കേരള കോണ്‍ഗ്രസ് -എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്
Friday, June 27, 2025 2:43 AM IST
കോട്ടയം: കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് രാവിലെ 10.30 മുതല്‍ കോട്ടയത്തെ കേരള കോണ്‍ഗ്രസ് -എം സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചെയര്മാന് ജോസ് കെ. മാണി എംപിയുടെ അധ്യക്ഷതയില്‍ ചേരും.
ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ്, നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പ് അവലോകനം, മലയോരമേഖലയില്‍ ഉള്‍പ്പടെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് അറിയിച്ചു.