഇൻചാർജും പ്രമുഖ ഡോക്ടറുമായ ജെയിംസ് ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ ഫൊക്കാന സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ജോയി ചാക്കപ്പൻ, റീജണൽ വൈസ് പ്രസിഡന്റ് കോശി കുരുവിള, രജിസ്ട്രേഷൻ കമ്മിറ്റി ചെയർ ഫ്രാൻസിസ് കരക്കാട്ട് എന്നിവർ സംസാരിച്ചു.
നാട്ടിൽ നിന്നും വരുന്ന ഇൻഷുറൻസ് പരിരക്ഷയില്ലാത്ത ആളുകൾക്കും അതുപോലെ അമേരിക്കയിലുള്ള ഇൻഷുറൻസ് പരിരക്ഷയില്ലാത്ത മലയാളികൾക്ക് പ്രാഥമിക ചികിത്സ നൽകുക എന്ന ലക്ഷ്യത്തോട് ആണ് ഫൊക്കാന ഹെൽത്ത് ക്ലിനിക്ക് നിലവിൽ വന്നിരിക്കുന്നത്.
ഈ ഹെൽത്ത് ക്ലിനിക്കുകളുടെ ന്യൂജഴ്സി ഓഫീസ് ആയി പ്രവർത്തിക്കുന്നത് (124 Gregory Ave # 301 , Passaic, New Jersey) ഡോ. ജെയിംസ് എബ്രഹാം എംഡിയുടെ സ്വന്തം ഓഫീസിൽ തന്നെയാണ്.
ഡോ. ജെയിംസ് എബ്രഹാം എംഡി, 38 വർഷത്തെ മെഡിക്കൽ പരിചയം ഉള്ള ന്യൂ ജേഴ്സിയിലെ പ്രസിദ്ധനായ ഡോക്ടർ ആണ്, ന്യൂജഴ്സിയിൽ 30 വർഷമായി പ്രവർത്തിക്കുന്നു. സെന്റ് മേരീസ് ജനറൽ ഹോസ്പിറ്റൽ, കെയർ പോയിന്റ് ഹെൽത്ത് ബേവൺ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററുമായും അഫിലിയേറ്റ് ആയാണ് പ്രവർത്തിക്കുന്നത്.
അദ്ദേഹം സ്പെഷ്യലൈസ് ചെയ്യുന്നത് പർമോളജി, ഇന്റേണൽ മെഡിസിൻ, ക്രിട്ടിക്കൽ കെയർ, സ്ലീപ്പ് മെഡിസിസ് എന്നീ മേഖലകളിൽ ആണ്. ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്നും മെഡിസിൻ കഴിഞ്ഞു അമേരിക്കയിൽ എത്തിയ ഡോ. ജെയിംസ് എബ്രഹാം ടോപ് ഡോക്ടർസ് റെക്കകനേഷൻ ലിസ്റ്റിൽ അംഗമാണ്.
ഔട്ട്സ്റ്റാൻഡിംഗ് ഹെൽത്ത് എഡ്യൂക്കേഷൻ നാഷണൽ ഹെൽത്ത് ഇൻഫർമേഷൻ അവാർഡ് നേടിയിട്ടുണ്ട്. നല്ല ഒരു ഡോക്ടർ എന്നതിനെ പോലെത്തന്നെ നല്ല ഒരു മനുഷ്യ സ്നേഹികൂടിയാണ് അദ്ദേഹം. നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നു.
ദ്രുതഗതിയിലുള്ള മാറ്റങ്ങളാണ് ഫൊക്കാനയിൽ ഉണ്ടായത്. മിന്നല് വേഗത്തിൽ ഉള്ള പ്രവർത്തനങ്ങൾ സമൂഹത്തിന്റെ താഴേത്തട്ടില് എത്തിക്കുവാൻ ഈ കമ്മിറ്റിക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.
NRI
ന്യൂയോര്ക്ക്: മേയ് മാസത്തിൽ അമേരിക്കയിൽ ഉടനീളം ഷോയുമായി എത്തുന്ന അനു സിത്താര ആൻഡ് ടീമിന്റെ ഷോകളുടെ ടിക്കറ്റ് വിതരണ ഉദ്ഘാടനം ന്യൂയോർക്കിലെ സിത്താർ പാലസിൽ കൂടിയ യോഗത്തിൽ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി നിർവഹിച്ചു.
അനു സിത്താരയുടെ പത്തു അംഗ ടീം മേയ് മാസത്തിൽ അമേരിക്കയിൽ ഉടനീളം യാത്ര ചെയ്യുബ്ബോൾ നിങ്ങൾക്കും നിങ്ങളുടെ സ്ഥലത്തു ഈ ഷോയ്ക്ക് വേണ്ടി ബുക്ക് ചെയ്യാം.
നടി അനു സിത്താര, ടെലിവിഷന് അവതാരകയും നടിയുമായ ആര്യ, ഗായകന് വിപിന് സേവ്യര്, മിമിക്രി കലാകാരന് രാജേഷ് അടിമാലി എന്നിവര്ക്കൊപ്പം കാര്ത്തിക, സുനുല് പാറയ്ക്കല്, അഖില് കവലിയൂര്, റോണി റാഫേല്, ജസ്റ്റിന് പോള് തുടങ്ങിയവരും അണിനിരക്കുന്ന മെഗാ ഷോ ആണ് സിനി ഫ്യൂഷന്-2026.
NRI
ന്യൂജഴ്സി: ചെണ്ടയുടെ ഓരോ കൊട്ടും വെറുമൊരു താളമല്ല, അത് പ്രവാസിയുടെ അതിജീവനത്തിന്റെയും മണ്ണിലെ വേരുകളുടെയും ഉശിരുള്ള മുഴക്കമാണ്.
