ബി​​നു ജോ​​ര്‍ജ്

കോ​​ഴി​​ക്കോ​​ട്: നി​​യ​​മം ലം​​ഘി​​ക്കു​​ന്ന വാ​​ഹ​​ന​​ങ്ങ​​ള്‍ ക​​ണ്ടു​​കെ​​ട്ടു​​ന്ന​​തി​​നും അ​​തു​​വ​​ഴി നി​​കു​​തി​​പി​​രി​​വ് ഊ​​ര്‍ജി​​ത​​മാ​​ക്കു​​ന്ന​​തി​​നു​​മാ​​യി സം​​സ്ഥാ​​ന​​ത്ത് പ​​ബ്ലി​​ക്-​​പ്രൈ​​വ​​റ്റ് പാ​​ര്‍ട്ണ​​ര്‍ഷി​​പ് (പി​​പി​​പി) മാ​​തൃ​​ക​​യി​​ല്‍ അ​​പ്രൂ​​വ്ഡ് വെ​​ഹി​​ക്കി​​ള്‍ സീ​​ഷ​​ര്‍ യാ​​ര്‍ഡു​​ക​​ള്‍ (എ​​വി​​എ​​സ്‌​​വൈ) സ്ഥാ​​പി​​ക്കാ​​ന്‍ സ​​ര്‍ക്കാ​​ര്‍ മോ​​ട്ടോ​​ര്‍ വാ​​ഹ​​ന വ​​കു​​പ്പി​​ന് അ​​നു​​മ​​തി ന​​ല്‍കി.

മോ​​ട്ടോ​​ര്‍ വാ​​ഹ​​ന വ​​കു​​പ്പു ക​​ണ്ടു​​കെ​​ട്ടു​​ന്ന വാ​​ഹ​​ന​​ങ്ങ​​ള്‍ സൂ​​ക്ഷി​​ക്കാ​​ന്‍ മ​​തി​​യാ​​യ സ്ഥ​​ല​​സൗ​​ക​​ര്യ​​മി​​ല്ലാ​​ത്ത​​തും ക​​ണ്ടു​​കെ​​ട്ടു​​ന്ന വാ​​ഹ​​ന​​ങ്ങ​​ളു​​ടെ സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കാ​​ന്‍ വ​​കു​​പ്പി​​നു ക​​ഴി​​യാ​​ത്ത​​തും ചൂ​​ണ്ടി​​ക്കാ​​ട്ടി ഗ​​താ​​ഗ​​ത വ​​കു​​പ്പ് ക​​മ്മീ​​ഷ​​ണ​​ര്‍ സ​​മ​​ര്‍പ്പി​​ച്ച പ​​ദ്ധ​​തി​​യാ​​ണ് സ​​ര്‍ക്കാ​​ര്‍ അം​​ഗീ​​ക​​രി​​ച്ച​​ത്.

മ​​തി​​യാ​​യ വ​​രു​​മാ​​നം ല​​ഭി​​ച്ചാ​​ല്‍ പി​​പി​​പി മാ​​തൃ​​ക​​യി​​ല്‍ വാ​​ഹ​​നം ക​​ണ്ടു​​കെ​​ട്ട​​ല്‍ യാ​​ര്‍ഡു​​ക​​ള്‍ ആ​​രം​​ഭി​​ക്കാ​​ന്‍ സ്വ​​കാ​​ര്യ സം​​രം​​ഭ​​ക​​ര്‍ ത​​യാ​​റാ​​കു​​മെ​​ന്നും ഇ​​തു​​വ​​ഴി മോ​​ട്ടോ​​ര്‍ വാ​​ഹ​​ന​​വ​​കു​​പ്പി​​ന്‍റെ ത​​ല​​വേ​​ദ​​ന ഒ​​ഴി​​വാ​​കു​​മെ​​ന്നു​​മാ​​ണു ഗ​​താ​​ഗ​​ത ക​​മ്മീ​​ഷ​​ണ​​ര്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യ​​ത്.

