കോവിഡ് തടയാനുള്ള മാർഗങ്ങൾ തലതിരിഞ്ഞത്
Sunday, August 1, 2021 11:40 PM IST
കോവിഡിന്റെ തുടക്കകാലത്ത് കോവിഡ് പ്രതിരോധത്തിൽ കേരളം ലോകത്ത് നന്പർ വൺ എന്ന തരത്തിലായിരുന്നു സർക്കാർ വാദം. എന്നാൽ ഇന്നു കോവിഡ് വ്യാപനത്തിൽ കേരളത്തിന്റെ നിരക്ക് ലോകത്തുതന്നെ നന്പർ വൺ എന്ന അവസ്ഥയിലാണ്.
കേരളത്തിൽ ജനസാന്ദ്രത കൂടിയതുകൊണ്ടാണ് കോവിഡ് രോഗികൾ കൂടുന്നത് എന്ന വാദവും ശരിയല്ല. അങ്ങനെയെങ്കിൽ മഹാനഗരങ്ങളായ മുംബൈ, ഡൽഹി, കോല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ ജനലക്ഷങ്ങൾ മരിച്ചുവീഴുമായിരുന്നു. ധാരാവിയിലും വൻ കൂട്ടമരണങ്ങൾ നടക്കുമായിരുന്നു. കേരളത്തിൽ വ്യാപനം തടയാനുള്ള സർക്കാരിന്റെ മാർഗങ്ങൾ തലതിരിഞ്ഞതാണ്. ഇതുകൊണ്ടാണ് രോഗവ്യാപനം പെരുകുന്നത്. ഓണം കഴിയുന്പോൾ ഇങ്ങനെയെങ്കിൽ കോവിഡ് രോഗികളുടെ നിരക്ക് ലക്ഷം കടന്നേക്കാം.
കേന്ദ്രവും കേരളവും എല്ലാ ജനങ്ങൾക്കും ഈ വർഷം തന്നെ കോവിഡ് വാക്സിനേഷൻ ഉറപ്പുവരുത്താനുള്ള നടപടിക്രമങ്ങളുമായാണ് യുദ്ധകാലാടിസ്ഥാനത്തിൽ മുന്നോട്ടുപോകേണ്ടത്. തർക്കവിതർക്കങ്ങൾ ഗുണകരമല്ല.
ജെറാൾഡ് ബി. മിരാൻഡാ തോന്നയ്ക്കൽ, തിരുവനന്തപുരം