എ​ന്തി​നു താ​ജ്മ​ഹ​ൽ മാ​ത്ര​മാ​ക്കു​ന്നു, പാ​ർ​ല​മെ​ന്‍റുൾപ്പെടെ ത​ക​ർ​ക്ക​ണ​മെ​ന്ന് അ​സം​ഖാ​ൻ
Tuesday, October 17, 2017 9:36 PM IST
ന്യൂ​ഡ​ൽ​ഹി: താ​ജ്മ​ഹ​ൽ ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്ന ബി​ജെ​പി എം​എ​ൽ​എ സം​ഗീ​ത് സോ​മി​ന്‍റെ പ്ര​സ്താ​വ​ന​യെ വി​മ​ർ​ശി​ച്ച് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​സം​ഖാ​ൻ രം​ഗ​ത്ത്. താ​ജ്മ​ഹ​ൽ മാ​ത്ര​മ​ല്ല പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​വും രാ​ഷ്ട്ര​പ​തി ഭ​വ​നും ഉ​ൾ​പ്പെ​ടെ അ​ടി​മ​ത്ത​ത്തി​ന്‍റെ പ്ര​തീ​ക​ങ്ങ​ളാ​യ എ​ല്ലാ സ്മാ​ര​ക​ങ്ങ​ളും ത​ക​ർ​ക്ക​ണ​മെ​ന്ന് അ​സം​ഖാ​ൻ പ​റ​ഞ്ഞു.

സം​ഗീ​ത് സോം ​പ​റ​ഞ്ഞ​തി​നോ​ട് പ്ര​തി​ക​രി​ക്കാ​നി​ല്ല. ഇ​ന്ത്യ​യി​ലെ അ​ടി​മ​ത്ത​ത്തി​ന്‍റെ പ്ര​തീ​ക​ങ്ങ​ളാ​യ എ​ല്ലാ സ്മാ​ര​ക​ങ്ങ​ളും ത​ക​ർ​ക്ക​ണം. എ​ന്തി​നു താ​ജ്മ​ഹ​ൽ മാ​ത്രം? എ​ന്തു​കൊ​ണ്ട് പാ​ർ​ല​മെ​ന്‍റ് ത​ക​ർ​ത്തു​കൂ​ട? എ​ന്തു​കൊ​ണ്ട് രാ​ഷ്ട്ര​പ​തി ഭ​വ​ൻ ത​ക​ർ​ത്തു​കൂ​ട? എ​ന്തു​കൊ​ണ്ട് കു​ത്ത​ബ്മി​നാ​ർ ത​ക​ർ​ത്തു​കൂ​ട? എ​ന്തു​കൊ​ണ്ട് ഡ​ൽ​ഹി​യി​ലെ ചു​വ​പ്പു​കോ​ട്ട ത​ക​ർ​ത്തു​കൂ​ട? ഇ​തെ​ല്ലാം അ​ടി​മ​ത്ത​ത്തി​ന്‍റെ പ്ര​തീ​ക​ങ്ങ​ളാ​ണെ​ന്നും അ​സം​ഖാ​ൻ പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ നാ​ഥി​നെ​യും അ​സം​ഖാ​ൻ പ​രി​ഹ​സി​ച്ചു. 'ബാ​ദ്ഷാ'​യോ​ടും 'ചെ​റി​യ ബാ​ദ്ഷാ'​യോ​ടും ദേ​ശ​ദ്രോ​ഹി​ക​ള്‍ നി​ര്‍​മി​ച്ച സ്മാ​ര​ക​ങ്ങ​ള്‍ ത​ക​ര്‍​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
RELATED NEWS