തിരുച്ചിറപ്പള്ളിയിൽ കാറപകടം; നവവരന് മരിച്ചു
Wednesday, June 25, 2025 2:37 AM IST
പാലാ: വേളാങ്കണ്ണി തീര്‍ഥാടനത്തിനു പോയ ദമ്പതിമാരുടെ കാര്‍ അപകടത്തില്‍പ്പെട്ട് നവവരന് മരിച്ചു. രാമപുരം കൊണ്ടാട് അറയാനിക്കവല മാളിയേക്കല്‍ പേണ്ടാനത്ത് ജോസഫിന്റെ മകന് ഡോണറ്റ് (36) ആണു മരിച്ചത്.
ഭാര്യ അമര്‍ലിയ (34) പരിക്കേറ്റു ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി 10.30നായിരുന്നു നവദമ്പതിമാര്‍ കാറില്‍ വേളാങ്കണ്ണിക്കു പോയത്. ഇന്നലെ പുലര്‍ച്ചെ തിരുച്ചിറപ്പള്ളിയില്‍ വച്ചായിരുന്നു അപകടം നടന്നത്.
ഇറ്റലിയില്‍ നഴ്സായ ഡോണറ്റും അമര്ലിയയും കഴിഞ്ഞ മേയ് 26നാണ് വിവാഹിതരായത്. ജൂലൈ രണ്ടിന് ഇറ്റലിയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. അമ്മ: ചിന്നമ്മ. ഭാര്യ അമര്‍ലിയ കണ്ണൂര്‍ അലവില്‍ പൂവങ്കേരിയില്‍ കുടുംബാംഗമാണ്.
ഡോണറ്റിന്റെ സഹോദരങ്ങള്‍. ജാന്‍സി, ജിന്‍സി (സൗദി). പിതാവ് ജോസഫ്(അപ്പച്ചന്) അടിമാലി തോക്കുപാറ സ്വദേശിയാണ്.
ആറു വര്‍ഷം മുമ്പാണ് ഇവര്‍ രാമപുരത്ത് താമസം തുടങ്ങിയത്. വിവരമറിഞ്ഞ് ജോസഫും ബന്ധുക്കളും തിരുച്ചിറപ്പള്ളിയിലേക്കു പോയിട്ടുണ്ട്.