Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
പരിസ്ഥിതി സൗഹൃദ വാഹനസംസ്കാരം വളരണം
WhatsApp
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കാനുള്ള യത്നത്തിന്റെ ലക്ഷ്യം അന്തരീക്ഷ മലിനീകരണം ഒഴിവാക്കുക മാത്രമല്ല, പ്രകൃതിവിഭവങ്ങളുടെ ചൂഷണം പരിമിതപ്പെടുത്തുകകൂടിയാണ്. പെട്രോളും ഡീസലും ഉപയോഗിച്ചുള്ള വാഹനങ്ങൾ അന്തരീക്ഷത്തിനുണ്ടാക്കുന്ന കഠിനമായ മലിനീകരണം വലിയ ആരോഗ്യപ്രശ്നവുമാണ്. രാജ്യതലസ്ഥാനം വൻതോതിൽ ഈ മലിനീകരണത്തിന്റെ ഫലം അനുഭവിക്കുന്നു.
രാജ്യത്തു നാലു ലക്ഷത്തോളം രജിസ്റ്റേർഡ് ഇലക്ട്രിക് വാഹനങ്ങളുണ്ടെന്നാണു കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ കണക്ക്. ഇതിൽ പകുതിയോളം ഉത്തർപ്രദേശിലും ഡൽഹിയിലുമാണ്. മറ്റു സംസ്ഥാനങ്ങളിലേക്കും ഇത്തരം വാഹനങ്ങൾ കൂടുതൽ പ്രചരിക്കേണ്ടിയിരിക്കുന്നു. വൈദ്യുത ഗതാഗത നയം നടപ്പാക്കുന്നതിന്റെ ഭാഗമായി, 2022 ആകുന്പോഴേക്കും പത്തു ലക്ഷം വൈദ്യുത വാഹനങ്ങൾ പുറത്തിറക്കാനാണു കേരള സർക്കാർ ഉദ്ദേശിക്കുന്നത്. പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ആ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കുന്ന കാര്യം പരിഗണനയിലാണെന്നു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം പാർലമെന്റിൽ പറഞ്ഞു.
ഇ-റിക്ഷകളും ഇ-കാർട്ടുകളുമാണ് ഇപ്പോൾ പ്രചാരത്തിലുള്ള ഇലക്ട്രിക് വാഹനങ്ങളിൽ ഏറിയപങ്കും. ഇവയ്ക്കു വാണിജ്യാടിസ്ഥാനത്തിൽ സർവീസ് നടത്തുന്നതിനു പെർമിറ്റ് ആവശ്യമാണെങ്കിലും രജിസ്ട്രേഷൻ ഇല്ലാതെയും നിരവധി വാഹനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ബാറ്ററിയിലോ എഥനോളിലോ പ്രവർത്തിക്കുന്ന വാഹനങ്ങൾക്കു പെർമിറ്റ് ആവശ്യമില്ലെന്നു 2018 ഒക്ടോബറിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ഹരിതോർജം എന്ന ആശയം ലോകമെന്പാടും വലിയ പ്രചാരം നേടിവരുകയാണ്. ഹരിതോർജത്തിലേക്കു മാറാൻ ലോകം ഒട്ടും വൈകിക്കൂടെന്നു പരിസ്ഥിതി ശാസ്ത്രജ്ഞർ ഏറെക്കാലമായി മുന്നറിയിപ്പു നൽകുന്നുണ്ട്. ഏതാനും ദശകങ്ങളായി ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന പരിസ്ഥിതി മലിനീകരണമാണ് ഇത്തരമൊരു അടിയന്തര സാഹചര്യത്തിലേക്കു നയിച്ചിരിക്കുന്നത്. ഫാക്ടറികളിൽനിന്നുള്ള പുകയെപ്പറ്റി നാം എപ്പോഴും ആവലാതിപ്പെടാറുണ്ടെങ്കിലും അന്തരീക്ഷ മലിനീകരണത്തിൽ വാഹനങ്ങൾ വലിയ പങ്കാണു വഹിക്കുന്നത്. ഈ നൂറ്റാണ്ടിൽ ഇന്ത്യയിൽ വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധനയാണുണ്ടായിരിക്കുന്നത്. കേരളത്തിലാകട്ടെ നിരത്തുകൾക്ക് ഉൾക്കൊള്ളാനാവാത്തവിധം കൂടുതൽക്കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങിക്കൊണ്ടിരിക്കുന്നു. പെട്രോളിയം ഉത്പന്നങ്ങളിൽനിന്നുള്ള അന്തരീക്ഷ മലിനീകരണം അടിയന്തരമായി കുറച്ചുകൊണ്ടുവന്നില്ലെങ്കിൽ നമ്മുടെയും വരുംതലമുറയുടെയും ആരോഗ്യം വലിയ അപകടത്തിലാകും.
