കേരള കാന്‍സര്‍ കോണ്‍ക്ലേവിനു നാളെ തുടക്കമാകും
Friday, June 27, 2025 2:43 AM IST
തിരുവനന്തപുരം: അസോസിയേഷന് ഓഫ് മെഡിക്കല്‍ ആൻഡ് പീഡിയാട്രിക് ഓങ്കോളജിസ്റ്റ്സ് ഓഫ് കേരള (എഎംപിഒകെ)യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന രണ്ടുദിവസത്തെ കേരള കാന്‍സര്‍ കോണ്‍ക്ലേവ് -2025ന് നാളെ തുടക്കമാകും.
ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന കോണ്‍ക്ലേവ് നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും.