കു​​മ​​ളി: മു​​ല്ല​​പ്പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ലോ​​ടെ 135.25 അ​​ടി പി​​ന്നി​​ട്ടു.

അ​​ണ​​ക്കെ​​ട്ടി​​ന്‍റെ വൃ​​ഷ്ടി​​പ്ര​​ദേ​​ശ​​ത്ത് ഇ​​ന്ന​​ലെ പ​​ക​​ൽ മ​​ഴ മാ​​റി​​നി​​ന്നു. നീ​​രൊ​​ഴു​​ക്ക് കു​​റ​​ഞ്ഞ് സെ​​ക്ക​​ൻ​​ഡി​​ൽ 3000 ഘ​​ന​​യ​​ടി വെ​​ള്ള​​മാ​​ണ് ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം അ​​ണ​​ക്കെ​​ട്ടി​​ലേ​​ക്ക് ഒ​​ഴു​​കി​​യെ​​ത്തി​​യ​ത്.


സെ​​ക്ക​​ൻ​​ഡി​​ൽ 2217 ഘ​​ന​​യ​​ടി വെ​​ള്ളം ത​​മി​​ഴ്നാ​​ട്ടി​​ലേ​​ക്ക് ഒ​​ഴു​​ക്കു​​ന്നു​​ണ്ട്. ഇ​​ന്ന​​ലെ രാ​​വി​​ലെ ജ​​ല​​നി​​ര​​പ്പ് 135 അ​​ടി​​യാ​​യി​​രു​​ന്നു.

ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​റ് വ​​രെ​​യു​​ള്ള ക​​ണ​​ക്ക് പ്ര​​കാ​​രം അ​​ണ​​ക്കെ​​ട്ട് പ്ര​​ദേ​​ശ​​ത്ത് 47.8 മി​​ല്ലിമീ​​റ്റ​​റും തേ​​ക്ക​​ടി​​യി​​ൽ 45.2 മി​​ല്ലീ മീ​​റ്റ​​റും മ​​ഴ രേ​​ഖ​​പ്പെ​​ടു​​ത്തി.