ഫൊക്കാന ഇന്റർനാഷണൽ ഫാമിലി കൺവൻഷൻ 2026-ന്റെ ഭാഗമായി ഓഗസ്റ്റ് എട്ടിന് പെൻസിൽവേനിയയിലെ കലഹാരി റിസോർട്ടിൽ അരങ്ങേറുന്ന "പഞ്ചാരി മേളം' വെറുമൊരു ഗിന്നസ് വേൾഡ് റിക്കാർഡ് ശ്രമമല്ല, മറിച്ച് ലോകമെമ്പാടുമുള്ള മലയാളികളെ ഒരേ താളത്തിൽ കോർത്തിണക്കുന്ന ഒരു മഹാസംഗമമാണ്.
ചെണ്ടമേളങ്ങളില് ഏറ്റവും ഹൃദ്യമായതും പ്രധാനമായതും പഞ്ചാരിമേളമാണ്. ഏറ്റവും ശാസ്ത്രീയമായതും കാതിനിമ്പമുള്ളതുമാണ് പഞ്ചാരി. ചെണ്ടയുടെ ശബ്ദമാധുര്യവും ഗാംഭീര്യവും ഒത്തിണങ്ങുന്ന പഞ്ചാരിമേളം ഓരോ മലയാളിയുടെയും ഗൃഹാത്വരത്വം ഉണർത്തുന്ന താളമാണ്.
ഈ ചരിത്ര നിമിഷത്തിന് മാറ്റ് കൂട്ടുന്നത് ചെണ്ടയുടെ മാന്ത്രികൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ സാന്നിധ്യമാണ്. ഒരു ഇതിഹാസ കലാകാരനോടൊപ്പം ഒരേ വേദിയിൽ, ഒരേ താളത്തിൽ ചെണ്ട കൊട്ടുക എന്നത് ഏതൊരു വാദ്യകലാകാരന്റെയും സ്വപ്നമാണ്.
ആ സ്വപ്നം യാഥാർഥ്യമാക്കാൻ ഫോക്കാന ഈ കൺവെൻഷനിലൂടെ സുവർണാവസരമൊരുക്കുന്നു. മട്ടന്നൂർ ശങ്കരൻകുട്ടിയുടെയും ടീമിന്റെയും നേതൃത്വത്തിൽ നടക്കുന്ന ഈ പഞ്ചാരിമേളത്തിൽ പങ്കാളികളാവുക എന്നത് വലിയൊരു ബഹുമതിയും പ്രിവിലേജുമാണ്.
ഇതോടൊപ്പം നോർത്ത് അമേരിക്കയിലെ പ്രമുഖരായ ചെണ്ട ആശാന്മാരുടെ ഏകോപനം കൂടിയാണ് ഈ പഞ്ചാരിമേളത്തിൽ മുഴങ്ങുന്നത്. പ്രഗത്ഭനായ കലാകാരന്റെ വിരൽതുമ്പിലെ താളത്തിനൊപ്പം ചേരാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ചെണ്ട പ്രേമികൾക്ക് അസുലഭ നിമിഷമായിരിക്കും ഇത്.
ചിലർ ചോദിച്ചേക്കാം, "ഒരു ഗിന്നസ് റെക്കോർഡ് കൊണ്ട് എന്ത് പ്രയോജനം?' എന്ന്. എന്നാൽ, ആയിരങ്ങൾ ഒരേ മനസോടെ ഒന്നിക്കുമ്പോൾ അതൊരു വലിയ സന്ദേശമായി മാറുന്നു. പ്രവാസത്തിന്റെ ഏകാന്തതയിൽ നിന്നും തിരക്കുകളിൽ നിന്നും മാറി, സ്വന്തം സംസ്കാരത്തെ മുറുകെപ്പിടിക്കുന്ന ഓരോ മലയാളി ജീവിതത്തിന്റെയും അടയാളപ്പെടുത്തലാണിത്.
വേദികളിൽ എത്താതെ പോയവർക്കും അംഗീകാരം ആഗ്രഹിക്കുന്നവർക്കും വേണ്ടിയുള്ള ഒരു വലിയ വേദി കൂടിയാണിത്. കാലം മാറുമ്പോൾ സഹാനുഭൂതിയും പിന്തുണയും ആവശ്യമായ പ്രവാസി സഹോദരങ്ങൾക്ക് ഒരു സമൂഹത്തിന്റെ കരുതലും ശ്രദ്ധയും ഉറപ്പാക്കുക എന്ന ലക്ഷ്യം കൂടി ഈ സംഗമത്തിനുണ്ട്.
ഓഗസ്റ്റ് എട്ടിന് വൈകുന്നേരം മൂന്നിന് നടക്കുന്ന ഈ ഗിന്നസ് റിക്കാർഡ് ശ്രമത്തിൽ പങ്കെടുക്കുന്നവർക്ക് ഔദ്യോഗിക സർട്ടിഫിക്കറ്റും 60 മണിക്കൂർ വെരിഫൈഡ് വോളന്റിയർ അവേഴ്സും ലഭിക്കുന്നതാണ്.
കൂടാതെ മികച്ച മൂന്ന് ചെണ്ട സ്കൂളുകൾക്ക് വിവിഐപി പുരസ്കാരങ്ങളും നൽകും. ഇന്ത്യയുടെ ഉപരാഷ്ട്രപതി, കേരള മുഖ്യമന്ത്രി, ഗവർണർ തുടങ്ങിയ പ്രമുഖർ സാക്ഷ്യം വഹിക്കുന്ന ഈ ചരിത്രപരമായ മുന്നേറ്റത്തിൽ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിയോടൊപ്പം അണിചേരാൻ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
ചെണ്ടയുടെ ഓരോ അടിയും ഒരു ഓർമ്മപ്പെടുത്തലാകട്ടെ - ഈ സമൂഹത്തിലെ ഓരോ ജീവിതത്തിനും ഒരു സ്ഥാനം ഉണ്ട്. ഇത് ഒരു കലാകാരന്റെ പ്രകടനം മാത്രമല്ല, ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ കലയാണ്. ലക്ഷ്യം ശരിയെങ്കിൽ, അതിലേക്കുള്ള വഴിയും ധർമമാകും. അങ്ങനെ ഗിന്നസ് ബുക്കിലേക്ക് ചെണ്ടകൈ ദൂരം മാത്രം.
