ജോബി മാത്യുവിന് സ്വീകരണം
Saturday, June 28, 2025 1:18 AM IST
നെടുമ്പാശേരി: ബെയ്ജിംഗിൽ നടന്ന ലോക പാരാ പവർ ലിഫ്റ്റിംഗ് ലോക കപ്പിൽ മലയാളിയായ ജോബി മാത്യു സ്വർണവും വെള്ളിയും സ്വന്തമാക്കി. വിമാനത്താവളത്തിൽ ലയൺസ് ക്ലബിന്റെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ ജോബി മാത്യുവിന് സ്വീകരണം നൽകി.
ഒരു സർക്കാർ പ്രതിനിധിപോലും തന്നെ സ്വീകരിക്കാൻ വന്നില്ലെന്നും ഇനിയെങ്കിലും ഇതിനു മാറ്റം വരണമെന്നും അതു ഭാവിയിൽ ഈ രംഗത്തുള്ളവർക്ക് പ്രചോദനമാകുമെന്നും ജോബി പറഞ്ഞു. വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.