Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
പോലീസ് നിയമ ഭേദഗതി പിൻവലിക്കേണ്ടതുതന്നെ
WhatsApp
അഭിപ്രായസ്വാതന്ത്ര്യം തീർത്തും പരിമിതപ്പെടുത്തും എന്നതാണ് പോലീസ് നിയമഭേദഗതിക്കെതിരേ ഉയർന്ന ഒരു വലിയ വിമർശനം. ജനാധിപത്യത്തിന്റെ മൂലക്കല്ലാണ് അഭിപ്രായസ്വാതന്ത്ര്യം.
സൈബർ കുറ്റവാളികളെ നേരിടുന്നതിനു സംസ്ഥാന സർക്കാർ പോലീസ് ആക്ടിൽ കൊണ്ടുവരുന്ന ഭേദഗതി പോലീസോ ഭരണാധികാരികളോ ദുരുപയോഗപ്പെടുത്തുന്ന വിധത്തിലാകാൻ പാടില്ലെന്ന് ഒരുമാസം മുന്പ് ഇതേ പംക്തിയിൽ എഴുതിയിരുന്നു. എന്നാൽ, ഇത്തരത്തിലുള്ള അഭിപ്രായങ്ങളെയും എതിർപ്പുകളെയും കണക്കിലെടുക്കാതെ, പോലീസ് ആക്ടിൽ 118-എ എന്ന വകുപ്പ് കൂട്ടിച്ചേർത്ത് ഓർഡിനൻസ് തയാറാക്കുകയും കഴിഞ്ഞദിവസം ഗവർണർ അതിൽ ഒപ്പിടുകയും ചെയ്തു. ഈ നിയമഭേദഗതി ദുരുപയോഗത്തിനിടയാക്കുമെന്നു വ്യാപകമായ ആശങ്കയും അതിനാൽ പ്രതിഷേധവും ഉയർന്ന സാഹചര്യത്തിൽ ഓർഡിനൻസ് നടപ്പാക്കില്ലെന്നും നിയമസഭയിൽ ചർച്ച നടത്തിയശേഷം തുടർനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്. പോലീസ് നിയമഭേദഗതിയിൽ സിപിഎം കേന്ദ്ര നേതൃത്വവും വിയോജിപ്പ് അറിയിച്ചിരുന്നു. ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കകൾ കണക്കിലെടുത്തും എതിരഭിപ്രായങ്ങൾ മാനിച്ചും നിയമഭേദഗതിയിൽനിന്നു പിന്മാറാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ഉചിതമായി.
സൈബർ ആക്രമണങ്ങൾ തടയാൻ കൊണ്ടുവന്ന നിയമഭേദഗതിയിൽ സൈബർ മാധ്യമം എന്നു പ്രത്യേകം പരാമർശിക്കാതിരുന്നതും നിയമഭേദഗതി എല്ലാ മാധ്യമങ്ങൾക്കും ബാധകമാണെന്നു വിജ്ഞാപനത്തിൽ പറഞ്ഞിരുന്നതുമാണു സംശയങ്ങൾക്കും ആശങ്കയ്ക്കുമിടയാക്കിയ പ്രധാന കാരണം. ഏതെങ്കിലും തരത്തിലുള്ള വിനിമയോപാധികളിലൂടെ വ്യാജപ്രചാരണം നടത്തിയാൽ അതു കുറ്റകരമാകുമെന്നാണു വ്യവസ്ഥ ചെയ്തിരുന്നത്. നിയമം ദുരുപയോഗം ചെയ്യുന്നവർക്ക് ഇതിലൂടെ മുഴുവൻ മാധ്യമങ്ങളെയും കുരുക്കിലാക്കാമെന്ന ആശങ്ക അസ്ഥാനത്തായിരുന്നില്ല. പ്രസിദ്ധീകരിക്കപ്പെടുന്ന വാർത്തകൾ സത്യമാണോ വ്യാജമാണോ എന്നു പരിശോധിക്കുന്നത് ആരാണെന്നോ ഏതുതരത്തിലാണെന്നോ വ്യക്തമാക്കിയിട്ടുമില്ലായിരുന്നു.