NRI
ന്യൂയോർക്ക്: നാല് വര്ഷങ്ങള്ക്ക് മുന്പ് അഴിച്ചുവച്ച ഇന്ദ്രജാലക്കാരന്റെ കുപ്പായം ഗോപിനാഥ് മുതുകാട് ഒരിക്കൽ കൂടി അണിയുന്നു. അമേരിക്കൻ മലയാളികൾക്കായി ഫൊക്കാന കൺവൻഷൻ വേദിയിലാണ് അദ്ദേഹത്തിന്റെ ജാലവിദ്യകൾ അണിയിച്ചൊരുക്കുന്നത്.
കാസർഗോഡ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഇന്റര്നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് പീപ്പിള് വിത്ത് ഡിസെബിലിറ്റീസ് എന്ന സ്ഥാപനത്തിന്റെ ധനസമാഹരണത്തിനായിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മുതുകാട് തുടങ്ങിവച്ച ഡിഫറന്റ് ആർട് സെന്റർ ഭിന്നശേഷിക്കാരായ നിരവധി കുട്ടികളുടെ അതിജീവനത്തിനാണ് സഹായമാകുന്നത്. അമേരിക്കയിൽ ഓഗസ്റ്റിൽ നടത്തുന്ന മാജിക് ഷോയുടെ ആദ്യപ്രദർശനമാണ് ഫൊക്കാന കൺവൻഷന്റെ ആദ്യദിവസം അരങ്ങേറുന്നത്.
ഇന്റര്നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് പീപ്പിള് വിത്ത് ഡിസെബിലിറ്റീസിന് ഫൊക്കാനയും എല്ലാവിധ സഹായസഹകരണങ്ങളും നൽകുവാൻ ആണ് തീരുമാനം. മാജിക് ഷോയുമായി വരുന്ന ഗോപിനാഥ് മുതുകാട് ആൻഡ് ടീമിനെ അമേരിക്കൻ പര്യടനത്തിന് സ്പോൺസർ ചെയ്യുന്നതും ഫൊക്കാനായാണ് എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി പറഞ്ഞു.
NRI
ന്യൂയോർക്ക്: ഏതെങ്കിലും പ്രവാസി സംഘടനകളുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കൺവെൻഷന് എട്ട് മാസങ്ങൾക്ക് മുൻപ് തന്നെ റിസർവ് ചെയ്ത റൂമുമുകൾ എല്ലാം തന്നെ സോൾഡ് ഔട്ട് ആകുന്നത്.
എന്നാൽ വളരെ അധികം ആളുകൾ രജിസ്റ്റർ ചെയ്യുവാൻ പിന്നെയും തയാറായി വരുകയും അതുപോലെസ്പോൺസേഴ്സിന്റെ ഒരു നിരതന്നെ കൺവൻഷനെ സപ്പോർട്ട് ചെയ്യുവാൻ മുന്നോട്ട് വരുകയും ചെയ്തപ്പോൾ പ്രസിഡന്റ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ റിസോർട്ടുമായി ബന്ധപ്പെടുകയും നൂറ് റൂമുകൾ കൂടി അധിക നിരക്കിൽ എടുക്കുവാൻ തീരുമാനിക്കുകയും ചെയ്തു.
അമിതമായ രെജിസ്ട്രേഷൻ പ്രവാഹം കാരണം കൂടുതൽആയി അനുവദിച്ചു കിട്ടിയ റൂമുകളിൽ ഇനിയും കുറച്ചു റൂമുകൾ കൂടി മാത്രമേ അവശിഷിക്കുന്നുള്ളു അതുകൊണ്ട് "ഫസ്റ്റ് കം ഫസ്റ്റ് സെർവ്" എന്ന പോളിസിയിൽ ഇനിയും ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് രെജിസ്ട്രേഷൻ ലഭിക്കുന്നതാണ്.
ഫൊക്കാനാ ഇന്റർനാഷണൽ കൺവെൻഷൻ ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ പെൻസിൽവേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ നടക്കുമ്പോൾ അത് ഫൊക്കാനയുടെയും മറ്റ് ഏത് പ്രവാസി സംഘാടനകളോ ചരിത്രത്തിൽ ഇന്നുവരെ വരെ കണ്ടിട്ടില്ലാത്ത ഒരു കൺവൻഷനാണ് സാക്ഷിയാകുവാൻ പോകുന്നത്.
ഇത് ഫൊക്കാനയുടെ ചരിത്രത്തിൽ സുവർണ്ണ നിമിഷം തന്നെയാണ്. ഐക്യകണ്ഠവും നിഷ്പക്ഷവുമായ പ്രവർത്തന മികവുകൊണ്ട് ജന മനസ്സുകളിൽ ഇടം പിടിച്ച സംഘടനഅയി മാറിയത് കൊണ്ട് തന്നെയാണ് ഫൊക്കാനയ്ക്ക് ഈ അതിശയ നേട്ടം കൈവരിക്കാൻ ആകുന്നത് എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ഔട്ട്ഡോർ വാട്ടർ പാർക്കുകളിൽ ഒന്നായ കൽഹാരി റിസോർട്ടിൽ ഇന്റർനാഷണൽ കൺവൻഷൻ അരങ്ങേറുമ്പോൾ ഈ ചരിത്ര സംഗമത്തിന് വേദി പങ്കിടാൻ ഒട്ടനേകം ഫാമിലികൾ തയാറെടുക്കുന്നുണ്ടെന്നതിന്റെ തെളിവായാണ് റിസോർട്ടിലെ റൂമുകൾ സോൾഡ് ഔട്ട് ആയിട്ടും പിന്നെയും രജിസ്ട്രേഷന് വേണ്ടി സ്റ്റാൻബൈ നിൽക്കുന്നത്.
