2024 ഒളിമ്പിക്‌സിന് പാരീസ് വേദിയാകും; 2028ല്‍ ലോസ് ആഞ്ചലസ്
Wednesday, September 13, 2017 4:08 PM IST
ല​ണ്ട​ന്‍: 2024ലെ​യും 2028ലെ​യും ഒ​ളി​മ്പി​ക്‌​സ് വേ​ദി​ക​ള്‍ അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ചു. ഇ​തു​പ്ര​കാ​രം 2024ല്‍ ​പാ​രീ​സി​ലും 2028ല്‍ ​ലോ​സ് അ​ഞ്ച​ല​സി​ലും ഒ​ളി​മ്പി​ക്‌​സ് ന​ട​ക്കും. ഇതാദ്യമായാണ് രണ്ട് വേദികൾ ഒരുമിച്ചു പ്രഖ്യാപിക്കുന്നത്. ബുധനാഴ്ച​ ചേ​ര്‍ന്ന അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി വാ​ര്‍ഷി​ക ജ​ന​റ​ല്‍ബോ​ഡി​യാ​ണ് വേ​ദി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​രു ന​ഗ​ര​ങ്ങ​ളും ഇ​തു മൂ​ന്നാം ത​വ​ണ​യാ​ണ് ഒ​ളി​മ്പി​ക്‌​സി​നു വേ​ദി​യാ​കു​ന്ന​ത്. നേ​ര​ത്തെ 2024ലേ​ത് ലോ​സ് ആഞ്ച​ല​സി​ലും 2028 പാ​രീ​സി​ലു​മാ​യി​രു​ന്നു ന​ട​ത്താ​ന്‍ അ​നൗ​ദ്യോ​ഗി​ക ധാ​ര​ണ​യാ​യി​രു​ന്ന​ത്. എന്നാൽ പാരീസിൽ നടന്ന ഒളിന്പിക്സിന്‍റെ നൂറാം വാർഷികം 2024ലാണെന്നതാണ് പുതിയ തീരുമാനത്തിന് കാരണമായത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.