പോലീസിന് അമിതാധികാരം നൽകുന്ന നിയമമാണിതെന്നും സർക്കാരിനെതിരേ വിമർശനം ഉന്നയിക്കുന്ന മാധ്യമങ്ങൾക്കു കൂച്ചുവിലങ്ങിടുകയാണു നിയമഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്നും വിമർശനമുയർന്നത് ഇത്തരം ന്യൂനതകൾ കൊണ്ടാണ്. അധികാരത്തിലിരിക്കുന്ന ഏതു പാർട്ടിയും തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാനും എതിരാളികളെ തകർക്കാനും നിയമങ്ങൾ ദുരുപയോഗം ചെയ്യുമെന്നതിന് ഇന്ത്യയിൽ ദൃഷ്ടാന്തങ്ങൾ വേണ്ടുവോളമുണ്ട്. അങ്ങനെ പലതും ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുകയുമാണ്. പോലീസിന് അമിതാധികാരം കൊടുക്കുന്നതു ഭസ്മാസുരനു വരംകൊടുക്കുന്നതുപോലെയാണെന്നു കരുതാൻ സാമാന്യബുദ്ധി മാത്രംമതി.
സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം ഇന്നു വൻതോതിൽ നടക്കുന്നുണ്ട് എന്നതു യാഥാർഥ്യമാണ്. ഒരു മൊബൈൽ ഫോൺ കൈയിലുണ്ടെങ്കിൽ ആർക്കും ആരെയും അധിക്ഷേപിക്കുകയും തേജോവധം നടത്തുകയും ചെയ്യാം എന്ന സ്ഥിതിയാണിപ്പോൾ. കൈയൂക്കും സ്വാധീനശക്തിയും അധികാരവുമില്ലാത്തവർ ഇത്തരം നിന്ദനങ്ങൾ നിശബ്ദം സഹിക്കുക മാത്രമേ നിവൃത്തിയുള്ളു. തീർച്ചയായും, പൗരന്റെ അന്തസും അഭിമാനവും അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളും നടപടിക്രമങ്ങളും ഉണ്ടായേ തീരൂ. അതിനു നിയമഭേദഗതികൾ ആവശ്യമുണ്ടെങ്കിൽ അവ കൊണ്ടുവരികതന്നെ വേണം. എന്നാലത് വെളുക്കാൻ തേച്ചതു പാണ്ടായി എന്ന സ്ഥിതിയുണ്ടാക്കരുത്.
നിയമസഭയിൽ ചർച്ചചെയ്യാതെ തിടുക്കത്തിൽ പോലീസ് ആക്ട് ഭേദഗതി ചെയ്ത് ഓർഡിനൻസായി കൊണ്ടുവന്നതാണു പ്രതിഷേധങ്ങൾക്കിടയാക്കിയത്. നിയമനിർമാണ സഭകളിൽ പുതിയ നിയമങ്ങളും നിയമഭേദഗതികളും കൊണ്ടുവരുന്പോൾ അവയുടെ നാനാവശങ്ങളെപ്പറ്റി ക്രിയാത്മകമായി ചർച്ചചെയ്യാനും വിവേകത്തോടെ വേണ്ടമാറ്റങ്ങൾ വരുത്താനും അവസരമുണ്ട്. നിയമഭേദഗതി നിയമസഭയിൽ ചർച്ചചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പുതിയ നിലപാട് വൈകിവന്ന വിവേകമായി കരുതാം.
അഭിപ്രായസ്വാതന്ത്ര്യം തീർത്തും പരിമിതപ്പെടുത്തും എന്നതാണ് പോലീസ് നിയമഭേദഗതിക്കെതിരേ ഉയർന്ന ഒരു വലിയ വിമർശനം. ജനാധിപത്യത്തിന്റെ മൂലക്കല്ലാണ് അഭിപ്രായസ്വാതന്ത്ര്യം. ഏകാധിപതികൾക്കും ഇരുന്പുമറയ്ക്കുള്ളിൽ കാര്യങ്ങൾ തീരുമാനിക്കുന്നവർക്കും അതു പഥ്യവുമല്ല. റഷ്യൻ വിപ്ലവത്തിനുശേഷം സോവ്യറ്റ് യൂണിയനിൽ നടന്ന അടിച്ചമർത്തലുകളുടെ വിവരണമുള്ള ഡോ. ഷിവാഗോ എന്ന പുസ്തകമെഴുതിയ ബോറിസ് പാസ്റ്റർനാക്കിന് സോവ്യറ്റ് ഭരണകൂടത്തിൽനിന്നു കടുത്ത പീഡനങ്ങൾ ഏൽക്കേണ്ടിവന്നു. ജനാധിപത്യഭരണക്രമം പിന്തുടരുന്ന ഇന്ത്യയിൽ അത്തരം സാഹചര്യങ്ങൾ വരാൻ ആരും ആഗ്രഹിക്കുന്നില്ല.