യുവജനോത്സവത്തിന്റെ ഗ്രാൻഡ് ഫിനാലെ, പ്രൗഢഗംഭീരമായ സിനി അവാർഡ് നൈറ്റ്, അവസ്മരണീയമാകുന്ന സ്റ്റേജ് ഷോകൾ, വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ അങ്ങനെയങ്ങനെ കൺവെൻഷനെ വർണാഭമാക്കാൻ ഒട്ടനവധി പരിപാടികളാണ് തയാറെടുക്കുന്നത്. വേൾഡ് ഗിന്നസിൽ വരെ ചേർക്കുവാൻ പോകുന്ന പല കലാരൂപങ്ങളും ഈ കൺവൻഷനിൽ സാക്ഷിയാകും.
4,500 ഡോളർ വാല്യൂഉള്ള രജിസ്ട്രേഷൻ ആണ് സിംഗിൾ രജിസ്ട്രേഷന് ഡോളർ 1600.00, രണ്ടുപേർക്ക് ഡോളർ1800.00 ഡോളറും നാലുപേർ അടങ്ങുന്ന കുടുംബത്തിന് (മാതാപിതാക്കളും രണ്ടു കുട്ടികളും അടങ്ങുന്നത്), ഡോളർ 2300.00 ഡോളറുമായ നിരക്കിൽ നൽകുന്നത്.
ഫൊക്കാനയുടെ അന്തർദേശീയ കൺവെൻഷൻ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നതിനോടൊപ്പം ഇത് പ്രൗഢഗംഭീരമായിരിക്കുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.
NRI
ന്യൂയോർക്ക്: ഫൊക്കാന നാഷണൽ കമ്മിറ്റി അംഗം കെവിൻ ജോസഫ് ട്രസ്റ്റി ബോർഡിലേക്ക് മത്സരിക്കുന്നു. മികച്ച പ്രസംഗികൻ, മത-സാംസ്കാരിക പ്രവർത്തകൻ, സംഘടനാ പ്രവർത്തകൻ തുടങ്ങി നിരവധി മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് കെവിൻ ജോസഫ്.
കണക്ടികട്ടിലെ സാമുഖ്യ-സംഘടനകാര്യങ്ങളിൽ നിറസാന്നിധ്യമാണ് കെവിൻ. മലയാളി സംഘടനാ പ്രവർത്തനത്തിൽ ആയാലും ചർച്ചിൽ ആയാലും കെവിൻ തന്റെ പ്രവർത്തനത്തിൽ കർമ നിരതനാണ്. കണക്ടികട്ട് മലയാളി അസോസിയേഷന്റെ യൂത്ത് പ്രസിഡന്റായും കെവിൻ ജോസഫ് സേവനം അനുഷ്ഠിക്കുന്നു.
കണക്ടികട്ട് യൂണിവേഴ്സിറ്റിയിൽ നിന്നും ഹെൽത്ത് ആൻഡ് സയൻസ് ബിരുദകോഴ്സിൽ പഠിച്ചുകൊണ്ടിരിക്കുന്ന കെവിൻ വാളന്റിയർ ടീച്ചറായി കാത്തോലിക് സൺഡേ സ്കൂളിലും സേവനം ചെയ്യുന്നു.
ടെന്നീസ് കളിക്കാരൻ കൂടിയായ കെവിൻ നിരവധി ടെന്നീസ് മത്സരങ്ങളിലും പങ്കെടുത്തു വിജയി കൂടിയാണ്. സൗത്ത് വിൻഡ്സർ ഹൈ സ്കൂളിന്റെ സ്റ്റുഡന്റ്സ് വൈസ് പ്രസിഡന്റായും സേവനം ചെയ്തിട്ടുണ്ട്.
NRI
ന്യൂജഴ്സി: അമേരിക്കൻ മലയാളി സമൂഹത്തിന്റെ നിറസാന്നിധ്യം ഫൊക്കാന ട്രഷറുമായ ജോയി ചാക്കപ്പൻ ഫൊക്കാന ട്രസ്റ്റി ബോർഡിലേക്ക് മത്സരിക്കുന്നു.
ഫൊക്കാനയുടെ ഇപ്പോഴത്തെ ട്രഷററായി പ്രവർത്തിക്കുന്ന ജോയി ചക്കപ്പൻ ജോയിന്റ് സെക്രട്ടറിയായും കൺവൻഷൻ ചെയർമാനായും പ്രവർത്തിച്ച വ്യക്തിയാണ്.
നാഷണൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ച ചാക്കപ്പൻ 2018ല് ഫിലാഡല്ഫിയയില് നടന്ന ഫൊക്കാനയുടെ 18-ാമത് അന്താരാഷ്ട്ര കണ്വന്ഷന്റെ ബാങ്ക്വറ്റ് ആന്ഡ് കള്ച്ചറല് പ്രോഗ്രാം കമ്മിറ്റി കോര്ഡിനേറ്ററുമായിരുന്നു.
തൃശൂര് കൊരട്ടി സ്വദേശിയായ വളപ്പില് പരേതരായ ചാക്കപ്പന് മറിയം ദമ്പതികളുടെ മകനായ ജോയി 1983ല് ന്യൂജഴ്സിയില് കുടിയേറി. പിന്നീട് അമേരിക്കയില് കമ്പ്യൂട്ടര് സയന്സില് ഉപരിപഠനം പൂര്ത്തിയാക്കിയ അദ്ദേഹം ഫൈസര്വ് കമ്പനിയില് ഐടി വിഭാഗത്തില് ഇന്ഫര്മേഷന് അനലിസ്റ്റായി പ്രവര്ത്തിക്കുന്നു.
