കമലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പരിപാടിയിൽ യുവമോർച്ചയുടെ ‘ചാണക വെള്ളം തളി’ പ്രതിഷേധം
Thursday, January 12, 2017 10:00 AM IST
തൃശൂർ: കൊടുങ്ങല്ലൂരിൽ സംവിധായകൻ കമലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പരിപാടി നടന്ന സ്‌ഥലത്ത് യുവമോർച്ചയുടെ പ്രതിഷേധം. പരിപാടി നടക്കുന്ന സ്‌ഥലത്തെത്തിയ യുവമോർച്ചാ പ്രവർത്തകർ ചാണക വെള്ളം തളിച്ച് പ്രതിഷേധിച്ചു.

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രത്സോവത്തിൽ സുപ്രീംകോടതി വിധിപ്രകാരം ദേശീയഗാനം കേൾപ്പിക്കേണ്ടതില്ലെന്നു കമൽ പറഞ്ഞതായി ആരോപിച്ചാണ് യുവമോർച്ചയുടെ പ്രതിഷേധം. നേരത്തെ, കമലിന്റെ വീടിനു മുമ്പിലും യുവമോർച്ച പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.