സാന്പത്തിക സ്വാതന്ത്ര്യവും സുരക്ഷയും ക്ഷേമരാഷ്‌ട്രത്തിന്‍റെ ലക്ഷ്യമാകണം
ഇ​​​ന്ത്യ​​​യി​​​ലെ വ​​​യോ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും സാ​​​മൂ​​​ഹ്യ​​​സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ൾ ന​​ട​​പ്പാ​​​ക്ക​​​ണം. സ്വാ​​​ത​​​ന്ത്ര്യം അ​​​ർ​​​ഥ​​​പൂ​​​ർ​​​ണ​​​മാ​​​ക​​​ണ​​​മെ​​​ങ്കി​​​ൽ എ​​​ല്ലാ​​​വ​​​ർ​​​ക്കും സാ​​​ന്പ​​​ത്തി​​​ക​​​സ്വാ​​​ത​​​ന്ത്ര്യം​​​കൂ​​​ടി ല​​​ഭി​​ക്കേ​​ണ്ട​​തു​​ണ്ട്.

രാ​​​ജ്യം 74-ാം സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നം ആ​​​ഘോ​​​ഷി​​​ക്കു​​​ക​​​യാ​​​ണി​​​ന്ന്. ര​​​ണ്ടു നൂ​​​റ്റാ​​ണ്ടോ​​​ളം ബ്രി​​​ട്ടീ​​​ഷ് ആ​​​ധി​​​പ​​​ത്യ​​​ത്തി​​​ലും അ​​​തി​​​നു​​​മു​​​ന്പ് ആ​​റു നൂ​​​റ്റാ​​​ണ്ടോ​​ളം മ​​റ്റു വി​​​ദേ​​​ശ​​​ശ​​​ക്തി​​​ക​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​മാ​​​യി​​​രു​​​ന്നു ഇ​​​ന്ത്യ​​​ൻ ഉ​​​പ​​​ഭൂ​​​ഖ​​​ണ്ഡ​​​ത്തി​​​ന്‍റെ ഗ​​​ണ്യ​​​മാ​​​യൊ​​​രു​ ഭാ​​​ഗം പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ. പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ ഖൊ​​​റാ​​​സ​​നി​​ൽ നി​​ന്നു​​ള്ള മു​​​ഹ​​​മ്മ​​​ദ് ഗോ​​​റി 1175-ൽ ​​സി​​​ന്ധു ന​​ദീ​​ത​​ട ​പ്ര​​​ദേ​​​ശ​​ങ്ങ​​ൾ ആ​​​ക്ര​​​മി​​​ച്ചു കീ​​​ഴ​​​ട​​​ക്കു​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് ഇ​​​ന്ത്യ​​​ൻ ഉ​​​പ​​​ഭൂ​​​ഖ​​​ണ്ഡ​​​ത്തി​​​ൽ വി​​പു​​ല​​​മാ​​​യ വി​​​ദേ​​​ശാ​​​ധി​​​പ​​​ത്യ​​​ത്തി​​​നു തു​​​ട​​​ക്കം​​​കു​​​റി​​​ക്കു​​​ന്ന​​​ത്. പി​​​ന്നീ​​​ടു വി​​​ദേ​​​ശി​​​ക​​​ളോ അ​​​വ​​​രു​​​ടെ പി​​​ന്മു​​​റ​​​ക്കാ​​​രോ ആ​​​യ അ​​​ടി​​​മ​​​വം​​​ശം, ഖി​​​ൽ​​​ജി​​​വം​​​ശം, തു​​​ഗ്ല​​​ക്ക് വം​​​ശം, സ​​​യ്യി​​​ദ് വം​​​ശം, ലോ​​​ദി വം​​​ശം എ​​​ന്നി​​​വ​​​രൊ​​​ക്കെ ഡ​​​ൽ​​​ഹി​​​യോ സ​​​മീ​​​പ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളോ ആ​​​സ്ഥാ​​​ന​​​മാ​​​ക്കി ഭ​​​ര​​ണം ന​​ട​​ത്തി. ഉ​​​സ്ബെ​​​ക്കി​​​സ്ഥാ​​​നി​​​ൽ​​​നി​​​ന്നു​​​ള്ള ട​​​ർ​​​ക്കോ- മം​​​ഗോ​​​ൾ വം​​​ശ​​​ജ​​​നാ​​​യ ബാ​​​ബ​​​ർ 1526-ൽ ​​​ഇ​​​ന്ത്യ​​​യി​​​ൽ മു​​​ഗ​​​ൾ​​സാ​​മ്രാ​​ജ്യ​​ത്തി​​നു തു​​ട​​ക്ക​​മി​​ട്ടു. 