ജോയി ചാക്കപ്പന് ന്യൂജഴ്സിയിലെ പ്രമുഖ സാമൂഹ്യസംഘടനയായ കേരള കള്ച്ചറല് ഫോറത്തിലൂടെയാണ് (കെസിഎഫ്) സാമൂഹ്യരംഗത്ത് കടന്നുവന്നത്. 25 വര്ഷം മുമ്പ് കെസിഎഫില് എത്തിയ ചാക്കപ്പന് പ്രസിഡന്റായി രണ്ടു തവണയും(നാല് വര്ഷം) സെക്രട്ടറിയായി ഒരു തവണയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കെസിഎഫിന്റെ ട്രസ്റ്റി ബോര്ഡ് മെമ്പറായും ഡയറക്ടർ ബോർഡ് മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്. ബര്ഗന്ഫീല്ഡിലെ കലാസാംസ്കാരിക സംഘടനയായ നാട്ടുകൂട്ടത്തിന്റെ സ്ഥാപകരിലൊരാളായ ചാക്കപ്പൻ ബോര്ഡ് അംഗമാണ്.
ന്യൂജഴ്സി സെന്റ് ജോര്ജ് സീറോമലബാര് പള്ളിയുടെ ആരംഭം മുതൽ ട്രസ്റ്റിയായും സെക്രട്ടറിയായും പ്രവര്ത്തിച്ച ചാക്കപ്പന് നാലു തവണ ട്രസ്റ്റിയായും(എട്ട് വര്ഷം) ഒരു തവണ സെക്രട്ടറി, കമ്മറ്റി അംഗം എന്നീ പദവികളും വഹിച്ചിരുന്നു.
ഇപ്പോള് എസ്എംസിസിയുടെ പാരിഷ് പ്രസിഡന്റാണ്. 2003ല് ന്യൂജഴ്സില് ഏറെ വിജയകരമായി നടന്ന സീറോമലബാര് നാഷ്ണല് കണ്വന്ഷന്റെ ജനറല് സെക്രട്ടറിയായിരുന്ന ചാക്കപ്പന് കണ്വന്ഷന് മികച്ച രീതിയില് നടത്തി ഏവരുടെയും പ്രശംസ നേടിയ വ്യക്തിയാണ്.
നിരവധി പുരസ്കാരങ്ങളും അവാർഡുകളും നേടിയിട്ടുള്ള ജോയി ചാക്കപ്പൻ 2023ൽ ബെർഗൻ കൗണ്ടി കമ്മ്യൂണിറ്റി സർവീസ് അവാർഡും നേടുകയുണ്ടായി.
ഭാര്യ വത്സമ്മ ജോയിയോടൊപ്പം ന്യൂജഴ്സിയിലെ ബെർഗൻ കൗണ്ടിയിൽ ആണ് താമസം. മക്കൾ നീന ജോയി, നവീൻ ജോയി.
NRI
ന്യൂയോർക്ക്: ഇന്റര്നാഷണല് വനിതാ ദിനാഘോഷത്തോട് അനുബന്ധിച്ച് ഫൊക്കാന നടത്തുന്ന വനിതാ ദിനാഘോഷം ശനിയാഴ്ച രാവിലെ 10ന് (ഇഎസ്ടി) സൂം മീറ്റിലൂടെ നടക്കും. വിശിഷ്ഠാതിഥികളായി ഡോ. പ്രമീള ദേവി (കേരള സ്റ്റേറ്റ് മുൻ വനിതാ കമ്മിഷൻ അംഗം), പ്രഫ. ഗോപിനാഥ് മുതുകാട്, ഡോ. ആനി പോൾ, രഞ്ജനി സൈഗാൾ (Exe.Dir. Ekal Foundation of USA) എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തും. സൂം ഐഡി: 2015612345, പാസ്വേർഡ്:12345.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ട്രസ്റ്റി ബോർഡ് ചെയർമാൻ ജോജി തോമസ്, ഫൊക്കാന അഡി. അസോസിയേറ്റ് ട്രഷർ മില്ലി ഫിലിപ്പ്, ട്രസ്റ്റി ബോർഡ് അംഗം ലീല മാരേട്ട് എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും.
ഫൊക്കാനയുടെ ഇപ്പോഴത്തെ ഭരണ സമിതിയിൽ വിമൻസ് ഫോറം ചെയർപേഴ്സണായി പ്രവർത്തിച്ചുവരുന്ന രേവതി പിള്ളയുടെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണ രംഗത്ത് വിപ്ലവകരമായ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്.
ഫൊക്കാനയിൽ ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങൾക്ക് നാന്ദി കുറിക്കാൻ രേവതി പിള്ളയുടെ നേതൃത്വത്തിലുള്ള വിമൻസ് ഫോറത്തിനു കഴിഞ്ഞു. സ്ത്രീ ശാക്തീകരണത്തിലൂന്നിക്കൊണ്ട് രേവതി പിള്ളയും മറ്റു വിമൻസ് ഫോറം പ്രവവർത്തകരും നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഫൊക്കാനയുടെ ഇത്തവണത്തെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്നായി മാറിയിരുന്നു.
നോര്ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ വനിതാ ഫോറത്തിന്റെ പ്രവര്ത്തനങ്ങള് പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ചിന്തോദ്ദീപകമായ സെമിനാറുകള്ക്കും വര്ക്ക് ഷോപ്പുകള്ക്കുമൊക്കെ നേതൃത്വം കൊടുക്കുന്ന വിമന്സ് ഫോറത്തിന് പിന്തുണയുമായി ലോത്തിലേക്കും ഏറ്റവും വലുതും പുരാതനവുമായ ഫൊക്കാന നേതൃത്വവും പ്രവര്ത്തിക്കുന്നു.
അഭിപ്രായ സ്വാതന്ത്ര്യവും സമത്വവും ആണ്പെണ് വ്യത്യാസമില്ലാതെ ഭരണഘടനാ ഓരോ പൗരനും അനുശാസിച്ചു തന്നിട്ടുള്ള മൗലികാവകാശമാണ്. തുല്യമായ അഭിപ്രയ സ്വാതത്ര്യം, ബില്ഡ് സ്മാര്ട്ട്, പുത്തന് ആശയങ്ങള് പുതുലോകത്തിന് വേണ്ടി എന്നെക്കെയുള്ള മുദ്രവാക്യങ്ങള് വാചകത്തില് മാത്രം ഒതുങ്ങുകയുണ് എന്ന് രേവതി പിള്ള അഭിപ്രായപ്പെട്ടു.
