ജേര്‍ണലിസ്റ്റ് വെല്‍ഫെയര്‍ ഫണ്ട് പ്രഖ്യാപനം 28ന്
Thursday, June 26, 2025 1:47 AM IST
കൊച്ചി: കേരള പത്രപ്രവര്‍ത്തക യൂണിയന്റെ (കെയുഡബ്ല്യുജെ) ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ജേര്‍ണലിസ്റ്റ് വെല്‍ഫെയര്‍ ഫണ്ടിന്റെ പ്രഖ്യാപനം 28ന് കൊച്ചിയില്‍ നടക്കും.
വൈകുന്നേരം അഞ്ചിന് ടിഡിഎം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് വെല്‍ഫെയര്‍ ഫണ്ടിന്റെ പ്രഖ്യാപനം നടത്തും.
അടുത്ത ജനുവരി ഒന്നു മുതല്‍ നടപ്പാക്കാനാകുന്ന വിധത്തില്‍ പദ്ധതിക്കു വേണ്ട മുന്നൊരുക്കങ്ങള്‍ നടക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.