എടത്വ പള്ളി തിരുനാളിന് സമാപനം
Thursday, May 15, 2025 1:19 AM IST
എടത്വ: ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ക്ക് അനുഗ്രഹമാരി ചൊരിഞ്ഞ് പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് എട്ടാമിടത്തോടെ കൊടിയിറങ്ങി.
വൈകുന്നേരം നാലിന് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ചെറിയ രൂപവും എഴുന്നള്ളിച്ചുള്ള പ്രദക്ഷിണം കുരിശടിയിലേക്കു നടന്നു. ചൂടിനെ അവഗണിച്ച് ആയിരക്കണക്കിന് വിശ്വാസികളാണ് പ്രദക്ഷിണവീഥിയില്‍ അണിനിരന്നത്.
പ്രദക്ഷിണം പള്ളിയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ കൊടിയിറക്കി. രാത്രി 9.30ന് വിശുദ്ധന്റെ തിരുസ്വരൂപം പ്രധാന നടയില്‍ പ്രതിഷ്ഠിച്ചപ്പോള്‍ അനുഗ്രഹദായകമായ ഒരു തിരുനാള്കാലത്തിന് സമാപനമായി.