യാ​​ര്‍ഡു​​ക​​ള്‍ സ്ഥാ​​പി​​ക്കാ​​നാ​​വ​​ശ്യ​​മാ​​യ ഭൂ​​മി സ​​ര്‍ക്കാ​​ര്‍ ഉ​​ട​​മ​​സ്ഥ​​ത​​യി​​ല്‍ ല​​ഭ്യ​​മാ​​കാ​​ത്ത​​തും​​കൂ​​ടി പ​​രി​​ഗ​​ണി​​ച്ചാ​​ണു പ​​ദ്ധ​​തി​​ക്കു സ​​ര്‍ക്കാ​​ര്‍ അ​​നു​​മ​​തി ന​​ല്‍കി​​യ​​ത്. എ​​ല്ലാ താ​​ലൂ​​ക്കു​​ക​​ളി​​ലും ഇ​​ത്ത​​രം യാ​​ര്‍ഡു​​ക​​ള്‍ സ്ഥാ​​പി​​ക്കാ​​നാ​​ണ് ഉ​​ദ്ദേശി​​ക്കു​​ന്ന​​ത്.


സ​​ര്‍ക്കാ​​ര്‍ അ​​നു​​മ​​തി ന​​ല്‍കി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ കേ​​ര​​ള സ്റ്റാ​​ര്‍ട്ട​​പ് മി​​ഷ​​ന്‍ വ​​ഴി​​യു​​ള്ള എ​​ക്‌​​സ്പ്ര​​ഷ​​ന്‍ ഓ​​ഫ് ഇ​​ന്‍റ​​റ​​സ്റ്റ് ക്ഷ​​ണി​​ച്ച് പ​​ദ്ധ​​തി പ്രാ​​വ​​ര്‍ത്തി​​ക​​മാ​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ ഉ​​ട​​ന്‍ ആ​​രം​​ഭി​​ക്കു​​മെ​​ന്നു മോ​​ട്ടോ​​ര്‍ വാ​​ഹ​​ന വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ര്‍ സൂ​​ചി​​പ്പി​​ച്ചു.

നി​​ക്ഷേ​​പ​​ക​​ര്‍ക്ക് മോ​​ട്ടോ​​ര്‍ വാ​​ഹ​​ന വ​​കു​​പ്പി​​ന്‍റെ ടാ​​ക്‌​​സ് മൊ​​ഡ്യൂ​​ള്‍ വ​​ഴി ഇ​​സ്‌​​ക്രോ അ​​ക്കൗ​​ണ്ടി​​ലൂ​​ടെ പ്ര​​തി​​ഫ​​ലം ന​​ല്‍കാ​​നാ​​ണ് ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത്.

മോ​​ട്ടോ​​ര്‍ വാ​​ഹ​​ന​​വ​​കു​​പ്പി​​നും സ്വ​​കാ​​ര്യ സം​​രം​​ഭ​​ക​​ര്‍ക്കും ഇ​​ട​​യി​​ലു​​ള്ള മൂ​​ന്നാം​​ക​​ക്ഷി അ​​ക്കൗ​​ണ്ടാ​​യ ഇ​​സ്‌​​ക്രോ​​യി​​ലൂ​​ടെ​​യു​​ള്ള ഇ​​ട​​പാ​​ട് സു​​ര​​ക്ഷി​​ത​​മാ​​ണെ​​ന്ന​​തി​​നാ​​ല്‍ വെ​​ഹി​​ക്കി​​ള്‍ യാ​​ര്‍ഡ് സ്ഥാ​​പി​​ക്കാ​​ന്‍ സ്വ​​കാ​​ര്യ സം​​രം​​ഭ​​ക​​ര്‍ താ​​ത്പ​​ര്യം കാ​​ണി​​ക്കു​​മെ​​ന്നാ​​ണു വി​​ല​​യി​​രു​​ത്ത​​ല്‍.