അ​​​തി​​​ര​​​പ്പി​​​ള്ളി: വാ​​​ഴ​​​ച്ചാ​​​ൽ ആ​​​ദി​​​വാ​​​സി ഉ​​​ന്ന​​​തി​​​യി​​​ൽ പേ​​​വി​​​ഷ​​​ബാ​​​ധ​​​യേ​​​റ്റു മ​​​ര​​​ണം. ര​​​ണ്ടു​​​ദി​​​വ​​​സം​​​മു​​​ന്പ് കാ​​​ട​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ലെ രാ​​​മ​​​ൻ(45) മ​​​രി​​​ച്ച​​​തു പേ​​​വി​​​ഷ​​​ബാ​​​ധ​​​യേ​​​റ്റാ​​​ണെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ഒ​​​രാ​​​ഴ്ച​​​മു​​​ന്പ് പ​​​നി​​​ബാ​​​ധി​​​ച്ച രാ​​​മ​​​നെ ചാ​​​ല​​​ക്കു​​​ടി താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്നു. ചി​​​കി​​​ത്സ​​​യ്ക്കു​​​ശേ​​​ഷം വീ​​​ട്ടി​​​ലേ​​​ക്കു പോ​​​യ​​​താ​​​ണ്.


വീ​​​ണ്ടും രോ​​​ഗം മൂ​​​ർഛി​​​ച്ച​​​തോ​​​ടെ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​രും​​​വ​​​ഴി​​​യാ​​​ണ് മ​​​രി​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്നു തൃ​​​ശൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പോ​​​സ്റ്റു​​​മോ​​​ർ​​​ട്ടം ന​​​ട​​​ത്തി. പോ​​​സ്റ്റു​​​മാ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് പേ​​​വി​​​ഷ​​​ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.