കോവിഡ് നടപടികൾ കർശനമാക്കണം
Friday, April 9, 2021 11:31 PM IST
ഒരു പരിധിവരെ പിന്നോക്കം പോയ കോവിഡ് മഹാമാരി വീണ്ടും വർധിച്ചുവരുന്ന സാഹചര്യത്തിൽ കർശനമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയാറാകണം. മുഖം നോക്കാതെയുള്ള നടപടികൾ കർശനമായി സ്വീകരിച്ചാൽ മാത്രമേ മഹാമാരിയെ നേരിടാനാവൂ. ആളകലം പാലിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, മാസ്ക് ധരിക്കുക, കൈകൾ ശുചിയായി സംരക്ഷിക്കുക തുടങ്ങിയ ആരോഗ്യസംരക്ഷണത്തിന് ഉതകുന്ന കാര്യങ്ങൾ കർശനമായി നടപ്പിലാക്കുവാൻ തയാറാകണം. പാലിക്കാത്തവരുടെ പേരിൽ നടപടിയെടുക്കുകയും പിഴ ഈടാക്കുകയും വേണം.
പൊതുപരിപാടികൾ സംഘടിപ്പിക്കുമ്പോൾ കൃത്യമായ മാനദണ്ഡങ്ങൾ പുലർത്തണം. കഴിവതും ഒഴിവാക്കാവുന്ന ചടങ്ങുകൾ ഒഴിവാക്കുന്ന സമീപനം സ്വീകരിക്കണം. സർക്കാർ ആദ്യഘട്ടത്തിൽ നിർദേശിച്ചിരുന്ന ആൾക്കൂട്ട നിയന്ത്രണങ്ങൾ കർശനമായും പാലിക്കപ്പടണം. ഒഴിവാക്കാവുന്ന കൂടിക്കാഴ്ചകൾ ഒഴിവാക്കുക തന്നെ വേണം. ചടങ്ങുകൾക്ക് സമ്മേളിക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണം. വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തന സമയങ്ങളിലും കുറവുവരുത്തി ക്രമീകരിക്കണം. തൊഴിലുറപ്പു തൊഴിലാളികൾ കൂട്ടത്തോടെ വന്നു ചേരാനുള്ള സാഹചര്യം ഒഴിവാക്കണം. സാഹചര്യങ്ങൾക്കു നേരേ കണ്ണടച്ചാൽ നേരിടേണ്ടി വരുന്നത് വൻ ദുരന്തമായിരിക്കും.
ബേബി പാറക്കാടൻ, പുന്നപ്ര