മുംബൈയിൽ ഗുജറാത്തി കടകൾ എംഎൻഎസ് പ്രവർത്തകർ ആക്രമിച്ചു
Tuesday, March 20, 2018 4:32 AM IST
താ​നെ: മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ഗു​ജ​റാ​ത്തി ക​ട​ക​ളെ എം​എ​ൻ​എ​സ് പ്ര​വ​ർ​ത്ത​ർ ആ​ക്ര​മി​ച്ചു. മും​ബൈ​യി​ലും വ​സാ​യി​ലു​മാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മോ​ദി​മു​ക്ത ഭാ​ര​ത​ത്തി​നാ​യി എം​എ​ൻ​എ​സ് ത​ല​വ​ൻ രാ​ജ് താ​ക്ക​റെ ആ​ഹ്വാ​നം ന​ട​ത്തി​യ​തി​നു തൊ​ട്ടു​പി​റ​കേ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

മും​ബൈ-​അ​ഹ​മ്മ​ദാ​ബാ​ദ് ദേ​ശീ​യ​പാ​ത​യി​ൽ വ​സാ​യി​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി ഗു​ജ​റാ​ത്തി ക​ട​ക​ൾ ആ​ക്ര​മി​ച്ച എം​എ​ൻ​എ​സ് പ്ര​വ​ർ​ത്ത​ക​ർ ഗു​ജ​റാ​ത്തി ഭാ​ഷ​യി​ലെ​ഴു​തി​യ ബോ​ർ​ഡു​ക​ൾ മാ​യ്ച്ചു. തി​ങ്ക​ളാ​ഴ്ച മും​ബൈ​യി​ലെ കാ​ണ്ടി​വ്‌​ലി​യി​ലും ഗു​ജ​റാ​ത്തി​ക​ളു​ടെ മ​ധ​ര​പ​ല​ഹാ​ര​ക്ക​ട​യ്ക്കു നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ഇ​വി​ടെ​യും ഗു​ജ​റാ​ത്തി​ലെ​ഴു​തി​യ ബോ​ർ​ഡ് മാ​യ്ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ലും ഗു​ജ​റാ​ത്തി​ക​ളു​ടെ ക​ട​ക​ൾ​ക്കു നേ​രേ എം​എ​എ​ൻ​എ​സ് പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മ​ണ​മ​ഴി​ച്ചു​വി​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.