1757-ലെ ​​​പ്ലാ​​​സി യു​​​ദ്ധ​​​ത്തി​​​ൽ ഈ​​​സ്റ്റ് ഇ​​​ന്ത്യാ ക​​​ന്പ​​​നി ബം​​​ഗാ​​​ൾ ന​​​വാ​​​ബി​​​നെ തോ​​​ൽ​​​പി​​​ക്കു​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് ഇ​​​ന്ത്യ​​​യി​​​ൽ ബ്രി​​​ട്ടീ​​​ഷ് ഭ​​​ര​​​ണം സ്ഥാ​​​പി​​​ത​​​മാ​​​കു​​​ന്ന​​​ത്. മ​​​ഹാ​​​ത്മാ ​​​ഗാ​​​ന്ധി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന ത്യാ​​​ഗോ​​​ജ്വ​​​ല​​​മാ​​​യ സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​രം 190 വ​​​ർ​​​ഷം നീ​​​ണ്ടു​​​നി​​​ന്ന ബ്രി​​​ട്ടീ​​​ഷ് ഭ​​​ര​​​ണ​​​ത്തി​​​ന് അ​​​ന്ത്യം​​​കു​​​റി​​​ച്ചു​​​കൊ​​​ണ്ട് 1947 ഓ​​​ഗ​​​സ്റ്റ് 15-ന് ​​​ഇ​​​ന്ത്യ​​​ക്കു സ്വാ​​​ത​​​ന്ത്ര്യം നേ​​​ടി​​​ത്ത​​ന്നു. ഇ​​​ന്ത്യ ഏ​​​കോ​​​പി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും ഇ​​​വി​​​ടെ ജ​​​നാ​​​ധി​​​പ​​​ത്യ​​​ഭ​​​ര​​​ണം ന​​​ട​​​പ്പാ​​​വു​​​ക​​​യും​​​ചെ​​​യ്തു.

സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ മു​​​ക്കാ​​​ൽ നൂ​​​റ്റാ​​​ണ്ട് ഇ​​​ന്ത്യ​​​യെ​​​ന്ന രാ​​ഷ്‌‌​​ട്ര​​ത്തി​​​ന്‍റെ ക​​​രു​​​ത്ത് ലോ​​​ക​​​ത്തി​​​നു​​​മു​​​ന്പി​​​ൽ വി​​ളം​​ബ​​രം ചെ​​യ്യു​​​ന്ന​​​താ​​​യി​​​രു​​​ന്നു. പ​​​ല രം​​​ഗ​​​ങ്ങ​​​ളി​​​ലും വി​​​ക​​​സ​​​ന​​​ക്കു​​​തി​​​പ്പും വി​​​ക​​​സി​​​ത രാ​​​ജ്യ​​​ങ്ങ​​​ളോ​​​ടു കി​​​ട​​​പി​​​ടി​​​ക്കു​​​ന്ന നേ​​​ട്ട​​​ങ്ങ​​ളു​​മു​​ണ്ടാ​​യി. എ​​​ങ്കി​​​ലും വി​​​ക​​​സ​​​ന​​സ​​മീ​​പ​​ന​​​ത്തി​​​ൽ സന്തുലി​​​ത​​​ത്വ​​​വും സാ​​​മൂ​​​ഹ്യ​​​നീ​​​തി​​​യും ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​ൽ നാം ​​​വി​​​ജ​​​യി​​​ച്ചി​​​ല്ല എ​​​ന്ന ആ​​​ക്ഷേ​​​പ​​​വും ഉ​​യ​​ർ​​ന്നു​​കേ​​ട്ടു. ഉ​​​ള്ള​​​വ​​​നും ഇ​​​ല്ലാ​​​ത്ത​​​വ​​​നും ത​​​മ്മി​​​ലു​​​ള്ള അ​​​ന്ത​​​രം വ​​ലു​​താ​​യി. ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ത്മാ​​​വ് ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ വ​​​സി​​​ക്കു​​​ന്നു എ​​​ന്നാ​​​ണു രാ​​ഷ്‌​​ട്ര​​​പി​​​താ​​​വാ​​​യ ഗാ​​​ന്ധി​​​ജി വി​​ശ്വ​​സി​​ച്ച​​​ത്. എ​​​ന്നാ​​​ൽ, ഗാ​​​ന്ധി​​​ജി സ്വ​​​പ്നം​​​ക​​​ണ്ട രാ​​​മ​​​രാ​​​ജ്യം ഇ​​​ന്നും അ​​​ക​​​ലെ​​​ത്ത​​ന്നെ. അ​​​ധി​​​കാ​​​ര​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ സ്വാ​​​ധീ​​​നം ചെ​​​ലു​​​ത്താ​​​ൻ ക​​​ഴി​​​യു​​​ന്ന വ്യ​​​വ​​​സാ​​​യി​​​ക​​​ളും സ​​​ന്പ​​​ന്ന​​​രും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​വൃ​​​ന്ദ​​​വും മ​​​റ്റു സം​​​ഘ​​​ടി​​​ത വി​​​ഭാ​​​ഗ​​​ങ്ങ​​​ളും നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി​​​യ​​​പ്പോ​​​ൾ ക​​​ർ​​​ഷ​​​ക​​​രും അ​​​സം​​​ഘ​​​ടി​​​ത വി​​​ഭാ​​​ഗ​​​ങ്ങ​​​ളും പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രും