സ്വാതന്ത്ര്യസമരം: നാഴികക്കല്ലുകൾ
1757: പ്ലാ​​​സി യു​​​ദ്ധ​​​ത്തി​​​ൽ റോ​​​ബ​​​ർ​​​ട്ട് ക്ലൈ​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഈ​​​സ്റ്റ് ഇ​​​ന്ത്യാ ക​​​ന്പ​​​നി സൈ​​ന്യം ബം​​​ഗാ​​​ൾ ന​​​വാ​​​ബ് സി​​​റാ​​​ജ് ഉ​​​ദ്‌​ ദൗ​​​ള​​​യെ തോ​​​ല്പി​​​ച്ച​​​തോ​​​ടെ ഇ​​​ന്ത്യ​​യി​​​ൻ ബ്രി​​​ട്ടീ​​​ഷ് ഭ​​​ര​​​ണ​​​ത്തി​​​നു ക​​​ള​​​മൊ​​​രു​​​ങ്ങി.

1857: ശി​​​പാ​​​യി ല​​​ഹ​​​ള എ​​​ന്നു ബ്രി​​​ട്ടീ​​​ഷു​​​കാ​​​ർ വി​​​ളി​​​ച്ച ഒ​​​ന്നാം സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​രം. മീ​​​റ​​​റ്റി​​​ൽ തു​​​ട​​​ങ്ങി​​​യ ക​​​ലാ​​​പം ഡ​​​ൽ​​​ഹി, ആ​​​ഗ്ര, കാ​​​ൺ​​​പൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കും വ്യാ​​​പി​​​ച്ചു.

1858: ഇ​​​ന്ത്യ​​​ൻ ആ​​​ക്ട്. ഇ​​​ന്ത്യ​​​യു​​​ടെ അ​​​ധി​​​കാ​​​രം ബ്രി​​​ട്ടീ​​​ഷ് ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​ലേ​​​ക്കു കൈ​​​മാ​​​റ​​​പ്പെ​​​ട്ടു.

1885: എ.​​​ഒ. ഹ്യൂ​​​മി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ സ്ഥാ​​​പ​​​നം. ഡ​​​ബ്ല്യു. സി. ​​​ബാ​​​ന​​​ർ​​​ജി ആ​​​ദ്യ അ​​​ധ്യ​​​ക്ഷ​​​ൻ.

1905 ജൂ​​​ലൈ: ബം​​​ഗാ​​​ൾ വി​​​ഭ​​​ജ​​​നം. ഇ​​​തോ​​​ടെ ഈ​​​സ്റ്റ് ബം​​​ഗാ​​​ളി​​​ൽ മു​​​സ്‌​​​ലിം​​​ക​​​ൾ​​​ക്കു ഭൂ​​​രി​​​പ​​​ക്ഷം ല​​​ഭി​​​ച്ചു.

1909: മി​​​ന്‍റോ-​​​മോ​​​ർ​​​ലി പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ. മ​​​താ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വോ​​​ട്ട​​​ർ​​​മാ​​​രെ വി​​​ഭ​​​ജി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം.

1911 ഡി​​​സം​​​ബ​​​ർ 12: ബ്രി​​​ട്ടീ​​​ഷ് ഇ​​ന്ത്യ​​യു​​ടെ ത​​​ല​​​സ്ഥാ​​​നം കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ൽ നി​​​ന്നു ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കു മാ​​​റ്റി.

1917: ബി​​​ഹാ​​​റി​​​ൽ ച​​​ന്പാ​​​ര​​​നി​​​ലെ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു​​​വേ​​​ണ്ടി ഗാ​​​ന്ധി​​​ജി​​​യു​​​ടെ ആ​​​ദ്യ സ​​​ത്യ​​​ഗ്ര​​​ഹം.

1919 ഫെ​​​ബ്രു​​​വ​​​രി 16: ഇ​​​ന്ത്യ​​​ക്കാ​​​രെ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്താ​​​നു​​​ള്ള ക​​​രി​​​നി​​​യ​​​മ​​​മാ​​​യ റൗ​​​ല​​​റ്റ് ആ​​​ക്ട് പാ​​​സാ​​​യി.