രാജ്യത്തു ജനാധിപത്യ സ്വാതന്ത്ര്യങ്ങൾക്കും പൗരാവകാശങ്ങൾക്കും ഏറ്റവും കൂടുതൽ കൂച്ചുവിലങ്ങു വീണത് അടിയന്തരാവസ്ഥക്കാലത്താണെന്ന് എല്ലാവരും പറയാറുണ്ട്. എന്നാൽ, അടിയന്തരാവസ്ഥയെ അതിനിശിതമായി വിമർശിക്കുന്നവർ കേന്ദ്രഭരണത്തിൽ വന്നപ്പോൾ അദൃശ്യമായ മൂക്കുകയറുകളിലൂടെ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന കാഴ്ചയും നാം കണ്ടു. വിമർശനങ്ങളോടു സഹിഷ്ണുത പുലർത്തുന്നതാണു നല്ല ഭരണാധികാരികളുടെ ലക്ഷണം. അതിരുവിട്ട സ്വാതന്ത്ര്യം പത്രങ്ങൾ പ്രകടിപ്പിച്ചാലും അതിലും അപകടകരം പത്രങ്ങളില്ലാത്ത ജനാധിപത്യമാണ് എന്ന ജവഹർലാൽ നെഹ്റുവിന്റെ വിശാല വീക്ഷണം നമ്മുടെ ഭരണാധികാരികൾക്കു മാതൃകയാകട്ടെ.
ജനാഭിലാഷത്തിന്റെ പതാക പാറട്ടെ
മയക്കുമരുന്നിന്റെ നീരാളിക്കൈകൾ
ഇന്ധനവിലത്തീയിൽ ഉരുകുന്ന ജനം
നമ്മുടെ മനുഷ്യത്വം മരവിച്ചുവോ?
ക്രൈസ്തവരുടെ ആശങ്കകൾ പ്രധാനമന്ത്രിക്കു മുന്നിൽ
ബൈഡൻ യുഗം കൊടിയേറുന്പോൾ
കൂളിംഗ് ഫിലിമും കർട്ടനും മാത്രമല്ല പ്രശ്നങ്ങൾ
കെഎസ്ആർടിസി എംഡിയുടെ വെളിപ്പെടുത്തൽ ഗൗരവമേറിയത്
ജനക്ഷേമ പ്രഖ്യാപനങ്ങളും സാമ്പത്തിക തളർച്ചയും
സഹകരണസംഘങ്ങൾ ഭദ്രമായി നിലനിൽക്കണം
കബളിപ്പിക്കലാകരുത് ഈ വിദഗ്ധ സമിതി
പൊതുസ്ഥലത്തെ മാലിന്യങ്ങളും മലയാളിയുടെ മനോഭാവവും
സുപ്രീംകോടതി കർഷകരുടെ രക്ഷയ്ക്കെത്തുന്പോൾ
ഗതാഗതക്കുരുക്കഴിഞ്ഞ് യാത്ര സുഗമമാകട്ടെ
കീഴ്വഴക്കങ്ങൾ തെറ്റിക്കാതെ ഗവർണറുടെ നയപ്രഖ്യാപനം
ജനാധിപത്യത്തിനു നാണക്കേട്
വാളയാർ പീഡനക്കേസിൽ നീതി ഉറപ്പാക്കാനുള്ള അവസരം
നിരത്തുകളിൽ പൊലിയുന്ന ജീവനുകൾക്കു വിലയില്ലേ?
