മ​ദ്ര​സ അ​ധ്യാ​പ​ക​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​; കാസർഗോട്ട് ഹർത്താൽ
Tuesday, March 21, 2017 4:05 AM IST
കാ​സ​ർ​ഗോ​ഡ്:​ മ​ദ്ര​സ അ​ധ്യാ​പ​ക​നെ താ​മ​സസ്ഥ​ല​ത്ത് ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​സ​ർ​ഗോ​ഡ് പ​ഴ​യ ചൂ​രി​യി​ലെ ഇ​സ​ത്തു​ൽ ഇ​സ്‌ലാം മ​ദ്ര​സ​യി​ല അ​ധ്യാ​പ​ക​നും പ​ള്ളി മു​അ​ദ്ദിനു​മാ​യ ക​ർ​ണാ​ട​ക കു​ട​ക് സ്വ​ദേ​ശി റി​യാ​സ് മൗ​ല​വി (30) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

തിങ്കളാഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. പ​ള്ളി​യോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ര​ണ്ടു മു​റി​ക​ളി​ൽ ഒ​രു മു​റി​യി​ലാ​ണ് റി​യാ​സ് കി​ട​ന്നി​രു​ന്ന​ത്. തൊ​ട്ട​ടു​ത്ത മു​റി​യി​ൽ പ​ള്ളി ഖ​ത്തീ​ബ് അ​ബ്ദു​ൾ അ​സീ​സ് മു​സ്‌ലി​യാ​രാ​ണ് താ​മ​സി​ക്കു​ന്ന​ത്. അ​ർ​ധരാ​ത്രി​യോ​ടെ ശ​ബ്ദം കേ​ട്ട് ഖ​ത്തീ​ബ് മു​റി തു​റ​ന്ന​പ്പോ​ൾ തു​ട​ർ​ച്ച​യാ​യി ക​ല്ലേ​റു​ണ്ടാ​യ​തോ​ടെ താ​ൻ മു​റി​യ​ട​ച്ച​താ​യി അ​സീ​സ് മു​സ്‌ലി​യാ​ർ പ​റ​ഞ്ഞു. തുടർന്ന് അക്രമം നടന്നതാ​യി മൈ​ക്കി​ലൂ​ടെ അ​നൗ​ണ്‍​സ് ചെ​യ്തു. നാ​ട്ടു​കാ​ർ എ​ത്തി​യ​പ്പോ​ൾ റി​യാ​സി​നെ ക​ഴു​ത്ത​റു​ത്ത് ചോ​ര​യി​ൽ കു​ളി​ച്ചു കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.

കേ​സ​ന്വേ​ഷ​ണ​ ന​ട​പ​ടി​ക​ൾ​ക്കാ​യി ഉ​ത്ത​ര​മേ​ഖ​ലാ എ​ഡി​ജി​പി രാ​ജേ​ഷ് ദി​വാ​ൻ, ഐ​ജി മ​ഹി​പാ​ൽ എന്നിവർ രാ​ത്രി ത​ന്നെ കാ​സ​ർ​ഗോ​ട്ടെ​ത്തി. മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചി​രു​ന്ന കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ അ​ദ്ദേ​ഹം ജി​ല്ല​യി​ലെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ആ​ശ​യവി​നി​മ​യം ന​ട​ത്തി. എ​ൻ.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ, ജി​ല്ലാ ക​ല​ക്ട​ർ കെ.​ജീ​വ​ൻ​ബാ​ബു, ഡി​വൈ​എ​സ്പി എം.​വി.​സു​കു​മാ​ര​ൻ, സിഐ അ​ബ്ദു​ൾ റ​ഹീം, എ​സ്ഐ അ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി.

കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്ന് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. മൃ​ത​ദേ​ഹം വി​ദ​ഗ്ധ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാറ്റി.

റി​യാ​സ് മൗ​ല​വി​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്നു കാ​സ​ർ​ഗോ​ഡ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ മുസ്‌ലിം ലീ​ഗ് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തു. പുലർച്ചെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ പ​രീ​ക്ഷാ​ർ​ഥിക​ൾ​ക്ക് ബു​ദ്ധി​മു​ട്ടി​ല്ലാ​ത്ത രീ​തി​യി​ലും, ആ​ശു​പ​ത്രി, പ​ത്രം, പാ​ൽ തു​ട​ങ്ങി​യ​വ​യെ ബാ​ധി​ക്കാ​ത്ത രീ​തി​യി​ലും സ​മാ​ധാ​ന​പ​ര​മാ​യി​രി​ക്ക​ണം ഹ​ർ​ത്താ​ലെ​ന്ന് ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൽ.​എ.​മ​ഹ്മൂ​ദ് ഹാ​ജി, സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല​ക്കു​ഞ്ഞി ചെ​ർ​ക്ക​ള എ​ന്നി​വ​ർ ആഹ്വാനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.