അമേരിക്കയുടെ യുദ്ധക്കൊതി വേണ്ടെന്ന് വെനസ്വേല
Sunday, August 13, 2017 8:09 AM IST
കാരക്കസ്: സൈനിക നടപടിക്ക് മടിയില്ലെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവന തള്ളി വെനസ്വേല. അമേരിക്കയുടെയും ട്രംപിന്‍റെ യുദ്ധക്കൊതിയാണ് ഇതിലൂടെ വ്യക്തമായതെന്ന് വെനസ്വേലൻ വിദേശകാര്യമന്ത്രി ജോർജ് അരീസ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര നിയമങ്ങൽക്ക് വിരുദ്ധമായ പ്രസ്താവനയാണ് ട്രംപ് നടത്തിയതെന്നും അരീസ കുറ്റപ്പെടുത്തി. ട്രംപിന്‍റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി ലോക നേതാക്കളും രംഗത്തെത്തിയിരുന്നു.

ശനിയാഴ്ചയാണ് വെനസ്വേലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളിൽ ഇടപെടാൻ അമേരിക്കയ്ക്ക് മടിയില്ലെന്നും സൈനിക നടപടി സ്വീകരിക്കാമടിയില്ലെന്നും ട്രപ് വ്യക്തമാക്കിയത്. വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയുടെ സ്വേഛാധിപത്യ നിലപാടുകൾക്ക് അന്ത്യംവരുത്തണമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

നേരത്തെ, ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് മഡൂറോ അനുവാദം തേടിയിരുന്നെങ്കിലും അത് നിലവിലെ സാഹചര്യത്തിൽ നടക്കില്ലെന്നും രാഷ്ട്രീയത്തടവുകാരെ വിട്ടയയ്ക്കുകയും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്താൽ മാത്രം കൂടിക്കാഴ്ചയെക്കുറിച്ച് ആലോചിച്ചാൽ മതിയെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.