മത്സ്യലഭ്യത കുറഞ്ഞേക്കുമെന്ന് കുഫോസ് പഠനം
Wednesday, June 25, 2025 2:37 AM IST
കൊച്ചി: കൊച്ചിയുടെ പുറംകടലിലുണ്ടായ കപ്പലപകടത്തെത്തുടര്‍ന്ന് മത്സ്യലഭ്യത കുറഞ്ഞേക്കുമെന്ന് കുഫോസ് പഠനറിപ്പോര്‍ട്ട്.
കടലില്‍ കുഫോസ് സംഘം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. പഠനറിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു.
കപ്പലപകടം കടലിലെ മീനുകളുടെ പ്രജനനം, ലഭ്യത എന്നിവയെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.