രാ​ഷ്ട്രീ​യ പ്ര​ഖ്യാ​പ​ന​ത്തി​നു മു​ന്പ് ര​ജ​നീ​കാ​ന്തു​മാ​യി ര​ഹ​സ്യ​കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്ന് ക​മ​ൽ
Thursday, February 22, 2018 11:19 PM IST
ചെ​ന്നൈ: രാ​ഷ്ട്രീ​യ പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​തി​നു മു​ന്പു​ത​ന്നെ ന​ട​ൻ ര​ജ​നീ​കാ​ന്തു​മാ​യി താ​ൻ ര​ഹ​സ്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നെ​ന്ന് ക​മ​ൽ​ഹാ​സ​ൻ. പി​ന്നീ​ട് എ​തി​രാ​ളി​ക​ളാ​യാ​ലും പ​ര​സ്പ​രം ബ​ഹു​മാ​നി​ക്കാ​ൻ ത​ങ്ങ​ൾ തീ​രു​മാ​നി​ച്ച​താ​യി ത​മി​ഴ് മാ​സി​ക​യാ​യ ആ​ന​ന്ദ​വി​ക​ട​നി​ൽ എ​ഴു​തി​യ പ്ര​തി​വാ​ര ലേ​ഖ​ന​ത്തി​ൽ പ​റ​ഞ്ഞു. എ​ന്നാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തെ​ന്നു വി​ശ​ദീ​ക​രി​ക്കാ​ൻ ക​മ​ൽ ത​യാ​റാ​യി​ല്ല.

പ​ക്ഷേ, താ​ൻ അ​വ​താ​ര​ക​നാ​യ ബി​ഗ് ബോ​സ് ഷോ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​ത​ന്നെ രാ​ഷ്ട്രീ​യ​പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച് ര​ജ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്ന് ക​മ​ൽ വെ​ളി​പ്പെ​ടു​ത്തി. ചെ​ന്നൈ പ്രാ​ന്ത​ത്തി​ലെ ഒ​രു സ്റ്റു​ഡി​യോ​യി​യാ​ണ് ബി​ഗ് ബോ​സ് ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത്. ഇ​തി​നു തൊ​ട്ട​ടു​ത്ത ലൊ​ക്കേ​ഷ​നി​ൽ ര​ജ​നി​യു​ടെ പു​തി​യ ചി​ത്രം കാ​ല​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ന്നി​രു​ന്നു.

കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നു​ള്ള നി​ർ​ദേ​ശം താ​നാ​ണ് മു​ന്നോ​ട്ടു​വ​ച്ച​തെ​ന്നും ക​മ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​രു കാ​റി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച​യെ​ന്നും രാ​ഷ്ട്രീ​യ​ത്തി​ലി​റ​ങ്ങാ​നു​ള്ള ത​ന്‍റെ തീ​രു​മാ​ന​ത്തെ ആ​ശ്ച​ര്യ​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹം കേ​ട്ട​തെ​ന്നും ക​മ​ൽ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​ക്ക​ൾ നീ​തി മ​യ്യ​മെ​ന്ന പേ​രി​ൽ ക​മ​ൽ ത​ന്‍റെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച പാ​ർ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു. ഏ​പ്രി​ൽ നാ​ലി​ന് തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ വ​ൻ രാ​ഷ്ട്രീ​യ പൊ​തു​യോ​ഗം ന​ട​ത്തു​മെ​ന്നും ക​മ​ൽ പ്ര​ഖ്യാ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.