ഇനിയും ഫൊക്കാന വിമിന്സ് ഫോറം അമേരിക്കയിലെയും ഇന്ത്യയിലെയും സാംസ്കാരിക രാഷ്ട്രീയമേഖലയ്ക്കും സംഭാവന നല്കുവാന് വേണ്ടതെല്ലാം ചെയ്യുമെന്നും ഫൊക്കാന വിമൻസ്ഡേ സെലിബ്രേഷൻസിൽ ഏവരും പങ്കെടുക്കണമെന്നും വിമൻസ് ഫോറം ചെയർ രേവതി പിള്ള, സെക്രട്ടറി സുബി ബാബു, കോ ചെയർസ് ആയ സരൂപാ അനില്, ബിലു കുര്യൻ, ഷീല ചെറു, ശ്രീവിദ്യ രാമചന്ദ്രൻ, വിമെൻസ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷോജി സിനോയ്, ശോശാമ്മ ആൻഡ്രൂസ്, അബ്ജ അരുൺ, പ്രിയ ലൂയിസ്, സുനൈന ചാക്കോ, ഉഷ ചാക്കോ, ലിസി തോമസ്, ശീതൾ ദ്വാരക, എൽസി വിതയത്തിൽ, കവിത മേനോൻ, ഷീന എബ്രഹാം, ജൈന്റ് ജോൺ എന്നിവർ അഭ്യർഥിച്ചു.
NRI
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ മലയാളി സംഘടനകളുടെ മഹാസംഘടനയായ ഫൊക്കാന തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനാർഥിയായ ലീലാ മാരേട്ട് നയിക്കുന്ന "ടീം എംപവർ' പാനലിൽ യുവജന കമ്മിറ്റി സ്ഥാനത്തേക്ക് ഇസബൽ മാലിത്തുരുത്തേല് മത്സരിക്കുന്നു.
ഷിക്കാഗോയിലെ സജീവ യുവ നേതാവായ ഇസബൽ സമൂഹ പങ്കാളിത്തം, യുവജന മാർഗനിർദ്ദേശം, പ്രഫഷണൽ വളർച്ച എന്നിവയിലൊക്കെയായി വലിയ ആവേശത്തോടെയാണ് പ്രവർത്തിച്ചു വരുന്നത്.
യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിസ് ആറ്റ് ഷിക്കാഗോയിൽ നിന്ന് ബയോളജിയിൽ ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മൈനറും നേടിയ ഇസബൽ, ഷിക്കാഗോലാൻഡ് മേഖലയിലെ വിവിധ ക്ലയന്റുകളുമായി പ്രവർത്തിക്കുന്നതോടൊപ്പം സമൂഹ സേവന പ്രവർത്തനങ്ങളിലും സജീവമാണ്.
കോളജ് കാലഘട്ടത്തിൽ തന്നെ നേതൃഗുണങ്ങൾ പ്രകടിപ്പിച്ച ഇസബൽ, Gao Lab-ൽ റിസർച്ച് അസിസ്റ്റന്റായി പ്രവർത്തിച്ചതിനൊപ്പം Honors College Tutor ആയി വിദ്യാർഥികൾക്ക് അക്കാദമിക് പിന്തുണ നൽകിയിരുന്നു.
തുടർന്ന് Social Outreach Committeeയുടെ ചെയറായി സമൂഹസേവന പ്രവർത്തനങ്ങളും വിദ്യാർഥി പങ്കാളിത്ത പരിപാടികളും നയിച്ചു. Society of Future Physiciansൽ Physician Lecture Committee ചെയറായി പ്രവർത്തിച്ചപ്പോൾ നിരവധി വിദ്യാഭ്യാസ പരിപാടികളും ഡോക്ടർമാരുടെ പ്രഭാഷണങ്ങളും ഏകോപിപ്പിക്കുന്നതിൽ നേതൃത്വം നൽകി.
അതിനുപുറമെ Consortium of Universities for Global Health-നൊപ്പം സേവന പ്രവർത്തനങ്ങളിലും, Asian American Mentorship Program വഴി വിദ്യാർത്ഥികളെ മാർഗനിർദ്ദേശം നൽകുന്നതിലും UI Health, Elmhurst Hospital തുടങ്ങിയ സ്ഥാപനങ്ങളിൽ സന്നദ്ധ സേവനം നടത്തുന്നതിലും ഇസബൽ സജീവമായിരുന്നു.
ഇപ്പോൾ റിയൽ എസ്റ്റേറ്റ് മേഖലയിലെ തന്റെ പ്രഫഷണൽ ജീവിതത്തോടൊപ്പം യുവജന ശക്തിയെ സമൂഹനിർമാണത്തിലേക്ക് കൊണ്ടുവരണമെന്ന ലക്ഷ്യത്തോടെയാണ് ഇസബൽ മുന്നോട്ട് വരുന്നത്.
യുവജനങ്ങളുടെ കഴിവുകളും ഊർജവും സമൂഹ വികസനത്തിന് വിനിയോഗിക്കാനുള്ള ശക്തമായ ദൗത്യബോധമാണ് അവരെ ഈ സ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നത്.
യുവജനങ്ങൾ നാളെയുടെ വാഗ്ദാനമാണെന്നും അവരുടെ ആശയങ്ങളും ഊർജവും സംഘടനകളെ മുന്നോട്ടു കൊണ്ടുപോകാൻ അനിവാര്യമാണെന്നും വിലയിരുത്തപ്പെടുന്ന ഈ സാഹചര്യത്തിൽ, വിവിധ പ്രായ വിഭാഗങ്ങളുടെയും വൈവിധ്യമാർന്ന പ്രഫഷണൽ പശ്ചാത്തലങ്ങളുടെയും ശക്തമായ കൂട്ടായ്മയായ ലീലാ മാരേട്ട് നയിക്കുന്ന ടീം എംപവർ ഫൊക്കാനയ്ക്ക് പുതിയ ഉണർവും ദിശയും നൽകുമെന്ന പ്രതീക്ഷ സമൂഹത്തിൽ ഉയരുന്നുണ്ട്.
