ക​​​ണ്ണൂ​​​ര്‍: തെ​​​രു​​​വു​​നാ​​​യ കാ​​​ൽ​​​ന​​​ട​​​യാ​​​ത്രി​​​ക​​​യാ​​​യ വ​​​യോ​​​ധി​​​ക​​​യെ ക​​​ടി​​​ച്ചു പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ച്ചു. ക​​​ണ്ണാ​​​ടി​​​പ്പ​​​റ​​​ന്പ് ചാ​​​ലി​​​ൽ സ്വ​​​ദേ​​​ശി​​​നി കാ​​​ക്കാ​​​മ​​​ണി ശാ​​​ര​​​ദ​​​യ്ക്കാ​​​ണ് (70) ക​​​ടി​​​യേ​​​റ്റ​​​ത്.

ശാ​​​ര​​​ദ​​​യു​​​ടെ മു​​​ഖ​​​ത്തി​​​ന്‍റെ ഒ​​​രു ഭാ​​​ഗം ക​​​ടി​​​ച്ചു​​പ​​​റി​​​ച്ച് നാ​​​യ ഓ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. കൈ​​​കാ​​​ലു​​​ക​​​ൾ​​​ക്കും പ​​​രി​​​ക്കേ​​​റ്റു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

ശാ​​​ര​​​ദ​​​യെ ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ക​​​ഴി​​​ഞ്ഞ ഒ​​​രാ​​​ഴ്ച​​​യാ​​​യി ജി​​​ല്ല​​​യി​​​ൽ തെ​​​രു​​​വു​​നാ​​​യ​​​ക​​​ളു​​​ടെ ക​​​ടി​​​യേ​​​റ്റ് നൂ​​​റി​​​ലേ​​​റെ പേ​​​രാ​​​ണു ചി​​​കി​​​ത്സ തേ​​​ടി​​​യ​​​ത്. ക​​​ണ്ണൂ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ൽ മാ​​​ത്രം 83 പേ​​​ർ​​​ക്കു ക​​​ടി​​​യേ​​​റ്റി​​​രു​​​ന്നു.


കി​​​ഴു​​​ന്ന​​​പ്പാ​​​റ​​​യി​​​ൽ അ​​​ന്യ​​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ലു പേ​​​ർ കു​​​റു​​​ക്ക​​​ന്‍റെ ക​​​ടി​​​യേ​​​റ്റും ചി​​​കി​​​ത്സ തേ​​​ടി​​​യി​​​രു​​​ന്നു.