കോവിഡ് വാക്സിൻ ഉപയോഗിക്കുമ്പോൾ
സർക്കാർസേവനങ്ങൾ വീട്ടിലെത്തുന്പോൾ
ജനാഭിലാഷത്തിന്റെ പതാക പാറട്ടെ
മയക്കുമരുന്നിന്റെ നീരാളിക്കൈകൾ
ഇന്ധനവിലത്തീയിൽ ഉരുകുന്ന ജനം
നമ്മുടെ മനുഷ്യത്വം മരവിച്ചുവോ?
ക്രൈസ്തവരുടെ ആശങ്കകൾ പ്രധാനമന്ത്രിക്കു മുന്നിൽ
ബൈഡൻ യുഗം കൊടിയേറുന്പോൾ
കൂളിംഗ് ഫിലിമും കർട്ടനും മാത്രമല്ല പ്രശ്നങ്ങൾ
കെഎസ്ആർടിസി എംഡിയുടെ വെളിപ്പെടുത്തൽ ഗൗരവമേറിയത്
ജനക്ഷേമ പ്രഖ്യാപനങ്ങളും സാമ്പത്തിക തളർച്ചയും
സഹകരണസംഘങ്ങൾ ഭദ്രമായി നിലനിൽക്കണം
കബളിപ്പിക്കലാകരുത് ഈ വിദഗ്ധ സമിതി
പൊതുസ്ഥലത്തെ മാലിന്യങ്ങളും മലയാളിയുടെ മനോഭാവവും
സുപ്രീംകോടതി കർഷകരുടെ രക്ഷയ്ക്കെത്തുന്പോൾ
ഗതാഗതക്കുരുക്കഴിഞ്ഞ് യാത്ര സുഗമമാകട്ടെ
കീഴ്വഴക്കങ്ങൾ തെറ്റിക്കാതെ ഗവർണറുടെ നയപ്രഖ്യാപനം
ജനാധിപത്യത്തിനു നാണക്കേട്
വാളയാർ പീഡനക്കേസിൽ നീതി ഉറപ്പാക്കാനുള്ള അവസരം
നിരത്തുകളിൽ പൊലിയുന്ന ജീവനുകൾക്കു വിലയില്ലേ?
കോവിഡ് വാക്സിൻ ഉപയോഗിക്കുമ്പോൾ
സർക്കാർസേവനങ്ങൾ വീട്ടിലെത്തുന്പോൾ
Latest News
ചെങ്കോട്ടയിൽ ഉയർന്നത് ഖാലിസ്ഥാൻ പതാകയോ..? സത്യാവസ്ഥ ഇതാണ്
ഡൽഹി ശാന്തമാകുന്നു; കർഷകർ സിംഘുവിലേക്ക് മടങ്ങി തുടങ്ങി
അന്താരാഷ്ട്ര തലത്തിൽ വാർത്തയായി കർഷകരുടെ ട്രാക്ടർ റാലി; മോദി ഭരണകൂടത്തിന് നാണക്കേട്
ഡൽഹിയിൽ തെരുവുയുദ്ധം; ഒരാൾ മരിച്ചു; ചെങ്കോട്ടയ്ക്ക് മുകളിൽ കൊടികെട്ടി കർഷകർ
ബാരിക്കേഡുകൾ മറികടന്ന് ഡൽഹിയിൽ കർഷക റാലി; പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു
Latest News
ചെങ്കോട്ടയിൽ ഉയർന്നത് ഖാലിസ്ഥാൻ പതാകയോ..? സത്യാവസ്ഥ ഇതാണ്
ഡൽഹി ശാന്തമാകുന്നു; കർഷകർ സിംഘുവിലേക്ക് മടങ്ങി തുടങ്ങി
അന്താരാഷ്ട്ര തലത്തിൽ വാർത്തയായി കർഷകരുടെ ട്രാക്ടർ റാലി; മോദി ഭരണകൂടത്തിന് നാണക്കേട്
ഡൽഹിയിൽ തെരുവുയുദ്ധം; ഒരാൾ മരിച്ചു; ചെങ്കോട്ടയ്ക്ക് മുകളിൽ കൊടികെട്ടി കർഷകർ
ബാരിക്കേഡുകൾ മറികടന്ന് ഡൽഹിയിൽ കർഷക റാലി; പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top