ഇസബൽ മലിത്തുറുതേൽ പോലെയുള്ള യുവ നേതാക്കളുടെ പങ്കാളിത്തം ഫൊക്കാനയുടെ ഭാവിയെ കൂടുതൽ സജീവവും ലക്ഷ്യബോധമുള്ളതുമായ ദിശയിൽ നയിക്കുമെന്ന വിശ്വാസത്തിലാണ് സംഘടനാ പ്രവർത്തകരും യുവജനങ്ങളും.
NRI
ഹൂസ്റ്റൺ: വടക്കേ അമേരിക്കയിലെ മലയാളി സംഘടനകളുടെ കരുത്തായ ഫൊക്കാനയുടെ തെരഞ്ഞെടുപ്പിൽ പുതുതലമുറയുടെ പ്രതിനിധിയായി ഹൂസ്റ്റണിൽ നിന്നുള്ള ജോഹാൻ ഷിജോ ജോസഫ് മത്സരിക്കുന്നു.
ലീലാ മാരേട്ട് നയിക്കുന്ന ടീം എംപവർ പാനലിലാണ് ജോഹാൻ മത്സരിക്കുന്നത്. അനുഭവസമ്പത്തും യുവത്വത്തിന്റെ പ്രസരിപ്പും ഒത്തുചേരുന്ന ടീം എംപവർ പാനലിലൂടെ ഫൊക്കാനയുടെ പ്രവർത്തനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് ജോഹാൻ ലക്ഷ്യമിടുന്നത്.
യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണിലെ ബിസിനസ് അക്കൗണ്ടിംഗ് വിദ്യാർഥിയാണ് ജോഹാൻ. സഭയുടെ യുവജന വിഭാഗമായ പിയർലാൻഡ് സെന്റ് മേരീസ് പള്ളിയിലെ യൂത്ത് ബോർഡ് ട്രഷറർ എന്ന നിലയിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ആൽബർട്ട് മെമ്മോറിയൽ ടൂർണമെന്റ് സംഘടിപ്പിക്കുന്നതിൽ നേതൃത്വം വഹിച്ച അദ്ദേഹം, ക്യാമ്പസ് രാഷ്ട്രീയത്തിലും സജീവമായിരുന്നു.
യുവജന ശാക്തീകരണം, മെന്റർഷിപ്പ് പ്രോഗ്രാമുകൾ, സാംസ്കാരിക ഐക്യം തുടങ്ങിയവയാണ് തന്റെ ലക്ഷ്യമെന്ന് ജോഹാൻ പറഞ്ഞു.
NRI
ഫ്ലോറിഡ: ഫൊക്കാന ഇലക്ഷനിൽ മത്സരിക്കുന്ന ടീം ഇന്റഗ്രറ്റി പാനലിന് ഒർലാൻഡോയില് വമ്പിച്ച സ്വീകരണവും ആവേശകരമായ പിന്തുണയും. പാനൽ അംഗങ്ങൾ പങ്കെടുത്ത എല്ലാ ചടങ്ങുകളിലും വലിയ ജനപിന്തുണയാണ് ഉണ്ടായത്. ടീം ഇന്റഗ്രറ്റിയുടെ കിക്ക് ഓഫ് കാമ്പയിന്റെ ഉദ്ഘാടനം വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തിൽ നടത്തപ്പെട്ടു.
കിക്കോഫിന്റെ നേതൃത്വം വഹിച്ചത് ഒർലാൻഡോ ഏരിയയിലെ പ്രമുഖ മലയാളി സംഘടനകളായ ഓര്മ, ഒരുമ എന്നിവയും ഡേറ്റോണയിലെ "മാഡ്' എന്ന സംഘടനയുടെ നേതാക്കളായ ലിന്റാ ജോളി, രാജീവ് കുമാരന്, ചാക്കോ കുര്യന് എന്നിവരുമാണ്. സംഘടനകളുടെ പൂര്ണപിന്തുണയോടെ ഡെലിഗേറ്റുകൾ ആവുന്നവരും അഭ്യുദയകാംക്ഷികളുമായി അനേകം നേതാക്കള് പങ്കെടുത്തു.
NRI
ന്യൂയോര്ക്ക്: അമേരിക്കന് മലയാളികളുടെ പ്രഥമ ഫെഡറേഷനായ ഫൊക്കാനയുടെ ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഭാഗമായി ആവിഷ്കരിച്ചിരിക്കുന്ന ഭവന നിര്മാണ പദ്ധതിക്കായി പ്രമുഖ ചലചിത്ര പ്രതിഭകള് ഉള്പ്പെടെയുള്ളവരെ അണിനിരത്തി മെഗാ ഷോ സിനി ഫ്യൂഷന്-2026' അരങ്ങേറുന്നു.
വരുന്ന ഏപ്രില് 31 മുതല് മേയ് 31 വരെ നീണ്ടുനില്ക്കുന്ന വര്ണാഭമായ ഈ പരിപാടി അമേരിക്കയിലുടനീളമുള്ള പ്രേക്ഷകര്ക്ക് ഒരു പുത്തന് അനുഭവമായിരിക്കുമെന്ന് ഫൊക്കാന ഭാരവാഹികള് അറിയിച്ചു.
നര്ത്തകിയും നടിയുമായ അനു സിത്താര, ടിവി അവതാരകയും നടിയുമായ ആര്യ, ഗായകന് വിപിന് സേവ്യര്, മിമിക്രി കലാകാരന് രാജേഷ് അടിമാലി, കൊച്ചു ഗായിക റാനിയ റഫീഖ്, കാര്ത്തിക, സുനുല് പാറയ്ക്കല്, അഖില് കവലിയൂര്, റോണി റാഫേല്, ജസ്റ്റിന് പോള് തുടങ്ങിയവരും അണിനിരക്കുന്ന മെഗാ ഷോ ആണ് "സിനി ഫ്യൂഷന്-2026'.