അ​​​വ​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ട്ടു. ജീ​​​വി​​​ത​​​ത്തി​​​ന്‍റെ സാ​​​യാ​​​ഹ്നം​​​വ​​​രെ എ​​​ല്ലു​​​മു​​​റി​​​യെ പ​​​ണി​​​യെ​​​ടു​​​ത്തു കു​​​ടും​​​ബം പോ​​​റ്റാ​​​ൻ ക​​​ഷ്ട​​​പ്പെ​​​ട്ട ക​​​ർ​​​ഷ​​​ക​​​രും അ​​​സം​​​ഘ​​​ടി​​​ത വി​​​ഭാ​​​ഗ​​​ങ്ങ​​​ളും വാ​​​ർ​​​ധ​​​ക്യ​​​കാ​​​ല​​​ത്ത് മ​​​രു​​​ന്നി​​​നും ചി​​​ല​​​പ്പോ​​​ൾ ഭ​​​ക്ഷ​​​ണ​​​ത്തി​​​നു​​​പോ​​ലും ഗ​​​തി​​​യി​​​ല്ലാ​​​തെ അ​​​വ​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന സ്ഥി​​​തി വ്യാ​​​പ​​​ക​​​മാ​​​യി. വ​​​യോ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു സാ​​​മൂ​​​ഹ്യ​​​സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ൾ വി​​​ക​​​സി​​​ത രാ​​​ജ്യ​​​ങ്ങ​​​ളി​​ൽ ന​​​ട​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും അ​​​ത്ത​​​ര​​​മൊ​​​രു ചി​​​ന്ത ഇ​​​ന്ത്യ​​​യി​​​ലെ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു കാ​​ര്യ​​​മാ​​​യി ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.

ഈ​​​യൊ​​​രു പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് അ​​​റു​​​പ​​​തു വ​​​യ​​​സു ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ക്കെ​​​ല്ലാം പെ​​​ൻ​​​ഷ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം പ​​​ല കോ​​​ണു​​​ക​​​ളി​​​ൽ​​​നി​​​ന്ന് ഉ​​​യ​​​ർ​​​ന്നു​​​വ​​​ന്നി​​​ട്ടു​​​ള്ള​​​ത്. സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷി​​​ത​​​ത്വം എ​​ങ്ങ​​നെ പ്രാ​​യോ​​ഗി​​ക​​മാ​​ക്കാം എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ദീ​​​പി​​​ക​ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​ൽ ഒ​​​രു സം​​​വാ​​​ദം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. അ​​​റു​​​പ​​​തു വ​​​യ​​​സാ​​​യ എ​​​ല്ലാ​​​വ​​​ർ​​​ക്കും പ്രതിമാസം 10,000 രൂപ പെ​​​ൻ​​​ഷ​​​ൻ വേണമെന്ന് വ​​​ൺ ഇ​​​ന്ത്യ, വ​​​ൺ പെ​​​ൻ​​​ഷ​​​ൻ കൂ​​​ട്ടാ​​​യ്മ പോ​​ലു​​ള്ള​​വ​​ർ വാദിക്കുന്നു. ജീ​​വി​​ത​​ത്തി​​ന്‍റെ ന​​​ല്ലകാ​​​ലം മു​​​ഴു​​​വ​​​ൻ പ​​​ണി​​​യെ​​​ടു​​​ത്തി​​​ട്ടും വാ​​​ർ​​​ധ​​​ക്യ​​​ത്തി​​​ൽ ഉ​​​പ​​​ജീ​​​വ​​​ന​​​മാ​​​ർ​​​ഗ​​​മി​​​ല്ലാ​​​തെ ക​​​ഷ്ട​​​പ്പെ​​​ടു​​​ന്ന ധാ​​​രാ​​​ളം​​​പേ​​​രെ സ​​മൂ​​ഹ​​ത്തി​​ൽ കാ​​ണാം. സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും സം​​​ഘ​​​ടി​​​ത മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ​​​ണി​​​യെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും മാ​​​ത്ര​​​മാ​​​ണു മാ​​​സം​​​തോ​​​റും കൃ​​​ത്യ​​​മാ​​​യ വേ​​​ത​​​നം ല​​​ഭി​​​ക്കു​​​ന്ന​​​ത്. അ​​​വ​​​ർ വി​​​ര​​​മി​​​ക്കു​​​ന്പോ​​​ൾ പെ​​​ൻ​​​ഷ​​​നും ഉ​​​റ​​​പ്പാ​​​ക്ക​​​പ്പെ​​​ടു​​​ന്നു. അ​​വ​​​രെ​​ക്കാ​​ൾ ഒ​​ട്ടും കു​​റ​​യാ​​ത്ത പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള​​​വ​​​രാ​​​ണു മ​​​ണ്ണി​​​ൽ പ​​​ണി​​​യെ​​​ടു​​​ക്കു​​​ന്ന ക​​​ർ​​​ഷ​​​ക​​​രും ക​​​ർ​​​ഷ​​​ക​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും ദി​​​വ​​​സ​​​ക്കൂ​​​ലി​​​ക്കാ​​​രു​​​മെ​​​ല്ലാം. സ​​​ർ​​​ക്കാ​​​രി​​​നു ല​​​ഭി​​​ക്കു​​​ന്ന നി​​​കു​​​തി​​​പ്പ​​​ണ​​​ത്തി​​​ന്‍റെ അ​​​ർ​​​ഹ​​​മാ​​​യ പ​​​ങ്ക് എ​​​ല്ലാ​​​വ​​​ർ​​​ക്കും അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​താ​​​ണ്. സ​​​ന്പ​​​ത്തി​​​ന്‍റെ​​​യും ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളു​​​ടെ​​​യും നീ​​​തി​​​പൂ​​​ർ​​​വ​​​ക​​​മാ​​​യ വി​​​ത​​​ര​​​ണ​​​മാ​​​ണ് ക്ഷേ​​​മ​​​രാ​​ഷ്‌​​ട്ര​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​നം.

ഇ​​​ന്ത്യ​​​യി​​​ലെ എ​​​ല്ലാ പൗ​​​ര​​​ന്മാ​​​ർ​​​ക്കും ജീ​​​വി​​​ക്കാ​​​നാ​​​വ​​​ശ്യ​​​മാ​​​യ അ​​​ടി​​​സ്ഥാ​​​ന​​​വ​​​രു​​​മാ​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​കളെ സാ​​​ന്പ​​​ത്തി​​​ക​​​വി​​​ദ​​​ഗ്ധ​​​രും സാ​​​മൂ​​​ഹി​​​ക​​​നേ​​​താ​​​ക്ക​​​ളു​​​മൊ​​​ക്കെ സ്വാ​​​ഗ​​​തം ​​​ചെ​​​യ്യു​​​ന്നു​​​ണ്ട്. നി​​​ശ്ചി​​​ത പ്രാ​​​യ​​​ത്തി​​​നു മു​​​ക​​​ളി​​​ലു​​​ള്ള എ​​​ല്ലാ​​​വ​​​ർ​​​ക്കും പെ​​​ൻ​​​ഷ​​​ൻ ല​​​ഭി​​​ക്കേ​​​ണ്ട​​​ത് അ​​​ഭി​​​ല​​​ഷ​​​ണീ​​​യം​ ത​​​ന്നെ​​​യാ​​​ണെ​​ങ്കി​​ലും ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ യാ​​​ഥാ​​​ർ​​​ഥ്യ​​​ാധി​​​ഷ്ഠി​​​ത​​​മാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​വ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. ചെ​​​യ്യു​​​ന്ന ജോ​​​ലി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​ണു ശ​​​ന്പ​​​ള​​​വും പെ​​​ൻ​​​ഷ​​​നു​​​മെ​​​ന്ന​​​തു സാ​​​ർ​​​വ​​​ത്രി​​​ക​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള ത​​​ത്വ​​​മാ​​​ണ്. അ​​തേ​​സ​​മ​​യം, ഒ​​​രു ജ​​​നാ​​​ധി​​​പ​​​ത്യ​​​സ​​​മൂ​​​ഹ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ പെ​​​ൻ​​​ഷ​​​ൻ ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​രും