വാഹനപ്പുകയിൽനിന്നു കുറച്ചെങ്കിലും രക്ഷപ്പെടാൻ ട്രാഫിക് ജംഗ്ഷനുകളിൽ ഡ്യൂട്ടിയിലുള്ള പോലീസുകാർ ഇപ്പോൾ മാസ്ക് ഉപയോഗിക്കാറുണ്ട്. താമസിയാതെ വഴിയാത്രക്കാരും മാസ്ക് ധരിക്കേണ്ടിവന്നേക്കും. അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന അന്തരീക്ഷമലിനീകരണത്തിനു ഭാഗിക പരിഹാരമാണു വൈദ്യുത വാഹനങ്ങൾ ഉപയോഗിക്കുകയെന്നത്.
വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതു തടയുക പ്രായോഗികമല്ല. പ്രകൃതിസൗഹൃദ ഊർജമുപയോഗിക്കുന്ന വാഹനങ്ങൾ കൂടുതലായി നിരത്തിലെത്തിക്കുകയാണു കരണീയം. ഇതിനുവേണ്ടി നമ്മുടെ എൻജിനിയറിംഗ് കോളജുകളും മറ്റും കൂടുതൽ പഠന ഗവേഷണങ്ങൾ നടത്തേണ്ടിയിരിക്കുന്നു. വാഹനനിർമാതാക്കളുടെ ഗവേഷണവിഭാഗങ്ങൾ വാണിജ്യതാത്പര്യങ്ങൾ കൂടി പരിഗണിച്ചാവും പല പരീക്ഷണങ്ങൾക്കും മുതിരുക. എന്നാൽ, സർക്കാർതന്നെ മുൻകൈയെടുത്തു പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. പാരന്പര്യേതര ഊർജസ്രോതസുകൾ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്യുക എന്നതാണു പ്രധാനം. അതിൽ കുറച്ചൊക്കെ വിജയം നാം നേടിയിട്ടുണ്ട്.
സന്പൂർണമായി സൗരോർജത്തിൽ പ്രവർത്തിക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനു കഴിയുന്നു. എംജി സർവകലാശാലയും സൗരോർജ ഉപയോഗത്തിനു നല്ല തുടക്കം കുറിച്ചിട്ടുണ്ട്. വാഹനങ്ങളിൽ സൗരോർജം ഉപയോഗിക്കുന്നതിനു പല പരിമിതികളുമുണ്ടാവാം. പക്ഷേ ഗവേഷണങ്ങൾ ഈ രംഗത്തുമുണ്ടാകണം.
രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് എസ്യുവി കോന ഹ്യൂണ്ടായ് മോട്ടോഴ്സ് ഈയിടെ വിപണിയിൽ അവതരിപ്പിച്ചു. ഇത് ഒരു തവണ ചാർജ് ചെയ്താൽ 452 കിലോമീറ്റർ സഞ്ചരിക്കാം. 80 ശതമാനം ചാർജ് ചെയ്യാൻ കഷ്ടിച്ച് ഒരു മണിക്കൂർ മതിയാവും. ഈ രംഗത്ത് ഇനിയുമേറെ ഗവേഷണങ്ങൾ നടക്കേണ്ടിയിരിക്കുന്നു. പല വികസിത രാജ്യങ്ങളിലും ഇലക്ട്രിക് കാറുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അവയ്ക്കായി പ്രത്യേക ചാർജിംഗ് സ്റ്റേഷനുകളുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ചാർജറുകൾ ഡ്രൈവർ വിശ്രമിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുന്പോൾ പ്രവർത്തിപ്പിക്കാം. വേഗം, സാങ്കേതിക മികവ്, ഉപയോഗക്ഷമത ഇതൊക്കെയാണ് ഒരു വാഹനത്തിൽനിന്നു മിക്കവരും പ്രതീക്ഷിക്കുന്നത്. ഇക്കാര്യങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ പിന്നിലാകാതിരുന്നാൽ അവയ്ക്ക് ഉപയോക്താക്കൾ ധാരാളമുണ്ടാകും. അത് അന്തരീക്ഷത്തിനുണ്ടാക്കുന്ന ആശ്വാസം പ്രകൃതിയെത്തന്നെ സ്വാധീനിക്കും.
ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവരുടെ വായ്പയുടെ പലിശയ്ക്ക് ഒന്നരലക്ഷം രൂപയുടെ ഇളവ് ഇക്കഴിഞ്ഞ ബജറ്റിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. 2019 ഏപ്രിൽ ഒന്നിനും 2023 മാർച്ച് 31നും ഇടയ്ക്ക് എടുക്കുന്ന വായ്പകളുടെ പലിശയ്ക്കാണ് ഇളവ്. ബിസിനസ് ആവശ്യങ്ങൾക്കുപയോഗിക്കുന്ന വാഹനങ്ങൾക്കും ഇളവു ബാധകമാണ്. ഊർജ സൗഹൃദ വാഹനങ്ങൾക്കു സബ്സിഡിയും വേണ്ടതാണ്.
ഇലക്ട്രിക് ഓട്ടോറിക്ഷകൾ നിർമിക്കാൻ കേരള ഓട്ടോമൊബൈൽസും തയാറായിട്ടുണ്ട്. ഒരെണ്ണത്തിനു രണ്ടര ലക്ഷം രൂപയാണു നിർമാണച്ചെലവു പ്രതീക്ഷിക്കുന്നത്. ഒറ്റത്തവണ ചാർജിൽ നൂറു കിലോമീറ്റർ വരെ ഓടിക്കാനാവും. അയ്യായിരം കിലോമീറ്റർ ടെസ്റ്റ് റൺ നടത്തിയ ശേഷമാണു പദ്ധതിയുമായി കെഎഎൽ മുന്നോട്ടു പോകുന്നത്. കെഎസ്ആർടിസിയുടെ സഹകരണത്തോടെ ഇലക്ട്രിക് ബസുകൾ നിർമിക്കാനും കെഎഎലിനു പദ്ധതിയുണ്ട്. ഇതിനുള്ള സമ്മതപത്രം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കൈമാറിയിരുന്നു. കൊച്ചിയിൽ നടന്ന ഇവോൾവ്-2019 ഇലക്ട്രിക് വാഹനമേള ഈ രംഗത്തെ പല നവീന പരീക്ഷണങ്ങളും പരിചയപ്പെടുത്തുന്നതായിരുന്നു. പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ നാളെയുടെയല്ല, ഇന്നിന്റെതന്നെ ആവശ്യമാണ്.
ജനങ്ങളുടെ അവസരം ഇതാ വന്നിരിക്കുന്നു
ആർഷ സംസ്കൃതിയുടെ കാവ്യപുണ്യം
പോലീസിന്റെ ടൂൾ കിറ്റും പൗരന്റെ നിസ്സഹായതയും
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കർണാടകയുടെ സമീപനവും
വിവാദക്കടലിലെ മത്സ്യബന്ധനം
സമരം തീർക്കാൻ ചർച്ച തുടരണം
പാസഞ്ചർ ട്രെയിനുകൾ ഓടിക്കാൻ സമയമായില്ലേ?