വിശദവിവരങ്ങള്ക്ക്: സജിമോന് ആന്റണി (പ്രസിഡന്റ്) - 862 438 2361, ശ്രീകുമാര് ഉണ്ണിത്താന് (ജനറല് സെക്രട്ടറി): 914 886 2655, ജോയി ചാക്കപ്പന് (ടഷറര്) - 201 563 6294.
NRI
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഫൊക്കാന മുൻ പ്രസിഡന്റും സാംസ്കാരിക, മാധ്യമ പ്രവർത്തകനും കൂടിയായ ജോർജി വർഗീസിനെ (ഫ്ലോറിഡ) തെരഞ്ഞെടുത്തു.
കമ്മീഷൻ അംഗങ്ങളായി ഫൊക്കാന മുൻ പ്രസിഡന്റ് ജോൺ പി. ജോൺ (കാനഡ), ട്രസ്റ്റി ബോർഡ് സെക്രട്ടറി ബിജു ജോൺ കൊട്ടാരക്കര (ന്യൂയോർക്ക് ) എന്നിവരെയും തെരഞ്ഞെടുത്തതായി ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ജോജി തോമസ് അറിയിച്ചു.
ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ പെനിസിൽവേനിയയിലെ കലഹാരി റിസോർട്ടിൽ വച്ച് നടത്തപ്പെടുന്ന ഫൊക്കാനയുടെ അന്തർദേശീയ കൺവൻഷനിൽ വച്ചാണ് 2026-28 വർഷത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക.
ജോർജി വർഗീസ് ഫൊക്കാന പ്രസിഡന്റ്, ട്രസ്റ്റി ബോർഡ് ചെയർമാൻ, ഫൊക്കാന ടുഡേ ചീഫ് എഡിറ്റർ, തെരഞ്ഞെടുപ്പ് കമ്മീഷണർ, കേരള കൺവൻഷൻ ചെയർമാൻ എന്നീ നിലകളിലും ഫൊക്കാനയുടെ വിവിധ പദവികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഫ്ലോറിഡയിലെ സാമൂഹ്യ സാംസ്കാരിക മാധ്യമ മേഖലയിൽ സജീവ സാന്നിധ്യമായ ജോർജി വർഗീസ് ഫൊക്കാനയുടെ പൊതുസമ്മതനായ പ്രവർത്തകനായി എക്കാലവും അറിയപ്പെടുന്ന വ്യക്തിയാണ്.
ഒഐസിസി ഫ്ലോറിഡ ചാപ്റ്ററിന്റെ മുൻ പ്രസിഡന്റ്, ലോക കേരള സഭാംഗം, കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡ പ്രസിഡന്റ്, സെക്രട്ടറി, അഡ്വൈസറി ബോർഡ് ചെയർമാൻ, മാർത്തോമ്മാ സഭ നോർത്ത് അമേരിക്കൻ ഭദ്രാസന മെമ്പർ, സൗത്ത് ഫ്ലോറിഡ ചർച്ച് വൈസ് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്.
ബ്രോവാർഡ് കൗണ്ടി ഹ്യൂമൻ സർവീസിൽ സീനിയർ മാനേജർ ആയി ജോലി ചെയ്യുന്ന ജോർജി വർഗീസ്, തിരുവല്ല കവിയൂർ സ്വദേശിയാണ്.
ജോൺ പി. ജോൺ ഫൊക്കാനയുടെ മുൻ പ്രസിഡന്റ്, മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പത്തു തവണ ടോറന്റോ മലയാളി സമാജത്തിന്റെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഫൊക്കാന പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രസ്റ്റി ബോർഡ് മെമ്പർ, കമ്മിറ്റി മെമ്പർ, ഇലക്ഷൻ കമ്മീഷണർ എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം കളത്തിപ്പടി സ്വദേശിയായ ജോൺ കാനഡയിലെ അറിയപ്പെടുന്ന വ്യവസായിയാണ്.
ബിജു ജോൺ കൊട്ടാരക്കര ഫൊക്കാനയുടെ ഇപ്പോഴത്തെ ട്രസ്റ്റി ബോർഡ് സെക്രട്ടറിയും ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി മുൻ ട്രെഷററും അഡീഷണൽ അസോസിയേറ്റ് ട്രഷറർ, ഐപിസിഎൻഎ ന്യൂയോർക്ക് ചാപ്റ്റർ ജോ. ട്രഷറർ, ഫൊക്കാന ടുഡേ ചീഫ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
മലയാളം ട്രൈബൂൺ ഓൺലൈൻ പത്രത്തിന്റെ ചീഫ് എഡിറ്റർ, മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ അറിയപ്പെടുന്ന വ്യക്തിത്വമാണ്. സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പുറമെ കേരളത്തിന്റെ വിവിധ മേഖലകളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകുന്നുണ്ട്.
കേരള എൻജിനിയറിംഗ് ഗ്രാഡുവേറ്റ് അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ സജീവ പ്രവർത്തകനും സംഘടനയുടെ നിരവധി പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.
കീൻ ന്യൂസ് ലെറ്റർ ആൻഡ് പുബ്ലിക്കേഷൻസ് കോഓർഡിനേറ്റർ, കീൻ ലോംഗ് ഐലൻഡ് റീജിയണൽ വൈസ് പ്രസിഡന്റ്, പബ്ലിക് റിലേഷൻ കോഓർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചാപ്റ്ററിന്റെ ന്യൂയോർക്ക് റീജിയൺ വൈസ് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ദുബായിയിൽ ദീർഘകാലം ജോലി ചെയ്തിട്ടുള്ളതും നിലവിൽ ന്യൂയോർക്ക് ട്രാൻസിറ്റ് അതോറിറ്റിയിലെ സൂപ്പർവൈസറും റിയൽ എസ്റ്റേറ്റ് മേഖലയിലും പ്രവർത്തിക്കുന്ന ബിജു കൊട്ടാരക്കര സ്വദേശിയാണ്.