പ​​രി​​മി​​ത വ​​​രു​​​മാ​​​നം മാത്രമു​​​ള്ള​​​വ​​​രു​​​മാ​​​യ പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കും മാ​​​ന്യ​​​മാ​​​യ ജീ​​​വി​​​തം ന​​​യി​​​ക്കാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം ഒ​​​രു​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. അ​​​തി​​​നു​​​വേ​​​ണ്ടി​​​യാ​​​ണു വി​​​ക​​​സി​​​ത രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ സോ​​​ഷ്യ​​​ൽ സെ​​​ക്യൂ​​​രി​​​റ്റി പെ​​​ൻ​​​ഷ​​​നും തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ​​​വേ​​​ത​​​ന​​​വും മ​​​റ്റും ന​​​ട​​​പ്പാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ന​​​മ്മു​​​ടെ രാ​​​ജ്യ​​​ത്ത് അങ്ങനെയുള്ളവ​​​ർ​​​ക്കു ജീ​​​വ​​​സ​​​ന്ധാ​​​ര​​​ണ​​​ത്തി​​​നു​​​ള്ള തു​​​ക ല​​​ഭ്യ​​​മാ​​​ക്കേ​​​ണ്ട​​​തു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ട​​​മ​​​യാ​​​ണ്. വി​​​വി​​​ധ ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​നു​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കി കേ​​​ര​​​ളം ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു മാ​​​തൃ​​​ക കാ​​​ണി​​​ച്ചു​​​കൊ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

ഇ​​ത്ത​​രം സാ​​​മൂ​​​ഹ്യ​​​സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള പ​​​ണം എ​​​ങ്ങ​​​നെ ക​​​ണ്ടെ​​​ത്തു​​​മെ​​​ന്ന​​​താ​​​ണു വലിയ ചോദ്യം. കേ​​​ര​​​ള​​​ത്തി​​​ൽ 60 വ​​​യ​​​സു ക​​​ഴി​​​ഞ്ഞ 50 ല​​​ക്ഷം പേ​​​ർ​​​ക്ക് 10,000 രൂ​​​പ വീ​​​തം കൊ​​​ടു​​​ക്കാ​​​ൻ പ്ര​​​തി​​​മാ​​​സം 5,000 കോ​​​ടി രൂ​​​പ വേ​​​ണം. ഇ​​​ന്ത്യ​​​യി​​​ലെ 138 കോ​​​ടി ജ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ത്തു ശ​​​ത​​​മാ​​​നം​​​വ​​​രു​​​ന്ന വ​​​യോ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു പ്ര​​​തി​​​മാ​​​സം 10,000 രൂ​​​പ വ​​​ച്ചു​​​ന​​​ൽ​​​കാ​​​ൻ പ്ര​​​തി​​​വ​​​ർ​​​ഷം 16.56 ല​​​ക്ഷം കോ​​​ടി രൂ​​​പ വേ​​​ണ്ടി​​​വ​​​രും. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഒ​​​രു വ​​​ർ​​​ഷ​​​ത്തെ ബ​​​ജ​​​റ്റ് 30 ല​​​ക്ഷം കോ​​​ടി രൂ​​​പ മാ​​​ത്ര​​​മാ​​​ണ്. ഇ​​​പ്പോ​​​ൾ പെ​​​ൻ​​​ഷ​​​ൻ ല​​​ഭി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ പെ​​​ൻ​​​ഷ​​​ൻ വെ​​​ട്ടി​​​ച്ചു​​​രു​​​ക്കി മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കു പെ​​​ൻ​​​ഷ​​​ൻ ന​​​ൽ​​​കു​​​ന്ന​​​തു പ്രാ​​​യോ​​​ഗി​​​ക​​​മ​​​ല്ല. അ​​​തു നീ​​​തി​​​യു​​​മ​​​ല്ല. ഒ​​​രു വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ നീ​​​തി മ​​​റു​​​ഭാ​​​ഗ​​​ത്തി​​​ന് അ​​​നീ​​​തി​​​യാ​​​ക​​​രു​​​ത​​​ല്ലോ.