1919 ഏ​​​പ്രി​​​ൽ 13: ജാ​​​ലി​​​യ​​​ൻ വാ​​​ലാ​​​ബാ​​​ഗ് കൂ​​​ട്ട​​​ക്കൊ​​​ല. റൗ​​​ല​​​റ്റ് ആ​​​ക്ടി​​​നെ​​​തി​​​രേ അ​​​മൃ​​​ത്‌​​​സ​​​റി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച നി​​രാ​​യു​​ധ​​രാ​​യ 20,000 ഇ​​​ന്ത്യാ​​​ക്കാ​​​ർ​​​ക്കു നേ​​​രേ ജ​​​ന​​​റ​​​ൽ ഡ​​​യ​​​റി​​​ന്‍റെ പ​​​ട്ടാ​​​ളം വെ​​​ടി​​​വ​​​ച്ചു. ആ​​​യി​​​ര​​​ത്തോ​​​ളം പേ​​​ർ മ​​​രി​​​ച്ചു. 1200 പേ​​​ർ​​​ക്ക് പ​​​രി​​​ക്ക്.

1919: മൊ​​​ണ്ടേ​​​ഗ്- ചെം​​​സ്ഫോ​​​ർ​​​ഡ് പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ.

1920-22: ഗാ​​​ന്ധി​​​ജി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നി​​​സ​​​ഹ​​​ക​​​ര​​​ണ പ്ര​​​സ്ഥാ​​​നം.

1922 ഫെ​​​ബ്രു​​​വ​​​രി 5: ചൗ​​​രി ചൗ​​​ര സം​​​ഭ​​​വം. നി​​​സ​​​ഹ​​​ക​​​ര​​​ണ സ​​​മ​​​ര​​​ത്തി​​​ലേ​​​ർ​​​പ്പെ​​​ട്ടി​​​രു​​​ന്ന പ്ര​​​ക്ഷോ​​​ഭ​​​ക​​​ർ​​​ക്കു നേ​​​രേ പോ​​​ലീ​​​സ് വെ​​​ടി​​​വ​​​ച്ചു. പ്ര​​​ക്ഷോ​​​ഭ​​​ക​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു തീ​​​വ​​​ച്ചു. 22 പോ​​​ലീ​​​സു​​​കാ​​​രും മൂ​​​ന്നു സി​​​വി​​​ലി​​യ​​​ന്മാ​​​രും മ​​​രി​​​ച്ചു.

1928 ഫെ​​​ബ്രു​​​വ​​​രി 3: സൈ​​​മ​​​ൺ ക​​​മ്മീ​​​ഷ​​​ൻ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി. ഇ​​​ന്ത്യ​​​യി​​​ലെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ വേ​​ണ​​മോ​​യെ​​ന്നു പ​​​ഠി​​ക്കു​​ക​​യാ​​യി​​രു​​ന്നു ല​​ക്ഷ്യം.

1929 ഡി​​​സം​​​ബ​​​ർ 31: ലാ​​​ഹോ​​​ർ കോ​​​ൺ​​​ഗ്ര​​​സ് സ​​​മ്മേ​​​ള​​​നം പൂ​​​ർ​​​ണ സ്വ​​​രാ​​​ജ് പ്ര​​​ഖ്യാ​​​പി​​​ച്ചു.

1930 മാ​​​ർ​​​ച്ച് 12: ദ​​​ണ്ഡി മാ​​​ർ​​​ച്ചി​​​ന്‍റെ ആ​​​രം​​​ഭം. സി​​​വി​​​ൽ നി​​​യ​​​മ​​​ലം​​​ഘ​​​ന പ്ര​​​സ്ഥാ​​​നം തു​​ട​​ങ്ങി.

1930 ന​​​വം​​​ബ​​​ർ 30: ഒ​​​ന്നാം വ​​​ട്ട​​​മേ​​​ശ സ​​​മ്മേ​​​ള​​​നം ല​​​ണ്ട​​​നി​​​ൽ

1931 മാ​​​ർ​​​ച്ച് 5: ഗാ​​​ന്ധി- ഇ​​​ർ​​​വി​​​ൻ സ​​​ന്ധി. സി​​​വി​​​ൽ നി​​​യ​​​മ​​​ലം​​​ഘ​​​​ന ​പ്ര​​​സ്ഥാ​​​നം നി​​​ർ​​​ത്തി​​​വ​​​ച്ചു.

