തടവുകാരുടെ അപ്പീലുകള്‍: ഇ ഫയലിംഗ് സൗകര്യം ഏര്‍പ്പെടുത്തി ഹൈക്കോടതി
Friday, June 27, 2025 2:43 AM IST
കൊച്ചി: കേരളത്തിലെ 57 ജയിലുകളില്‍ നിന്നും തടവുകാര്‍ക്ക് അപ്പീലുകളടക്കം സമര്‍പ്പിക്കാനായി ഇ ഫയലിംഗ് സൗകര്യം ഏര്‍പ്പെടുത്തി ഹൈക്കോടതി.
നിലവില്‍ പേപ്പര്‍ രൂപത്തില്‍ ജയിലില്‍ നല്കുന്ന അപ്പീല്‍ ഹൈക്കോടതിയിലേക്ക് അയയ്ക്കുകയായിരുന്നു.
തടവുകാരുടെ അപ്പീലുകളുടെയും ഹര്‍ജികളുടെയും അപേക്ഷകളുടെയും ഇഫയലിംഗിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍ നിര്‍ദേശം നല്‍കിയിരുന്നു.