​​ ക്ഷേ​​​മ പെ​​​ൻ​​​ഷ​​​ൻ തു​​​ക​​​ക​​​ൾ കാ​​​ലോ​​​ചി​​​ത​​​മാ​​​യി വ​​​ർ​​​ധി​​​പ്പിക്കു​​​ക​​​യാ​​​ണ് അ​​​തി​​​നൊ​​​രു പ​​​രി​​​ഹാ​​​ര​​​മാ​​​യി പ​​​ല​​​രും നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന​​​ത്. വ​​​രു​​​മാ​​​നം കു​​​റ​​​ഞ്ഞ​​​വ​​​ർ​​​ക്കോ വ​​​രു​​​മാ​​​നം ഇ​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കോ മാ​​​ത്രം സ​​​ർ​​​ക്കാ​​​ർ ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി​ പ​​​ല സാ​​​ന്പ​​​ത്തി​​​ക​​​വി​​​ദ​​​ഗ്ധ​​​രും മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്നു.

ക​​​ർ​​​ഷ​​​ക​​​രും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​മാ​​​യ പ​​​രി​​​മി​​​ത വ​​​രു​​​മാ​​​ന​​​ക്കാ​​​ർ​​​ക്കു കു​​​റ​​​ഞ്ഞ അ​​​ടി​​​സ്ഥാ​​​ന​​​വ​​​രു​​​മാ​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി കോ​​​ൺ​​​ഗ്ര​​​സ് പ്ര​​ഖ്യാ​​പി​​​ച്ച തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വാ​​​ഗ്ദാ​​​ന​​​മാ​​​യ ന്യാ​​​യ് പ​​​ദ്ധ​​​തി ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ഒ​​​ന്നാ​​​യി​​​രു​​​ന്നു. ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​ർ ഇ​​​പ്പോ​​​ൾ ന​​​ട​​​പ്പാ​​​ക്കി​​​വ​​​രു​​​ന്ന പി​​​എം കി​​​സാ​​​ൻ സ​​​മ്മാ​​​ൻ പ​​​ദ്ധ​​​തി​​യും ഇ​​​തി​​​നോ​​​ടു സാ​​​മ്യ​​​മു​​​ള്ള​​​താ​​​ണ്. രാ​​ജ്യ​​ത്തി​​ന്‍റെ സാ​​മ്പ​​ത്തി​​ക​​നി​​ല നോ​​ക്കു​​മ്പോ​​ൾ വ്യ​​ക്തി​​ക​​ളു​​ടെ ആ​​സ്തി​​​യോ​​​ടും വ​​​രു​​​മാ​​​ന​​​ത്തോ​​​ടും ബ​​​ന്ധി​​​പ്പി​​​ച്ചു മാ​​​ത്ര​​​മേ ഇ​​​ത്ത​​​രം പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ക്കാ​​​നാ​​​വൂ. സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ മു​​​ക്കാ​​​ൽ നൂ​​​റ്റാ​​​ണ്ടു പി​​​ന്നി​​​ടു​​​ന്പോ​​​ഴെ​​​ങ്കി​​​ലും ഇ​​​ന്ത്യ​​​യി​​​ലെ വ​​​യോ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും സാ​​​മൂ​​​ഹ്യ​​​സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ൾ ന​​ട​​പ്പാ​​​ക്ക​​​ാൻ കഴിയണം. സ്വാ​​​ത​​​ന്ത്ര്യം അ​​​ർ​​​ഥ​​​പൂ​​​ർ​​​ണ​​​മാ​​​ക​​​ണ​​​മെ​​​ങ്കി​​​ൽ എ​​​ല്ലാ​​​വ​​​ർ​​​ക്കും സാ​​​ന്പ​​​ത്തി​​​ക​​​സ്വാ​​​ത​​​ന്ത്ര്യം​​​കൂ​​​ടി ല​​​ഭി​​ക്കേ​​ണ്ട​​തു​​ണ്ട്.