എറണാകുളം - വേളാങ്കണ്ണി എക്സ്പ്രസും എൽഎച്ച്ബി കോച്ചിലേയ്ക്ക്
Sunday, June 29, 2025 2:11 AM IST
കൊല്ലം: എറണാകുളം - വേളാങ്കണ്ണി എക്സ്പ്രസും (16361/16362) പരമ്പരാഗത ഐസിഎഫ് കോച്ചുകളിൽ നിന്ന് ആധുനിക എൽഎച്ച്ബി കോച്ചുകളിലേയ്ക്ക് മാറുന്നു.
എറണാകുളത്ത് നിന്ന് പുറപ്പെടുന്ന വണ്ടിയിൽ ജൂലൈ ഏഴുമുതലും തിരികെയുള്ള സർവീസിൽ എട്ടുമുതലും ഈ മാറ്റം പ്രാബല്യത്തിൽ വരും.
എസി ടൂടയർ - ഒന്ന്, എസി ത്രീ ടയർ - മൂന്ന്, സ്ലീപ്പർ ക്ലാസ് - എട്ട്, ജനറൽ സെക്കൻ്റ് ക്ലാസ് - നാല്, അംഗപരിമിതർ - ഒന്ന്, ജനററ്റേർ കാർ - ഒന്ന് അടക്കം വണ്ടിയിൽ 18 എൽഎച്ച്ബി കോച്ചുകൾ ഉണ്ടാകും.