മദ്യപിച്ച് കാറോടിച്ച അധ്യാപിക അറസ്റ്റിൽ
Friday, June 27, 2025 2:43 AM IST
കാഞ്ഞങ്ങാട്: മദ്യലഹരിയിൽ അപകടകരമായ വിധത്തിൽ ദേശീയപാതയിലൂടെ കാറോടിച്ച അധ്യാപിക അറസ്റ്റിൽ.
പടന്നക്കാട് എസ്എൻടിടിഐക്ക് സമീപം നാദപല്ലവിയിലെ ജി. പുഷ്പലതയെയാണ് (52) ഹൊസ്ദുർഗ് എസ്ഐ ടി. അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഐങ്ങോത്ത് പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ അമിതവേഗത്തിലെത്തിയ കാർ തടഞ്ഞ് പരിശോധന നടത്തിയപ്പോഴാണ് പുഷ്പലത മദ്യലഹരിയിലാണെന്നു കണ്ടെത്തിയത്. കാറും കസ്റ്റഡിയിലെടുത്തു.