1935: ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ഓ​​​ഫ് ഇ​​​ന്ത്യ ആ​​​ക്‌​​​ട്. പ്ര​​​വി​​​ശ്യ​​​ക​​​ളു​​​ടെ അ​​​ധി​​​കാ​​​രം കു​​​റ​​​ച്ചും കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ അ​​​ധി​​​കാ​​​രം വ​​​ർ​​​ധി​​​പ്പി​​​ച്ചു​​​മു​​​ള്ള നി​​​യ​​​മം. ഇ​​​ന്ത്യ​​​യി​​​ലെ ബ്രി​​​ട്ടീ​​​ഷ് ഭ​​​ര​​​ണ പ്ര​​​ദേ​​ശ​​​ങ്ങ​​​ളെ​​​യും നാ​​​ട്ടു​​​രാ​​​ജ്യ​​​ങ്ങ​​​ളെ​​​യും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്ത് ഒ​​​രു ഓ​​​ൾ ഇ​​​ന്ത്യ ഫെ​​​ഡ​​​റേ​​​ഷ​​​നു നി​​​ർ​​​ദേ​​​ശം.

1942 ഓ​​​ഗ​​​സ്റ്റ് 8: ക്വി​​​റ്റ് ഇ​​​ന്ത്യാ സ​​മ​​രം. ബ്രി​​​ട്ടീ​​​ഷു​​​കാ​​​ർ ഇ​​​ന്ത്യ വി​​​ട​​​ണ​​​മെ​​​ന്ന് മും​​​ബൈ എ​​​ഐ​​​സി​​​സി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​ഹ്വാ​​​നം.

1942: ക്രി​​​പ്സ് ക​​​മ്മീ​​​ഷ​​​ൻ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി. ഇ​​​ന്ത്യ​​​യി​​​ൽ ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട ഭ​​​ര​​​ണ​​​ഘ​​​ട​​​ന പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ളെ​​​പ്പ​​​റ്റി ഇ​​​ന്ത്യ​​​ൻ നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു ബ്രി​​​ട്ട​​​നി​​​ലെ യു​​​ദ്ധ കാ​​​ബി​​​ന​​​റ്റി​​​ൽ അം​​​ഗ​​​മാ​​​യി​​​രു​​​ന്ന സ്റ്റാ​​​ഫോ​​ർ​​​ഡ് ക്രി​​​പ്സി​​​ന്‍റെ ദൗ​​​ത്യം.

1943 ഒ​​​ക്‌​​​ടോ​​​ബ​​​ർ 21: സു​​​ഭാ​​​ഷ് ച​​​ന്ദ്ര​​​ബോ​​​സ് സ്വ​​​ത​​​ന്ത്ര ഇ​​​ന്ത്യ​​​യു​​​ടെ താ​​​ത്കാ​​​ലി​​​ക സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​ര​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ചു.

1945: വേ​​​വ​​​ൽ പ​​​ദ്ധ​​​തി. എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് കൗ​​​ൺ​​​സി​​​ലി​​​ന്‍റെ രൂ​​​പീ​​​ക​​​ര​​​ണം.

1946: ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ്ര​​​ഖ്യാ​​​പി​​​ച്ച കാ​​​ബി​​​ന​​​റ്റ് മി​​​ഷ​​​ൻ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി.

1946 ഡി​​​സം​​​ബ​​​ർ 9: ഇ​​​ന്ത്യ​​​ൻ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ സ​​​മി​​​തി​​​യു​​​ടെ ആ​​​ദ്യ യോ​​​ഗം.

1947 ജൂ​​​ലൈ: ഇ​​​ന്ത്യ ഇ​​​ൻ​​​ഡി​​​പെ​​​ൻ​​​ഡ​​​ൻ​​​സ് ആ​​​ക്ട്. ബ്രി​​​ട്ടീ​​​ഷ് ഇ​​​ന്ത്യ​​​യെ ഇ​​​ന്ത്യ, പാ​​​ക്കി​​​സ്ഥാ​​​ൻ എ​​​ന്നി​​​ങ്ങ​​​നെ ര​​​ണ്ടു സ്വ​​​ത​​​ന്ത്ര ഡൊ​​​മീ​​​നി​​​യ​​​നു​​​ക​​​ളാ​​​യി വി​​​ഭ​​​ജി​​​ച്ചു​​​കൊ​​​ണ്ട് ബ്രി​​​ട്ടീ​​​ഷ് പാ​​​ർ​​​ല​​​മെ​​​ന്‍റ് നി​​​യ​​​മം പാ​​​സാ​​​ക്കി.

1947 ഓ​​​ഗ​​​സ്റ്റ് 15: ഇ​​​ന്ത്യ​​​യ്ക്കു സ്വാ​​​ത​​​ന്ത്ര്യം.