തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​​​ര​​​ണ​​​ഘ​​​ട​​​ന നിർ​​​മാ​​​ണ സ​​​ഭാ ച​​​ർ​​​ച്ച​​​ക​​​ളു​​​ടെ മ​​​ല​​​യാള പ​​​രി​​​ഭാ​​​ഷ​​​യു​​​ടെ ആ​​​ദ്യ വോ​​ള്യ​​ത്തി​​​ന്‍റെ പ്ര​​​കാ​​​ശ​​​നം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​വ​​​ഹി​​​ച്ചു.

നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ ആ​​​ർ. ശ​​​ങ്ക​​​ര​​​നാ​​​രാ​​​യ​​​ണ​​​ൻ ത​​മ്പി ഹാ​​​ളി​​​ൽ സ്പീ​​​ക്ക​​​ർ എ.​​​എ​​​ൻ. ഷം​​​സീ​​​റി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന് പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ കോ​​​പ്പി ന​​​ൽ​​​കി​​​ക്കൊ​​​ണ്ടാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​കാ​​​ശ​​​ന​​ക​​​ർ​​​മം നി​​​ർ​​​വ​​​ഹി​​​ച്ച​​​ത്.

രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​ന് നി​​​യ​​​മ​​​സ​​​ഭാ​​​വ​​​ള​​​പ്പി​​​ലെ ദേ​​​ശീ​​​യ നേ​​​താ​​​ക്ക​​​ളു​​​ടെ പ്ര​​​തി​​​മ​​​ക​​​ളി​​​ൽ പു​​​ഷ്പാ​​​ർ​​​ച്ച​​​ന​​​യോ​​​ടെ ആ​​​രം​​​ഭി​​​ച്ച പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി നി​​​യ​​​മ​​​സ​​​ഭാ മ്യൂ​​​സി​​​യ​​​ത്തി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ നി​​​യ​​​മ​​​സ​​​ഭാ​​​ങ്ക​​​ണ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ഇ​​​ന്ത്യ​​​യു​​​ടെ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ലേ​​​ക്കു​​​ള്ള പ്ര​​​യാ​​​ണ​​​വും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും സം​​​ബ​​​ന്ധി​​​ച്ച പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം സ്പീ​​​ക്ക​​​ർ എ.​​​എ​​​ൻ. ഷം​​​സീ​​​ർ നി​​​ർ​​​വ​​​ഹി​​​ച്ചു.

തു​​​ട​​​ർ​​​ന്ന് മു​​​ൻ​​​നി​​​യ​​​മ​​​സ​​​ഭാ സാ​​​മാ​​​ജി​​​ക​​​ർ, മു​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, മു​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ർ, പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്ത ‘പെ​​​യ്തി​​​റ​​​ങ്ങു​​​ന്ന ഓ​​​ർ​​മ​​​ക​​​ൾ’ എ​​​ന്ന സ്നേ​​​ഹ​​​കൂ​​​ട്ടാ​​​യ്മ​​​യും, ഉ​​​ച്ച​​​യ്ക്കു ശേ​​​ഷം ‘കോ​​​ണ്‍​സ്റ്റി​​​റ്റ്യൂ​​​ഷ​​​ണ​​​ൽ ഫെ​​​ഡ​​​റ​​​ലി​​​സം-​​​എ​​​മേ​​​ർ​​​ജിം​​​ഗ് ച​​​ല​​​ഞ്ച​​​സ് ആ​​​ൻ​​​ഡ് റെ​​​സ്പോ​​​ണ്‍​സ​​​സ്’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ സെ​​​മി​​​നാ​​​റും സം​​​ഘ​​​ടി​​​പ്പി​​​ച്ചു.

കൂ​​​ടാ​​​തെ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​ത്തെയും മ​​​റ്റ​​​നു​​​ബ​​​ന്ധ കാ​​​ര്യ​​​ങ്ങ​​​ളെ​​​യും സം​​​ബ​​​ന്ധി​​​ച്ച് നി​​​യ​​​മ​​​സ​​​ഭാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ത​​​യാ​​​റാ​​​ക്കി​​​യ വി​​​വി​​​ധ പു​​​സ്ത​​​ക​​​ങ്ങ​​​ളു​​​ടെ പ്ര​​​കാ​​​ശ​​​ന​​​വും, 25 വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന സ​​​മാ​​​ജി​​​ക​​​രെ​​​യും, മു​​​ൻ സാ​​​മാ​​​ജി​​​ക​​​ർ, മു​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, മു​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ർ, മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ എ​​​ന്നി​​​വ​​​രി​​​ൽ നി​​​ന്നു​​​മു​​​ള്ള മു​​​തി​​​ർ​​​ന്ന​​​വ​​​രെ​​​യും പ​​​രി​​​ഭാ​​​ഷാ വി​​​ദ​​​ഗ്ധ​​​സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​എ​​​ൻ.കെ. ​​​ജ​​​യ​​​കു​​​മാ​​​ർ, ദേ​​​ശീ​​​യ അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ കാ​​​യി​​​ക മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ വ്യ​​​ക്തി​​​മു​​​ദ്ര പ​​​തി​​​പ്പി​​​ച്ച മു​​​ൻ നി​​​യ​​​മ​​​സ​​​ഭാം​​​ഗം എം.​​​ജെ. ജേ​​​ക്ക​​​ബ് തു​​​ട​​​ങ്ങി​​​യ​​​വ​​​രെ​​​യും ആ​​​ദ​​​രി​​​ച്ചു.


പു​​​സ്ത​​​കോ​​​ത്സ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മാ​​​ധ്യ​​​മ അ​​​വാ​​​ർ​​​ഡ്, മെ​​​ഗാ​​​ഷോ വി​​​ജ​​​യി​​​ക​​​ൾ, മ്യൂ​​​സി​​​യം ദി​​​നാ​​​ഘോ​​​ഷ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​പ​​​ന്യാ​​​സ​​​മ​​​ത്സ​​​ര വി​​​ജ​​​യി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്കു​​​ള്ള പു​​​ര​​​സ്കാ​​​ര​​​വി​​​ത​​​ര​​​ണ​​​വും ന​​​ട​​​ന്നു.

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ, മ​​​ന്ത്രി​​​മാ​​​രാ​​​യ കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ, കെ. ​​​രാ​​​ജ​​​ൻ, എം.​​​ബി. രാ​​​ജേ​​​ഷ് എ​​​ന്നി​​​വ​​​ർ നി​​​യ​​​മ​​​സ​​​ഭ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ മ​​​റ്റു പു​​​സ്ത​​​ക​​​ങ്ങ​​​ളു​​​ടെ പ്ര​​​കാ​​​ശ​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു.

എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ, പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​താ​​​വ് പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി, ചീ​​​ഫ് വി​​​പ്പ് ഡോ. ​​​എ​​​ൻ. ജ​​​യ​​​രാ​​​ജ്, പി.​​​ജെ. ജോ​​​സ​​​ഫ് എം​​​എൽ​​​എ എ​​​ന്നി​​​വ​​​ർ പു​​​സ്ത​​​ക​​​ങ്ങ​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങി. നി​​​യ​​​മ​​​സ​​​ഭ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​എ​​​ൻ. കൃ​​​ഷ്ണ​​​കു​​​മാ​​​ർ, ഡോ. ​​​എ​​​ൻ.കെ. ​​​ജ​​​യ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​രും ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.