ഹയർ സെക്കൻഡറി മേഖല ഫയൽ അദാലത്ത് ഇന്ന്
Wednesday, June 25, 2025 1:42 AM IST
തിരുവനന്തപുരം: ഹയർ സെക്കൻഡറി ദക്ഷിണ മേഖല ഫയൽ അദാലത്ത് ഇന്ന് തിരുവനന്തപുരം തൈക്കാട് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും.
തിരുവനന്തപുരം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം മേഖലാ ഓഫീസുകളുടെ പരിധിയിൽ വരുന്ന, തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള എട്ട് ജില്ലകളിലെ ഹയർ സെക്കൻഡറി സ്കൂളുകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് അദാലത്തിൽ പരിഗണിക്കുക.