പഞ്ചാബിലെ ഇലക്ഷൻ ഫലം നൽകുന്ന സൂചനകൾ
ബിജെപിയുടെ ചാക്കിട്ടുപിടിത്തവും കോൺഗ്രസിന്റെ നിസഹായതയും
സാന്ത്വനസ്പർശത്തിന്റെ ആശ്വാസം നിഷേധിക്കരുത്
കുട്ടികളുടെ ഒളിച്ചോട്ടവും തകരുന്ന ബന്ധങ്ങളും
കേരളം വളരട്ടെ
അതിർത്തിയിൽ സമാധാനം വരട്ടെ
മലിനീകരണം കുറയ്ക്കണം, പക്ഷേ പാവങ്ങളെ കണ്ടംചെയ്യരുത്
കോവിഡ് ജാഗ്രതയിൽ ഉദാസീനത അപകടം
സർവകലാശാലാ സേവനങ്ങൾ വിദ്യാർഥികളുടെ അവകാശം
ഹിമാലയൻ ദുരന്തവും പാഠം പഠിക്കാത്തവരും
നാടു മുഴുവൻ വനമാക്കിയാൽ ജനങ്ങൾ എവിടെപ്പോകും?
അഭിപ്രായപ്രകടനം രാജ്യദ്രോഹമല്ല
മന്ത്രിസഭാ തീരുമാനങ്ങൾ നീതിപൂർവം നടപ്പാക്കണം
ജനങ്ങളുടെ അവസരം ഇതാ വന്നിരിക്കുന്നു
ആർഷ സംസ്കൃതിയുടെ കാവ്യപുണ്യം
പോലീസിന്റെ ടൂൾ കിറ്റും പൗരന്റെ നിസ്സഹായതയും
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കർണാടകയുടെ സമീപനവും
വിവാദക്കടലിലെ മത്സ്യബന്ധനം
സമരം തീർക്കാൻ ചർച്ച തുടരണം
പാസഞ്ചർ ട്രെയിനുകൾ ഓടിക്കാൻ സമയമായില്ലേ?
പഞ്ചാബിലെ ഇലക്ഷൻ ഫലം നൽകുന്ന സൂചനകൾ
ബിജെപിയുടെ ചാക്കിട്ടുപിടിത്തവും കോൺഗ്രസിന്റെ നിസഹായതയും
സാന്ത്വനസ്പർശത്തിന്റെ ആശ്വാസം നിഷേധിക്കരുത്
കുട്ടികളുടെ ഒളിച്ചോട്ടവും തകരുന്ന ബന്ധങ്ങളും
കേരളം വളരട്ടെ
അതിർത്തിയിൽ സമാധാനം വരട്ടെ
മലിനീകരണം കുറയ്ക്കണം, പക്ഷേ പാവങ്ങളെ കണ്ടംചെയ്യരുത്
കോവിഡ് ജാഗ്രതയിൽ ഉദാസീനത അപകടം
സർവകലാശാലാ സേവനങ്ങൾ വിദ്യാർഥികളുടെ അവകാശം
ഹിമാലയൻ ദുരന്തവും പാഠം പഠിക്കാത്തവരും
നാടു മുഴുവൻ വനമാക്കിയാൽ ജനങ്ങൾ എവിടെപ്പോകും?
അഭിപ്രായപ്രകടനം രാജ്യദ്രോഹമല്ല
മന്ത്രിസഭാ തീരുമാനങ്ങൾ നീതിപൂർവം നടപ്പാക്കണം
Latest News
തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: ഏഴുപേര്‍ അറസ്റ്റില്‍
യുഎഇയിൽ കോവിഡ് ബാധിതർ 3498; 16 മരണം
പാലക്കാട്ട് ലോറിയിൽ കടത്താൻ ശ്രമിച്ച വൻ സ്ഫോടക ശേഖരം പിടികൂടി
സിങ്കുവിലേക്ക് പോകും കർഷകർക്കൊപ്പം ഇരിക്കും: നൊദീപ് കൗർ
കോഴിക്കോട്ട് സിപിഎം പ്രവർത്തകന് കുത്തേറ്റു
Latest News
തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: ഏഴുപേര്‍ അറസ്റ്റില്‍
യുഎഇയിൽ കോവിഡ് ബാധിതർ 3498; 16 മരണം
പാലക്കാട്ട് ലോറിയിൽ കടത്താൻ ശ്രമിച്ച വൻ സ്ഫോടക ശേഖരം പിടികൂടി
സിങ്കുവിലേക്ക് പോകും കർഷകർക്കൊപ്പം ഇരിക്കും: നൊദീപ് കൗർ
കോഴിക്കോട്ട് സിപിഎം പ്രവർത്തകന് കുത്തേറ്റു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top